var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Wednesday, September 22, 2010

സ്ത്രീകള്‍ക്ക് പെരുമാറ്റച്ചട്ടം: മുസ്‌ലിംലീഗിന് സമസ്ത സാന്ത്വനം

ചെരിപ്പിനൊത്ത് കാല് മുറിക്കാം. കാലിനൊത്ത് ചെരിപ്പും മുറിക്കാം. ഇതൊന്നുമല്ലാതെ പല്ലിയെ പോലെ വാലുമുറിച്ച് രക്ഷപ്പെടാം. ഇതെല്ലാം സാധ്യതകള്‍ മാത്രം. രാഷ്ട്രീയം സാധ്യതകളുടേതു മാത്രമായ ഒരു കാലത്ത് ഇതിലെന്ത് അദ്ഭുതം എന്നു ചോദിക്കുകയുമാവാം.
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് മതപരമായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളാകുന്ന വനിതകള്‍ ഇനിമുതല്‍ നേതൃത്വം കല്‍പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. പ്രകടനങ്ങളില്‍ പങ്കെടുക്കരുത്. വൈകുന്നേരം ആറുമണിക്കു ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്.....ചട്ടങ്ങളുടെ സാധ്യത അനവധി.
ലീഗിലെ പുരുഷ നേതാക്കള്‍ ബഹുവിധ ആരോപണങ്ങളില്‍ കുടുങ്ങിയിട്ടും അന്നൊന്നുമുണ്ടാകാത്ത ഇസ്‌ലാമിക പെരുമാറ്റച്ചട്ടം എന്തേ ഇപ്പോള്‍ സ്ത്രീകള്‍ക്ക്  മാത്രം പ്രഖ്യാപിച്ചു? കാരണം വളരെ വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍  50 ശതമാനം  സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ പുരുഷന്മാരുടെ അത്രതന്നെയോ അതില്‍ കൂടുതലോ  സീറ്റുകളില്‍ മത്സരിക്കേണ്ടത് സ്ത്രീകളാണ്. അപ്പോള്‍ മത്സരത്തിന് സ്ത്രീകളെ കണ്ടെത്തണം. അവരെ വിജയിപ്പിക്കണം. ഇതരപാര്‍ട്ടി സ്ഥാനാര്‍ഥികളായ വനിതകള്‍ തെരുവില്‍ വീറോടെ പ്രചാരണം നടത്തുമ്പോള്‍ മുസ്‌ലിംലീഗിലെ വനിത സ്ഥാനാര്‍ഥികള്‍ക്ക് അങ്ങനെ തെരുവില്‍ പ്രചാരണം നടത്താന്‍ അവകാശമില്ല. അതവര്‍ക്ക് നിഷിദ്ധമാണ്. മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈയിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന യാഥാസ്ഥിതിക പണ്ഡിതസഭ സ്ത്രീകള്‍ വീടിനു വെളിയിലിറങ്ങിയുള്ള സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരാണ്. അത് പാടില്ലെന്ന് വിലക്കിയിട്ടുമുണ്ട്. അവര്‍ അതിനെതിരെ നൂറായിരം വേദികളില്‍ പ്രഭാഷണം നടത്തി ബോധവത്കരണം നടത്തിയവരാണ്.
സമസ്തയുടെ വാക്ക് അവസാന വാക്കായി അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്  സമസ്ത ഇത്രനാളും പ്രസംഗിച്ചു നടന്ന ഇസ്‌ലാമിലെ സ്ത്രീകളെ കുറിച്ചുള്ള നിലപാടുകള്‍ ഒറ്റയടിക്ക് വിഴുങ്ങാനാവില്ല. നേരത്തേ ഒരു അഡ്വ. മറിയുമ്മ മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റായപ്പോഴുണ്ടായ പൊല്ലാപ്പുകള്‍ അവര്‍ക്ക് കൃത്യമായും ഓര്‍മയുണ്ട്. മറിയുമ്മയടക്കം മുസ്‌ലിംസ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലെന്നായിരുന്നു അന്ന് തീട്ടൂരം.എങ്കിലും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അങ്ങനെ ഒതുങ്ങാനാവില്ലല്ലോ. അവര്‍ പൊതുവേദികളില്‍ പുരുഷന്മാരോടൊപ്പം വേദി പങ്കിട്ടു. എന്നിട്ടെന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. അത്രതന്നെ.
ഇന്നതല്ല സ്ഥിതി. സമസ്തയെ പിണക്കാന്‍ ലീഗ് നേതൃത്വത്തിന് ഒട്ടും കഴിയില്ല. ഏഴുമാസം മുമ്പ് ഒരു മുസ്‌ലിംസംഘടനയിലെ വനിതകള്‍ പുരുഷ സഹായമില്ലാതെ ഒരു സംസ്ഥാന മഹാസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ അതിനെതിരെ കാടിളക്കി പ്രചാരണം നടത്തിയവരാണ്. അവരുടെ സമ്മേളനം നടന്ന കുറ്റിപ്പുറത്തു തന്നെ ശുദ്ധികലശം നടത്താന്‍ വിശദീകരണ സമ്മേളനം നടത്തുകയുമുണ്ടായി. സമ്മേളനത്തിനെതിരെ തെരുവുകളില്‍ ഒട്ടിച്ച മുഴുവന്‍ നോട്ടീസുകളും നശിച്ചുകഴിഞ്ഞിട്ടില്ല.
സ്ത്രീകളുടെ പ്രവര്‍ത്തനലോകം വീടാണ്. അഥവാ വീടിന്റെ ഉള്ളിന്റെ ഉള്ളാണ്. അവിടെയാണ് അവളുടെ സ്വാത്രന്ത്യം. അവിടെയാണ് അവളുടെ ദാമ്പത്യം, സ്‌നേഹം, പ്രണയം, മരണം-എല്ലാം. അതിനു പുറത്ത് അവള്‍ക്ക് ഒരു ലോകം വേണ്ട. വീടിനു പുറത്തിറങ്ങിയാല്‍ അവള്‍ പിഴച്ചു പോകും. അതിനാല്‍ സ്ത്രീകളെ തെരുവിലിറക്കുന്ന ഒരു രാഷ്ട്രീയവും വേണ്ട എന്നകാര്യം വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടിപ്പോള്‍ സ്ത്രീകളെ തെരുവിലിറക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെങ്ങനെ?
അതുതന്നെയാണ് പ്രശ്‌നം. പ്രശ്‌നത്തിനൊരു പരിഹാരം വേണമല്ലോ. സമസ്തയുടെ ഇസ്‌ലാമിക സ്ത്രീസങ്കല്‍പമനുസരിച്ച് മുസ്‌ലിംലീഗിന് സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കാനാവില്ല. സമസ്തയെ ധിക്കരിച്ച് മുന്നോട്ടു പോയാല്‍ ഫലം ആത്മഹത്യാസമാനമാകും. അപ്പോള്‍ ഇലക്കും മുള്ളിനും കേടുവരാതെ ചില പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. അങ്ങനെ സമസ്തയും ലീഗ്‌നേതൃത്വവും ചേര്‍ന്നെടുത്ത തീരുമാനമാണ് ഈ മതപരമായ പെരുമാറ്റച്ചട്ടങ്ങള്‍.
പുരുഷന്മാര്‍ക്ക് ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ സമസ്ത നിഷ്‌കര്‍ഷിക്കുന്നില്ല. അതിനാല്‍ ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യേണ്ടതുമില്ല. നിഷ്‌കര്‍ഷിച്ചാല്‍ എത്ര പുരുഷ നേതാക്കള്‍ സ്ഥാനാര്‍ഥിത്വത്തിന് അയോഗ്യരാകും എന്ന് തമാശയായി പോലും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല.ഇതാ മലപോലെ വന്ന പ്രശ്‌നം എലിയെ പോലെ ചെറുതായി അവസാനിച്ചിരിക്കുന്നു. സമസ്തക്ക് പരാതിയില്ല. ലീഗിനും പരാതിയില്ല. സ്ത്രീകളെ മല്‍സരിപ്പിക്കാം, ജയിപ്പിക്കാം. അവരെ ജയിപ്പിച്ച് ഭര്‍ത്താക്കന്മാര്‍ക്കോ ആങ്ങളമാര്‍ക്കോ ഒക്കെ ഭരിക്കാം. പിന്നെ, ആദര്‍ശങ്ങള്‍. അത് മതമായാലും രാഷ്ട്രീയമായാലും വിഴുങ്ങാനുള്ളതാണ്. കാലം മാറുമ്പോള്‍ കോലം മാറണം. പാമ്പിനെ തിന്നുന്ന നാട്ടില്‍ നടുക്കണ്ടം തന്നെ തിന്നണം.
മൊയ്തു വാണിമേല്‍
മാധ്യമം

ബാബരി വിധി: സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍

തിരുവനന്തപുരം: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സം ബന്ധിച്ച  ഹൈകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ പൊലീസ് മുന്നൊരുക്കം ആരംഭിച്ചു. തിങ്കളാഴ്ച ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ അധ്യക്ഷതയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വിധി പ്രസ്താവന മുതലെടുത്ത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ സൃഷ്ടിക്കാനുള്ള  ശ്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും കര്‍ശനനടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
 മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതീവജാഗ്രത പുലര്‍ത്തും. 23 മുതല്‍ 25 വരെ 30,000 പൊലീസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും.
ഓരോ പ്രദേശത്തിന്റെയും സാഹചര്യമനുസരിച്ച് കേരളാ പൊലീസ് ആക്ട് ്രപകാരം പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതാത് ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും കമീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലകലക്ടര്‍മാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് നിര്‍ദേശം.
മിക്കയിടങ്ങളിലും പ്രകടനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നാണ് യോഗത്തിലുണ്ടായ പൊതുതീരുമാനം.
 ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. പൊതുസ്ഥലങ്ങള്‍, റെയില്‍വേസ്‌റ്റേഷനുകള്‍, ബസ്‌സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കും. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്താനും പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദ്രുതകര്‍മസേനയേയും ബോംബ്‌സ്‌ക്വാഡ്, ആന്റി സബോട്ടോഷ് വിംഗ് എന്നിവയേയും വിന്യസിപ്പിക്കും.
23 മുതല്‍ വ്യാപകമായി വാഹനപരിശോധന നടത്തും.  ഊഹാപോഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെയും പ്രകോപനകരമായ പോസ്റ്ററുകള്‍ പതിക്കുന്നവര്‍ക്കെതിരെയും നിലവിലെ നിയമപ്രകാരം കര്‍ശനനടപടികള്‍ സ്വീകരിക്കും.  ജില്ലാ പൊലീസ് സൂപ്രണ്ടുമാരും കമീഷണര്‍മാരും അവരുടെ അധികാരപരിധിയിലുള്ള പൊലീസ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി ആവശ്യമായ എല്ലാ സ്ഥലത്തും പൊലീസിനെ വിന്യസിക്കണം.
 വാഹനപരിശോധനയും രാത്രികാല പട്രോളിംഗും സംസ്ഥാനത്തുടനീളം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
 ഏത് സാഹചര്യവും നേരിടാന്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. വടക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വിവരം പൊലീസ് മെസേജ് സെന്ററില്‍ 9497900000 എന്ന നമ്പറിലേക്ക് മെസേജ് അയക്കുകയോ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണില്‍ നേരിട്ട് വിളിച്ച് അറിയിക്കുകയോ ചെയ്യാവുന്നതാണ്. അക്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖംനോക്കാതെ കര്‍ശനനടപടികള്‍ സ്വീകരിക്കും.
തീരദേശ മേഖലകളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കാനും അവിടങ്ങളില്‍ പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
 ആരാധനാലയങ്ങള്‍ക്ക് പ്രത്യേക സുരക്ഷാസംവിധാനങ്ങളും പരിശോധനയും ഏര്‍പ്പെടുത്തും. സംശയകരമായ സാഹചര്യത്തില്‍ കാണുന്ന ആരെയും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലെ താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും. അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍, വിദേശികള്‍ എന്നിവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കും. ബസുകള്‍, ട്രെയിനുകള്‍ എന്നിവയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കി.
ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ പൊലീസ് സജ്ജമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡി.ജി.പിക്ക് പുറമെ ഇന്റലിജന്‍സ് മേധാവി സിബി മാത്യൂസ്, എ.ഡി.ജി.പി പി.ചന്ദ്രശേഖരന്‍, ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മാധ്യമം

കോടതിവിധി മാനിക്കണം -ടി. ആരിഫലി



കോഴിക്കോട്: ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിവിധി മാനിക്കാന്‍ പ്രശ്‌നത്തിലെ ഇരുകക്ഷികളും സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു.
ദീര്‍ഘകാലമായി തൃപ്തികരമായ പരിഹാരം കണ്ടെത്താതെ നിലനില്‍ക്കുന്ന വിഷയമാണിത്. കോടതിവിധി അംഗീകരിച്ച് പ്രശ്‌നപരിഹാരത്തിനുള്ള സന്നദ്ധത മുസ്‌ലിം സമൂഹം നേരത്തെ പ്രഖ്യാപിച്ച കാര്യം അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവും ഇത് ആഗ്രഹിക്കുന്നവരാണ്. ഹിന്ദു, മുസ്‌ലിം സമൂഹങ്ങളിലെ നേതാക്കളും സാമാന്യ ജനങ്ങളും കോടതി മുഖേന നീതിപൂര്‍വകമായൊരു പരിഹാരം പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ മറിച്ചുചിന്തിക്കുന്ന വളരെ ചെറിയൊരു ന്യൂനപക്ഷം ഇരുസമുദായങ്ങളിലുമുണ്ടാവാം. മൊത്തം സമൂഹ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും സമാധാനപരമായ അന്തരീക്ഷത്തിന് സഹായകമല്ലാത്തതുമായ ഏതുതരം നീക്കങ്ങളെയും ജനങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് ആരിഫലി പറഞ്ഞു. കോടതിവിധിയോട് ഒരുതരം വൈകാരിക പ്രതികരണവും ഉണ്ടാകാതിരിക്കാന്‍ സംഘടനകളും സമുദായങ്ങളും ശ്രദ്ധിക്കണം. ആഹ്ലാദപ്രകടനങ്ങള്‍ക്കോ, പ്രതിഷേധ പരിപാടികള്‍ക്കോ അനുവാദം നല്‍കാതെ പൊലീസും ബന്ധപ്പെട്ട ഭരണകൂടങ്ങളും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അമീര്‍ ആവശ്യപ്പെട്ടു.
ഇനിയൊരു സംഘര്‍ഷ സാധ്യതയില്ലാത്തവിധം പ്രശ്‌നപരിഹാരത്തിന് കൂട്ടായ ശ്രമങ്ങളുണ്ടാവണം. നമ്മുടെ ജനാധിപത്യബോധവും സമാധാന താല്‍പര്യങ്ങളും അതിന് സഹായകമാവുമെന്ന് ആരിഫലി പ്രത്യാശ പ്രകടിപ്പിച്ചു.
മാധ്യമം

ബാബരി മസ്ജിദ്: വിധി നീട്ടി വക്കണമെന്ന് സുപ്രീം കോടതിയില്‍ ഹരജി

ന്യൂദല്‍ഹി:  അയോധ്യയില്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍  അലഹാബാദ് ഹൈകോടതി  വെള്ളിയാഴ്ച വിധി പറയാനിരിക്കെ, വിധി നീട്ടി വക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. രാമചന്ദ്ര ത്രിപാദിയാണ് ഹരജി നല്‍കിയത്. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.
മുന്‍പും കോമണ്‍വെല്‍ത്ത് ഗെയിംസ്, ബിഹാര്‍, കശ്മീര്‍ തെരഞ്ഞെടുപ്പുകള്‍ എന്നീ കാരണങ്ങള്‍ നിരത്തി വിധി നീട്ടി വക്കണമെന്നാവശ്യപ്പെട്ട് ത്രിപാദി ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഈ  ഹരജി സുപ്രീം കോടതി തള്ളുകയാണുണ്ടായത്.
ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, എ.കെ. പട്‌നായിക് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസില്‍ വധി പറയുക.

madhyamam daily

Saturday, September 18, 2010

കൂര്‍മ്മത്ത്: കൂര്മ്മത്ത് ഉണ്ണിമുഹ്യദ്ദീന് മുസ്ലിയാര്

കൂര്‍മ്മത്ത്: കൂര്മ്മത്ത് ഉണ്ണിമുഹ്യദ്ദീന് മുസ്ലിയാര്: "ഹിജ്ര: 1283 കൂര്മ്മത്ത് അബൂബക്കര് ഹാജിയുടെ മകനായി മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പെരുവള്ളൂരില് ജനിച്ചു. മലപ്പുറം ഊരകത്തെ ചങ്കരത്തോപ്പ്..."

കൂര്‍മ്മത്ത്: കൂര്‍മമത്ത് കുടുംബം

കൂര്‍മ്മത്ത്: കൂര്‍മമത്ത് കുടുംബം: "അറേബ്യയില്നിന്നും മലബാറില് കുടിയേറിപ്പാര്ത്ത ഒരു പ്രശസ്ത മുസ്ലിം പണ്ഡിത കുടുംബം. മലപ്പൂറം, കോഴിക്കോട്, വയനാട്, തൃശൂര് ജില്ലകളിലെ വിവിധ പ്രദേ..."

Wednesday, September 8, 2010

ആവര്‍ത്തിക്കുന്ന വിഷമദ്യ ദുരന്തങ്ങള്‍

http://madhyamam.com/node/99273

കണ്ണീര്‍ ഗ്രാമമായി പേരശ്ശനൂര്‍

http://madhyamam.com/node/99337

ഷാപ്പുടമ ദ്രവ്യന്‍ പഴയ വാറ്റുകാരന്‍

http://madhyamam.com/node/99338

മരണം 23; അഞ്ചുപേര്‍ അറസ്റ്റില്‍

http://madhyamam.com/node/99344

പ്രധാനമന്ത്രി ഇടപെട്ടു; ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു

http://madhyamam.com/node/99494

ഈദ് നമസ്‌കാരം: മന്ത്രാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

http://madhyamam.com/node/99394

വിമാനങ്ങള്‍ റദ്ദാക്കല്‍: ഇടപെടുമെന്ന് പ്രധാനമന്ത്രി

http://www.mathrubhumi.com/story.php?id=124688

എയര്‍ ഇന്ത്യ റദ്ദാക്കിയ ഗള്‍ഫ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു

http://www.mathrubhumi.com/story.php?id=124728&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29

Blog Archive