var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, August 29, 2010

അയോധ്യാതര്‍ക്കം: സമവായത്തിലൂടെ തീര്‍ക്കണം- ബാബറി മസ്ജിദ് കര്‍മ സമിതി

http://www.blogger.com/post-create.g?blogID=7876097525054452416

ബാബരി: കോടതി വിധി സ്വീകാര്യമല്ല -സംഘ്പരിവാര്‍

Sunday, August 29, 2010

Sunday, August 29, 2010
ന്യൂദല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈകോടതി വിധി പറയാനിരിക്കെ, പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ രംഗത്ത്. ആറു പതിറ്റാണ്ടിലേറെ നീണ്ട തര്‍ക്കത്തിന് കോടതികളിലൂടെ പരിഹാരം ഉണ്ടാവുക എളുപ്പമല്ലെന്നും സംഘ്പരിവാര്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കോടതികളിലൂടെ ഒരു തീര്‍പ്പ് ഉണ്ടാകില്ലെന്നും ഭരണകൂടമാണ് ദേശീയ വികാരം ഉള്‍ക്കൊണ്ട് നിയമം കൊണ്ടു വരേണ്ടതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു.  കോടതികളിലൂടെയുള്ള പ്രശ്‌ന പരിഹാരനീക്കത്തിനെതിരെ വി.എച്ച്.പിയുടെ ആഭിമുഖ്യത്തില്‍ കാമ്പയിന്‍ നടത്താനും സംഘ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. കോടതി വിധിയിലൂടെ നീതി നടപ്പാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണിത്. ബാബരി മസ്ജിദ് സമുച്ചയം ഹിന്ദുക്കള്‍ക്ക് കൈമാറുകയാണ് വേണ്ടത്. അയോധ്യയിലെ ക്ഷേത്രനിര്‍മാണം സമാധാന മാര്‍ഗത്തിലൂടെ വേണമോ അതല്ല പ്രക്ഷോഭത്തിലൂടെ വേണമോ എന്ന കാര്യം സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം -മോഹന്‍ ഭഗവത് പറഞ്ഞു.
എല്ലാ സംഘ്‌സംഘടനകളും തമ്മില്‍ കഴിഞ്ഞ ദിവസം ഭാവി പ്രക്ഷോഭ പരിപാടികളെ കുറിച്ച് ചര്‍ച്ച നടത്തി. കോടതി വിധിക്കുമുമ്പുതന്നെ കേന്ദ്ര സര്‍ക്കാറിനെ നിയമ നിര്‍മാണത്തിന് പ്രേരിപ്പിക്കുകയെന്ന തന്ത്രം സ്വീകരിക്കാനാണ് നേതൃതീരുമാനം. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ പാര്‍ട്ടിക്ക് തീര്‍ച്ചയായും ബാധ്യതയുണ്ടെന്ന് ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ വിധി എതിരായിരിക്കുമെന്ന പ്രതീതി സംഘ് നേതാക്കള്‍ക്കുണ്ട്. കോടതിയില്‍ ആധികാരിക രേഖകള്‍ ഹാജരാക്കാനും ശക്തമായ വാദമുഖങ്ങള്‍ നിരത്താനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനു കീഴില്‍ ശ്രമം നടന്നതായും അവര്‍ സമ്മതിക്കുന്നു.
പാര്‍ലമെന്റ് എം.പിമാരുടെ ഒപ്പോടു കൂടിയ നിവേദനം രാഷ്ട്രപതിക്കുംമറ്റും സമര്‍പ്പിക്കാനും നീക്കമുണ്ട്. എല്ലാ പാര്‍ലമെന്റംഗങ്ങളും നിവേദനത്തില്‍ ഒപ്പുവെക്കണമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് അശോക് സിംഗാള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അയോധ്യ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ലമെന്റ് മുഖേനയുള്ള നിയമ നിര്‍മാണം കൊണ്ടു മാത്രമേ സാധിക്കൂ എന്ന് രാം ജന്‍മ ഭൂമി ന്യാസിനു വേണ്ടി പ്രസിഡന്റ് നൃത്യഗോപാല്‍ ദാസും ആവശ്യപ്പെട്ടു. അറുപത് കൊല്ലമായി ഹിന്ദുക്കള്‍ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്.  പക്ഷപാതപരമായ പരിഗണനകള്‍ക്കപ്പുറം പ്രശ്‌നപരിഹാരത്തിനു വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണം. ബാബരി മസ്ജിദ് സമുച്ചയം മുഴുവന്‍ രാമഭക്തര്‍ക്കും വേണ്ടി അനുവദിച്ചു കിട്ടാന്‍ എല്ലാവരും ശബ്ദമുയര്‍ത്തണം -കത്ത് വ്യക്തമാക്കുന്നു.
അയോധ്യയുടെ കാര്യത്തില്‍ തീര്‍പ്പ് അനുകൂലമായാല്‍ മറ്റുള്ള മുസ്‌ലിം ആരാധനാലയങ്ങളുടെ മേല്‍ അവകാശവാദം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നും സിംഗാള്‍  പറഞ്ഞു. കാശി, മഥുര എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികളും ഹിന്ദുക്കള്‍ക്ക് തന്നെ ലഭിക്കണം  -അദ്ദേഹം വ്യക്തമാക്കി.

എം.സി.എ നാസര്‍
madhyamam daily

Saturday, August 28, 2010

സമഗ്ര വീക്ഷണത്തിന്റെ ഭൂമികയിലെ ഒറ്റയാന്‍ # ടി.എ അഹ്മദ് കബീര്‍ (മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി)

http://www.prabodhanam.net/Issues/21.8.2010/t.a.kabeer.html

നിറഞ്ഞൊഴുകിയ സ്നേഹം # ടി. ആരിഫലി

http://www.prabodhanam.net/Issues/21.8.2010/arifali.html

മനുഷ്യസ്നേഹി # പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

http://www.prabodhanam.net/Issues/21.8.2010/sidheeq%20hasan.html

ഇറാഖില്‍ നിന്നും വര്‍ഷാന്ത്യത്തോടെ സേന പിന്‍വാങ്ങും: ഒബാമ

Saturday, August 28, 2010
മസാച്ചുസെറ്റ്‌സ്: ഇറാഖില്‍ നിന്നും യു.എസ് സേന വര്‍ഷാവസാനത്തോടെ പിന്‍വാങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. 2008ലെ ഇലക്ഷന്‍ പ്രചരണ വേളയില്‍ ഒബാമ നല്‍കിയ ഉറപ്പാണ് സേനയെ പിന്‍വാങ്ങുമെന്നത്. വരും മാസങ്ങളില്‍ ഇറാഖി സൈന്യത്തിന് യു.എസ് സൈന്യം പരിശീലനം നല്‍കുമെന്നും അദേഹം അറിയിച്ചു. യുദ്ധം അവസാനിക്കുന്നതിനാല്‍ ഇനിയും അവിടെ സേനയെ നിര്‍ത്തില്ല, ഇറാഖ് സ്വതന്ത്ര രാഷ്ട്രമാണ് അതിനാല്‍ അവര്‍ക്ക് അവരുടെതായ പാതയിലൂടെ മുന്നേറാമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്്ച്ച 4000 ത്തോളം വരുന്ന യുദ്ധസേനയെ യു. എസ് തിരിച്ചു വിളിച്ചിരുന്നു. ബാക്കിയുളള 50,000 സൈനികര്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കിയ ശേഷം പിന്‍മാറും.
madhyamam

വീണ്ടും പ്രളയം: പാകിസ്താനില്‍ പത്തുലക്ഷം പേര്‍ കൂടി ഭവനരഹിതര്‍

Saturday, August 28, 2010

pak

കറാച്ചി: ആഴ്ചകളായി പ്രളയ ദുരന്തം തുടരുന്ന പാകിസ്താനില്‍ വീണ്ടും പ്രളയം. ഇതിനെത്തുടര്‍ന്ന് തുടര്‍ന്ന് 10 ലക്ഷം പേര്‍ കൂടി  ഭവനരഹിതരായതായി യു.എന്‍  വൃത്തങ്ങള്‍ അറിയിച്ചു.
സിന്ധു നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തട്ട, ഖംബര്‍-ഷഹ്ദാകോട് ജില്ലകളിലാണ് പ്രളയം ബാധിച്ചത്. പ്രളയജലം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്ന് തെക്കുഭാഗത്തേക്ക് വ്യാപിക്കുകയാണ്.  48 മണിക്കൂറിനുള്ളില്‍ മേഖലയില്‍ നിന്ന്  പത്തു ലക്ഷത്തോളം പേര്‍ കുടിയൊഴിഞ്ഞതായി യു.എന്‍ വക്താവ് മൗറിസിയോ ഗ്വിലിയാനോ പറഞ്ഞു.
രാജ്യത്തുടനീളം എണ്‍പതു ലക്ഷം ജനങ്ങളാണ് ഭവനരഹിതരായത്.
madhyamam

'ആക്രമിക്കപ്പെട്ടത് മുസ്‌ലിമായതിനാല്‍'

Friday, August 27, 2010
വാഷിങ്ടണ്‍: 'മുസ്‌ലിമായതിനാല്‍ മാത്രമാണ് അയാളെന്റെ കഴുത്തറുക്കാന്‍ ശ്രമിച്ചത്. അമേരിക്കയില്‍ ഇതു പോലെ ഒരിക്കലും ഞാന്‍ അരക്ഷിതനായിട്ടില്ല' - ന്യൂയോര്‍ക്കിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് അഹ്മദ് ശരീഫ പറഞ്ഞു. കഴിഞ്ഞ ദിവസം, മുസ്‌ലിമാണോയെന്നാരാഞ്ഞ ശേഷം 21 കാരനായ യു.എസ് യുവാവ് കഴുത്തറുക്കാന്‍ ശ്രമിച്ച ശരീഫിന് മുറിവുണങ്ങാന്‍ 25 സ്റ്റിച്ചുകള്‍ വേണ്ടി വരും.
25 വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നിന്നെത്തിയ ശരീഫ് വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് നഗരത്തില്‍ ടാക്‌സി ഡ്രൈവറാണ്. ന്യൂയോര്‍ക്കിലെ ബ്രൂസ്റ്റര്‍ സ്വദേശിയായ മൈക്കിള്‍ എന്റൈറ്റ് എന്ന കോളജ് വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. ടാക്‌സിയില്‍ കയറിയ ശേഷം, മുസ്‌ലിമാണോയെന്ന് തിരക്കിയ ശേഷം കഴുത്തിനും മുഖത്തും കുത്തുകയായിരുന്നു. ഇയാളെ മനോരോഗ ചികില്‍സാ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ ഡയറിയില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാന്‍ഹട്ടനില്‍ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ വിദ്യാര്‍ഥിയായ മൈക്കിള്‍ ഈയിടെ അഫ്ഗാന്‍ പര്യടനം നടത്തിയിരുന്നു. ലോക സമാധാനത്തിനുള്ള രാജ്യാന്തര സംഘടനയില്‍ അംഗമാണ് ഇയാള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന സ്ഥലത്ത് പള്ളി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധ തരംഗം വ്യാപകമാണ്. പള്ളി വിരുദ്ധ പ്രക്ഷോഭവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. എന്നാല്‍, ആക്രമിക്കപ്പെട്ട അഹ്മദ് ഇക്കാര്യം നിഷേധിച്ചു. ടൈംസ് സ്‌ക്വയറിലേക്കുള്ള യാത്രക്കിടെ പല കാര്യങ്ങളും മൈക്കിള്‍ പറഞ്ഞെങ്കിലും പള്ളി നിര്‍മാണ കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് ശരീഫ് പറഞ്ഞു.
madhyamam

ഭീകരവേട്ട: മാധ്യമങ്ങള്‍ വീണ്ടും കഥ മെനയുന്നു

Friday, August 27, 2010
ഇനാമുറഹ്മാന്‍

'സത്യത്തില്‍ നിന്ന് വിഭിന്നമായാണ് പത്രങ്ങളില്‍ വരുന്നത് എന്ന് 24 വര്‍ഷമായി ഈ മേഖലയില്‍ പണിയെടുത്ത അനുഭവത്തില്‍ നിന്ന് നന്നായി അറിഞ്ഞു. തെഹല്‍കക്ക് വേണ്ടി പത്രസഞ്ചാരം തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് പത്രവായന നിര്‍ത്തുകയായിരുന്നു. എനിക്ക് പത്രവാര്‍ത്തകളില്‍ വിശ്വാസമില്ല. ഞാന്‍ വായിച്ചിരുന്ന പത്രങ്ങളിലെ വാര്‍ത്തകളില്‍ 99 ശതമാനവും ഏകപക്ഷീയമാണ്' -തെഹല്‍ക എഡിറ്റര്‍ അറ്റ്‌ലാര്‍ജ് അജിത് സാഹിയുടേതാണ് ഈ വാക്കുകള്‍. തീവ്രവാദ വേട്ടയുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ വായിച്ചാല്‍ അജിത് സാഹിയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് വ്യക്തമാകും.
പാകിസ്താനില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും തഹവ്വുര്‍ ഹുസൈന്‍ റാണയും 2009 ഒക്‌ടോബറില്‍ അമേരിക്കയില്‍ പിടിയിലായതോടെ പാഴായിപ്പോയ തീവ്രവാദി ആക്രമണങ്ങളുടെയും ഇരുവരും ചേര്‍ന്ന് തയാറാക്കിയ ഭീകരപദ്ധതികളുടെയും മലവെള്ളപ്പാച്ചിലായിരുന്നു മാധ്യമങ്ങളില്‍. വാര്‍ത്താപ്രളയത്തില്‍ അനുവാചകരുടെ കണ്ണു തള്ളുകയും കുറെയൊക്കെ സത്യമുണ്ടെന്ന് അവര്‍ വിശ്വസിച്ചുപോവുകയും ചെയ്തത് സ്വാഭാവികം. ഒരു ത്രില്ലര്‍ സീരീസിന്റെ മുഴുവന്‍ ചേരുവകളുമുണ്ടായിരുന്നു ഈ വാര്‍ത്തകള്‍ക്ക്. ഹെഡ്‌ലിയെ വിട്ടു തരില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ പൊടുന്നനെ ഹെഡ്‌ലി, റാണ കഥകള്‍ ഇല്ലാതായി.

നിമിഷങ്ങളുടെ മാത്രം ആയുസ്സുള്ള ഫ്‌ളാഷുകള്‍ മിന്നി മറയുന്നതുകൊണ്ട് വായനക്കാരന്‍ ഇതൊന്നും ചികഞ്ഞു നോക്കില്ലെന്ന ഉറപ്പില്‍ മാധ്യമങ്ങള്‍ പിന്നെയും കഥകള്‍ ചമക്കുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയാണ് ഏറ്റവും ഒടുവിലത്തെ ഇര. ഹെഡ്‌ലിയും റാണയും തടിയന്റവിട നസീറും ഷഫാസും അനുബന്ധ കഥകളുമൊക്കെ പെയ്‌തൊഴിഞ്ഞ മാധ്യമ ഇടങ്ങളില്‍ ഇപ്പോള്‍ മഅ്ദനിയാണ് താരം. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് ചോദ്യം ചെയ്യുന്നതിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് മഅ്ദനി സമ്മതിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ്. ആചാര്യ പൊട്ടിച്ച ആദ്യവെടിയുടെ കഥ നോക്കൂ. പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനക്കൊപ്പം മഅ്ദനിയുടെ നിഷേധക്കുറിപ്പ് ഇറങ്ങിയതോടെ ആരുടെ പങ്കിനെക്കുറിച്ചും താന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രിക്ക് തിരുത്തേണ്ടി വന്നു. എന്നാല്‍ ഈ തിരുത്തില്ലാതെയാണ് ബുധനാഴ്ച മിക്ക മലയാളപത്രങ്ങളും ഇറങ്ങിയത്. പിറ്റേദിവസത്തെ ഏതാണ്ടെല്ലാ പത്രങ്ങളിലും ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന വന്നു, സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിയുടെ പങ്കൊന്നും തെളിഞ്ഞിട്ടില്ലെന്ന്! ഹെഡ്‌ലി സഹായിച്ചവരില്‍ മലയാളികളുണ്ടെന്നും അവരുടെ പേരുവിവരങ്ങളടങ്ങിയ മുദ്രവെച്ച റിപ്പോര്‍ട്ട് എന്‍.ഐ.എ ദല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചുവെന്ന വാര്‍ത്തയും അന്നുതന്നെ എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. മഅ്ദനിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈവാര്‍ത്ത കൃത്യമായി വരുന്നതെന്നത് ശ്രദ്ധേയമാണ്. ആര്‍ക്കും ലഭിക്കാത്ത വിവരങ്ങളുമായി 'മംഗളം' പത്രമാണ് ശരിക്കും തകര്‍ത്തത്. ഹെഡ്‌ലിയെ സഹായിച്ചത് പ്രവാസി മലയാളി ഉന്നതനാണെന്ന കിടിലന്‍വിവരമാണ് ബുധനാഴ്ച ഇറങ്ങിയ പത്രത്തിന്റെ മുഖ്യ വാര്‍ത്ത. ഹെഡ്‌ലിക്കും റാണക്കും ഒത്താശ ചെയ്യുകയും ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്യുകയും ചെയ്തത് കേരളത്തിലെ സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രവാസിമലയാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടിയെന്നും തിരുവനന്തപുരത്തു നിന്നുള്ള വാര്‍ത്തയിലുണ്ട്. ഗള്‍ഫിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം മുംബൈ സ്‌ഫോടനം നടത്താന്‍ ഹെഡ്‌ലിക്കും റാണക്കും കൂട്ടുനിന്നെന്ന് കാണിച്ച് എന്‍.ഐ.എ ദല്‍ഹി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും താജ് ഹോട്ടലിന്റെ രൂപരേഖ വരക്കാന്‍ ഹെഡ്‌ലിയെ സഹായിച്ചത് ഈ മലയാളിയാണെന്നും തുടര്‍ന്നു പറയുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് എത്ര ദിവസത്തെ ആയുസ്സുണ്ടെന്നറിയാന്‍ വരും നാളുകളിലെ വാര്‍ത്തകള്‍ കൂടി വായിക്കുക.

ഹെഡ്‌ലിയും റാണയും നസീറുമൊക്കെ കത്തി നിന്ന സമയത്ത് ഇതും ഇതിലപ്പുറവും അടിച്ചുവിട്ട മാധ്യമങ്ങളില്‍ ഇത്തരം കഥകള്‍ വരുന്നതില്‍ അദ്ഭുതമില്ല. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ മലയാള പത്രങ്ങള്‍ നല്‍കിയ ഭീകരവാര്‍ത്തകളിലൂടെ വെറുതേ കടന്നുപോയാല്‍ ബോധ്യമാകും എത്ര നിരുത്തരവാദപരമായാണ് അവ കഥകള്‍ ചമച്ചു വിട്ടതെന്ന്. ചില സാമ്പിളുകളിതാ. ആണവ കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത; റാണ കൊച്ചിയില്‍ നിന്ന് അഞ്ചുപേരെ റിക്രൂട്ട് ചെയ്തു (മാതൃഭൂമി, 2009 നവം. 17), ഹെഡ്‌ലിക്കെതിരെ ഇന്ത്യയിലും കേസ്; അതീവ ജാഗ്രത (മനോരമ, നവം.13), കൊച്ചിയിലും ഭീകരാക്രമണം ലക്ഷ്യമിട്ടെന്നു സൂചന (മനോരമ, നവം. 16), ഹെഡ്‌ലിക്കും റാണക്കും മലയാളികളുമായി ബന്ധം (മനോരമ നവം.17), റാണ കേരളത്തില്‍ ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു (മനോരമ, നവംബര്‍ 18). കൊച്ചിയില്‍ ഹെഡ്‌ലി വന്നുവെന്ന വാര്‍ത്തക്ക് ദിവസങ്ങളുടെ ആയുസ്സ് മാത്രമായിരുന്നു. റാണ അഞ്ചുപേരെ റിക്രൂട്ട് ചെയ്തുവെന്ന വാര്‍ത്ത പിന്നീട് പത്രപരസ്യം കണ്ട് റാണയെ വിളിച്ച 20 പേരെ പൊലീസ് ചോദ്യം ചെയ്തുവെന്നും എന്നാല്‍ ഇവരിലാരും വിദേശത്തേക്ക് പോയിട്ടില്ലെന്നും എന്‍.ഐ.എ വെളിപ്പെടുത്തിയതായി മാറി. റാണ കേരളത്തില്‍ ആരാധനാലയങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടുവെന്ന അത്യന്തം സ്‌ഫോടനാത്മകമായ വാര്‍ത്ത വന്നത് മനോരമയിലാണ്. കേരളത്തിലെ രണ്ടു പ്രമുഖ ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ റാണയും ഹെഡ്‌ലിയും പദ്ധതിയിട്ടുവെന്നായിരുന്നു ഒന്നാംപേജിലെ മുഖ്യ വാര്‍ത്ത. ആഗോള ശ്രദ്ധ നേടാവുന്ന വ്യവസായ സ്ഥാപനങ്ങളോ ഹോട്ടലുകളോ കേരളത്തിലില്ലാത്തതാണ് ആരാധനാലയങ്ങളെ ലക്ഷ്യമിടാന്‍ കാരണമത്രെ. കേരളത്തില്‍ പൊലീസ് സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്കപരിപാടികള്‍ക്കു സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ വഴി വന്‍തുക സംഭാവന നല്‍കി നിയന്ത്രണം ഏറ്റെടുക്കാന്‍ ഇരുവരും തീവ്രവാദഗ്രൂപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്കു ശ്രദ്ധ കേന്ദ്രീകരിച്ച കേരളത്തിലെ ബിസിനസ് ഗ്രൂപ്പിന്റെ രണ്ടു പ്രതിനിധികള്‍ കൊച്ചിയില്‍ റാണയെ സന്ദര്‍ശിച്ചതായും തെളിവു ലഭിച്ചത്രെ. നവംബര്‍ 20ന്റെ വാര്‍ത്തയില്‍ കേരളത്തില്‍ സാമുദായികവികാരം ആളിക്കത്തിക്കാന്‍ മധ്യ കേരളത്തിലെ പ്രമുഖ ആരാധനാലയത്തിലും രണ്ടാഴ്ചക്കു ശേഷം തിരുവനന്തപുരത്തെ പ്രമുഖ ആരാധനാലയത്തിലും സ്‌ഫോടനങ്ങള്‍ക്കു റാണ പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു വിവരം. പദ്ധതി നടപ്പാക്കാന്‍ കണ്ടെത്തിയ തീവ്രവാദ സംഘടന വന്‍തുക ആവശ്യപ്പെട്ടതോടെയാണ് ഇതു പാളിയത്. ആരാധനാലയത്തില്‍ സ്‌ഫോടനം നടത്തുന്നതിനോട് കേരളത്തിലെ സംഘടനകള്‍ വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തതായും പത്രം അച്ചു നിരത്തി. എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച ഒരു വിവരമൊന്നും വായനക്കാരന് ലഭിച്ചില്ല.

നസീറിനെയും ശഫാസിനെയും മേഘാലയയിലെ ഷില്ലോങ്ങില്‍ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചത് കഴിഞ്ഞ ഡിസംബര്‍ മൂന്നിനായിരുന്നു. 'മാതൃഭൂമി' ബംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്യുന്നുവെന്ന് പറഞ്ഞ നസീറും ഷഫാസും  മേഘാലയയിലെ കോടതിയിലാണുണ്ടായിരുന്നത്. ഡിസംബര്‍ നാലിന് ഇറങ്ങിയ 'മാതൃഭൂമി'യില്‍ ഇരുവരെയും ഷില്ലോങ്ങില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു എന്ന വിവരം ഒരു ചളിപ്പുമില്ലാതെ നല്‍കി. അന്നേ ദിവസം ഇറങ്ങിയ 'മംഗള'ത്തില്‍ 2005 ഒക്‌ടോബര്‍ 29 ദല്‍ഹി, 2006 മാര്‍ച്ചില്‍ വാരാണസി, ഏപ്രിലില്‍ ദല്‍ഹി, ജൂലൈയില്‍ മുംബൈ, സെപ്റ്റംബറില്‍ മാലേഗാവ്, 2007 മേയ് 18ന് ഹൈദരാബാദ്, ആഗസ്റ്റില്‍ ലുംബിനി പാര്‍ക്ക്, നവംബര്‍ 19ന് വാരാണസി, 2008 മേയ് 13ന് ജയ്പൂര്‍, ജൂലൈ 25ന് ബംഗളൂരു എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ നസീര്‍, സി.എ.എം ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യ പങ്കാളികളെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതായി അറിയുന്നു എന്നായിരുന്നു ഒന്നാംപേജില്‍ നല്‍കിയത്. ഈ സ്‌ഫോടനങ്ങളുടെയൊക്കെ സൂത്രധാരന്‍മാര്‍ ('കാവി ഭീകരര്‍' തന്നെ) വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് എന്ന് അറിഞ്ഞിട്ടും ഇത്തരമൊരു വാര്‍ത്ത നല്‍കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. ഡിസംബര്‍ നാലിന്റെ 'മാതൃഭൂമി'യില്‍ (ഏഴാം പേജ്) ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടിയുണ്ട്-നൂരിഷ ത്വരീഖത്ത് എന്ന തീവ്രവാദ സംഘടനയുടെ സ്ഥാപകനാണ് താനെന്ന് നസീര്‍ മൊഴി നല്‍കിയതായി അറിയുന്നു എന്ന്. നൂരിഷ ത്വരീഖത്ത് എന്ന സംഘടന നടത്തുന്ന തീവ്രവാദ പരിശീലന ക്യാമ്പുകളിലേക്കു കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്‌തെന്ന് 'മംഗള'വും വാര്‍ത്ത നല്‍കിയിരുന്നു.
വിഷലിപ്തമായ വാര്‍ത്തകള്‍ക്ക് ഇനിയുമുണ്ട് ഉദാഹരണങ്ങളേറെ. മഅ്ദനി കേരള അതിര്‍ത്തി കടന്നപ്പോള്‍ തന്നെ രാജ്യത്തു നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്തം തലയില്‍ കെട്ടിവെക്കുമെന്ന് തീര്‍ച്ചയായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതോടെ അത്തരം കഥകള്‍ക്ക് കാതോര്‍ക്കുക. കര്‍ണാടകക്കു ശേഷം മഅ്ദനിയെ കാത്തിരിക്കുന്നത് ഗുജറാത്ത് പൊലീസാണെന്ന് കൂടി അറിയുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാണ്. 
madhyamam daily

Wednesday, August 25, 2010

പിന്മാറ്റമോ, ആരെ കബളിപ്പിക്കാന്‍?

Tuesday, August 24, 2010
2010 ആഗസ്റ്റ് 31ന് മുമ്പായി ഇറാഖില്‍നിന്ന് അമേരിക്കന്‍പട അന്തിമമായി പിന്മാറുമെന്ന തന്റെ വാഗ്ദാനം പ്രസിഡന്റ് ബറാക് ഒബാമ നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തീകരിച്ചിരിക്കുന്നു. ആഗസ്റ്റ് ഇരുപതോടെ, ഏഴു വര്‍ഷമായി ഇറാഖില്‍ തമ്പടിച്ചിരുന്ന യു.എസ് സൈന്യം കുവൈത്തിലേക്ക് പിന്മാറിയിട്ടുണ്ടെന്നാണ് അവകാശവാദം. സത്യമോ, 50,000 സൈനികരെ 'ഉപദേശത്തിനും സഹായത്തിനുമായി' ഇറാഖില്‍ അവശേഷിപ്പിച്ചിട്ടുണ്ട്. പുറമെ അമേരിക്കന്‍ കച്ചവടക്കാരുടെയും വ്യവസായികളുടെയും സുരക്ഷക്കായി  രണ്ട് ലക്ഷം സ്വകാര്യ കൂലിപ്പട്ടാളക്കാര്‍ വേറെയും! യാങ്കിപ്പടയുടെ എണ്ണം തന്നെ 70,000 വരെ ഉയര്‍ത്താനും പരിപാടിയുണ്ട്. അപ്പോള്‍ പിന്മാറ്റം എന്നു പറയുന്നതിന്റെ അര്‍ഥം? അധിനിവേശത്തിന്റെ ഏഴുവര്‍ഷക്കാലത്തിനിടയില്‍ 4400 അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ജീവഹാനി നേരിട്ടിരിക്കെ, ആഭ്യന്തരമായി ഉയരുന്ന അസ്വാസ്ഥ്യത്തിനും പ്രതിഷേധത്തിനും തടയിടാന്‍, ലോകത്തെ കബളിപ്പിക്കാന്‍, അത്യാചാരങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ബ്ലാക് വാട്ടര്‍ പോലുള്ള കൂലിപ്പട്ടാളത്തെ ചുമതല ഏല്‍പിക്കാന്‍ ഒരു പിന്മാറ്റ പ്രഹസനം കൂടിയേ തീരൂ. അതാണ് 'നല്ലവനായ' ഒബാമ ഒപ്പിച്ചിരിക്കുന്ന വിദ്യ. ചരിത്രപ്രധാനമായ തന്റെ സമാധാനവാഞ്ഛ ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒബാമ അടുത്ത ദിവസങ്ങളില്‍ ഉജ്ജ്വലമായി പ്രസംഗിക്കാന്‍ പോകുന്നുണ്ടത്രെ. സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം തനിക്ക് ലഭിച്ചത് സ്ഥാനത്തായിരുന്നുവെന്ന് തെളിയിക്കണമല്ലോ.

പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ഇറാഖില്‍ കൂട്ട നശീകരണായുധങ്ങള്‍ സംഭരിച്ചുവെച്ചിട്ടുണ്ടെന്നും അത് തകര്‍ക്കേണ്ടത് ലോകത്തിന്റെ നിലനില്‍പിന് അനുപേക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് 2003ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് മുഖ്യമായും അമേരിക്കന്‍ പടയടങ്ങുന്ന നാറ്റോ സേനയെ ബഗ്ദാദില്‍ ഇറക്കിയത്. ആരോപണം വെള്ളം ചേര്‍ക്കാത്ത കള്ളമായിരുന്നുവെന്ന് തെളിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അല്‍ഖാഇദയുമായി സദ്ദാം ഹുസൈന് ബന്ധമുണ്ടെന്ന ആരോപണത്തിലും സത്യത്തിന്റെ കണിക പോലുമുണ്ടായിരുന്നില്ല. എന്നാലും സദ്ദാം ഹുസൈനെ പിടികൂടി, ഏകപക്ഷീയമായാരംഭിച്ച വിചാരണ പ്രഹസനം പോലും പൂര്‍ത്തിയാക്കാതെ മൃഗീയമായി കൊന്നുകളഞ്ഞു. തുടര്‍ന്ന് ഇറാഖിനെ ശിയാക്കള്‍ക്കും കുര്‍ദുകള്‍ക്കും സുന്നികള്‍ക്കുമായി പകുത്തുനല്‍കുന്ന ഒരു ഭരണഘടനയുണ്ടാക്കി. കൃത്രിമ തെരഞ്ഞെടുപ്പിലൂടെ പാവ ഭരണകൂടത്തെ അവരോധിച്ചു. സ്വാഭാവികമായും നവ കൊളോണിയലിസ്റ്റുകളുടെ അതിക്രൂരമായ ഈയധിനിവേശത്തിനെതിരെ ദേശാഭിമാനികളായ ഇറാഖുകാര്‍ ചെറുത്തുനില്‍പ് സംഘടിപ്പിച്ചപ്പോള്‍ അത്യാധുനിക ആയുധങ്ങളുമായി കൂട്ടക്കശാപ്പിനിറങ്ങുകയായിരുന്നു നാറ്റോ സൈന്യം. ഇതേവരെ ഒരു ലക്ഷത്തില്‍പരം ഇറാഖികളെ ശത്രുസേന കൊന്നൊടുക്കി എന്നാണ് സ്ഥിരീകൃത കണക്ക്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമടക്കം പത്തുലക്ഷം മനുഷ്യാത്മാക്കളെങ്കിലും ഇരകളായിട്ടുണ്ട്. അഞ്ചു ലക്ഷം ഇറാഖികള്‍ അഭയാര്‍ഥികളായി. 40 ശതമാനം പേര്‍ക്ക് തൊഴിലില്ല. എണ്ണ സമൃദ്ധവും വെള്ള സമൃദ്ധവുമായ ആ രാജ്യത്ത് കടുത്ത ജലക്ഷാമവും വൈദ്യുതിക്ഷാമവും പട്ടിണിയും പാരമ്യതയിലാണ്. എല്ലാറ്റിനുമുള്ള ന്യായീകരണം, ഏകാധിപതിയായിരുന്ന സദ്ദാമിനെ തങ്ങള്‍ വകവരുത്തി  ജനാധിപത്യം പുനഃസ്ഥാപിച്ചു എന്നും! അതിന്റെ കഥയോ, ഒരലമ്പ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും അമേരിക്കന്‍ പാവ നൂരി അല്‍മാലിക്കിക്കോ മുഖ്യപ്രതിയോഗി അല്ലാവിക്കോ സര്‍ക്കാര്‍ രൂപവത്കരിക്കാനാവാതെ രാഷ്ട്രീയാനിശ്ചിതത്വം തുടര്‍ക്കഥയാവുന്നു. ഇതിലും ഭേദം സ്വേച്ഛാധിപതിയായിരുന്ന സദ്ദാം ഹുസൈനായിരുന്നു എന്ന് ഒരായിരം തവണ ഇറാഖികളെക്കൊണ്ട് പറയിക്കുന്നു യാങ്കികളുടെ ജനാധിപത്യം. രാജ്യത്തിന്റെ ചരിത്രമോ പാരമ്പര്യങ്ങളോ രാഷ്ട്രീയ പശ്ചാത്തലമോ പരിഗണിക്കാതെ ഒരു സുപ്രഭാതത്തില്‍ സൈനിക അകമ്പടിയോടെ ഇറക്കുമതി ചെയ്ത് നടപ്പാക്കാന്‍ കഴിയുന്നതല്ല ജനാധിപത്യ വ്യവസ്ഥയെന്ന് അമേരിക്കയെ ആരാണ് പഠിപ്പിക്കുക?

അമേരിക്ക തിരിച്ചുപോവാന്‍ വേണ്ടിയല്ല ഇറാഖില്‍ വന്നത്. പുറമേക്ക് എന്തുതന്നെ പറഞ്ഞാലും നേരെചൊവ്വെ യാങ്കികള്‍ ബഗ്ദാദ് വിടാന്‍ തയാറല്ല. ഇറാഖിന്റെ എണ്ണ സമ്പത്തോ ഇസ്രായേലിന്റെ താല്‍പര്യങ്ങളോ മാത്രമല്ല കാരണങ്ങള്‍. തൊട്ടടുത്ത രാജ്യം ഇറാനാണ്. ഇറാന്‍ 1979ല്‍ തങ്ങളുടെ പാവയായ മുഹമ്മദ് റിസാ ഷായുടെ ചൊല്‍പടിയില്‍നിന്ന് മോചിതമായി, ആയത്തുല്ലാഹ് റൂഹുല്ലാഹ് ഖുമൈനിയുടെ വിപ്ലവ ഗാര്‍ഡുകളുടെ പിടിയില്‍ അമര്‍ന്നത് മുതല്‍ അമേരിക്ക അസ്വസ്ഥമാണ്. നൂറു ശതമാനവും സാമ്രാജ്യത്വവിരുദ്ധമായ ഒരു ശക്തി പശ്ചിമേഷ്യയില്‍ ചുവടുറപ്പിക്കുന്നത് അമേരിക്കക്ക് ഓര്‍ക്കാനേ കഴിയുന്നതല്ല. അതിനാല്‍ വിപ്ലവാനന്തര ഇറാനെ മുളയിലേ നുള്ളിക്കളയാന്‍ സദ്ദാം ഹുസൈന്‍ എന്ന അവിവേകിയെത്തന്നെയാണ് അമേരിക്ക ഉപയോഗിച്ചത്. അയല്‍ അറബ് നാടുകളുടെ ഒത്താശയും അമേരിക്കന്‍ ആയുധങ്ങളുടെ പ്രവാഹവുമായപ്പോള്‍ സദ്ദാം ഇറാനെ മൂക്കില്‍ വലിക്കാന്‍ ഇറങ്ങിത്തിരിച്ചു. പക്ഷേ, പതിറ്റാണ്ടാവുമ്പോഴേക്ക് പറ്റിയ അബദ്ധവും നഷ്ടവും സദ്ദാം തിരിച്ചറിഞ്ഞു. പറഞ്ഞിട്ടെന്ത് ഫലം? അപ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഇറാന്‍ പൊരുതി പിടിച്ചുനിന്നപ്പോള്‍, അമേരിക്കയുടെ കെണിയില്‍ വീണു കുവൈത്തിനെ പിടിച്ചുവിഴുങ്ങിയ സദ്ദാമിന്റെ ഗതി എന്തായെന്ന് ലോകം കണ്ടു. ഇറാനാകട്ടെ ഉപരോധവും ഊരുവിലക്കും അതിജീവിച്ച് ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്ന തിരക്കിലാണ്. പൈലറ്റില്ലാ വിമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ഇറാന്‍ ഭൂഖണ്ഡാന്തര മിസൈലുകളും സംഭരിക്കുന്നു. എന്തു വിലകൊടുത്തും ഇറാനെ തടയിടണമെന്ന് ശഠിക്കുന്ന അമേരിക്ക, ആസൂത്രിത സൈനിക നടപടിക്ക് ഏറ്റവും ഉചിതമായ താവളമായി കാണുന്നത് ഇറാഖിനെയാണ്. ഗള്‍ഫിലെ ഇതര രാജ്യങ്ങളിലെ സൈനിക സങ്കേതങ്ങള്‍ അതിനായി ഉപയോഗിച്ചുകൂടാ. കാരണം, ഇറാന്റെ നേരെ ആക്രമണം ഉണ്ടായാല്‍ അതെവിടെ നിന്നായാലും തങ്ങള്‍ തിരിച്ചടിക്കുമെന്ന ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ ഭയപ്പെടുത്തുന്നു. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടല്‍ എന്തായാലും ഇറാന്റെ നേരെ നടത്തുന്ന ഏതാക്രമണവും ചരിത്രത്തിന്റെ തനിയാവര്‍ത്തനമായിരിക്കില്ലെന്ന് തീര്‍ച്ച. ഇറാഖിന് പാരതന്ത്ര്യത്തില്‍നിന്ന് സമീപഭാവിയിലൊന്നും മോചനമില്ല എന്നതാണ് അമേരിക്കന്‍ സാമ്രാജ്യത്വം രചിച്ച ഈ തിരക്കഥയുടെ ബാക്കിപത്രം.
madhyamam daily

Chidambaram calls maoist for discussion | പുതിയ ഭീഷണി ഹിന്ദുതീവ്രവാദം: ചിദംബരം

യു.എസില്‍ പിടിയിലായ 'മുസ്‌ലിം ഭീകരന്‍' തീവ്ര ഹിന്ദുത്വവാദി

Tuesday, August 24, 2010

വാഷിങ്ടണ്‍: ഇസ്‌ലാമിക ഭീകരവാദിയെന്നാരോപിച്ച് അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യക്കാരന്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍. വെള്ളിയാഴ്ച ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുംബൈ സ്വദേശി വിജയകുമാര്‍ (40) അറസ്റ്റിലായത്. ഇയാളുടെ ബാഗില്‍നിന്ന് തോക്കും ഉരുക്കുകൊണ്ടുള്ള ഇടിക്കട്ടയും ഇസ്‌ലാമിക ഭീകരതയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പിടിച്ചെടുത്തു.

ബോംബ് നിര്‍മിക്കുന്നതിനെക്കുറിച്ചും ചാരവൃത്തിയെക്കുറിച്ചുമുള്ള ലഘുലേഖകളാണ് ഇയാളില്‍നിന്ന് പിടികൂടിയത്. സ്‌പൈ ക്രാഫ്റ്റ്, ന്യൂ വോയ്‌സസ് ഓഫ് ഇസ്‌ലാം എന്നീ പുസ്തകങ്ങളും പിടിച്ചെടുത്തു. സംശയകരമായ സാഹചര്യവും ആയുധങ്ങള്‍ കണ്ടെത്തിയതുമാണ് അറസ്റ്റിന് ഇടയാക്കിയത്.

തുടര്‍ന്ന്, ഇന്ത്യയില്‍നിന്നുള്ള ഇസ്‌ലാമിക ഭീകരന്‍ അറസ്റ്റിലായതായി വ്യാപകമായി റിപ്പോര്‍ട്ടുകള്‍ വന്നു. മുസ്‌ലിം തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയതെന്നാണ് സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ ഇന്നലെ പോലും റിപ്പോര്‍ട്ടു ചെയ്തത്.

എന്നാല്‍, ഇയാള്‍ തീവ്ര ഹിന്ദുത്വ സംഘടനയുടെ പരിപാടിക്കാണ് എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഡോക്യുമെന്ററി സംവിധായകനായ ഇയാള്‍ 'ഹിന്ദു കോണ്‍ഗ്രസ് ഓഫ് അമേരിക്ക' എന്ന സംഘടന നടത്തുന്ന സെമിനാറില്‍ ഇസ്‌ലാമിക ഭീകരതയെക്കുറിച്ച് ക്ലാസെടുക്കാന്‍ വന്നതാണെന്ന് ഹൂസ്റ്റണ്‍ കോടതിയില്‍ ബോധിപ്പിച്ചു. അമേരിക്കക്ക് ഇയാള്‍ ഒരുതരത്തിലും ഭീഷണിയല്ലെന്നും അക്കാദമിക് താല്‍പര്യം മാത്രമാണ് പുസ്തകങ്ങള്‍ കൈവശം വെച്ചതിനു പിന്നിലെന്നും വിജയകുമാറിന്റെ അഭിഭാഷകന്‍ ഗ്രാന്റ് ഷീനര്‍ കോടതിയെ ബോധിപ്പിച്ചു.

ഇന്ത്യയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിജയകുമാര്‍ ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതെന്നാണ് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്.
തുടര്‍ന്ന് ഇയാളുടെ ജാമ്യസംഖ്യ 50,000 ഡോളറില്‍നിന്ന് 5000 ഡോളറായി കുറച്ച് സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് മെന്‍ഡോസ ഉത്തരവ് പുറപ്പെടുവിച്ചു. സമാധാനപരമായി ജീവിക്കുന്ന ആളാണ് വിജയകുമാറെന്ന കാര്യം കോടതിക്ക് ബോധ്യപ്പെട്ടതായി ജഡ്ജി വ്യക്തമാക്കി.

madhyamam daily

ടൈംസ് സ്‌ക്വയര്‍ ബോംബ്: പ്രതിയെ വെറുതെവിട്ടു

Wednesday, August 25, 2010
ബോസ്റ്റണ്‍ : ടൈംസ് സ്‌ക്വയറിലെ ബോംബ് സ്‌ഫോടന ശ്രമവുമായി ബന്ധപ്പെട്ട് യു.എസ്് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്ത പാക് പൗരനെ മോചിപ്പിക്കാന്‍ യു.എസ് ജഡ്ജ് ഉത്തരവിട്ടു. മുഹമ്മദ് ശഫീഖ് റമദാന്‍ എന്ന പാക് പൗരനെയാണ് യു. എസ്.കോടതി മോചിച്ചിച്ചത്. അദ്ദേഹത്തെ അഴികള്‍ക്കുള്ളിലടക്കേണ്ട ഒരു കാരണവും കാണുന്നില്ലെന്ന്  ജഡ്ജി പറഞ്ഞു. ജാമ്യത്തിന് വേണ്ടി ശഫീഖ് റമദാന്‍ സമര്‍പ്പിച്ച പതിനായിരം ഡോളര്‍ തിരിച്ചു നല്‍കാനും ഇമിഗ്രേഷന്‍ ജഡ്ജി ബിന്ദ്ര ഒമാല്ലി ഉത്തരവിട്ടിട്ടുണ്ട്. റഹ്മാന്റെ കുടുംബം  ഈ വര്‍ഷം നേരത്തെ തന്നെ ജാമ്യ ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും യു.എസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. റഹ്മാന്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം.
madhyamam daily

Chidambaram calls maoist for discussion | പുതിയ ഭീഷണി ഹിന്ദുതീവ്രവാദം: ചിദംബരം

Chidambaram calls maoist for discussion | പുതിയ ഭീഷണി ഹിന്ദുതീവ്രവാദം: ചിദംബരം

Friday, August 20, 2010

അല്‍ത്താഫ് തീവ്രവാദിയെന്ന് പ്രചരിപ്പിച്ചത് പൊലീസും മാധ്യമങ്ങളും

Friday, August 20, 2010
കുമളി: കശ്മീരില്‍നിന്ന് ഉപജീവനത്തിനായി ജോലി തേടി കുമളിയിലെ കരകൗശല വ്യവസായ സ്ഥാപനത്തിലെത്തിയ അല്‍ത്താഫ് അഹമ്മദ് ഖാനെതിരെ തീവ്രവാദബന്ധം സ്ഥാപിച്ചെടുക്കാന്‍ പൊലീസിനൊപ്പം മുന്നില്‍ നിന്നത് മുഖ്യധാരാ മാധ്യമങ്ങളില്‍ ചിലര്‍. വര്‍ഷങ്ങളായി കുമളി തേക്കടി കവലയിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന അല്‍ത്താഫ്, വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതോടെയാണ് തീവ്രവാദിയായി മുദ്രകുത്തപ്പെട്ടത്. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയുടെ പൊലീസ് വെരിഫിക്കേഷനിടെ അല്‍ത്താഫിനെ സംബന്ധിച്ച് കശ്മീര്‍ പൊലീസ് ചില സംശയങ്ങള്‍ പറഞ്ഞതാണ് കേരള പൊലീസിന്റെ 'തീവ്രവാദിവേട്ട'ക്ക് തുടക്കമിട്ടത്.

ഇതേതുടര്‍ന്ന് അല്‍ത്താഫിനെ അറസ്റ്റ് ചെയ്ത  പൊലീസ്, കുമളിയിലെ കശ്മീരികളുടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വ്യാപക റെയ്ഡ് നടത്തി. കശ്മീരികള്‍ മുഴുവന്‍ തീവ്രവാദികളാണെന്നാരോപിച്ച് ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസും ചില മാധ്യമങ്ങളും കള്ളക്കഥകളുമായി സജീവമായി.
അല്‍ത്താഫിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ സിം മറ്റൊരാളുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയതും തിരിച്ചറിയല്‍ കാര്‍ഡിലെ പ്രശ്‌നങ്ങളുമാണ് അല്‍ത്താഫിനെ 'തീവ്രവാദി'യാക്കുന്നതിന് പൊലീസ് കരുവാക്കിയത്. ഇതിനിടെ, അല്‍ത്താഫ് ബംഗളൂരുവിലെത്തി രൂപമാറ്റം നടത്തിയെന്നും മുടിവെച്ചുപിടിപ്പിച്ചെന്നും ഒരു പത്രം കള്ളക്കഥ പ്രചരിപ്പിച്ചതോടെ അല്‍ത്താഫ് കൊടും ഭീകരവാദിയെന്ന രീതിയിലായി പൊലീസ് നീക്കങ്ങള്‍. എന്നാല്‍, ശ്രീനഗര്‍ ലാല്‍ ബസാറില്‍ അബ്ദുല്‍ റഷീദ് ഖാന്റെ മകനായ അല്‍ത്താഫ് കശ്മീരില്‍ ശക്തമായിരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് ജീവന്‍ ഭയന്നാണ് കുമളിയിലെത്തിയതെന്ന സത്യം മാത്രം ശ്രദ്ധിക്കാന്‍ ആളുണ്ടായില്ല.

പൊലീസും ചില മാധ്യമങ്ങളും ചേര്‍ന്ന് വേട്ടയാടി വിയ്യൂര്‍ ജയിലിലടച്ച അല്‍ത്താഫിന് ഒരു മാസത്തിന് ശേഷം ഹൈകോടതിയാണ് ആദ്യം നീതിയുടെ കരം നീട്ടിയത്. ജാമ്യത്തിലിറങ്ങി കുമളിയിലെ വാടക വീട്ടിലെത്തിയ അല്‍ത്താഫ് തന്നെ തീവ്രവാദിയെന്ന് മുദ്രകുത്തിയവരെ പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. കുമളിയിലെ നാട്ടുകാരില്‍ ഒരാളായി നമസ്‌കാരവും ജീവിതചര്യകളുമായി മുന്നോട്ടുപോകുന്ന യുവാവിന് വ്യാഴാഴ്ചത്തെ കോടതിവിധിയിലൂടെ വലിയ ആശ്വാസമാണ് പകര്‍ന്നുകിട്ടിയത്. അല്‍ത്താഫിന്റെ പേരില്‍ കശ്മീരികളെ മുഴുവന്‍ തീവ്രവാദികളാണെന്ന് മുദ്രകുത്താന്‍ ചിലരുടെ ശ്രമം കുമളിയിലെ ജനങ്ങള്‍ നേരത്തേ തന്നെ നിരാകരിച്ചിരുന്നു. അല്‍ത്താഫിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ തീവ്രവാദ വേട്ടക്കിറങ്ങിയ പൊലീസും ചില മാധ്യമങ്ങളുമാണ് സമൂഹത്തിന് മുന്നില്‍ അപഹാസ്യരായത്.
Email this Storymadhyamam daily

പൊലീസിന്റെ കെട്ടുകഥ പൊളിഞ്ഞു; കശ്മീരി യുവാവ് അല്‍ത്താഫിനെതിരെ തെളിവില്ലെന്ന് കോടതി

Friday, August 20, 2010
കുമളി: കശ്മീരി യുവാവ് അല്‍ത്താഫ് അഹമ്മദ് ഖാനെതിരെ (38) തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി. പീരുമേഡ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അല്‍ത്താഫിനെതിരായ പൊലീസിന്റെ കെട്ടുകഥക്ക് അന്ത്യം കുറിച്ചത്.

കുമളിയിലെ കരകൗശല വ്യാപാര സ്ഥാപനമായ 'ഇന്തോ ക്രാഫ്റ്റി'ലെ ജോലിക്കാരനായി കശ്മീരില്‍നിന്നെത്തിയ അല്‍ത്താഫ് വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതോടെയാണ് പൊലീസിന്റെ നോട്ടപ്പുള്ളിയായത്. പാക് തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ പ്രവര്‍ത്തകനാണ് അല്‍ത്താഫെന്ന് വിവരം കിട്ടിയെന്നാരോപിച്ചാണ് 2008 ജനുവരി അഞ്ചിന് അല്‍ത്താഫിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച അല്‍ത്താഫിന് ഒരു മാസത്തിന് ശേഷം ഫെബ്രുവരി 14 നാണ് ഹൈകോടതി കുമളി സ്‌റ്റേഷന്‍ പരിധി വിട്ടുപോകാന്‍ പാടില്ലെന്ന നിബന്ധനയോടെ ജാമ്യം പോലും അനുവദിച്ചത്. അല്‍ത്താഫ് തീവ്രവാദിയാണെന്നും കുമളിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പൊലീസ് കഥയുണ്ടാക്കി. ആള്‍മാറാട്ടം, വ്യാജ പ്രമാണം ചമക്കല്‍ എന്നീ കുറ്റങ്ങളും അല്‍ത്താഫിനെതിരെ ചുമത്തി. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.

ഇതേതുടര്‍ന്നാണ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് അല്‍ത്താഫിനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. അല്‍ത്താഫിന് വേണ്ടി അഡ്വ. ഷൈന്‍ വര്‍ഗീസ് കോടതിയില്‍ ഹാജരായി.
Email this Storymadhyamam daily

ഇന്ത്യയുടെ സഹായത്തിന് പാകിസ്താന്റെ നന്ദി

Thursday, August 19, 2010
ഇസ്‌ലാമാബാദ്: പ്രളയബാധിതര്‍ക്ക് 50ലക്ഷം ഡോളര്‍ (25,000000 രൂപ) സഹായം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഇന്ത്യക്ക് പാകിസ്താന്‍ നന്ദി പറഞ്ഞു.

പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയാണ് ഇന്ത്യയുടെ സഹായത്തിന് കൃതജ്ഞത അറിയിച്ചത്. പാകിസ്താനിലെ പ്രളയബാധിതര്‍ക്കായി 25 കോടി രൂപ ഉടന്‍ നല്‍കുമെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പാക് സര്‍ക്കാറിനെ അറിയിച്ചിരുന്നു.  അതിനിടെ, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്നലെ പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെ ഫോണില്‍ വിളിച്ച് കൂടുതല്‍ ധനസഹായം വാഗ്ദാനം ചെയ്തു.

ഇന്ത്യയുടെ സാമ്പത്തിക സഹായം സ്വീകരിക്കുമോ എന്ന കാര്യത്തില്‍ പാക് ഭരണകൂടം ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. 
madhyamam daily

ഗ്രൗണ്ട് സീറോ പള്ളി: നിലപാടില്‍ ഖേദമില്ല -ഒബാമ

Friday, August 20, 2010
വാഷിങ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്ന സ്ഥലത്തിനരികെ മുസ്‌ലിം പള്ളി നിര്‍മിക്കുന്നതിനെ അനുകൂലിച്ചതില്‍ പശ്ചാത്താപമില്ലെന്ന് യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ. പള്ളി നിര്‍മാണത്തെ ഒബാമ പിന്താങ്ങിയതില്‍ ഭരണകക്ഷി അംഗങ്ങള്‍പോലും വിമര്‍ശിച്ച സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

'മറ്റെല്ലാ മതക്കാരെയുംപോലെ മുസ്‌ലിംകള്‍ക്കും സ്വന്തം വിശ്വാസം പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്. മാന്‍ഹട്ടനില്‍ നിയമാനുസൃതം ആരാധനാലയം നിര്‍മിക്കുന്നത് ഇതില്‍ പെടും. എല്ലാവരെയും തുല്യരായി കാണുന്ന അമേരിക്കന്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍' -അദ്ദേഹം പറഞ്ഞു.
madhyama daily

11 വയസ്സുള്ള കുട്ടികള്‍ ബലാത്സംഗക്കേസില്‍ കുറ്റക്കാര്‍

http://www.mathrubhumi.com/story.php?id=120854

Wednesday, August 18, 2010

അരുത് മക്കളേ, അരുത്!

പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍
Tuesday, August 17, 2010
മലയാള മണ്ണിന്റെ ഉപ്പും ചോറും തിന്നുവളര്‍ന്ന് കഴിഞ്ഞ ആറുപതിറ്റാണ്ടത്തെ അതിന്റെ വികാസപരിണാമങ്ങള്‍ കണ്ട ഒരു സാധാരണപൗരന്റെ ആത്മാലാപങ്ങളാണിത്. ഒരുവേള ഇനിയും മൗനം പാലിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയാണ് ഈ കുറിപ്പിന് പ്രേരകം. ഇന്ത്യയുടെ ഭൂപടത്തില്‍ മലയാളമണ്ണിന്റെ സ്ഥാനം ഒന്നു വേറെത്തന്നെയായിരുന്നു. സാക്ഷരതയിലും സംസ്‌കാരത്തിലും സമുദായങ്ങള്‍ തമ്മിലെ ഇഴയടുപ്പത്തിലും രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിന്റെയും മുന്‍പന്തിയിലായിരുന്നു നമ്മള്‍. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ദൃശ്യമാവാത്ത ഐക്യവും സൗഹാര്‍ദവും മലയാള മണ്ണിന്റെ ഊടും പാവുമായി മാറി. ഒരേ ബെഞ്ചിലിരുന്ന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പഠിച്ചു. ഒരേ ജീവിതരീതി പുലര്‍ത്തി. നാനാത്വത്തിലെ ഏകത്വം നാടിന്റെ ആത്മസത്തയായി വര്‍ത്തിച്ചു. മഹത്തായ ഈ വളര്‍ച്ചയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കുവഹിച്ചു.

ആ നല്ല നാളുകള്‍ പയ്യെപ്പയ്യെ വിടപറയുകയാണോ എന്ന ഭീതി മനസ്സിനെ വേട്ടയാടുന്നു. പവിത്രമായ നമ്മുടെ മണ്ണും വെള്ളവുമെല്ലാം വിഷമയമായി മാറിക്കഴിഞ്ഞു. കൊല്ലും കൊലയും മാഫിയാ സംസ്‌കാരവും നമ്മെ ഏതോ അധോലോകത്തിലേക്ക് നയിക്കുന്നു. ഇവിടെ കച്ചിത്തുരുമ്പായി ബാക്കിയുണ്ടായിരുന്ന മതസൗഹാര്‍ദത്തിന്റെ കടക്കലും കത്തിവീഴുകയാണോ?

ചില്ലറ നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയത കളിക്കുന്നത് ദുഃഖകരമെന്നേ പറയേണ്ടൂ. രാഷ്ട്രീയ എതിരാളിയെ തീവ്രവാദിയാക്കുന്ന രീതി എലിയെ കൊല്ലാന്‍ ഇല്ലം ചുടലാണ്.  വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകള്‍ കടമെടുക്കട്ടെ: ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യദ്രോഹികളെന്ന് പറഞ്ഞു അവര്‍ കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ടുപോയി. കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യദ്രോഹികളെന്നു പറഞ്ഞു കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊണ്ടുപോയി. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നക്‌സലേറ്റുകളെന്നു പറഞ്ഞു നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ആദിവാസികളെയും ദലിതരെയും പിടിച്ചുകൊണ്ടുപോവുകയാണ്. കോണ്‍ഗ്രസുകാരനാവുക എന്നത് ഒരുകാലത്ത് രാജ്യദ്രോഹമായിരുന്നു. കമ്യൂണിസ്റ്റുകാരനാവുക വേറൊരു കാലത്ത് രാജ്യദ്രോഹമായിരുന്നു. നക്‌സലേറ്റാവുക എന്നത് ഇന്ന് രാജ്യദ്രോഹമായിരിക്കുന്നു. എതിരാളികളെ ഒതുക്കാനുള്ള വടിയാണ് ഇന്ന് നക്‌സലിസവും തീവ്രവാദവും എന്നായത് ദുഃഖകരമാണ്. രാജഭരണകാലത്ത് രാജാവിന്റെ ഇംഗിതമായിരുന്നു നീതി. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വശക്തികളുടെ ഇംഗിതവും. എന്നാല്‍, രാജവാഴ്ചയില്‍ നിന്നും, വിദേശാടിമത്തത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു ജനകീയ ജനാധിപത്യരാജ്യമായി മാറിയ ശേഷവും, അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടുന്നവരെ രാജ്യദ്രോഹികളും തീവ്രവാദികളുമാക്കുന്ന സമ്പ്രദായം ക്രൂരമാണ്.

രാഷ്ട്രീയത്തിലെ വര്‍ഗീയത ഇന്റലിജന്‍സിലേക്കും പൊലീസിലേക്കും വ്യാപിച്ചില്ലേ? ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ ഭീകരത നാടിനെ എവിടെയെത്തിച്ചുവെന്ന് നമുക്കറിയാം. രാഷ്ട്രപിതാവ് മഹാത്മജിയുടെ വധം അതിന്റെ തുടക്കമായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയായിരുന്നു വരുന്ന ഘട്ടം. ഗുജറാത്തിലെ വംശഹത്യ അതിന്റെ ക്ലൈമാക്‌സായിരുന്നു. ഹിന്ദുത്വ പരീക്ഷണത്തിന്റെ മോഡി മോഡല്‍ ഗുജറാത്തില്‍ തുടങ്ങി കര്‍ണാടകയില്‍ ആവര്‍ത്തിച്ച് കേരളത്തിലേക്കും അത് പറിച്ചുനടാനുള്ള തത്രപ്പാടിലാണ് ഹിന്ദുത്വ ഭീകരര്‍. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നിപ്പോള്‍ സെക്കുലര്‍പാര്‍ട്ടികളും രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയകാര്‍ഡ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ഒന്നേ എനിക്ക് പറയാനുള്ളൂ: ഇക്കളി തീക്കളിയാണ്. ഈ പോക്ക് രാജ്യത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുക. കോണ്‍ഗ്രസിലും ഇടതുപക്ഷത്തും വിവേകമതികളായ ഒരുപാട് നേതാക്കളുണ്ട്. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണം.

ഗുജറാത്ത് കലാപവേളയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്നെത്തിയ ഒരു സംഘം മുസ്‌ലിം ചെറുപ്പക്കാരോട്, തിരിച്ചുവരവെ വണ്ടിയില്‍നിന്നു പരിചയപ്പെടാനിടയായ ഒരു ഹിന്ദു യുവാവ് പറഞ്ഞു: കലാപത്തിന്റെ നാളുകളില്‍ മുസ്‌ലിമിനെ എവിടെ കണ്ടാലും കൊല്ലണമെന്നായിരുന്നു എന്റെ ചിന്ത. കാരണം, കലാപത്തിനു മാസങ്ങള്‍ക്കു മുമ്പേ മുസ്‌ലിംകള്‍ ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും ബലാല്‍സംഗം ചെയ്യുന്നതുമായ നൂറുനൂറു കഥകള്‍ പത്രമാധ്യമങ്ങളിലൂടെയും കരക്കമ്പിയായും പ്രചരിച്ചത് കേട്ട് രക്തം തിളച്ചുനില്‍ക്കുകയായിരുന്നു. ഈ പ്രചരണതന്ത്രം ഇന്ന് രാജ്യത്തിന് ഒരു പൊതുമനസ്സാക്ഷി സമ്മാനിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് ആക്രമണേകസില്‍  അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍, സുപ്രീംകോടതി പോലും ചൂണ്ടിക്കാട്ടിയ 'പൊതു മനസ്സാക്ഷി'. ഇന്ന്, ഒരു അഫ്‌സല്‍ ഗുരു മാത്രമല്ല ഓരോ മുസ്‌ലിമും പയ്യെപ്പയ്യെ ഈ പൊതു മനസ്സാക്ഷിക്കു മുമ്പില്‍ കുറ്റവാളികളാണ്; ആയിക്കൊണ്ടിരിക്കുന്നു.

മാലേഗാവ് സ്‌ഫോടനത്തില്‍ നൂറുകണക്കിന് മുസ്‌ലിംചെറുപ്പക്കാരെ, അറസ്റ്റുചെയ്ത് പരേഡ് നടത്തിയ ഡി.ഐ.ജി പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ കുറ്റം സമ്മതിച്ചതായും പ്രഖ്യാപിച്ചു. അവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ലോക്കപ്പിലും ജയിലിലും കൊടിയ പീഡനങ്ങള്‍. ഇപ്പോള്‍ എട്ടു വര്‍ഷത്തിനുശേഷം, ഇരകളൊക്കെ ജീവച്ഛവമായി മാറിയശേഷം, മഹാരാഷ്ട്ര പൊലീസിന്റെ എ.ടി.എസ് തുറന്നു പറയുന്നു; ഹിന്ദു ഭീകരരാണ് അതു ചെയ്തതെന്ന്. മാലേഗാവില്‍ മാത്രമല്ല, നാന്ദേഡിലും ഹൈദരാബാദിലെ മക്കാ മസ്ജിദിലും രാജസ്ഥാനിലെ അജ്മീറിലും ജയ്പൂരിലും പുണെയിലും സംഝോതാ എക്‌സ്‌പ്രസിലും ബോംബുവെച്ചത് ഹിന്ദു ഭീകരരാണുപോലും. ഈ പേരില്‍ മുമ്പ് അറസ്റ്റുചെയ്യപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും ഇപ്പോഴും ജീവച്ഛവങ്ങളായി ജയിലില്‍ കഴിയുന്നു. ഓരോ സംഭവത്തിന്റെയും തൊട്ടുടനെ പൊലീസും അധികാരികളും മീഡിയയും 'ഹുജി'യുടെയും 'സിമി'യുടെയും പേരുപറഞ്ഞ് ആഘോഷിച്ചു. 2008ല്‍ പാര്‍ലമെന്റ് അനക്‌സില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രിക്ക് പറയേണ്ടി വന്നു,  1984 ഇന്ദിരഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖ് സമുദായം നേരിട്ട സാഹചര്യമാണ് മുസ്‌ലിം സമുദായം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന്. ഇന്റലിജന്‍സും പൊലീസും മീഡിയയും ചേര്‍ന്ന് നടത്തുന്ന വേട്ടയില്‍ അധികാരികളും പങ്കുചേരുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഓര്‍ത്തുനോക്കുക.
ഗുജറാത്തുകളുണ്ടാവുന്നത് ഒറ്റ രാത്രികൊണ്ടല്ല. നെടുനാളത്തെ ആസൂത്രിത പ്രചാരവേലയുടെ ആകത്തുകയായാണ്. മുമ്പേ നിലനില്‍ക്കുന്ന മുന്‍വിധികളെ ശക്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ വര്‍ഗീയ ചേരിതിരിവിന് ആക്കംകൂട്ടും. ഒറ്റപ്പെട്ട സംഭവങ്ങളെ മതത്തോടും സമുദായത്തോടും ചേര്‍ത്ത് ഭീകരതയായി അവതരിപ്പിക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തും ആവര്‍ത്തിക്കുകയാണ്. ലൗജിഹാദിലും തടിയന്റവിടെ നസീറുമായും ബസ് കത്തിക്കലുമായും ബന്ധപ്പെട്ട വാര്‍ത്തകളിലും അതുതന്നെയാണ് സംഭവിച്ചത്.

തങ്ങളുടെ കൂടെ നില്‍ക്കുമ്പോള്‍ മതേതരനും ജനാധിപത്യവാദിയും എതിരാവുമ്പോള്‍ തീവ്രവാദിയുമാകുന്ന ഏര്‍പ്പാട് കൊണ്ട് ചില്ലറ രാഷ്ട്രീയ നേട്ടങ്ങളുണ്ടായേക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാനും വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുക്കാനും അത് അവസരമൊരുക്കും. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വം ഇതിന്റെ ഭവിഷ്യത്തിനെ പറ്റി അവധാനപൂര്‍വം ആലോചിക്കണം. എലിയെ കൊല്ലാന്‍ ഇല്ലം ചുടരുത്. മഅ്ദനി നീണ്ട പത്തു കൊല്ലം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന പേരില്‍ വിട്ടയക്കപ്പെട്ടയാളാണ്. ജയിലില്‍നിന്നു പുറത്തുവന്നയുടനെ തന്റെ വീഴ്ചകള്‍ ഏറ്റുപറയുകയും പുതിയ ജീവിതം നയിക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇനിയും രോഗിയും അവശനുമായ അദ്ദേഹത്തെ വേട്ടയാടുന്നതു നീതിയല്ല. സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് മഅ്ദനിക്ക് മാനുഷികനീതി ലഭ്യമാക്കാന്‍ രാഷ്ട്രീയസംഘടനകളും പൗരസമൂഹവും മുന്നോട്ടു വരണം.
ഒരുഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുകയും വോട്ടുവാങ്ങുകയും ചെയ്ത ഇടതുപക്ഷം ഇപ്പോള്‍ ആ സംഘടനയെ തീവ്രവാദിയാക്കി മുദ്രകുത്തുന്നത് എന്തിന്റെ പേരിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ 70 വര്‍ഷമായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീയതക്കും സാമ്രാജ്യത്വ ഭീഷണിക്കുമെതിരെ പടയണി തീര്‍ക്കുന്ന മാനുഷിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അഖിലേന്ത്യാതലത്തില്‍ ഇപ്പോഴും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയും ഇടതുപക്ഷവും ജമാഅത്തെ ഇസ്‌ലാമിയും വേദി പങ്കിടാറുണ്ട്. യോജിച്ച നീക്കങ്ങള്‍ നടത്താറുണ്ട്. മൂന്നുവര്‍ഷം മുമ്പ് ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കള്‍ ഒരുമിച്ചിരുന്ന് ഇക്കാര്യത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയതാണ്. അതില്‍ പങ്കെടുത്തയാളെന്ന നിലക്ക് മാര്‍ക്‌സിസ്റ്റ്‌നേതൃത്വവും ഇടതുപക്ഷവും കേരളത്തില്‍ ഇപ്പോള്‍ എടുത്ത നിലപാട് പുനരാലോചനക്ക് വിധേയമാക്കണമെന്ന് ഞാന്‍ ശക്തിയായി ആവശ്യപ്പെടുന്നു. പണ്ടുകാലത്ത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ എഴുതിയതും പറഞ്ഞതും സംബന്ധിച്ച് പോളിറ്റ് ബ്യൂറോ മെംബര്‍ എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്നാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പത്തെ തെരഞ്ഞെടുപ്പിലും യു.പി.എ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയതില്‍ മുസ്‌ലിംവോട്ടുകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. എല്ലാ കോണ്‍ഗ്രസുകാരും സമ്മതിക്കുന്ന ഒരു സത്യമാണത്. ദേശീയതലത്തില്‍ യു.പി.എക്ക് അനുകൂലമായി വോട്ട് സ്വരൂപിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ മുസ്‌ലിംസംഘടനകള്‍ വഹിച്ച പങ്ക് സുവിദിതമാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളോടുമൊപ്പം, രാജ്യത്തെ മതേതരശക്തിയെന്ന നിലക്ക് കോണ്‍ഗ്രസിനനുകൂലമായ നിലപാടാണ് ജമാഅത്ത് എടുത്തുപോന്നിട്ടുള്ളത്. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകളും ഇടതുപക്ഷവും രാഷ്ട്രീയലാഭം മുന്നില്‍കണ്ട് തീവ്രവാദി മുദ്ര ചാര്‍ത്തുമ്പോള്‍ ഹിന്ദുവോട്ട് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ കോണ്‍ഗ്രസ്‌നേതാക്കളില്‍ ചിലരെങ്കിലും ജമാഅത്തെ ഇസ്‌ലാമിക്ക് തീവ്രവാദ മുദ്രചാര്‍ത്താന്‍ വെമ്പുന്നത് അപഹാസ്യമാണ്. ജമാഅത്ത് തീവ്രവാദപ്രസ്ഥാനമാണോ എന്ന് കരുണാകരനോടും ആന്റണിയോടും മുല്ലപ്പള്ളിയോടും സുധീരനോടും ചോദിച്ചു മനസ്സിലാക്കുന്നത് നന്ന്.

മുസ്‌ലിംലീഗ് നേതൃത്വത്തോട് ഒരു വാക്ക്. നമ്മള്‍ തമ്മില്‍ ഇത് വേണോ? ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദിയാക്കി നിങ്ങള്‍ക്ക് രക്ഷപ്പെടാമെന്നാണോ കരുതുന്നത്? കഴിഞ്ഞകാലത്ത് നമ്മള്‍ തമ്മില്‍ നടത്തിയ രാഷ്ട്രീയചര്‍ച്ചകള്‍ നിങ്ങള്‍ക്ക് മറക്കാനാകുമോ? ശിഹാബ് തങ്ങളുടെയും ഇ. അഹമ്മദ് സാഹിബിന്റെയും ഗള്‍ഫാര്‍ മുഹമ്മദലിയുടെയും സാന്നിധ്യത്തില്‍ കോഴിക്കോട് മലബാര്‍പാലസില്‍ നമ്മള്‍ നടത്തിയ ചര്‍ച്ച ഏതു മതകാര്യത്തെക്കുറിച്ചായിരുന്നു? അങ്ങനെ എത്രയെത്ര സംഭാഷണങ്ങള്‍. മുനീറിനും ഷാജിക്കും അതറിയില്ലെങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അതവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണു വേണ്ടത്. സാമ്രാജ്യത്വവും സംഘപരിവാരവും നിങ്ങളുടെ നിലപാട് കണ്ടു ചിരിക്കുന്നുണ്ടാവും. സമുദായത്തിന്റെ ഐക്യമാണ് സര്‍വപ്രധാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് ചിലയിടങ്ങളില്‍ വോട്ടു നല്‍കിയില്ല എന്നതോ, അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചുവെന്നതോ സഹോദരസംഘടനയെ തീവ്രവാദപ്രസ്ഥാനമായി മുദ്രകുത്താന്‍ കാരണമായിക്കൂടാ. മറ്റാരേക്കാളുമേറെ താങ്കള്‍ക്ക് അതു നന്നായി അറിയാം. മാര്‍ക്‌സിസ്റ്റുകാരുടെ ഉമ്മാക്കിക്കു മുമ്പില്‍ താങ്കള്‍ പതറരുത്. ഒരുവേള മുസ്‌ലിം മതസംഘടനകളുടെ സമ്മര്‍ദത്തിനു താങ്കള്‍ വിധേയമായതാവാം.

മതസംഘടനകളുടെ കാര്യം കഷ്ടം തന്നെ. തങ്ങളുടെ കണ്‍വെട്ടത്തിനപ്പുറത്ത് ഒന്നും കാണാന്‍ കഴിയാത്തവരാണവര്‍. എത്ര വേഗമാണവര്‍ എതിരാളിയുടെ നേര്‍ക്കു കുഫ്ര്‍ഫത്‌വയും തീവ്രവാദഫത്‌വയും കാച്ചിയെടുക്കുന്നത്. അവരെ വെറുതെ വിടുക. താങ്കളെപ്പോലെ പക്വമതിയായ ഒരു രാഷ്ട്രീയനേതാവ് അവരെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണു വേണ്ടത്. ഈ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ കൂട്ടായാണ് ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയൂബന്ദികളും സലഫികളും ബറേല്‍വികളും ജമാഅത്തുമായി സഹകരിക്കുന്നവരും യോജിച്ചു പ്രവര്‍ത്തിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ അവരുടെ നിലപാട് വൈരുധ്യാത്മകമാണ്. പടച്ചവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കട്ടെ.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ തണലിലല്ല ജമാഅത്തെ ഇസ്‌ലാമി വളര്‍ന്നത്. അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ തിണ്ണബലത്തിലാണ് അതു നിലകൊള്ളുന്നത്. ദൈവത്തിന്റെ പ്രസ്ഥാനമാണത്. പ്രവാചകന്മാരുടെ പ്രസ്ഥാനം. അതിനാല്‍ ആത്മവിശ്വാസത്തോടെ അവര്‍ മുന്നോട്ടു പോകും. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഇന്ത്യന്‍ ജനത നമ്മുടെ സഹോദരന്മാരാണ്. മാതൃഭൂമിയുടെ ക്ഷേമത്തിനും ഉല്‍ക്കര്‍ഷത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം തന്നെയാണ് യഥാര്‍ഥ ഇസ്‌ലാമികപ്രവര്‍ത്തനം.
മറ്റുള്ളവരെ തീവ്രവാദ മുദ്രകുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്: അരുതു മക്കളേ, അരുത്; ഈ കളി തീക്കളിയാണ്. 

അന്ന് അര്‍ധരാത്രി; ഇന്ന് പട്ടാപ്പകല്‍

Wednesday, August 18, 2010
തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷം മുമ്പത്തെ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. ചെറിയൊരു മാറ്റത്തോടെ. അന്ന് അറസ്റ്റ് അര്‍ധരാത്രി വീട് വളഞ്ഞ്. ഇപ്പോള്‍ കീഴടങ്ങാന്‍ പുറപ്പെടവെ കര്‍ണാടക പൊലീസിന് വേണ്ടി പട്ടാപ്പകല്‍.
അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ സമയത്തിന്റെ വ്യത്യാസമൊഴിച്ചാല്‍ ബാക്കി എല്ലാകാര്യങ്ങളിലും സമാനതകള്‍ ഏറെ. രണ്ട് അറസ്റ്റും ഇടതുസര്‍ക്കാറിന്റെ കാലത്ത്. വീണ്ടും മറ്റൊരു സംസ്ഥാനത്തെ ഇരുമ്പഴിക്കുള്ളിലേക്ക് റമദാന്‍ വ്രതവുമായാണ് മഅ്ദനി യാത്രതിരിച്ചത്.

കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ 1994ല്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന കേസിന്റെ പേരിലായിരുന്നു മഅ്ദനിയെ കേരള പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തത്. 1998 മാര്‍ച്ച് 31ന് അര്‍ധരാത്രി കൊച്ചി കലൂരില്‍ അശോകാ റോഡിലുള്ള  വീട് വളഞ്ഞായിരുന്നു അറസ്റ്റ്. കോഴിക്കോട് ടൗണ്‍ സി.ഐയും ഇപ്പോള്‍ എസ്.പിയുമായ എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ഇത്.  മാര്‍ച്ച് 31ന് രാത്രി തന്നെ കോഴിക്കോട്ടേക്ക് കൊണ്ടു പോയ മഅ്ദനിയെ അവിടെ കസബ സ്‌റ്റേഷനിലാണ് പാര്‍പ്പിച്ചത്. ഒരു ദിവസം അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. അതിന് ശേഷം ഏതാനും ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.  ദിവസങ്ങള്‍ക്കകം തമിഴ്‌നാട് പൊലീസ് മഅ്ദനിയെ ആവശ്യപ്പെട്ട് കേരളത്തിലെത്തി. കോയമ്പത്തൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായി വന്ന തമിഴ്‌നാട് പൊലീസിന് 1998 ഏപ്രില്‍ ഒമ്പതിന് മഅ്ദനിയെ കൈമാറി.
കോയമ്പത്തൂര്‍ സ്‌ഫോടന കേസിനായി മഅ്ദനിയെ കേരള പൊലീസ് മറ്റൊരു കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് കൈമാറി എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മഅ്ദനിയെ പിടിച്ചുകൊടുത്തത് തങ്ങളാണെന്ന് വീരവാദം മുഴക്കുകയും സര്‍ക്കാറിന്റെ പ്രസിദ്ധീകരണത്തില്‍ നേട്ടമായി ഇത് രേഖപ്പെടുത്തുകയും ചെയ്തു.

ഇപ്പോഴത്തേത് പോലെ അന്നും മറ്റ് പ്രതികളുടെയും സാക്ഷികളുടെയും മൊഴികളുടെ പേരിലാണ് മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ ഉള്‍പ്പെടുത്തിയത്. ആദ്യം പ്രതിപ്പട്ടികയില്‍ അവസാനമായിരുന്ന അദ്ദേഹം പിന്നീട് ്രപധാന പ്രതികളിലൊരാളായി മാറുകയും ചെയ്തു. കോയമ്പത്തൂര്‍ കേസിലെന്ന പോലെ ബംഗളൂരു കേസിലും അങ്ങനെ സംഭവിക്കാമെന്ന ആശങ്കയാണ് പൊതുവെ. അന്ന് അറസ്റ്റിലായ അദ്ദേഹം ഒമ്പതര വര്‍ഷം കാരാഗൃഹത്തിലായിരുന്നു. ജാമ്യാപേക്ഷകളുമായി കോടതി പലത് കയറിയെങ്കിലും വിധി അനുകൂലമായില്ല്‌ള. ഒടുവില്‍ പ്രത്യേക കോടതി 2007 ആഗസ്റ്റ് ഒന്നിനാണ് മഅ്ദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. ഒമ്പതര വര്‍ഷത്തിന് ശേഷം മഅ്ദനി സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് മടങ്ങി വന്നു.
ഇപ്പോള്‍ 2008 ജൂലൈ 25 ബംഗളൂരു നഗരത്തില്‍ ഉണ്ടായ ഒമ്പത് സ്‌ഫോടനങ്ങളുടെ പേരില്‍ ചില മൊഴികളുടെ അടിസ്ഥാനത്തിലാണ് മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.അതും ജയില്‍മോചിതനായി പുറത്ത് വന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കകം.

ഒരാഴ്ച നീണ്ട ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനുമൊടുവില്‍ കോടതിയില്‍ കീഴടങ്ങാന്‍ പോയ മഅ്ദനിയെ പൊലീസ് വന്‍ സന്നാഹത്തോടെ അറസ്റ്റ് ചെയ്തു. 98ലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇടതു സര്‍ക്കാര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കര്‍ണാടകയ്ക്ക് നല്‍കാന്‍ തയാറായില്ല. അതിന്റെ പേരിലായിരുന്നു ഈ ആശയക്കുഴപ്പം. രണ്ട് സര്‍ക്കാറുകള്‍ തമ്മിലുള്ള തര്‍ക്കമായി പോലും അതു വളര്‍ന്നു. മഅ്ദനിയെ അറസ്റ്റ് ചെയ്ത് നല്‍കിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ സര്‍ക്കാറിന് ബോധ്യമുണ്ടായിരുന്നു. അതേസമയം കൂടുതല്‍ സംയമനത്തോടെ പ്രകോപനങ്ങളില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. പറയാനുള്ളതെല്ലാം പറഞ്ഞിട്ടാണ് മഅ്ദനി പോയത്. താന്‍ നിരപരാധിയാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ കോടതിയില്‍ മൊഴി നല്‍കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല.

ഇ. ബഷീര്‍
madhyamam daily

പീഡനത്തിന്റെ മറ്റൊരു ഉച്ചവെയിലിലേക്ക്

Wednesday, August 18, 2010
1998 മാര്‍ച്ചിലെ ഒരു പൊള്ളുന്ന പകലിനൊടുവിലേക്ക് കാലം തിരിച്ചുപോകുമ്പോള്‍ അബ്ദുന്നാസിര്‍ മഅ്ദനിയെന്ന നേതാവ് ഏറെ മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, മൂന്നുവര്‍ഷം മുമ്പ് ഇതുപോലൊരു ആഗസ്റ്റില്‍ നിരപരാധിയെന്ന് കണ്ടെത്തി വെറുതെവിട്ട അതേ നിയമത്തിന്റെയും നിയമവാഴ്ചയുടെയും പേരില്‍ ഒരിക്കല്‍കൂടി പീഡനത്തിന്റെ ഉച്ചവെയില്‍ മഅ്ദനിയെ കാത്തിരിക്കുന്നു.

1992 ഡിസംബറിലാണ് മഅ്ദനി ആദ്യമായി തടവിലാക്കപ്പെടുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് ഐ.എസ്.എസിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചപ്പോഴായിരുന്നു അത്. 25ാം വയസ്സില്‍ ആര്‍.എസ്.എസിനു ബദലെന്നോണം താന്‍ രൂപവത്കരിച്ച ഐ.എസ്.എസിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍വെച്ചാണ്  പിരിച്ചുവിടാന്‍ മഅ്ദനി തീരുമാനിച്ചത്. പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) എന്ന രാഷ്്രടീയപാര്‍ട്ടിക്ക് രൂപം നല്‍കി-1993 ഏപ്രില്‍ 14ന്. എന്നാല്‍, അതിന് എത്രയോ മുമ്പു തന്നെ എതിരാളികള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നു. 1992 ആഗസ്റ്റ് ആറിന് രാത്രി ആര്‍.എസ്.എസുകാര്‍ അദ്ദേഹത്തിന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്തു.

1998 ഏപ്രിലിലാണ് മഅ്ദനിയുടെ അടുത്ത ദുരിതപര്‍വം തുടങ്ങുന്നത്. 1992ല്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് സി.ജെ.എം കോടതി പുറപ്പെടുവിച്ച വാറന്റുമായി 1998 മാര്‍ച്ച് 31ന് ചൊവ്വാഴ്ച എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഒമ്പതര വര്‍ഷത്തോളം നീളുന്ന കാരാഗൃഹവാസമാണ് തന്നെ കാത്തിരിക്കുന്നതെന്ന് മഅ്ദനിയോ അനുയായികളോ ഊഹിച്ചിരുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തെ കുടുക്കാന്‍ 'കളിച്ചവര്‍' മാത്രം കണ്ട  പരിണതിയായിരുന്നു അത്. തീപ്പൊരി പ്രസംഗത്തിന്റെ പേരില്‍ ശ്രദ്ധേയനായ മഅ്ദനിക്ക് അന്ന് 32 വയസ്സ്.

17ാം വയസ്സു മുതല്‍ മതപ്രഭാഷണ വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ മഅ്ദനി വളരെ പെട്ടെന്നാണ് ജനക്കൂട്ടത്തെ ആകര്‍ഷിച്ചത്. ഐ.എസ്.എസ് രൂപവത്കരിച്ചതോടെ മഅ്ദനി പലരുടെയും കണ്ണിലെ കരടായി. അന്നത്തെ തന്റെ ആവേശ പ്രസംഗങ്ങള്‍ അതിരുകടന്നതായി പിന്നീട് മഅ്ദനിതന്നെ സമ്മതിച്ചു. തന്റെ പ്രസംഗങ്ങള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ അതിന് ക്ഷമയും ചോദിച്ചു. എന്തിന്, തന്റെ കാല്‍ ബോംബ് വെച്ചു തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് പരസ്യമാപ്പ് നല്‍കി.

അന്ന് എറണാകുളത്തുനിന്ന് കോഴിക്കോട് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസ് കോയമ്പത്തൂര്‍ സ്‌ഫോടനമാണെന്ന് പുറംലോകമറിഞ്ഞത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ നേരത്തെ അറസ്റ്റിലായ ചില പ്രതികള്‍ മഅ്ദനി തങ്ങള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യവും ആയുധവും പണവും നല്‍കി സഹായിച്ചതായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്. പിന്നീട് തമിഴ്‌നാട് പൊലീസിന് കൈമാറി.

അതിനിടെ, കേസും വകുപ്പുമെല്ലാം മാറിക്കൊണ്ടിരുന്നു. ആദ്യം കേസില്‍  86ാം പ്രതിയായിരുന്നെങ്കിലും പിന്നീട് നാലാം പ്രതിയാക്കി. അതും മാറി 14ാം പ്രതിയായി. കുറ്റം ദേശീയ സുരക്ഷാനിയമപ്രകാരമായി. അതോടെ കോയമ്പത്തൂര്‍,സേലം ജയിലും പൊലീസ് കസ്റ്റഡിയും കോടതിയുമെല്ലാമായി നീണ്ട പീഡനകാലം ഉറപ്പായി. കൂട്ടിന് പ്രമേഹവും പ്രഷറും കൊളസ്‌ട്രോളും നെഞ്ചുവേദനയും. ശരീരത്തിന് ഭക്ഷണത്തേക്കാള്‍ ആവശ്യം ഗുളികകളും മരുന്നുമായി. വെപ്പുകാല്‍ മാറ്റിനല്‍കാന്‍ പോലും അധികാരികള്‍ തയാറായില്ല. ഭാര്യ സൂഫിയയെ പൊലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തെന്ന കേസില്‍ കുടുക്കി ജയില്‍ സന്ദര്‍ശനത്തില്‍ നിന്ന് തടഞ്ഞു.മൂന്നരവര്‍ഷക്കാലത്തോളം സ്വന്തം ഭാര്യയെ കാണാന്‍ പോലും കഴിഞ്ഞില്ല.

ഇങ്ങനെയെല്ലാം പീഡിപ്പിക്കപ്പെടുമ്പോഴും മഅ്ദനിക്കെതിരെ ദുര്‍ബലമായ തെളിവുകളാണ് പ്രോസിക്യൂഷന്റെ പക്കലുണ്ടായിരുന്നത്. മഅ്ദനിക്കെതിരെ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കിടെ കോടതിയില്‍ സമ്മതിച്ചു. അവസാനം 2007 ആഗസ്റ്റ് ഒന്നിന് പ്രത്യേക കോടതി ജഡ്ജി കെ.ഉത്രാപതി മഅ്ദനിയെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചു. കുറ്റകരമായ ഗൂഢാലോചന, സ്‌ഫോടകവസ്തു ശേഖരിക്കലും കടത്തലും, മതവിദ്വേഷമുണ്ടാക്കുന്ന പ്രവൃത്തി തുടങ്ങി ചുമത്തപ്പെട്ട കുറ്റങ്ങളൊന്നും തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. അന്നു രാത്രി ജയില്‍ മോചിതനായി പുറത്തുവന്ന മഅ്ദനി ഏറെ മാറിയിരുന്നു. ശാരീരികമായി ഏറെ ക്ഷീണിതനായി കണ്ട മഅ്ദനി  കഴിഞ്ഞകാല ജീവിതത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍  തിരുത്തുമെന്നും  കൂടുതല്‍ പക്വതയോടെ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ആദ്യം തന്നെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മഅ്ദനിയെ വെറുതെവിട്ടത് മദ്രാസ് ഹൈകോടതിയും ശരിവെച്ചു.

കോയമ്പത്തൂര്‍ കേസില്‍ പിടിയിലാകുമ്പോള്‍ തീവ്രഭാഷണത്തിന്റെ സംശയത്തോടെയാണ് കേരളീയ സമൂഹം മഅ്ദനിയെ കണ്ടതെങ്കില്‍, ജയില്‍മോചിതനായി മനഃപരിവര്‍ത്തനം വന്ന മഅ്ദനിയുടെ മൃദുഭാഷണം സാമൂഹിക അന്തരീക്ഷത്തിലെ പിരിമുറുക്കം ഇല്ലാതാക്കുന്നതായിരുന്നു. പഴയകാലത്തെ തള്ളിപ്പറഞ്ഞ മഅ്ദനിയിലെ മാറ്റം ഉള്‍ക്കൊണ്ട് സി.പി.എം പോലും അദ്ദേഹത്തോട് കൂട്ടുചേര്‍ന്നു.പക്ഷേ, അണിയറയില്‍ മറ്റൊരു കത്രികപ്പൂട്ട് ഒരുങ്ങുന്നുണ്ടായിരുന്നു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടു. കേസിലെ ഒന്നാം പ്രതി തടിയന്റവിടെ നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൂഫിയ പത്താം പ്രതിയായി. 2009 ഡിസംബര്‍ 17ന് സൂഫിയയെ പൊലീസ് അറസ്റ്റ്‌ചെയ്തു. മഅ്ദനിയുടെ വലതുകാല്‍ സ്‌ഫോടനത്തില്‍ തകര്‍ത്ത കേസില്‍ മഅ്ദനിയുടെ കൂടി താല്‍പര്യപ്രകാരം അഞ്ചു ആര്‍.എസ്.എസുകാരെ കോടതി വെറുതെവിട്ട അന്നു തന്നെയായിരുന്നു സൂഫിയയുടെ അറസ്റ്റ്. അപ്പോഴേക്കും ബംഗളൂരു സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസ് സംഘം കൊച്ചിയിലെത്തിയിരുന്നു.അധികം വൈകാതെ അബ്ദുന്നാസിര്‍ മഅ്ദനി ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. 31ാം പ്രതിയായ മഅ്ദനി ക്കെതിരെ രാജ്യദ്രോഹവും ഗൂഢാലോചനയുമെല്ലാം കുറ്റം ചുമത്തിയിട്ടുണ്ട്.കുടകില്‍ തടിയന്റവിട നസീര്‍ വാടകക്കെടുത്ത സ്ഥലത്ത് നടത്തിയ ക്യാമ്പില്‍ മഅ്ദനി പങ്കെടുത്തുവെന്ന് കുറ്റപത്രം ആരോപിക്കുന്നു. ഇപ്പോള്‍ മറ്റൊരു പൊലീസ് വണ്ടിയില്‍ കയറി അന്‍വാര്‍ശ്ശേരിയില്‍ നിന്ന് യാത്ര തിരിച്ച മഅ്ദനി എന്നു തിരിച്ചുവരുമെന്ന് ആര്‍ക്ക് പറയാനാകും? കോയമ്പത്തൂരിന്റെ തനിയാവര്‍ത്തനമാണ് തന്നെ കാത്തിരിക്കുന്നതെന്ന് മഅ്ദനി പറയുന്നത് ഒട്ടേറെ അനുഭവിച്ചതിന്റെ തീച്ചൂടില്‍ നിന്നാണ്. അങ്ങനെയാവില്ലെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം വരാത്തത് മഅ്ദനിക്കെതിരെ കുരുക്കു മുറുക്കുന്നതിന് പിന്നില്‍ ഭരണകൂടം ഉള്‍പ്പെടെ ശക്തരുണ്ടെന്ന  വസ്തുത മനസ്സിലാകുന്നതിനാലുമാണ്. ഒന്നുറപ്പ്, തടവറയില്‍  ആയുസ്സിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തിയ മഅ്ദനിയുടെ ദുരിതകാലം അവസാനിക്കുന്നില്ല.
madhyamam daily

മഅ്ദനിയുടെ ഹരജിയില്‍ വാദം പുര്‍ത്തിയായി

Wednesday, August 18, 2010
ബംഗലൂരു: ബംഗലൂരു സ്‌ഫോടനക്കേസില്‍ തനിക്കെതിരെയുള്ള കുറ്റപതം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 31 ാം പ്രതി അബ്ദുന്നാസിര്‍ മഅ്ദനി കര്‍ണാടക ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയായി. വിധി പ്രഖ്യാപിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

നിയമവിരുദ്ധപ്രവര്‍ത്തന നിരോധന (ഭേദഗതി)നിയമം സെക്ഷന്‍ 45 പ്രകാരം രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ കേസെടുത്ത് കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ, കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസഥന്റെയോ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ രവി ബി.നായിക് വാദിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന ഭേദഗതി നിയമം നിലവില്‍ വരുന്നതിന് തൊട്ടു മുന്‍പാണ് കേസിനാസ്‌പദമായ സംഭവം നടന്നെതന്ന കാര്യവും അദ്ദേഹം ഉനനയിച്ചു. കോയമ്പത്തൂര്‍ കേസിന്റെ തനിയാവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

ജസ്റ്റിസ് സന്തോഷ് പി. ആദി ഉള്‍പ്പെട്ട ബഞ്ചാണ് കേസില്‍ വാദം കേട്ടത്.
madhyamam daily

ഞാന്‍ നിരപരാധി; പ്രാര്‍ഥിക്കുക -മഅ്ദനി

Wednesday, August 18, 2010
കൊല്ലം: ഞാന്‍ നിരപരാധിയെന്ന് ബോധ്യപ്പെട്ട്, ജാതിമത വ്യത്യാസമില്ലാതെ എന്നെ സ്‌നേഹിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കേരളീയ സമൂഹത്തോട് പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത കടപ്പാടും പ്രതിബദ്ധതയുമുണ്ട്. സര്‍വശക്തനായ ദൈവത്തിന് മാത്രമേ എന്നെ ഈ കുടുക്കില്‍ നിന്ന് രക്ഷിക്കാനാവൂ. അതിനാല്‍ എനിക്കും എന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും എനിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ തളര്‍ന്നുവീണുപോയ എന്റെ പിതാവിനും വേണ്ടി വിശ്വാസികളും ജനങ്ങളും പ്രാര്‍ഥിക്കണം. അതുമാത്രമാണ് എന്റെ രക്ഷ. ബംഗളൂരു സ്‌ഫോടനകേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് കീഴടങ്ങാന്‍ പോകുന്ന വിവരം അറിയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി പറഞ്ഞു. പിതാവിന്റെ തളര്‍ച്ചയെകുറിച്ച് പറഞ്ഞപ്പോള്‍ വിതുമ്പിയ അദ്ദേഹം സംസാരത്തിനിടെ കണ്ണുതുടച്ചപ്പോള്‍ കരച്ചിലാണെന്ന് തെറ്റിദ്ധരിക്കരുതെന്ന അഭ്യര്‍ഥനയും നടത്തി.

കോടതിയോടും നിയമത്തോടുമുള്ള ആദരവ് കൊണ്ടാണ്. ജീവിതത്തില്‍ ദൈവം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു സംവിധാനത്തെ  ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് കോടതിയെ മാത്രമാണ്. ബംഗളൂരു സ്‌ഫോടനകേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെന്ന് അറിഞ്ഞ അന്നു മുതല്‍ നിയമവിധേയനായ ഒരാള്‍ ചെയ്യേണ്ടതുമാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. കോടതികളുടെ പരിരക്ഷ നേടാനുള്ള ശ്രമമാണ് നടത്തിയത്. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയല്ല പോകുന്നത്. അതിനുവേണ്ടിയല്ല ഇത്തരം കുടുക്കുകള്‍ ഒപ്പിച്ചതെന്ന് തനിക്കറിയാം. ആ ബോധ്യത്തോടുകൂടി തന്നെയാണ് കീഴടങ്ങുന്നത്. ഇനി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വരെ തനിക്ക് പങ്കാളിത്തമുണ്ടെന്ന വാര്‍ത്തകള്‍ വന്നേക്കാം-മഅ്ദനി പറഞ്ഞു.

എനിക്ക് പറയാനുള്ളത് കോടതിയില്‍ പറയാം എന്നുകരുതിയാണ് അവിടെ കീഴടങ്ങാന്‍ തീരുമാനിച്ചത്. ഒരു രേഖയായി അത് കിടക്കട്ടേയെന്ന് കരുതി. കഴിഞ്ഞ ദിവസം ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്തത് മതവിശ്വാസത്തെ ദുരുപയോഗപ്പെടുത്തുകയാണെന്ന ആരോപണം ശരിയല്ല. ആ ഖുര്‍ആന്‍ ആണ് മര്‍ദിതര്‍ക്ക് വേണ്ടിയും തീവ്രവാദത്തിനെതിരെയും നിലകൊള്ളാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.  തന്റെ അറസ്റ്റിനെ ഒരു മുസ്‌ലിം -ഹിന്ദു പ്രശ്‌നമായി ഒരിക്കലും കണ്ടിട്ടില്ല. അങ്ങനെ ഉണ്ടാകാനുള്ള അവസരവും സൃഷ്ടിക്കില്ല. ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Email this Storymadhyamam daily

ആശങ്ക, വിതുമ്പല്‍; അന്‍വാര്‍ശ്ശേരിയില്‍ ഇനി കാത്തിരിപ്പ്

Wednesday, August 18, 2010
കൊല്ലം: അന്‍വാര്‍ശ്ശേരിയില്‍ ചൊവ്വാഴ്ച ഉച്ച വരെ ആശങ്കയുടെ നിമിഷങ്ങളായിരുന്നു. 12 മണിക്ക് മഅ്ദനി വാര്‍ത്താസമ്മേളനം ആരംഭിച്ചതോടെ അത് വൈകാരിക നിമിഷങ്ങള്‍ക്ക് വഴിമാറി. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുന്നില്ലെങ്കില്‍ മഅ്ദനിയുടെ കീഴടങ്ങലോ അതല്ലെങ്കില്‍ അറസ്‌റ്റോ ചൊവ്വാഴ്ച സംഭവിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രം പ്രവേശനം അനുവദിക്കപ്പെട്ട അന്‍വാര്‍ശ്ശേരിയിലേക്കുള്ള വഴിയില്‍ പുലര്‍ച്ചെ മുതല്‍ ഇവരുടെ സംഘങ്ങള്‍ നീങ്ങിത്തുടങ്ങിയിരുന്നു.

ദേശീയ ചാനലുകളടക്കം തല്‍സമയസംപ്രേഷണവുമായി ഇവിടെയെത്തിയിട്ട് ദിവസങ്ങളായി. ചൊവ്വാഴ്ച എന്തെങ്കിലും സംഭവിക്കുമെന്ന ജാഗ്രതയില്‍ തന്നെയായിരുന്നു മാധ്യമപ്രവര്‍ത്തകരും പൊലീസും. തുടരെത്തുടരെ പൊലീസ് വാഹനങ്ങളുടെ നിര വന്നുകൊണ്ടിരുന്നു. അന്‍വാര്‍ശ്ശേരിയിലേക്ക് വന്ന അപൂര്‍വം നേതാക്കളെയും അന്തേവാസികളെയും സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് കടത്തിവിട്ടത്.

ചുരുക്കം പി.ഡി.പി നേതാക്കളും അനാഥശാലയിലെ കുട്ടികളും മാത്രമായിരുന്നു മഅ്ദനി, സൂഫിയ, മകന്‍ ഉമര്‍ മുക്താര്‍, സഹോദരന്‍മാരായ ജമാല്‍ മുഹമ്മദ്, ഹസന്‍, സിദ്ദീഖ് എന്നിവര്‍ക്ക് പുറമെ അവിടെയുണ്ടായിരുന്നത്. പൊലീസ് വിന്യാസത്തിനിടെ ആദ്യം ഒരു അഭിഭാഷകനും പിന്നീട് രണ്ട് അഭിഭാഷകരും എത്തി. അവരുടെ കാറുകളും വിശദപരിശോധനക്ക് വിധേയമാക്കി. 10.35ന് ഡോഗ്‌സ്‌ക്വാഡെത്തി അവിടമാകെ പരിശോധിച്ചു. തുടര്‍ന്ന് ജലപീരങ്കിയും സജ്ജമാക്കി 10.45ന് സേനാവിന്യാസം ശക്തമാക്കി. ഇതോടെ കീഴടങ്ങലിന് സമ്മതിക്കുമോ അതോ അറസ്റ്റാവുമോ  എന്ന ചര്‍ച്ച പൊലീസുകാരില്‍ ഉള്‍പ്പെടെ സജീവമായി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് എന്താണ് സംഭവിക്കുക എന്നതിനെകുറിച്ച്  ധാരണ ഉണ്ടായിരുന്നത്.

ഡിവൈ.എസ്.പിമാരായ അജിത്, പ്രസന്നകുമാര്‍, സേവ്യര്‍, രാജേന്ദ്രന്‍, നരേന്ദ്രനാഥ്, വരദരാജന്‍, ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സന്നാഹം. എസ്.പി ഹര്‍ഷിത അട്ടല്ലൂരി ശാസ്താംകോട്ട സി.ഐ ഓഫിസിലും കരുനാഗപ്പള്ളി ഡിവൈ.എസ്.പി സി.ജി. സുരേഷ്‌കുമാര്‍ അദ്ദേഹത്തിന്റെ ഓഫിസിലുമിരുന്ന് സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 11.30ന് 12 മണിക്ക് മഅ്ദനിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പ് വന്നു. അല്‍പ്പസമയത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തകരെ പരിശോധനക്ക് ശേഷം അകത്തേക്ക് കടത്തി. കോമ്പൗണ്ടിനുള്ളില്‍ പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, വര്‍ക്കല രാജ്, സുബൈര്‍ സബാഹി, സാബു കൊട്ടാരക്കര, മൈലക്കാട് ഷാ, മുഹമ്മദ് കുട്ടി കേച്ചേരി തുടങ്ങിയവരുടെ ചര്‍ച്ച. ഇതിനിടെ കരുനാഗപ്പള്ളിയിലുണ്ടായിരുന്ന ബംഗളൂരു പൊലീസ് സംഘം അന്‍വാര്‍ശ്ശേരിയിലേക്ക് തിരിച്ചുവെന്ന് സൂചന ലഭിച്ചു. 12.15 ഓടെ മഅ്ദനിയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചു. 

അതോടെ അന്‍വാര്‍ശ്ശേരിയും പരിസരവും പൊലീസ് വളഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ പള്ളിയില്‍ നിന്ന് ബാങ്കുവിളി ഉയര്‍ന്നു. മൈക്ക് ഓഫ് ചെയ്യാന്‍ മഅ്ദനിയുടെ നിര്‍ദേശം. 12.50 ഓടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മഅ്ദനി പ്രാര്‍ഥനക്ക് മുമ്പുള്ള അംഗശുദ്ധിക്കായി  മുറിയിലേക്ക്. അല്‍പ്പം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ കസേരയിലെടുത്തുകൊണ്ട് പള്ളിയിലേക്ക് പോയി. മധ്യാഹ്‌ന നമസ്‌കാരത്തിന് ശേഷം അന്‍വാര്‍ശ്ശേരിയിലെ അനാഥകുട്ടികളോടൊപ്പം പ്രാര്‍ഥന.  വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ നിറകണ്ണുകളോടെ അതിനുസാക്ഷ്യം വഹിച്ചു.

ഞാന്‍ നിരപരാധിയാണെന്ന ബോധ്യം നിനക്കുണ്ട്. നിന്റെ സംരക്ഷണവും നിന്റെ സഹായവും എനിക്കുണ്ടാകണമേ എന്ന കൂട്ടപ്രാര്‍ഥന ഉയര്‍ന്നു. അതിനിടെ വിതുമ്പലുകളും. ഈ സമയം മഅ്ദനി സഞ്ചരിക്കുന്ന പ്രത്യേക വാഹനം സ്റ്റാര്‍ട്ട് ചെയ്ത് പള്ളിയ്ക്കടുത്തേക്ക് നീക്കിയിട്ടു. അനാഥകുട്ടികളെ ചുംബിച്ചും കെട്ടിപ്പിടിച്ചും കണ്ണുനിറഞ്ഞ് മഅ്ദനി പുറത്തേക്കിറങ്ങി. അതിനിടെ മകന്റെ വക  ചുംബനവും കെട്ടിപ്പിടുത്തവും. വിതുമ്പലുകള്‍ കരച്ചിലായി മാറി.

1.10 ഓടെ മഅ്ദനി വാഹനത്തിലേക്ക്. 1.15ന് എസ്.പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ അന്‍വാര്‍ശ്ശേരിയുടെ ഗേറ്റ് തുറന്ന് പൊലീസ് സംഘം മഅ്ദനിയുടെ വാഹനത്തിനടുത്തേക്ക്. ഐ.ജി എ. ഹേമചന്ദ്രനുമെത്തി. ഇതോടെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു- 'നാസിര്‍ മഅ്ദനി നേതാവേ, ധീരവീരാ നാസിര്‍ മഅ്ദനി'. തുടര്‍ന്ന് അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍. പത്മാവതി ഹാര്‍ട്ട് ഫൗണ്ടേഷനിലെ ആംബുലന്‍സ് അന്‍വാര്‍ശ്ശേരിക്കുള്ളിലേക്ക് കയറി. 1.20ന് ഡിവൈ.എസ്.പി പ്രസന്നകുമാര്‍ അന്‍വാര്‍ശ്ശേരിയുടെ ഗേറ്റില്‍ പോയി മടങ്ങിവന്ന് റെഡി എന്നുപറയുന്നു. 1.22ന് വാഹനം നീങ്ങിത്തുടങ്ങി. 1.25ന് വാഹനം അന്‍വാര്‍ശ്ശേരിയുടെ കവാടം കടന്നു. പുറത്ത് പൊലീസ് വ്യൂഹം തയാറെടുത്തു. ഐ.ജിയുടേതടക്കമുള്ള പൊലീസിന്റെ വാഹനവ്യൂഹം ചീറിപ്പാഞ്ഞു. ഒപ്പം മാധ്യമപ്രവര്‍ത്തകരുടെയും. വാഹനവ്യൂഹം ശാസ്താംകോട്ട വഴി കൊട്ടാരക്കരയിലേക്ക് നീങ്ങി. അറസ്റ്റ് വിവരം അറിഞ്ഞ് ഇരുവശത്തും ജനങ്ങളുടെ നീണ്ടനിര.

മഅ്ദനി ഇറങ്ങിയതോടെ അന്‍വാര്‍ശ്ശേരിയും പരിസരവും ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. മുദ്രാവാക്യങ്ങളാല്‍ മുഖരിതവും പൊലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചടുലതയാല്‍ സജീവവുമായിരുന്ന അന്‍വാര്‍ശ്ശേരിയില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് അന്തേവാസികളായ അനാഥകുഞ്ഞുങ്ങളുടെ തേങ്ങല്‍ മാത്രം.

അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ തയാറായി നിന്നപ്രവര്‍ത്തകര്‍ ആരും തന്നെ ഇപ്പോള്‍ അന്‍വാറിലില്ല. ഓഫിസ് ചുമതലക്കാരനായ സജി ഉസ്താദും ഹിഫ്ല കോളജ് പ്രിന്‍സിപ്പല്‍ ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവിയും ഏതാനും മുതിര്‍ന്ന വിദ്യാര്‍ഥികളുമാണ് അനാഥാലയത്തില്‍ കഴിയുന്നത്. അനാഥ ശാലയിലെ അധ്യാപകനായ ഷാജിത് അമാനി, മഅ്ദനിയുടെ അറസ്റ്റിന് ശേഷം ബോധരഹിതനായി വീണു. ഇദ്ദേഹത്തെ പൊലീസാണ് ആശുപത്രിയിലാക്കിയത്. അനാഥാലയത്തിലെ പാചകക്കാരി ലൈലാബീവിയും ബോധരഹിതയായിവീണു.
അനാഥാലയത്തിന്റെ ചുമതലക്കാരും അന്തേവാസികളും തങ്ങളുടെ ഉപ്പ മടങ്ങിവരുന്ന നാള്‍ കാത്തിരിക്കുകയാണ്.

അജിത് ശ്രീനിവാസന്‍
madhyamam daily

Blog Archive