var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, July 24, 2010

തെളിവു നശിപ്പിക്കാന്‍ തുളസിയേയും കൊന്നു; കൊലക്ക് ഉത്തരവിട്ടത് അമിത്ഷാ നേരിട്ട്

Saturday, July 24, 2010
ഗാന്ധിനഗര്‍: സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, കുടുംബ സുഹൃത്ത് പ്രജാപതി തുളസി എന്നിവരെ  അരുംകൊല ചെയ്യാന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ നേരിട്ട് നിര്‍ദേശം നല്‍കിയതായി സി.ബി.ഐ കണ്ടെത്തി. ഇന്നലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച 3,000 പേജുള്ള കുറ്റപത്രത്തില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, അന്യായമായ തടവിലാക്കല്‍ എന്നിവയടക്കമുള്ള കുറ്റങ്ങളില്‍ അമിത്ഷാക്കുള്ള പങ്ക് സി.ബി.ഐ അടിവരയിട്ട് വ്യക്തമാക്കുന്നു. ഷായെ കൂടാതെ ഡി.ഐ.ജി വന്‍സാര, എസ്.പി രാജ്കുമാര്‍, എം.എന്‍. ദിനേശ്, ഡിവൈ.എസ്.പിമാരായ എന്‍.കെ. അമീന്‍, എം.എല്‍. പര്‍മര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുറഹ്മാന്‍ ശൈഖ്, എന്‍.എച്ച്. ദാബി എന്നിവരടക്കം 14 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ഷാ അടക്കം മൂന്നു പേരൊഴികെ മറ്റെല്ലാവരെയും സി.ബി.ഐ അറസ്റ്റു ചെയ്തിട്ടുണ്ട്. സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ ഗുജറാത്ത് പൊലീസ് തട്ടിക്കൊണ്ടു പോയതിന് ദൃക്‌സാക്ഷിയായ തുളസീറാം പ്രജാപതിയെ 2006 ഡിസംബറില്‍ ആസൂത്രിതമായി കൊന്നത് കേസിലെ ഏക തെളിവ് ഇല്ലാതാക്കാന്‍ ആണെന്നും സി.ബി.ഐ കണ്ടെത്തി. ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ തുളസിയെ വെടിവെച്ചുകൊന്നെന്ന പൊലീസ്‌വാദം പൂര്‍ണമായി തെറ്റാണെന്നും സി.ബി.ഐ അന്വേഷണത്തില്‍ തെളിഞ്ഞു.

കൊലപാതകങ്ങള്‍ നടത്തേണ്ട രീതി പൊലീസുകാരെ ഫോണില്‍ വിളിച്ച് അന്നത്തെ ആഭ്യന്തര സഹമന്ത്രി അമിത്ഷാ വിശദീകരിച്ചതായി ദൃക്‌സാക്ഷികള്‍ സി.ബി.ഐക്കു മൊഴി നല്‍കിയിട്ടുണ്ട്. കൗസര്‍ബി ജീവിച്ചിരുന്നാല്‍ ആപത്താണെന്നും അതിനാല്‍ അവരെ കൊന്ന് മൃതദേഹം കിട്ടാത്തവിധം കത്തിച്ചുകളയണമെന്നും അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു പറയുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ഇന്‍സ്‌പെക്ടര്‍ എന്‍.വി. ചൗഹാന്‍ മൊഴി നല്‍കി.
നാലടി അടുത്തുനിന്ന് നെഞ്ചില്‍ നിറയൊഴിച്ചാണ് പ്രജാപതി തുളസിയെ പൊലീസ് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളും സി.ബി.ഐ കുറ്റപത്രത്തില്‍ വിവരിക്കുന്നുണ്ട്. സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതു താല്‍പര്യ ഹരജിയായി പരിഗണിച്ച് കോടതി ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കൊലകളില്‍ സി.ബി.ഐ അന്വേഷണത്തിന് വഴിതുറന്നത്.
madhyamam daily
Email this Story

No comments:

Blog Archive