Monday, June 7, 2010
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ വിധിയാണ് ഇന്നുച്ചയോടെ പുറത്തു വന്നിരിക്കുന്നത്. പ്രതി ചേര്‍ക്കപ്പെട്ട എട്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുമ്പോഴും ദുരന്തത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമായില്ലെന്ന പരാതി നിലനില്‍ക്കുന്നു. ഒരു വന്‍ ദുരന്തത്തിന്റെ കാരണക്കാരായവരെ കൊലപാതകമല്ലാത്ത നരഹത്യ എന്ന കേവലം നിസാരമായ കേസ് ചുമത്തി രണ്ട് വര്‍ഷത്തെ ശിക്ഷ നല്‍കിയിരിക്കുകയാണ്. മാത്രമല്ല കേസിന്റെ പ്രധാന പ്രതിയായ അമേരിക്കന്‍ പൗരന്‍ വാറന്‍ ആന്‍ഡേഴ്‌സണെ കോടതിവിധിയില്‍ പരാമര്‍ശിക്കുക പോലുമുണ്ടായില്ല. കുറ്റക്കാര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
1984 ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെയാണ് സമാധാനത്തോടെ കിടന്നുറങ്ങുന്ന ഭോപ്പാല്‍ ജനങ്ങളെ തേടി അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ വിഷവാതകം അരിച്ചിറങ്ങിയത്. ഒരു നാടും നാട്ടുകാരും വൃക്ഷലതാദികളും ജീവഛവങ്ങളായി മാറിയ രാത്രി. തുടക്കം മുതല്‍ കമ്പനിയുടെ രക്ഷക വേഷകമണിഞ്ഞ സര്‍ക്കാറിന്റെ കണക്കില്‍ മരണം വെറും 3500. പിന്നീടത് 15,000 ആയി ഉയര്‍ന്നേപ്പാഴും നാട്ടുകാരുടെ കണക്കിലിത് 31,000 ല്‍ അധികം വരും. അതിലുപരി ജീവിതം മുഴുവര്‍ ദുരന്ത ശേഷിപ്പിന്റെ വിലാപങ്ങളുമായി കാലം കഴിച്ചു കൂട്ടേണ്ടി വന്ന പതിനായിരങ്ങള്‍.
1969 ലാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കുന്നത്. കീടനാശിനി നിര്‍മാണ കമ്പനിയായിരുന്നു യൂണിയന്‍ കാര്‍ബൈഡ്. കീടനാശിനിയുടെ ഉപോല്‍പന്നമായ മീഥൈല്‍ ഐസോസയനൈറ്റ് ആണ് ചോര്‍ന്നത്.
സംഭവം നടന്ന് മൂന്ന് ദിവസത്തിനകം കേസ് സി.ബി.ഐക്ക് കൈമാറിയിട്ടും കുറ്റപത്രം തയ്യാറാക്കാന്‍ നീണ്ട മൂന്ന് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നതാണ് ചരിത്രം. ശിക്ഷിക്കപ്പെട്ടതാവട്ടെ ഇന്ത്യന്‍ പൗരന്‍മാര്‍ മാത്രവും. കേസില്‍ വിധി വരുമ്പോഴും അമേരിക്കന്‍ കമ്പനിക്കെതിരായോ കുറ്റവാളികള്‍ക്കെതിരായോ നടപടിയില്ല.
madhyamam
var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Subscribe to:
Post Comments (Atom)
Blog Archive
-
▼
2010
(201)
-
▼
June
(11)
- ന്യൂനപക്ഷങ്ങള്‍ കൈവിട്ട സി.പി.എമ്മിന് ഹിന്ദുത്വ പ്...
- മമതയുടെ അട്ടിമറി വിജയം
- ഹജ്ജ്: താമസത്തിന് കൂടുതല്‍ തുകയാകും
- കഅ്ബാ നിന്ദക്കെതിരെ കശ്മീരില്‍ പ്രക്ഷോഭം; 15 പേര്...
- വ്യാജ ഏറ്റുമുട്ടല്‍: രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെ...
- കേസിന്റെ നാള്‍വഴി
- ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തം
- തക്കശിക്ഷ തന്നെ രക്ഷ
- സോളിഡാരിറ്റി വേട്ടക്ക് പിന്നില്‍ മാഫിയാ താല്പര്യങ...
- ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ സി.പി.എമ്മും ജമാഅത്തെ...
- അലങ്കാരം
-
▼
June
(11)
No comments:
Post a Comment