Saturday, August 28, 2010
മസാച്ചുസെറ്റ്‌സ്: ഇറാഖില്‍ നിന്നും യു.എസ് സേന വര്‍ഷാവസാനത്തോടെ പിന്‍വാങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. 2008ലെ ഇലക്ഷന്‍ പ്രചരണ വേളയില്‍ ഒബാമ നല്‍കിയ ഉറപ്പാണ് സേനയെ പിന്‍വാങ്ങുമെന്നത്. വരും മാസങ്ങളില്‍ ഇറാഖി സൈന്യത്തിന് യു.എസ് സൈന്യം പരിശീലനം നല്‍കുമെന്നും അദേഹം അറിയിച്ചു. യുദ്ധം അവസാനിക്കുന്നതിനാല്‍ ഇനിയും അവിടെ സേനയെ നിര്‍ത്തില്ല, ഇറാഖ് സ്വതന്ത്ര രാഷ്ട്രമാണ് അതിനാല്‍ അവര്‍ക്ക് അവരുടെതായ പാതയിലൂടെ മുന്നേറാമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്്ച്ച 4000 ത്തോളം വരുന്ന യുദ്ധസേനയെ യു. എസ് തിരിച്ചു വിളിച്ചിരുന്നു. ബാക്കിയുളള 50,000 സൈനികര്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കിയ ശേഷം പിന്‍മാറും.
madhyamam
No comments:
Post a Comment