var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, July 23, 2010

ബി.ജെ.പിയുടെ നയരൂപവത്കരണ ചുമതല ഏഷ്യനെറ്റ് ന്യൂസ് ചെയര്‍മാന്

Thursday, July 22, 2010
ന്യുദല്‍ഹി: ബി.ജെ.പിയുടെ അടുത്ത 15 വര്‍ഷത്തേക്കുള്ള നയരൂപവല്‍ക്കരണത്തിന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിനെ നിയോഗിച്ചതായി ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് നിതിന്‍ ഗഡ്കരി അറിയിച്ചു. ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്ത് ആര്‍.എസ്.എസ് പ്രതിഷ്ഠിച്ച നിതിന്‍ ഗഡ്കരിയൂടേതാണ് തീരുമാനം.

ബി.ജെ.പി പിന്തുണയോടെ കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭാംഗമായ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനെ ആദ്യമായാണ് ഇത്രയും ഭാരിച്ച ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പിക്കുന്നത്.

'വിഷന്‍ 2025' എന്ന് പേരിട്ട പാര്‍ട്ടിയുടെ ഈ രാഷ്ട്രീയ രേഖ തയാറാക്കാനുള്ള ചുമതല ഇദ്ദേഹത്തെ ഏല്‍പിച്ചതിനെ ന്യായീകരിച്ച  നിതിന്‍ ഗഡ്കരി 15 വര്‍ഷത്തേക്കുള്ള ബി.ജെ.പി നയരേഖ തയാറാക്കുന്നതില്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞു. ഇന്ത്യന്‍ വ്യവസായമേഖലയുടെ മുന്‍നിരയിലുള്ള ക്യാപ്റ്റന്‍മാരിലൊരാളായി രാജീവ് ചന്ദ്രശേഖറിനെ വിശേഷിപ്പിച്ച ഗഡ്കരി ബി.ജെ.പിയുടെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് അദ്ദേഹം വെക്കുന്ന നിര്‍ദേശങ്ങള്‍ തങ്ങള്‍ പരുവപ്പെടുത്തുമെന്ന് പറഞ്ഞു.

നിര്‍ദിഷ്ട രേഖ 50 വിഷയങ്ങളെങ്കിലും ഉള്‍ക്കൊള്ളും. തങ്ങള്‍ ഒരു നല്ല ഭരണം കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖറിന്റെ നയരേഖ പുതിയ ഇന്ത്യക്കുള്ള ബി.ജെ.പിയുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും ഗഡ്കരി പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യക്ക് വേണ്ടി കൃത്യമായ അജണ്ടയെക്കുറിച്ച് താന്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇതേക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. രാഷ്ട്രീയ-ഭരണ-സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന സംയോജിത നയരേഖയായിരിക്കണം ഇത്. സുസ്ഥിരമല്ലാത്ത ഒരു രാജ്യം എന്ന നിലയില്‍ മാറ്റം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമം

No comments:

Blog Archive