Saturday, July 3, 2010
അമര്‍നാഥ് യാത്ര തടസ്സങ്ങളൊന്നുമില്ലാതെയാണ് തീങ്ങുന്നതെന്നും തീര്‍ഥാടകരില്‍ ഒരുവിധ ഭീതിയും നിലനില്‍ക്കുന്നില്ലെന്നും സംസ്ഥാന ഉപ മുഖ്യമന്ത്രി താരാ ചന്ദും പറഞ്ഞു.
ഏകദേശം 27000ത്തോളം മുസ്‌ലിം തൊഴിലാളികളും കോവര്‍ കഴുത ഉടമകളുമാണ് തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കാന്‍ വിയര്‍പ്പൊഴുക്കുന്നത്.'വര്‍ഷങ്ങളായി ഞാന്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നുണ്ട്. ഇക്കൊല്ലവും അതില്‍ മാറ്റമുണ്ടാവില്ല. താഴ്‌വരയിലെ പ്രതിഷേധം സുരക്ഷാസേനക്കെതിരെയാണ്. എന്റെ ഗസ്റ്റ്ഹൗസ് പൂട്ടിയിടാന്‍ ആരും പറഞ്ഞിട്ടില്ല' -മലകയറ്റത്തിനു മുമ്പുള്ള തീര്‍ഥാടകരുടെ പ്രധാന വിശ്രമ കേന്ദ്രങ്ങളിലൊന്നായ സോനമാര്‍ഗില്‍ ഗസ്റ്റ് ഹൗസ് നടത്തുന്ന മജീദ്ഖാന്‍ പറഞ്ഞു. 'തീവ്രവാദി നേതാവായ സയ്യിദ് അലിഷാ ഗീലാനി പോലും അമര്‍നാഥ് യാത്രക്കെതിരെ രംഗത്തുവന്നിട്ടില്ല. അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടാല്‍പോലും അതിന് ആരും ചെവികൊടുക്കില്ല' -മജീദ്ഖാന്‍ പറഞ്ഞു.
ഇന്നലെ സോനാമാര്‍ഗില്‍ ആവേശം തിരതള്ളുകയായിരുന്നു. താഴ്‌വരയിലെ സംഘര്‍ഷത്തിന്റെ സൂചനപോലും ഇവിടെ ഉണ്ടായിരുന്നില്ല. ഇടക്കിടെ പെയ്യുന്ന മഴ മാത്രമായിരുന്നു ഇവിടെ തീര്‍ഥാടകരെ ബുദ്ധിമുട്ടിച്ചിരുന്നത്.
'ഒരു ഭീതിയുമില്ല. ഇവിടെ എല്ലാം സാധാരണനിലയിലും സമാധാനപരവുമാണ്' -തീര്‍ഥാടനത്തിനെത്തിയ കൃഷ്ണദേവ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പഹല്‍ഗാം, സോനാമാര്‍ഗ് തുടങ്ങി തീര്‍ഥാടകര്‍ വിശ്രമിക്കുന്ന കേന്ദ്രങ്ങളില്‍ ഹോട്ടല്‍ ഉടമകളും മറ്റും ഏറെ ആവേശത്തിലാണ്. കോവര്‍ കഴുത ഉടമകള്‍ ഏതാനും ആഴ്ചകളായി മൃഗങ്ങളും വണ്ടികളും ഒരുക്കുന്ന തിരക്കിലായിരുന്നുവെന്ന് ദക്ഷിണ കശ്മീരില്‍ നിയോഗിച്ചിട്ടുള്ള പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ബഷീര്‍ അഹ്മദ് പറഞ്ഞു. താഴ്‌വരയിലെ മുസ്‌ലിം സംഘടനാ നേതാക്കളും തീര്‍ഥാടകരെ സ്വാഗതം ചെയ്തു. 'ഞങ്ങള്‍ തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്നു. കശ്മീരില്‍ ആരെങ്കിലും യാത്രയെ എതിര്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല.' -സംസ്ഥാനത്തെ മുഖ്യ പുരോഹിതനായ മുഫ്തി മിയാന്‍ ബഷീര്‍ പറഞ്ഞു.
അമര്‍നാഥ് യാത്രയും താഴ്‌വരയിലെ പ്രതിഷേധവും കൂട്ടിക്കുഴക്കുന്നത് അപകടകരമാണെന്ന് മിതവാദി നേതാവായ മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറഞ്ഞു.
'അമര്‍നാഥ്‌യാത്ര സമാധാനപരമായി പൂര്‍ത്തിയാക്കുന്നത് കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ പ്രതിഷേധം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും നിരപരാധികളായ സിവിലിയന്മാര്‍ നിരന്തരം കൊല്ലപ്പെടുന്നതിനെതിരെയുമാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദി നേതാവായ സയ്യിദ് അലിഷാ ഗീലാനി അമര്‍നാഥ് യാത്ര ഇപ്പോഴത്തെ 49 ദിവസത്തില്‍നിന്ന് 15 ദിവസമായി കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് താഴ്‌വരയില്‍ ഒരു പിന്തുണയും ലഭിച്ചില്ല.
madhyamam daily
No comments:
Post a Comment