var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

നീതിക്കായി അവസാന ശ്വാസം വരെ പോരാടും ഫമഅ്ദനി

Friday, December 18, 2009
അന്‍വാര്‍ശ്ശേരി (കൊല്ലം): കളമശ്ശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് സൂഫിയാ മഅ്ദനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നീതി ലഭിക്കാന്‍ അവസാന ശ്വാസം വരെ പോരാടുമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ഇതിനെ നിയമപരമായും ജനാധിപത്യപരമായും നേരിടും. സൂഫിയയുടെ അറസ്റ്റിന് ശേഷം ശാസ്താംകോട്ട അന്‍വാര്‍ശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ എങ്ങനെ നേരിടണമെന്ന് മതേതര സമൂഹവും പ്രത്യേകിച്ച് മുസ്‌ലിം സമൂഹവും ചിന്തിക്കേണ്ടതുണ്ട്. അവര്‍ ഇത് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.
വര്‍ഗീയ സ്വഭാവത്തോടെ കള്ളരേഖയുണ്ടാക്കിയ പൊലീസ് ഓഫിസര്‍മാരുടെ മെഗാഫോണ്‍ ആയി സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയായ പ്രോസിക്യൂട്ടര്‍ അഭിപ്രായം പറഞ്ഞത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തെ വര്‍ഗീയ സ്വഭാവമുള്ള ചില രാഷ്ട്രീയ നേതാക്കളുടെയും വലതുപക്ഷ സാമ്രാജ്യത്വ താല്‍പര്യമുള്ള ചില മാധ്യമങ്ങളുടെയും കള്ളപ്രചാരണത്തിനും സമ്മര്‍ദത്തിനും എല്‍.ഡി.എഫ് സര്‍ക്കാറും അടിപ്പെടുകയായിരുന്നു.

സംസ്ഥാന ആഭ്യന്തര മന്ത്രിയല്ല പ്രധാനമന്ത്രി തന്നെ പറഞ്ഞാലും സൂഫിയക്കെതിരായ പരാമര്‍ശം തെറ്റ് തന്നെയാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊലീസ് തന്റെ ഭാര്യക്കെതിരെ കള്ള രേഖകളും കള്ള സാക്ഷികളെയുമാണ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. നാടിന്റെ സാഹചര്യമോ കേസിന്റെ മെറിറ്റോ പരിഗണിക്കാതെയാണ് പ്രോസിക്യൂട്ടര്‍ അപകടകരമായ പ്രയോഗങ്ങള്‍ നടത്തിയത്. കേസില്‍പെടുത്തപ്പെട്ടവര്‍ അതില്‍ പെടാനുള്ള സാധ്യതയെക്കുറിച്ചുള്ള തെളിവുകളോ മറ്റോ വിലയിരുത്താന്‍ പൊലീസ് ഓഫിസര്‍മാര്‍ തയാറായില്ല. സൂഫിയ കൊടും തീവ്രവാദിയെന്ന രീതിയിലുള്ള കോടതി പരാമര്‍ശത്തിന് ഇതും കാരണമായി. കോടതിയില്‍ ഹാജരാക്കിയ താജുദ്ദീന്‍, ഷെരീഫ് എന്നിവരുടെ 164 സ്‌റ്റേറ്റ്‌മെന്റ് സ്വാധീനിച്ച് വാങ്ങിയതാണ്. ഈ സ്‌റ്റേറ്റ്‌മെന്റ് കൊടുത്തവരെയും അത് വാങ്ങിച്ചവരെയും നുണ പരിശോധനക്ക് വിധേയമാക്കണം.

സൂഫിയയുടെ ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി ബഞ്ചില്‍ നിന്ന് കേസ് പിന്‍വലിക്കുകയാണ് നല്ലതെന്ന ഉപദേശം പല നിയമജ്ഞരും അഭ്യുദയകാംക്ഷികളും നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലുള്ള വിശ്വാസം മൂലം താന്‍ അതിന് തയാറായില്ല. ഈ ജഡ്ജി ലൗജിഹാദ് കേസില്‍ പുറപ്പെടുവിച്ച വിധിയുടെ അടിത്തറയിളക്കുന്ന വിധിയാണ് ഇതേ ദിവസം മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

ഒരു ഗൂഢാലോചനയുടെ ഭാഗമായി തന്റെ ഭാര്യക്ക് ജയിലില്‍ പോകേണ്ടി വന്നുവെങ്കിലും അതുകൊണ്ടൊന്നും താന്‍ തളരില്ല. തന്നെ സമ്മര്‍ദത്തിലാക്കാമെന്നും കരുതേണ്ട. വീട് വിറ്റിട്ടാണെങ്കിലും കേസ് നടത്തും. തടിയന്റവിട നസീര്‍ പറഞ്ഞുവെന്ന് പറഞ്ഞ് തന്റെ ഭാര്യക്കെതിരെ തെളിവ് കൊടുക്കാന്‍ പ്രോസിക്യൂട്ടര്‍ക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല. ഇത് നാളെ പറഞ്ഞുകൂടെന്നുമില്ല. ഇതൊക്കെ ഗൂഢാലോചനയുടെ തെളിവുകളാണ്. കൃത്രിമമായി സൃഷ്ടിച്ച തെളിവുകളിലൂടെ നല്ല വിഭാഗം ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന നാടകമാണ് ഇത്. പക്ഷേ അന്തിമഫലം ഇതായിരിക്കുമെന്നറിയാന്‍ വൈകിപ്പോയി ഫഅദ്ദേഹം പറഞ്ഞു.

അറസ്റ്റ്‌ചെയ്യാന്‍ വരുമ്പോള്‍ എന്റെ കൈ കൊണ്ട് സൂഫിയയെ പിടിച്ചുകൊടുക്കണമെന്നായിരുന്നു ആഗ്രഹം. അവര്‍ ഇനി തിന്നുകയോ കൊല്ലുകയോ കടിച്ചുകീറുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ. സല്‍സ്വഭാവിയും നിഷ്‌കളങ്കയുമായ സൂഫിയയെ കുടുക്കിയവരെ ദൈവം തമ്പുരാന്‍ വെറുതെ വിടില്ലഫ മഅ്ദനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്നെയോ സൂഫിയയോ ഏതെങ്കിലും കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണച്ചത്. അവരുടെ സാമ്രാജ്യത്വവിരുദ്ധ നിലപാടാണ് അതിന് പ്രേരിപ്പിച്ചത്. അതില്‍ ഇപ്പോഴും കുറ്റബോധമില്ല.

സൂഫിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച 164 സ്‌റ്റേറ്റ്‌മെന്റ് നല്‍കിയ താജുദ്ദീനും ഷെരീഫും സമ്മര്‍ദത്തിന് വഴങ്ങിയാണ് അത് നല്‍കിയതെന്നും അത് തെളിയിക്കാന്‍ തനിക്കാവുമെന്നും മഅ്ദനി വ്യക്തമാക്കി. താജുദ്ദീനെ സൂഫിയ ഇതുവരെ കണ്ടിട്ടില്ല. ഇതുവരെ ഒരു കേസിലും പെടാത്ത ജനതാദള്‍ (എസ്) മണ്ഡലം പ്രസിഡന്റായ താജുദ്ദീനെ രണ്ട് ദിവസം മുമ്പാണ് ബംഗളൂരു പൊലീസ് കേസില്‍ വലിയ വാഗ്ദാനം നല്‍കി സൂഫിയക്കെതിരെ മൊഴി വാങ്ങിയത്. ഇത് വാങ്ങിയ ഓഫിസറെ തനിക്കറിയാം. അത് അടുത്ത ഘട്ടത്തില്‍ വെളിപ്പെടുത്തും. താജുദ്ദീന്റെ ഒരു ബന്ധു ഇക്കാര്യം അറിയിച്ചിരുന്നു. വളരെ ഉത്തരവാദിത്വബോധത്തോടുകൂടിയാണ് താനിത് പറയുന്നത്. ഇക്കാര്യം കോടതിയില്‍ പറയാനും തയാറാണ്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഒന്നാം പ്രതിയാക്കിയ ഷെരീഫ് നിരപരാധിയാണെന്ന് തനിക്കുമറിയാം. ഇപ്പോള്‍ ഇയാളെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി മാപ്പുസാക്ഷിയാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിച്ചുവെച്ചിരുന്ന ഷെരീഫിന്റെ വാഹനവും കഴിഞ്ഞദിവസം ഇറക്കിക്കൊടുത്തു. തനിക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് ഷെരീഫ് തന്നെ വിളിച്ചുപറഞ്ഞിരുന്നു. ഒന്നും ഭയപ്പെടാനില്ലാത്തതിനാല്‍ നീ രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടോ എന്നാണ് അതിന് താന്‍ മറുപടി നല്‍കിയത്. ഇത്തരമൊരു 164 സ്‌റ്റേറ്റ്‌മെന്റിന്റെ പേരിലാണ് താന്‍ 10 വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിവന്നത്. തടിയന്റവിട നസീര്‍ പി.ഡി.പി പ്രവര്‍ത്തകനാണെന്ന പ്രചാരണം പച്ചക്കള്ളമാണ്. കഴിഞ്ഞദിവസം അയാളുടെ 16 വയസ്സിനെക്കുറിച്ച് താന്‍ പറഞ്ഞതോടെ നസീര്‍ 16 വയസ്സില്‍ പി.ഡി.പി അംഗമായിരുന്നെന്ന് കഥമെനഞ്ഞിരിക്കുകയാണ്ഫമഅ്ദനി പറഞ്ഞു. സൂഫിയാ മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രകോപനത്തിനും പി.ഡി.പി പ്രവര്‍ത്തകര്‍ ഇരയാകരുതെന്നും മഅ്ദനി അഭ്യര്‍ഥിച്ചു.

madhyamam

No comments:

Blog Archive