var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, June 7, 2010

വ്യാജ ഏറ്റുമുട്ടല്‍: രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Sunday, June 6, 2010
ശ്രീനഗര്‍:കശ്മീരില്‍ വ്യാജ ഏറ്റുമുട്ടലില്‍ മൂന്ന് യുവാക്കളെ വധിച്ചതിന് ഉത്തരവാദികളായ രണ്ടു ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചു. മേജര്‍ ഉപേന്ദറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും കേണല്‍ ഡി.കെ.പത്താനിയയെ ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
രണ്ടു ദിവസ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കശ്മീരില്‍ എത്താനിരിക്കെയാണ്, നിരപരാധികളെ വധിച്ച കേസില്‍ പ്രാഥമികമായി കുറ്റക്കാരെന്ന് തെളിഞ്ഞ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായത്. കുപ്‌വാരയില്‍ ഏപ്രില്‍ 30 നാണ് പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാര്‍ എന്നാരോപിച്ച് മൂന്ന് കശ്മീര്‍ യുവാക്കളെ സൈന്യം വധിച്ചത്. ഇവരെ തിരിച്ചറിയല്‍ രേഖകള്‍ പോലും പരിശോധിക്കാതെ കേണല്‍ ഡി.കെ.പത്താനിയയും മേജര്‍ ഉപേന്ദറും ചേര്‍ന്ന് പിന്തുടര്‍ന്ന് കൊല്ലുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മുഹമ്മദ് ഷാഫി, ശഹ്‌സാദ് അഹമ്മദ് ഖാന്‍, റിയാസ് അഹമ്മദ് എന്നിവരാണ് അരുംകൊലക്ക് ഇരയായത്.
ഇവരില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെന്ന സൈന്യത്തിന്റെ അവകാശവാദം തെറ്റായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഉത്തരവാദികളായ സൈനികര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

madhamam

No comments:

Blog Archive