അഞ്ജു, കാറല്മണ്ണ
അവള്,
പാതി ഉറക്കത്തില് മാഞ്ഞുപോയ പകലുകളും
നിറങ്ങളുറങ്ങാത്ത രാത്രികളും
ആര്ത്തു പെയ്യുന്ന മഴയും സ്വപ്നം കാണുന്നു.
പേരറിയാത്ത അകലങ്ങളിലേക്ക്
ദൈവത്തിന്റെ വേരുകള് തേടി ഒഴുകുന്നു.
കാലത്തിന്റെ ശിഖരങ്ങള് പടര്ന്ന
ആകാശത്തെ അലിയിച്ചു കൊണ്ട്
വേനലില് തളര്ന്നുപോയ കാട്ടുപക്ഷിയുടെ
വസന്തം നിറഞ്ഞ ഭൂതകാലത്തിലേക്കെത്തി നോക്കുന്നു.
എന്നിട്ടും,
മരവിക്കുന്ന മഞ്ഞു മാത്രം അവളില് പെയ്തൊഴിയുന്നു
രക്തം തുടുക്കുന്ന സന്ധ്യകള് മാത്രം-
അവളില് കണ്ണാടി നോക്കുന്നു.
ഇല കൊഴിഞ്ഞ മരങ്ങള് മാത്രം അവളുടെ തീരത്ത് ബാക്കിയാവുന്നു
കരഞ്ഞു പിറന്ന പകലുകള് അവളില്-
വാടി വീഴുന്നു.
പിന്നെ,
അവള് കണ്ണീരാവുന്നു,
ശിവന്ന് അലങ്കാരം മാത്രമാകുന്നു.
var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Subscribe to:
Post Comments (Atom)
Blog Archive
-
▼
2010
(201)
-
▼
June
(11)
- ന്യൂനപക്ഷങ്ങള്‍ കൈവിട്ട സി.പി.എമ്മിന് ഹിന്ദുത്വ പ്...
- മമതയുടെ അട്ടിമറി വിജയം
- ഹജ്ജ്: താമസത്തിന് കൂടുതല്‍ തുകയാകും
- കഅ്ബാ നിന്ദക്കെതിരെ കശ്മീരില്‍ പ്രക്ഷോഭം; 15 പേര്...
- വ്യാജ ഏറ്റുമുട്ടല്‍: രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെ...
- കേസിന്റെ നാള്‍വഴി
- ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തം
- തക്കശിക്ഷ തന്നെ രക്ഷ
- സോളിഡാരിറ്റി വേട്ടക്ക് പിന്നില്‍ മാഫിയാ താല്പര്യങ...
- ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ സി.പി.എമ്മും ജമാഅത്തെ...
- അലങ്കാരം
-
▼
June
(11)
No comments:
Post a Comment