Friday, July 16, 2010
ഉപരാഷ്ട്രപതിയെ വധിക്കാന്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലേക്ക് ഹിന്ദുത്വ ഭീകരര്‍ പറഞ്ഞയച്ച ദല്‍ഹി അപ്പോളോ ഹോസ്‌പിറ്റലിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ആര്‍.പി സിംഗുമായി 'ശങ്കരാചാര്യ' എന്ന പേരിലുള്ളയാള്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പാണ്ഡെയുടെ ലാപ്‌ടോപില്‍നിന്ന് സി.ബി.ഐക്ക് ലഭിച്ചത്. 2008 ജനുവരിയില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണിത്.
15 ലിറ്റര്‍ പെട്രോള്‍ കൈയില്‍ കരുതി പോയ തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരം കിട്ടിയില്ലെന്ന് ശബ്ദരേഖയിലുണ്ട്. മറ്റൊരു യോഗത്തില്‍ ഡോ. സിങ് കേണല്‍ പുരോഹിതിനോട് ന്യൂനപക്ഷ സമുദായത്തെ വകവരുത്തുന്നതിനാവശ്യമായ ഗ്രനേഡുകളും മറ്റും ചോദിക്കുന്നതും ലാപ്‌ടോപില്‍നിന്ന് വ്യക്തമായി. ആയുധം ചോദിച്ചപ്പോള്‍ സൈന്യത്തിന്റെ പക്കല്‍നിന്ന് കിട്ടുമെന്നാണ് തനിക്ക് ഉത്തരം കിട്ടിയതെന്നും അങ്ങിനെ ഒരു യുദ്ധം തന്നെ നടത്താമെന്നും ഇതിനായി തനിക്ക് ചുരുങ്ങിയത് 100 ചാവേറുകളെയെങ്കിലും ജമ്മുവില്‍നിന്ന് കിട്ടുമെന്നും സിങ് പറയുന്നുണ്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഇരുവരുടെയും ശബ്ദങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനുശേഷം ഡോ. സിംഗിനെ ചോദ്യം ചെയ്ത് വിട്ടയക്കുകയും ദയാനന്ദ പാണ്ഡെയെ ജയിലില്‍ അടക്കുകയും ചെയ്തു. മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയാണ് ദയാനന്ദ് പാണ്ഡെയെ അറസ്റ്റ് ചെയ്തത്. ഉപരാഷ്ട്രപതിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ദല്‍ഹിക്കടുത്തുള്ള ഫരീദാബാദിലാണ് നടന്നത്. മാലേഗാവ് സ്‌ഫോടന ആസൂത്രകന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, കിഴക്കന്‍ ദല്‍ഹിയില്‍നിന്നുള്ള മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ ബി.എല്‍ ശര്‍മ എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നു.
madhyamam daily
1 comment:
അതിയാന് പുല്ലു തിന്നുന്ന ഒരു പാവം അക്കാഡമീഷ്യന്‍...
Post a Comment