var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

'തീവ്രവാദവേട്ട' മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുത്

Friday, December 18, 2009
കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും തീവ്രവാദ അന്വേഷണത്തിലും ചര്‍ച്ചകളിലും പക്വതയും വിവേകവും പാലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ അതിരുകവിഞ്ഞ സെന്‍സേഷന്‍ താല്‍പര്യങ്ങളും രാഷ്ട്രീയപാര്‍ട്ടികളുടെ വിലകുറഞ്ഞ ഗോ ഗോ വിളികളും കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തെ തിരിച്ചുപിടിക്കാനാകാത്തവണ്ണം തകര്‍ക്കുകയാണ്. ഇല്ലാത്ത ലൗ ജിഹാദ് സംഭവങ്ങളില്‍ നിന്ന് മാധ്യമങ്ങളും സാംസ്‌കാരിക നായകരും ഒരു പാ~വും പ~ിച്ചിട്ടില്ലാ എന്ന് പുതിയ സംഭവ വികാസങ്ങളോടുള്ള അവരുടെ സമീപനങ്ങള്‍ തെളിയിക്കുന്നു. സംഘ്പരിവാര്‍ അജണ്ടകളിലേക്ക് കോണ്‍ഗ്രസിലെയും മാധ്യമങ്ങളിലെയും ഒരു വിഭാഗം നീങ്ങുന്നുവെന്നത് ഭാവി കേരളത്തിന് കടുത്ത ആശങ്കയുളവാക്കുന്നതാണ്. മഅ്ദനിയുടെയും സൂഫിയാ മഅ്ദനിയുടെയും തീവ്രവാദ ബന്ധത്തെക്കുറിച്ച അന്വേഷണത്തില്‍ സത്യസന്ധതയും നീതിയും കര്‍ശനമായി ഉറപ്പുവരുത്തേണ്ടതാണ്. നിയമത്തിനു മുന്നില്‍ ആരും അതീതരല്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാല്‍ തീവ്രവാദബന്ധം ആരോപിച്ച് ജീവിതത്തിലെ പത്തുവര്‍ഷം ക്രൂരമായ തടവുജീവിതം അനുഭവിച്ചശേഷം നിരപരാധിയാണെന്നുകണ്ട് വിട്ടയക്കപ്പെട്ടതാണ് മഅ്ദനി. വീണ്ടും വ്യക്തതയില്ലാത്ത ഫോണ്‍കോളുകളുടെയും പ്രചണ്ഡമായ പ്രചാരണങ്ങളുടെ സമ്മര്‍ദഫലമായും അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നത് അന്യായമാണ്. കേരളത്തിന്റെ സവിശേഷമായ സാമുദായിക ബന്ധങ്ങളെ സാരമായി പരിക്കേല്‍പിക്കുന്ന തരത്തില്‍ പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിടുന്നവരെ പ്രബുദ്ധജനം തിരിച്ചറിയണം.
madhyamam

No comments:

Blog Archive