var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, July 3, 2010

ഇസ്‌ലാമിക വിജ്ഞാനകോശം ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഔന്നത്യം വിളിച്ചോതുന്നു

ഇസ്‌ലാമിക വിജ്ഞാനകോശം ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഔന്നത്യം വിളിച്ചോതുന്നു -ഡോ. പി.കെ. മൈക്കിള്‍ തരകന്

Friday, July 2, 2010
കണ്ണൂര്‍: ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഔന്നത്യവും വിശാലതയും മറ്റു സമൂഹങ്ങളെ അറിയിക്കാന്‍ ഉപകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം കാലികവും പ്രസക്തവുമായ വിഷയങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ. മൈക്കിള്‍ തരകന്‍. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം പത്താം വാല്യത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസാധനരംഗത്ത് കേരളം ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഇസ്‌ലാമിക വിജ്ഞാനകോശം ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഉപകരിക്കും. കോട്ടയം മഹാത്മഗാന്ധി യൂനിവേഴ്‌സിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗം പ്രസാധനത്തിലെ മികവിന് ഇസ്‌ലാമിക വിജ്ഞാനകോശത്തെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ തനിക്കും പങ്കാളിയാകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക വിജ്ഞാനകോശം ഒന്നാം വാല്യത്തിന്റെ രണ്ടാം പതിപ്പും  ഡോ. പി.കെ. മൈക്കിള്‍ തരകന്‍ പ്രകാശനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
കേരള പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി. വിജ്ഞാനകോശം എക്‌സി. എഡിറ്റര്‍ ഡോ.എ.എ. ഹലീം പുസ്തകം പരിചയപ്പെടുത്തി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഹാഫിസ് അനസ് മൗലവി, ഉത്തരദേശം എഡിറ്റര്‍ കെ.എം. അഹ്മദ്, വിജ്ഞാന കോശം ഉപദേശക സമിതിയംഗം വാണിദാസ് എളയാവൂര്‍, ഡോ. ഷംസുദ്ദീന്‍ പാലക്കോട്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.  ഐ.പി.എച്ച് ഡയറക്ടര്‍ ടി.കെ. ഫാറൂഖ് സ്വാഗതവും അസി. ഡയറക്ടര്‍  പി.പി. അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.

No comments:

Blog Archive