var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, June 7, 2010

കേസിന്റെ നാള്‍വഴി

Monday, June 7, 2010

1984 ഡിസംബര്‍ മൂന്ന് : ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് എന്ന കീട നാശിനി കമ്പനിയില്‍ നിന്ന് 40 മെട്രിക് ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് എന്ന വിഷവാതകം ചോര്‍ന്നു. 80,000 പേര്‍ വിഷവാതകം ശ്വസിക്കാനിടയായി, 15000 പേര്‍ക്ക് ജീവഹാനി നേരിട്ടു.


1984 ഡിസംബര്‍ നാല്: യൂണിയന്‍ കാര്‍ബൈഡിനെതിരെ മധ്യപ്രദേശ് കോടതി കേസെടുത്തു. കമ്പനി ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണെ അറസ്റ്റ് ചെയ്തു് പിന്നീട് ജാമ്യത്തില്‍ വിട്ടു.


1984 ഡിസംബര്‍ ആറ്: കേസന്വേഷണം സി.ബി.ഐക്ക്


1985 : 330 കോടി രൂപ നഷ്ട പരിഹാരം ആവശ്യപെട്ട് യൂണിയന്‍ കാര്‍ബൈഡിനെതിരെ ഇന്ത്യ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തു


1987 ഡിസംബര്‍ ഒന്ന്: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റകരമല്ലാത്ത നരഹത്യ, മാരകമായ ആയുധങ്ങളോ മറ്റോ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പ് ചേര്‍ത്ത് കോടതി പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി.


1989 : ഇന്ത്യ ഗവണ്‍മെന്റും യുണിയന്‍ കാര്‍ബൈഡും കോടതിക്കു പുറത്ത്‌വെച്ച് 47 കോടി ഡോളറിന് കേസ് ഒത്തുതീര്‍പ്പാക്കി


1992 : 47 കോടി രൂപയുടെ ഒരു ഭാഗം ഇരകള്‍ക്ക് വിതരണം ചെയ്തു, ആന്‍ഡേഴ്‌സണെ കോടതി അഭയാര്‍ത്ഥിയായി പ്രഖ്യാപിച്ചു


1996 : പ്രതികള്‍ കേസിന്റെ വകുപ്പ് ഇളവു ചെയ്യാന സുപ്രീം കോടതിയെ സമീപിച്ചു


2001 : നഷ്ട പരിഹാര ബാധ്യത ഏറ്റെടുക്കാന്‍ യൂണിയന്‍ കാര്‍ബൈഡ് വിസമ്മതിച്ചു


2004 : 47 കോടി രൂപയുടെ ബാക്കി തുക ഇരകള്‍ക്ക് നല്‍കാന്‍ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി


2010 : ജൂണ്‍ ഏഴ്: കേസില്‍ പ്രതികളായ എട്ടു പേര്‍ക്ക് രണ്ട് വര്‍ഷം തടവ്

madhyamam

No comments:

Blog Archive