var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, August 28, 2010

'ആക്രമിക്കപ്പെട്ടത് മുസ്‌ലിമായതിനാല്‍'


Friday, August 27, 2010
വാഷിങ്ടണ്‍: 'മുസ്‌ലിമായതിനാല്‍ മാത്രമാണ് അയാളെന്റെ കഴുത്തറുക്കാന്‍ ശ്രമിച്ചത്. അമേരിക്കയില്‍ ഇതു പോലെ ഒരിക്കലും ഞാന്‍ അരക്ഷിതനായിട്ടില്ല' - ന്യൂയോര്‍ക്കിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് അഹ്മദ് ശരീഫ പറഞ്ഞു. കഴിഞ്ഞ ദിവസം, മുസ്‌ലിമാണോയെന്നാരാഞ്ഞ ശേഷം 21 കാരനായ യു.എസ് യുവാവ് കഴുത്തറുക്കാന്‍ ശ്രമിച്ച ശരീഫിന് മുറിവുണങ്ങാന്‍ 25 സ്റ്റിച്ചുകള്‍ വേണ്ടി വരും.
25 വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നിന്നെത്തിയ ശരീഫ് വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് നഗരത്തില്‍ ടാക്‌സി ഡ്രൈവറാണ്. ന്യൂയോര്‍ക്കിലെ ബ്രൂസ്റ്റര്‍ സ്വദേശിയായ മൈക്കിള്‍ എന്റൈറ്റ് എന്ന കോളജ് വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. ടാക്‌സിയില്‍ കയറിയ ശേഷം, മുസ്‌ലിമാണോയെന്ന് തിരക്കിയ ശേഷം കഴുത്തിനും മുഖത്തും കുത്തുകയായിരുന്നു. ഇയാളെ മനോരോഗ ചികില്‍സാ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ ഡയറിയില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാന്‍ഹട്ടനില്‍ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ വിദ്യാര്‍ഥിയായ മൈക്കിള്‍ ഈയിടെ അഫ്ഗാന്‍ പര്യടനം നടത്തിയിരുന്നു. ലോക സമാധാനത്തിനുള്ള രാജ്യാന്തര സംഘടനയില്‍ അംഗമാണ് ഇയാള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന സ്ഥലത്ത് പള്ളി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധ തരംഗം വ്യാപകമാണ്. പള്ളി വിരുദ്ധ പ്രക്ഷോഭവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. എന്നാല്‍, ആക്രമിക്കപ്പെട്ട അഹ്മദ് ഇക്കാര്യം നിഷേധിച്ചു. ടൈംസ് സ്‌ക്വയറിലേക്കുള്ള യാത്രക്കിടെ പല കാര്യങ്ങളും മൈക്കിള്‍ പറഞ്ഞെങ്കിലും പള്ളി നിര്‍മാണ കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് ശരീഫ് പറഞ്ഞു.
madhyamam

No comments:

Blog Archive