var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, July 4, 2010

ന്യൂമേന് കോളജ് സംഭവം; തിന്മയെ നന്മകൊണ്ട് തടയുക

 സത്യാര്‍ത്ഥി

ഇസ്ലാമിന്റെ ആവിര്ഭാവം മുതല് തന്നെ അതിനെ തകര്ക്കാനും ഉന്മൂലനം നടത്താനും അരയും തലയും മുറുക്കി ശത്രുക്കള് രംഗത്തുണ്ടായിരുന്നു. പ്രവാചകനെയും അനുയായികളെയും പീഡിപ്പിക്കുക, പരിഹസിക്കുക തുടങ്ങിയ മാര്ഗങ്ങളിലൂടെ അവര് ഈ യത്നം തുടരുകയായിരുന്നു. കൊടിയ ശത്രു അബൂജഹലിന്റെ ഭാര്യ ഉമ്മു ജമീല് അദ്ദേഹത്തിന്റെ വീട്ടിന്ന് മുമ്പില് മലിന പദാര്ഥങ്ങള് കൊണ്ട്പോയിടുന്നതില് ആഹ്ലാദം കണ്ടെത്തിയിരുന്നു. അദ്ദേഹം നമസ്കരിച്ചു കൊണ്ടിരിക്കെ, ശത്രുപ്രമുഖനായിരുന്ന അബൂജഹല് ഒട്ടകത്തിന്റെ കുടല്മാല ചുമലില് കൊണ്ടിടുകയുണ്ടായി. അതിന്റെ ഭാരത്താല് സുജൂദില് നിന്നും തലയുയര്ത്താന് അദ്ദേഹത്തിന്നു കഴിഞ്ഞില്ല. അവസാനം പ്രിയ പുത്രി ഫാത്വിമയെത്തി അതെടുത്തു മാറ്റിയ ശേഷമേ അദ്ദേഹത്തിന്ന് തലയുയര്ത്താന് കഴിഞ്ഞുള്ളു. അദ്ദേഹത്തിന്നും അനുയായികള്ക്കുമെതിരെ അവരുയര്ത്തിയ പരിഹാസങ്ങള് അസഹനീയങ്ങളായിരുന്നു. സ്വഫ-മര്വാ കുന്നുകള് സ്വര്ണ്ണമ്മാക്കിതരാന് മുഹമ്മദിന്നു കഴിയുമോ? കുര് ആന് എന്തേ ആകാശത്ത്നിന്നും ഗ്രന്ഥ രൂപത്തില് നേരിട്ടിറക്കാതിരുന്നത്? ജിബ്രീലിനെ കാണിച്ചു തരുമോ? മരിച്ചവരെ ജീവിപ്പിക്കാന് കഴിയുമോ?
ഇങ്ങനെ എത്രയെത്ര ചോദ്യ ശരങ്ങള്! അപ്പോഴെല്ലാം, തനിക്ക് ദിവ്യ കഴിവുകളൊന്നുമില്ലെന്നും താന് വെറും ഒരു ദൈവിക ദൂതന് മാത്രമാണെന്നും മറുപടി പറയുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്.
പക്ഷെ ഇതെല്ലാം നടന്നിട്ടും ഇസ്ലാം അതിന്റെ വെന്നിക്കൊടി ലോകത്ത് നാട്ടുന്നതാണ് ലോകം കണ്ടത്. അതിന്റെ മുഖ്യ ശത്രുക്കളില് പ്രമുഖന്മാരടക്കം ബഹു ഭൂരിപക്ഷമാളുകളും ഇസ്ലാമിന്റെ കൊടിക്കീഴില് അണിനിരക്കുകയായിരുന്നു.
ഇത്തരം പീഡനങ്ങളോ പരിഹാസങ്ങളോ പ്രവാചകനെയും അനുയായികളെയും പ്രകോപിതരാക്കിയില്ല. പ്രത്യുത, അവയെല്ലാം തരണം ചെയ്തു കൊണ്ട് സമാധനത്തിന്റെയും സഹനത്തിന്റെയും മാര്ഗങ്ങളിലൂടെ അവര് മുന്നോട്ട് നീങ്ങുകയായിരുന്നു. ഖുര് ആനിന്റെ ആജ്ഞകള് മുറുകെ പിടിച്ചത് കൊണ്ട് മാത്രമാണവര്ക്കതിന്നു സാധിച്ചത്. ഖുര് ആന് പറയുന്നു:
നന്മയും തിന്മയും തുല്യമാവുകയില്ല, തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക, അപ്പോള് നിന്നോട് ശത്രുതയില് വര്ത്തിക്കുന്നവര് ആത്മ മിത്രങ്ങളെ പോലെയായി തീരും. ക്ഷമ പാലിക്കുന്നവര്ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവുകയില്ല. മഹാ ഭാഗ്യവാനല്ലാതെ ഈ പദവി ലഭിക്കുകയുമില്ല. [41:34, 35]
അത് കൊണ്ടായിരുന്നു മക്കയിലെ ശത്രുക്കളുടെ പീഡനം കാരണം മദീനയില് പ്രവാസ ജീവിതം നയിക്കുകയായിരുന്ന പ്രവാചകന്, മക്കയില് അതിരൂക്ഷമായ ക്ഷാമം ബാധിച്ചതായറിഞ്ഞപ്പോള്, മദീനയില് ലഭ്യമായിടത്തൊളം ധാന്യങ്ങള് ശേഖരിച്ച് അമ്രുബ്നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചത്. അത്യാഹ്ലാദത്തോടെയായിരുന്നു, ശത്രു നേതാവ് അബൂസുഫ്യാന് അത് സ്വീകരിച്ചത്. അമ്രിനോട് നന്ദി പറയാനദ്ദേഹത്തിന്നു വാക്കുകളുണ്ടായിരുന്നില്ല. അത് കൊണ്ടാണ്, മക്കയിലെ പീഡനം സഹിക്കാനാകാതെ ത്വായിഫില് അഭയം തേടിയ പ്രവാചകനെ ആട്ടിയോടിക്കുകയും പരിഹസിക്കുകയും ചെയ്ത അന്നാട്ടുകാരൊട് പ്രതികാരം ചെയ്യനും ശിക്ഷിക്കാനും അനുമതി തേടിയ മലക്കിനോട് അതിന്ന് വിസമ്മതിച്ചുകൊണ്ട് അദ്ദേഹം പ്രാര്ത്ഥിച്ചത്: ‘അല്ലാഹുവെ, എന്റെ ജനതയെ നീ നേര്വഴിയില് നടത്തേണമേ, അവര്ക്ക് നീ മാപ്പേകണമെ, അവര് അറിവില്ലാത്ത ജനമാണ്.’
ആയിരക്കണക്കിനാളുകളെ ഞൊടിയിടകൊണ്ട് നാമാവശേഷമാക്കാന് കഴിയുന്ന അണുബോമ്പിനെക്കാളും, ചാവേറാക്രമണത്തേക്കാളും ശത്രുക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അസഹനീയം നബിയുടെയും അനുയായികളുടെയും ഈ നിലപാടായിരുന്നു.
ഇതായിരുന്നു ഇസ്ലാമിന്റെ പ്രവാചകന്. അദ്ദേഹത്തില് നമുക്ക് ഉത്തമ മാതൃകയുണ്ടെന്ന് ഖുര് ആന് വ്യക്തമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
യഥാര്ത്ഥത്തില്, ശത്രുവിന്റെ കളി അവസാനിച്ചിട്ടില്ല. പിശാച് തെന്റെ കുതന്ത്രങ്ങളുമായി പൂര്വ്വോപരി മുന്നോട്ട് തന്നെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും മനുഷ്യന് പ്രതീക്ഷിക്കാത്ത രൂപത്തിലായിരിക്കും അത് നടപ്പില് വരിക. സപ്ത. 11ന്ന് അമേരിക്കയിലെ വേള്ഡ് സെന്ററില് നടന്നത് അതിന്റെ ഒരു ഉദാഹരണം മാത്രമാണ്. അതിന്റെ പേരില് ആഗോള തലത്തില് തന്നെ, ഇസ്ലാമും മുസ്ലിംകളും പീഡിപ്പിക്കപ്പെടുകയുണ്ടായി. ഇന്നും അത് തുടര്ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. യഥാര്ത്ഥത്തില്, ഇസ്ലാമിന്നും മുസ്ലിംകള്ക്കുമതില് എത്രമാത്രം പങ്കുണ്ടെന്ന കാര്യം ഇന്നേ വരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും അത്യന്താധുനികമായ ആയുധങ്ങളുപയോഗപ്പെടുത്തിക്കൊണ്ട് അക്രമണങ്ങള് നടക്ക്കുന്നു. നിരവധി പേര് കൊല്ലപ്പെടുന്നു. അതിന്റെയെല്ലാം ചാര്ജ്ജ് ഞൊടിയിട മുസ്ലിംകള്ക്ക് മേല് ചാര്ത്തപ്പെടുകയും ചെയ്യുന്നു. യഥാര്ത്ഥത്തില്, അവരുടെ ശത്രുക്കളുടെ കുതന്ത്രങ്ങളാണവയെന്നു വളരെ വൈകിയാണ് തെളിയിക്കപ്പെടുന്നതെങ്കിലും. മാലേഗാവ് സ്ഫോടനവും മക്കാ മസ്ജിദ് സ്ഫോടനവും വെറും ഉദാഹരണങ്ങള്. ഇതെഴുതുന്നതിന്ന് മണിക്കൂറുകള്ക്ക് മുമ്പ്, കേരളത്തില്, ന്യൂമേന് കോളജ് അദ്ധ്യാപകന്ന് നേരെ നടന്ന ആക്രമണം ഈ പക്ഷാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. അയാള് നടത്തിയ കുറ്റം അതി രൂക്ഷമാണെന്നതില് സംശയമില്ല. മുസ്ലിംകളും അല്ലാത്തവരും ജീവനിലുപരി സ്നേഹിക്കുന്ന പ്രവാചകന്ന് നേരെയാണദ്ദേഹം ആക്രമണം നടത്തിയിരിക്കുന്നത്. ഇതവര്ക്ക് സഹിക്കാന് കഴിയുന്നതിലുപരിയാണെന്നതില് യാതൊരു സംശയവുമില്ല. അതിനാല് തന്നെ, അയാളുടെ ഈ കൃത്യത്തെ മത- കക്ഷി- രാഷ്ട്രീയ ഭേദ്മന്യെ എല്ലവരും വിമര്ശിച്ചു. സ്ഥാപനാധികാരികള് അദ്ദേഹത്തെ തള്ളിക്കളയുകയും നടപടി സ്വീകരിക്കുകയും ചെയ്തു.
പക്ഷെ, അതിനിടയിലാണ് ഒരു പറ്റം ആക്രമികള് അയാളുടെ മേല് ചാടി വീഴുകയും കൈ അറുത്തു മാറ്റുകയും ചെയ്തത്. സംഭവ പശ്ചാത്തലം വിലയിരുത്തുമ്പോള് സ്വാഭാവികമായും മുസ്ലിം സമൂഹത്തിലേക്ക് തന്നെയായിരിക്കും വിരല് ചൂണ്ടപ്പെടുക. അതോടെ രംഗം വഷളാകുകയും കലാപങ്ങള്ക്ക് തീ കൊളുത്തപ്പെടുകയും ചെയ്യും. ഇതോടെ മുസ്ലിം സമുദായം പൂര്വ്വോപരി സമൂഹത്തില് വെറുക്കപ്പെട്ടവരായി മാറും. അത് തന്നെ ശത്രുവിന്റെ നേട്ടവും.
ഇവിടെ രണ്ടാലൊരു സാധ്യതയായിരിക്കും നിരീക്ഷകന്മാരുടെ മുമ്പില് ഉയര്ന്നുവരിക. ഒന്നുകില്, നബി നിന്ദയില് പ്രകോപിതരായ അവിവേകികളായ ഏതെങ്കിലും മുസ്ലിം ചെറുപ്പക്കാരുടെ വിക്രിയയായിരിക്കാമത്. അങ്ങനെയെങ്കില്, രാജ്യത്തിന്ന് പൊതുവെയും ഇസ്ലാമിന്നും മുസ്ലിംകള്ക്കും പ്രത്യേകിച്ചും ഭീഷണമായൊരു കുറ്റമാണവര് ചെയ്തതെന്നതില് രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ഏതെങ്കിലുമൊരു വ്യക്തിക്കെതിരെയല്ല ഈ ആക്രമണം, പ്രത്യുത, ഒരു മഹത്തായ മതത്തിന്നും രാജ്യത്തെ സമാധാനാന്തരീക്ഷത്തിന്നുമെതിരാണത്. ഏത് പ്രവാചകനെ ഓര്ത്താണവര് ഈ കൃത്യം ചെയ്തത്, അതേ പ്രവാചകന് ഇത്തരം സന്ദര്ഭങ്ങളില് സ്വീകരിച്ചിരുന്നതായി നാം മുകളില് വിവരിച്ച നിലപാടുകളാണ് പരിശോധിക്കേണ്ടത്. പ്രവാചകനില് നമുക്ക് ഉത്തമ മാതൃകയുണ്ടെന്ന്. വിശ്വസിക്കുന്നവരില് നിന്ന് ഇതൊരിക്കലുമുണ്ടാവുകയില്ലെന്നത് തീര്ച്ചയാണ്.
പക്ഷെ, ആഗോളതലത്തില്, ഇസ്ലാമിന്നും മുസ്ലിംകള്ക്കുമെതിരെ നടന്നു കൊണ്ടിരിക്കുന്ന ഗൂഡപ്രവര്ത്തനങ്ങളും ഗൂഡാലോചനകളും ഈ വഴിക്കല്ല നമ്മെ ചിന്തിക്കാന് പ്രേരിപ്പിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കള് സാധാരണ സ്വീകരിച്ചു കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളിലൊന്നു തന്നെയായിരിക്കാം ഇതും. ലൌ ജിഹാദ് പോലുള്ള പല കുതന്ത്രങ്ങളും പയറ്റി പരാജപ്പെട്ടത് കൈരളി കണ്ടു കഴിഞ്ഞിട്ട് നാളുകളേറെയൊന്നുമായിട്ടില്ല.
പക്ഷെ, ഒരു കാര്യം വളരെ വ്യക്തം. ഇത്തരം ഗൂഡനീക്കങ്ങള് കൊണ്ടൊന്നും ഇസ്ലാമിനെയും മുസ്ലിംകളെയും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാന് ആര്ക്കും കഴിയുകയില്ലെന്ന് ചരിത്രം നമ്മോട് വിളിച്ചു പറയുന്നത് നാം അവഗണിച്ചു കൂടാ. അതിനാല് തന്നെ ഇത്തരം പ്രവണതകളില് നിന്ന് അകന്നു നിന്ന് ഇതര ജന വിഭാഗങ്ങളുമായി ശാന്തിയിലും സമാധാനത്തിലും കഴിയാന് ശ്രമിക്കുകയാകും അവര്ക്കും രാജ്യത്തിന്നും നല്ലത്.

No comments:

Blog Archive