Sunday, July 18, 2010
മധ്യപ്രദേശിലും ഗുജറാത്തിലും ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട ചില കേസുകളുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ പക്ഷേ, ഇതിലുള്‍പ്പെട്ട ഒരു കേസിന്റെ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇതറിഞ്ഞ ഉടന്‍ സര്‍ക്കാറിന് ആഭ്യന്തര മന്ത്രാലയം കത്തെഴുതി. കേസ് സി.ബി.ഐക്ക് വിടണം എന്നാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും പിള്ള വ്യക്തമാക്കി. രാഷ്ട്രീയ ശൂന്യതയാണ് താഴ്‌വരയിലെ പുതിയ പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവു വരെ കാരണം. ജനങ്ങളില്‍ നല്ലൊരു വിഭാഗം രാഷ്ട്രീയ പ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പുറമെ നിന്നുള്ളവരും മറ്റും അവര്‍ക്കുമേല്‍ ചെലുത്തുന്ന സമ്മര്‍ദം കൊണ്ടാണ്. രാഷ്ട്രീയ ശൂന്യത സൃഷ്ടിച്ചതിന്റെ ഉത്തരവാദികള്‍ വിഘടനവാദികള്‍ തന്നെ. പാകിസ്താനുമായി ചര്‍ച്ചയാകാമെന്നും ഇന്ത്യയുമായി അതു പറ്റില്ലെന്നുമാണ് തീവ്രനിലപാടുകാരുടെ വാദം. അധികാരം നഷ്ടപ്പെട്ടതിന്റെ അസ്വസ്ഥത പേറി നടക്കുന്ന പി.ഡി.പി ക്രിയാത്മക പ്രതിപക്ഷമാകണമെന്നും പിള്ള നിര്‍ദേശിച്ചു. അവര്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അഖിലകക്ഷി നേതൃയോഗം ബഹിഷ്‌കരിച്ചതു ശരിയായില്ല.
നക്‌സലുകള്‍ക്കെതിരെ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുമെന്ന് പിള്ള വെളിപ്പെടുത്തി. സൈന്യത്തെ ഉപയോഗിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.
ജമാഅതുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിന് മുംബൈ ആക്രമണത്തെ കുറിച്ച പൂര്‍ണ വിവരമുണ്ട്. ഹെഡ്‌ലിക്ക് ഭാര്യയുമായുള്ള സൗന്ദര്യപ്പിണക്കം വരെ ഹാഫിസ് സഈദിനെ ധരിപ്പിക്കുമാറ് ആ ബന്ധം ദൃഢമായിരുന്നു. ഹാഫിസ് സഈദിനെതിരായ നടപടി സ്വീകരിക്കേണ്ടത് പാകിസ്താന്‍ തന്നെയാണെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
എം.സി.എ നാസര്‍
madhyamam daily
No comments:
Post a Comment