var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

സൂഫിയയെ റിമാന്റ് ചെയ്തു

Friday, December 18, 2009
കൊച്ചി : കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായി പേരു ചേര്‍ക്കപ്പെട്ട സൂഫിയ മഅ്ദനിയെ ആലുവ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ( രണ്ട് ) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സൂഫിയയുടെ അഭ്യര്‍ഥന പ്രകാരം എറണാകുളം സബ്ജയിലിലേക്കാണ് റിമാന്റ് ചെയ്തത്. ഇന്ന് രണ്ടരയോടെയാണ് സൂഫിയയെ കളമശ്ശേരി സി. ഐയുടെ നേതൃത്വത്തിലെ പോലീസ് സംഘം ആലുവ കോടതിയില്‍ ഹാജരാക്കിയത്. കോടതിക്ക് പുറത്ത് വന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
തടിയന്റവിട നസീറിന് മഅ്ദനി കുടുംബത്തോട് വിരോധമുണ്ടെന്നും അതിനാലാണ് കേസില്‍ തനിക്ക് പങ്കുണ്ടെന്ന് അയാള്‍ ആരോപിച്ചതെന്നും സൂഫിയ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇത് കര്‍ണ്ണാടക പോലീസിന്റെ ഗൂഡാലോചനയാണെന്നും അസുഖമുള്ളതിനാല്‍ ജാമ്യമനുവദിക്കണമെന്നും സൂഫിയ വാദിച്ചു. എന്നാല്‍, ഈ കേസില്‍ സൂഫിയ ഗുരുതരമായ കുറ്റം ചെയ്തതായി ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് അവര്‍ക്ക് ജാമ്യം നിഷേധിച്ചതെന്നും അസുഖത്തിന്റെ കാര്യം ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും എറണാകുളം സബ്ജയിലിലേക്ക് അയക്കണമെന്ന സൂഫിയയുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.
ഇന്നലെ വൈകീട്ടാണ് സൂഫിയയെ കൊച്ചി കലൂരിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

madhyamam

No comments:

Blog Archive