സത്യാര്ത്ഥി
2010 ജൂലൈ 23, 24 തിയ്യതികളില് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര് ഖിലാഫത് കേമ്പസ്സില് നടന്ന ഹജ്ജ് കേമ്പില് പങ്കെടുക്കാനുള്ള ഭാഗ്യം ഈ കുറിപ്പുകാരനും ലഭിച്ചു.
രാവിലെ, കൃത്യം 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടി, പ്രമുഖരായ നേതാക്കന്മാരെത്താന് വൈകിയതിനാല്, ഒരു മണിക്കൂറിലധികം വൈകിയാണ് തുടങ്ങിയതെങ്കിലും, പതിനായിരത്തിലധികം വരുന്ന സദസ്യ്രില് അത് യാതൊരു അസ്വസ്ഥതയും സൃഷ്ടിച്ചില്ലെന്നത് അത്ഭുതം ഉളവാക്കുന്നതായിരുന്നു. കേന്ദ്ര റയില് വെ മന്ത്രി ഇ. അഹ്മദ്, സയ്യിദ് ഹൈദരലി ശിഹാബ് തുടങ്ങിയ നേതാക്കളെത്തിയതോടെ പരിപാടിക്ക് തുടക്കം കുറിക്കുകയായിരുന്നു. നേതാക്കളെല്ലാം തങ്ങളുടെ സംസാരം ഹ്രസ്വവും സമഗ്രവുമായ വാക്കുകളിലൊതുക്കി മുഖ്യ പ്രഭാഷകനും പരിപാടിയുടെ ശ്രദ്ധാ കേന്ദ്രവുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്ന് വേണ്ടി വേദിയൊഴിവാക്കി കൊടുക്കുന്ന രംഗം, കാസര്ഗോഡ് മുതല് തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില് നിന്ന് വളരെ നേരത്തെ എത്തിച്ചേര്ന്ന ഹാജിമാരിലും ഹജ്ജുമ്മമാരിലും വളരെ സന്തോഷമാണ് ഉണ്ടാക്കിയത്.
തുടര്ന്ന് രണ്ടു ദിവസങ്ങളിലായി നടന്ന, യുവ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ, സാരവത്തും ഹൃദയഹാരിയുമായ ക്ലാസ്സ് എന്തുകൊണ്ടും ഗംഭീരമായിരുന്നു. പതിനായിരത്തിലധികം വരുന്ന ഈ ഹാജിമാരും ഹജ്ജുമ്മമാരും, ഈ യുവ പണ്ഡിതനോടൊപ്പം ഹജ്ജിന്നായി വീട് വിട്ട്, ഇഹ്റാം ചെയ്തു, എയര്പോട്ട് വഴി മക്കയിലോ, മദീനയിലോ എത്തുകയും, പിന്നെ, ത്വ്വാഫ്, സഅയ്, എന്നിവ നിരവഹിക്കുകയും, മിനാ, അറഫ, മുസ്ദലിഫ എന്നീ പുണ്യ സ്ഥലങ്ങളില് താമസിക്കുകയും ജമ്രകള്ക്ക് കല്ലെറിയുകയും ചെയ്തു. ഹജ്ജിന്റെയും ഉമ്രയുടെയും നിര്ബന്ധവും ഐഛികവുമായ കര്മ്മങ്ങളെല്ലാം നിര്വഹിച്ച ശേഷം ഇവര് മദീനയിലേക്ക് തിരിക്കുകയായിരുന്നു. അവിടെ പുണ്യപ്രവാചകന്റെയും ഉറ്റമിത്രങ്ങളായ അബൂബക്കര്(റ), ഉമര്(റ) എന്നിവരുടെയും ഖബര് സന്ദര്ശിക്കുന്നു, മസ്ജിദുന്നബവിയില് നമസ്കരിക്കുന്നു, അവിടെ എട്ട് ദിവസങ്ങള് താമസിക്കുന്നു. അവസാനം എല്ലാ കര്മങ്ങളും ചെയ്തു, ചരിത്രങ്ങള് ഉറങ്ങിക്കിടക്കുന്ന സ്ഥലങ്ങള് സന്ദര്ശിച്ച് വിടവാങ്ങി നാട്ടിലേക്ക് തിരിക്കുന്നു. പക്ഷെ, ഇതെല്ലാം നടക്കുന്നത്, പൂക്കോട്ടൂരിലെ ഖിലാഫത് കേമ്പസ്സില് വെച്ച്. അങ്ങനെ, രണ്ടു ദിവസങ്ങളിലായി സമ്മേളിച്ച ഹാജിമാരില് പുതിയൊരനുഭവം സൃഷ്ടിച്ചു കൊണ്ടാണ് ക്ലാസ്സ് സമാപിച്ചത്.
ഖിലാഫത് കേമ്പസ്സില് നടന്ന ഈ മഹത്തായ പരിപാടിയില്, സൌജന്യ ഭക്ഷണ- പാനീയ വിതരണം, വാഹന- താമസ സൌകര്യങ്ങള് എന്നിവയുടെ കാര്യത്തില്, ഏറ്റവും മാതൃകാ പരമായൊരു സേവനമാണ് സയ്യിദ് സാദിഖലി ശിഹാബിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി കാഴ്ച്ച വെച്ചത്. മെയ്ന് റോഡ് മുതല് കാമ്പസ്സിനകത്ത് വരെ അവരുടെ നേതൃ പാടവം മുഴച്ചു നിന്നിരുന്നു. സാധാരണ നിലയില് വളരെ അസ്വസ്ഥതകള് സൃഷ്ടിക്കാറുള്ള ഭക്ഷണ- ചായാ വിതരണം, പക്ഷെ, ഖിലാഫത് കേമ്പസ്സില് വളരെ മാതൃകാ പരമായിരുന്നു. ഭക്ഷണ വിതരണവും ഭക്ഷണം കഴിക്കലും നമസ്കാരവുമെല്ലാം ഒരു മണിക്കൂറിന്നുള്ളില് കഴിയണമെന്ന സംഘാടകരുടെ നിര്ബന്ധം ഏകദേശം മുഴുവനായി തന്നെ പാലിക്കപ്പെട്ടുവെന്നത് അത്ഭുതമുളവാക്കുന്നതായിരുന്നു. സദസ്സിന്റെ പകുതിയിലധികം വരുന്ന വനിത പ്രതിനിധികളുടെ ഭാഗത്തെ അച്ചടക്കം അതുല്യമായിരുന്നു.
സമാപന ദിവസം അനാഥ വിദ്യാര്ത്ഥികളുടെ നേതൃത്വത്തില് നടന്ന പ്രാര്ത്ഥന ഹാജിമാരുടെ ഹൃദയങ്ങളില് ഒരു നവാനുഭവമാണുണ്ടാക്കിയത്. സൂഫിവര്യനും വയോവൃദ്ധനുമായൊരു പണ്ഡിതന്റെ നേതൃത്വത്തില് നടന്ന പ്രാര്ത്ഥനയോടെയാണ് രണ്ടു ദിവസത്തെ പരിപാടിക്ക് സമാപനം കുറിച്ചത്.
സംഘാടകരുടെ എല്ലാ കണക്കുകളും തെറ്റിച്ചുകൊണ്ടാണ് കേരളത്തിന്റെ നാനാഭാഗത്തുനിന്നുമായി ഖിലാഫത്ത് കേമ്പസ്സിലേക്ക് ജനം ഒഴുകിയതെന്നതിനാല്, അവരുടെ ആസൂത്രണങ്ങളിലല്പം തകരാര് സംഭവിക്കുക തികച്ചും സ്വാഭാവികം മാത്രം. പക്ഷെ, അതിന്റെ പേരില് പിച്ചും പേയും പറയുന്ന പരുവത്തിലായിരുന്നില്ല, ലക്ഷങ്ങള് പങ്കെടുക്കുന്ന ഹജ്ജ് കര്മത്തിന്നു പോകാന് സന്നദ്ധരായെത്തിയ ആ ഹാജിമാരെന്നതും തികച്ചും സ്വാഭാവികം.
മുഖ്യ പ്രഭാഷകനായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ഹൃദയഹാരിയായ ക്ലാസ്സും അദ്ദേഹത്തിന്റെ അനിതര സാധാരണമായ നേതൃപാടവവുമായിരുന്നു മഹത്തായ ഈ പരിപാടിയുടെ വിജയത്തിന്നു പിന്നിലെന്നതില് സംശയമില്ല.
ജൂലൈ 24 ന്ന് ഞായറാഴ്ച 5 മണിക്ക്, ഹജ്ജും ഉമ്രയും ചെയ്തു കഴിഞ്ഞ മഹത്തായൊരനുഭൂതിയോടെയായിരുന്നു പതിനായിരത്തിലധികം വരുന്ന ഈ ഹജ്ജ് സംഘം ഖിലാഫത് കേമ്പസ്സിനോട് വിട പറഞ്ഞത്.
var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Subscribe to:
Post Comments (Atom)
Blog Archive
-
▼
2010
(201)
-
▼
July
(39)
- KUDIVELLAM...the life drink: നവാസ് നിസാറിന് ജീവിതസ...
- മോഡി മാന്‍
- വിവേകം എല്ലാവര്ക്കും നല്ലത്
- വിവേകം എല്ലാവര്ക്കും നല്ലത്
- അധ്വാന വര്‍ഗവും അദ്വാനി വര്‍ഗവും
- അധ്വാന വര്‍ഗവും അദ്വാനി വര്‍ഗവും
- ‘ഹജ്ജും ഉമ്രയും’ കേരളത്തില്‍
- വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ കഴിയില്ല -അര്...
- വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ കഴിയില്ല -അര്...
- ബി.ജെ.പി പ്രധാനമന്ത്രിയുടെ വിരുന്ന് ബഹിഷ്കരിച്ചു
- തെളിവു നശിപ്പിക്കാന്‍ തുളസിയേയും കൊന്നു; കൊലക്ക് ഉ...
- വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ...
- അമിത്ഷാ പിടികിട്ടാപ്പുള്ളി
- സഹകാരി: ഇറാഖ് അധിനിവേശം നിയമവിരുദ്ധം - ബ്രിട്ടീഷ് ...
- ഇറാഖ് അധിനിവേശം നിയമവിരുദ്ധം - ബ്രിട്ടീഷ് ഉപപ്രധാന...
- തീവ്രവാദം: കോടിയേരിയുടെ പാളിപ്പോയ തിരക്കഥ
- ബി.ജെ.പിയുടെ നയരൂപവത്കരണ ചുമതല ഏഷ്യനെറ്റ് ന്യൂസ് ച...
- വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് മന്ത്രിക്ക് വീണ്ടും...
- എവിടെയാണ് അസഹിഷ്ണുതക്ക് സ്ഥാനം?
- ഇതും പ്രവാചക നിന്ദ ശൈഖ് മുഹമ്മദ് കാരകുന്ന്
- ബുര്‍ഖ നിരോധിക്കില്ലെന്ന് ബ്രിട്ടന്
- ഹിന്ദുത്വ ഭീകര ശൃംഖല: സി.ബി.ഐ അന്വേഷണത്തിന് കേന്ദ്...
- സിറിയന്‍ സര്‍വകലാശാലകളിലും മുഖാവരണത്തിന് വിലക്ക്
- ഹിന്ദുത്വ ഭീകരര്‍ക്ക് ഇസ്രായേല്‍ സഹായം
- ഹിന്ദുത്വ ഭീകരത: റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമെന്ന്...
- ഉപരാഷ്ട്രപതിയെ വധിക്കാന്‍ ഹിന്ദുത്വ ഗൂഢാലോചന
- മുലായം മുസ്ലീംകളോട് മാപ്പുപറഞ്ഞു
- ഗുജറാത്ത് മന്ത്രി അറസ്റ്റിന്റെ വക്കില്‍
- സൗഹാര്‍ദം നശിപ്പിക്കുന്ന പ്രവര്‍ത്തനം ഉണ്ടാകരുത് -...
- അവരിവിടെ എത്തിയതെന്തിന്? ...
- ന്യൂമേന് കോളജ് സംഭവം; തിന്മയെ നന്മകൊണ്ട് തടയുക
- സഹകാരി: സ്വാഗതാര്‍ഹം, പക്ഷേ...
- സ്വാഗതാര്‍ഹം, പക്ഷേ...
- ദലിത്-മുസ്ലിം ദുരവസ്ഥ ഒരു റിപ്പോര്‍ട്ട് കൂടി
- വ്യാജ ഏറ്റുമുട്ടല്‍: 15 പൊലീസുകാര്‍ക്കെതിരെ കേസ്
- പ്രതിഷേധം കത്തുമ്പോഴും അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് ...
- [kudivellam] ഗോധ്രയിലെ കുഞ്ഞുങ്ങളുടെ കമ്പ്യൂട്ടര്‍...
- ഇസ്ലാമിക വിജ്ഞാനകോശം ഇസ്ലാമിക പാരമ്പര്യത്തിന്റെ ...
- അന്ത്യദിനത്തിന്റെ അടയാളങ്ങള്‍ സൂറത്തുല്‍ കഹ്ഫില്‍
-
▼
July
(39)
No comments:
Post a Comment