var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, June 5, 2010

ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും


ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും
Friday, June 4, 2010

ന്യൂദല്‍ഹി: കേരളത്തിലെ സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയെ വര്‍ഗീയ കക്ഷിയെന്ന് ആക്ഷേപിക്കുന്നതിനിടയില്‍ ജമാഅത്തും സി.പി.എമ്മും സംയുക്തമായി ദല്‍ഹിയില്‍ നടത്തിയ ഇസ്രായേല്‍ എംബസി മാര്‍ച്ച് ശ്രദ്ധേയമായി. മുസ്‌ലിം സംഘടനകളായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മില്ലി കൗണ്‍സില്‍, ഇടതു കക്ഷികളായ സി.പി.എം, സി.പി.ഐ എന്നിവയുടെ അഖിലേന്ത്യാ നേതാക്കളുടെ കീഴിലാണ് പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ ഇസ്രായേല്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്തത്.

'കമ്മിറ്റി ഫോര്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്റെ' ബാനറില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജന്‍, ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി മുജ്തബാ ഫാറൂഖ്, പി.ആര്‍ സെക്രട്ടറി റഫീഖ് അഹ്മദ്, അഖിലേന്ത്യാ ശൂറാ അംഗം എസ്.ക്യു.ആര്‍ ഇല്യാസ്, മില്ലി കൗണ്‍സില്‍ പ്രസിഡന്റ് സഫറുല്ലാ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുമായി ഗസ്സയിലേക്ക് പോയ സമാധാന കപ്പല്‍വ്യൂഹത്തെ ആക്രമിച്ച് സന്നദ്ധപ്രവര്‍ത്തകരെ വധിച്ച ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിക്കാനാണ് ഈ സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന് ഇസ്രായേല്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്തത്.

ദല്‍ഹി ഇന്ത്യാ ഗേറ്റിനടുത്ത് ഷാജഹാന്‍ റോഡില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് എംബസിയിലേക്കുള്ള റോഡില്‍ യു.പി.എസ്.സി ഓഫിസിന് മുന്നില്‍ ബാരിക്കേഡുകള്‍ നിരത്തി പൊലീസ് തടഞ്ഞു. തുടര്‍ന്ന് റാലിയെ അഭിമുഖീകരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി മേയ് 31ന് ഇസ്രായേല്‍ സൈന്യം ആറ് കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണം സാമാന്യ മര്യദക്ക് നിരക്കാത്തതും അന്തമില്ലാത്ത നടപടിയുമാണെന്ന് കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മില്ലി കൗണ്‍സില്‍, സി.പി.എം, സി.പി.ഐ എന്നിവയെ കൂടാതെ ചില സന്നദ്ധ സംഘടനകളും ഉള്‍പ്പെടുന്ന 'കമ്മിറ്റി ഫോര്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍' പ്രശ്‌നത്തില്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തിരുത്താന്‍ ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി നടത്തണമെന്ന് ആഹ്വാനം ചെയ്തു.

No comments:

Blog Archive