Saturday, August 28, 2010
കറാച്ചി: ആഴ്ചകളായി പ്രളയ ദുരന്തം തുടരുന്ന പാകിസ്താനില്‍ വീണ്ടും പ്രളയം. ഇതിനെത്തുടര്‍ന്ന് തുടര്‍ന്ന് 10 ലക്ഷം പേര്‍ കൂടി ഭവനരഹിതരായതായി യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു.
സിന്ധു നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തട്ട, ഖംബര്‍-ഷഹ്ദാകോട് ജില്ലകളിലാണ് പ്രളയം ബാധിച്ചത്. പ്രളയജലം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്ന് തെക്കുഭാഗത്തേക്ക് വ്യാപിക്കുകയാണ്. 48 മണിക്കൂറിനുള്ളില്‍ മേഖലയില്‍ നിന്ന് പത്തു ലക്ഷത്തോളം പേര്‍ കുടിയൊഴിഞ്ഞതായി യു.എന്‍ വക്താവ് മൗറിസിയോ ഗ്വിലിയാനോ പറഞ്ഞു.
രാജ്യത്തുടനീളം എണ്‍പതു ലക്ഷം ജനങ്ങളാണ് ഭവനരഹിതരായത്.
madhyamam
No comments:
Post a Comment