Tuesday, August 24, 2010
വാഷിങ്ടണ്‍: ഇസ്ലാമിക ഭീകരവാദിയെന്നാരോപിച്ച് അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യക്കാരന് തീവ്ര ഹിന്ദുത്വ പ്രവര്ത്തകന്. വെള്ളിയാഴ്ച ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുംബൈ സ്വദേശി വിജയകുമാര്‍ (40) അറസ്റ്റിലായത്. ഇയാളുടെ ബാഗില്‍നിന്ന് തോക്കും ഉരുക്കുകൊണ്ടുള്ള ഇടിക്കട്ടയും ഇസ്ലാമിക ഭീകരതയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പിടിച്ചെടുത്തു.
ബോംബ് നിര്‍മിക്കുന്നതിനെക്കുറിച്ചും ചാരവൃത്തിയെക്കുറിച്ചുമുള്ള ലഘുലേഖകളാണ് ഇയാളില്‍നിന്ന് പിടികൂടിയത്. സ്പൈ ക്രാഫ്റ്റ്, ന്യൂ വോയ്സസ് ഓഫ് ഇസ്ലാം എന്നീ പുസ്തകങ്ങളും പിടിച്ചെടുത്തു. സംശയകരമായ സാഹചര്യവും ആയുധങ്ങള്‍ കണ്ടെത്തിയതുമാണ് അറസ്റ്റിന് ഇടയാക്കിയത്.
തുടര്‍ന്ന്, ഇന്ത്യയില്‍നിന്നുള്ള ഇസ്ലാമിക ഭീകരന് അറസ്റ്റിലായതായി വ്യാപകമായി റിപ്പോര്‍ട്ടുകള്‍ വന്നു. മുസ്ലിം തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയതെന്നാണ് സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ ഇന്നലെ പോലും റിപ്പോര്‍ട്ടു ചെയ്തത്.
എന്നാല്‍, ഇയാള്‍ തീവ്ര ഹിന്ദുത്വ സംഘടനയുടെ പരിപാടിക്കാണ് എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഡോക്യുമെന്ററി സംവിധായകനായ ഇയാള്‍ 'ഹിന്ദു കോണ്‍ഗ്രസ് ഓഫ് അമേരിക്ക' എന്ന സംഘടന നടത്തുന്ന സെമിനാറില്‍ ഇസ്ലാമിക ഭീകരതയെക്കുറിച്ച് ക്ലാസെടുക്കാന്‍ വന്നതാണെന്ന് ഹൂസ്റ്റണ്‍ കോടതിയില്‍ ബോധിപ്പിച്ചു. അമേരിക്കക്ക് ഇയാള്‍ ഒരുതരത്തിലും ഭീഷണിയല്ലെന്നും അക്കാദമിക് താല്പര്യം മാത്രമാണ് പുസ്തകങ്ങള്‍ കൈവശം വെച്ചതിനു പിന്നിലെന്നും വിജയകുമാറിന്റെ അഭിഭാഷകന് ഗ്രാന്റ് ഷീനര്‍ കോടതിയെ ബോധിപ്പിച്ചു.
ഇന്ത്യയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിജയകുമാര്‍ ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതെന്നാണ് അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചത്.
തുടര്‍ന്ന് ഇയാളുടെ ജാമ്യസംഖ്യ 50,000 ഡോളറില്‍നിന്ന് 5000 ഡോളറായി കുറച്ച് സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് മെന്‍ഡോസ ഉത്തരവ് പുറപ്പെടുവിച്ചു. സമാധാനപരമായി ജീവിക്കുന്ന ആളാണ് വിജയകുമാറെന്ന കാര്യം കോടതിക്ക് ബോധ്യപ്പെട്ടതായി ജഡ്ജി വ്യക്തമാക്കി.
madhyamam daily
var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Subscribe to:
Post Comments (Atom)
Blog Archive
-
▼
2010
(201)
-
▼
August
(50)
- keralite: ബാബരി: കോണ്‍ഗ്രസിന് ഒരു ഊഴം കൂടി
- keralite: മഅ്ദനിയുടെ കുടക് സന്ദര്‍ശനം: കണ്ടവരില്ല,...
- അയോധ്യാതര്‍ക്കം: സമവായത്തിലൂടെ തീര്‍ക്കണം- ബാബറി മ...
- ബാബരി: കോടതി വിധി സ്വീകാര്യമല്ല -സംഘ്പരിവാര്‍
- സമഗ്ര വീക്ഷണത്തിന്റെ ഭൂമികയിലെ ഒറ്റയാന് # ...
- നിറഞ്ഞൊഴുകിയ സ്നേഹം # ടി. ആരിഫലി
- മനുഷ്യസ്നേഹി # പ്രഫ. കെ.എ സിദ്ദീഖ് ഹസന്
- ഇറാഖില്‍ നിന്നും വര്‍ഷാന്ത്യത്തോടെ സേന പിന്‍വാങ്ങു...
- വീണ്ടും പ്രളയം: പാകിസ്താനില്‍ പത്തുലക്ഷം പേര് കൂട...
- 'ആക്രമിക്കപ്പെട്ടത് മുസ്ലിമായതിനാല്'
- ഭീകരവേട്ട: മാധ്യമങ്ങള്‍ വീണ്ടും കഥ മെനയുന്നു
- പിന്മാറ്റമോ, ആരെ കബളിപ്പിക്കാന്‍?
- Chidambaram calls maoist for discussion | പുതിയ ഭീ...
- യു.എസില്‍ പിടിയിലായ 'മുസ്ലിം ഭീകരന്' തീവ്ര ഹിന്ദ...
- ടൈംസ് സ്ക്വയര്‍ ബോംബ്: പ്രതിയെ വെറുതെവിട്ടു
- Chidambaram calls maoist for discussion | പുതിയ ഭീ...
- Madani against Acharya's comments | ചിന്നസ്വാമി സ്...
- കേരളത്തിലെ എം.പി.മാരുടെ യാത്രാബത്ത ഒരു കോടിയിലേറെ
- എം.പി.മാരുടെ ശമ്പളപ്രശ്നം ഒത്തുതീര്‍ന്നു
- ശമ്പളം മതിയാവാത്തത് കോടിപതികളായ എം.പി.മാര്‍ക്ക്
- ലിബിയയിലെ പീഡനം: ഒരു സര്‍ക്കാറും സഹായിച്ചില്ലെന്ന്...
- അല്‍ത്താഫ് തീവ്രവാദിയെന്ന് പ്രചരിപ്പിച്ചത് പൊലീസും...
- പൊലീസിന്റെ കെട്ടുകഥ പൊളിഞ്ഞു; കശ്മീരി യുവാവ് അല്ത...
- ഇന്ത്യയുടെ സഹായത്തിന് പാകിസ്താന്റെ നന്ദി
- ഗ്രൗണ്ട് സീറോ പള്ളി: നിലപാടില്‍ ഖേദമില്ല -ഒബാമ
- 11 വയസ്സുള്ള കുട്ടികള്‍ ബലാത്സംഗക്കേസില്‍ കുറ്റക്ക...
- അരുത് മക്കളേ, അരുത്!
- അരുത് മക്കളേ, അരുത്!
- അരുത് മക്കളേ, അരുത്!
- അരുത് മക്കളേ, അരുത്!
- അന്ന് അര്‍ധരാത്രി; ഇന്ന് പട്ടാപ്പകല്‍
- പീഡനത്തിന്റെ മറ്റൊരു ഉച്ചവെയിലിലേക്ക്
- മഅ്ദനിയുടെ ഹരജിയില്‍ വാദം പുര്‍ത്തിയായി
- ഞാന്‍ നിരപരാധി; പ്രാര്‍ഥിക്കുക -മഅ്ദനി
- ആശങ്ക, വിതുമ്പല്‍; അന്‍വാര്‍ശ്ശേരിയില്‍ ഇനി കാത്തി...
- രണ്ടാം മഅ്ദനിവേട്ട ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
- മലയാള അക്ഷര എഴുത്തു സഹായിയുമായി 'മഷിത്തണ്ട്്'
- ഒരു മതവും വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല -ര...
- ഇസ്രത്ത് ജഹാന് കേസ്: പ്രത്യേകസംഘം അന്വേഷിക്കും
- ramadan Oasis 1431
- KUDIVELLAM...the life drink: കൊള്ളാലോ ഈ മിട്ടീകൂള്‍
- നാലര വര്‍ഷംകൊണ്ട് മലയാളി 20,000 കോടിക്ക് കുടിച്ചു
- ഇവരോട് ഒരല്പം ദയ
- KUDIVELLAM...the life drink: വിശന്നു മരിക്കുന്നവരു...
- സൗഹൃദച്ചെപ്പില്‍ കവിതകള്‍ ബാക്കിയാക്കി രമ്യ യാത്രയായി
- കേരളത്തിലും ബംഗാളിലും തിരിച്ചടിയെന്ന് കരട് രാഷ്ട്ര...
- വിമാനങ്ങള്‍ വൈകിയാല്‍ ഇനിമുതല്‍ നഷ്ടപരിഹാരം
- ബിവറേജസ് കോര്‍പ്പറേഷനില്‍ റെക്കോഡ് ബോണസ് ; പരമാവധി...
- തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം
- തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം
-
▼
August
(50)
No comments:
Post a Comment