Sunday, December 27, 2009
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷിക്കാന്‍ രണ്ടു ദിവസം കേരളം കുടിച്ചത് 44.30 കോടി രൂപയുടെ വിദേശമദ്യം. സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) ഔട്ട്‌ലെറ്റുകള്‍ വഴി ക്രിസ്മസ് ദിനത്തിലും തലേന്നും വിറ്റ മദ്യത്തിന്റെ കണക്കാണിത്. ഇതിന് പുറമെയാണ് വ്യാജമദ്യവും കള്ളും ബാറിലൂടെയുള്ള മദ്യ ഉപഭോഗവുമെല്ലാം. തിരുവോണത്തിന് 'കുടി'യില്‍ പിന്നാക്കം പോയ ചാലക്കുടി നാല് മാസം കൊണ്ട് കരുനാഗപ്പള്ളിയില്‍ നിന്ന് ഒന്നാംസ്ഥാനം തിരിച്ചുപടിച്ചു.
കഴിഞ്ഞവര്‍ഷം ക്രിസ്മസ് നാളിലും തലേന്നും ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റ തിനേക്കാള്‍ ഇത്തവണ 35 ശതമാനത്തോളം വര്‍ധനയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
24 ന് 28 കോടി രൂപയുടേയും ക്രിസ്മസ് ദിനത്തില്‍ 16.30 കോടിയുടേയും മദ്യമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത്. കഴിഞ്ഞ ക്രിസ്മസ് തലേന്ന് 22.05 കോടിയുടേയും ക്രിസ്മസ് ദിനത്തില്‍ 13.70 കോടിയും ഉള്‍പ്പെടെ 35.75 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 8.55 കോടി രൂപയുടെ മദ്യമാണ് ഇത്തവണത്തെ ക്രിസ്മസ് ദിനത്തില്‍ കൂടുതല്‍ വിറ്റത്. തിരുവോണത്തിന് കേരളം കുടിച്ചതിനേക്കാള്‍ വളരെക്കൂടുതലാണ് ക്രിസ്മസിന് കേരളീയര്‍ ഉപയോഗിച്ചത്. തിരുവോണനാളില്‍ 22.08 കോടിയുടെ മദ്യമാണ് കോര്‍പറേഷന്‍ വിറ്റത്.
ക്രിസ്മസ് തലേന്ന് 20.74 ലക്ഷത്തിന്‍േറയും 25 ന് 11.93 ലക്ഷത്തിന്‍േറയും മദ്യം വാങ്ങി ആഘോഷിച്ച് കുടിയില്‍ തങ്ങള്‍ തന്നെ കേമന്‍മാരെന്ന് ചാലക്കുടിക്കാര്‍ തെളിയിച്ചു. തിരുവോണനാളില്‍ 15.98 ലക്ഷം രൂപയുടെ മദ്യം കരുനാഗപ്പള്ളിയിലും 14.98 ലക്ഷം രൂപയുടെ മദ്യം ചാലക്കുടിയിലും വിറ്റഴിച്ചിരുന്നു. ക്രിസ്മസ് തലേന്ന് ചാലക്കുടിക്ക് പിന്നിലായി മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലും അങ്കമാലിയിലുമായിരുന്നു. ഇരിങ്ങാലക്കുടയില്‍ 13 ലക്ഷത്തിന്‍േറയും അങ്കമാലിയില്‍ 11.93 ലക്ഷത്തിന്‍േറയും മദ്യം ചെലവായി. ക്രിസ്മസ് ദിനത്തില്‍ മണ്ണുത്തി 10.36 ലക്ഷത്തിന്റെയും ആമ്പല്ലൂര്‍ ഒമ്പത് ലക്ഷത്തിന്റെയും മദ്യം വിറ്റ് രണ്ടും മൂന്നും സ്ഥാനത്തെത്തി. ബിവറേജസ് കോര്‍പറേഷന്റെ വില്‍പന വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വ്യാജമദ്യം തടയാന്‍ സാധിച്ചതും കുറഞ്ഞവിലയ്ക്ക് നിലവാരമുള്ള മദ്യം വിറ്റതുമാണ് വിപണനം വര്‍ധിക്കാന്‍ കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ വിലകൂടിയ ബ്രാന്‍ഡ് മദ്യങ്ങള്‍ കൂടുതല്‍ വിറ്റതിനാലാണ് ബിവറേജസ് കോര്‍പറേഷന്റെ വില്‍പനയില്‍ വര്‍ധനയുണ്ടായതെന്ന ആരോപണവുമുണ്ട്. ഈ രീതിയില്‍ പോയാല്‍ ഈ സാമ്പത്തികവര്‍ഷം ബിവറേജസ് കോര്‍പറേഷന്റെ വില്‍പന 5300 കോടി കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 4631 കോടിയായിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം 6,000 കോടിയുടെ വില്‍പനയാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്.
madhyamam
var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Sunday, December 27, 2009
Wednesday, December 23, 2009
മുസ്ലിം സമൂഹം നിരന്തരം തെറ്റിദ്ധരിക്കപ്പെടുന്നു
Wednesday, December 23, 2009
കോഴിക്കോട്: മുസ്ലിം സമൂഹവും ഇസ്ലാമും എല്ലാ രംഗത്തും നിരന്തരം തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ. ശൈഖ് ഖല്‍ഫാന്‍ അല്‍ ഇസ്രി (ഒമാന്‍) പറഞ്ഞു. ഈ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഷ്ട്രത്തിനും സമൂഹത്തിനും നന്മ വിതറി ഇസ്ലാമിന്റെ യഥാര്‍ഥ ചിത്രം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കര്‍മരംഗത്തിറങ്ങണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഒറ്റപ്പെടാതിരിക്കുക എന്ന പ്രമേയവുമായി ജില്ലാ മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിച്ച യൂത്ത്മീറ്റ് സ്വപ്നനഗരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് സംസ്ഥാന സെക്രട്ടറി ടി.എ. അഹമ്മദ്കബീര്‍ മുഖ്യപ്രഭാഷണം നടത്തി. തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ മുസ്ലിം യുവത രംഗത്തിറങ്ങണം. യുവത്വം രാഷ്ട്രത്തിന്റെ പുരോഗതിക്കും നശീകരണത്തിനും ഉപയോഗപ്പെടുത്താവുന്നതാണ്. അത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മക്കായി ഉപയോഗപ്പെടുത്തി രാഷ്ട്ര പുനര്‍നിര്‍മാണപ്രക്രിയില്‍ പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഓരോ ചലനങ്ങളും ഇസ്ലാമികമായിരിക്കണം. നാം സ്വാധീനിക്കപ്പെടേണ്ടവരല്ല, മറ്റുള്ളവര്‍ നമ്മളാല്‍ സ്വാധീനിക്കപ്പെടേണ്ടവരാണ്. ചരിത്രത്തോടൊപ്പം മുന്നോട്ടുപോകാന്‍ നാം തയാറാകണം. ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഇടം നേടുന്നവരാവരുത് ^ഖല്‍ഫാന്‍ പ്രസ്താവിച്ചു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് സി.പി.എ. അസീസ് അധ്യക്ഷത വഹിച്ചു. പി.കെ.കെ ബാവ, എം.കെ. രാഘവന്‍ എം.പി, ടി.പി.എം സാഹിര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, അഷ്റഫ് കടക്കല്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, ടി.ടി. ഇസ്മാഈല്‍, പി.കെ. ഫിറോസ്, ഡോ. പുത്തൂര്‍ റഹ്മാന്‍, സി.കെ.വി. യൂസുഫ് എന്നിവര്‍ സംസാരിച്ചു. കെ.ടി. അബ്ദുറഹ്മാന്‍ സ്വാഗതവും നജീബ് കാന്തപുരം നന്ദിയും പറഞ്ഞു.

കര്‍ക്കരെയുടെ ജാക്കററ് ചവറ്റുകൊട്ടയിലിട്ടെന്ന് ആശുപത്രി തൂപ്പുകാരന്‍
Wednesday, December 23, 2009
മുംബൈ : മുംബൈ ഭീകരാക്രമണത്തില്‍ തീവ്രാദികളുടെ വെടിയേറ്റ് മരിച്ച ഹേമന്ദ് കര്‍ക്കരെയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കററ് ചവറ്റുകൊട്ടയിലിട്ടെന്ന് ജെ.ജെ ആശുപത്രി തൂപ്പുകാരന്‍ . ഇന്നലെ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഇയാള്‍ ജാക്കററ് ചവറ്റുകൊട്ടയിലിട്ട കാര്യം വെളിപ്പെടുത്തിയത്. കര്‍ക്കരെയുടെ കാണാതായ ജാക്കറ്റിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മുംബൈ ആക്രമണം നടന്ന നവംബര്‍ 26 ന് രാത്രി അദ്ദേഹം ജാക്കറ്റ് ധരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം അതെവിടെ പോയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. കര്‍ക്കരെ കൊല്ലപ്പെട്ടതിന് ശേഷമാണ് ജാക്കറ്റ് കാണാതായതെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ കവിത വിവരാവകാശ നിയമ പ്രകാരം ഹരജി ഫയല്‍ ചെയ്തിരുന്നു. ജാക്കറ്റ് നഷ്ടമായതായി അതിന് ശേഷം മുംബൈ പൊലീസും സമ്മതിച്ചിരുന്നു. എന്നാല്‍ തൂപ്പുകാരനെ രംഗത്തിറക്കിയത് കണ്ണില്‍ പൊടിയിടല്‍ തന്ത്രമാണെന്ന് വിവരാവകാശ നിയമ പ്രകാരം ഹരജി ഫയല്‍ ചെയ്ത അഭിഭാഷകന്‍ വൈ.പി.സിംഗ് പറഞ്ഞു.

Monday, December 21, 2009
ഉരുകുന്ന മനസ്സോടെ ഉമ്മയുടെ ചോദ്യം: മകന്റെ മരണസര്‍ട്ടിഫിക്കറ്റെങ്കിലും തന്നുകൂടെ?
Monday, December 21, 2009
കണ്ണൂര്‍: മാതൃരാജ്യത്തോട് പോരാടിയാണ് തന്റെ മകന്‍ മരിച്ചതെങ്കില്‍ മയ്യിത്ത് കാണേണ്ടതില്ലെന്ന് പിടയുന്ന മനസ്സോടെ പ്രഖ്യാപിച്ച് എല്ലാവരുടെയും അനുകമ്പയും ആദരവും നേടിയെടുത്ത മൈതാനപ്പള്ളി ടി.കെ. ഹൌസില്‍ സഫിയ നീതിയുടെ പുതിയ ചോദ്യമെറിയുന്നു. മകന്‍ കശ്മീരില്‍ മരണപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന മരണസര്‍ട്ടിഫിക്കറ്റ് വേണമെന്ന അപേക്ഷ കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കശ്മീരിലേക്ക് അയച്ചിട്ട് പത്തു മാസം കഴിഞ്ഞു. ഇനിയും മറുപടി കിട്ടാത്ത വിഷമത്തിലാണ് സഫിയയും കുടുംബവും. മകന്‍ മരിച്ചിട്ടില്ല എന്നു കരുതുന്നതു കൊണ്ടല്ല ഇങ്ങനെ ഒരു രേഖ ആവശ്യപ്പെട്ടത്. മരിച്ചുവെന്നു തന്നെയാണ് അന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കാണിച്ച തെളിവുകള്‍ വെച്ച് ബോധ്യപ്പെട്ടത്. പക്ഷേ, രേഖ ലഭിച്ചാല്‍ മകനുമായി ബന്ധപ്പെട്ട മറ്റ് പല നിയമക്കുരുക്കുകളും അഴിച്ചു മാറ്റാനുണ്ട്.
'ഫയാസ് മരിച്ചത് സത്യമായിരിക്കാം. അത് മറക്കാനും ശ്രമിക്കാം. പക്ഷേ, ഫയാസിന്റെ പേരിലുള്ള മറ്റ് ചില കേസുകള്‍ അവസാനിപ്പിക്കാന്‍ മരണസര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. അതെങ്കിലും തന്നുകൂടേ? ^ഫയാസിന്റെ ഉമ്മ സഫിയയും അമ്മാവന്‍ സാദിഖും ചോദിക്കുന്നു.
'രാജ്യത്തോട് കൂറുപുലര്‍ത്തുന്ന ഏതൊരാളും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞുവെന്നു തന്നെയാണ് താന്‍ കരുന്നതെന്ന് സഫിയ പറഞ്ഞു. അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ സമൂഹം മകനേക്കാള്‍ കൂടുതല്‍ എന്നെയും കുടുംബത്തെയും വെറുക്കുമായിരുന്നു. മകന്റെ മയ്യിത്ത് നേരില്‍ കാണണമോ എന്ന് അന്ന് പൊലീസ് ചോദിച്ചത് ആത്മാര്‍ഥമായിട്ടായിരിക്കാം. അതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞത്' ^സഫിയ പറഞ്ഞു. മയ്യിത്ത് കാണണമെന്ന് പറഞ്ഞാല്‍ യഥാര്‍ഥത്തില്‍ അത് സാധിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നുവോ എന്ന് സംശയിക്കാവുന്നതാണ് സഫിയയുടെ അനുഭവം. മരണസര്‍ട്ടിഫിക്കറ്റിനുവേണ്ടി പത്തു മാസം കാത്തിരിക്കേണ്ടി വരുമെങ്കില്‍ മകന്റെ മയ്യിത്ത് കാണിച്ചുതരാന്‍ എങ്ങനെ സാധിക്കുമായിരുന്നുവെന്ന് പലരും ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുന്നു.
പൊലീസിനോടും അധികൃതരോടും നാട്ടുകാരോടും അങ്ങേയറ്റം ബഹുമാനമുണ്ട്. കാരണം ജനങ്ങളില്‍ ഒരാളും പിന്നീട് നീരസത്തോടെ പെരുമാറിയിട്ടില്ല. പൊലീസും ഒരു ദ്രോഹവും ചെയ്തിട്ടില്ല. നസീറിനെ നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ പൊലീസ് തന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുവിന്റെ ബാക്കി കണ്ടെത്തിയെന്ന് ചില പത്രങ്ങള്‍ കഴിഞ്ഞദിവസം എഴുതിയത് ശവത്തില്‍ കുത്തുന്ന വിധമായിരുന്നു. 'ഇങ്ങനെ നുണ എഴുതാന്‍ എങ്ങനെ കഴിയുന്നു?' ^അമ്മാവന്‍ സാദിഖ് ചോദിച്ചു. ഒരു പൊലീസുകാരനും പിന്നീട് ഈ വീട്ടില്‍ വന്നിട്ടില്ല. നുണവാര്‍ത്ത എഴുതിയ പത്രലേഖകന്‍ ഫോണ്‍ വിളിച്ച് മാപ്പുപറഞ്ഞു. പക്ഷേ, പത്രധര്‍മം കാണിച്ചില്ല. അത് അവര്‍ തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല.
ഫയാസ് മുമ്പെ ഉള്‍പ്പെട്ട ഒരു പിടിച്ചുപറി കേസ് ഇപ്പോള്‍ വിചാരണയിലാണ്. അന്ന് ജാമ്യമെടുക്കുമ്പോള്‍ പതിനായിരം രൂപ കെട്ടിവെച്ചിരുന്നു. സ്വര്‍ണം പണയപ്പെടുത്തിയാണ് പണം നല്‍കിയത്.
ഫയാസ് കൊല്ലപ്പെട്ടതായ രേഖ ഹാജരാക്കിയാല്‍ ഈ തുക തിരിച്ചുകിട്ടുമെന്ന് വക്കീല്‍ പറഞ്ഞിട്ടാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന് ഹരജി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 24ന് ആദ്യ അപേക്ഷ നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി മെയ് 16ന് വീണ്ടും എസ്.പിക്ക് അപേക്ഷ കൊടുത്തു. എസ്.പി ഓഫിസില്‍നിന്ന് കത്ത് കശ്മീരിലേക്ക് അയച്ചു. പക്ഷേ, അവിടെനിന്ന് ഒരു നടപടിയും ഉണ്ടായില്ല.
മൈതാനപ്പള്ളിയിലെ വീട് നില്‍ക്കുന്ന പത്തു സെന്റ് ഫയാസിന്റെയും സഹാദരിയുടെയും പേരിലാണ്. ഫയാസിന്റെ മരണസര്‍ട്ടിഫിക്കറ്റ് ഇല്ലാതെ രേഖ മാറ്റാനാവില്ല.
കശ്മീരില്‍ മരണം സ്ഥിരീകരിക്കാന്‍ പോയ കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ടാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് സഫിയ വിശ്വസിക്കുന്നു.
പക്ഷേ, ജില്ലാ പൊലീസ് അധികൃതരും നിയമവൃത്തങ്ങളും വിശദീകരിക്കുന്നത് മറ്റൊരു സാങ്കേതിക കുരുക്കാണ്. തലശേãരി കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലേക്ക് കശ്മീരില്‍നിന്ന് വന്ന തെളിവുകളില്‍ പ്രധാനം രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള എഫ്.ഐ.ആര്‍ മാത്രമാണ്. അടുത്ത ബന്ധുക്കള്‍ മൃതദേഹം നേരിട്ടുകണ്ട് തിരിച്ചറിഞ്ഞാലേ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവുകയുള്ളൂ എന്നതാണ് ഇതുസംബന്ധിച്ച നിയമപരമായ നടപടി. ലാപ്ടോപില്‍ മൃതദേഹത്തിന്റെ ചിത്രംകണ്ട് അടുത്ത ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി അന്നുതന്നെ പൊലീസ് കശ്മീരിലേക്ക് റിപ്പോര്‍ട്ട് അയച്ചിരുന്നു. അങ്ങനെയൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് കശ്മീര്‍ അധികൃതര്‍ നല്‍കുമെന്ന പ്രതീക്ഷ കേരള ഉദ്യോസ്ഥര്‍ക്കില്ല. അനാഥ മയ്യിത്ത് എന്ന നിലയിലാണ് അവിടെ മറവ് ചെയ്തതെന്നാണ് വിവരം. അങ്ങനെ ഒരു സാങ്കേതിക പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ മരണസര്‍ട്ടിഫിക്കറ്റ് കിട്ടുമോയെന്ന സംശയമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്.
സി.കെ.എ.ജബ്ബാര്‍

Friday, December 18, 2009
സൂഫിയ അറസ്റ്റില്‍
Friday, December 18, 2009
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയെ പൊലീസ് അറസ്റ്റുചെയ്തു. ഹൈ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
കേസില്‍ സൂഫിയയെ പത്താം പ്രതിയാക്കി പൊലീസ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് സൂഫിയ മുന്‍കൂര്‍ ജാമ്യത്തിന് ഹൈ കോടതിയെ സമീപിച്ചത്. മഅ്ദനിയുടെ കലൂര്‍ കറുകപ്പിള്ളിയിലെ വീട്ടില്‍ നിന്നാണ് സൂഫിയയെ അറസ്റ്റുചെയ്തത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി വിധി ഇന്നലെ വൈകുന്നേരം 4.15നാണ് പുറത്തുവന്നത്. 20 മിനിറ്റിനുശേഷം 4.35ന് എറണാകുളം സിറ്റി അസി. കമീഷണര്‍ സുനില്‍ ജേക്കബ് മഅ്ദനിയുടെ വീട്ടിലെത്തി സൂഫിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെ കരുനാഗപ്പള്ളിക്കടുത്ത അന്‍വാര്‍ശേരിയില്‍ നിന്ന് സൂഫിയ കൊച്ചിയിലെത്തിയ കറുത്ത സ്‌കോര്‍പിയോ വാഹനത്തില്‍തന്നെ അറസ്റ്റുചെയ്ത് കൊണ്ടുപോയി. ബസ് കത്തിക്കല്‍ കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസി. കമീഷണര്‍ പി.എം വര്‍ഗീസിന്റെ ഓഫിസിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യും.
അബ്ദുന്നാസിര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കളമശേരിയില്‍ അഗ്‌നിക്കിരയാക്കിയത്. ബസ് കത്തിക്കുന്നതിന് തൊട്ടുമുമ്പും ശേഷവും ഈ കേസിലുള്‍പ്പെട്ടവര്‍ സൂഫിയയുമായും തിരിച്ചും ഫോണില്‍ ബന്ധപ്പെട്ടതായി നേരത്തേ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന്, ഈ കേസില്‍ മഅ്ദനിയെയും സൂഫിയയെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പി.ഡി ജോസഫ് പൊതുതാല്‍പര്യ ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന,് കോടതി നിര്‍ദേശമനുസരിച്ച് പുനരന്വേഷണം നടക്കുന്നതിനിടെയാണ്, തീവ്രവാദക്കേസില്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള കണ്ണൂര്‍ തടിയന്റവിട നസീര്‍ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയക്കുള്ള പങ്ക് സംബന്ധിച്ച് മൊഴി നല്‍കിയത്. ബസ് കത്തിക്കല്‍ കേസില്‍ ഒന്നാം പ്രതിയാണ് നസീര്‍. കേസിലുള്‍പ്പെട്ട മറ്റ് ഏതാനും പേരും സൂഫിയയുടെ പങ്ക് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൂഫിയയെ പത്താം പ്രതിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
കേസില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ 10ഫന് എറണാകുളം വനിതാ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് അന്വേഷണോദ്യോഗസ്ഥന്‍ അസി. കമീഷണര്‍ പി.എം വര്‍ഗീസ് സൂഫിയക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് നല്‍കി. എന്നാല്‍, ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിന് തുണ നില്‍ക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് അവധി അപേക്ഷ നല്‍കിയ സൂഫിയ അന്നുതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈ കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 14ഫലേക്ക് മാറ്റിയതോടെ, അന്നുരാത്രിതന്നെ മഅ്ദനിയും സൂഫിയയും ചികില്‍സ പാതിവഴിയില്‍ അവസാനിപ്പിച്ച് അന്‍വാര്‍ശേരിയിലേക്ക് പോയി.
14ഫന് മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണനക്കെടുത്തപ്പോള്‍, വാദം തുടരുന്നതിന് ഏതാനും രേഖകള്‍കൂടി വേണ്ടതിനാല്‍ സൂഫിയയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
14ഫന് സൂഫിയയുടെ ഹരജി തള്ളിയാല്‍ അന്നുതന്നെ അറസ്റ്റുചെയ്യാന്‍ കൊച്ചിയില്‍ നിന്ന് അസി. കമീഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തില്‍ പൊലീസ് കമാന്‍ഡോകളടക്കമുള്ള സംഘം അന്‍വാര്‍ശേരിയിലെത്തിയെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പുവന്ന ശേഷം അറസ്റ്റ് നടത്തിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് മടങ്ങുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍, വേണ്ടിവന്നാല്‍ ബലം പ്രയോഗിച്ചും സൂഫിയയെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചതാണ്. അതിന് പൊലീസ് സംഘം അന്‍വാര്‍ശേരിയില്‍ എത്തുകയും ചെയ്തു.
അതിനിടെയാണ്, തികച്ചും നാടകീയമായി സൂഫിയ ഇന്നലെ രാവിലെ ഒമ്പതരയോടെ കലൂര്‍ കറുകപ്പിള്ളിയിലെ മഅ്ദനിയുടെ വീട്ടിലെത്തിയത്. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, കൊല്ലം ജില്ലാ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഏതാനും സഹായികളോടൊപ്പം രണ്ട് വാഹനങ്ങളിലായാണ് സൂഫിയ എത്തിയത്.
ഇതറിഞ്ഞ് പി.ഡി.പിയുടെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വീടിന് മുന്നില്‍ തടിച്ചുകൂടി. മഫ്തിയില്‍ പൊലീസും ജാഗ്രതയോടെ നിലയുറപ്പിച്ചു. പൊലീസ് കമാന്‍ഡോകളടങ്ങിയ സംഘം അരക്കിലോമീറ്റര്‍ അകലെ കലൂരിലും തമ്പടിച്ചു. കോടതിവിധി എതിരായാല്‍, സൂഫിയ ആലുവ കോടതിയിലെത്തി കീഴടങ്ങാനുള്ള സാധ്യത തടഞ്ഞ്, അറസ്റ്റ് ചെയ്യുന്നതിന് സന്നാഹങ്ങള്‍ സിറ്റി പൊലീസും ഒരുക്കി. എസ്.ഐ രാജത്തിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസും വീടിന് മുന്നില്‍ ക്യാമ്പ് ചെയ്തു.
കോടതി വിധി എതിരാകുമെന്നറിഞ്ഞ് വൈകുന്നേരം നാലോടെ തന്നെ പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തകരെ മഅ്ദനിയുടെ വീടിന് മുന്നില്‍ നിന്ന് അകലേക്ക് മാറ്റി. പ്രവര്‍ത്തകരുടെയിടയില്‍ മറ്റുള്ളവര്‍ നുഴഞ്ഞുകയറി പ്രകോപനം സൃഷ്ടിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
കോടതിവിധിയറിഞ്ഞ് 4.20ന് സിറ്റി അസി. കമീഷണര്‍ സുനില്‍ ജേക്കബ് മഅ്ദനിയുടെ വീടിന് മുന്നിലെത്തി. അതിനിടെ, സൂഫിയ മഅ്ദനി രണ്ട് സഹായികള്‍ക്കൊപ്പം, വാഹനത്തില്‍ കയറിയത് അല്‍പനേരം ആശയക്കുഴപ്പമുണ്ടാക്കി.
അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് 4.35 ന് മഅ്ദനിയുടെ വീടിന്റെ ഗേറ്റ് കടന്ന് അകത്തെത്തിയ അസി. കമീഷണര്‍ ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പി.ഡി.പി നേതാവ് പൂന്തുറ സിറാജ്, ഗേറ്റിന് പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഇരുവശത്തേക്കും മാറ്റി പൊലീസ് സംഘത്തിന് വഴിയൊരുക്കി. അബ്ദുന്നാസിര്‍ മഅ്ദനിക്കും സൂഫിയക്കും സിന്ദാബാദ് വിളിച്ചാണ് പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.

നീതിക്കായി അവസാന ശ്വാസം വരെ പോരാടും ഫമഅ്ദനി
Friday, December 18, 2009
അന്‍വാര്‍ശ്ശേരി (കൊല്ലം): കളമശ്ശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് സൂഫിയാ മഅ്ദനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നീതി ലഭിക്കാന്‍ അവസാന ശ്വാസം വരെ പോരാടുമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ഇതിനെ നിയമപരമായും ജനാധിപത്യപരമായും നേരിടും. സൂഫിയയുടെ അറസ്റ്റിന് ശേഷം ശാസ്താംകോട്ട അന്‍വാര്‍ശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ എങ്ങനെ നേരിടണമെന്ന് മതേതര സമൂഹവും പ്രത്യേകിച്ച് മുസ്‌ലിം സമൂഹവും ചിന്തിക്കേണ്ടതുണ്ട്. അവര്‍ ഇത് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.
വര്‍ഗീയ സ്വഭാവത്തോടെ കള്ളരേഖയുണ്ടാക്കിയ പൊലീസ് ഓഫിസര്‍മാരുടെ മെഗാഫോണ്‍ ആയി സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയായ പ്രോസിക്യൂട്ടര്‍ അഭിപ്രായം പറഞ്ഞത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തെ വര്‍ഗീയ സ്വഭാവമുള്ള ചില രാഷ്ട്രീയ നേതാക്കളുടെയും വലതുപക്ഷ സാമ്രാജ്യത്വ താല്‍പര്യമുള്ള ചില മാധ്യമങ്ങളുടെയും കള്ളപ്രചാരണത്തിനും സമ്മര്‍ദത്തിനും എല്‍.ഡി.എഫ് സര്‍ക്കാറും അടിപ്പെടുകയായിരുന്നു.
സംസ്ഥാന ആഭ്യന്തര മന്ത്രിയല്ല പ്രധാനമന്ത്രി തന്നെ പറഞ്ഞാലും സൂഫിയക്കെതിരായ പരാമര്‍ശം തെറ്റ് തന്നെയാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊലീസ് തന്റെ ഭാര്യക്കെതിരെ കള്ള രേഖകളും കള്ള സാക്ഷികളെയുമാണ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. നാടിന്റെ സാഹചര്യമോ കേസിന്റെ മെറിറ്റോ പരിഗണിക്കാതെയാണ് പ്രോസിക്യൂട്ടര്‍ അപകടകരമായ പ്രയോഗങ്ങള്‍ നടത്തിയത്. കേസില്‍പെടുത്തപ്പെട്ടവര്‍ അതില്‍ പെടാനുള്ള സാധ്യതയെക്കുറിച്ചുള്ള തെളിവുകളോ മറ്റോ വിലയിരുത്താന്‍ പൊലീസ് ഓഫിസര്‍മാര്‍ തയാറായില്ല. സൂഫിയ കൊടും തീവ്രവാദിയെന്ന രീതിയിലുള്ള കോടതി പരാമര്‍ശത്തിന് ഇതും കാരണമായി. കോടതിയില്‍ ഹാജരാക്കിയ താജുദ്ദീന്‍, ഷെരീഫ് എന്നിവരുടെ 164 സ്‌റ്റേറ്റ്‌മെന്റ് സ്വാധീനിച്ച് വാങ്ങിയതാണ്. ഈ സ്‌റ്റേറ്റ്‌മെന്റ് കൊടുത്തവരെയും അത് വാങ്ങിച്ചവരെയും നുണ പരിശോധനക്ക് വിധേയമാക്കണം.
സൂഫിയയുടെ ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി ബഞ്ചില്‍ നിന്ന് കേസ് പിന്‍വലിക്കുകയാണ് നല്ലതെന്ന ഉപദേശം പല നിയമജ്ഞരും അഭ്യുദയകാംക്ഷികളും നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലുള്ള വിശ്വാസം മൂലം താന്‍ അതിന് തയാറായില്ല. ഈ ജഡ്ജി ലൗജിഹാദ് കേസില്‍ പുറപ്പെടുവിച്ച വിധിയുടെ അടിത്തറയിളക്കുന്ന വിധിയാണ് ഇതേ ദിവസം മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.
ഒരു ഗൂഢാലോചനയുടെ ഭാഗമായി തന്റെ ഭാര്യക്ക് ജയിലില്‍ പോകേണ്ടി വന്നുവെങ്കിലും അതുകൊണ്ടൊന്നും താന്‍ തളരില്ല. തന്നെ സമ്മര്‍ദത്തിലാക്കാമെന്നും കരുതേണ്ട. വീട് വിറ്റിട്ടാണെങ്കിലും കേസ് നടത്തും. തടിയന്റവിട നസീര്‍ പറഞ്ഞുവെന്ന് പറഞ്ഞ് തന്റെ ഭാര്യക്കെതിരെ തെളിവ് കൊടുക്കാന്‍ പ്രോസിക്യൂട്ടര്‍ക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല. ഇത് നാളെ പറഞ്ഞുകൂടെന്നുമില്ല. ഇതൊക്കെ ഗൂഢാലോചനയുടെ തെളിവുകളാണ്. കൃത്രിമമായി സൃഷ്ടിച്ച തെളിവുകളിലൂടെ നല്ല വിഭാഗം ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന നാടകമാണ് ഇത്. പക്ഷേ അന്തിമഫലം ഇതായിരിക്കുമെന്നറിയാന്‍ വൈകിപ്പോയി ഫഅദ്ദേഹം പറഞ്ഞു.
അറസ്റ്റ്‌ചെയ്യാന്‍ വരുമ്പോള്‍ എന്റെ കൈ കൊണ്ട് സൂഫിയയെ പിടിച്ചുകൊടുക്കണമെന്നായിരുന്നു ആഗ്രഹം. അവര്‍ ഇനി തിന്നുകയോ കൊല്ലുകയോ കടിച്ചുകീറുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ. സല്‍സ്വഭാവിയും നിഷ്‌കളങ്കയുമായ സൂഫിയയെ കുടുക്കിയവരെ ദൈവം തമ്പുരാന്‍ വെറുതെ വിടില്ലഫ മഅ്ദനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്നെയോ സൂഫിയയോ ഏതെങ്കിലും കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണച്ചത്. അവരുടെ സാമ്രാജ്യത്വവിരുദ്ധ നിലപാടാണ് അതിന് പ്രേരിപ്പിച്ചത്. അതില്‍ ഇപ്പോഴും കുറ്റബോധമില്ല.
സൂഫിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച 164 സ്‌റ്റേറ്റ്‌മെന്റ് നല്‍കിയ താജുദ്ദീനും ഷെരീഫും സമ്മര്‍ദത്തിന് വഴങ്ങിയാണ് അത് നല്‍കിയതെന്നും അത് തെളിയിക്കാന്‍ തനിക്കാവുമെന്നും മഅ്ദനി വ്യക്തമാക്കി. താജുദ്ദീനെ സൂഫിയ ഇതുവരെ കണ്ടിട്ടില്ല. ഇതുവരെ ഒരു കേസിലും പെടാത്ത ജനതാദള്‍ (എസ്) മണ്ഡലം പ്രസിഡന്റായ താജുദ്ദീനെ രണ്ട് ദിവസം മുമ്പാണ് ബംഗളൂരു പൊലീസ് കേസില്‍ വലിയ വാഗ്ദാനം നല്‍കി സൂഫിയക്കെതിരെ മൊഴി വാങ്ങിയത്. ഇത് വാങ്ങിയ ഓഫിസറെ തനിക്കറിയാം. അത് അടുത്ത ഘട്ടത്തില്‍ വെളിപ്പെടുത്തും. താജുദ്ദീന്റെ ഒരു ബന്ധു ഇക്കാര്യം അറിയിച്ചിരുന്നു. വളരെ ഉത്തരവാദിത്വബോധത്തോടുകൂടിയാണ് താനിത് പറയുന്നത്. ഇക്കാര്യം കോടതിയില്‍ പറയാനും തയാറാണ്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഒന്നാം പ്രതിയാക്കിയ ഷെരീഫ് നിരപരാധിയാണെന്ന് തനിക്കുമറിയാം. ഇപ്പോള്‍ ഇയാളെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി മാപ്പുസാക്ഷിയാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിച്ചുവെച്ചിരുന്ന ഷെരീഫിന്റെ വാഹനവും കഴിഞ്ഞദിവസം ഇറക്കിക്കൊടുത്തു. തനിക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് ഷെരീഫ് തന്നെ വിളിച്ചുപറഞ്ഞിരുന്നു. ഒന്നും ഭയപ്പെടാനില്ലാത്തതിനാല്‍ നീ രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടോ എന്നാണ് അതിന് താന്‍ മറുപടി നല്‍കിയത്. ഇത്തരമൊരു 164 സ്‌റ്റേറ്റ്‌മെന്റിന്റെ പേരിലാണ് താന്‍ 10 വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിവന്നത്. തടിയന്റവിട നസീര്‍ പി.ഡി.പി പ്രവര്‍ത്തകനാണെന്ന പ്രചാരണം പച്ചക്കള്ളമാണ്. കഴിഞ്ഞദിവസം അയാളുടെ 16 വയസ്സിനെക്കുറിച്ച് താന്‍ പറഞ്ഞതോടെ നസീര്‍ 16 വയസ്സില്‍ പി.ഡി.പി അംഗമായിരുന്നെന്ന് കഥമെനഞ്ഞിരിക്കുകയാണ്ഫമഅ്ദനി പറഞ്ഞു. സൂഫിയാ മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രകോപനത്തിനും പി.ഡി.പി പ്രവര്‍ത്തകര്‍ ഇരയാകരുതെന്നും മഅ്ദനി അഭ്യര്‍ഥിച്ചു.

പിരിമുറുക്കത്തിന്റെ മണിക്കൂറുകള്‍; ഒടുവില്‍ നാടകീയ അറസ്റ്റ്
Friday, December 18, 2009
കൊച്ചി: ഇന്നലെ പിരിമുറുക്കത്തിന്റെ ദിനമായിരുന്നു കൊച്ചി നഗരത്തിന്. ഒടുവില്‍ സൂഫിയ മഅ്ദനിയെ നാടകീയമായി അറസ്റ്റ് ചെയ്തതോടെ കേരളത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്ക് പരിസമാപ്തിയായി.
സൂഫിയയും ഏതാനും വനിതകളും കറുത്ത സ്‌കോര്‍പിയോയില്‍ അന്‍വാര്‍ശേരിയില്‍ നിന്ന് പുറപ്പെട്ടതായി രാവിലെ ഏഴരയോടെയാണ് എറണാകുളം പൊലീസിന് വിവരം ലഭിക്കുന്നത്. താമസിയാതെ ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. അതോടെ അഭ്യൂഹങ്ങള്‍ തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന് ഉറപ്പായതോടെ സൂഫിയ, കളമശേരി ബസ് കത്തിക്കല്‍ കേസ് പരിഗണിക്കുന്ന ആലുവ കോടതിയിലെത്തി കീഴടങ്ങാന്‍ അവിടേക്കാണ് എത്തുകയെന്നായിരുന്നു ആദ്യ പ്രചാരണം.
സൂഫിയ പുറപ്പെട്ടതറിഞ്ഞ് മഅ്ദനിയുടെ കലൂര്‍ കറുകപ്പിള്ളിയിലെ വീടിന് മുന്നില്‍ മഫ്തിയില്‍ പൊലീസ് നിരന്നു. ഒമ്പതരയോടെയാണ് രണ്ട് വാഹനങ്ങളിലായി സൂഫിയയും സഹായികളും പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജും സംഘവുമൊത്ത് കലൂരിലെ വീട്ടിലെത്തിയത്. ഇതോടെ മാധ്യമപ്പടയും വീടിന് മുന്നില്‍ തമ്പടിച്ചു. തല്‍സമയ സംപ്രേഷണവുമായി ദൃശ്യമാധ്യമങ്ങളുടെ ഒ.ബി വാനുകളും രംഗം കൈയടക്കി. പി.ഡി.പി പ്രവര്‍ത്തകരും പരിസരവാസികളും വീടിന് മുന്നില്‍ കൂട്ടംകൂടി.
പത്തോടെ, പൊലീസ് കമാന്‍ഡോ വിഭാഗം വീടിന് അരക്കിലോമീറ്റര്‍ അകലെ കലൂരിലെത്തി ക്യാമ്പുചെയ്തു. 123 ാമത്തെ ഇനമായി 11 ഓടെയാണ് ഹൈ കോടതി സൂഫിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയെന്ന് അതിനിടെ വിവരം ലഭിച്ചു. ഉച്ചക്കുമുമ്പ് കേസില്‍ വിധിയുണ്ടാകുമെന്ന സൂചനയും ഉയര്‍ന്നു.
വിധി വന്നാലുടന്‍ സൂഫിയ വീട്ടില്‍ നിന്നിറങ്ങി കേസ് പരിഗണിക്കുന്ന ആലുവ ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുമെന്നും ചിലര്‍ 'ആധികാരിക വിവരം' നല്‍കി. അതോടെ, ഈ നീക്കം തടയാനുള്ള ശ്രമത്തിലായി പൊലീസ്. സൂഫിയ കോടതിയില്‍ കീഴടങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അതിനുമുമ്പ് അവരെ അറസ്റ്റുചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മാത്രമല്ല, മഅ്ദനിയുടെ വീടിന് സമീപത്തേക്ക് വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങളും നിരീക്ഷിച്ചു തുടങ്ങി.
11 മണിക്ക് കോടതി കേസ് പരിഗണക്കെടുത്തതോടെ പിരിമുറുക്കം വര്‍ധിച്ചു. ഉച്ചക്ക് മുമ്പായിരുന്നു സൂഫിയയുടെ അഭിഭാഷകന്റെ വാദം. ബസ് കത്തിക്കല്‍ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി സംഭവിക്കാവുന്നതാണെന്ന് തെലുങ്കാന സമരത്തിലെ ബസ് കത്തിക്കല്‍ ഉദാഹരിച്ച് അഭിഭാഷകന്‍ വാദമുയര്‍ത്തിയതറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷയിലായി. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതോടെ, വീടിന് മുന്നില്‍ കൂടിനിന്ന പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും മാറി.
രണ്ടുമണിക്ക് വീണ്ടും കോടതി ചേര്‍ന്നപ്പോഴായിരുന്നു സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്റെ വാദം. കേസില്‍ സൂഫിയക്ക് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാടെടുത്തതോടെയാണ് സര്‍ക്കാറും തങ്ങളെ കൈവിട്ടതായി പി.ഡി.പി പ്രവര്‍ത്തകര്‍ക്ക് ബോധ്യമായത്. അതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന് ഏറക്കുറെ ഉറപ്പായി. മൂന്നോടെ സര്‍ക്കാര്‍ വാദം കഴിഞ്ഞപ്പോള്‍തന്നെ പ്രവര്‍ത്തകരുടെ മുഖത്ത് മ്ലാനത വ്യക്തമായി. മഅ്ദനിയുടെ വീടിന് മുന്നിലെ അന്തരീക്ഷവും മൂകമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ പ്രവര്‍ത്തകരും എത്തി.
4.15ന് വിധിയുണ്ടാകുമെന്ന് അറിയിപ്പ് ലഭിച്ചതോടെ പിരിമുറുക്കം വര്‍ധിച്ചു. നേതാക്കള്‍ വീടിനകത്തേക്കും പുറത്തേക്കും തിരക്കിട്ട് നീങ്ങുന്നതും കാണാമായിരുന്നു.
കലൂരില്‍ തമ്പടിച്ച പൊലീസ് സേനയും കറുകപ്പിള്ളിയിലേക്ക് നീങ്ങി. നാലുമണിയോടെ പ്രാദേശിക നേതാക്കള്‍ പുറത്തെത്തി, മഅ്ദനിയുടെ വീടിന് സമീപത്തുനിന്ന് പ്രവര്‍ത്തകര്‍ അകലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. വര്‍ക്കിങ് ചെയര്‍മാന്റെ നിര്‍ദേശമാണിതെന്നും പ്രവര്‍ത്തകര്‍ എന്ന വ്യാജേന മറ്റുള്ളവര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാതിരിക്കാനുള്ള മുന്‍കരുതലാണിതെന്നും അവര്‍ വിളിച്ചുപറഞ്ഞു.
4.18നാണ് ഏറെ ഉത്കണ്~ പരത്തിയ വാര്‍ത്ത പുറത്തുവന്നത്; സൂഫിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ചുമിനിറ്റിനകം എറണാകുളം സിറ്റി അസി. കമീഷണര്‍ സുനില്‍ ജേക്കബ് മഅ്ദനിയുടെ വീടിന് സമീപത്ത് എത്തി. ഉടന്‍ അറസ്റ്റ് നടക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശം കാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനകം, ഗേറ്റിനകത്ത് പാര്‍ക്ക് ചെയ്തിരുന്ന കറുത്ത സ്‌കോര്‍പിയോ വാഹനത്തില്‍ സൂഫിയയും രണ്ട് സഹായികളും ഇരിപ്പുറപ്പിച്ചിരുന്നു.
ഗേറ്റിന് വെളിയിലെത്തിയ പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് 'കോടതിവിധിക്ക് വഴങ്ങണമെന്നത് അബ്ദുന്നാസിര്‍ മഅ്ദനിയുടെ തീരുമാനമാണെന്നും വീടിന് മുന്നിലെ പ്രവര്‍ത്തകര്‍ രണ്ടുവരിയായി ഒഴിഞ്ഞുനിന്ന് പൊലീസ് സംഘത്തിന് വഴിയൊരുക്കണമെന്നത് അദ്ദേഹത്തിന്റെ നിര്‍ദേശമാണെന്നും വിളിച്ചുപറഞ്ഞു. നാലരയോടെ സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശമെത്തി. ഉടന്‍ വനിതാ പൊലീസിന്റെ അകമ്പടിയോടെ ഗേറ്റിനകത്തേക്ക് പോയ അസി. കമീഷണര്‍ അറസ്റ്റ് രേഖപ്പെടുത്തി.
പി.ഡി.പി നേതാക്കളുടെ സഹായത്തോടെ വഴിയൊരുക്കിയ പൊലീസ് സംഘം കൊല്ലത്തുനിന്നെത്തിയ സ്‌കോര്‍പിയോയില്‍തന്നെ സൂഫിയയെ കൊണ്ടുപോയി. മഅ്ദനിക്കും സൂഫിയക്കും സിന്ദാബാദ് വിളിച്ച് സൂഫിയയെ യാത്രയാക്കിയ പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്കെതിരായ മുദ്രാവാക്യങ്ങളും മുഴക്കി. സൂഫിയയും സംഘവും പോയതോടെ പൊലീസ് കമാന്‍ഡോകളും രംഗമൊഴിഞ്ഞു.

കേസില്‍ പങ്കാളിയെന്ന് വരുത്താന്‍ ആസൂത്രിത ശ്രമം-സൂഫിയ
Friday, December 18, 2009
കൊച്ചി: ദുര്‍ബലമായ തെളിവുകള്‍ നിരത്തി കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പങ്കാളിത്തമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സൂഫിയ മഅ്ദനി ജാമ്യാപേക്ഷയില്‍ ഹൈ കോടതിയെ ബോധിപ്പിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. രണ്ടുതവണ ചോദ്യം ചെയ്ത് തെളിവുകളില്ലെന്ന് കണ്ടെത്തിയതാണ്. കൂടുതല്‍ അന്വേഷണം നടത്തിയെന്ന പേരില്‍ ആസൂത്രിതമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
പൊലീസ് നടപടികള്‍ ആദ്യാവസാനം സംശയാസ്പദമാണ്. പൊലീസ് നേരത്തേ നല്‍കിയ റിപ്പോര്‍ട്ടില്‍ പത്താം പ്രതിയുടെ സ്ഥാനം ഒഴിച്ചിട്ടിരുന്നു. ആരെ വേണമെങ്കിലും പിന്നീട് പ്രതിയാക്കുകയെന്ന ഉദ്ദേശ്യമായിരുന്നു പൊലീസിന്. പ്രതിപ്പട്ടികയില്‍ ഉണ്ടായ മാറ്റിമറിക്കലുകളിലും ദുരൂഹതയുണ്ട്. കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളെ 12ാം പ്രതിയാക്കിയപ്പോള്‍ മതനിഷ്~ അനുസരിച്ച് ജീവിക്കുന്ന സാധാരണ വീട്ടമ്മയെ ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച് പത്താം പ്രതിയാക്കുകയാണ് പൊലീസ് ചെയ്തതെന്നും ഹരജിക്കാരിയുടെ അഭിഭാഷകന്‍ വി.ചിദംബരേഷ് ബോധിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി 19ഫന് ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഹരജിക്കാരിയുടെ പങ്കാളിത്തം പറഞ്ഞിരുന്നില്ല. കഴിഞ്ഞ എട്ടിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പത്താം പ്രതിയായി ഉള്‍പ്പെടുത്തിയത്. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പൊലീസിന്റെ നടപടി. പി.ഡി.ജോസഫ് എന്നയാള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് മാത്രമാണ് ഹരജിക്കാരിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തില്‍ കോടതിയെ സമീപിക്കാന്‍ ഹരജിക്കാരന് അവകാശമില്ല. ക്രിമിനല്‍ കേസുകളില്‍ മൂന്നാമത് ഒരാളുടെ ഇടപെടല്‍ അനുവദനീയമല്ലെന്ന് ഹൈ കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
സൂഫിയയുടെ മൊബൈല്‍ ഫോണിലേക്ക് ഏതാനും കോളുകള്‍ വന്നുവെന്നതാണ് പ്രധാന ആരോപണം. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ എന്ന നിലയില്‍ നൂറുകണക്കിന് കോളുകള്‍ വരാറുണ്ട്. തെലുങ്കാന സമരവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര റാവുവിന്റെ ഭാര്യക്ക് നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് സമരവുമായി ബന്ധപ്പെട്ട് നടന്ന ബസ് കത്തിക്കല്‍ ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങളില്‍ അവര്‍ ഗൂഢാലോചകയാകുമോ?. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്ന മഅ്ദനിയുടെ അവസ്ഥ ഭാര്യക്കും നേരിടേണ്ടി വരുമോ എന്ന ആശങ്ക അവഗണിക്കാനാവില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
വികലാംഗനായ ഭര്‍ത്താവിനെ പരിചരിക്കേണ്ട ചുമതല ഹരജിക്കാരിക്കാണ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുമുണ്ട്. നിരവധി രോഗങ്ങളും ഇവരെ അലട്ടുന്നു. മതനിഷ്~യോടെ ജീവിക്കുന്ന ഇവരെ അനാവശ്യമായി പീഡിപ്പിക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടി.
ഈഘട്ടത്തില്‍ കോടതി കേസിലെ പ്രതികളുടെ സമുദായം പരിഗണനാ വിഷയമല്ലെന്ന് വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നല്‍കിയ നോട്ടീസിനോട് അനാദരവ് കാണിച്ചിട്ടില്ല. ആയുര്‍വേദ ചികില്‍സയിലായിരുന്ന ഭര്‍ത്താവിനൊപ്പം ആയിരുന്നതിനാലാണ് ഹാജരാകാന്‍ കഴിയാഞ്ഞത്. മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്ന് കാണിച്ച് നിവേദനം നല്‍കിയിരുന്നു. ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകാം. കോടതി പറയുന്ന ഏതുവ്യവസ്ഥയും പാലിക്കാന്‍ തയാറാണെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
ബസ് കത്തിക്കല്‍ കേസിലെ മറ്റ് പ്രതികള്‍ സൂഫിയയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ വി.ജി.ഗോവിന്ദന്‍ നായര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ബോധിപ്പിച്ചു. സൂഫിയ ഫോണില്‍ ബന്ധപ്പെട്ട് പേടിക്കേണ്ടെന്നും കേസ് വന്നാല്‍ എന്തെങ്കിലും ചെയ്യാമെന്നും നസീര്‍ പറയുന്നപോലെ ചെയ്തുകൊള്ളാനും പറഞ്ഞുവെന്ന് താജുദ്ദീന്റെ മൊഴിയിലുണ്ടെന്ന് ഡി.ജി.പി വ്യക്തമാക്കി.
നസീര്‍ ലശ്കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ്. ജയിലില്‍വെച്ച് മജീദ് പറമ്പായി സൂഫിയയുടെ നിര്‍ദേശപ്രകാരമാണ് ബസ് കത്തിച്ചതെന്ന് പറഞ്ഞതായാണ് നേരത്തേ ഒന്നാം പ്രതിയായിരുന്ന ശരീഫ് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയത്. ഗൂഢാലോചനയില്‍ സൂഫിയക്ക് സജീവ പങ്കാളിത്തമുണ്ട്. ഇവരുടെ പ്രേരണയുമുണ്ട്.
അറസ്റ്റിന്റെ കാര്യത്തില്‍ സിവില്‍ നടപടി നിയമപ്രകാരമുള്ള ഇളവുകള്‍ തീവ്രവാദ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.

സൂഫിയയുടെ അറസ്റ്റ്: പാര്‍ട്ടികളും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണം -ടി. ആരിഫലി
Friday, December 18, 2009
കോഴിക്കോട്: തീവ്രവാദ വേട്ടയുടെ പേരില്‍ കേരളത്തില്‍ വീണ്ടും വിവാദങ്ങളുയരുകയും തുടര്‍ന്ന് സൂഫിയ മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മാധ്യമങ്ങളും രാഷ്ട്രീയ സംഘടനാ നേതാക്കളും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി പറഞ്ഞു. തീവ്രവാദികളും സാമൂഹികവിരുദ്ധ ശക്തികളും തിരിച്ചറിയപ്പെടണം. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സാമുദായിക ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാനും നിയമവാഴ്ച അപകടപ്പെടുത്താനും ആരെയും അനുവദിച്ചു കൂടാ.
എന്നാല്‍, ഭീകരവിരുദ്ധ നീക്കങ്ങളുടെ പേരില്‍ കാടടച്ച് വെടിവെക്കുന്ന രീതിയും അംഗീകരിക്കാവുന്നതല്ല. രാജ്യത്തിന്റെ ബഹുസ്വരതയെ പരിഗണിക്കാത്തതും ദേശീയ താല്‍പര്യങ്ങളെ മാനിക്കാത്തതുമായ നിലപാടുകള്‍ പല കേന്ദ്രങ്ങളും സ്വീകരിച്ചു കാണുന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. അവരെ അപരവത്കരിക്കുക എന്നത് വര്‍ഗീയത തത്ത്വശാസ്ത്രമായി സ്വീകരിച്ച സംഘ്പരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണ്. ലോകതലത്തില്‍ സാമ്രാജ്യത്വ ശക്തികളുടെ അജണ്ടയാണിത്. ഈ അജണ്ടയെ സഹായിക്കുന്ന വിധത്തിലുള്ള കുറ്റാന്വേഷണങ്ങളും മാധ്യമങ്ങളുടെ പ്രചാരണ യുദ്ധവും ഫാഷിസ്റ്റുകള്‍ക്കല്ലാതെ ആര്‍ക്കും ഗുണംചെയ്യില്ല.
രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തീവ്രവാദികളും അവര്‍ക്കെതിരെ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വാര്‍ത്താ സംപ്രേഷണത്തില്‍ സൂക്ഷ്മത പുലര്‍ത്താത്ത മാധ്യമങ്ങളും ദേശീയ താല്‍പര്യങ്ങള്‍ക്കെതിരായ സാമ്രാജ്യത്വ അജണ്ടകളാല്‍ സ്വാധീനിക്കപ്പെടുന്നവരാണ്. ഈ വസ്തുത തിരിച്ചറിയാനാവുന്നില്ലെങ്കില്‍ അപകടകരമായ പതനത്തിലാണ് രാജ്യവും ജനങ്ങളും എത്തിച്ചേരുകയെന്ന് അമീര്‍ ചൂണ്ടിക്കാട്ടി.
അന്വേഷണങ്ങള്‍ ബോധപൂര്‍വം വഴിതെറ്റിക്കപ്പെടുന്ന പ്രവണതയും നാം കരുതിയിരിക്കണം. പാര്‍ലമെന്റ് ആക്രമണം, മാലേഗാവ് സ്‌ഫോടനം, മുംബൈ ഭീകരാക്രമണം, ഇതോടനുബന്ധിച്ച് ഹേമന്ത് കര്‍ക്കരെ വധിക്കപ്പെട്ട സംഭവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ഞെട്ടിക്കുന്ന വിവരങ്ങളും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നിഷ്പക്ഷത ഉയര്‍ത്തിപ്പിടിക്കുകയും നീതിയും ന്യായവും പുലരണമെന്ന അവരുടെ പ്രതിബദ്ധത തെളിയിക്കുകയും ചെയ്യേണ്ട ഘട്ടമാണിത്.
ദല്‍ഹിയിലെ ബട്‌ലഹൗസ് സംഭവം മുതല്‍ പല നിര്‍ണായക സന്ദര്‍ഭങ്ങളിലും ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനും അവര്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റിനും ഇത് സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്.
കേവല രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും താല്‍ക്കാലിക നേട്ടങ്ങള്‍ക്കുമപ്പുറം ഉയര്‍ന്ന് നില്‍ക്കാന്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമാവുന്നില്ല. സൂഫിയ മഅ്ദനിയുടെ പേരിലുള്ള കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതു വലതു പക്ഷങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ ഇതിന്റെ ഉദാഹരണം മാത്രമാണ്. സാമുദായിക ധ്രുവീകരണത്തിന് വഴിമരുന്നിടുംവിധം യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും ചിലനേതാക്കള്‍ പ്രസ്താവനയിറക്കുന്നതും പെരുമാറുന്നതും തികച്ചും നിര്‍ഭാഗ്യകരമാണ്.
തീവ്രവാദ ബന്ധമാരോപിച്ച് വേട്ടയാടപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടാന്‍ 10 വര്‍ഷമെടുത്തു. അദ്ദേഹത്തിന് നഷ്ടമായ ഒരു പതിറ്റാണ്ട് തിരിച്ചുകൊടുക്കാന്‍ ആര്‍ക്ക് കഴിയുമെന്ന് അമീര്‍ ചോദിച്ചു. നമ്മുടെ നീതിന്യായ വ്യവസ്ഥക്കോ അദ്ദേഹത്തെ കൂട്ടവിചാരണ ചെയ്ത മാധ്യമങ്ങള്‍ക്കോ തടവിലിട്ട സര്‍ക്കാറിനോ അത് കഴിയില്ല. ഇന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ കൂടി തീവ്രവാദ മുദ്രകുത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. സാമാന്യബുദ്ധിയുള്ള ഏതൊരാളുടേയും നീതിബോധത്തെ പരിഹസിക്കുന്ന വിധത്തില്‍ മഅ്ദനിക്കുണ്ടായ അനുഭവം ഇനിയും ആവര്‍ത്തിക്കപ്പെടരുത്. അതിനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണം. ഹീനമായ രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ആരും ഇരകളായിക്കൂടാ.
നീതിക്കു വേണ്ടിയാവണം നമ്മുടെ പോരാട്ടം. രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. കേരളത്തിന്റെ സവിശേഷമായ സാമുദായിക ബന്ധങ്ങളെപ്പോലും ബാധിക്കുന്ന പ്രചാരണങ്ങളെ ഏറ്റെടുക്കാതിരിക്കാനുള്ള വിവേകം അവര്‍ കാണിക്കുമെന്ന് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

മഅ്ദനിയെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ വെറുതെവിട്ടു
Friday, December 18, 2009
കൊല്ലം: ഐ.എസ്.എസ് നേതാവായിരിക്കെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. എട്ട് പ്രതികളുള്ള കേസില്‍ വിചാരണ നേരിട്ട അഞ്ച് പേരെയാണ് അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി വാസന്‍ വെറുതെവിട്ടത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഒന്ന് മുതല്‍ നാല് വരെ പ്രതികളുമായ മൈനാഗപ്പള്ളി കടപ്പാമുറിയില്‍ മുല്ലശ്ശേരി പടീറ്റതില്‍ ജയനാഥന്‍പിള്ള (38), ഇടവനശ്ശേരി ചേമ്പിനാല്‍ വീട്ടില്‍ അജയകുമാര്‍ (42), തഴുത്തല പുഞ്ചമൂട്ടില്‍ വീട്ടില്‍ രാമചന്ദ്രന്‍ (33), കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ ബാലചന്ദ്രന്‍ (38), ആറാംപ്രതി പനയം കൊട്ടുകാട് വീട്ടില്‍ സി.കെ. ചന്ദ്രബാബു (50) എന്നിവരെയാണ് കോടതി വിട്ടയച്ചത്. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. അഞ്ചാം പ്രതി തിരുവല്ല ഓതറ അക്കര പുത്തന്‍വീട്ടില്‍ കൃഷ്ണകുമാര്‍ (42), ഏഴാം പ്രതി ശൂരനാട് വേങ്ങ വിളയില്‍ വീട്ടില്‍ ഷാജികുമാര്‍ (32) എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. എട്ടാംപ്രതി വേങ്ങ കാട്ടില്‍പറമ്പില്‍ വടക്കതില്‍ സുരേഷ്‌കുമാര്‍ വിചാരണക്കിടെ മരിച്ചു.
ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം, മുറിവേല്‍പ്പിക്കല്‍, സ്‌ഫോടകവസ്തു നിയമം തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. എന്നാല്‍, പ്രധാന സാക്ഷികളടക്കം ഏഴുപേര്‍ വിസ്താരവേളയില്‍ കൂറുമാറി. 67 പേരുള്ള സാക്ഷിപട്ടികയില്‍ നിന്ന് 37 സാക്ഷികളെ വിസ്തരിച്ചു. മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ 15 മുതല്‍ 17 വരെ സാക്ഷികളായ ക്ലീറ്റസ് ജോര്‍ജ്, സോമന്‍പിള്ള, ദശപുത്രന്‍ എന്നിവരടക്കമാണ് കൂറുമാറിയത്. 33 രേഖകളും വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന്‍ ഹാജരാക്കി. തന്റെ വലതുകാല്‍ ബോംബാക്രമണത്തില്‍ നഷ്ടപ്പെടുത്തിയവരോട് പകയില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും മഅ്ദനി നേരത്തേ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് സാക്ഷിവിസ്താരവേളയില്‍ മഅ്ദനി രേഖാമൂലം അഭ്യര്‍ഥിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി യായിരുന്ന പി.കെ. കുട്ടപ്പായിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
1992 ആഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിന്ന് യത്തീംഖാനയിലേക്ക് പോകവെയാണ് മഅ്ദനിക്കും ഒപ്പമുണ്ടായവര്‍ക്കും നേരെ ബോംബാക്രമണം ഉണ്ടായത്.
ശാസ്താംകോട്ടയിലെ ആര്‍.എസ്.എസ് താലൂക്ക് കാര്യാലയത്തിലാണ് വധശ്രമ ഗൂഢാലോചന നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി. മുണ്ടക്കലും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ പി. വിജയരാഘവന്‍, കെ. വേലായുധന്‍പിള്ള, പ്രതാപചന്ദ്രന്‍ എന്നിവരും ഹാജരായി.

പ്രണയ വിവാഹം: പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുള്ള ആരോപണം ശരിയല്ല -കോടതി
Friday, December 18, 2009
കൊച്ചി: പ്രണയ വിവാഹങ്ങളുടെപേരില്‍ ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അന്വേഷണം നടത്തുന്നതും ശരിയല്ലെന്ന് ഹൈക്കോടതി. പ്രണയക്കുരുക്കില്‍പെടുത്തി പെണ്‍കുട്ടികളെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിലെ തുടര്‍ അന്വേഷണം തടഞ്ഞാണ് ജസ്റ്റിസ് എം.ശശിധരന്‍ നമ്പ്യാരുടെ വാക്കാലുള്ള നിരീക്ഷണം.
വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ പ്രണയവിവാഹങ്ങള്‍ നടക്കുന്നുണ്ട്. പ്രണയമാണ് പരമ പ്രധാനം. ഇത്തരം വിവാഹങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കി പ്രചാരണം നടത്തുന്നത് ശരിയല്ല. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹാജരായ പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ മുഖത്തുനോക്കാന്‍ പോലും തയാറായിരുന്നില്ലെന്നാണ് ഇതിലെ ഉത്തരവില്‍നിന്ന് മനസ്സിലാകുന്നത്. പിന്നീട് കോടതി നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം പോയത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണെന്നാണ് മനസ്സിലാകുന്നതെന്നും കോടതി പറഞ്ഞു. കേസ് ഡയറി പരിശോധിച്ചതില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പെരുമാറ്റം നീതിപീ~ത്തിന്റെ മനസ്സാക്ഷിയെ ഉലക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ നടപടി നിയമത്തിലെ 162ഫാം വകുപ്പ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്ന മൊഴി ഒപ്പിട്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍, ഈ കേസില്‍ രണ്ട് പെണ്‍കുട്ടികളുടെയും മൊഴിയില്‍ എല്ലാ പേജിലും അവരുടെ ഒപ്പും വിരലടയാളവും പതിപ്പിച്ചിട്ടുണ്ട്. ഇത് ക്രിമിനല്‍ നടപടി നിയമത്തിലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. പൊലീസ് ഉദ്യോഗസ്ഥന് ബന്ധപ്പെട്ട നിയമവ്യവസ്ഥയില്‍ അറിവില്ലെന്ന് വിശ്വസിക്കാനാവില്ല. ഇത് അവഗണിക്കേണ്ട കൃത്യവിലോപമല്ല. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് അസി.പൊലീസ് കമീഷണര്‍ എന്ത് അധികാരത്തിലും സാഹചര്യത്തിലുമാണ് എം.ബി.എ വരെ പ~ിച്ച പെണ്‍കുട്ടികളുടെ മൊഴിയില്‍ ഒപ്പും വിരലടയാളവും നിയമവ്യവസ്ഥ ലംഘിച്ച് രേഖപ്പെടുത്തിയതെന്ന് വിശദീകരിച്ച് 23 ഫനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ അന്വേഷണം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് തടഞ്ഞിട്ടുള്ളത്. ഹരജി വീണ്ടും അടുത്തമാസം ആറിന് പരിഗണിക്കും.
ഹരജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ സി.ഖാലിദ്, പി.കെ.ഇബ്രാഹിം, ടി.പി.സാജിദ് എന്നിവര്‍ ഹാജരായി.

'തീവ്രവാദവേട്ട' മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുത്
Friday, December 18, 2009
കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും തീവ്രവാദ അന്വേഷണത്തിലും ചര്‍ച്ചകളിലും പക്വതയും വിവേകവും പാലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ അതിരുകവിഞ്ഞ സെന്‍സേഷന്‍ താല്‍പര്യങ്ങളും രാഷ്ട്രീയപാര്‍ട്ടികളുടെ വിലകുറഞ്ഞ ഗോ ഗോ വിളികളും കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തെ തിരിച്ചുപിടിക്കാനാകാത്തവണ്ണം തകര്‍ക്കുകയാണ്. ഇല്ലാത്ത ലൗ ജിഹാദ് സംഭവങ്ങളില്‍ നിന്ന് മാധ്യമങ്ങളും സാംസ്‌കാരിക നായകരും ഒരു പാ~വും പ~ിച്ചിട്ടില്ലാ എന്ന് പുതിയ സംഭവ വികാസങ്ങളോടുള്ള അവരുടെ സമീപനങ്ങള്‍ തെളിയിക്കുന്നു. സംഘ്പരിവാര്‍ അജണ്ടകളിലേക്ക് കോണ്‍ഗ്രസിലെയും മാധ്യമങ്ങളിലെയും ഒരു വിഭാഗം നീങ്ങുന്നുവെന്നത് ഭാവി കേരളത്തിന് കടുത്ത ആശങ്കയുളവാക്കുന്നതാണ്. മഅ്ദനിയുടെയും സൂഫിയാ മഅ്ദനിയുടെയും തീവ്രവാദ ബന്ധത്തെക്കുറിച്ച അന്വേഷണത്തില്‍ സത്യസന്ധതയും നീതിയും കര്‍ശനമായി ഉറപ്പുവരുത്തേണ്ടതാണ്. നിയമത്തിനു മുന്നില്‍ ആരും അതീതരല്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാല്‍ തീവ്രവാദബന്ധം ആരോപിച്ച് ജീവിതത്തിലെ പത്തുവര്‍ഷം ക്രൂരമായ തടവുജീവിതം അനുഭവിച്ചശേഷം നിരപരാധിയാണെന്നുകണ്ട് വിട്ടയക്കപ്പെട്ടതാണ് മഅ്ദനി. വീണ്ടും വ്യക്തതയില്ലാത്ത ഫോണ്‍കോളുകളുടെയും പ്രചണ്ഡമായ പ്രചാരണങ്ങളുടെ സമ്മര്‍ദഫലമായും അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നത് അന്യായമാണ്. കേരളത്തിന്റെ സവിശേഷമായ സാമുദായിക ബന്ധങ്ങളെ സാരമായി പരിക്കേല്‍പിക്കുന്ന തരത്തില്‍ പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിടുന്നവരെ പ്രബുദ്ധജനം തിരിച്ചറിയണം.

തീവ്രവാദം: രാഷ്ട്രീയ താല്‍പര്യങ്ങള്‍ പുകമറ നിറക്കുന്നു
Thursday, December 17, 2009
വയലാര്‍ ഗോപകുമാര്‍
ഒരു സമുദായത്തെ പുകമറക്കുള്ളില്‍ നിറുത്തി രാഷ്ട്രീയ താല്‍പര്യങ്ങള്‍ അഴിഞ്ഞാടുന്നു. ഇടതുവലതു രാഷ്ട്രീയങ്ങള്‍ക്കിടയില്‍ ഒരു സമുദായത്തിന്റെ ആത്മനൊമ്പരങ്ങളെക്കുറിച്ചറിയാതെ വാര്‍ത്തകളും പ്രചാരണങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ കേരളത്തിന്റെ മതേതര സ്വഭാവമാണ് ചോദ്യചിഹ്നത്തിനുമുന്നില്‍ പകച്ചുനില്‍ക്കുന്നത്. കുറ്റം ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടികൈക്കൊള്ളുക എന്നതിലുപരി പ്രചാരണപരമായ പ്രത്യേക താല്‍പര്യങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികളും ചില മാധ്യമങ്ങളും അഴിച്ചുവിടുന്നത്.
രാജ്യരക്ഷക്കെതിരായ പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നകാര്യത്തില്‍ രാജ്യസ്‌നേഹികളാരും എതിരുനില്‍ക്കില്ല. നിന്നിട്ടുമില്ല. എന്നാല്‍ ചില കുറ്റവാളികളുടെ അറസ്റ്റിന്റെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഒരുസമുദായത്തെയാകെ സംശയത്തിന്റെ മുനയില്‍ നിറുത്തത്തക്ക വിധം വളര്‍ന്നുപോകുന്നു. ഒരിക്കല്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ നടന്ന പ്രചാരണങ്ങള്‍ ഉണ്ടാക്കിയ നഷ്ടവും ഒരു മഹത്തായ സ്ഥാപനത്തിനേറ്റ കളങ്കവും വിസ്മരിക്കപ്പെടാവുന്നതല്ല. കെ. കരുണാകരനെതിരായുണ്ടായ രാഷ്ട്രീയ നീക്കങ്ങളുടെ പേരില്‍ ഐ.എസ്.ആര്‍.ഒക്ക് സല്‍പ്പേരിനൊപ്പം നഷ്ടമായത് ഒന്നാംകിട ശാസ്ത്രജ്ഞരെയായിരുന്നു. ആ ശാസ്ത്രജ്ഞര്‍ക്കാകട്ടെ, അവരുടെ സാമൂഹിക ജീവിതവും കുടുംബ ബന്ധങ്ങളും മാന്യതയുമൊക്കെ നഷ്ടമായി. രാജ്യത്തിന് ഒട്ടേറെ സംഭാവന നല്‍കാന്‍ ത്രാണിയുണ്ടായിരുന്ന അവര്‍ എത്രപെട്ടെന്നാണ് വിസ്മൃതരായത്.
ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളില്‍ വലതുപക്ഷം കണ്ണുവെക്കുന്നത് സി.പി.എമ്മിനെയായിരിക്കാം. സി.പി.എമ്മിന് ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഇടക്കാലത്തുണ്ടായ സ്വാധീനം പ്രതിപക്ഷത്തെ ഏറെക്കാലമായി അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഈ സ്വാധീനം വ്യക്തമായത്. പിന്നീട് സി.പി.എമ്മിനുണ്ടായ ക്ഷീണം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവര്‍ക്കുണ്ടായ വേരോട്ടം നിലനില്‍ക്കുന്നു എന്നു തന്നെയാണ് വിലയിരുത്തല്‍. മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ന്യൂപക്ഷ അനുകൂല നിലപാട് ചര്‍ച്ചാവിഷയമാക്കാനും സവര്‍ണ വോട്ടുകള്‍ അതുവഴി സമാഹരിക്കാനും കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയുമായി മലപ്പുറത്ത് പിണറായി വിജയന്‍ വേദി പങ്കിട്ടതാണ് അതിന് തെളിവായി യു.ഡി.എഫ് ഉപയോഗിച്ചത്. ഈ പ്രചാരണം കുറെയൊക്കെ വിജയിച്ചുവെന്നുവേണം കരുതാന്‍.
ഈ വിജയമാണ്, ബി.ജെ.പിയൊടൊപ്പം ചേര്‍ന്ന് പുതിയ പ്രചാരണങ്ങള്‍ക്ക് തിരികൊളുത്താന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ചതെന്നും കാണാം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അതിലേക്കുള്ള കരുതലാകാം ആര്‍.എസ്.എസിനെ തോല്‍പ്പിക്കുന്നവിധം ആരോപണങ്ങള്‍ ഉന്നയിക്കാനും പ്രചാരണം നടത്താനും യുഡി.എഫിനെ പ്രേരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയിരമോ രണ്ടായിരമോ വോട്ടര്‍മാര്‍ മാത്രം വരുന്ന വാര്‍ഡുകളില്‍ കുറഞ്ഞ വോട്ടുകള്‍ പോലും നിര്‍ണായകമാണ്. അതിനാല്‍ ന്യൂനപക്ഷങ്ങളില്‍നിന്ന് ഇടതുപക്ഷത്തെ അകറ്റിനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതിനോടൊപ്പം മറ്റ് സമുദായങ്ങളെയും അവരില്‍ നിന്നകറ്റുക എന്ന തന്ത്രവും ഈ പ്രചാണങ്ങള്‍ക്ക് പിന്നിലുണ്ട്.
അബ്ദുന്നാസിര്‍ മഅ്ദനിയെ ചുറ്റിയുള്ള പ്രചാരണങ്ങളാണിപ്പോള്‍ പ്രധാനമായും സി.പി.എമ്മിനെതിരെ വന്നിട്ടുള്ളത്. മഅ്ദനി ഒരു ദശാബ്ദം വിചാരണത്തടവുകാരനായി ജയിലില്‍ കിടന്നയാളാണ്. അവസാനം ഒരു കുറ്റവും ആരോപിക്കപ്പെടാതെ കുറ്റവിമുക്തനായി പുറത്തുവന്നപ്പോള്‍ നഷ്ടമായത് യൗവനവും ജീവിതവും ഒരുവലിയ രാഷ്ട്രീയ കാലഘട്ടവുമാണ്. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ പുതിയ ആരോപണങ്ങള്‍ വരുമ്പോള്‍ അത് വസ്തുനിഷ്~മാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിലെ കല്ലും നെല്ലും തിരിഞ്ഞു കാട്ടിക്കൊടുക്കാനുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകേണ്ടത്. മഅ്ദനിയുടെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹത്തെക്കൊണ്ട് രാഷ്ട്രീയ ലാഭമുണ്ടായ കാലഘട്ടങ്ങളില്‍ ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും പരിശ്രമിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുതിയ ആരോപണങ്ങളെ ഉന്നയിക്കുമ്പോള്‍ അതിന് വിശ്വാസ്യത ചോര്‍ന്നു പോകുന്നു.
അതിലുപരിയായി സാമുദായികമായി പാര്‍ശ്വവത്കരിക്കപ്പെടുന്ന അവസ്ഥയിലേക്ക് പ്രചാരണങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത് ഏറെ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന കാര്യം ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ മറന്നുപോകുന്നു. അന്വേഷണം അതിന്റെ വഴിക്കുനടക്കട്ടെ. അത് രാഷ്ട്രീയലാഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത്, ഐ.എസ്.ആര്‍.ഒക്ക് ഉണ്ടാക്കിക്കൊടുത്ത അപവാദത്തെക്കാള്‍ എത്രയോ ഗുരുതരവും ദൂരവ്യാപകവുമായ ദൂഷ്യഫലങ്ങളായിരിക്കും സംസ്ഥാനത്തിനുണ്ടാക്കുക.

കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?
Thursday, December 17, 2009
സി. ദാവൂദ്
'1970ഫലെ ട്രാന്‍സ്‌പോര്‍ട്ട് സമരമായിരുന്നു എന്റെ വിദ്യാര്‍ഥി ജീവിതകാലത്തെ ഏറ്റവും നിര്‍ണായകമായ സമരം......
.....അന്നാണ് അള്ള് എന്ന ആയുധം സംസ്ഥാനത്ത് ആദ്യമായി രംഗത്ത് വരുന്നത്. മൂന്ന് വശങ്ങളിലേക്ക് മുനകൂര്‍പ്പിച്ച മൂന്ന് ആണികള്‍ ചേര്‍ത്തുണ്ടാക്കുന്ന അള്ള് വഴിയില്‍ ഇടും. അതിലൂടെ കയറിയിറങ്ങുന്ന വാഹനങ്ങളുടെ ടയര്‍ പഞ്ചറാകും. എല്ലാവരും പോക്കറ്റില്‍ അള്ളുമായാണ് നടക്കുന്നത്. സമരത്തിന്റെ വിജയത്തിനായി നിരവധി ട്രാന്‍സ്‌പോര്‍ട്ട്ബസുകള്‍ കേടുവരുത്തി. അള്ള് വിജയകരമായ സമരായുധമായിരുന്നെങ്കിലും പൊലീസിന്റെ ഭീകരമായ മര്‍ദനത്തിനിടയില്‍ അള്ള് സമരവും പരുങ്ങലിലായിരുന്നു.
സമരം മുന്നോട്ട് നീങ്ങുന്തോറും പലഭാഗത്തും ഭീകരമായ പൊലീസ് മര്‍ദനമുണ്ടായി. പലരെയും അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചു. സമരം കൂടുതല്‍ ശക്തിയാര്‍ജിക്കാനും അക്രമാസക്തമാവാനും ഇത് കാരണമായി.
ഒരു ദിവസം രാവിലെ ഞങ്ങള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി. പാളയത്ത് ബസ് പിക്കറ്റ് ചെയ്യാനായിരുന്നു തീരുമാനം. അതിനായി യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും മറ്റും വിദ്യാര്‍ഥികള്‍ എത്തണം. ഞങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രകടനമായി മുന്നോട്ടു നീങ്ങി. ഇടക്ക് തോമസ് എന്റെ ചെവിയില്‍ പറഞ്ഞു: 'ഇന്ന് ചിലതെല്ലാം സംഭവിക്കും'. എന്ത് സംഭവിക്കും എന്ന് ഞാന്‍ തിരക്കിയില്ല. സംഭവിക്കട്ടെ എന്ന് ഞാനും പറഞ്ഞു. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് എനിക്കത്ര നിശ്ചയമുണ്ടായിരുന്നില്ല. ഞങ്ങളുടെ ജാഥ പാളയത്തേക്ക് നീങ്ങുന്നു. ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് വരുന്നു. പിന്നെ ഞാന്‍ കേള്‍പ്പിക്കുന്നത് കാതടപ്പിക്കുന്ന ഒരു മുഴക്കമാണ്. എന്തൊക്കെയോ ചിതറി വീഴുന്നതിന്റെ ശബ്ദം. ഓടിക്കോ.... എന്നാരോ വിളിച്ചു പറഞ്ഞു.
തിരുവനന്തപുരത്തെ ഇടവഴികളെല്ലാം പരിചിതമായതിനാല്‍ ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു. ഞങ്ങളുടെ അറിവില്‍ ആദ്യമായി ആസിഡ് ബള്‍ബ് സമരത്തിന്റെ ഭാഗമായ സംഭവമായിരുന്നു അത്. ആരാണ് അത് കൊണ്ടുവന്നതെന്നോ ആരാണ് പ്രയോഗിച്ചതെന്നോ ഇന്നും അജ്ഞാതം' (ലെനിന്‍ രാജേന്ദ്രന്‍, ഓര്‍മകളുടെ മഴയും വേനലും, മാധ്യമം ആഴ്ചപ്പതിപ്പ് 2007 സെപ്റ്റംബര്‍ 14)
ബസ് തകര്‍ക്കുക, കത്തിക്കുക എന്നത് കേരളത്തിലെ രാഷ്ട്രീയ സമരങ്ങളിലെയും സംഘര്‍ഷങ്ങളിലെയും ഒഴിച്ചു കൂടാനാകാത്ത ഒരിനമാണ്. കോളജ് വിദ്യാര്‍ഥിയായിരിക്കെ അതിന്റെ ലോകത്തേക്ക് കടന്നുവന്നതിന്റെ ഓര്‍മകളാണ് ലെനിന്‍ രാജേന്ദ്രന്‍ ഇവിടെ പങ്കുവെക്കുന്നത്. ഒരു സമരത്തില്‍ ഒരു ബസെങ്കിലും പൊളിച്ചില്ലെങ്കില്‍ വല്ലാത്തൊരു കുറച്ചില്‍ അനുഭവപ്പെടുന്ന അവസ്ഥ കേരളത്തിലെ സര്‍വകക്ഷി സഖാക്കളും പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഒത്തുചേര്‍ന്ന്, ഒരു ബസ് കത്തിക്കലിന്റെ പേരില്‍ സൃഷ്ടിച്ചുകൂട്ടുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതേണ്ടി വരുന്നത്. ചാനല്‍ കുമാരന്മാരുടെയും ബൈലൈന്‍ സൈദ്ധാന്തികരുടെയും ഇളകിയാട്ടം കണ്ടാല്‍ തോന്നുക 2005 സെപ്റ്റംബര്‍ ഒമ്പതിന് രാത്രി കളമശ്ശേരിയില്‍ തമിഴ്‌നാട് പോക്കുവരത്ത് കഴകം വക ബസാണ് കേരളത്തില്‍ ആദ്യമായും അവസാനമായും കത്തിയ ഏക ബസ് എന്നാണ്. ആ ബസ് കത്തിക്കല്‍കേസില്‍ പത്താംപ്രതിയായ ആളുടെ ഭര്‍ത്താവുമായി വേദി പങ്കിട്ടതിന്റെ പേരില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്ഫമാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയൊന്നാകെ മൂക്കില്‍ വലിച്ചുകളയുമെന്ന മട്ടിലാണ് മാധ്യമഫസംഘ്പരിവാര്‍ഫചെന്നിത്തല കോണ്‍ഗ്രസ് അജണ്ട മറനീക്കി മുന്നേറുന്നത്.
സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ആദ്യമായും അവസാനമായും കത്തിക്കപ്പെട്ട ബസ് അല്ല കളമശ്ശേരിയിലേത്. നൂറ്കണക്കിന് ബസുകള്‍ കേരളത്തില്‍ ഇതുവരെയായി കത്തിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ആ പട്ടികയില്‍ ഏറ്റവും രൂക്ഷവും ആസൂത്രിതവും ആപല്‍ക്കരവുമായ ബസ് തകര്‍ക്കല്‍ യത്‌നത്തിന് നേതൃത്വം നല്‍കിയത് ആര്‍.എസ്.എസും എ.ബി.വി.പിയുമാണ്. 2001 ജൂലൈ 12ന് വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി എ.ബി.വി.പി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമരം എപ്പോഴുമെന്നപോലെ സ്വാഭാവികമായും അക്രമാസക്തമായി. പൊലീസ് ചെറിയ രീതിയില്‍ ലാത്തിച്ചാര്‍ജ് നടത്തി. അടുത്ത ദിവസം (ജൂലൈ 13ന്) എ.ബി.വി.പി തിരുവനന്തപുരത്തെ ആര്‍.എസ്.എസ് ഗുണ്ടകളെയും കൂട്ടി നഗരത്തില്‍ നായാട്ട് നടത്തി. 50 കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഏതാനും മണിക്കൂറുകള്‍ കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ മാത്രം നശിപ്പിക്കപ്പെട്ടത്. കിഴക്കേകോട്ടയിലെ ഡിപ്പോയില്‍ കയറിയ ആര്‍.എസ്.എസ്ഫഎ.ബി.വി.പി സംഘം ഇടതുപക്ഷ പ്രവര്‍ത്തകനായ കണ്ടക്ടര്‍ രാജേഷിനെ അടിച്ചുകൊന്നു. കേരളചരിത്രത്തിലെ ഏറ്റവും ബീഭത്സമായ ഒറ്റത്തവണ തീര്‍പ്പാക്കലായിരുന്നു അത്. വിമോചന സമരക്കാലത്ത് കോണ്‍ഗ്രസുകാരും ലീഗുകാരും ചേര്‍ന്ന് നശിപ്പിച്ച സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാന്‍ നിന്നാല്‍ നമ്മള്‍ ശരിക്കും കുഴഞ്ഞുപോവും. കേരളത്തിലെ കെ.എസ്.ആര്‍.ടിസിയുടെ ചരിത്രം തകര്‍ക്കലിന്റെയും കത്തിക്കലിന്റെയും ചരിത്രം കൂടിയാണ്. (ബസ് മാത്രമല്ല രാഷ്ട്രീയ എതിരാളികളെയും കത്തിച്ചു കൊന്ന അനുഭവം കേരളത്തിനുണ്ട്. 1987 മാര്‍ച്ച് 23ന് കാസര്‍കോട് ചീമേനിയില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ ഒറ്റയടിക്ക് ഒരു പാര്‍ട്ടി ഓഫിസ് മുറിയില്‍ ചുട്ടുകൊല്ലപ്പെട്ടു. വെറുമൊരു ബസ് കത്തിക്കല്‍ കേസിലെ പത്താംപ്രതിയായ സൂഫിയക്കെതിരെ തൊഗാഡിയ സ്‌റ്റൈലില്‍ ഊരുചുറ്റി പ്രസംഗിക്കുന്ന രമേശ് ചെന്നിത്തലയുടെ പാര്‍ട്ടിക്കാരാണ് അതിലെ പ്രതികള്‍).
എന്തിനാണ് പ്രക്ഷോഭകാരികള്‍ എപ്പോഴും സര്‍ക്കാര്‍ ബസുകളെയും ഔദ്യോഗികവാഹനങ്ങളെയും ലക്ഷ്യംവെക്കുന്നത്? ഭരണകൂടത്തിന്റെ പ്രതീകം എന്ന നിലക്കാണ് റോഡിലൂടെ സര്‍ക്കാര്‍വാഹനങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാറിനോടുള്ള പ്രതീകാത്മക പ്രതിഷേധം എന്ന നിലക്കാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെടുന്നത്. ഇപ്പോള്‍ തെലുങ്കാനയുടെ പേരില്‍ ആന്ധ്രയിലങ്ങോളമിങ്ങോളം ബസുകള്‍ നിരന്നുനിന്ന് കത്തുന്നത് ഈ രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പൊതുവായ ലക്ഷ്യത്തിന് വേണ്ടി സ്വകാര്യമുതലല്ല; പൊതുമുതല്‍ തന്നെയാണ് നശിപ്പിക്കപ്പെടേണ്ടത് എന്ന രാഷ്ട്രീയബോധം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ബസുകള്‍ കത്തിക്കുന്നതിനെ ന്യായീകരിക്കുകയല്ല; എന്നാല്‍ കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴുമെപ്പോഴുമിങ്ങനെ കത്തിക്കൊണ്ടേയിരിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കുകയാണിവിടെ. ബസ് കത്തിക്കലിനെക്കാള്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഡസന്‍ കണക്കിന് ആളുകള്‍ നമ്മുടെ പാര്‍ലമെന്റില്‍ തന്നെയുണ്ട്. അങ്ങനെയൊരു നാട്ടില്‍ ഒരു ബസ് കത്തിച്ചവരുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്ത വീട്ടമ്മ അഖിലാണ്ഡ ഭീകരവാദിയാവുന്നതിന്റെ രസതന്ത്രം നാം അന്വേഷിച്ചേ മതിയാവൂ.
പി.ഡി.പി പ്രവര്‍ത്തകരാണ് കളമശ്ശേരിയിലെ ബസ് കത്തിക്കലിനു പിന്നില്‍. വികലാംഗനും രോഗിയുമായ തങ്ങളുടെ നേതാവിനെ ദീര്‍ഘകാലം വിചാരണയില്ലാതെ ക~ിനതടവില്‍ പാര്‍പ്പിച്ച സര്‍ക്കാറിനോടുള്ള കടുത്ത പ്രതിഷേധം അറിയിക്കുകയായിരുന്നു അവര്‍ എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ രാഷ്ട്രീയ സമരാനുഭവങ്ങളില്‍ സ്വാഭാവികമായ ഒരു കാര്യം മാത്രം. യാത്രക്കാരുണ്ടായിരിക്കെയാണ് സാധാരണ ബസുകള്‍ തകര്‍ക്കപ്പെടാറുള്ളത്. എന്നാല്‍ കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിയ ശേഷം 'മാന്യമായാ'ണ് പ്രതികള്‍ ബസ് കത്തിച്ചിരിക്കുന്നത്. എന്നാല്‍ അത്യന്തം അപസര്‍പ്പകമായ സ്വഭാവത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ വിഷയം കേരളത്തില്‍ കത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. ഭര്‍ത്താവ് ജയിലില്‍ കടുത്ത പീഡനമനുഭവിക്കുമ്പോള്‍ ചകിതയും നിസ്സഹായയുമായ ഒരു സ്ത്രീയെന്ന നിലക്ക് നടത്തിയ പിടച്ചിലും പാച്ചിലുമായിരുന്നു സൂഫിയ മഅ്ദനിക്ക് അന്ന് ജീവിതം. നിസ്സഹായവും നിരാശനിറഞ്ഞതുമായ ആ നാളുകളില്‍ വന്ന നിരവധി ഫോണ്‍കോളുകളില്‍ ചിലതാണ് അവരെ ഇന്ന് ബസ് കത്തിക്കലില്‍ പ്രതിയാക്കിയിരിക്കുന്നത്. മുമ്പ് ഇങ്ങനെയൊരു ഫോണ്‍ കോളിന്റെ പേര്പറഞ്ഞാണ് അവരുടെ ഭര്‍ത്താവിന്റെ ജീവിതത്തിലെ വിലപ്പെട്ട പത്ത്‌വര്‍ഷം ഭരണകൂടം പറിച്ചെടുത്ത് പിച്ചിച്ചീന്തി നശിപ്പിച്ചത്. അവസാനം, പൊയ്‌ക്കോ നീ നിരപരാധിയാണെന്ന് പറഞ്ഞ് ആളെ വിട്ടയച്ചു. എന്നാല്‍ ആ കാലങ്ങളില്‍ മാധ്യമങ്ങളും വലതുപക്ഷ പൊതുബോധവും അദ്ദേഹത്തോട് കാട്ടിയ ക്രൂരതകള്‍ പുതിയ രീതിയില്‍ അദ്ദേഹത്തിന്റെ ഭാര്യയോട് ആവര്‍ത്തിക്കുകയാണിന്ന്.
നമ്മുടെ നീതിന്യായ വ്യവസ്ഥയും മാധ്യമ സമൂഹവും മഅ്ദനിയോട് ചെയ്ത ക്രൂരതയുടെ പേരില്‍ യഥാര്‍ഥത്തില്‍ മാപ്പ് ചോദിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നത് പോകട്ടെ, വീണ്ടും സമാനമായ ഓപറേഷന്‍ അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ അണിയറയില്‍ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയ പത്രങ്ങളും അതിദേശീയ ചാനലുകളും കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇക്കാര്യത്തില്‍ ഐക്യമുന്നണിയാകുന്ന കാഴ്ചയാണ് കാണുന്നത്.
മുസ്‌ലിം പശ്ചാത്തലമുള്ള ഒരു സംഘടനയാണ്; സംഘ്പരിവാറിനോടും വലതുപക്ഷ രാഷ്ട്രീയത്തോടും എതിര്‍നില്‍ക്കുന്ന ഒരു സംഘടനയാണ് ഇതിനു പിന്നില്‍ എന്നതാണ് ഈ ബസ് കത്തിക്കലിനെ ഒരു അന്താരാഷ്ട്ര ഭീകര സംഭവമാക്കുന്നത്. സംഘ്പരിവാറിനും മാധ്യമങ്ങള്‍ക്കും ഒരു വിഷയത്തില്‍ പൊതുതാല്‍പര്യം വന്നു കഴിഞ്ഞാല്‍ എന്തസംബന്ധവും പവിത്രമാക്കപ്പെടുന്ന സാംസ്‌കാരിക അവസ്ഥയാണ് കേരളത്തിലുള്ളത്. ഒരേ സമയം ഇടതുപക്ഷത്തെയും മുസ്‌ലിംകളെയും ടാര്‍ഗറ്റ് ചെയ്യാന്‍ പറ്റുന്ന മുന്തിയയിനം ഐറ്റമാണ് സാമ്രാജ്യത്വഫസംഘ് അജണ്ടകളുടെ വാഹകരായ മാധ്യമങ്ങളെയും കോണ്‍ഗ്രസിനെയും ആവേശഭരിതമാക്കുന്നത്. ഈ ആവേശത്തള്ളിച്ചയില്‍ സാമാന്യ ബുദ്ധിവിചാരങ്ങള്‍ക്കും മറുചോദ്യങ്ങള്‍ക്കും പ്രസക്തിയുണ്ടാവില്ല. ഭീകരമായൊരു ആള്‍ക്കൂട്ട വിചാരണ അരങ്ങുതകര്‍ത്താടുകയാണ്. പിണറായിയെയും മഅ്ദനിയെയും ഒരുവെടിക്ക് വീഴ്ത്താന്‍ പറ്റുന്ന ഒരവസരം വെറുതെ കളഞ്ഞുകുളിക്കാന്‍ മാത്രം വിഡ്ഢികളല്ല ഇവര്‍. ആ ആള്‍ക്കൂട്ട വിചാരണയില്‍ യുക്തിവിചാരങ്ങള്‍ക്ക് തെല്ലും സ്ഥാനമുണ്ടാവില്ല. ചാനല്‍കുമാരന്മാര്‍ പറഞ്ഞുകൂട്ടുന്ന അസംബന്ധങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവര്‍ തന്നെ പിന്നീടൊന്ന് കേട്ടുനോക്കിയാല്‍ ആ വിവരക്കേടുകളുടെ അളവ് അല്‍പമെങ്കിലും അവര്‍ക്ക് ബോധ്യപ്പെടും. 'തടിയന്റവിടെ നസീര്‍ മൊഴി നല്‍കിയതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു' എന്ന് ആമുഖവാചകത്തോടു കൂടി തങ്ങളുടെ മനോവിലാസങ്ങള്‍ ആധികാരിക വിവരങ്ങളായി ഛര്‍ദിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. അങ്ങിനെയാണ്, 'പെരുന്നാള്‍ ദിനത്തില്‍ നോമ്പ് മുറിക്കുന്നവര്‍ക്ക് മേല്‍ ബോംബ് വെക്കാന്‍' നസീര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയപത്രം ഒന്നാം പേജില്‍ വെച്ചു കാച്ചിയത് (മാതൃഭൂമി, ഡിസംബര്‍ 11). മുസ്‌ലിംകള്‍ മൃഷ്ടാന്നം ബിരിയാണി തിന്നുന്ന ആഘോഷദിവസമാണ് പെരുന്നാള്‍. അന്നെങ്ങനെയാണ് നോമ്പ് മുറിക്കുക എന്റെ പ്രിയ സ്വ.ലേ കുമാരാ എന്നൊന്നും ചോദിച്ചേക്കരുത്. തീവ്രവാദ വിരുദ്ധപോരാട്ടത്തില്‍ ദേശവിരുദ്ധ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല!
ഒരു തരം പ്രചാരണ ഹിസ്റ്റീരിയ സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. ആ ഹിസ്റ്റീരിയ പടരുമ്പോള്‍ എല്ലാവരും സ്വയം മറക്കുന്നു. ദല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് പൊക്കിയെടുത്ത 'പ്രതികളെ' കഫിയ്യ (ഫലസ്തീന്‍ ശിരോവസ്ത്രം) ധരിപ്പിച്ച് പ്രദര്‍ശിപ്പിച്ചതിനെക്കുറിച്ച് പ്രശസ്ത ദൃശ്യ സൈദ്ധാന്തികനായ സദാനന്ദ് മേനോന്‍ എഴുതിയിട്ടുണ്ട്. സംഘ്പരിവാര്‍ഫസാമ്രാജ്യത്വ അജണ്ടകള്‍ എങ്ങനെയാണ് നമ്മുടെ ഫോട്ടോഗ്രഫിയെയും ഇമേജുകളെയും സ്വാധീനിക്കുന്നതെന്നത് പ്രസക്തമായ അന്വേഷണ വിഷയമാണ്. മലയാളത്തിലെ പ്രമുഖ ദേശീയപത്രത്തില്‍ അടുത്ത ഏതാനും ദിവസങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഭീകരകാര്‍ട്ടൂണുകള്‍ ഈയര്‍ഥത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ആ മാധ്യമസ്ഥാപനം ഇന്നെത്തി നില്‍ക്കുന്ന നിലപാടുലോകത്തേക്കുറിച്ചുള്ള അപകടകരമായ അറിവുകള്‍ ലഭിക്കും. പിണറായിയെ സൂഫിയയുടെ പര്‍ദ ധരിപ്പിക്കുന്നത് നിര്‍ദോഷമായ ഒരു കലാവിഷ്‌കാരമെന്നതിലുപരി പുഴുവരിക്കുന്ന ഒരു വിശാലലക്ഷ്യത്തെയാണ് അടിവരയിട്ട് അടയാളപ്പെടുത്തുന്നത്.
'ജന്മഭൂമി'യുടെയും രമേശ് ചെന്നിത്തലയുടെയും അജണ്ടകളും ലക്ഷ്യങ്ങളും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ മുസ്‌ലിംലീഗും അതിന്റെ പത്രവും അതിനെയും മറികടക്കുന്ന സ്വഭാവത്തില്‍ ചാടിക്കളിക്കുന്നതെന്തിനാണ്? എപ്പോഴും ഭരണവര്‍ഗ അധീശനിലപാടുകളോടൊപ്പം ചേര്‍ന്ന ചരിത്രമേ ലീഗിനുള്ളൂ എന്ന കാര്യം വീണ്ടും അടിവരയിടുകയാണ് ഇവിടെ. നീതിക്ക് വേണ്ടി കൈ ഉയര്‍ത്തേണ്ട സന്ദര്‍ഭങ്ങളിലൊക്കെ ഭരണകൂട/വ്യവസ്ഥാപിത യുക്തിക്ക് മുമ്പില്‍ കീഴടങ്ങി മുട്ടിലിഴഞ്ഞ പാരമ്പര്യമാണ് ലീഗിന്‍േറത്. മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദ നിലപാടുകളിലേക്ക് നയിച്ചത് അവരുടെ ഇത്തരം നപുംസക നിലപാടുകളായിരുന്നു. രാമക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത് തര്‍ക്കഭൂമിയലല്ല എന്ന് കോണ്‍ഗ്രസിനേക്കാള്‍ ആവേശത്തില്‍ പ്രചരിപ്പിച്ച് നടന്നവരാണ് അവര്‍. മാധ്യമങ്ങളും കോണ്‍ഗ്രസിലെ വലതുപക്ഷ ലോബിയും ചേര്‍ന്ന് നടത്തുന്ന കുപ്രചാരണങ്ങളുടെ സന്ദര്‍ഭത്തിലും നീതി ഉയര്‍ത്തിപ്പിടിച്ച് തന്‍േറടത്തോടെ നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ചരിത്രത്തില്‍ നിന്ന് ഒന്നും പ~ിക്കാത്തവരെ ചരിത്രം ചിലത് പ~ിപ്പിക്കുമെന്നതാണ് സത്യം.

സൂഫിയയെ റിമാന്റ് ചെയ്തു
Friday, December 18, 2009
കൊച്ചി : കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായി പേരു ചേര്‍ക്കപ്പെട്ട സൂഫിയ മഅ്ദനിയെ ആലുവ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ( രണ്ട് ) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സൂഫിയയുടെ അഭ്യര്‍ഥന പ്രകാരം എറണാകുളം സബ്ജയിലിലേക്കാണ് റിമാന്റ് ചെയ്തത്. ഇന്ന് രണ്ടരയോടെയാണ് സൂഫിയയെ കളമശ്ശേരി സി. ഐയുടെ നേതൃത്വത്തിലെ പോലീസ് സംഘം ആലുവ കോടതിയില്‍ ഹാജരാക്കിയത്. കോടതിക്ക് പുറത്ത് വന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
തടിയന്റവിട നസീറിന് മഅ്ദനി കുടുംബത്തോട് വിരോധമുണ്ടെന്നും അതിനാലാണ് കേസില്‍ തനിക്ക് പങ്കുണ്ടെന്ന് അയാള്‍ ആരോപിച്ചതെന്നും സൂഫിയ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇത് കര്‍ണ്ണാടക പോലീസിന്റെ ഗൂഡാലോചനയാണെന്നും അസുഖമുള്ളതിനാല്‍ ജാമ്യമനുവദിക്കണമെന്നും സൂഫിയ വാദിച്ചു. എന്നാല്‍, ഈ കേസില്‍ സൂഫിയ ഗുരുതരമായ കുറ്റം ചെയ്തതായി ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് അവര്‍ക്ക് ജാമ്യം നിഷേധിച്ചതെന്നും അസുഖത്തിന്റെ കാര്യം ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും എറണാകുളം സബ്ജയിലിലേക്ക് അയക്കണമെന്ന സൂഫിയയുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.
ഇന്നലെ വൈകീട്ടാണ് സൂഫിയയെ കൊച്ചി കലൂരിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Sunday, December 6, 2009
ഇറാഖ് അധിനിവേശം തീര്‍ത്തും അന്യായം -ഹാന്‍സ് ബ്ലിക്സ്
Sunday, December 6, 2009
ലണ്ടന്‍: സദ്ദാം ഹുസൈനെ വേട്ടയാടി വകവരുത്താന്‍ ജോര്‍ജ് ബുഷും ടോണിബ്ലയറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇറാഖ് അധിനിവേശമെന്നും ഇത് തീര്‍ത്തും നിയമവിരുദ്ധമായ ആക്രമണമാണെന്നും മുന്‍ യു.എന്‍ ആയുധ പരിശോധകന്‍ ഹാന്‍സ് ബ്ലിക്സ്.
ഇറാഖ് യുദ്ധത്തിന്റെ തൊട്ടുമുമ്പുള്ള മാസങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ ആയുധപരിശോധക സംഘത്തലവനെന്ന നിലയില്‍ ബ്ലിക്സ് ഇറാഖിലുടനീളം ആയുധാന്വേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. സദ്ദാം കൂട്ട സംഹാരായുധങ്ങള്‍ വികസിപ്പിച്ച് ഭീഷണി ഉയര്‍ത്തുന്നു എന്ന ന്യായം പറഞ്ഞായിരുന്നു ബുഷും ബ്ലയറും യുദ്ധത്തിന് ഇറങ്ങിത്തിരിച്ചത്. എന്നാല്‍, നാളിതുവരെ അത്തരം ആയുധങ്ങള്‍ ഒന്നുപോലും ഇറാഖില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബുഷും ബ്ലയറും പരസ്പരവും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇറാനിലെ ടാബ്ലോയിഡ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലിക്സ് വിശദീകരിച്ചു.
45 മിനിറ്റുകൊണ്ട് സദ്ദാമിന് അമേരിക്കക്കെതിരെ രാസായുധ പ്രയോഗം നടത്താനാകുമെന്ന പ്രചാരണം അതിശയോക്തി മാത്രമായിരുന്നു. കൂട്ട സംഹാരായുധങ്ങളുണ്ടെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സങ്കല്‍പ്പിച്ചിരുന്ന 700ഓളം ഇറാഖി കേന്ദ്രങ്ങളില്‍ താനും സംഘവും പൂര്‍ണ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്തുകയുണ്ടായില്ലെന്നും ബ്ലിക്സ് അറിയിച്ചു.

കല്യാണ്‍ പാര്‍ട്ടീസ്
Sunday, December 6, 2009
ഇന്ന് ഡിസംബര്‍ ആറ്. കല്യാണ്‍ സിങ്ങിനെ ഏവരും ഭക്തിപുരസ്സരം ഓര്‍ക്കേണ്ട സുദിനം. അങ്ങേര്‍ തക്കസമയത്ത് കണ്ണടച്ചതുകൊണ്ടാണ് മതേതരത്വത്തിന്റെ പ്രതീകമായ മകുടങ്ങള്‍ തവിടുപൊടിയാക്കാന്‍ കര്‍സേവകര്‍ക്കു കഴിഞ്ഞത്. എന്നിട്ടും ഹിന്ദുത്വസ്വരാജിന് അരങ്ങൊരുക്കിക്കൊടുത്ത അദ്ദേഹത്തെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കര്‍സേവകര്‍ക്ക് സേവ പിടിച്ചത് വെറുതെയായി. അതൊരു താങ്ക്ലെസ് ജോബ് ആയിരുന്നു. നന്ദികെട്ട പണി. സേവകരുടെ സേവനം കണ്ണടച്ചുകണ്ടപ്പോള്‍ കസേര പോയിക്കിട്ടി. കോടതിയലക്ഷ്യത്തിന് ഒരു ദിവസം അഴിയെണ്ണി ഗോതമ്പുണ്ട തിന്നു. സ്റ്റുപിഡ് സെക്കുലര്‍ ചരിത്രകാരന്മാര്‍ കുറ്റപ്പെടുത്തുന്നതുകൊണ്ട് ചരിത്രത്തിലുമില്ല ഒരു നല്ലപേര്. എല്ലാം ഹിന്ദുത്വം പുലരുന്നതിനു വേണ്ടിയുള്ള മഹാത്യാഗങ്ങള്‍. ആരെങ്കിലും എന്നെങ്കിലും അതൊക്കെ തിരിച്ചറിയും എന്ന പ്രതീക്ഷയിലാണ്. അന്നെങ്കിലും, കാവി പുതച്ച ചരിത്രകാരന്മാരെങ്കിലും എഴുതും, ഇയാള്‍ മഹാനായിരുന്നുവെന്ന്. രാമന് അമ്പലം പണിയാന്‍ കസേര കളഞ്ഞ കല്യാണരാമന്‍.
ഈയിടെയായി പൊളിറ്റിക്കല്‍ പാര്‍ട്ടീസ് ഉണ്ടാക്കിക്കളിക്കുന്നതാണ് പ്രധാന വിനോദം. കളിയല്ല കല്യാണം എന്നൊക്കെ പറയാറുണ്ടെങ്കിലും കല്യാണ്‍ സിങ്ങിന് പാര്‍ട്ടീപരിണയം ഒരു കളി തന്നെയാണ്. പുതിയ ഒരു ഹിന്ദുത്വ പാര്‍ട്ടിയുണ്ടാക്കണം എന്നമോഹം കുറച്ചുകാലമായി കലശലാണ്. പാര്‍ട്ടി ഉണ്ടാക്കാത്തതുകൊണ്ട് ശരിക്ക് ഉറക്കംകിട്ടുന്നില്ല. ഇന്നോളം കണ്ട ഹിന്ദുത്വമൊന്നും ഹിന്ദുത്വമല്ല. പള്ളി പൊളിച്ചിട്ടും ഗര്‍ഭത്തിലിരിക്കുന്ന ഭ്രൂണങ്ങളെ ശൂലമുനയില്‍ കോര്‍ത്തെടുത്തിട്ടും സനാതന ധര്‍മം വേണ്ടവിധം പുലര്‍ന്നുകാണുന്നില്ല. കുറച്ചുകൂടി ശൂരും ചൂരുമുള്ള, എരിവും പുളിയുമുള്ള ഒന്നാണ് ഇപ്പോള്‍ ഉന്നംവെക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കണമെന്നൊന്നുമില്ല. സ്വയം ഒരു പാര്‍ട്ടിയാണ്. ഒറ്റയാള്‍ പാര്‍ട്ടി. അതിലേക്ക് അണികള്‍ വന്നുചേരും. അതാണ് അതിന്റെ ഒരു രീതി. അതുകഴിഞ്ഞേ തെരഞ്ഞെടുപ്പു കമീഷന്റെ കടലാസില്‍ പേരുള്ള മറ്റു പാര്‍ട്ടികള്‍ വരുന്നുള്ളൂ. ഭാരതീയ ജനതാപാര്‍ട്ടിക്ക് ഉശിരുപോരാ എന്നു തോന്നിയതുകൊണ്ടാണ് ഒരു കല്യാണക്കോലാഹലമുണ്ടാക്കി പുറത്തുപോയത്. പിന്നീട് രാഷ്ട്രീയ ക്രാന്തിദള്‍ എന്ന ഒരു സാധനം ഉണ്ടാക്കി. ക്രാന്തദര്‍ശിയായിരുന്നിട്ടും അതിന്റെ ഗതി മുന്‍കൂട്ടി കാണാന്‍ പറ്റിയില്ല. ജനപിന്തുണ വേണ്ടുവോളമുണ്ട്, വോട്ടുകള്‍ ചാക്കു കണക്കിന് വീഴുമെന്നൊക്കെ മനക്കോട്ട കെട്ടി ആക്രാന്തം മൂത്ത് ഉണ്ടാക്കിയ രാഷ്ട്രീയ ക്രാന്തിയുടെ കാന്തി കെട്ടുപോയപ്പോള്‍ പഴയ ലാവണത്തില്‍നിന്ന് ഒരു വിളി കേട്ടു. പാര്‍ട്ടി വിട്ടുപോയ കോണ്‍ഗ്രസുകാര്‍ക്കൊക്കെ ഇടക്കിടെ തോന്നുന്ന ഉള്‍വിളി പോലൊന്ന്. ഇപ്പോള്‍ കെ. മുരളീധരന്റെ ഉറക്കംകെടുത്തുന്ന ഉള്‍വിളി പോലൊന്ന് കല്യാണരാമന്റെ തരളഹൃദയത്തിലും മുഴങ്ങിയിരിക്കണം. അങ്ങനെയാണ് പായും തലയണയും പൊതിഞ്ഞ് പിന്നെയും തറവാട്ടില്‍ ചെന്ന് പൊറുതി തുടങ്ങിയത്. കേരളത്തിലെ കാരണവര്‍ എണീറ്റു നടക്കാന്‍ ശേഷിയില്ലാത്ത കാലത്താണ് തറവാട്ടില്‍ തിരിച്ചെത്തിയത്. യു.പിയിലായാലും കേരളത്തിലായാലും കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെയാണ്. പൊതുവെ ആദര്‍ശം അലര്‍ജിയായ കരുണനും കല്യാണിനും പുത്രസ്നേഹം കൊണ്ട് കണ്ണിന്റെ ലെന്‍സ് വര്‍ക്കുചെയ്യാറില്ല. പുത്രവദനം മാത്രമേ അവരുടെ മനോമുകുരത്തില്‍ തെളിയാറുള്ളൂ. പുത് എന്ന നരകത്തില്‍നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രന്‍ എന്ന് ഹിന്ദു പുരാണങ്ങളും രാമന്‍ ജനിച്ച മണ്ണുമൊക്കെ അറിയാവുന്ന കല്യാണിന് പറഞ്ഞുകൊടുക്കേണ്ടതില്ല. പിതാവിനെ നരകത്തിലേക്കോ ത്രിശങ്കു സ്വര്‍ഗത്തിലേക്കോ കൊണ്ടുചെന്നു തള്ളുക എന്നതാണ് പൊതുവെ രാഷ്ട്രീയക്കാരുടെ മക്കള്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം. തെരഞ്ഞെടുപ്പുകാലം വന്നപ്പോള്‍ കല്യാണ്‍ സിങ്ങിന് പുത്രസ്നേഹംകൊണ്ട് ഇരിക്കപ്പൊറുതി കിട്ടാതായി. മകനു കണ്ടുവെച്ച സീറ്റില്‍ എതിരാളി സ്ഥാനാര്‍ഥിയായത് ഒട്ടും പിടിച്ചില്ല. അപ്പോള്‍തന്നെ കെറുവിച്ച് രാജിക്കത്തെഴുതി. അതോടെ ഭാരതീയ ജനതാപാര്‍ട്ടിക്ക് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇല്ലാതായി. രാജ്യത്ത് ഇഷ്ടംപോലെ പാര്‍ട്ടികള്‍ ഉള്ളതുകൊണ്ട് വെറുതെയിരിക്കേണ്ട ഗതികേട് ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. അന്നുതന്നെ പോയി മുലായംസിങ്ങിനെ കണ്ട് ഒരു കപ്പ് കാപ്പി കുടിച്ചപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സമാജ്വാദിക്കുവേണ്ടി ഘോരഘോരം വാദിച്ചാലെന്ത് എന്നുതോന്നുകയും ചെയ്തു. ആ ബാന്ധവം അധികകാലം നീണ്ടുനിന്നില്ല. കല്യാണരാമന്റെ പതിവ് പരിണയങ്ങളുടെ ആയുസ്സേ അതിനും ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞമാസം കറിവേപ്പില പോലെ കല്യാണിനെ സമാജ്വാദി പാര്‍ട്ടി എടുത്ത് ദൂരെക്കളഞ്ഞു. സുന്ദരിയായ ജയപ്രദ ക്രൂരമായ ഒരു കമന്റും പാസാക്കി. ഭാരതീയ ജനതാപാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ കല്യാണിനെ ഉപയോഗിക്കുകയായിരുന്നുവെന്ന്. നോക്കണേ, വെള്ളിത്തിരയില്‍ ചായംതേച്ച് തുള്ളിയ പെണ്ണ് പറയുന്നത്! മൂക്കിളയൊലിപ്പിച്ചു നടക്കുന്ന പ്രായത്തില്‍ കാക്കിനിക്കറിട്ട് ഒരു വടിയും ചുഴറ്റി ആര്‍.എസ്.എസു കളിച്ചുനടന്ന ആളെപ്പറ്റി എത്ര ലാഘവത്തോടെയാണ് അവള്‍ ഇങ്ങനെ പറയുന്നത്. കേട്ടപ്പോള്‍ കല്യാണിന്റെ ചങ്കു കലങ്ങിപ്പോയി. പുറംകാലുകൊണ്ടു തൊഴിച്ചു ശീലമുള്ള മുലായമിന് കല്യാണിനെ തൊഴിച്ചു ദൂരെക്കളയുന്നത് നേരം പുലര്‍ന്നാലുള്ള പതിവു വ്യായാമമായേ തോന്നിയുള്ളൂ. ഫിറോസാബാദ് ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മരുമകള്‍ തോറ്റാല്‍ പിന്നെ മുലായം ഇതല്ലാതെ എന്തുചെയ്യും? കലി കയറിയ മുലായം ചെയ്യേണ്ടതേ ചെയ്തുള്ളൂ. ഇനി കല്യാണായി. അയാളുടെ പാടായി. ലോധി രജപുത്രന്മാരുടെ വോട്ടുകിട്ടുമെന്നു വിചാരിച്ചാണ് അയാളെ കൂടെ കൂട്ടിയത്. ഇനി അതിന്റെ ആവശ്യമില്ല.
1932 ജനുവരി അഞ്ചിന് അലീഗഢ് ജില്ലയിലെ മധൌളിയില്‍ ഒരിടത്തരം കര്‍ഷകനായ തോജ്പാലിന്റെ മകനായി ജനിച്ചു. അലീഗഢ് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത് കുറച്ചുകാലം ഹിന്ദി അധ്യാപകനായി ജോലി നോക്കി. ദീന്‍ ദയാല്‍ ഉപാധ്യായയാണ് കാവിരാഷ്ട്രീയത്തിലേക്കുള്ള വഴി തെളിച്ചത്. 1974ല്‍ ജനസംഘത്തിന്റെ യു.പി സെക്രട്ടറിയായി. 1977ല്‍ ജനതാ മന്ത്രിസഭയില്‍ മന്ത്രി. 1984ല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ആയി. 1991ല്‍ ഒന്നാംവട്ടം യു.പി മുഖ്യമന്ത്രിയായി. 1999ലെ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കു നേരിട്ട തിരിച്ചടി, കല്യാണ്‍ സിങ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ അട്ടിമറി കാരണമാണെന്ന് ആരോപിച്ച് നേതൃത്വം അന്ന് പിടിച്ചു പുറത്താക്കി.
ഇനിയിപ്പോള്‍ എങ്ങോട്ടും പോവാനില്ല. തറവാട്ടിലേക്കു തിരിച്ചുപോവാന്‍ പറ്റില്ല. ഒരു തവണ കയറിയിറങ്ങിയതാണ്. പ്രത്യയശാസ്ത്രപ്രശ്നം കൊണ്ടൊന്നുമല്ല വിട്ടുപോന്നത്. കസേരകള്‍ കിട്ടാഞ്ഞിട്ടുതന്നെയാണ്. ഇനിയിപ്പോള്‍ ഹിന്ദുത്വം സ്ഥാപിച്ചേ അടങ്ങൂ എന്നവാശിയാണ്. അതുകൊണ്ടാണ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത്. അല്ലാതെ ചേക്കേറാനൊരു ചില്ലയില്ലാഞ്ഞിട്ടല്ല. നിലവിലുള്ള ഹിന്ദുത്വത്തിന് ഉശിരു പോര. അജണ്ട നടപ്പാക്കാനുള്ള വിനീതമായ ശ്രമം എന്നാണ് കല്യാണ്‍ പുതിയ പാര്‍ട്ടിയെ വിശേഷിപ്പിക്കുന്നത്. മധ്യ കിഴക്കന്‍ യു.പിയിലെ 34 ജില്ലകളിലെ അനുയായികളില്‍ 98 ശതമാനവും കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാമനാമം ജപിച്ച് കുഴമ്പും പുരട്ടിയിരിക്കേണ്ട കാലത്ത് ഉണ്ടാക്കുന്ന പാര്‍ട്ടിയുടെ ഗതി എന്താവും എന്ന് കണ്ടറിയുകതന്നെ വേണം.

തീരാകളങ്കത്തിന്റെ നീറുന്ന ഓര്‍മ
Sunday, December 6, 2009
സയ്യിദ് ഷഹാബുദ്ദീന്‍
വര്‍ഗീയശക്തികള്‍ ബാബരി മസ്ജിദ് നിലംപരിശാക്കിയ 1992 ഡിസംബര്‍ ആറിനെ ഇരുണ്ടദിനമായി ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. ആ ദിവസം തീരാകളങ്കമാണ് രാജ്യത്തിന് സമ്മാനിച്ചത്. അന്നത്തെ ദേശീയ നേതാക്കളെ മതിപ്പോടെ രേഖപ്പെടുത്താനും ചരിത്രകാരന്മാര്‍ക്ക് സാധിക്കില്ല. ഭരണഘടനാപരമായ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ തല്‍പരനല്ലാത്ത, കാര്യക്ഷമതയില്ലാത്ത ഒരു പ്രധാനമന്ത്രിക്കു കീഴിലായിരുന്നു അന്നത്തെ ഭരണം. വര്‍ഗീയവത്കരണത്തിലൂടെ അധികാരംകൊയ്യാന്‍ മുഷ്കോടെ ഇറങ്ങിത്തിരിച്ച അസഹിഷ്ണുതയുടെ ശക്തികള്‍ യഥേഷ്ടം അവരുടെ ഹീനതന്ത്രങ്ങള്‍ നടപ്പാക്കുകയും ചെയ്തു. സ്വയം മതേതരര്‍ എന്നു വിളിക്കുന്ന പല കക്ഷികളും നിസ്സംഗരായ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ചെയ്തു.
അന്യ ഉടമസ്ഥതയിലുള്ള ഏതെങ്കിലും സ്ഥലം പിടികൂടി അവിടെ ദേവാലയം പണിയാന്‍ ഇസ്ലാമിക ശരീഅത്ത് ആരെയും അനുവദിക്കുന്നില്ല. ഒരിക്കല്‍ ഒരിടത്ത് നിര്‍മിച്ച മസ്ജിദിനെ കൈയൊഴിയാനും അത് അനുവാദം നല്‍കുന്നില്ല. തകര്‍ക്കപ്പെട്ട ശേഷവും ബാബരി മസ്ജിദ് നിലനില്‍ക്കുകയാണ്. കാരണം, മസ്ജിദ് എന്നാല്‍, പ്രാര്‍ഥനക്കായി നിര്‍ണയിക്കപ്പെട്ട സൈറ്റ് അഥവാ സ്ഥലമാണ്. കെട്ടിടത്തിന്റെ കല്ലും മണ്ണുമല്ല, ആ സ്ഥലം നശിപ്പിക്കാന്‍ സാധിക്കില്ല.
ബാബരിയുടെ സ്ഥലത്തിന്റെ കൈവശാവകാശത്തെ സംബന്ധിച്ച തര്‍ക്കത്തില്‍ അലഹബാദ് കോടതിയുടെ സ്പെഷല്‍ ബെഞ്ച് പരിശോധന തുടരുകയാണ്. കോടതിവിധി വന്നശേഷം അനുകൂല വിധി ലഭിക്കുന്നവര്‍ക്ക് അവിടെ ദേവാലയം നിര്‍മിക്കാം. അതോടൊപ്പം, സുപ്രീം കോടതി നിര്‍ദേശിച്ച മാര്‍ഗരേഖയും പാലിക്കണം. വിധി പ്രതികൂലമായ വിഭാഗത്തിനു സമീപത്തെ അക്വയര്‍ ചെയ്ത ഭൂമിയില്‍ അവരുടെ ആരാധനാലയവും പണിയാമെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗരേഖ.
അനുകൂലമോ പ്രതികൂലമോ ആകട്ടെ, എന്തുതന്നെയായാലും അന്തിമ കോടതി വിധി മാനിക്കാന്‍ തയാറാണെന്ന് മുസ്ലിംകള്‍ ഇതിനകം സ്പഷ്ടമാക്കിക്കഴിഞ്ഞു. അതേസമയം, തങ്ങള്‍ക്ക് അനുകൂലമായാലേ കോടതിവിധിയെ മാനിക്കൂ എന്ന നിലപാടാണ് സംഘ്പരിവാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജെ.പിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഈ നിലപാട് ആവര്‍ത്തിച്ചു പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ഭരണഘടനാപരമായ ബാധ്യതപ്രകാരം കോടതിവിധി നടപ്പാക്കുമെന്ന് വ്യക്തമായി പ്രഖ്യാപിക്കാന്‍ നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല.
അനുരഞ്ജന സംഭാഷണങ്ങള്‍ വഴി പ്രശ്നപരിഹാരം എന്ന ആശയത്തില്‍ ഇപ്പോഴും കടിച്ചുതൂങ്ങുകയാണ് ചില ഹൈന്ദവ സംഘടനകള്‍. അതേസമയം, ഇതിനകം നിരവധി നീക്കുപോക്കു സംഭാഷണങ്ങള്‍ നടന്നുകഴിഞ്ഞിരിക്കുന്നു. മുസ്ലിം പക്ഷം ശ്രദ്ധേയമായ നിരവധി വിട്ടുവീഴ്ചാ ഓഫറുകള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ബാബരി സൈറ്റ് ക്ഷേത്ര നിര്‍മാണത്തിനായി മുസ്ലിംകള്‍ പൂര്‍ണമായി വിട്ടുതരണം എന്ന ശാഠ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘ്പരിവാരം. ബാബരി പള്ളി സ്ഥിതിചെയ്യുന്ന അതേ ഇടമാണ് ശ്രീരാമന്‍ ജനിച്ചത് എന്ന് സ്ഥാപിക്കുന്ന ഒരു തെളിവും സമര്‍പ്പിക്കാതെയാണ് ഈ ശാഠ്യം. ബാബറിന്റെ സൈനിക കമാന്‍ഡര്‍ മീര്‍ ബാഖി ഇവിടെ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ക്ഷേത്രം തകര്‍ത്തു എന്ന ആരോപണം ബലപ്പെടുത്താനുള്ള തെളിവും ഇനിയും ഹാജരാക്കപ്പെട്ടിട്ടുമില്ല. ഇന്ത്യയിലെ നൂറുകണക്കിന് മസ്ജിദുകള്‍ക്കു നേരെയും സമാന മാതൃകയിലുള്ള അവകാശങ്ങള്‍ സംഘ്പരിവാരം ഉന്നയിച്ചുവരുന്നു.
വല്ലവിധേനയും ബാബരി മസ്ജിദിന്റെ ഉടമസ്ഥത മുസ്ലിംകള്‍ കൈവിട്ടാല്‍ തുടര്‍ന്ന് ഇതര മസ്ജിദുകള്‍ സ്വന്തമാക്കാനുള്ള സംഘര്‍ഷങ്ങള്‍ക്ക് അവര്‍ മടിക്കില്ലെന്ന് ലഭ്യമായ സര്‍വ സൂചനകളും സ്പഷ്ടമാക്കുന്നു.
ബാബരി കീഴ്പ്പെടുത്തി നശിപ്പിക്കാനുള്ള സംഘ്പരിവാര തന്ത്രം നേരത്തേതന്നെ വെളിപ്പെട്ടതായിരുന്നു. എന്നാല്‍, രാജ്യത്തെതന്നെ ധ്രുവീകരിക്കുന്ന, ജനാധിപത്യത്തെ ഹിംസിക്കുന്ന ആ നീക്കത്തെ പ്രതിരോധിക്കാന്‍ അധികാരവും ബാധ്യതയുമുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി നിഷ്ക്രിയത നടിച്ചു. പക്ഷേ, അയാള്‍ക്ക് ലിബര്‍ഹാന്‍ കമീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു. വി.എച്ച്.പിക്കു വേണ്ടി നരസിംഹറാവു നടത്തിയ നിഗൂഢകര്‍മങ്ങളുടെ രഹസ്യങ്ങള്‍ ചരിത്രം ഒരിക്കല്‍ വെളിപ്പെടുത്താതിരിക്കില്ല. തങ്ങളുടെ ലക്ഷ്യങ്ങളോട് നരസിംഹറാവുവിന് അനുഭാവമുണ്ടായിരുന്നതായി വി.എച്ച്.പി നേതാവ് സിംഗാള്‍ ഇപ്പോഴേ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.
അഞ്ചോളം നൂറ്റാണ്ടുകള്‍ പ്രാര്‍ഥന നിര്‍വഹിക്കപ്പെട്ടിരുന്ന ആരാധനാലയത്തിന്റെ തകര്‍ച്ച ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ബാബരി ഭൂമിയുടെ അവകാശത്തിന്മേലുള്ള കോടതിവിധി മുസ്ലിംകള്‍ക്ക് അനുകൂലമായി എന്നു കരുതുക. എന്നാല്‍പോലും അവിടെ പള്ളി പുനര്‍നിര്‍മിക്കാനോ വിധി നടപ്പാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനോ ഉള്ള രാഷ്ട്രീയ ശക്തിയോ അംഗബലമോ മുസ്ലിംകള്‍ക്ക് ഇല്ല. ആരാധനാലയം തകര്‍ക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുക എന്നതാണ് അവര്‍ക്കു മുന്നിലുള്ള ഏകവഴി. പള്ളി പുനര്‍നിര്‍മാണം ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിമുഖത തുടരുന്ന മതേതര കക്ഷികളോടും അവര്‍ക്ക് രാജിയാവുകയേ നിവൃത്തിയുള്ളൂ.
ഹൈന്ദവ ഫാഷിസ്റ്റുകള്‍ക്കും ബദല്‍മാര്‍ഗങ്ങളില്ല. മസ്ജിദ് തകര്‍ക്കപ്പെട്ട അതേ സൈറ്റില്‍ അമ്പലം നിര്‍മിക്കുന്നതിനോട് മുന്‍കാലത്തെ പിന്തുണ അവര്‍ക്ക് ലഭിക്കില്ല. ഒരുപക്ഷേ, ദേഷ്യം തീര്‍ക്കാനായി അവര്‍ മഥുര, വാരാണസി എന്നിവിടങ്ങളിലെ മസ്ജിദുകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയേക്കും. ഹിന്ദുത്വയുടെ അഗ്നി കെടാതെ നിറുത്താന്‍ ഇത്തരം വൈകാരിക തീപ്പൊരികള്‍ അവര്‍ക്ക് ജ്വലിപ്പിച്ചു നിറുത്തേണ്ടതുണ്ട്.
വിശുദ്ധമായ ഒരു ആരാധനാലയം നിലംപരിശായി 17 വര്‍ഷം തികയുമ്പോള്‍ പുറത്തുവരുന്ന പലതും വിട്ടുകളഞ്ഞ ഒരു അപര്യാപ്ത അന്വേഷണ റിപ്പോര്‍ട്ടിന് എത്രമാത്രം പ്രസക്തി ഉണ്ടാകും? നന്നേ കുറവ് എന്നാണ് ഉത്തരം. പക്ഷേ, നമ്മുടെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിസുരക്ഷക്ക് ഇത്തരം റിപ്പോര്‍ട്ടുകള്‍ വിലപ്പെട്ട സേവനമാകും. സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ കൂടുതല്‍ ദേവാലയ ധ്വംസനങ്ങള്‍ ഒഴിവാക്കി ഈ രാജ്യത്തെ വര്‍ഗീയ ഫാഷിസത്തില്‍നിന്ന് സംരക്ഷിക്കാം. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സര്‍ക്കാറിന് ചില സുപ്രധാന നടപടികള്‍ കൈക്കൊള്ളാമെന്ന് ഈ സന്ദര്‍ഭത്തില്‍ അഭ്യര്‍ഥിക്കട്ടെ. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇരയായ വി.എച്ച്.പി, ബജ്റംഗ്ദള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകള്‍ക്ക് പ്രവര്‍ത്തന വിലക്ക് പ്രഖ്യാപിക്കുക, സൈനിക സ്വഭാവമുള്ള എല്ലാ സംഘടനകളെയും നിരോധിക്കുക, ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ വെല്ലുവിളിക്കുന്ന കക്ഷികളുടെ അംഗീകാരം റദ്ദാക്കുക. പക്ഷേ, ഇത്തരം ധീരതീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഈ ഗവണ്‍മെന്റിന് മനോബലവും ഇച്ഛാശക്തിയുമുണ്ടോ?
(ബാബരി മസ്ജിദ് മൂവ്മെന്റ് കോ^ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറാണ് ലേഖകന്‍)

ആസൂത്രകര്‍ സ്വതന്ത്രരായി വിഹരിക്കുന്നു
Sunday, December 6, 2009
രാം പുനിയാനി
വര്‍ഗീയ ശക്തികള്‍ ബാബരി പള്ളി ഇടിച്ചുനിരത്തിയിട്ട് 17 വര്‍ഷം കടന്നുപോയിരിക്കുന്നു. മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ലിബര്‍ഹാന്‍ അന്വേഷണ കമീഷന്‍ നീണ്ട 17 വര്‍ഷമെടുത്ത് ഇപ്പോഴിതാ അതിന്റെ റിപ്പോര്‍ട്ട് രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നു. പരക്കെ അറിയാവുന്ന സത്യങ്ങള്‍ തന്നെയാണ് ഈ വൈകിപ്പിറന്ന റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. എങ്കിലും അത് പ്രസക്തിയും പ്രാധാന്യവും അര്‍ഹിക്കുന്നു. പല അഭ്യൂഹങ്ങളെയും അത് സ്ഥിരീകരിച്ചു. ബാബരിയുടെ തകര്‍ച്ചയുടെ ആസൂത്രകരെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും അത് സുസൂക്ഷ്മം പഠനവിധേയമാക്കി കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും കൈയേറി കര്‍സേവകര്‍ നിരവധി തെളിവുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നതിനാല്‍ ലിബര്‍ഹാന്‍ കമീഷന്‍ കഠിനാധ്വാനത്തിലൂടെയാണ് തെളിവുകള്‍ കണ്ടെടുത്തത്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വന്ന കാലതാമസം, നരസിംഹറാവുവിന്റെ കുറ്റ വിമുക്തി, ശിപാര്‍ശകളിലെ പിഴവുകള്‍ എന്നിവയുടെ പേരില്‍ നമുക്ക് ലിബര്‍ഹാന്‍ കമീഷനെ വിമര്‍ശിക്കാം. പക്ഷേ, രാഷ്ട്രത്തിനൊന്നടങ്കം പ്രയോജനപ്രദമായ പാഠങ്ങളും നിരീക്ഷണങ്ങളും റിപ്പോര്‍ട്ടില്‍ നിറയെ ഉണ്ട് എന്ന സത്യം നിഷേധിക്കാനാവില്ല.
ബാബരി പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പശ്ചാത്തലം ഈ സന്ദര്‍ഭത്തില്‍ വീണ്ടും പരാമര്‍ശിക്കുന്നത് സംഗതമായിരിക്കും. ബാബര്‍ ചക്രവര്‍ത്തിയുടെ കമാന്‍ഡര്‍ ആയിരുന്ന മീര്‍ബാഖിയാണ് അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ഈ മസ്ജിദ് പടുത്തുയര്‍ത്തിയത്. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ഗൂഢനയത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരാണ് ബാബരി മസ്ജിദ് വിവാദത്തിന്റെ വിത്തുകള്‍ ഇന്ത്യന്‍ മനസ്സില്‍ പാകിയത്. ബ്രിട്ടീഷ് രാജിലെ ഉദ്യോഗസ്ഥയായിരുന്ന എ.എഫ്. ബീവെറിഡ്ജ് 'അക്ബര്‍ നാമ' പരിഭാഷപ്പെടുത്തിയപ്പോള്‍ നടത്തിയ ഒരു കൈകടത്തല്‍ ആയിരുന്നു ബാബരി വിവാദത്തിന്റെ പ്രഥമ കേന്ദ്രമെന്ന് കണാം. പ്രസ്തുത കൃതിയില്‍ ബാബരി മസ്ജിദ് നിര്‍മാണം പ്രതിപാദിക്കുന്ന ഭാഗത്തിന്റെ തര്‍ജമക്ക് അവര്‍ അനാവശ്യമായ ഒരു വ്യാഖ്യാനം അടിക്കുറിപ്പായി നല്‍കിയിരുന്നു. ''ഈ പള്ളി നിര്‍മിക്കുന്നതിനുമുമ്പ് അവിടെ ഒരു ക്ഷേത്രം നിലനിന്നിട്ടുണ്ടാകാം'' എന്നായിരുന്നു ആ അടിക്കുറിപ്പ്. ഈ കുറിപ്പാണ് പില്‍കാലത്ത് വലിയൊരു വിവാദത്തിനും വര്‍ഗീയ ലഹളകള്‍ക്കുമുള്ള വിഷബീജമായി പരിണമിച്ചത്. അടിക്കുറിപ്പിലെ സൂചിതക്ഷേത്രം രാമക്ഷേത്രം തന്നെയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹൈന്ദവ വര്‍ഗീയവാദികള്‍ രംഗപ്രവേശം ചെയ്യാന്‍ അത് വഴിയൊരുക്കി. യുഗങ്ങള്‍ക്കുമുമ്പ് ജീവിച്ച ശ്രീരാമന്റെ ജന്മഭൂമിയാണിതെന്നും അതോടെ പ്രഖ്യാപിക്കപ്പെട്ടു. 1949 ജനുവരി 22ന് രാത്രിയില്‍ രാംലാല വിഗ്രഹങ്ങള്‍ ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് പള്ളിക്കകത്ത് പ്രതിഷ്ഠിക്കപ്പെട്ടു. അന്നുവരെ ഇവിടെ മുസ്ലിംകള്‍ കൃത്യമായി നമസ്കാരം അനുഷ്ഠിച്ചുവന്നിരുന്നു. രാംലാല വിഗ്രഹം പ്രതിഷ്ഠിച്ച ജനസംഘം അനുഭാവിയായ ജില്ലാ മജിസ്ട്രേറ്റ് കെ.കെ. നായര്‍ പിറ്റേന്നുതന്നെ പള്ളി അടച്ചുപൂട്ടി. അതോടെ ഈ ദേവാലയത്തിലെ നമസ്കാരം നിലക്കുകയൂം ചെയ്തു. കുഴപ്പം മനസ്സിലാക്കിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിഗ്രഹങ്ങള്‍ മസ്ജിദില്‍നിന്ന് നീക്കംചെയ്യാന്‍ യു.പി മുഖ്യമന്ത്രി ജി.ബി.പി. പന്തിനോട് ആവശ്യപ്പെട്ടു. എന്തുകൊണ്ടോ യു.പി മുഖ്യമന്ത്രി ആ നിര്‍ദേശം മാനിക്കാന്‍ സന്നദ്ധനായില്ല.
തുടര്‍ന്ന് യു.പി വഖഫ് ബോര്‍ഡും മഹന്ത് രാമചന്ദ്രദാസും തമ്മിലുള്ള കോടതി കേസായി സംഭവം മരവിച്ചുകിടന്നു. 'രാമജന്മഭൂമി വിമോചന' മുദ്രാവാക്യവുമായി വിശ്വഹിന്ദു പരിഷത്ത് 1975ല്‍ രംഗപ്രവേശം ചെയ്തതാണ് പിന്നീടുണ്ടായ നിര്‍ണായക സംഭവം. ഇതിനെ തുടര്‍ന്നായിരുന്നു മുസ്ലിംകള്‍ ആള്‍ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. 1980കളിലെ സാമൂഹിക പരിവര്‍ത്തനങ്ങളുടെ ഫലമായി മധ്യവര്‍ഗക്കാര്‍ വി.എച്ച്.പിയുടെ ആശയങ്ങളിലേക്കും രാമജന്മഭൂമി വിമോചന പ്രചാരണങ്ങളിലേക്കും കൂടുതലായി ആകര്‍ഷിക്കപ്പെട്ടു. വിവിധ സമ്മര്‍ദങ്ങളുടെ ഫലമായി രാജീവ്ഗാന്ധി പള്ളിയുടെ പൂട്ടുകള്‍ നീക്കി ശിലാന്യാസത്തിന് അനുമതി പ്രഖ്യാപിച്ചു. 1989ല്‍ പ്രശ്നം ബി.ജെ.പിയുടെ അജണ്ടയായി എല്‍.കെ. അദ്വാനി പ്രഖ്യാപനം നടത്തി. പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ സംവരണം ചെയ്യുന്ന മണ്ഡല്‍ പ്രഖ്യാപനത്തിന് മറുപടിയായി ബി.ജെ.പി അയോധ്യാപ്രക്ഷോഭത്തിന് തീവ്രത വര്‍ധിപ്പിച്ചു. ഈ ഘട്ടത്തില്‍ ആക്രമണോത്സുക ഭാവത്തിലുള്ള രഥയാത്രയിലൂടെ അദ്വാനി ഹിന്ദുവിഭാഗങ്ങളില്‍ ആവേശം പകര്‍ന്നു.
1992 ഡിസംബര്‍ ആറിന് പ്രതീകാത്മക കര്‍സേവ മാത്രമേ ഉണ്ടാകൂ എന്ന് വാജ്പേയി ദേശീയോദ്ഗ്രഥന കൌണ്‍സിലില്‍ ഉറപ്പ് നല്‍കിയിരുന്നു. ബാബരി മസ്ജിദ് കോട്ടം തട്ടാതെ സംരക്ഷിക്കുമെന്ന് യു.പി മുഖ്യന്‍ കല്യാണ്‍സിങ് സുപ്രീംകോടതിയെ സത്യവാങ്മൂലം വഴി ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍, വാഗ്ദാനത്തിലൂടെ ബി.ജെ.പി നേതാക്കള്‍ സര്‍വരെയും കബളിപ്പിക്കുകയായിരുന്നു. മസ്ജിദ് പൊളിക്കുമ്പോള്‍ അനങ്ങിപ്പോകരുതെന്ന് കല്യാണ്‍സിങ് പൊലീസിന് നിര്‍ദേശം നല്‍കി. പള്ളി തകര്‍ക്കാന്‍ തുടങ്ങിയതോടെ ഈ ഭാഗത്തേക്കുള്ള സര്‍വ റോഡുകളും അടച്ചിടുകയും ചെയ്തു. താന്‍ രാജിവെക്കണമോ എന്ന് ഉപദേശമാരാഞ്ഞ കല്യാണ്‍സിങ്ങിനോട് പൊളി മുഴുമിക്കട്ടെ എന്നായിരുന്നു അദ്വാനി നല്‍കിയ മറുപടി.
ദേവാലയം തകര്‍ക്കുന്നതിനു ആ കറുത്ത ദിവസത്തിന്റെ തൊട്ടുതലേദിവസം റിഹേഴ്സല്‍ അരങ്ങേറി. റിഹേഴ്സലിനുപയോഗിച്ച അതേ വടങ്ങള്‍, തൂമ്പകള്‍, ഷവലുകള്‍ എല്ലാം അവിടെതന്നെ കിടന്നിരുന്നു. കെട്ടിടം പൊളിക്കാന്‍ പ്രത്യേക പ്രാവീണ്യമുള്ള കര്‍സേവകരെയാണ് മസ്ജിദ് തകര്‍ക്കാന്‍ കടത്തിവിട്ടത്. മാധ്യമ പ്രവര്‍ത്തകരെയും ഫോട്ടോ വീഡിയോഗ്രാഫര്‍മാരെയും തടയാനും മര്‍ദിക്കാനും അവര്‍ക്ക് കിട്ടാവുന്ന തെളിവുകള്‍ നശിപ്പിക്കാനും പ്രത്യേക പരിശീലനം സിദ്ധിച്ചവരും നിയോഗിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് അവിടെ ചെറിയ ക്ഷേത്രം കെട്ടിയുണ്ടാക്കുകയും ചെയ്തു.
ഈ വസ്തുതകള്‍ മുമ്പില്‍വെച്ചാകണം ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വിലയിരുത്തേണ്ടത്. ദേവാലയ ധ്വംസനം ആസൂത്രിതവും വിദഗ്ധവുമായ ഏകോപനത്തോടെ നിര്‍വഹിക്കപ്പെട്ടതുമായ നടപടിയാണെന്ന് റിപ്പോര്‍ട്ട് സ്പഷ്ടമാക്കുന്നു. സൈനിക ഓപറേഷന്റെ കൃത്യതയോടെയാണ് പള്ളിപൊളിച്ച് കല്ലും മണ്ണുമാക്കിയതെന്ന് കമീഷന്‍ കണ്ടെത്തുകയുണ്ടായി. തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ പെട്ടെന്നുണ്ടായ ആവേശമാണ് പള്ളി തകര്‍ക്കാനിടയാക്കിയതെന്ന ബി.ജെ.പിയുടെ പ്രചാരണത്തിന് കടകവിരുദ്ധമാണ് ഈ കണ്ടെത്തല്‍. ജനകീയ പിന്തുണയോടെ അരങ്ങേറിയ നടപടിയെന്ന വാദം പൊള്ളയാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. വളരെ ആസൂത്രിതമായി രാജ്യവ്യാപകമായി നടത്തിയ കാമ്പയിനിലൂടെ തെരഞ്ഞെടുക്കപ്പെട്ട പരിശീലനം സിദ്ധിച്ച വിഭാഗങ്ങള്‍ മാത്രമാണ് ഇതിനുവേണ്ടി സമാഹരിക്കപ്പെട്ടത്. അത്തരക്കാര്‍ മാത്രമാണ് കൂട്ടംകൂട്ടമായി ബാബരി മസ്ജിദ് അങ്കണത്തില്‍ തടിച്ചുകൂടിയതും. അവര്‍ സര്‍വരും സംഘപരിവാരാംഗങ്ങളും ആയിരുന്നു. ബി.ജെ.പി, ബജ്റംഗ്ദള്‍, വി.എച്ച്.പി, രാഷ്ട്ര സേവികാ സമിതി തുടങ്ങിയ സംഘടനകളില്‍നിന്നുള്ള കര്‍സേവകരെ ആര്‍.എസ്.എസ് ആയിരുന്നു ഏകോപിപ്പിച്ചതും നിര്‍ദേശങ്ങള്‍ നല്‍കിയതും. ലിബര്‍ഹാന്‍ കമീഷന്‍ രേഖ ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ആര്‍.എസ്.എസിന്റെ മൂന്നുലക്ഷത്തോളം അനുയായികളാണ് വിവാദഭൂമിയില്‍ ഒരുമിച്ചത്. എന്നാല്‍, കൃത്യനിര്‍വഹണം തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക സംഘമാണ് പൂര്‍ത്തീകരിച്ചത്. ആര്‍.എസ്.എസിന്റെ നിഗൂഢ സ്വഭാവത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
ആര്‍.എസ്.എസിന്റെ ഇത്തരം രഹസ്യ പ്രവര്‍ത്തനങ്ങളിലേക്ക് അന്വേഷണം നീണ്ടുചെല്ലാത്തതിനാല്‍ അവ ദുരൂഹമായി ശേഷിക്കുന്നു. ആര്‍.എസ്.എസ് രൂപകല്‍പന ചെയ്ത അജണ്ട സംഘ്പരിവാരത്തിലെ ഇതര സംഘടനകള്‍ നടപ്പാക്കുന്നു. ഈ പ്രത്യക്ഷ സംഘടനകള്‍ പഴിക്കപ്പെടുമ്പോള്‍ ആസൂത്രകരായ ആര്‍.എസ്.എസ് കാണാമറയത്തെന്നവണ്ണം വിമര്‍ശനമേല്‍ക്കാതെ വാഴുന്നു.
വാജ്പേയിയെ കമീഷന്‍ വിമര്‍ശിച്ചത് ചില കോണുകളില്‍ നടുക്കമുളവാക്കി. ഇത്തരം ഹീനകൃത്യങ്ങളുടെ കറപുരളാത്തതാണ് അദ്ദേഹത്തിന്റെ കൈകളെന്ന പ്രതിച്ഛായയിലാണ് പലരും ആ വിമര്‍ശനത്തെ വിലയിരുത്തിയത്. ഈ രാജ്യത്തെ ഉദാരചിന്താഗതിക്കാരുടെ ഹൃദയം കീഴടക്കാന്‍ പാര്‍ട്ടി ബോധപൂര്‍വം നടത്തിയതാണ് വാജ്പേയിയുടെ ആ ഛായാനിര്‍മിതിയെന്ന് കരുതപ്പെടുന്നു. 1992 ഡിസംബര്‍ അഞ്ചിന് കാണ്‍പൂരില്‍ നടത്തിയ പ്രഭാഷണത്തില്‍ ബാബരി വിരുദ്ധ നീക്കങ്ങള്‍ അപ്പാടെ തനിക്കറിയാമെന്ന് വാജ്പേയി സൂചിപ്പിച്ചിരുന്നു. ബാബരി സ്ഥിതിചെയ്യുന്ന മണ്ണ് ഇടിച്ച് നിരപ്പാക്കേണ്ടതാണെന്ന് ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
ഡിസംബര്‍ ആറിന് കര്‍സേവകര്‍ക്കൊപ്പം ചേരാന്‍ വാജ്പേയി ലക്നോവില്‍ കാത്തുകെട്ടി നില്‍ക്കുകയുണ്ടായി. തന്നോട് ദല്‍ഹിയിലേക്ക് മടങ്ങാന്‍ പിന്നീട് പാര്‍ട്ടി നിര്‍ദേശിച്ച കാര്യവും വാജ്പേയി വ്യക്തമാക്കിയിരുന്നു. മസ്ജിദ് തകര്‍ത്ത ക്രിമിനലുകള്‍ക്ക് സംരക്ഷണത്തിന്റെ കോട്ട നിര്‍മിക്കാന്‍ അദ്ദേഹത്തിന് ദല്‍ഹിയില്‍ എത്തേണ്ടതുണ്ടായിരുന്നു. അദ്വാനിക്കും മറ്റുമെതിരെ നടപടികള്‍ക്ക് തുനിഞ്ഞപ്പോള്‍ വാജ്പേയി കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. മസ്ജിദ് തകര്‍ന്നതില്‍ ഖേദിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച വാജ്പേയി പിന്നീട് അത് ജനങ്ങളുടെ സ്വാഭാവികമായ വികാരങ്ങളെ മാനിക്കാത്തതിന്റെ പ്രത്യാഘാതമെന്ന് ധ്വംസനത്തെ ന്യായീകരിക്കാനും മടിച്ചില്ല. അത് ജനങ്ങളുടെ സ്വാഭാവിക വികാരമല്ല സംഘ്പരിവാരത്തിന്റെ ക്രോധവികാരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവര്‍ അധികാരത്തിലേക്കുള്ള വഴി തേടുകയായിരുന്നു. പിതാവിന് നല്‍കിയ വാക്കുപാലിക്കാന്‍ സിംഹാസനം ത്യജിച്ച് വനവാസത്തിന് തയാറായ ശ്രീരാമന്റെ പേര് അധികാര ലബ്ധിക്കായി ദുരുപയോഗം ചെയ്യുന്ന വിരോധാഭാസത്തെ അപാരമെന്നേ വിശേഷിപ്പിക്കാനാകൂ.
രാമജന്മഭൂമി പ്രസ്ഥാനത്തിനുപിന്നില്‍ സാധാരണ ജനങ്ങളില്ലെന്ന് ലിബര്‍ഹാന്‍ കമീഷന്‍ സ്പഷ്ടമാക്കിയിരിക്കുന്നു. സംഘ കുടുംബാംഗങ്ങളാണ് ആ പ്രസ്ഥാനത്തിന് പിന്നില്‍ അണിനിരന്നത്. സാധാരണക്കാര്‍ക്ക് അതില്‍ പ്രവേശനമില്ല. സ്വസമുദായത്തെ വേണ്ടവിധം സേവിക്കുന്നതില്‍ പരാജയപ്പെട്ട മുസ്ലിം നേതാക്കള്‍ക്കും കമീഷന്‍ നല്ല കൊട്ട് നല്‍കിയിരിക്കുന്നു. മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളും വികാരങ്ങളും ശരിയായ രീതിയില്‍ വിലയിരുത്തുന്നതില്‍ നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചിരിക്കുകയാണ്. അതേസമയം സമൂഹത്തെ വര്‍ഗീയവത്കരിക്കുന്നതില്‍ ആര്‍.എസ്.എസ് വിജയം വരിച്ചിരിക്കുന്നു.
വൈകിയതിന്റെ പേരിലോ നരസിംഹറാവുവിനെ പട്ടികയില്‍നിന്നൊഴിവാക്കിയതിന്റെ പേരിലോ ഒക്കെ ലിബര്‍ഹാന്‍ രേഖയെ നമുക്ക് പഴിപറയാം. പക്ഷേ, അംഗവൈകല്യത്തിന്റെയോ പിറവി വൈകല്യത്തിന്റെയോ പേരില്‍ നമുക്ക് ഈ കുഞ്ഞിനെ ഉപേക്ഷിക്കാനാകില്ല.
(മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും മുന്‍ മുംബൈ ഐ.ഐ.ടി പ്രൊഫസറുമാണ് ലേഖകന്‍)

Saturday, December 5, 2009
ഊരാക്കുടുക്കില്‍ ഒബാമയും
Friday, December 4, 2009
അധികാരമേറ്റ ഉടനെ നടത്തിയ പ്രഖ്യാപനത്തില്‍ അമേരിക്കന്‍സൈന്യത്തെ ഇറാഖില്‍നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നും എന്നാല്‍, അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ പട്ടാളത്തെ അയക്കുമെന്നും യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അഫ്ഗാനിസ്താനില്‍ യുദ്ധംചെയ്യുന്ന അമേരിക്കന്‍ സൈനികമേധാവി ജനറല്‍ സ്റ്റാന്‍ മെക്രിസ്റ്റല്‍, കൂടുതല്‍ പോഷകസേനയെ ഉടനെ അയച്ചില്ലെങ്കില്‍ തോറ്റു പിന്മാറേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ചാഞ്ചല്യത്തോടെയായിരുന്നു ഒബാമയുടെ പ്രതികരണം. പൈലറ്റില്ലാ വിമാനമടക്കമുള്ള അത്യാധുനികസന്നാഹങ്ങളോടെ ഏഴു വര്‍ഷക്കാലം ഉന്മൂലനത്തിന് ശ്രമിച്ചിട്ടും താലിബാന്റെ കനത്ത തിരിച്ചടി അമേരിക്കയില്‍ ഉത്കണ്ഠയും പ്രതിഷേധവും വളര്‍ത്തിയ സാഹചര്യത്തില്‍ ഒരു വശത്ത് നയതന്ത്ര നീക്കങ്ങളിലൂടെയും മറുവശത്ത് നാറ്റോ ഘടകരാജ്യങ്ങളുടെ വര്‍ധിത സൈനികപങ്കാളിത്തത്തിലൂടെയും തടിയൂരാന്‍ വഴിതേടുകയായിരുന്നു ഒബാമ. പക്ഷേ, 2009 അവസാനിക്കാനിരിക്കെ പാളിയ തന്ത്രങ്ങളുടെ ജാള്യം മറച്ചുപിടിക്കാന്‍ അതിസാഹസത്തിന് മുതിരുന്ന അമേരിക്കന്‍പ്രസിഡന്റിനെയാണ് കാണേണ്ടിവരുന്നത്. 30,000 പട്ടാളക്കാരെക്കൂടി അഫ്ഗാനിസ്താനിലേക്ക് അയക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. പുറമെ, 10,000 നാറ്റോ അംഗ രാജ്യസേനയെ ഒബാമ പ്രതീക്ഷിക്കുകയും ചെയ്യുന്നു. മൊത്തം 1,40,000 നാറ്റോ ഭടന്മാര്‍ ചേര്‍ന്ന് അന്തിമയുദ്ധത്തിനിറങ്ങിയാല്‍ 2012 അവസാനിക്കുമ്പോഴേക്ക് താലിബാന്റെ നട്ടെല്ലൊടിക്കാമെന്നും അഫ്ഗാന്‍പടക്ക് മതിയായ പരിശീലനം നല്‍കി പ്രതിരോധം അവരെ ഏല്‍പിച്ചു രംഗം വിടാമെന്നുമാണ് കണക്കുകൂട്ടല്‍.
പക്ഷേ, ജോര്‍ജ് ഡബ്ല്യു. ബുഷ് പരാജയപ്പെട്ടേടത്ത് മാറ്റത്തിന്റെ കാഹളധ്വനിയുമായി വന്ന ബറാക് ഒബാമ വിജയിക്കാനുള്ള സാധ്യത തീര്‍ത്തും സംശയകരമായി കാണുകയാണ് പാശ്ചാത്യനിരീക്ഷകര്‍ പോലും. നിലവില്‍ 10,000ത്തിനു പുറമെ 500 സൈനികരെക്കൂടി അയക്കാമെന്നേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ മാത്രമേ ഒബാമയുടെ അഭ്യര്‍ഥനയോട് ഭാഗികമായെങ്കിലും അനുകൂലമായി പ്രതികരിച്ചിട്ടുള്ളൂ. ഫ്രാന്‍സോ ജര്‍മനിയോ ഇനിയും അഫ്ഗാനിസ്താനില്‍ അയച്ച് സ്വന്തം സൈന്യങ്ങളെ ബലി നല്‍കാന്‍ തയാറല്ല. കാബൂളിലെ അമേരിക്കന്‍പാവയായ ഹാമിദ് ഖര്‍സായിയുടെ കൂടെ നില്‍ക്കാന്‍ സ്വദേശികളായ പട്ടാളക്കാരില്‍ വലിയൊരു ഭാഗം സന്നദ്ധരല്ലെന്നിരിക്കെ, നാറ്റോ ആരെയാണ് പരിശീലിപ്പിക്കാനും സുരക്ഷാചുമതലയേല്‍പിക്കാനും പോകുന്നതെന്ന വലിയ ചോദ്യവുമുണ്ട്. താലിബാന്‍ ശക്തികേന്ദ്രമായ തെക്കുകിഴക്കന്‍ പ്രവിശ്യകളിലേക്ക് വിന്യസിച്ച അഫ്ഗാന്‍സേനയില്‍ മൂന്നിലൊന്നിലധികം മുങ്ങിയതില്‍പിന്നെ പൊങ്ങിയിട്ടേയില്ല. 34 പ്രവിശ്യകളില്‍ 33ലും താലിബാന്റെ നിഴല്‍സര്‍ക്കാറുകള്‍ സജീവരംഗത്തുണ്ടുതാനും. മറ്റെല്ലാറ്റിനും പുറമെ, താലിബാന്‍ ഇതര പ്രതിപക്ഷപാര്‍ട്ടികള്‍ക്കു കൂടി തീര്‍ത്തും അസ്വീകാര്യനാണ് ഹാമിദ് ഖര്‍സായി. ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘം സ്ഥിരീകരിച്ചതുപോലെ മുച്ചൂടും അഴിമതി നിറഞ്ഞ ഒരു തെരഞ്ഞെടുപ്പിലൂടെയാണ് പ്രസിഡന്റ് ഖര്‍സായി രണ്ടാമൂഴം ഉറപ്പാക്കിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ഒബാമയും സമ്മതിക്കുന്നു. എന്നാലും, ഭരണഘടനാനുസൃതമായ ഒരു സര്‍ക്കാറാണ് കാബൂളിലേത് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. സത്യത്തില്‍ തങ്ങളുടെ പാവ മാത്രമായ ഖര്‍സായിയെ തുടര്‍ന്നും അധികാരത്തില്‍ പ്രതിഷ്ഠിക്കാന്‍ അമേരിക്കന്‍ ചാരസംഘം നടത്തിയ ഉപജാപം മാത്രമായിരുന്നു അഫ്ഗാന്‍ തെരഞ്ഞെടുപ്പ്. അത് ബോധ്യപ്പെട്ടതിനാലാണ് പ്രതിപക്ഷസ്ഥാനാര്‍ഥി അബ്ദുല്ല അബ്ദുല്ല രണ്ടാംഘട്ട വോട്ടെടുപ്പ് പ്രഹസനത്തില്‍നിന്ന് പിന്മാറിയതും.
അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് മുമ്പൊരിക്കലും ഇല്ലാത്തവിധം തകര്‍ന്നു തരിപ്പണമായ അഫ്ഗാനിസ്താനില്‍ മഹാഭൂരിപക്ഷം ജനങ്ങളും കഠിനമായി വെറുക്കുന്ന ഒരു ഭരണകൂടത്തെ രാജ്യസാരഥ്യമേല്‍പിച്ച് രണ്ടുവര്‍ഷത്തിനകം തടിയൂരാമെന്ന ഒബാമയുടെ കണക്കുകൂട്ടല്‍ ദിവാസ്വപ്നമാവാനേ സാധ്യതയുള്ളൂ. താലിബാന്‍ അഫ്ഗാന്‍ഭരണം തിരികെ പിടിച്ചാല്‍ ആ രാജ്യത്തിനുമാത്രമല്ല, പാകിസ്താനും ഇന്ത്യക്കും ലോകത്തിനാകെയും അത് ആപത്താവുമെന്ന് അമേരിക്ക നിരന്തരം പ്രചാരണം നടത്തുന്നുണ്ട്. അതിനാല്‍, താലിബാനെതിരെ അമേരിക്ക നയിക്കുന്ന യുദ്ധം ലോകസമാധാനത്തിനായുള്ള പോരാട്ടമാണെന്ന് വിശ്വസിപ്പിക്കാനാണ് ശ്രമം. തീവ്രവാദികള്‍ ഒരു രാജ്യത്തിന്റെയും അധികാരം കൈയടക്കുന്നത് സ്വീകാര്യമല്ല. സഹിഷ്ണുതയോ സമാധാനപ്രേമമോ ഇല്ലാത്ത ശക്തികളെ ചെറുത്തുതോല്‍പിക്കുകയും വേണം. പക്ഷേ, അമേരിക്കയുടെ ഇതഃപര്യന്തമുള്ള അഫ്ഗാന്‍നയം വിജയിച്ചുവോ എന്നതാണ് പ്രസക്തമായ ചോദ്യം. ഒരു ജനതയുടെ മൊത്തം ഭാഗധേയം വഞ്ചകപ്പരിഷകളെ ഏല്‍പിച്ചും സിവിലിയന്മാരെ കൊന്നൊടുക്കിയും അവരുടെ പിന്തുണ ആര്‍ജിക്കാമെന്ന ധാര്‍ഷ്ട്യം ഒബാമയായാലും ഉപേക്ഷിച്ചില്ലെങ്കില്‍ വൈറ്റ്ഹൌസില്‍ രണ്ടാമൂഴം അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ല. അദ്ദേഹത്തെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന ശുഭചിന്ത നഷ്ടമാവാനും അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.
മാധ്യമം മുഖപ്രസംഗം

ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-9
ലിബര്‍ഹാന്റെ നിരീക്ഷണങ്ങള്‍
Saturday, December 5, 2009
എം.സി.എ. നാസര്‍
ബാബരി മസ്ജിദ് ധ്വംസനം നടന്ന് പതിനേഴ് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജനതക്കൊപ്പം ലിബര്‍ഹാനും ആ ചോദ്യം ഉയര്‍ത്തുന്നു^ ഇന്ത്യന്‍ മതേതരത്വത്തിന് എന്തുപറ്റി? ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ സംജ്ഞകള്‍ നിര്‍ധാരണം ചെയ്തുകൊണ്ട് നമ്മുടെ മതേതര ഘടനയുടെ ശക്തി ദൌര്‍ബല്യങ്ങള്‍ ഏറ്റവും ശക്തമായി വരച്ചിടുന്നു എന്നതാണ് കമീഷന്‍ റിപ്പോര്‍ട്ടിനെ വ്യതിരിക്തമാക്കുന്ന നിരവധി ഘടകങ്ങളിലൊന്ന്. ഒരു സാധാരണ പൌരന്റെ വിഹ്വലതകള്‍ തുടിക്കുന്ന മനസ്സോടെയാണ് മതേതര ഇന്ത്യയിലൂടെ ലിബര്‍ഹാന്‍ നടത്തുന്ന വിശകലനയാത്ര.
ഇന്ത്യ ഒരുനിലക്കും മതേതര സവിശേഷതയോടെ നില്‍ക്കരുതെന്ന ശാഠ്യമാണ് ഹൈന്ദവ വര്‍ഗീയതയുടെ അധികാരദാഹത്തിനും ബാബരി ധ്വംസനത്തിനും വഴിയൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതെന്ന് കമീഷന്‍ കണ്ടെത്തുന്നു ''ഹിന്ദുമതമാകുന്ന ദേശീയധാരയില്‍ ഇഴുകിച്ചേരാതെ സ്വതന്ത്രമായി ജീവിക്കാന്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അനുവദിക്കരുത്^ ആര്‍.എസ്.എസ് അംഗമായ ദീന്‍ദയാല്‍ ഉപാധ്യായയുടെ ഈ ചിന്തയാണ് അദ്വാനിയും സുഹൃത്തുക്കളും കടംകൊണ്ടത്. കാവിസംഘം ഉദ്ഘോഷിക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ ധാര്‍ഷ്ട്യവും ന്യൂനപക്ഷാദി വിഭാഗങ്ങളുടെ വിധേയത്വവുമാണെന്ന് കമീഷന്‍ വരച്ചിടുന്നു.
ഡിസംബര്‍ ആറിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സുപ്രധാന ചോദ്യങ്ങളും ലിബര്‍ഹാന്‍ ഉയര്‍ത്തുന്നു ഒന്ന്: ഭരണഘടനയിലെ 355, 356 വകുപ്പുകള്‍ പ്രയോഗിക്കാമായിരുന്നോ?. രണ്ട്: കേന്ദ്രത്തിന് സംസ്ഥാനങ്ങളില്‍ ഏകപക്ഷീയമായി സൈന്യത്തെ വിന്യസിക്കാന്‍ സാധിക്കുമായിരുന്നോ? മൂന്ന്: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയുമായിരുന്നോ?
ഇതിന്റെ വിശദമായ വിശകലനത്തില്‍ നരസിംഹറാവുവിന്റെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട പ്രതിസന്ധിയും പരിമിതിയും വെളിപ്പെടുത്തുന്നു. അതേസമയം, പ്രസക്തമായ പല നിരീക്ഷണങ്ങളും മറയില്ലാതെ തുറന്നു പ്രകടിപ്പിക്കുന്നുമുണ്ട് ലിബര്‍ഹാന്‍. അതിന്റെ ചില ചീന്തുകള്‍ ഇതാ: ബാബരി ധ്വംസനം രാഷ്ട്രീയ പാര്‍ട്ടികളിലും നേതാക്കളിലും മാത്രമല്ല, സംവിധാനത്തില്‍ പോലുമുള്ള അവിശ്വാസമാണ് രൂപപ്പെടുത്തിയത്. ഡിസംബര്‍ ആറിന് ബാബരി ധ്വംസന പരമ്പരവെച്ചു നോക്കുമ്പോള്‍ സംസ്ഥാനത്തിന്റെ അനുമതി കൂടാതെയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഭരണഘടനാ പരിമിതിയെ തികഞ്ഞ മിടുക്കോടെ ഉപയോഗപ്പെടുത്തുകയായിരുന്നു കല്യാണ്‍സിങ് സര്‍ക്കാര്‍. അടിയൊഴുക്കുകളുടെ തീവ്രതയെ കുറിച്ച് ജാഗ്രത പകരുന്നതില്‍ സുപ്രീം കോടതി നിരീക്ഷകനും ദയനീയമായി പരാജയപ്പെട്ടു. സംസ്ഥാന ഭരണകൂടത്തിനു കീഴില്‍ ഭരണഘടനാ പരിരക്ഷകളുടെ ആസൂത്രിത ധ്വംസനം കൂടിയാണ് 1992ല്‍ കണ്ടത്. ജനാധിപത്യത്തിന്റെ ഇത്തരം പരിഹാസ്യതകള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ഇനിയും സാധ്യതകളുണ്ട്. നിക്ഷിപ്ത താല്‍പര്യക്കാരുടെ കുതന്ത്രങ്ങള്‍ക്ക് മുന്നില്‍ നടപടിക്രമങ്ങളുടെ സാങ്കേതികതയും മറ്റും ശക്തമായ ഇടപെടലിന് വിഘാതം നില്‍ക്കരുത്.
വിഭജനാനന്തര കലാപവേളയില്‍ ഗാന്ധി ഉന്നയിച്ച അതേ ചോദ്യം ലിബര്‍ഹാനും ചോദിക്കുന്നു:^'മരിച്ചവര്‍ക്കിടയില്‍, അനാഥര്‍ക്കിടയില്‍, ഭവനരഹിതര്‍ക്കിടയില്‍ എന്തു വ്യത്യാസമാണുള്ളത്? ഭ്രാന്തമായ ഈ നശീകരണമത്രയും നടന്നത് സ്വേച്ഛാധിപത്യത്തിന്റെ പേരിലാണോ? അതോ പവിത്രപദങ്ങളായ സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിലോ?
'നമ്മെ ഒരുമിപ്പിക്കാന്‍ ഒരു പൊതുശത്രു വേണം'^ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസാ റൈസ് നടത്തിയ പ്രതികരണത്തിന്റെ അതേ വകഭേദം തന്നെയാണ് തൊണ്ണൂറുകളില്‍ ഇന്ത്യയിലെ സങ്കുചിതവാദികളിലൂടെയും പുറത്തുവന്നത്. തുടര്‍ന്ന് ലിബര്‍ഹാന്‍ കുറിക്കുന്നു^ കൃത്രിമ ശത്രുവിനെ മുന്നില്‍ നിര്‍ത്തിയാല്‍ അവിവേകവും ക്രൂരതയും നടത്താന്‍ എളുപ്പം. പൊതുശത്രുവിനെ ചൂണ്ടി എല്ലാവരെയും അടുപ്പിക്കാനും കഴിയും. ഹിറ്റ്ലറും മറ്റും അതു തന്നെയാണല്ലോ ചെയ്തതും...'
ശക്തമായ കേന്ദ്രസര്‍ക്കാര്‍ ഉണ്ടെങ്കില്‍ മതേതരത്വം പാളില്ലെന്ന് ലിബര്‍ഹാന്‍ പ്രത്യാശിക്കുന്നു. രാജ്യത്തിനുള്ളില്‍ വംശീയ കുരുതികളും ഉന്മൂലനവും തടയാന്‍ ശക്തമായ കേന്ദ്ര സര്‍ക്കാര്‍ അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ആശീര്‍വാദത്തോടെ രാജ്യത്തിന്റെ ഏതു ഭാഗത്ത് കലാപമുണ്ടായാലും അടിയന്തര ഇടപെടല്‍ ഉണ്ടായേ തീരൂ. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയോ ദേശീയ അന്വേഷണ ഏജന്‍സിയെ നിയമിച്ചോ അതാകാം.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പും സംഘ്പരിവാര്‍ സുപ്രീംകോടതിയില്‍ സൃഷ്ടിച്ച വിശ്വാസ്യതയും ഒത്തുചേര്‍ന്നപ്പോള്‍ റാവുവിന്റെ കേന്ദ്രസര്‍ക്കാറിന് അന്ധതയും അംഗവൈകല്യവും സംഭവിച്ചതായി കമീഷന്‍ പറയുന്നു.
ഹിന്ദുവര്‍ഗീയതയുടെ ആശയാടിത്തറയെ ലിബര്‍ഹാന്‍ വിമര്‍ശിക്കുന്നുണ്ട്. സാംസ്കാരിക ദേശീയത^നല്ല പദം തന്നെ. പക്ഷേ, സാഹിത്യപരമായും തത്വചിന്താപരമായും അതു നിര്‍വചിച്ചതുകൊണ്ട് മാത്രം ഒരു പ്രത്യേക രാജ്യം നിര്‍മിക്കാനാകില്ല. മതം മാത്രമല്ല, സംസ്കാരങ്ങളും മറ്റു ഘടകങ്ങളും രാഷ്ട്ര രൂപവത്കരണത്തിന് വേണം.
ജനാധിപത്യമാണ് കൂട്ടത്തില്‍ ഏറ്റവും മികച്ച മാതൃക. ജനാധിപത്യം ഭൂരിപക്ഷത്തെയാകാം പ്രതിനിധാനം ചെയ്യുന്നത്. എങ്കിലും എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇവിടെ അവസരമുണ്ട്. ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങളുടെ, മനുഷ്യാവകാശങ്ങളുടെ സ്ഥിതി എന്തായിരിക്കും എന്നു നാം വിലയിരുത്തണം. ഭൂരിപക്ഷ^ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച ചോദ്യം ഉയരുന്നു എന്നതുതന്നെ മാനവിക കാര്യങ്ങളില്‍ നമ്മുടെ കാഴ്ചപ്പാടിന്റെ തെളിവാണ്. മാനവിക വിഷയത്തില്‍ രാഷ്ട്രീയക്കാരും ഭരണാധികാരികളും സാമൂഹിക നേതാക്കളും വൈദഗ്ധ്യം നേടിയവരായിരിക്കണം. അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണം തന്നെയാണ് ഇവിടെ പ്രധാനം ^റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ മൌലികാടിത്തറ പോലും മതേതരത്വമാണ്. ഒരു പ്രത്യേക മതം പ്രചരിപ്പിക്കാനോ അതിനെ പിന്തുണക്കാനോ ഭരണകൂടം ശ്രമിക്കരുത്. എല്ലാ മതങ്ങളോടും തുല്യസഹിഷ്ണുത പുലര്‍ത്തുക എന്നതാണ് ഗാന്ധിയന്‍ സങ്കല്‍പവും.
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇലക്ഷനില്‍ മതേതര അജണ്ടയേക്കാള്‍ മതതാല്‍പര്യങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളാണ് കവര്‍ന്നെടുക്കപ്പെടുക. അത്തരമൊരു സാഹചര്യത്തില്‍ ഒറ്റക്കും കൂട്ടായുമുള്ള വിശ്വാസത്തിന്റെ പരിരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക വകുപ്പുകള്‍തന്നെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും.
രാഷ്ട്രീയ ഭരണമേഖലകളില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ലിബര്‍ഹാന്‍ ഊന്നിപ്പറയുന്നു. മതേതരത്വത്തിന്റെ യഥാര്‍ഥ ചൈതന്യം പ്രയോഗവത്കരിക്കപ്പെടുന്നതും അപ്പോഴാണ്. മതവും ജാതിയും കുലീനതയും മാറ്റി നിര്‍ത്തുന്ന സംവിധാനത്തിന്റെ പേരാണ് ഭരണഘടനാദത്ത മതേതരത്വമെന്നും കമീഷന്‍.
ഗാന്ധിജിയുടെ വാക്കുകള്‍ കമീഷന്‍ ഉദ്ധരിക്കുന്നുണ്ട്: ഞാന്‍ എന്റെ മതത്തോട് പ്രതിജ്ഞാബദ്ധമാണ്. അതിനു വേണ്ടി ഞാന്‍ മരിക്കുകയും ചെയ്യും. പക്ഷേ, മതം എന്റെ വ്യക്തിപരമായ ഒന്നാണ്. ഭരണകൂടത്തിന് അതില്‍ കാര്യമില്ല. മതേതരക്ഷേമം ഉറപ്പാക്കലാണ് ഭരണകൂടത്തിന്റെ ചുമതല. അല്ലാതെ മതകാര്യം നോക്കലല്ല ''
ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് സ്വന്തം രാജ്യത്തേക്കാള്‍ കൂറ് പാകിസ്താനോടാണ് എന്ന പ്രചാരണവും സ്വീകരിക്കാനാവില്ലെന്ന് കമീഷന്‍ അഭിപ്രായപ്പെടുന്നു. പ്രബലമായ ഒരു തെളിവും ഇതിനില്ല. 1947ല്‍ പാകിസ്താനിലേക്ക് പോകാതെ വലിയൊരു വിഭാഗം മുസ്ലിംകള്‍ ഇവിടെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സൈന്യത്തില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സേവനം അര്‍പ്പിക്കുന്ന നല്ലൊരു ശതമാനം മുസ്ലിംകളുണ്ട്. കൃത്യമായ തെളിവുകള്‍ ഒന്നും തന്നെയില്ലാതെ അവരുടെ കൂറില്‍ സംശയം പ്രകടിപ്പിക്കുന്നത് നിര്‍ഭാഗ്യകരം മാത്രമല്ല തീര്‍ത്തും അസ്വീകാര്യവുമാണ്്. നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തുന്ന വൃത്തികെട്ട പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ എല്ലായ്പോഴും തങ്ങളുടെ കൂറ് പ്രകടിപ്പിക്കേണ്ട ബാധ്യതയിലാണ് ഇന്ത്യന്‍ മുസ്ലിംകള്‍. മുസ്ലിംകൂറില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്ന വസ്തുനിഷ്ഠവും വിശ്വസനീയവുമായ തെളിവുകള്‍ ഇല്ലാതിരിക്കെ തന്നെയാണിതെന്നും കമീഷന്‍ പരിതപിക്കുന്നു.
ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളെല്ലാം മതപരമായ അസഹിഷ്ണുക്കളായിരുന്നുവെന്ന ആരോപണത്തെയും ലിബര്‍ഹാന്‍ ചോദ്യം ചെയ്യുന്നു. ആധികാരിക തെളിവുകളൊന്നും നിരത്താതെയാണ് മുന്‍വിധി കലര്‍ന്ന ഈ ആരോപണങ്ങള്‍. മുഗള്‍ ഭരണാധികാരികളുടെ പഴയകാല അബദ്ധങ്ങളില്‍ നീതിവേണമെന്നാവശ്യപ്പെടുന്നത് അമര്‍ത്യാസെന്‍ പറഞ്ഞതു പോലെ ധാര്‍മികമായി വിചിത്രവും ചരിത്രപരമായി യുക്തിശൂന്യവുമാണെന്നും ലിബര്‍ഹാന്‍ അഭിപ്രായപ്പെടുന്നുണ്ട്.
ആവശ്യമെങ്കില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അവഗണിച്ചുതന്നെ സാമൂഹിക ഐക്യവും മതേതരത്വവും നിലനിര്‍ത്താന്‍ ഭരണകൂടത്തിന് കഴിയണം. ന്യൂനപക്ഷങ്ങള്‍ രണ്ടാംതരം പൌരന്‍മാരായി പരിഗണിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. എന്തുതന്നെയായാലും അവരുടെ സുരക്ഷ ഭൂരിപക്ഷം ഉറപ്പാക്കണം. ദുര്‍ബല വിഭാഗങ്ങളുടെയും ന്യൂനപക്ഷത്തിന്റെയും സുരക്ഷ അവരുടെ മൌലികാവകാശം കൂടിയാണ്. ഭരണകൂടം ചെയ്യേണ്ടത് ഭൂരിപക്ഷ^ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സന്തുലിത സമീപനം സ്വീകരിക്കുകയാണ്.
വര്‍ഗീയ ഫാഷിസത്തെ ശക്തമായി അമര്‍ച്ച ചെയ്യുക, നിരക്ഷരത മുതലെടുക്കാനുള്ള നീക്കം തടയുക, ചരിത്രത്തെ കുറിച്ച ശരിയായ അറിവ് പകരുക. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മത^ജാതി വികാര ചൂഷണം തടയുക തുടങ്ങി എണ്ണമറ്റ നിര്‍ദേശങ്ങളും ലിബര്‍ഹാന്‍ മതേതര ഇന്ത്യന്‍ മനസ്സിനു മുമ്പാകെ സമര്‍പ്പിക്കുന്നു.
ഡിസംബര്‍ ആറ് വലിയൊരു പ്രതീകമാണ്. എന്നാല്‍, ആ കറുത്ത ദിനത്തെ ഓര്‍മിക്കുന്നതുപോലും അരോചകമായി തോന്നുന്ന ചിലരുണ്ട്. അവരുടെ ഓര്‍മയിലേക്കു കൂടിയാവണം മിലന്‍ കുന്ദേര ചാട്ടുളി കണക്കെയുള്ള ആ വാക്കുകള്‍ പണ്ട് ഉരുവിട്ടത്.
''അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടം എന്നത് മറക്കാതിരിക്കാനുള്ള ഓര്‍മകളുടെ പോരാട്ടം തന്നെയാണ്''.
(അവസാനിച്ചു)
മാധ്യമം

മൊബൈല്‍ ഫോണ്‍ മസ്തിഷ്ക കാന്‍സര്‍ ഉണ്ടാക്കില്ല
Friday, December 4, 2009
ഒട്ടാവ: സെല്‍ഫോണ്‍ ഉപയോഗം മസ്തിഷ്ക കാന്‍സര്‍ ഉണ്ടാക്കില്ലെന്ന് പുതിയ പഠനം. സ്കാന്‍ഡിനേവിയന്‍ പൌരന്‍മാരില്‍ 1974 മുതല്‍ 2003 വരെ നടന്ന പഠനത്തിലാണ് മസ്തിഷ്ക മുഴയുണ്ടാകാന്‍ സെല്‍ഫോണ്‍ ഉപയോഗം കാരണമാകില്ലെന്ന് തെളിഞ്ഞത്. കോപ്പന്‍ഹേഗനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ എപിഡമോളജിയിലെ സംഘമാണ് പഠനം നടത്തിയത്. ഫിന്‍ലന്റ്, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍ എന്നിവിടങ്ങളിലെ 16 ദശലക്ഷം പേരെ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-6
ഭീതി വിതച്ച രഥയാത്ര
Wednesday, December 2, 2009
എം.സി.എ. നാസര്‍
ബാബരി മസ്ജിദ് സമുച്ചയത്തില്‍ തന്നെ ശിലാന്യാസം നടത്താന്‍ സാധിച്ചത് ഇന്ത്യയില്‍ ഹിന്ദുവര്‍ഗീയത നേടിയ വന്‍ രാഷ്ട്രീയ വിജയം കൂടിയായിരുന്നു. തങ്ങളുടെ ആസൂത്രണത്തിനും ഭ്രാന്തമായ പ്രയാണത്തിനും മുന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന സന്ദേശം ഹിന്ദുത്വ ശക്തികള്‍ക്ക് ലഭിച്ചു. രാഷ്ട്രീയമായി സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നതു മാത്രമായിരുന്നില്ല അതിന്റെ പൊരുള്‍. നിയമവാഴ്ചയുടെ അടിസ്ഥാനമായ സുരക്ഷാ സൈനികര്‍ നോക്കുകുത്തികള്‍ മാത്രമാണെന്ന സന്ദേശവും അത് നല്‍കി. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ^സൈനിക ദൌര്‍ബല്യം വെളിപ്പെട്ടതോടെ ആക്രമണോല്‍സുക അജണ്ടയുടെ പുതിയ തീവ്രമുറകള്‍ പുറത്തെടുക്കാനായി തീരുമാനം. കോടതികളെ നേരത്തേ എഴുതിത്തള്ളിയതിനാല്‍ അവയുടെ ഇടപെടലുകള്‍ ഒരു പ്രശ്നമായി പോലും നേതാക്കള്‍ പരിഗണിച്ചില്ല. ആരും തങ്ങളെ തടയില്ലെന്ന കാര്‍ക്കശ്യം ഹിന്ദുത്വവാദികള്‍ക്കിടയില്‍ ശക്തിപ്രാപിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ കണ്ടതൊക്കെയും അതിന്റെ പ്രത്യക്ഷ വിളയാട്ടത്തിന്റെ ഉദാഹരണങ്ങള്‍.
ശിലാന്യാസം നടന്ന് മൂന്നു മാസം പിന്നിട്ടില്ല, അപ്പോഴേക്കും കണ്ടു ക്ഷേത്ര നിര്‍മാണ നീക്കങ്ങളുടെ അദ്ഭുതകരമായ മുന്നേറ്റം. സ്ഥലം സര്‍വേ ചെയ്യാന്‍ ആളെ നിയമിക്കല്‍, പള്ളിയുടെ ചിത്രം സൂക്ഷ്മമായി പകര്‍ത്തല്‍^ഇതിലൊതുങ്ങി ആ സമയത്തെ അധികൃത നടപടികള്‍. സുപ്രധാന വിഷയമായി അയോധ്യാ കേസിനെ കാണാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയുമായിരുന്നു.
1990 ഫെബ്രുവരി ആറിന് വി.പി. സിങ് അയോധ്യാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. പ്രശ്ന പരിഹാരത്തിന് നാലു മാസത്തെ സാവകാശം തേടി.
മറുപക്ഷമാകട്ടെ, രാഷ്ട്രീയമായി 'ഉണര്‍ന്ന' ഹിന്ദു ജനതയെ ഏകീകരിക്കാനുള്ള തിടുക്കത്തിലായിന്നു. ഇതിന്റെ ഭാഗമായി ദല്‍ഹി ബോട്ട് ക്ലബിലും മറ്റും വി.എച്ച്.പി സന്യാസിമാരുടെ സമ്മേളനങ്ങള്‍ നടന്നു. തുടര്‍ന്നുവന്നു ബി.ജെ.പിക്കു വേണ്ടി ക്ഷേത്രനിര്‍മാണം ലക്ഷ്യം വെച്ച് അദ്വാനിയുടെ രഥയാത്ര. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് കനംവെച്ചു. 'ജോ ഹിന്ദു ഹിത് കി ബാത് കരേഗാ, വഹി ഹിന്ദുസ്താന്‍ പര്‍ രാജ് കരേഗാ.' (ആരാണോ ഹിന്ദുക്കള്‍ക്കു വേണ്ടി ശബ്ദിക്കുന്നവര്‍, അവര്‍ രാജ്യം ഭരിക്കട്ടെ).
ആവേശം മൂലം സാധാരണ ഹൈന്ദവരും ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. 'ഹിന്ദു', 'ഹിന്ദുമതം'എന്നിവ തമ്മിലെ വ്യത്യാസം ഉള്‍ക്കൊള്ളാന്‍ പോലും അവര്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് കമീഷന്‍. 'മുസ്ലിംകളെ എതിര്‍പക്ഷത്തു നിര്‍ത്തി ഹിന്ദുമതത്തിന്റെ രക്ഷ ഉറപ്പു വരുത്താനുള്ള വലിയ ഏതോ ദൌത്യം എന്ന നിലക്കാണ് സാധാരണക്കാരായ പലരും ക്ഷേത്രനിര്‍മാണ നീക്കത്തെ നോക്കിക്കണ്ടത്. ഹിന്ദു വോട്ട് ബാങ്ക് മാത്രമായിരുന്നു ലക്ഷ്യം. ഹിന്ദുമത ഭാഗമായ ജാതി സംവിധാനത്തെ മറികടന്നുകൊണ്ടുള്ള ഒരു സ്ഥിരം വോട്ട് ബാങ്ക്^ഈ സങ്കല്‍പ വികാരത്തിന് പ്രായോഗികത പകരുകയായിരുന്നു സംഘ്പരിവാര്‍. ജാതിരാഹിത്യം ഉദ്ഘോഷിക്കുന്ന, മതങ്ങളോട് സമഭാവന കൈക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനാ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഉപകരണമായിരുന്നു സംഘ്പരിവാറിന് മൊത്തം അയോധ്യാ വിഷയം'^ ലിബര്‍ഹാന്റെ ഈ നിരീക്ഷണം തീര്‍ത്തും ശരിയാണെന്ന് സംഘ്പരിവാര്‍ അജണ്ടയുടെ പ്രയോഗവത്കരണം നിസ്സംശയം തെളിയിക്കുന്നു.
'നേതാക്കള്‍ക്ക് വാക്കുകള്‍ ഉരുവിട്ടാല്‍ മതി. അതു സൃഷ്ടിക്കുന്ന പ്രത്യാഘാതം എത്ര വലുതാണെന്ന് പലപ്പോഴും അവരറിയുന്നില്ല. ബോട്ട് ക്ലബില്‍ നടന്ന റാലിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുകൂല വികാരം ഉണര്‍ത്താന്‍ ബോധപൂര്‍വ നീക്കം കണ്ടു. റാലിയിലെ പ്രധാന പ്രസംഗകരൊക്കെയും ബി.ജെ.പി നേതാക്കളായിരുന്നു. ഓരോ നീക്കങ്ങളിലൂടെയും ബി.ജെ.പി സംഘടനാപരമായി ശക്തി സംഭരിച്ചുകൊണ്ടിരുന്നു.'
ഈ ഘട്ടത്തില്‍ അനുരഞ്ജന നീക്കങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മധു ദന്തവദെ, ജോര്‍ജ് ഫെര്‍ണാണ്ടസ്, മുക്താര്‍ അനീസ് എന്നിവരുള്‍പ്പെട്ട കമ്മിറ്റിയുണ്ടാക്കി. കാര്യമായൊന്നും അവര്‍ക്ക് ചെയ്യാനായില്ല.
കര്‍സേവകരെ സംഘടിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമായി. ക്ഷേത്ര നിര്‍മാണത്തിന് കര്‍സേവകരെ കണ്ടെത്താന്‍ 'രാം കര്‍സേവ സമിതി'കള്‍ക്ക് രൂപം നല്‍കി. 1990 ജൂണ്‍ 7ന് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ രമ്യപരിഹാരം ഉണ്ടാക്കാന്‍ നീക്കം നടന്നെങ്കിലും വിജയിച്ചില്ല. ഒക്ടോബര്‍ 30ന് ഗര്‍ഭഗൃഹത്തില്‍ തന്നെ കര്‍സേവ നടത്താനുള്ള ആഹ്വാനം വന്നു. വി.എച്ച്.പി തീരുമാനത്തെ പിന്തുണക്കുമെന്ന് ഉടന്‍ അദ്വാനി പറഞ്ഞു. നീക്കം തടഞ്ഞാല്‍ സ്വാതന്ത്യ്ര പോരാട്ടത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാകും തിരികൊളുത്തുകയെന്ന ഭീഷണിയും അദ്ദേഹം മുഴക്കി.
കര്‍സേവകരെ അണിനിരത്താന്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്രാ പ്രഖ്യാപനമുണ്ടായപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ എല്ലാ പിന്തുണയുമായി രംഗത്തു വന്നു. ആസൂത്രണത്തിന്റെ മറ്റൊരങ്കം.
അനുരഞ്ജന നീക്കങ്ങള്‍ പരാജയപ്പെട്ടതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. മതനേതാക്കളുടെ യോഗവും അലസിപ്പിരിഞ്ഞു. രാജ്യത്തുടനീളം കാവി പതാകകള്‍ ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത സിംഗാള്‍ 101 കര്‍സേവകരടങ്ങിയ അയ്യായിരം ബ്രിഗേഡുകള്‍ അയോധ്യയിലെത്തുമെന്ന് പ്രഖ്യാപിച്ചു. അയോധ്യയില്‍ നിര്‍മാണ ജോലികള്‍ നിറുത്തി വെക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചു.
കോടതി വിധി മാത്രമാണ് ഇനി പരിഹാരമെന്ന് പ്രധാനമന്ത്രി വി.പി. സിങ് പറഞ്ഞു. എന്നാല്‍, ജനഹിതമാണ് പ്രധാനമെന്നും മതപരമായ വൈകാരിക പ്രശ്നത്തില്‍ കോടതിക്ക് ഒരു ചുക്കും ചെയ്യാനാവില്ലെന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം. ഇതിന് സാധൂകരണം നല്‍കാനെന്നോണം നേരത്തേ ഫയല്‍ ചെയ്ത സിവില്‍ ഹര്‍ജി പരമഹംസ് രാമചന്ദര്‍ ദാസ് പിന്‍വലിച്ചു.
1990 സെപ്റ്റംബര്‍ 25ന് സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് അദ്വാനിയുടെ രഥം യാത്ര പുറപ്പെട്ടു. ദീന്‍ ദയാല്‍ ജയന്തി ദിനമായിരുന്നു അത്. ഒക്ടോബര്‍ 30ന് രഥയാത്ര അയോധ്യയിലെത്തുമെന്ന വിളംബരം വന്നു. അന്ന് രാമക്ഷേത്ര നിര്‍മാണത്തിന്റെ കര്‍സേവാ തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. തടസ്സം നിന്നാല്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കുമെന്ന തുറന്ന ഭീഷണിയും ഉയര്‍ത്തി.
അദ്വാനിയും പ്രമോദ് മഹാജനും സോമനാഥില്‍ നിന്ന് ശിവപൂജയോടെയാണ് യാത്രയാരംഭിച്ചത്. ലങ്കയിലേക്കുള്ള രാമന്റെ യാത്ര^ഇതായിരുന്നു നല്‍കിയ വിശേഷണം. പ്രധാന സംഘ്പരിവാര്‍ നേതാക്കളൊക്കെയും സന്നിഹിതരായിരുന്നു. ആയുധ ധാരികളായ കര്‍സേവകരും കൂട്ടത്തില്‍ നിലയുറപ്പിച്ചു. യാത്രയിലുടനീളം അക്രമാസക്തരായ പ്രാദേശിക നേതാക്കള്‍ മതഭ്രാന്ത് നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തിയതിന് എമ്പാടും തെളിവുണ്ടെന്ന് കമീഷന്‍ പറയുന്നുണ്ട്. ആര്‍.എസ്.എസിന്റെ മുരളി ബാപ്പു, ബാലസാഹെബ് ദേവ്റസ് എന്നിവര്‍ യാത്രയെ ആശീര്‍വദിച്ചു. രഥയാത്ര തടഞ്ഞാല്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് അദ്വാനി പരസ്യ ഭീഷണിയും മുഴക്കി.
മുസ്ലിംകളില്‍ ഭീതി നിറഞ്ഞു. ആത്യന്തിക ലക്ഷ്യം എന്തായിരിക്കുമെന്ന് മറ്റുപലരെയും പോലെ അവരും തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ബാബരി പള്ളി തകര്‍ക്കപ്പെടുന്ന സാഹചര്യം എന്തു വില കൊടുത്തും തടയണമെന്ന് അവര്‍ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. കര്‍സേവ തടഞ്ഞാല്‍ രാജ്യം കത്തുമെന്നും ഒരു ശക്തിക്കും പിന്നെ അതു തടയാനാകില്ലെന്നും ബാല്‍താക്കറെ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരുടെ താക്കീത് ഉടനുണ്ടായി. ഇതിനിടയിലും മതേതര ഇന്ത്യ അതിന്റെ പ്രത്യാശകള്‍ തകര്‍ത്തെറിഞ്ഞില്ല. രാഷ്ട്രീയാധികാരം എന്നത് വെറും കാഴ്ചപ്പണ്ടമല്ലെന്ന് ബിഹാറും ഉത്തര്‍പ്രദേശും കാണിച്ചുകൊടുത്തു. ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും വിധിയെ ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് അടിയറ വെക്കുന്നത് തലമുറകളോട് തന്നെ ചെയ്യുന്ന അപരാധമാകുമെന്ന കാര്യം മുലായംസിങും ലാലുപ്രസാദ് യാദവും വി.പി.സിങും ഉള്‍ക്കൊണ്ടു. എന്നാല്‍, അതിന്റെ പേരില്‍ അധികാരം വിടേണ്ടി വന്ന വി.പി. സിങിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല അക്കാര്യം പരാമര്‍ശിക്കാതിരിക്കാനും കമീഷന്‍ ശ്രദ്ധിച്ചതു പോലെയുണ്ട്.
1990 ഒക്ടോബര്‍ 22നാണ് അദ്വാനിയെയും പ്രമോദ് മഹാജനെയും ബിഹാറില്‍ അറസ്റ്റ് ചെയ്തത്. അതോടെ വര്‍ഗീയ രഥയാത്ര നിലച്ചു. ബിഹാര്‍ മുഖ്യമന്ത്രി ലാലുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. അയോധ്യയില്‍ കര്‍സേവക്കു പുറപ്പെട്ട വാജ്പേയിയും മറ്റു ചിലരും അറസ്റ്റിലായി. അയോധ്യാ പ്രയാണത്തില്‍ സംഘ് അജണ്ടക്കേറ്റ കനത്ത ആഘാതമായിരുന്നു അറസ്റ്റ് നടപടി. സ്വാഭാവികമായും അവര്‍ ക്ഷോഭിച്ചു: 'രാമക്ഷേത്ര നിര്‍മാണത്തെ മുസ്ലിംകളല്ല എതിര്‍ക്കുന്നത്. തങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിന് മതത്തെ ഉപയോഗിക്കുന്നതില്‍ വിദഗ്ധരായ ചിലരാണ്'.
അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കര്‍സേവകര്‍ അയോധ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞു. ഇതിനായി മനുഷ്യസാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു. ശിലാന്യാസം നടന്ന സ്ഥലം സീല്‍ ചെയ്തു. സി.ആര്‍.പി.എഫിനെ വിന്യസിച്ചു. മുലായം സിങ് പറഞ്ഞു: 'യഹാം പരിന്താ ബി പര്‍ നഹി മാര്‍ സക്താ' (ഇവിടെ പരുന്തു പോലും പറക്കില്ല)
പല നേതാക്കളും അറസ്റ്റിലായി. സുരക്ഷാ ഉദ്യോഗസ്ഥരും കര്‍സേവയില്‍ അണിനിരക്കുമെന്നായിരുന്നു സിംഗാള്‍ വീരസ്യം പറഞ്ഞത്. ലക്ഷക്കണക്കിന് കര്‍സേവകള്‍ ഒക്ടോബര്‍ 30ന് അയോധ്യയില്‍ എത്തിച്ചേരുമെന്ന് ആര്‍.എസ്.എസ് നേരത്തേ വ്യക്തമാക്കിയതാണ്. സമീപ ഗ്രാമങ്ങളില്‍ തമ്പടിച്ച ആയിരത്തോളം കര്‍സേവകര്‍ അയോധ്യയില്‍ എത്തി. യു.പിയില്‍ നിന്നു മാത്രം രണ്ട് ലക്ഷം കര്‍സേവകരെ വാളും വടിയും തൃശൂലവും നല്‍കി ഒരുക്കിനിറുത്തിയെന്നായിരുന്നു ബജ്റംഗ്ദള്‍ അവകാശവാദം.
സ്ഥിതി നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ വെടിവെക്കാന്‍ മടിക്കേണ്ടതില്ലെന്ന് മുലായം നിര്‍ദേശിച്ചിരുന്നു. അങ്ങനെ കര്‍സേവകര്‍ക്കു നേരെ അയോധ്യയില്‍ വെടിവെപ്പ് നടന്നു. നിരവധി പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ അതോടെ നിറുത്തിവെച്ചു.
അയോധ്യയില്‍ മാത്രം 28,000 പി.എ.സിയെ നിരത്തിയിരുന്നു.
പ്രാദേശിക പൊലീസിലും പി.എ.സിയിലും 90 ശതമാനവും കര്‍സേവയെ അനുകൂലിക്കുന്നവരായിരുന്നു. പൊലീസ് തന്നെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചതാണ്. എതിര്‍ത്ത സി.ആര്‍.പി.എഫ്, ബി.എസ്.എഫ് ഭടന്‍മാര്‍ വെടിയുതിര്‍ത്തു. അവരില്‍ നിന്ന് തോക്ക് തട്ടിയെടുക്കാനും ശ്രമം നടന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ പിസ്റ്റളെടുത്ത് നിറയൊഴിച്ചു. രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നേരിടാന്‍ അത് അപര്യാപ്തമായിരുന്നു. സി.ആര്‍.പി.എഫ് പോലും വെടിവെക്കാന്‍ വിസമ്മതിക്കുന്ന കാഴ്ചയും കണ്ടു.
സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി 1990 ഒക്ടോബര്‍ 20ന് പിന്‍വലിച്ചു. ഏതാണ്ട് ഇതേ സമയത്താണ് വി.പി. സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിക്കുന്നത്. സംഘ്പരിവാര്‍ നേതാക്കളുടെ നെഞ്ചത്തേറ്റ മറ്റൊരു രാഷ്ട്രീയ തൊഴിയായിരുന്നു അത്.
പരിഹാരം വഴിമുട്ടിയതോടെ 1992 ഡിസംബര്‍ ആറിന് കര്‍സേവ ആരംഭിക്കുമെന്ന് ധര്‍മ സന്‍സദ് പ്രഖ്യാപിച്ചു. അതിനു മുമ്പെ കോടതി വിധി ഉണ്ടാക്കാന്‍ ചില നീക്കങ്ങള്‍ നടന്നു. പള്ളി പൊളിക്കാന്‍ 1990 ഡിസംബര്‍ എട്ടിന് സുരേഷ് കുമാര്‍ എന്ന ഒരാള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തി.
പിന്നീട് ചന്ദ്രശേഖര്‍ സര്‍ക്കാറിനു കീഴിലും ചര്‍ച്ച നടന്നെങ്കിലും പുരോഗതിയുണ്ടായില്ല. മുലായം സിങ് സര്‍ക്കാറിന്റെ വെടിയേറ്റു മരിച്ച കര്‍സേവകരുടെ സ്മരണ ഉണര്‍ത്താന്‍ ഒക്ടോബര്‍ 20ന് വി.എച്ച്.പി 'ശൌര്യദിവസ്' ആചരിച്ചു.
1991 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അയോധ്യ വീണ്ടും കത്തി. ഏപ്രില്‍ ആദ്യവാരം ദല്‍ഹി ബോട്ട് ക്ലബില്‍ നടന്ന വിശ്വഹിന്ദുസമ്മേളനത്തില്‍ എല്ലാ സംഘ്പരിവാര്‍ സംഘടനകളും ഒന്നിച്ചുചേര്‍ന്ന് ബി.ജെ.പിയെ രാഷ്ട്രീയമായി പിന്തുണക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തീര്‍ത്തും ഒരു ഇലക്ഷന്‍ റാലിയായിരുന്നു അതെന്ന് കമീഷന്‍ പറയുന്നു.
രാമരാജ്യമെന്ന ആശയം ബി.ജെ.പി അവതരിപ്പിച്ചു. രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യപിന്തുണയും നല്‍കി. പ്രചാരണം മോശമായില്ല. കോണ്‍ഗ്രസിന് 249ഉം ബി.ജെ.പിക്ക് 119ഉം സീറ്റുകള്‍. കേന്ദ്രത്തില്‍ നരസിംഹറാവുവിന്റെ ന്യൂനപക്ഷ മന്ത്രിസഭ അധികാരത്തിലെത്തി.
1991 ജൂണ്‍ 20 ബാബരി ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമാണ്. കല്യാണ്‍സിങ് യു.പി മുഖ്യമന്ത്രിയായ ദിവസം. അധികാരത്തിന്റെ തണലില്‍ ബാബരി പള്ളി തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടത്തിയവരില്‍ മുഖ്യനാണ് കല്യാണ്‍.
സന്ദര്‍ശകര്‍ക്കുള്ള സൌകര്യം മെച്ചപ്പെടുത്തലും ടൂറിസ വികസനവും ചൂണ്ടിക്കാട്ടി 2.77 ഏക്കര്‍ സ്ഥലം യു.പി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. 2.04 ഏക്കറിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് വി.എച്ച്.പി വാദിച്ചു. പള്ളി അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. സ്ഥലം ഏറ്റെടുക്കലിനെ സുപ്രീം കോടതിയും ശരിവെച്ചു. എന്നാല്‍, ഈ ഭൂമിയില്‍ സ്ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നു വിലക്കി.
ഈ ഘട്ടത്തില്‍ പള്ളി സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനാണെന്ന് ഹൈക്കോടതിയും മറ്റൊരു ഉത്തരവില്‍ വ്യക്തമാക്കി. കര്‍സേവകര്‍ നേരത്തേ വരുത്തിയ കേടുപാടുകള്‍ തീര്‍ക്കാന്‍ അനുമതിയും നല്‍കി. താല്‍ക്കാലിക നിര്‍മാണത്തിനുള്ള അനുമതിയും അതിലുള്‍പ്പെട്ടിരുന്നു. 2.77 ഏക്കര്‍ സ്ഥലം ഒരു രൂപക്ക് ദീര്‍ഘകാല പാട്ടത്തിന് രാമജന്‍മ ഭൂമി ന്യാസിന് കൈമാറുന്നതാണ് പിന്നെ കാണുന്നത്. 12 അടി താഴ്ചയില്‍ സര്‍ക്കാന്‍ പ്രദേശത്ത് ഖനനം ആരംഭിക്കുകയും ചെയ്തു. കോടതി വിധി മറികടന്ന് വിനയ് കത്യാറുടെ നിര്‍ദേശപ്രകാരം സങ്കട മോചന്‍ ക്ഷേത്രത്തിന്റെ മതിലും എടുത്തുമാറ്റി. ബാബരി പള്ളിയോട് ചേര്‍ന്നുള്ള ചുറ്റുമതിലും ക്ഷേത്ര ഭാഗങ്ങളും പൊളിച്ചുനീക്കിയത് രുദ്രയജ്ഞത്തിലൂടെയാണ്.
സ്ഥലം ഏറ്റെടുത്തു കൈമാറിയ നടപടിയെ സുപ്രീം കോടതി പക്ഷേ, അംഗീകരിച്ചില്ല. സുരക്ഷ ഭേദിച്ച് പള്ളിക്കു മുകളില്‍ പതാക പാറിക്കാനും ഈ ഘട്ടത്തില്‍ ശ്രമം നടന്നു. 1991 നവംബര്‍ രണ്ടിനു ചേര്‍ന്ന ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗത്തില്‍ കല്യാണ്‍ സിങ് ഉറപ്പു നല്‍കി: 'പള്ളി സംരക്ഷണം തീര്‍ത്തും ഞങ്ങളുടെ ചുമതലയാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ ജാഗ്രത പുലര്‍ത്തും. സ്ഥലത്ത് സുരക്ഷ അധികരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കും അവിടേക്ക് പോകാന്‍ കഴിയില്ല. മൂന്നുപേര്‍ പള്ളിക്കു മുകളില്‍ കയറിയതു പോലെ ഇനിയൊരിക്കലും സംഭവിക്കില്ല. കോടതിയുടെ നിര്‍ദേശം ഞങ്ങള്‍ അംഗീകരിക്കും. അത് മറികടക്കുന്ന പ്രശ്നം തന്നെയില്ല'^കോടതികള്‍ക്കും സര്‍ക്കാറിനും ജനങ്ങള്‍ക്കും ന്യൂനപക്ഷത്തിനും മുമ്പാകെ നല്‍കിയ കള്ള ഉറപ്പുകളില്‍ ഒന്നായിരുന്നു അത്.
(തുടരും)

ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-8
ആ കറുത്ത ദിനം
Friday, December 4, 2009
എം.സി.എ. നാസര്‍
1992 ഡിസംബര്‍ 6: ഇന്ത്യ കണ്ട കറുത്ത ദിനം. തലേന്ന് അയോധ്യയിലെ മുസ്ലിം കേന്ദ്രങ്ങള്‍ തകര്‍ത്തിട്ടും നടപടി ഒന്നും ഉണ്ടായില്ല. അതോടെ ഉറപ്പായിരുന്നു എല്ലാം കര്‍സേവകരുടെ ഹിതപ്രകാരം തന്നെ നടക്കുമെന്ന്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏകോപനം ഒട്ടും ഇല്ലായിരുന്നുവെന്ന് ലിബര്‍ഹാന്‍ കമീഷന്‍ വിലയിരുത്തുന്നു. 2.77 ഏക്കര്‍ സ്ഥലത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ പ്രത്യേക ബാരിക്കേഡ് പോലും ഉണ്ടായിരുന്നില്ല. കര്‍സേവകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞു. അയോധ്യയിലെ പേടിപ്പിക്കുന്ന അരക്ഷിതാവസ്ഥ മുസ്ലിം നേതാക്കള്‍ പൊലീസ് മേധാവിയെ അറിയിച്ചതാണ്. ഒരു നടപടിയും ഉണ്ടായില്ല.
കര്‍സേവകരുടെ പദ്ധതി തന്നെ അറിയിച്ചില്ലെന്നും തലേന്നു നടന്ന പള്ളി പൊളിക്കല്‍ റിഹേഴ്സല്‍ അറിഞ്ഞില്ലെന്നുമാണ് അദ്വാനി പ്രതികരിച്ചത്. പള്ളി പൊളിക്കുന്നതിന്റെ പരിശീലനത്തിന്റെ നിരവധി ഫോട്ടോകള്‍ ലഭിച്ചതായി കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സുരക്ഷ ആകെ താളം തെറ്റുന്നതായി മുലായം സിങും കേന്ദ്ര മന്ത്രിമാരും അറിയിച്ചതിന് രേഖകളുണ്ട്്. കര്‍സേവകര്‍ അപ്പോഴും പ്രവഹിച്ചു കൊണ്ടിരുന്നു. അക്രമോല്‍സുകരായിരുന്നു പലരും. പലരും പറഞ്ഞെങ്കിലും അര്‍ധ സൈനിക വിഭാഗത്തെ നിയോഗിക്കില്ലെന്ന് ദൃഢനിശ്ചയത്തിലായിരുന്നു മുഖ്യമന്ത്രി കല്യാണ്‍സിങ്. അതു പ്രശ്നം സൃഷ്ടിക്കുമെന്നായിരുന്നു വാദം. പ്രതീകാത്മക കര്‍സേവ അല്ല നടക്കാന്‍ പോകുന്നതെന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ടായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും അതു തന്നെ ഉറപ്പിച്ചു^ പള്ളിക്കു നേരെ ആക്രമണം നടക്കുമെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ധ സൈനിക വിഭാഗവും ആശങ്ക രേഖപ്പെടുത്തി. തലേന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അയോധ്യയില്‍ എത്തിയത്. ആള്‍ക്കൂട്ടം വൈകാരികാവേശത്തിലായിരുന്നു. മുദ്രാവാക്യം അത്യന്തം പ്രകോപനപരവും.
എന്താണ് ചെയ്യേണ്ടതെന്ന് പറയാമെന്ന് ഉമാഭാരതി കര്‍സേവകരെ ഉണര്‍ത്തി കൊണ്ടിരുന്നു. മാധ്യമപ്രവര്‍ത്തകരെ കബളിപ്പിക്കാനും ശ്രമം നടന്നു. രാമവിഗ്രഹം ഉള്ളിടത്തോളം പള്ളി തകര്‍ക്കില്ല എന്ന നേതാക്കളുടെ പ്രതികരണം ഇതിന്റെ തെളിവായിരുന്നു. സുരക്ഷക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരൊക്കെ ഉദാസീന ഭാവത്തിലുമായിരുന്നു. അതോടെ സംസ്ഥാന സര്‍ക്കാറും പൊലീസും എല്ലാം തങ്ങള്‍ക്കൊപ്പമെന്ന് കര്‍സേവകര്‍ക്ക് ഉറപ്പായി.
കര്‍സേവയുടെ മുഹൂര്‍ത്തം കുറിച്ചു. ഉച്ചക്ക് 12.15.
പൂജക്കു ശേഷം പ്രതീകാത്മക കര്‍സേവ നടക്കുമെന്നായിരുന്നു പ്രഖ്യാപനം. ആയുധധാരികളായ നൂറുകണക്കിന് ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രംഗത്തുവന്നു. കര്‍സേവകരില്‍ എം.എല്‍.എമാരും എം.പിമാരും ഉണ്ടാകരുതെന്ന് ബി.ജെ.പി നിര്‍ദേശിച്ചിരുന്നു. പിന്നീട് അതും പിന്‍വലിച്ചു. പള്ളി സംരക്ഷണം ആര്‍.എസ്.എസ് പ്രതിനിധികളെ ഏല്‍പിച്ചതായി കെ.എസ് സുദര്‍ശന്‍ പറഞ്ഞു. ഫൈസാബാദിനു സമീപം 195 കമ്പനി പാരാമിലിറ്ററി സൈന്യം വെറുതെ കാത്തിരുന്നു. പള്ളിക്കടുത്തേക്ക് വരും മുമ്പ് വിനയ് കത്യാറുടെ വസതിയില്‍ അദ്വാനിയും മറ്റും യോഗം ചേര്‍ന്നതാണ്. എന്താണ് ചര്‍ച്ച ചെയ്തതെന്ന് കമീഷന് വ്യക്തമായില്ല. പള്ളിക്കടുത്തേക്ക് നുഴഞ്ഞു കയറാന്‍ ചിലരുടെ ശ്രമം. പൊലീസ് ഒന്നും ചെയ്തില്ല. എല്ലാ സന്നാഹങ്ങളോടെയും ഒരുങ്ങി തന്നെയായിരുന്നു കര്‍സേവകരുടെ നില്‍പ്പ്.
12.15^ പള്ളി പൊളിക്കാനുള്ള ആദ്യനീക്കം. നൊടിയിടെ ഉള്ളില്‍ കടന്ന് രാമവിഗ്രഹവും കാണിക്ക പാത്രവും വിദഗ്ധമായി മാറ്റി. പെട്ടെന്ന് സുരക്ഷാ സേനയുമായി കല്ലേറുണ്ടായി.അതും ബോധപൂര്‍വം തന്നെ.
പള്ളിയോട് ചേര്‍ന്നുള്ള തുറന്ന സ്ഥലം കര്‍സേവകര്‍ കൈയടക്കിയിരുന്നു. സുരക്ഷാ സൈനികര്‍ അങ്ങോട്ട് വരാതിരിക്കാനുള്ള തന്ത്രം. ആയുധങ്ങള്‍ കൊണ്ട് പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങി. മുകളില്‍ തുരന്ന സ്ഥലത്തു കൂടെ കയര്‍ ഉള്ളിലേക്കിട്ടു. എല്ലാം മികച്ച രീതിയില്‍. 1.55ന് പള്ളിയുടെ ആദ്യ താഴികക്കുടം തകര്‍ന്നു വീണു. പൊലീസ് നിര്‍വികാരമായി നോക്കി നിന്നു. മേലുദ്യോഗസ്ഥരെ അവര്‍ വിവരം പോലും അറിയിച്ചില്ല. സി.ആര്‍.പി.എഫിന് നിര്‍ദേശം പോയതുമില്ല.
കര്‍സേവകരോട് താഴെ ഇറങ്ങാന്‍ അദ്വാനിയും മറ്റും അഭ്യര്‍ഥിച്ചത് പോലും മാധ്യമ ശ്രദ്ധക്കു വേണ്ടി മാത്രമെന്ന് കമീഷന്‍. പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നത് അവര്‍ തടഞ്ഞതുമില്ല. അതില്‍ നിന്നു തന്നെ കാര്യം വ്യക്തം.
കര്‍സേവകര്‍ക്ക് പൂര്‍ണ സ്വാതന്ത്യ്രം കല്യാണ്‍സിങ് ഉറപ്പു നല്‍കി. പൊലീസുകാരുടെ നിസ്സംഗത കാര്യങ്ങള്‍ എളുപ്പമാക്കി. ഒത്തുകിട്ടിയ അവസരത്തില്‍ നേതാക്കളെ സുഖിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് മേധാവികളും ശ്രമിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റുന്നു എന്ന പ്രതീതി വളര്‍ത്തി. വെറും ഇരുനൂറടി അകലത്തില്‍ അദ്വാനി ഉള്‍പ്പെടെ എല്ലാ സംഘ്പരിവാര്‍ നേതാക്കളും ഉണ്ടായിരുന്നു. സൈന്യം വരുമെന്നും വെടിവെപ്പുണ്ടാകുമെന്നും പേരിന് ഉമാഭാരതി പറഞ്ഞപ്പോള്‍ കര്‍സേവകരുടെ തയാറാക്കിയ മറുപടി: 'ഹല്‍വാപൂരി തിന്നാനല്ല ഇങ്ങോട്ടുവന്നത്. വെടിവെപ്പ് അഭിമുഖീകരിക്കാന്‍ തീരുമാനിച്ചു തന്നെയാണ് വീട്ടില്‍ നിന്നിറങ്ങിയത്.'
വൈകുന്നേരമാകുമ്പോഴേക്കും പള്ളി തകര്‍ച്ച പൂര്‍ണമായി. രാത്രി ഏഴുമണിയോടെ തന്ത്രപരമായി മാറ്റിവെച്ച രാമവിഗ്രഹവും കാണിക്ക ബോക്സും തല്‍സ്ഥാനത്ത് തിരിച്ചെത്തി. ഏഴര മണിയോടെ കര്‍സേവയിലൂടെ താല്‍ക്കാലികക്ഷേത്ര നിര്‍മാണവും നടന്നു.
അതിനു മുമ്പേ 6.45ന് താന്‍ രാജി വെക്കുന്നതായി കല്യാണ്‍സിങ് പ്രഖ്യാപിച്ചു. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് സിങ്ങിനെ പുറത്താക്കിയെന്ന് കേന്ദ്രവും പറഞ്ഞു.
ആറരക്ക് ദല്‍ഹിയില്‍ അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗം. യു.പിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. വിജ്ഞാപനത്തില്‍ രാത്രി 9.10ന് രാഷ്ട്രപതി ഒപ്പുവെച്ചു. പാതിരാത്രി പന്ത്രണ്ടരക്കാണ് സൈന്യത്തെ വിന്യസിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നത്. 12.45ന് പുറപ്പെട്ട സൈന്യം വഴിയില്‍ ശക്തമായ പ്രതിരോധം നേരിട്ടു. സൈന്യം അയോധ്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ പലതും നടന്നു. വെടിവെക്കരുതെന്ന നിര്‍ദേശത്തോടെയാണ് പിറ്റേന്ന് കാലത്ത് പോലും കൂടുതല്‍ ബറ്റാലിയന്‍ സൈന്യത്തെ വിട്ടു കൊടുത്തത്. കല്യാണ്‍സിങ്ങിന്റെ ഓരോ നീക്കങ്ങളും സംശയാസ്പദമായിരുന്നു. ഇതേക്കുറിച്ച് ലിബര്‍ഹാന്റെ വിലയിരുത്തല്‍^ ബാബരി മസ്ജിദിന്റെ തകര്‍ച്ച പൂര്‍ത്തിയാകും വരെ സൈന്യത്തെ വിന്യസിക്കുന്നതും കേന്ദ്രത്തിന്റെ ഇടപെടലും നീട്ടിവെപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ മുഴുവന്‍ നീക്കങ്ങളും.
രാമന്റെ ജന്‍മസ്ഥലം 'മോചിപ്പിച്ചു' എന്നാണ് ആര്‍.എസ്.എസ് മുഖപത്രം ബാബരി ധ്വംസനത്തെക്കുറിച്ചെഴുതിയത്.
ഫലപ്രദമായ ഒരു ഭരണസംവിധാനം ഉണ്ടായിരുന്നില്ലെന്ന് ലിബര്‍ഹാന്‍ അഭിപ്രായപ്പെടുന്നുണ്ട്. എല്ലാവര്‍ക്കും സ്വാതന്ത്യ്രം. കര്‍സേവകരുടെ സുരക്ഷക്കു വേണ്ടി മാത്രമായിരുന്നു സര്‍ക്കാര്‍ നടപടികള്‍. ബാബരി മസ്ജിദ് സുരക്ഷയായിരുന്നില്ല സര്‍ക്കാറിന്റെ ലക്ഷ്യം. രാഷ്ട്രീയ യജമാനന്‍മാരുടെ സമ്മര്‍ദം കാരണം ഭരണസംവിധാനം നിശ്ചലമായി. അതോടെ സ്വതന്ത്രവും ഭീതിയില്ലാതെയും നീങ്ങാന്‍ കര്‍സേവകര്‍ക്കു കഴിഞ്ഞു.
ദല്‍ഹി ആര്‍.എസ്.എസ് ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അയോധ്യാ മൂവ്മെന്റിന്റെ മുഴുവന്‍ കാര്യങ്ങളും നടന്നത്.

Subscribe to:
Posts (Atom)
Blog Archive
-
▼
2009
(98)
-
▼
December
(25)
- ക്രിസ്മസിന് കേരളം കുടിച്ചത് 44.30 കോടിയുടെ വിദേശമദ്യം
- മുസ്ലിം സമൂഹം നിരന്തരം തെറ്റിദ്ധരിക്കപ്പെടുന്നു
- കര്‍ക്കരെയുടെ ജാക്കററ് ചവറ്റുകൊട്ടയിലിട്ടെന്ന് ആശു...
- ഉരുകുന്ന മനസ്സോടെ ഉമ്മയുടെ ചോദ്യം: മകന്റെ മരണസര്ട...
- സൂഫിയ അറസ്റ്റില്‍
- നീതിക്കായി അവസാന ശ്വാസം വരെ പോരാടും ഫമഅ്ദനി
- പിരിമുറുക്കത്തിന്റെ മണിക്കൂറുകള്‍; ഒടുവില്‍ നാടകീയ...
- കേസില്‍ പങ്കാളിയെന്ന് വരുത്താന്‍ ആസൂത്രിത ശ്രമം-സൂഫിയ
- സൂഫിയയുടെ അറസ്റ്റ്: പാര്‍ട്ടികളും മാധ്യമങ്ങളും ജാഗ...
- മഅ്ദനിയെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ വെറുതെവിട്ടു
- പ്രണയ വിവാഹം: പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുള്ള...
- 'തീവ്രവാദവേട്ട' മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുത്
- തീവ്രവാദം: രാഷ്ട്രീയ താല്‍പര്യങ്ങള്‍ പുകമറ നിറക്കു...
- കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്...
- സൂഫിയയെ റിമാന്റ് ചെയ്തു
- ഇറാഖ് അധിനിവേശം തീര്‍ത്തും അന്യായം -ഹാന്‍സ് ബ്ലിക്സ്
- കല്യാണ്‍ പാര്‍ട്ടീസ്
- തീരാകളങ്കത്തിന്റെ നീറുന്ന ഓര്‍മ
- ആസൂത്രകര്‍ സ്വതന്ത്രരായി വിഹരിക്കുന്നു
- ഊരാക്കുടുക്കില്‍ ഒബാമയും
- ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-9
- മൊബൈല്‍ ഫോണ്‍ മസ്തിഷ്ക കാന്‍സര്‍ ഉണ്ടാക്കില്ല
- ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-6
- ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-8
- ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-7
-
▼
December
(25)