var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Saturday, July 31, 2010
Monday, July 26, 2010
മോഡി മാന്‍
Sunday, July 25, 2010
ചരിത്രത്തിലെന്നും ഒരു ഹിറ്റ്‌ലര്‍ക്ക് ഒരു ഗീബല്‍സ് എന്ന കണക്കില്‍ ഒരാളുണ്ടായിരുന്നു. നാസി ജര്‍മനിയിലെ പ്രൊപഗാന്‍ഡമന്ത്രിയാണ് ജോസഫ് ഗീബല്‍സ് എങ്കില്‍ ഏതാണ്ട് അതേ പണി തന്നെയാണ് ഗുജറാത്തില്‍ അമിത്ഷാ ചെയ്തുപോന്നത്. മോഡിയുടെ പ്രതിച്ഛായ വളര്‍ത്തുന്നതിനുവേണ്ടി അഹോരാത്രം പ്രയത്‌നിച്ച ആള്‍. 2001ല്‍ മുഖ്യമന്ത്രിയായ കാലം മുതല്‍ നരമേധ നേതാവിന്റെ കൂടെ നിന്ന് വിദ്വേഷരാഷ്ട്രീയത്തിന് മണ്ണും വളവുമൊരുക്കി നാടിനെ വംശമഹിമയുടെ പരീക്ഷണശാലയാക്കിമാറ്റിയ ഉപജാപങ്ങളുടെ രാജാവ്. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി എന്നത് ഒരു അധികാരസ്ഥാനം മാത്രം. നാടിന്റെ പരിരക്ഷയല്ല മോഡിയുടെ പരിരക്ഷയായിരുന്നു അജണ്ടയില്‍ ആദ്യം.
ചരിത്രം എല്ലാ കുറ്റവാളികളെയും വെറുതെ വിടാറില്ല. എന്നെങ്കിലും അവര്‍ക്കു കിട്ടേണ്ടതു കിട്ടിയിരിക്കും. ആ ചരിത്രനീതിയെ അഭിമുഖീകരിക്കുകയാണിപ്പോള്‍ അമിത്ഷാ. മോഡിയുടെ, കൊലയാളിയായ കൂട്ടുകാരന്‍ ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയാണ്. ലശ്കറെ ത്വയ്യിബ ഭീകരര്‍ എന്നാരോപിച്ച് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയത് പതിവ് ഉപജാപങ്ങളുടെ ഭാഗമായിരുന്നു. അതുകൊണ്ട് ഒരു കാര്യമുണ്ടായി. ചരിത്രത്തില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞു. പിടികിട്ടാപ്പുള്ളി എന്ന പദവി ലഭിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സംസ്ഥാന മന്ത്രി. ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രി തന്‍േറതായ രീതിയില്‍ എങ്ങനെയാണ് ആ വകുപ്പുകള്‍ ഭരിക്കുക എന്നു കാണിച്ചുകൊടുക്കുകയായിരുന്നു. അതേ പൊലീസ് വന്നു പിടിക്കുമെന്ന് പേടിച്ച് ഇപ്പോള്‍ രണ്ടാഴ്ചയായി മുങ്ങിയിരിക്കുകയാണ്. ഒരു മന്ത്രിയുടെ വിധി. ഇനി ജീവിതകാലം മുഴുവന്‍ കോടതിയും കേസുമായി കഴിയാം.
സാധാരണ ആഭ്യന്തരന്മാരെപ്പോലെയല്ല. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, അന്യായമായ തടവിലാക്കല്‍ തുടങ്ങിയ കൃത്യങ്ങളില്‍ പ്രാവീണ്യം സിദ്ധിച്ചിട്ടുണ്ട്. കൊന്നാല്‍ പോര, കത്തിച്ചുകളയണം എന്നാണ് പൊലീസിന് ഫോണില്‍ നിര്‍ദേശം കൊടുത്തത്. മോഡസ് ഓപ്പരാണ്ടി പോലും പറഞ്ഞുകൊടുത്തു മോഡിയുടെ വല്‍സലശിഷ്യന്‍. മോഡി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പോയാല്‍ അടുത്ത മുഖ്യമന്ത്രിയാവാന്‍ യോഗമുണ്ടായിരുന്നു. ഇനിയിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. കര്‍മഫലം അനുഭവിക്കുക തന്നെ.
മൃഗീയത എല്ലാ കാര്യത്തിലുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം പോലും മൃഗീയമായിരുന്നു. ഒരേ മണ്ഡലത്തില്‍നിന്ന് നാലുവട്ടം ജയിച്ച് എം.എല്‍.എ ആയി. ഓരോ വിജയവും ആവര്‍ത്തിച്ചത് വന്‍മാര്‍ജിനില്‍. 2002ല്‍ 1.58 ലക്ഷത്തിന്റെ ഭൂരിപക്ഷം. മോഡിക്കുപോലും കിട്ടാത്ത വോട്ട്. 2007ല്‍ അമിതിന്റെ അമിതജനപ്രീതി പിന്നെയും കൂടി. 2.35 ലക്ഷം വോട്ടാണ് അന്നു കിട്ടിയത്. വംശഹത്യയിലൂടെ ഒരു ജനതയെ തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുപ്പു ജയിച്ച ആള്‍ ഇന്ന് ഒളിവിലാണെന്നത് ചരിത്രത്തിന്റെ കാവ്യനീതി. കാലത്തിന്റെ കണക്കുതീര്‍ക്കല്‍. സി.ബി.ഐയുടെ കുറ്റപത്രത്തിന്റെ പേരിലാണ് സംഭവത്തിന്റെ ക്ലൈമാക്‌സ് വന്നത്. പക്ഷേ ഷാക്കും മോഡിക്കും മുന്നില്‍ ഇപ്പോള്‍ തന്ത്രങ്ങളില്ല. ആവനാഴിയില്‍ അമ്പുമില്ല.സി.ബി.ഐ കേന്ദ്രസര്‍ക്കാറിന്റെ നിഴലിലാണെന്നത് ആര്‍ക്കുമറിയാവുന്ന സത്യം. പക്ഷേ വ്യാജ ഏറ്റുമുട്ടല്‍ കേസ് രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ബി.ജെ.പിക്കു മുന്നില്‍ ജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന കാരണങ്ങളില്ല.
ഗുജറാത്തിലെ ഗീബല്‍സ് എന്നത് അമിത്ഷാക്കു ചേര്‍ന്ന വെറുമൊരു വിശേഷണപദമല്ല. അത് ഒരു രാഷ്ട്രീയ യാഥാര്‍ഥ്യം തന്നെയാണ്. വാസ്തവങ്ങളെ വളച്ചൊടിച്ച പ്രചാരണയുദ്ധങ്ങളിലൂടെയാണ് വിദ്വേഷരാഷ്ട്രീയത്തിന് വളക്കൂറുള്ള മണെ്ണാരുക്കിയത്. മോഡിയുടെ ദര്‍ബാറിലെ മറ്റാരേക്കാളും നന്നായി വോട്ടര്‍മാരുടെ മനസ്സറിഞ്ഞ് അതിനനുസരിച്ച് കണക്കൂകൂട്ടി. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ വേണ്ട കുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. ആരുമറിയാത്ത അട്ടിമറികള്‍ നടത്തി. ഗീബല്‍സിനെപ്പോലെ വിവരങ്ങളെ ആയുധമാക്കി. ശത്രുക്കളുടെ നീക്കങ്ങളെയും രാഷ്ട്രീയ പ്രവണതകളെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി മാത്രം എപ്പോഴും ഒരു നാഴിക അധികം നടന്നു. നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സ്വന്തം സംഘത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാടു മുഴുവന്‍ പറഞ്ഞയക്കും. എന്നിട്ട് തന്‍േറതായ നിഗമനത്തിലെത്തും. കണക്കുകൂട്ടലുകള്‍ അപൂര്‍വമായേ പിഴച്ചിട്ടുള്ളൂ. ഭരിക്കുന്ന വകുപ്പില്‍ ജോര്‍ജ് ബുഷിന്റെ പ്രാദേശിക പതിപ്പായിരുന്നു. ഭീകരതയുടെ പേരു പറഞ്ഞ് മുസ്‌ലിംകളെ അടിച്ചമര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എന്നും അനുയായികളെ ഉദ്‌ബോധിപ്പിച്ചു.
വായില്‍ വെള്ളിക്കരണ്ടിയുമായാണ് പിറന്നത്. പിതാവ് അനില്‍ ചന്ദ്ര കോടികളുടെ മൂല്യമുള്ള ചിപ്പ് കമ്പനികളുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബാക്കിവെച്ചിട്ടാണ് പോയത്. മുഴവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആവുന്നതിനു മുമ്പ് അഹ്മദാബാദിലെ ഓഹരിദല്ലാള്‍ ആയിരുന്നു. സഹകരണബാങ്കിങ് മേഖലയിലും പ്രവര്‍ത്തിച്ചു. വാസ്തുശില്‍പകലയുടെ മനോഹാരിതയുള്ള വീടാണ് ജന്മനാട്ടിലേത്. വോട്ടര്‍മാരുമായുള്ള ബന്ധം കൂട്ടുന്നതിനുവേണ്ടി അഹ്മദാബാദിലെ നരന്‍പുരയില്‍ സാധാരണ മധ്യവര്‍ഗ ഹൗസിങ് കോളനിയിലാണ് വര്‍ഷങ്ങളോളം താമസിച്ചിരുന്നത്.
അഹങ്കാരത്തിന് കൈയും കാലും വെച്ച രൂപമാണ്. മാധ്യമപ്രവര്‍ത്തകരെ അടുപ്പിച്ചിരുന്നില്ല. ജനാധിപത്യത്തിലെ മാധ്യമധര്‍മങ്ങള്‍ ഫാഷിസത്തിന്റെ ഉപാസകന് ചതുര്‍ഥിയായിരുന്നു. പതിവ് വാര്‍ത്താ ബ്രീഫിങ് നല്‍കാന്‍ വിസമ്മതിച്ചു. മോഡിയുടെ ഇടപെടലില്ലാതെ ആഭ്യന്തരവകുപ്പ് ഭരിച്ചിട്ടുണ്ടെന്ന് പലപ്പോഴും വാചകമടിച്ചു. സ്വന്തം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് റിപ്പോര്‍ട്ടര്‍മാരെ അകറ്റിനിര്‍ത്തി. മോഡിക്കും തങ്ങളുടെ സര്‍ക്കാറിനും സമഗ്രമായ അധികാരമുണ്ടെന്ന് വിശ്വസിച്ചു. പ്രബലമായ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ രാഷ്ട്രീയ വിജയം എളുപ്പമായപ്പോള്‍ അധികാരത്തിന്റെ മറയില്ലാത്ത ദുര്‍വിനിയോഗത്തിന് തുടക്കമായി.
അനുയായികള്‍ വിളിക്കുന്ന പേര് അമിത് ഭായ്. മോഡിയുടെ വിശ്വസ്തനും മന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിന് അമിത്ഷായോട് അസൂയയായിരുന്നു. പാര്‍ട്ടി മാനേജ്‌മെന്റും തന്ത്രങ്ങളും നിശ്ചയിക്കാന്‍ മോഡി എന്നും ചെവികൊടുക്കുന്നത് അമിത് ഷാക്ക് ആയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ഭാരവാഹിയായിരുന്നിട്ടുണ്ട്. അന്നും ഇന്നും തീവ്രദേശീയതയാണ് രാഷ്ട്രീയം. അതു നടപ്പാക്കാന്‍ ആരെയും കൊല്ലും. ഹിന്ദുത്വത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകളില്ല. പൊലീസ് സ്‌റ്റേഷനുകളും പഞ്ചായത്ത് കെട്ടിടങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സ്വകാര്യകമ്പനികളാണ്. മാര്‍ബിള്‍ പതിച്ച അവയുടെ ചുവരില്‍ ഹിന്ദു ദേവന്മാരുടെയും ദേവതമാരുടെയും ചിത്രങ്ങള്‍ പതിച്ചിരിക്കുന്നു.
ഒരു പൊലീസുകാരിയെ ഒതുക്കാന്‍ നോക്കിയിട്ടുണ്ട്. ഗുജറാത്ത് കേഡര്‍ പൊലീസ് ഓഫിസര്‍ ഗീത ജോഹരിയെ. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ ഗീത അത് സുപ്രീംകോടതിയിലേക്ക് അയച്ചു. അതുവരെ അന്വേഷണത്തിന്റെ പരിധിയില്‍ ഷാ ഇല്ലായിരുന്നു. കാക്കിയണിഞ്ഞവരുടെ അധികാരത്തെ കുറച്ചുകണ്ടത് പതനത്തിന് ഇടയാക്കി. അതിരുകളില്ലാത്ത അധികാരം ഉണ്ടെന്ന ധാരണയുടെ പുറത്ത് ചെയ്തുകൂട്ടിയതിനെല്ലാം ജനാധിപത്യം നിയമവാഴ്ച കൊണ്ട് പകരം ചോദിക്കുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുകയാണിപ്പോള്‍.
madhyamam daily
വിവേകം എല്ലാവര്‍ക്കും നല്ലത്
Sunday, July 25, 2010
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിലെ കക്ഷികളായ പോപ്പുലര്‍ഫ്രണ്ടിനെ പരാമര്‍ശിക്കെ, കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ന്യൂദല്‍ഹിയില്‍ നടത്തിയ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇതു പറയേണ്ടിവരുന്നത്. ഇരുപതുകൊല്ലം കഴിയുമ്പോള്‍ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷസംസ്ഥാനമാക്കി മാറ്റാന്‍ പോപ്പുലര്‍ഫ്രണ്ട് ബോധപൂര്‍വം ശ്രമിക്കുന്നതായി ആരോപിച്ച മുഖ്യമന്ത്രി പോപ്പുലര്‍ ഫ്രണ്ട് വേട്ടയുടെ മറവില്‍ സംസ്ഥാനത്ത് നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതായ ആരോപണം തീവ്രവാദികളെ രക്ഷിക്കാന്‍വേണ്ടിയുള്ള നീക്കമാണെന്ന് കുറ്റപ്പെടുത്തുന്നു. അത്യന്തം ദുരൂഹവും ദുരുപദിഷ്ടവുമാണ് മുഖ്യമന്ത്രിയുടെ 'വെളിപ്പെടുത്തലുകള്‍' എന്ന് പറയാതെ വയ്യ. കൈവെട്ട് കേസന്വേഷണത്തിന്റെ പാതിവഴിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തത് മുന്‍പിന്‍ നോക്കാതെ എടുത്തോതുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് ഗുരുതരമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ദീക്ഷിക്കേണ്ട സാമാന്യമര്യാദ ആ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നില്ല. ഏതോ വൈരനിര്യാതന ആവേശത്തില്‍ വി.എസ് നടത്തിയ ജല്‍പനങ്ങളില്‍ ചിലതിന് പ്രാമാണികനായ കമ്യൂണിസ്റ്റ് നേതാവിന്റെയല്ല, രാജ്യത്തെ 'വെറുക്കപ്പെട്ട' ചിലരുടെ സ്വരത്തോടാണ് കൂടുതല്‍ സാമ്യം. പോപ്പുലര്‍ഫ്രണ്ടിന്റെ 'മുസ്‌ലിം ഭൂരിപക്ഷയജ്ഞ'ത്തിനും, തീവ്രവാദിവേട്ട നിരപരാധവേട്ടയായി മാറുന്നുവെന്ന പൊതു ആക്ഷേപത്തിനും എതിരായ കണ്ണുംപൂട്ടിയുള്ള കമന്റുകള്‍ ഈ കടംകൊണ്ട ശൈലിയുടെ ഉദാഹരണങ്ങളാണ്.
മൂവാറ്റുപുഴ സംഭവത്തില്‍ അന്വേഷണങ്ങള്‍ നേരാംവണ്ണം മുന്നോട്ടുപോകുകയാണെന്ന് മേല്‍നോട്ടം വഹിക്കുന്ന പൊലീസ് മേധാവികളും അധികൃതരും അവകാശപ്പെടുന്നു. കേസിലെ യഥാര്‍ഥപ്രതികളെ വളരെവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നത് സൗഹൃദത്തിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ കേരളീയരുടെയും ആവശ്യമാണ്. ഭിന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്തുന്നതിന് മത, സമുദായ മേല്‍വിലാസങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ കേരളത്തിലെ മുഴുവന്‍ സംഘടനകളും രംഗത്തുവന്നതാണ് മൂവാറ്റുപുഴ സംഭവത്തെതുടര്‍ന്നു കേരളം കണ്ടത്. പരിക്കേറ്റ അധ്യാപകന് രക്തം നല്‍കാന്‍ മുസ്‌ലിംയുവാക്കള്‍ സന്നദ്ധരായതും സമുദായനേതാക്കള്‍ ഒന്നിച്ചിരുന്ന് കൂട്ടായ മുന്നോട്ടുപോക്കിനുള്ള വഴികളാരാഞ്ഞതും കേരളത്തിന്റെ സ്വന്തം നന്മ വിളിച്ചോതിയ സംഭവങ്ങളായിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയത കുത്തിപ്പൊക്കാനും വര്‍ഗീയതകൊണ്ടു തന്നെ അതിനെ ചെറുക്കാനുമുള്ള ആപത്കരമായ നീക്കങ്ങള്‍ക്ക് തടയിടാനുള്ള ദൃഢനിശ്ചയത്തില്‍ സമൂഹം ഒറ്റക്കെട്ടായിനിന്നു. മുസ്‌ലിംസമുദായത്തിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമിച്ച അവിവേകികളുടെ ചെറു ന്യൂനപക്ഷം സമുദായത്തിനകത്ത് തീര്‍ത്തും ഒറ്റപ്പെട്ടതുതന്നെ ഇതിനു തെളിവാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ പരമതവിദ്വേഷം ആളിക്കത്തിക്കാന്‍ വര്‍ഗീയശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ സാമൂഹികബഹിഷ്‌കരണമെന്ന ശക്തമായൊരു പ്രതിരോധം സമീപകാലത്തൊന്നും ദൃശ്യമായിട്ടില്ല.
ഈയൊരു ജനാധിപത്യ, മതനിരപേക്ഷ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയാണ് വിവാദപ്രസ്താവനയിലൂടെ വി.എസ് ചെയ്തത്. ഒറ്റപ്പെട്ടുപോയ ശിഥിലീകരണശക്തികള്‍ക്ക് അനാവശ്യപ്രസ്താവനയിലൂടെ അദ്ദേഹം പിടിവള്ളിയെറിഞ്ഞുകൊടുത്തു. കുറ്റവാളികളെ ഒറ്റപ്പെടുത്തി സമുദായത്തിന്റെ പൊതുധാരയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമം ഫലപ്രദമാകണമെന്നതിനാലാണ് പൊലീസ് റെയ്ഡ് കൈവിട്ടു പോകുമെന്നു തോന്നിയ സന്ദര്‍ഭത്തില്‍ മുസ്‌ലിംനേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കിയത്. കേസന്വേഷണത്തിന്റെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി മുസ്‌ലിംനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതുമാണ്. എന്നിരിക്കെ കാര്യങ്ങള്‍ സാമുദായികസ്‌പര്‍ധയിലേക്ക് കൈവിട്ടുപോകാതിരിക്കാന്‍ അന്വേഷണസംവിധാനത്തിനും ഭരണകൂടത്തിനും ആവുന്നത്ര സഹായസഹകരണങ്ങള്‍ നല്‍കിയവരെ തീവ്രവാദികളുടെ പിന്തുണക്കാരായി ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ആരെയാണ് സഹായിക്കുക? കേരളത്തെ മുസ്‌ലിംഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ശ്രമം അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു എന്നും പണവും പ്രണയവും മുതല്‍ കൈകാല്‍വെട്ടും തലയെടുക്കലുമൊക്കെയാണ് അതിന്റെ പണിയായുധങ്ങള്‍ എന്നും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വെളിപ്പെടുത്തുമ്പോള്‍, അത് വിവിധ സമുദായങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? ആയുഷ്‌കാലം മുഴുവന്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വേലിക്കകത്ത് കഴിഞ്ഞൊരാള്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കില്‍ പിന്നെ മഹത്തരവും മാനുഷികവുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ആ ആശയസംഹിതക്കെന്തര്‍ഥം?
നിക്ഷിപ്തതാല്‍പര്യക്കാരായ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സ്വന്തം കാര്യപരിപാടികള്‍ നിവര്‍ത്തിക്കാനുള്ള ഏറ്റവും നല്ല തുറുപ്പുശീട്ടാണ് മതവികാരം. മതവികാരത്തിന്റെ ഈ കച്ചവടസാധ്യതയിലാണ് കൈവെട്ടും തുടര്‍സംഭവങ്ങളും കൊഴുപ്പിക്കുന്നവരും കണ്ണുവെച്ചിട്ടുള്ളത്. കുറ്റവാളികളുടെ പശ്ചാത്തലവും മത,രാഷ്ട്രീയസംഘടനാ മേല്‍വിലാസവുമെല്ലാം വ്യക്തമായിട്ടും അവിടംകൊണ്ട് മതിയാക്കാതെ തീവ്രവാദ ഇനത്തില്‍ നേരത്തേ ഉള്‍ക്കൊള്ളിക്കപ്പെട്ട പൂര്‍വസംഭവങ്ങളെയൊക്കെ മൂവാറ്റുപുഴയിലേക്ക് വലിച്ചിഴച്ച് പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മെഗഫോണ്‍ ചമഞ്ഞ് ചില മാധ്യമങ്ങള്‍ കാണിക്കുന്ന അത്യാവേശം ഇതിനുദാഹരണമാണ്. അതിലും നികൃഷ്ടമാണ് സ്വന്തം ഉള്ളിലിരിപ്പ് പുറത്തായാലും കുഴപ്പമില്ല, വൈരനിര്യാതനസുഖം തന്നെ കാര്യം എന്ന മട്ടില്‍ ഇറങ്ങിത്തിരിച്ച ചിലരുടെ നിലപാട്. നമ്മുടെ രാഷ്ട്രീയമണ്ഡലത്തിലും മാധ്യമരംഗത്തും ഉദ്യോഗസ്ഥതലത്തിലുമെല്ലാമുള്ള വര്‍ഗീയതയുടെ ഈ കരുതിവെപ്പുകാര്‍ തരംകിട്ടുമ്പോഴെല്ലാം മനംപിരട്ടി തികട്ടുന്നത് പൊന്നാനി ലോക്‌സഭാസീറ്റിലെ തെരഞ്ഞെടുപ്പ് മുതല്‍ മൂവാറ്റുപുഴ വരെയുള്ള സമീപകാലസംഭവങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
അക്രമികള്‍ അവിവേകികളാണ്. നിയമം കൈയിലെടുത്തും സമാധാനാന്തരീക്ഷം തകര്‍ത്തും അവര്‍ ശിഥിലീകരണത്തിന് ആക്കംകൂട്ടുമ്പോള്‍ അസ്വസ്ഥതകള്‍ക്ക് അറുതിവരുത്തേണ്ടത് ഭരണകൂടമാണ്. അതിനെ നയിക്കുന്നവര്‍ക്ക് വിവേകം കൂടിയേ തീരൂ. അത് നഷ്ടപ്പെട്ടാല്‍ പിന്നെ ആര് ആരെ രക്ഷിക്കും?

അധ്വാന വര്‍ഗവും അദ്വാനി വര്‍ഗവും
Sunday, July 25, 2010
സി. ദാവൂദ്
2010 ജൂലായ് 17. രാജ്യത്തെ നടുക്കിയ അരഡസനോളം ബോംബ്‌സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസ് പങ്ക് അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ട വാര്‍ത്ത വീഡിയോ ക്ലിപ്പിങ് സഹിതം 'ആജ് തക്', 'ഹെഡ്‌ലൈന്‍സ് റ്റുഡേ' ചാനലുകള്‍ സംപ്രേഷണം ചെയ്തതിന് ദല്‍ഹിയിലെ ആര്‍.എസ്.എസ് ഗുണ്ടാ പട ചാനല്‍ ഓഫീസ് ആക്രമിച്ചു തകര്‍ത്ത വാര്‍ത്തകളും അന്നുതന്നെ. അന്നേദിവസം നമ്മുടെ കേരള തലസ്ഥാനത്ത് ഗംഭീരമൊരു പരിപാടി നടക്കുന്നു. സി.പി.എം അനുകൂല സംഘടനയായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയനും എ.കെ.ജി പഠന ഗവേഷണകേന്ദ്രവും ചേര്‍ന്ന് ആരംഭിക്കുന്ന നിയമ ഗവേഷണപരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നത് സാക്ഷാല്‍ പിണറായി വിജയന്‍. ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചും മതം രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്ന വമ്പന്‍ ഭവിഷ്യത്തുകളെക്കുറിച്ചും അദ്ദേഹം സദസ്സിനെ ഉദ്ബുദ്ധരാക്കി. കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്‌ലാമികരാഷ്ട്രം ഉണ്ടാക്കിക്കളയാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമങ്ങളെ അവിടെവെച്ചുതന്നെ തടഞ്ഞു നിലംപരിശാക്കി. പിന്നെ സ്വാഭാവികമായും പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൈമുറിക്കല്‍ വിപ്ലവത്തെയും നിശിതമായി അപലപിച്ചു. പിണറായിയുടെ പിറകില്‍ വേദിയില്‍: കോണ്‍ഗ്രസ്‌നേതാവ് തലേക്കുന്നില്‍ ബഷീര്‍, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. മടവൂര്‍ അനില്‍, മതത്തെ രാഷ്ട്രീയത്തില്‍ ഇടപെടുത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ്കമീഷന്റെ ശിക്ഷ ലഭിച്ച കേരളത്തിലെ ഏക രാഷ്ട്രീയനേതാവും പഴയ ബി.ജെ.പി മന്ത്രിസഭാംഗവും ഇപ്പോള്‍ പിണറായിയുടെ മാനസപുത്രനുമായ പി.സി. തോമസ്, കൂടാതെ പിണറായിയുടെ കിടിലന്‍ ഇസ്‌ലാമിക ഭീകരവാദ വിരുദ്ധ പ്രഘോഷണം ആസ്വദിച്ച് വെളുക്കെ ചിരിച്ച് സാക്ഷാല്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും. ആര്‍.എസ്.എസുകാര്‍ പട്ടാളക്കാരുടെയും റിട്ടയേര്‍ഡ് പട്ടാള ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പള്ളിയിലും ഖബര്‍സ്ഥാനിലും ദര്‍ഗയിലും തീവണ്ടിയിലും ബോംബ് വെച്ച് നൂറുകണക്കിനാളുകളെ കൊന്നു തള്ളിയതിനെക്കുറിച്ചും അതിന്റെ പേരില്‍ ഡസന്‍ കണക്കിന് സ്‌കൂള്‍-കോളജ് പ്രായത്തിലുള്ള 'ഇസ്‌ലാമിക ഭീകരവാദികള്‍' ഇപ്പോഴും ഹൈദരാബാദിലെയും അജ്മീറിലെയും ദല്‍ഹിയിലെയും ജയിലുകളില്‍ രക്തം ഛര്‍ദിച്ച് ദിനങ്ങള്‍ തള്ളിനീക്കുന്നതിനെക്കുറിച്ചും പിണറായി സഖാവ് ഒന്നും മിണ്ടിയില്ല. 'ഹെഡ്‌ലൈന്‍സ് റ്റുഡേ' ഓഫിസ് ആക്രമണവും ഉപരാഷ്ട്രപതിക്കെതിരെ ആര്‍.എസ്.എസ് നടത്തിയ വധഗൂഢാലോചനയും അദ്ദേഹം അറിഞ്ഞതേയില്ല.
ഓര്‍മയുണ്ടോ, കഴിഞ്ഞ മാര്‍ച്ച് 10ന് ഏതാണ്ടെല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ അച്ചടിച്ചുവന്ന ആ പടം? ബഹുമാന്യ പി.ബി. മെംബര്‍ വൃന്ദാകാരാട്ടും ഇന്ത്യന്‍ഫാഷിസത്തിന്റെ ഗര്‍ജിക്കുന്ന സിംഹിണി സുഷമ സ്വരാജും കെട്ടിപ്പുണര്‍ന്ന് ആഹ്ലാദനൃത്തം ചവിട്ടുന്ന ചിത്രം. എന്താണ് വൃന്ദയും സുഷമയും ഇത്ര ആഹ്ലാദ പരവശരാകാന്‍ കാരണം? കമ്യൂണിസ്റ്റുകളും ഫാഷിസ്റ്റുകളും ഒത്തുചേര്‍ന്ന് ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നാക്ക സമൂഹങ്ങളെ അവഹേളിച്ച്, കാര്‍ക്കിച്ച് തുപ്പി, എതിര്‍ത്തവരെ മാര്‍ഷലുകളെ ഉപയോഗിച്ച് എടുത്തുപുറത്തിട്ട് ബ്രാഹ്മണ മേല്‍ക്കോയ്മയുടെ വസന്തവിപ്ലവം രാജ്യസഭയില്‍ സംയുക്തമായി വിജയിപ്പിച്ചെടുത്തതിന്റെ ആഹ്ലാദാഘോഷം. ഒന്നോര്‍ത്തു നോക്കൂ; ജനാധിപത്യത്തെക്കുറിച്ചും പിന്നാക്കസമൂഹങ്ങളുടെ ഉയര്‍ച്ചയെക്കുറിച്ചും പാര്‍ട്ടിരേഖകള്‍ വേണ്ടുവോളം തയാറാക്കിയ ഒരു പ്രസ്ഥാനം വനിതാസംവരണത്തില്‍ പിന്നാക്കസംവരണം എന്ന വ്യവസ്ഥ ചര്‍ച്ചചെയ്യാന്‍ പോലും സമ്മതിക്കാതെ അത് പാസാക്കിയെടുക്കാന്‍ കാണിച്ച വ്യഗ്രത എത്രയായിരുന്നു? വനിതാ സംവരണത്തില്‍ പിന്നാക്കസംവരണം എന്തിന് എന്ന ചോദ്യത്തിന് പിന്നാക്ക സംഘടനകള്‍ വ്യക്തമായ ഉത്തരം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ഉപസംവരണമില്ലെങ്കില്‍ 33 ശതമാനം സീറ്റുകളും സവര്‍ണ വിഭാഗത്തിന് മാത്രമായി സംവരണം ചെയ്യപ്പെട്ടു പോകുമെന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ യഥാതഥം ഉള്‍ക്കൊണ്ട ഉത്തരമാണ് അവര്‍ നല്‍കിയത്. എന്തുകൊണ്ട് പാടില്ല എന്ന ചോദ്യത്തിന് ഒരു കേന്ദ്ര കമ്മറ്റിയും പി.ബിയും ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. സി.പി.എമ്മിലെ ബ്രാഹ്മണാധിപത്യം അറിയുന്ന ആര്‍ക്കും അത് വിശദീകരിച്ചു കൊടുക്കേണ്ട കാര്യവുമില്ല.
പിണറായിയുടെ ഇസ്‌ലാമിക ഭീകരവാദത്തിനെതിരായ കുരിശു യുദ്ധവും ആര്‍.എസ്.എസ് ഭീകരതക്കെതിരെ ജാഗ്രതാ പരേഡ് നടത്താന്‍ സന്നദ്ധമല്ലാത്ത ഡി.വൈ.എഫ്.ഐയുടെ നിലപാടും വൃന്ദാ-സുഷമാ കെട്ടിപ്പിടിത്തവും ബി.ജെ.പി വോട്ട് പരസ്യമായി ചോദിക്കുന്ന ബുദ്ധദേവിന്റെ തൊലിക്കട്ടിയുമെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനത്തെക്കുറിച്ച് അംബേദ്കറൈറ്റുകള്‍ കാലങ്ങളായി ഉന്നയിക്കുന്ന വിമര്‍ശം കൂടുതല്‍ സാധൂകരിക്കപ്പെടുകയാണ്. സവര്‍ണ വംശീയപ്രസ്ഥാനം എന്ന തനത്മൂലത്തിലേക്ക് സി.പി.എം പതുക്കെയെങ്കിലും ആവേശപൂര്‍വം പോയിക്കൊണ്ടിരിക്കുന്നതിന്റെ കാഴ്ചകളാണ് മേല്‍ സൂചിപ്പിച്ചതെല്ലാം.
കേരളത്തില്‍ അടുത്ത കാലത്തുയര്‍ന്ന സ്വത്വരാഷ്ട്രീയ വിവാദത്തിന്റെയും ഉള്ളറ അത് തന്നെയാണ്. തന്റെ ഇടതു മതേതരപ്രതിബദ്ധത, ജീവിതത്തിന്റെ സൂക്ഷ്മ സന്ദര്‍ഭത്തില്‍ പോലും ഉയരത്തില്‍ ഉയര്‍ത്തിപ്പിടിക്കണം എന്ന നിശ്ചയത്തിന്റെ ഭാഗമായി സ്വന്തം പേരിന്റെ വാല്‍ സ്വയം മുറിച്ചെറിഞ്ഞ കെ.ഇ.എന്‍, പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയപ്പോള്‍ പത്രാധിപമൂര്‍ത്തികള്‍ക്ക് കുഞ്ഞഹമ്മദ് എന്ന വാല്‍ ദക്ഷിണയായി തിരിച്ചു നല്‍കിയാലേ മതിയാവൂ. എത്രയായാലും ഇവന്‍ മറ്റവനല്ലേ എന്ന വംശീയ ബോധം ഉള്ളില്‍ തികട്ടി വരുേേമ്പാഴാണ് മുറിച്ചെറിയപ്പെട്ട ആ വാല്‍ തുന്നിച്ചേര്‍ക്കാന്‍ സവര്‍ണ (പത്ര)അധിപ ബോധം സന്നദ്ധമാവുന്നത്. പൊടുന്നനെയൊരു സ്വത്വ രാഷ്ട്രീയ വിവാദം കേരളത്തില്‍ സൂനാമി പോലെ അടിച്ചു കയറിയതല്ല. കേരള സി.പി.എമ്മില്‍ ആന്തരികമായി വന്നു കൊണ്ടിരിക്കുന്ന വമ്പിച്ച രാസപരിണാമത്തിന്റെ ഒരു ബഹിസ്ഫുരണം മാത്രമായിരുന്നു അത്.
ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചും ഭീകരതയെക്കുറിച്ചും തീവ്ര വലതുപക്ഷം ഉയര്‍ത്തുന്ന അതേ പ്രമേയങ്ങള്‍ സി.പി.എമ്മും ഉയര്‍ത്തുന്നത് അങ്ങനെയാണ്. ഒരു മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള പത്രമായ 'മാധ്യമ'ത്തില്‍ ആരും ലേഖനമെഴുതരുതെന്നും അഥവാ ആരെങ്കിലും ലേഖനമെഴുതുന്നുണ്ടെങ്കില്‍ അവന്‍ തീവ്രവാദിയോ തീവ്രവാദികളുടെ മാസപ്പടി പറ്റുന്നവനോ ആണെന്നും സമര്‍ഥിച്ച് കേരളത്തിലെ അറിയപ്പെട്ട ഒരു മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ സവര്‍ണ പാരമ്പര്യമുള്ള സാംസ്‌കാരിക വാരികയില്‍ ലേഖനമെഴുതുന്നു. ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ട ശേഷം പ്രസ്തുത സൈദ്ധാന്തികന്‍ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം സി.പി.എം വേദികളിലെ പ്രിയപ്പെട്ടവനാകുന്നു. മുസ്‌ലിം പശ്ചാത്തലമുള്ള സംഘടനകള്‍ ഏതെങ്കിലും വികസന സംബന്ധിയായ സമരത്തിലോ പരിസ്ഥിതി സമരത്തിലോ പങ്കാളിയായാല്‍ അതിനെ ഉടന്‍ തീവ്രവാദ സമരമാക്കുന്ന വിദ്യ സി.പി.എം ആവിഷ്‌കരിച്ചു കഴിഞ്ഞു. മുസ്‌ലിം സംഘടനകള്‍ പൊതുപ്രവര്‍ത്തനം നടത്തരുത്, പരിസ്ഥിതിയില്‍ ഇടപെടരുത്, അവര്‍ പള്ളിയില്‍ ബാങ്ക് വിളിച്ചും ബിരിയാണി തിന്നും കഴിഞ്ഞാല്‍ മതി; ഇനി അഥവാ അവര്‍ ഇടപെട്ടാല്‍ അത് തീവ്രവാദം, ഇസ്‌ലാമികരാഷ്ട്രം, വിദേശസഹായം, അല്‍ ഖാഇദ. ഇതായിരിക്കുന്നു പുതിയ സി.പി.എം ലൈന്‍. കോഴിക്കോട് നഗരത്തിന്് പുറത്ത് ഞെളിയന്‍പറമ്പ് എന്നൊരു സ്ഥലമുണ്ട്. നഗര മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലം. മാലിന്യക്കൂമ്പാരം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ ഏറെ നാളായി സമരത്തിലാണ്. ഞെളിയന്‍പറമ്പുകാര്‍ അടുത്തിടെ ഒരു സമരമുന്നണിയുണ്ടാക്കി. സി.പി.എം ഒഴികെയുള്ള ഏതാണ്ടെല്ലാ സംഘടനാ പ്രവര്‍ത്തകരും അതിലുണ്ട്. സോളിഡാരിറ്റിയും സജീവപങ്കാളിയാണ്. ഈയിടെ, വെയ്‌സ്റ്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൂെണയിലെ ഒരു സന്നദ്ധ സംഘടനാസംഘം അവരുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഞെളിയന്‍പറമ്പില്‍ പോവുകയും സമരമുന്നണി ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തു. ഉടന്‍ സി.പി.എം കാടിളക്കിയ പ്രചാരണം അഴിച്ചുവിട്ടു; അന്യസംസ്ഥാന തീവ്രവാദികള്‍ ഇതാ എത്തിയിരിക്കുന്നു! സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും സംഘത്തെയും വിളിച്ചു വരുത്തി. തീവ്രവാദത്തിനെതിരെ നാട്ടില്‍ ഒരു കിടിലന്‍ കാമ്പയിനും സംഘടിപ്പിച്ചു കളഞ്ഞു.
മലപ്പുറത്ത് ശബരിമല സീസണില്‍ കറുത്ത തുണി വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് മുമ്പൊരു സി.പി.എം എം.എല്‍.എ നിയമസഭയില്‍ ബഹളംവെച്ചിരുന്നു. മലപ്പുറത്തെ കുട്ടികള്‍ എന്‍ട്രന്‍സ്‌പരീക്ഷയില്‍ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ അതെല്ലാം കോപ്പിയടിച്ച് നേടിയതാണെന്ന് പ്രസ്താവന ഇറക്കിയത് സാക്ഷാല്‍ അച്യുതാനന്ദന്‍ തന്നെയാണ്. ചെങ്ങറയിലെ ദലിത് സമരക്കാരെ റബര്‍ മോഷ്ടാക്കളാക്കുന്നതും മലപ്പുറത്തെ മിടുക്കരായ കുട്ടികളെ കോപ്പിയടിക്കാരാക്കുന്നതും സി.പി.എം ആന്തരവത്കരിച്ച സവര്‍ണ ആഢ്യബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വര്‍ക്കലയിലെ ഇനിയും ചുരുള്‍ നിവര്‍ത്തപ്പെട്ടിട്ടില്ലാത്ത ഒരു കൊലപാതകത്തിന്റെ പേരില്‍ ഡി.എച്ച്.ആര്‍.എം എന്ന ദലിത് സംഘടനാ പ്രവര്‍ത്തകരെ കേരളത്തിലാകമാനം ക്രൂരമായി വേട്ടയാടിയതും ഗര്‍ഭിണിയെപ്പോലും തല്ലിച്ചതച്ചതും ഇടതുപക്ഷ പൊലീസും ശിവസേനയും ചേര്‍ന്നായിരുന്നു.
സി.പി.എം അടക്കമുള്ള ഇന്ത്യയിലെ ഇടതുപ്രസ്ഥാനങ്ങള്‍ തുടക്കം മുതലേ ആന്തരവത്കരിച്ചതും അടുത്ത കാലത്തായി കേരള സി.പി.എമ്മില്‍ രൂക്ഷത പ്രാപിച്ചതുമായ സവര്‍ണ/ഹിന്ദുത്വ വിധേയത്വത്തിന്റെ ഏറ്റവും വഷളന്‍ പ്രകടനമെന്ന നിലയിലാണ് വി.എസ്. അച്യുതാനന്ദന്റെ പുതിയ 'ഇസ്‌ലാമികരാജ്യ' പ്രസ്താവനയെയും കാണേണ്ടത്. 'ഹം പാഞ്ച് ഹംകോ പച്ചീസ്' എന്നതാണ് മുസ്‌ലിംകളുടെ മുദ്രാവാക്യമെന്നും ഗുജറാത്തിനെ പാകിസ്താനാക്കാനാണ് അവരുടെ നീക്കമെന്നുമായിരുന്നു കാലങ്ങളായി നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്തിയ പ്രചാരണം. നിരന്തരമായ ഇത്തരം പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സവിശേഷമായ ഒരു മാനസികാവസ്ഥയിലാണ് ഇത്രയും ക്രൂരവും വിപുലവുമായ ഒരു വംശീയഹത്യ അവിടെ നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സംഘ്പരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഒരു മുദ്രാവാക്യം സി.പി.എം നേതാവും മുഖ്യമന്ത്രിയുമായ ഒരാള്‍ ഉന്നയിക്കുമ്പോള്‍ അതിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നാഗാലാന്‍ഡും ജമ്മു-കശ്മീരും ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളും ഹിന്ദു ഭൂരിപക്ഷസംസ്ഥാനങ്ങളാണ്. ജനാധിപത്യ മതേതരസ്വഭാവവും സ്വതന്ത്രമായ നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആ വിധം ആരാണ് എണ്ണക്കൂടുതല്‍, ആരാണ് എണ്ണക്കുറവ് എന്നത് ആരെയും അലോസരപ്പെടുത്തേണ്ട കാര്യമല്ല. ഇടതുപക്ഷത്തിനാകട്ടെ, അത് സ്വപ്‌നത്തില്‍ പോലും അവരുടെ അജണ്ടയാകേണ്ട വിഷയമല്ല. കാരണം, ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യനോ ആര് ഭൂരിപക്ഷമായാലും മതനിരപേക്ഷ, മാര്‍ക്‌സിസ്റ്റ്് നിലപാടിലും വര്‍ഗബോധത്തിലും ജനങ്ങളെ സംഘടിപ്പിക്കുകയാണ് അവരുടെ ഉത്തരവാദിത്തം. അങ്ങനെയിരിക്കെ, സി.പി.എം സ്ഥാപകനേതാക്കളിലൊരാളും ദീര്‍ഘകാലം പി.ബി മെംബറുമായ ഒരു മാര്‍ക്‌സിസ്റ്റിന് എങ്ങനെയാണ് ഹിന്ദു, മുസ്‌ലിം എണ്ണക്കൂടുതലിനെ/എണ്ണക്കുറയലിനെ കുറിച്ച് അസ്വസ്ഥമാകാന്‍ കഴിയുക? ഇതിന്റെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് ഇത് മാര്‍ക്‌സിസത്തിന്റെ വര്‍ണം പൊതിഞ്ഞ വംശീയവാദമാണെന്ന് തിരിച്ചറിയുക. ചൈനയില്‍ കമ്യൂണിസത്തിന്റെ പേരില്‍ ഹാന്‍ വംശീയാധിപത്യവും റഷ്യയിലും യുഗോസ്‌ലാവിയയിലും സ്ലാവ് വംശീയ മേല്‍ക്കോയ്മയും അടിച്ചേല്‍പിക്കുകയായിരുന്നു കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ എന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സവര്‍ണ ആധിപത്യത്തെക്കുറിച്ച് അദ്വാനിയും കൂട്ടരും പങ്കുവെക്കുന്ന സ്വപ്‌നങ്ങള്‍ അധ്വാനിക്കുന്നവന്റെ വര്‍ഗ പാര്‍ട്ടി പങ്കുവെക്കുന്നതിന്റെ സാഹചര്യം അതാണ്.

‘ഹജ്ജും ഉമ്രയും’ കേരളത്തില്‍
സത്യാര്ത്ഥി
2010 ജൂലൈ 23, 24 തിയ്യതികളില് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര് ഖിലാഫത് കേമ്പസ്സില് നടന്ന ഹജ്ജ് കേമ്പില് പങ്കെടുക്കാനുള്ള ഭാഗ്യം ഈ കുറിപ്പുകാരനും ലഭിച്ചു.
രാവിലെ, കൃത്യം 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടി, പ്രമുഖരായ നേതാക്കന്മാരെത്താന് വൈകിയതിനാല്, ഒരു മണിക്കൂറിലധികം വൈകിയാണ് തുടങ്ങിയതെങ്കിലും, പതിനായിരത്തിലധികം വരുന്ന സദസ്യ്രില് അത് യാതൊരു അസ്വസ്ഥതയും സൃഷ്ടിച്ചില്ലെന്നത് അത്ഭുതം ഉളവാക്കുന്നതായിരുന്നു. കേന്ദ്ര റയില് വെ മന്ത്രി ഇ. അഹ്മദ്, സയ്യിദ് ഹൈദരലി ശിഹാബ് തുടങ്ങിയ നേതാക്കളെത്തിയതോടെ പരിപാടിക്ക് തുടക്കം കുറിക്കുകയായിരുന്നു. നേതാക്കളെല്ലാം തങ്ങളുടെ സംസാരം ഹ്രസ്വവും സമഗ്രവുമായ വാക്കുകളിലൊതുക്കി മുഖ്യ പ്രഭാഷകനും പരിപാടിയുടെ ശ്രദ്ധാ കേന്ദ്രവുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്ന് വേണ്ടി വേദിയൊഴിവാക്കി കൊടുക്കുന്ന രംഗം, കാസര്ഗോഡ് മുതല് തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില് നിന്ന് വളരെ നേരത്തെ എത്തിച്ചേര്ന്ന ഹാജിമാരിലും ഹജ്ജുമ്മമാരിലും വളരെ സന്തോഷമാണ് ഉണ്ടാക്കിയത്.
തുടര്ന്ന് രണ്ടു ദിവസങ്ങളിലായി നടന്ന, യുവ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ, സാരവത്തും ഹൃദയഹാരിയുമായ ക്ലാസ്സ് എന്തുകൊണ്ടും ഗംഭീരമായിരുന്നു. പതിനായിരത്തിലധികം വരുന്ന ഈ ഹാജിമാരും ഹജ്ജുമ്മമാരും, ഈ യുവ പണ്ഡിതനോടൊപ്പം ഹജ്ജിന്നായി വീട് വിട്ട്, ഇഹ്റാം ചെയ്തു, എയര്പോട്ട് വഴി മക്കയിലോ, മദീനയിലോ എത്തുകയും, പിന്നെ, ത്വ്വാഫ്, സഅയ്, എന്നിവ നിരവഹിക്കുകയും, മിനാ, അറഫ, മുസ്ദലിഫ എന്നീ പുണ്യ സ്ഥലങ്ങളില് താമസിക്കുകയും ജമ്രകള്ക്ക് കല്ലെറിയുകയും ചെയ്തു. ഹജ്ജിന്റെയും ഉമ്രയുടെയും നിര്ബന്ധവും ഐഛികവുമായ കര്മ്മങ്ങളെല്ലാം നിര്വഹിച്ച ശേഷം ഇവര് മദീനയിലേക്ക് തിരിക്കുകയായിരുന്നു. അവിടെ പുണ്യപ്രവാചകന്റെയും ഉറ്റമിത്രങ്ങളായ അബൂബക്കര്(റ), ഉമര്(റ) എന്നിവരുടെയും ഖബര് സന്ദര്ശിക്കുന്നു, മസ്ജിദുന്നബവിയില് നമസ്കരിക്കുന്നു, അവിടെ എട്ട് ദിവസങ്ങള് താമസിക്കുന്നു. അവസാനം എല്ലാ കര്മങ്ങളും ചെയ്തു, ചരിത്രങ്ങള് ഉറങ്ങിക്കിടക്കുന്ന സ്ഥലങ്ങള് സന്ദര്ശിച്ച് വിടവാങ്ങി നാട്ടിലേക്ക് തിരിക്കുന്നു. പക്ഷെ, ഇതെല്ലാം നടക്കുന്നത്, പൂക്കോട്ടൂരിലെ ഖിലാഫത് കേമ്പസ്സില് വെച്ച്. അങ്ങനെ, രണ്ടു ദിവസങ്ങളിലായി സമ്മേളിച്ച ഹാജിമാരില് പുതിയൊരനുഭവം സൃഷ്ടിച്ചു കൊണ്ടാണ് ക്ലാസ്സ് സമാപിച്ചത്.
ഖിലാഫത് കേമ്പസ്സില് നടന്ന ഈ മഹത്തായ പരിപാടിയില്, സൌജന്യ ഭക്ഷണ- പാനീയ വിതരണം, വാഹന- താമസ സൌകര്യങ്ങള് എന്നിവയുടെ കാര്യത്തില്, ഏറ്റവും മാതൃകാ പരമായൊരു സേവനമാണ് സയ്യിദ് സാദിഖലി ശിഹാബിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി കാഴ്ച്ച വെച്ചത്. മെയ്ന് റോഡ് മുതല് കാമ്പസ്സിനകത്ത് വരെ അവരുടെ നേതൃ പാടവം മുഴച്ചു നിന്നിരുന്നു. സാധാരണ നിലയില് വളരെ അസ്വസ്ഥതകള് സൃഷ്ടിക്കാറുള്ള ഭക്ഷണ- ചായാ വിതരണം, പക്ഷെ, ഖിലാഫത് കേമ്പസ്സില് വളരെ മാതൃകാ പരമായിരുന്നു. ഭക്ഷണ വിതരണവും ഭക്ഷണം കഴിക്കലും നമസ്കാരവുമെല്ലാം ഒരു മണിക്കൂറിന്നുള്ളില് കഴിയണമെന്ന സംഘാടകരുടെ നിര്ബന്ധം ഏകദേശം മുഴുവനായി തന്നെ പാലിക്കപ്പെട്ടുവെന്നത് അത്ഭുതമുളവാക്കുന്നതായിരുന്നു. സദസ്സിന്റെ പകുതിയിലധികം വരുന്ന വനിത പ്രതിനിധികളുടെ ഭാഗത്തെ അച്ചടക്കം അതുല്യമായിരുന്നു.
സമാപന ദിവസം അനാഥ വിദ്യാര്ത്ഥികളുടെ നേതൃത്വത്തില് നടന്ന പ്രാര്ത്ഥന ഹാജിമാരുടെ ഹൃദയങ്ങളില് ഒരു നവാനുഭവമാണുണ്ടാക്കിയത്. സൂഫിവര്യനും വയോവൃദ്ധനുമായൊരു പണ്ഡിതന്റെ നേതൃത്വത്തില് നടന്ന പ്രാര്ത്ഥനയോടെയാണ് രണ്ടു ദിവസത്തെ പരിപാടിക്ക് സമാപനം കുറിച്ചത്.
സംഘാടകരുടെ എല്ലാ കണക്കുകളും തെറ്റിച്ചുകൊണ്ടാണ് കേരളത്തിന്റെ നാനാഭാഗത്തുനിന്നുമായി ഖിലാഫത്ത് കേമ്പസ്സിലേക്ക് ജനം ഒഴുകിയതെന്നതിനാല്, അവരുടെ ആസൂത്രണങ്ങളിലല്പം തകരാര് സംഭവിക്കുക തികച്ചും സ്വാഭാവികം മാത്രം. പക്ഷെ, അതിന്റെ പേരില് പിച്ചും പേയും പറയുന്ന പരുവത്തിലായിരുന്നില്ല, ലക്ഷങ്ങള് പങ്കെടുക്കുന്ന ഹജ്ജ് കര്മത്തിന്നു പോകാന് സന്നദ്ധരായെത്തിയ ആ ഹാജിമാരെന്നതും തികച്ചും സ്വാഭാവികം.
മുഖ്യ പ്രഭാഷകനായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ഹൃദയഹാരിയായ ക്ലാസ്സും അദ്ദേഹത്തിന്റെ അനിതര സാധാരണമായ നേതൃപാടവവുമായിരുന്നു മഹത്തായ ഈ പരിപാടിയുടെ വിജയത്തിന്നു പിന്നിലെന്നതില് സംശയമില്ല.
ജൂലൈ 24 ന്ന് ഞായറാഴ്ച 5 മണിക്ക്, ഹജ്ജും ഉമ്രയും ചെയ്തു കഴിഞ്ഞ മഹത്തായൊരനുഭൂതിയോടെയായിരുന്നു പതിനായിരത്തിലധികം വരുന്ന ഈ ഹജ്ജ് സംഘം ഖിലാഫത് കേമ്പസ്സിനോട് വിട പറഞ്ഞത്.

Saturday, July 24, 2010
വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ കഴിയില്ല -അര്‍ഷദ് മദനി
Friday, July 23, 2010
തലസ്ഥാനത്ത് വിവിധപരിപാടികളില്‍ പങ്കെടുക്കാനെത്തിയ അര്‍ഷദ് മദനി 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. തീവ്രവാദത്തെയും വര്‍ഗീയതയെയും നേരിടാന്‍ സ്‌നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയാണ് ജംഇയ്യത്തുല്‍ഉലമയുടെ നയം. ശത്രുത ഒന്നിനും പരിഹാരമല്ല. മുസ്‌ലിംകള്‍ തീവ്രവാദികളോ ഭീകരവാദികളോ അല്ല. ഒരിക്കലും അങ്ങനെ ആയിട്ടുമില്ല. നൂറ്റാണ്ടുകള്‍ മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. അമുസ്‌ലിംകള്‍ ഇവിടെ സുരക്ഷിതമായി നിലകൊണ്ടു. ഭരണകൂട പുതപ്പിനകത്ത് സ്ഥാനമാനങ്ങള്‍ നല്‍കി ഒളിപ്പിച്ച് വെച്ചവരാണ് തീവ്രവാദം നടത്തുന്നത്. കേണല്‍ പുരോഹിത് അടക്കമുള്ളവര്‍ ചെയ്തത് എല്ലാവര്‍ക്കുമറിയാം. മുസ്‌ലിംകളില്‍ തീവ്രവാദികളില്ലേ എന്ന ചോദ്യത്തിന് 60 വര്‍ഷത്തെ വിവേചനത്തിന്റെ ഫലമായി ചെറുവിഭാഗത്തില്‍ പ്രതികരണമുണ്ടായിട്ടുണ്ടെന്നായിരുന്നു മറുപടി. ക്ഷമയും അവധാനതയും കാണിച്ച് സമുദായ നേതൃത്വവുമായി ആലോചിച്ച് മുന്നോട്ടുപോവുകയാണ് അവര്‍ ചെയ്യേണ്ടത്.
കേരളത്തില്‍ വിവാദചോദ്യകര്‍ത്താവായ അധ്യാപകന്റെ കൈവെട്ടിയത് മുസ്‌ലിംകളാണെങ്കില്‍ അത് തെറ്റ് തന്നെ. ഇസ്‌ലാമിന് അതുമായി ബന്ധമില്ല. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗുരുതരവീഴ്ച വരുത്തി. ക്രൂരനടപടി കൈക്കൊണ്ട അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കാതെ മോചിപ്പിച്ചത് പുറത്തുള്ള ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. അതേസമയം പല സംഭവങ്ങളും ആരെങ്കിലും ചെയ്തിട്ട് ചിലരുടെ മേല്‍ അടിച്ചേല്‍പിച്ച അനുഭവവും നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതവും രാഷ്ട്രീയവും രണ്ടാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ പറഞ്ഞു. ദൈവത്തെ സേവിക്കുന്നതാണ് മതം. ദൈവസൃഷ്ടികളെ സേവിക്കുന്നതാണ് രാഷ്ട്രീയം. അത് തമ്മില്‍ അകലേണ്ട കാര്യമില്ല. എന്നാല്‍ ആരെങ്കിലും മതത്തെ ഭൗതിക നേട്ടത്തിനുള്ള കോണിപ്പടിയാക്കി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ തെറ്റാണ്. അതംഗീകരിക്കാനാവില്ല. സച്ചാര്‍കമീഷന്‍ കണ്ടെത്തിയ രാജ്യത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് മാറിമാറി വന്ന എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഓരോ സര്‍ക്കാറും ആസൂത്രിതമായി മുസ്‌ലിംകളെ പ്രാന്തവത്കരിച്ചു. സാമ്പത്തികമായി മുസ്‌ലിംകള്‍ പിന്നിലായി. സര്‍ക്കാര്‍ജോലികള്‍ ലഭ്യമായില്ല.
വിദ്യാഭ്യാസരംഗത്ത് പിന്നോട്ട് പോയി. മുസ്‌ലിംനേതാക്കള്‍ സ്ഥാപിച്ച അലീഗഢ് സര്‍വകലാശാലയിലും ജാമിഅ മില്ലിയ്യയിലും പോലും ന്യൂനപക്ഷപദവി നല്‍കി 50 ശതമാനം ക്വോട്ട നല്‍കിയില്ല. ഈ നിഷേധം പരിതാപകരമാണ്. സച്ചാര്‍ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. മുസ്‌ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ മുന്നേറ്റം ആവശ്യമാണ്. സംവരണം അതിന് ആക്കം വര്‍ധിപ്പിക്കും. സംവരണം തീര്‍ച്ചയായും പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മാര്‍ഗമാണ്. പിന്നാക്കവിഭാഗങ്ങള്‍ സംവരണം കൊണ്ട് നാട്ടില്‍ ഉയര്‍ന്നിട്ടുണ്ട്. ഉന്നത തസ്തികകള്‍ സര്‍ക്കാര്‍ തലത്തില്‍ അവര്‍ നേടിയിട്ടുണ്ട്. മായാവതി പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്നതും അതിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും കേസില്‍ കുടുക്കാനുള്ള നീക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇരട്ടനീതി പാടില്ലെന്നായിരുന്നു പ്രതികരണം.

ബി.ജെ.പി പ്രധാനമന്ത്രിയുടെ വിരുന്ന് ബഹിഷ്‌കരിച്ചു
Saturday, July 24, 2010
വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും കൊലപ്പെടുത്തിയ കേസില്‍ ചോദ്യംചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലങ്കൈയായ അമിത്ഷാക്ക് സി.ബി.ഐ നോട്ടീസ് നല്‍കിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്്. പ്രധാനമന്ത്രിയുടെ വിരുന്നുസല്‍ക്കാരത്തെ തങ്ങള്‍ ആദരിക്കുന്നുവെന്നും എന്നാല്‍, തങ്ങളുടെ നേതാവിനെ കൊലപാതകക്കേസില്‍ കേന്ദ്ര ഏജന്‍സി ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നത് എങ്ങനെയാണെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ചോദിച്ചു. സി.ബി.ഐയെ കോണ്‍ഗ്രസ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച സുഷമ ഈ സാഹചര്യത്തില്‍ വിരുന്നില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് വിശദീകരിച്ചു. മുലായമിനെയും മായാവതിയെയും ലാലുവിനെയും സി.ബി.ഐയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ശ്രമിച്ച തരത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിനുമുമ്പ് പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപിച്ച അവര്‍ അമിത്ഷാക്ക് എല്ലാ നിയമസഹായങ്ങളും നല്‍കുമെന്നും വ്യക്തമാക്കി.
അതേസമയം, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സ്വന്തം നേതാവിന്റെ പങ്കാളിത്തം നിഷേധിക്കാനാകാതെ വന്നപ്പോള്‍ സി.ബി.ഐയെ വിമര്‍ശിച്ച് രംഗത്തുവന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോടതി നിയോഗിച്ച അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തെ രാഷ്ട്രീയ സമ്മര്‍ദം ഉപയോഗിച്ച് തടസ്സപ്പെടുത്താനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്ന് ബഹിഷ്‌കരിച്ചതിലൂടെ ജനാധിപത്യ സംവിധാനത്തിലെ കുട്ടുത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കാന്‍ ബി.ജെ.പിക്ക് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. കോടതി നിര്‍ദേശപ്രകാരം നടക്കുന്ന അന്വേഷണത്തെ ബാഹ്യസമ്മര്‍ദങ്ങള്‍ ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നത് മാന്യതയല്ലെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു.
ഹസനുല്‍ ബന്ന
madhyamam daily
തെളിവു നശിപ്പിക്കാന്‍ തുളസിയേയും കൊന്നു; കൊലക്ക് ഉത്തരവിട്ടത് അമിത്ഷാ നേരിട്ട്
Saturday, July 24, 2010
കൊലപാതകങ്ങള്‍ നടത്തേണ്ട രീതി പൊലീസുകാരെ ഫോണില്‍ വിളിച്ച് അന്നത്തെ ആഭ്യന്തര സഹമന്ത്രി അമിത്ഷാ വിശദീകരിച്ചതായി ദൃക്‌സാക്ഷികള്‍ സി.ബി.ഐക്കു മൊഴി നല്‍കിയിട്ടുണ്ട്. കൗസര്‍ബി ജീവിച്ചിരുന്നാല്‍ ആപത്താണെന്നും അതിനാല്‍ അവരെ കൊന്ന് മൃതദേഹം കിട്ടാത്തവിധം കത്തിച്ചുകളയണമെന്നും അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു പറയുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ഇന്‍സ്‌പെക്ടര്‍ എന്‍.വി. ചൗഹാന്‍ മൊഴി നല്‍കി.
നാലടി അടുത്തുനിന്ന് നെഞ്ചില്‍ നിറയൊഴിച്ചാണ് പ്രജാപതി തുളസിയെ പൊലീസ് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളും സി.ബി.ഐ കുറ്റപത്രത്തില്‍ വിവരിക്കുന്നുണ്ട്. സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതു താല്‍പര്യ ഹരജിയായി പരിഗണിച്ച് കോടതി ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കൊലകളില്‍ സി.ബി.ഐ അന്വേഷണത്തിന് വഴിതുറന്നത്.
madhyamam daily
വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത്ഷാ രാജിവെച്ചു
Saturday, July 24, 2010
സി.ബി.ഐക്ക് മുന്നില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് രണ്ടു തവണ സമന്‍സ് അയച്ചിട്ടും ഹാജരാവത്ത അമിത് ഷായെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് രാജി. രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. നരേന്ദ്രമോഡിയുടെ വിശ്വസ്തനായ അമിത് ഷായെ പിടികൂടാന്‍ ഷായുടെ അഹ്മദാബാദിലെയും ഗാന്ധിനഗറിലേയും വീടുകളിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുകയാണ്.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ ഭരിക്കുന്ന സംസ്ഥാന മന്ത്രി പിടികിട്ടാപ്പുള്ളിയാകുന്നത്. അറസ്റ്റു ഭയന്ന് പൊതുചടങ്ങുകളില്‍ നിന്ന് രണ്ടാഴ്ചയായി വിട്ടുനിന്ന അമിത്ഷാ, വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടതോടെയാണ് പൂര്‍ണമായി അപ്രത്യക്ഷനായത്. നിശ്ചയിച്ചിരുന്ന സ്വകാര്യ കൂടിക്കാഴ്ചകള്‍പോലും റദ്ദാക്കി ഷാ അജ്ഞാത കേന്ദ്രത്തിലേക്കു മുങ്ങുകയായിരുന്നു. എന്നാല്‍, മന്ത്രി ഉടന്‍ അറസ്റ്റിലാവുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ ഗാന്ധിനഗറില്‍ 'മാധ്യമ'ത്തോടു പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ പ്രധാനചുമതല ഗുജറാത്തില്‍ മുഖ്യമന്ത്രി മോഡി നേരിട്ടാണു വഹിക്കുന്നത് എന്നതിനാല്‍ സഹമന്ത്രിയുടെ മുങ്ങല്‍, വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അധികം ബാധിച്ചിട്ടില്ല.
വെള്ളിയാഴ്ച സി.ബി.ഐ മുമ്പാകെ നേരിട്ടു ഹാജരാകുമെന്ന് അമിത്ഷായോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഷായുടെ അഭിഭാഷകന്‍ മിതേഷ് അമീന്‍ സി.ബി.ഐ ഓഫിസില്‍ എത്തി തന്റെ കക്ഷിക്ക് ഹാജരാകാന്‍ കൂടുതല്‍ സമയം ചോദിച്ചു. സമയം അനുവദിക്കാനാവില്ലെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അഭിഭാഷകന്‍ മുന്‍കൂര്‍ജാമ്യം തേടി കോടതിയില്‍ എത്തിയത്. മുന്‍കൂര്‍ ജാമ്യവും പ്രത്യേക ജഡ്ജി ജി.കെ ഉപാധ്യായ തള്ളുകയായിരുന്നു.
2005 നവംബര്‍ 24 നാണ് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും ഇവരുടെ കുടുംബ സുഹൃത്ത് പ്രജാപതി തുളസിയേയും ബസ് യാത്രക്കിടെ ഗുജറാത്ത് പൊലീസ് തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസത്തിനു ശേഷം സൊഹ്‌റാബുദ്ദീനെ വെടിവെച്ചുകൊന്ന പൊലീസ് അത് ഏറ്റുമുട്ടല്‍ കൊലപാതകമാക്കി. കൗസര്‍ബിയുടെ മൃതദേഹം പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. തുളസിയേയും പിന്നീട് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചു. അന്നത്തെ പൊലീസ് മന്ത്രി അമിത്ഷായുടെ കൃത്യമായ നിര്‍ദേശപ്രകാരമായിരുന്നു ഈ അരുംകൊലകള്‍ എന്നതിന്റെ വ്യക്തമായ തെളിവുകള്‍ സി.ബി.ഐക്കു ലഭിച്ചിട്ടുണ്ട്.
Subscribe to:
Posts (Atom)
Blog Archive
-
▼
2010
(201)
-
▼
July
(39)
- KUDIVELLAM...the life drink: നവാസ് നിസാറിന് ജീവിതസ...
- മോഡി മാന്‍
- വിവേകം എല്ലാവര്‍ക്കും നല്ലത്
- വിവേകം എല്ലാവര്‍ക്കും നല്ലത്
- അധ്വാന വര്‍ഗവും അദ്വാനി വര്‍ഗവും
- അധ്വാന വര്‍ഗവും അദ്വാനി വര്‍ഗവും
- ‘ഹജ്ജും ഉമ്രയും’ കേരളത്തില്‍
- വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ കഴിയില്ല -അര്...

- ബി.ജെ.പി പ്രധാനമന്ത്രിയുടെ വിരുന്ന് ബഹിഷ്‌കരിച്ചു
- തെളിവു നശിപ്പിക്കാന്‍ തുളസിയേയും കൊന്നു; കൊലക്ക് ഉ...
- വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ...
- അമിത്ഷാ പിടികിട്ടാപ്പുള്ളി
- സഹകാരി: ഇറാഖ് അധിനിവേശം നിയമവിരുദ്ധം - ബ്രിട്ടീഷ് ...
- ഇറാഖ് അധിനിവേശം നിയമവിരുദ്ധം - ബ്രിട്ടീഷ് ഉപപ്രധാന...
- തീവ്രവാദം: കോടിയേരിയുടെ പാളിപ്പോയ തിരക്കഥ
- ബി.ജെ.പിയുടെ നയരൂപവത്കരണ ചുമതല ഏഷ്യനെറ്റ് ന്യൂസ് ച...
- വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് മന്ത്രിക്ക് വീണ്ടും...
- എവിടെയാണ് അസഹിഷ്ണുതക്ക് സ്ഥാനം?
- ഇതും പ്രവാചക നിന്ദ ശൈഖ് മുഹമ്മദ് കാരകുന്ന്
- ബുര്‍ഖ നിരോധിക്കില്ലെന്ന് ബ്രിട്ടന്
- ഹിന്ദുത്വ ഭീകര ശൃംഖല: സി.ബി.ഐ അന്വേഷണത്തിന് കേന്ദ്...
- സിറിയന്‍ സര്‍വകലാശാലകളിലും മുഖാവരണത്തിന് വിലക്ക്
- ഹിന്ദുത്വ ഭീകരര്‍ക്ക് ഇസ്രായേല്‍ സഹായം
- ഹിന്ദുത്വ ഭീകരത: റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമെന്ന്...
- ഉപരാഷ്ട്രപതിയെ വധിക്കാന്‍ ഹിന്ദുത്വ ഗൂഢാലോചന
- മുലായം മുസ്ലീംകളോട് മാപ്പുപറഞ്ഞു
- ഗുജറാത്ത് മന്ത്രി അറസ്റ്റിന്റെ വക്കില്‍
- സൗഹാര്‍ദം നശിപ്പിക്കുന്ന പ്രവര്‍ത്തനം ഉണ്ടാകരുത് -...
- അവരിവിടെ എത്തിയതെന്തിന്? ...
- ന്യൂമേന് കോളജ് സംഭവം; തിന്മയെ നന്മകൊണ്ട് തടയുക
- സഹകാരി: സ്വാഗതാര്‍ഹം, പക്ഷേ...
- സ്വാഗതാര്‍ഹം, പക്ഷേ...
- ദലിത്-മുസ്‌ലിം ദുരവസ്ഥ ഒരു റിപ്പോര്‍ട്ട് കൂടി
- വ്യാജ ഏറ്റുമുട്ടല്‍: 15 പൊലീസുകാര്‍ക്കെതിരെ കേസ്
- പ്രതിഷേധം കത്തുമ്പോഴും അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് ...
- [kudivellam] ഗോധ്രയിലെ കുഞ്ഞുങ്ങളുടെ കമ്പ്യൂട്ടര്‍...
- ഇസ്‌ലാമിക വിജ്ഞാനകോശം ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ...
- അന്ത്യദിനത്തിന്റെ അടയാളങ്ങള്‍ സൂറത്തുല്‍ കഹ്ഫില്‍
-
▼
July
(39)