var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, December 6, 2009

ഇറാഖ് അധിനിവേശം തീര്‍ത്തും അന്യായം -ഹാന്‍സ് ബ്ലിക്സ്

Sunday, December 6, 2009
ലണ്ടന്‍: സദ്ദാം ഹുസൈനെ വേട്ടയാടി വകവരുത്താന്‍ ജോര്‍ജ് ബുഷും ടോണിബ്ലയറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇറാഖ് അധിനിവേശമെന്നും ഇത് തീര്‍ത്തും നിയമവിരുദ്ധമായ ആക്രമണമാണെന്നും മുന്‍ യു.എന്‍ ആയുധ പരിശോധകന്‍ ഹാന്‍സ് ബ്ലിക്സ്.
ഇറാഖ് യുദ്ധത്തിന്റെ തൊട്ടുമുമ്പുള്ള മാസങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ ആയുധപരിശോധക സംഘത്തലവനെന്ന നിലയില്‍ ബ്ലിക്സ് ഇറാഖിലുടനീളം ആയുധാന്വേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. സദ്ദാം കൂട്ട സംഹാരായുധങ്ങള്‍ വികസിപ്പിച്ച് ഭീഷണി ഉയര്‍ത്തുന്നു എന്ന ന്യായം പറഞ്ഞായിരുന്നു ബുഷും ബ്ലയറും യുദ്ധത്തിന് ഇറങ്ങിത്തിരിച്ചത്. എന്നാല്‍, നാളിതുവരെ അത്തരം ആയുധങ്ങള്‍ ഒന്നുപോലും ഇറാഖില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബുഷും ബ്ലയറും പരസ്പരവും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇറാനിലെ ടാബ്ലോയിഡ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലിക്സ് വിശദീകരിച്ചു.
45 മിനിറ്റുകൊണ്ട് സദ്ദാമിന് അമേരിക്കക്കെതിരെ രാസായുധ പ്രയോഗം നടത്താനാകുമെന്ന പ്രചാരണം അതിശയോക്തി മാത്രമായിരുന്നു. കൂട്ട സംഹാരായുധങ്ങളുണ്ടെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സങ്കല്‍പ്പിച്ചിരുന്ന 700ഓളം ഇറാഖി കേന്ദ്രങ്ങളില്‍ താനും സംഘവും പൂര്‍ണ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്തുകയുണ്ടായില്ലെന്നും ബ്ലിക്സ് അറിയിച്ചു.
madhyamam

No comments:

Blog Archive