var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, July 25, 2009

ഇസ്രായേല്‍ : ഭീകരതയുടെ സൃഷ്ടി -2

സയണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്
1939 -2007

ബാര്‍ബറാ ലീ
കാനഡ

• 1939 ഹൈഫക്കടുത്ത ഇറാക്കി എണ്ണ പൈപ്പ് ലൈന് ഹഗാന തകര്‍ത്തു. ഓപറേഷനില് മോശെ ദയാനും പങ്കെടുത്തിരുന്നു. 1947 ല് ചുരുങ്ങിയത് നാല് തവണ ഇതേ പ്രക്രിയ ആവര്‍ത്തിച്ചു.
• Aug 20 – June 29
അറബി ബസ്സുകള്‍ക്കെതിരെ സയണിസ്റ്റുകള് നടത്തിയ ആക്രമണ പരമ്പരയില് 24 പേര്‍ക്ക് മരണം സംഭവിക്കുകയും 25 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


• 1939 Jerusalem Post Office. - Nov. 25 1940
ഹൈഫ ഹാര്‍ബറിന്നടുത്ത് വച്ച് S.S.Patria ജൂത ഭീകരര് തകര്‍ത്തു. 268 നിയമ വിരുദ്ധ ജൂത കുടിയേറ്റക്കാര് കൊല്ലപ്പെട്ടു. കപ്പല് സഞ്ചാരം തടയുന്നതിന്നായി അതിന് കേടുപാടുകളുണ്ടാക്കുക മാത്രമായിരുന്നു സ്ഫോടനം വഴി ഹഗാന എന്ന ഒളിപ്പോര് സംഘം ല്‍ക്ഷ്യം വെച്ചത്. പക്ഷെ, കപ്പലിനെ അയോഗ്യമാക്കനാവശ്യമായ സ്ഫോടനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില് അവര്‍ക്ക് കണക്കുകള് തെറ്റി. എന്നല് കണക്കില് തെറ്റു പറ്റിയതല്ലെന്നും ബ്രിട്ടീഷ് കുടിയേറ്റ നയം പലസ്തീനെ സ്വാധീനിപ്പിക്കാനുള്ള ഒരുദ്യമമെന്ന നിലക്ക് ജൂതന്മാര് പരസ്പരം കൊല്ലുകയായിരുന്നുവെന്നുമാണ് അധികമാളുകളും പറയുന്നത്. .
• Feb 24 1942
കരിങ്കടലില് വെച്ച് നടന്ന ഒരു സ്ഫോടനത്തില് S.S.Struma തകര്‍ന്നു. 769 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ‘കൂട്ട ആത്മഹത്യയും കൂട്ട പ്രതിഷേധവു’മെന്നാണ് ജൂത ഏജന്‍സി ഇതിനെ വിശേഷിപ്പിച്ചത്.
• Nov.6 1944
മധ്യപൌരസ്ത്യ ദേശത്ത് താമസിക്കുകയായിരുന്ന ബ്രിട്ടീഷ് മന്ത്രി Lord Mone യെ Stern Gang എന്ന സയണിസ്റ്റ് ഭീകര സംഘം കൊലപ്പെടുത്തി.



• July 22 1946
ജറൂസലെമിലെ കിംഗ് ദാവിദ് ഹോട്ടല് സയണിസ്റ്റ് ഭീകരര് തകര്‍ത്തു. പലസ്തീന് ഗവര്‍മ്മെന്റിന്റെ സിവിലിയന് അഡ്മിനിഷ്ട്രേഷന്റെ കേന്ദ്ര കാര്യാലയം അതിലാണുണ്ടായിരുന്നത്. തദ്ഫലമായി ഇരുനൂറിലധികമാളുകള്‍ക്ക് ജീവന് നഷ്ടമാകുകയോ വധിക്കപ്പെടുകയോ ഉണ്ടായി.
• Menachem begin ന്റെനേതൃത്വത്തിലുളള Irgun ബ്രിട്ടീഷുകാര്, അറബികള്, ജൂതര് തുടങ്ങി തൊണ്ണൂറ്റി ര്‍ണ്ടോളം പേര്‍ക്കെതിരെ പദ്ധതിയിടുകയും നടപ്പാക്കുകയും ചെയ്ത കൂട്ടക്കൊലയില് 58 പേര്‍ക്ക് പരിക്കേറ്റു. ജൂത ഏജന്‍സി തലവനെന്ന നിലക്ക് Ben Gurion ഈ ഓപറേഷന്ന് അംഗീകാരം നല്‍കിയിരുന്നു. ബ്രിട്ടിഷ് ശേഖരിച്ച തെളിവുകള് നശിപ്പിക്കുകയായിരുന്നു, ഭീകര കുറ്റകൃത്യങ്ങളുടെയും കൊലയുടെയും ഒരു വല്യ തിരമാലയിലായി, അതിന്റെ നേതാക്കള് Hagganah, Palmach, Irgun, Sterngangs എന്നീ സംഘടനകളുമയി രഹസ്യ ധാരണയിലായതിന്റെ ലക്ഷ്യം. *************





• Oct 1 1946
റോമിലെ ബിട്ടീഷ് എംബസ്സി ബോംബിട്ടു തകര്‍ന്നു. Irgun ആണ് ഉത്തരവാദിത്തമേറ്റെടുത്തത്.
• June 1947
ബ്രിട്ടീഷ് കേബിനറ്റ് മന്ത്രിമാര്‍ക്കയച്ച കത്തുകളില് ബോംബുകളുള്ളതായി കണ്ടെത്തി.


• Sept. 3 1947
ബ്രിട്ടീഷ് യുദ്ധകാര്യാലയത്തിന്റെ വിലാസത്തിലെത്തിയ ഒരു തപാല് ബോംബ് ലണ്ടനിലെ തപാല് ഓഫീസിലെ സോര്‍ട്ടിങ് റൂമില് പൊട്ടിത്തെറിക്കുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
• Jan. 7 1948
ജെറൂസ്ലേമില് ജാഫ്ഫാ ഗൈറ്റിനടുത്തു നടന്ന ബോംബ് സ്ഫോടനത്തില് 17 അറബികള് കൊല്ലപ്പെട്ടു. രക്ഷപ്പെടാന് ശ്രമിക്കവെയാണ് 3 പേര് കൊല്ലപ്പെട്ടത്. ഹെബ്രോണിനടുത്ത് ഒരു ബ്രിട്ടീഷ് കാരന്റെ കൊലയടക്കം വളരെയധികം വിപത്തുകള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
• Jan 16 1948
സയണിസ്റ്റുകള് 3 അറബി കെട്ടിടങ്ങള് തകര്‍ത്തു. 18 മാസത്തിന്നും 12 വയസ്സിന്നുമിടയിലെ 8 കുട്ടികള് ആദ്യം തന്നെ കൊല്ലപ്പെട്ടിരുന്നു.
• Feb 15 1948
സഫാദിനടുത്ത് ഒരറബി ഗ്രാമം Hagganah ഭീകരര് അക്രമിച്ചു. നിരവധി വീടുകള് തകര്‍ക്കുകയും 4 പിഞ്ചു കുഞ്ഞുങ്ങളടക്കം 11 അറബികളെ കൊല്ലുകയും ചെയ്തു.
• Mar 3 1948
ഹൈഫയില് ഒരറബിയുടെ കെട്ടിടത്തിന്ന് സയണിസ്റ്റുകളെല്‍പ്പിച്ചത് കനത്ത ആഘാതമായിരുന്നു. 400 ib സ്ഫോടക വസ്തുക്കളുമായി ഒരു സൈനിക ട്രക്ക് കെട്ടിടത്തിനകത്തേക്ക് ഓടിച്ചു കയറ്റുകയും സ്ഫോടനം നടക്കുന്നതിന്ന് മുമ്പായി രക്ഷപ്പെടുകയുമായിരുന്നു. 11 അറബികളും 3 ആര്‍മീനിയരും കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Sterngangs ആണ് സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തത്.

• Mar 22 1948
ഹൈഫയില് ഇറാഖ് സ്ട്രീറ്റിലെ ഒരു ഹൌസിങ് ബ്ലോക്ക് തകര്‍ക്കുകയും 17 പേര് കൊല്ലപ്പെടുകയും മറ്റു 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Sterngangs ലെ 4 അംഗങ്ങള് 4 ലോഡ് സ്പോടക വസ്തുക്കള് സ്ട്രീറ്റിലേക്കു ഓടിച്ചു കയറ്റുകയും സ്ഫോടനം നടക്കുന്നതിന്ന് മുമ്പായി വാഹനങ്ങള് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.



• Mar 31 1948
ഒരു മാസത്തിനിടക്ക് രണ്ടാം തവണയും കൈറൊ – ഹൈഫ എക്സ്പ്രസ്സ് മൈന് ഉപയോഗിച്ചു തകര്‍ക്കുകയുണ്ടായി. ബെനിയാമിനടുത്ത് ഒരു electronically denoted land mine ഉപയോഗിച്ചു നടത്തിയ ഈ ആക്രമണത്തില് 40 പേര് മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
• Apr 9 1948
Irgun Zvai Leumi യുടെയും Sterngang യുടെയും ഒരു സംയുക്ത സേന Palmach force ന്റെ സഹായത്തോടെ ദേര് യാസ്സിന് എന്ന അറബി ഗ്രാമം പിടിച്ചടക്കുകയും നിരായുധരായ 200 ലധികം പൌരന്മാരെ വധിക്കുകയും ചെയ്തു. എണ്ണമറ്റ സ്ത്രീകളും കുട്ടികളും ഇതില് പെട്ടിരുന്നു.വൃദ്ധന്മാരെയും വൃദ്ധകളെയും ജെരൂസലീമിലെ യുദ്ധ താവളത്തില് ചങ്ങലയിലായി പരേഡ് നടത്തി. പിടിക്കപ്പെട്ടവരില് 20 പേരെ പിന്നീട് ഗെവാറ്റ് ശൌലില് ഒരു കല്‍ക്കുഴിയില് വെടിവെച്ചു കൊന്നു. അയല് വാസികള് പേടിച്ചു പലായനം നടത്തുകയും അങ്ങനെ പുറത്താക്കല് പ്രക്രിയ ത്വരിതപ്പെടുത്തുകയുമായിരുന്നു കുറ്റവാളികളുടെ ലക്ഷ്യം.

• Apr 16 1948
തെല് ലിറ്റ്വിന്‍സ്കിയിലെ മുന് ബ്രിട്ടീഷ് സൈനിക കേമ്പ് സയണിസ്റ്റുകളാക്രമിക്കുകയും 90 അറബികളെ കൊല്ലുകയും ചെയ്തു.

• Apr 19 1948
തിബ്രീസിലെ ഒരു വീട്ടില് 14 അറബികളെ സയണിസ്റ്റുകള് വധിച്ചു. Irgun – Hagganah ഭീകരരുടെ സംയുക്ത ആക്രമണം നടക്കുകയും ജാഫ മുഴുവന് കൊള്ളയടിക്കുകയും ചെയ്തു. കവര്‍ച്ച മുതലുകളില് കഴിയുന്നവ കൊണ്ടു പോകുകയും അല്ലാത്തവ നശിപ്പിക്കുകയുമായിരുന്നു.
• May 3 1948
പലസ്തീനില് നിറുത്തിയിരുന്ന ഒരു ബ്രിട്ടീഷ് ഓഫീസറുടെ വിലാസത്തിലെത്തിയ ഒരു ബുക് ബോംബ് പൊട്ടിത്തെറിച്ചു അയാളുടെ സഹോദരന് റെക്സ് ഫറാന് കൊല്ലപ്പെടുകയും ചെയ്തു.
• May 11 1948
പലസ്തീനില് ഒരു മുന് കമാന്റിമ്ഗ് ഓഫീസറുടെ വിലാസത്തിലെത്തിയ ഒരു ലറ്റര് ബോംബ് കൃത്യ സമയത്ത് അയാളുടെ ഭാര്യ് കണ്ടെത്തി.
• May 21 1948
230 ലധികം പലസ്തീനികള് റ്റാന്റുറയില് നിര്‍ദ്ദയം തോക്കിന്നിരയാക്കപ്പെടുകയും
May 22 ന്ന് കൂട്ടത്തോടെ കുഴിച്ചു മൂടുകയും ചെയ്തു.
• April 25 – May 13
Irgun – Hagganah ഭീകരരുടെ സംയുക്ത ആക്രമണം നടക്കുകയും ജാഫ മുഴുവന് കൊള്ളയടിക്കുകയും സായുധാക്രമണം നടത്തുകയും ചെയ്തു. കവര്‍ച്ച മുതലുകളില് കഴിയുന്നവ കൊണ്ടു പോകുകയും അല്ലാത്തവ നശിപ്പിക്കുകയുമായിരുന്നു.

Thursday, July 23, 2009

ഇസ്രായേല് – ഭീകരതയുടെ സൃഷ്ടി

ബാര്‍ബറാ ലീ

ഇസ്രായേല്:
ഭീകരത കൊണ്ട് സൃഷ്ടിക്കപ്പെട്ടത്!
രക്തം കൊണ്ട് പോഷിപ്പിക്കപ്പെട്ടത്!
=========================================
ഇസ്രായേല് രക്തത്തിന്മേലും ഭീകരതമേലുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പാശ്ചാത്യര് മറന്നു പോയി
--------------------------------------------------------------------------------------------------------------------------------






ഇസ്രായേല് എന്ന ഭീകര രാഷ്ട്രം

ആദികാല ഇസ്രായേലി ഭീകര ഗ്രൂപ്പുകള്

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ഉടനെ, പലസ്തീനില് നിന്നും അറബികളെ ആട്ടിയോടിക്കുകയെന്ന ലക്ഷ്യത്തോടെ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മൂന്ന് മൌലിക പാരാ മിലിറ്ററി സയണിസ്റ്റ് സംഘങ്ങള് പലസ്തീനിലുണ്ടായിരുന്നു. Haganah, irgum Zvai Leumi, Stern Gang എന്നിവയാണത്.

ഗാസ ഫുള് സ്കൈല് യുദ്ധമാണ്. പക്ഷെ, പലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ 6 പതിറ്റാണ്ട് കാലത്തെ ഏറ്റവും പുതിയ രക്ത രൂഷിത എപിസോഡിലണെന്ന് മാത്രം. ഇവിടെ, ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിന്ന് രണ്ട് വര്‍ഷം മുമ്പ്, 1946 മുതല്‍ക്ക് മറ്റുള്ളവരെ കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഈ പട്ടിക വളരെ സുദീര്‍ഘമാണ്; അപൂര്‍ണ്ണവും; തൊന്തരവുണ്ടാക്കുന്നതും. മധ്യ പൌരസ്ത്യ ദേശത്ത്, കഴിഞ്ഞ 60 വര്‍ഷങ്ങളായി പലസ്തീനികളും മറ്റുംസഹിച്ചു പോന്നിരുന്നതെന്തായിരുന്നുവെന്ന് ഇത് കാണിക്കുന്നു. ഗാസയിലും വെസ്റ്റ് ബേങ്കിലും ഈ വംശ നിര്‍മ്മൂലന നയം പരസ്യമായി തുടര്‍ന്ന് പോന്നു. ഇസ്രായേലും ക്റ്റത്തില് പങ്കാളികളായ മറ്റു ഭരണകൂടങ്ങളും ആഗ്രഹിക്കുന്ന രൂപത്തില് പറഞ്ഞുകൊണ്ടിരിക്കുന്ന കനത്ത നിയന്ത്രണമുള്ള അന്താരാഷ്ട്ര മീഡിയകളുടെ സഹായത്തോടെയായിരുന്നു അത്. എപ്പോഴും, അതിശക്തരും വെറുക്കപ്പെട്ടവരുമായ അറബി ജനതയില് നിന്നും കൊച്ചു രാഷ്ടമായ ഇസ്രായേല് സ്വയം പ്രതിരോധം നടത്തിക്കൊണ്ടിരിക്കുകയാണ്.

തങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ കുറിച്ച് അഭിമാനം കൊള്‍ലുന്നവരാണ് ഈ പങ്കാളികളെന്നത് വളരെ താല്പര്യ് ജനകമായ കാര്യമത്രെ. തങ്ങള് ഭീകരന്മാരല്ലെന്നും മോഷ്ടിക്കപ്പെട്ടതും കണ്ടുകെട്ടപ്പെട്ടതുമായ രാജ്യത്ത്, ഇസ്രായേല് രാഷ്ട്രം സ്ഥാപിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെ സകല അറബികളെയും പലസ്തീനില് നിന്നും നീക്കം ചെയ്യാന് പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള് ചെയ്യുന്നതെന്നും അവര് ഊന്നി പറയുന്നു. ഇവരിലൊരാളെ നമുക്ക് ഉദ്ധരിക്കാം:

‘ നമ്മെ ഭീകരരെന്ന് തിരിച്ചു വിളിക്കുന്നത് സാ‍രമില്ല. കാരണം, അവരെ ഉന്മൂലനം ചെയ്യുന്നതിന്നായി മനുഷ്യത്വ രഹിതമായ കയ്യെറ്റം നാം നടത്തുന്നുണ്ടല്ലോ. രക്തത്തിന്മേല് കെട്ടിപ്പടുത്ത ഈ ഭീകര രാഷ്ട്രം, തെമ്മാടി, തങ്ങളുടെ ഇരകള് തൊടുത്തു വിടുന്ന കൊച്ചു റോക്കറ്റുകള്‍ക്കെതിരെ കള്ളകരച്ചില് നടത്തുന്നുവെന്നതും, ഹമാസ് ഉള്‍പ്പെടുന്നുവെന്നതിനാല് ആയിരക്കണക്കില് സിവിലിയന്മാരെ മായ്ച്ചുകളയാന് ഇതൊരു ഒഴികഴിവായി ഉപയോഗപ്പെടുത്തുന്നുവെന്നതും താല്പര്യ ജനകമായൊരു വസ്തുതയത്രെ.



ബ്രിട്ടീഷ് മാന്റേറ്റിന്നു മുമ്പ്, ജൂത താമസക്കാര് ഹാഷോമര് എന്ന സായുധ കാവല്‍ക്കാരുടെ ഒരു ഗ്രൂപ്പിന്ന് രൂപം നല്‍കി. ബ്രിട്ടീഷ് മാന്‍ഡേറ്റ് വന്ന ശേഷം, അത് ഹഗാന (പ്രതിരോധം) ആയിത്തീര്‍ന്നു. 60,000 സയണിസ്റ്റ് ജൂതന്മാര് അംഗങ്ങളായ ഹഗാനക്ക് 16000 പരിശീലനം ലഭിച്ച ഫീല്‍ഡ് സേനയുണ്ടായിരുന്നു. 6000 മുഴുസമയ പ്രവര്‍ത്തകരുള്ള പാല്‍മാക് എന്നൊരു സേനാ യൂനിറ്റുമുണ്ടായിരുന്നു. 3000 ത്തിന്നും 5000 ത്തിന്നുമിടയില് സായുധ ഭീകരരുള്‍ക്കൊള്ളുന്ന സംഘമായിരുന്നു Irgum Zvain Leuni. 1933 ല് ഹഗാനയെയും പാല്‍മകിനെയും അത് അതിജീവിച്ചു. ആദരവ് നഷ്ടപ്പെടാതിരിക്കാന്, ഹഗാനയുടെ ഭീകരതയുടെ ശക്തി കുറക്കാന് യത്നിച്ച ജൂത ഏജന്‍സിയെ അനുസരിക്കാന് Irgun തയ്യാറായിരുന്നില്ല.


1939 ല് ഇര്‍ഗുനിന്റെ കമാന്റിംഗ് ഓഫീസറായ അബ്രഹാം സ്റ്റേണ് മാതൃ സംഘടന വിട്ട് സ്റ്റേണ് ഗാങിന്ന് രൂപം നല്‍കി. 200 മുതല് 300 വരെയുള്ള മതഭ്രാന്തന്മാരുടെ ഒരു സംഗമായിരുന്നു ഇത്. ഇസ്രായേലിന്റെ ഭാവി പ്രധാന മന്ത്രിമാര് ഈ ഗംങ്ങുകളില് തങ്ങളുടെ പ്രവര്‍ത്തങ്ങളാരംബിച്ചു കഴിഞ്ഞു.