Wednesday, August 18, 2010
നിയമവിരുദ്ധപ്രവര്‍ത്തന നിരോധന (ഭേദഗതി)നിയമം സെക്ഷന്‍ 45 പ്രകാരം രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ കേസെടുത്ത് കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ, കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസഥന്റെയോ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ രവി ബി.നായിക് വാദിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന ഭേദഗതി നിയമം നിലവില്‍ വരുന്നതിന് തൊട്ടു മുന്‍പാണ് കേസിനാസ്‌പദമായ സംഭവം നടന്നെതന്ന കാര്യവും അദ്ദേഹം ഉനനയിച്ചു. കോയമ്പത്തൂര്‍ കേസിന്റെ തനിയാവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
ജസ്റ്റിസ് സന്തോഷ് പി. ആദി ഉള്‍പ്പെട്ട ബഞ്ചാണ് കേസില്‍ വാദം കേട്ടത്.
madhyamam daily
No comments:
Post a Comment