var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Friday, December 31, 2010
Saturday, November 27, 2010
Friday, November 26, 2010
Saturday, November 13, 2010
Thursday, November 11, 2010
Saturday, November 6, 2010
Wednesday, November 3, 2010
മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്
കോഴ്‌സ്, സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം, അനുവദിക്കുന്ന പ്രതിവര്‍ഷ തുക ക്രമത്തില്‍ ഇനിപ്പറയുന്നു. ബിരുദം, 3000, 3000, ബിരുദാനന്തരബിരുദം, 1000, 4000, പ്രഫഷനല്‍ കോഴ്‌സ്, 1000, 5000
കോഴ്‌സ് വ്യത്യാസമില്ലാതെ പ്രതിമാസം 1000 രൂപ നിരക്കില്‍ പരമാവധി ഒരു വര്‍ഷം 10,000 രൂപ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് അനുവദിക്കും. യോഗ്യത : കേരളത്തില്‍ സ്ഥിരംതാമസമാക്കിയിട്ടുള്ള കേരളത്തില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനിയായിരിക്കണം. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. വാര്‍ഷിക കുടുംബവരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ഹോസ്റ്റലിലായിരിക്കണം താമസിക്കുന്നത്. സര്‍ക്കാര്‍, സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, യൂനിവേഴ്‌സിറ്റികള്‍, ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ് എന്നിവ നടത്തുന്ന ഹോസ്റ്റലുകളും, കൂടാതെ കുട്ടി പഠിക്കുന്ന സ്ഥാപനം നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളും അംഗീകൃതമായിരിക്കും. അപേക്ഷയോടൊപ്പം ഇനിപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫിസര്‍ നല്‍കിയത് (അസ്സല്‍), ഹോസ്റ്റലറാണെങ്കില്‍ വാര്‍ഡനില്‍ നിന്നും വാങ്ങി സ്ഥാപനമേധാവി മേലൊപ്പ് വെച്ചിട്ടുള്ള ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ്. സ്വാശ്രയ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഗവണ്‍മെന്റ് അലോട്ട്‌മെന്റ് മെമ്മോ ഹാജരാക്കണം. അപേക്ഷകര്‍ക്ക് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.dcescholarship.kerala. gov.in) നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന ഫോറത്തില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതിയും മറ്റ് വിശദാംശങ്ങളും നവംബര്‍ അഞ്ച് മുതല്‍ (www.dcescholarship.kerala. gov.in) എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15.
.
കോഴ്‌സ് വ്യത്യാസമില്ലാതെ പ്രതിമാസം 1000 രൂപ നിരക്കില്‍ പരമാവധി ഒരു വര്‍ഷം 10,000 രൂപ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് അനുവദിക്കും. യോഗ്യത : കേരളത്തില്‍ സ്ഥിരംതാമസമാക്കിയിട്ടുള്ള കേരളത്തില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനിയായിരിക്കണം. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. വാര്‍ഷിക കുടുംബവരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ഹോസ്റ്റലിലായിരിക്കണം താമസിക്കുന്നത്. സര്‍ക്കാര്‍, സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, യൂനിവേഴ്‌സിറ്റികള്‍, ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ് എന്നിവ നടത്തുന്ന ഹോസ്റ്റലുകളും, കൂടാതെ കുട്ടി പഠിക്കുന്ന സ്ഥാപനം നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളും അംഗീകൃതമായിരിക്കും. അപേക്ഷയോടൊപ്പം ഇനിപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫിസര്‍ നല്‍കിയത് (അസ്സല്‍), ഹോസ്റ്റലറാണെങ്കില്‍ വാര്‍ഡനില്‍ നിന്നും വാങ്ങി സ്ഥാപനമേധാവി മേലൊപ്പ് വെച്ചിട്ടുള്ള ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ്. സ്വാശ്രയ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഗവണ്‍മെന്റ് അലോട്ട്‌മെന്റ് മെമ്മോ ഹാജരാക്കണം. അപേക്ഷകര്‍ക്ക് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.dcescholarship.kerala.
Tuesday, November 2, 2010
Monday, November 1, 2010
വിഗലാംഗര്‍ക്ക് വിവാഹം
നമ്മുടെ സമൂഹത്തില്‍ ചെറുതും, വലുതുമായ ശാരീരിക വൈകല്യങ്ങള്‍ കൊണ്ട് അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയരായികൊണ്ടിരിക്കുന്ന സഹോദരിസഹോദരന്മാര്‍ക്ക്, അവരുടെ വിവാഹ അന്വേഷണ സമയത്ത്, അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം, അവരും അവരുടെ രക്ഷിതാക്കളും പ്രയാസം അനുഭവിക്കുന്നത് നിത്യ കാഴ്ചയാണല്ലോ?
ശാരീരിക വൈകല്യങ്ങളുള്ള മിക്ക ആളുകളും തുല്യ പ്രയാസം അനുഭവിക്കുന്ന ആളുകളെയാണ് വിവാഹം ചെയ്യാന്‍ താല്പര്യപ്പെടുന്നത്, അത് തന്നെയാകുന്നു ചിലര്‍ക്ക് ഉചിതവും (ഉദാ: ബധിരതയും, മൂകതയും ഉള്ള ആളുകള്‍ ആതേ പ്രയാസം അനുഭവിക്കുന്നവരെ വിവാഹം ചെയ്യുന്നതാണ് ഉചിതം എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം), ശാരീരിക വൈകല്യങ്ങളുള്ള ആളുകള്‍ തങ്ങള്‍ക്ക് യോജിച്ച ഇണയെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്ന് waytonikah.com എന്ന വെബ്സൈറ്റിലൂടെ രണ്ടു വര്‍ഷമായി വിവാഹ അന്വേഷണ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങള്‍ക്ക് മനസിലായ ഒരു യാഥാര്‍ത്യമാണ്.
ഈ ഒരു സാഹചര്യത്തിലാണ് വൈകല്യമുള്ള ആളുകള്‍ക്ക് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാന്‍ ഒരു കോമണ്‍ പ്ലാട്ഫോമിന്റെ ആവശ്യം വരുന്നത്. അത് കൊണ്ട് ഞങ്ങള്‍ അവര്‍ക്കുവേണ്ടി സൌെജന്യ സേവനം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനു വേണ്ടി ശാരീരിക വൈകല്യങ്ങളുള്ള ആളുകള്‍ക്ക് waytonikah.com സൌജന്യമായി രജിസ്റര്‍ ചെയ്യാന്‍ ഒരു പ്രത്യേക സെക്ഷന്‍ ആരംഭിച്ചിരിക്കുന്നു
ഈ സൌെജന്യ സേവനത്തെപറ്റി എല്ലാവരെയും അറിയിക്കണമെന്നും, നിങ്ങളുടെ കുടുംബത്തിലോ, കൂട്ടുകാര്‍ക്കിടയിലോ വിവാഹ പ്രായമെത്തി ശാരീരിക വൈകല്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഈ സൌെജന്യം സേവനം ഉപയോഗപ്പെടുത്തണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Registration Link: http://waytonikah.com/ handicapped_registration1.php

Registration Link: http://waytonikah.com/
Sunday, October 31, 2010
Saturday, October 30, 2010
Thursday, October 28, 2010
Monday, October 18, 2010
Saturday, October 2, 2010
Wednesday, September 29, 2010
Wednesday, September 22, 2010
സ്ത്രീകള്‍ക്ക് പെരുമാറ്റച്ചട്ടം: മുസ്‌ലിംലീഗിന് സമസ്ത സാന്ത്വനം
ചെരിപ്പിനൊത്ത് കാല് മുറിക്കാം. കാലിനൊത്ത് ചെരിപ്പും മുറിക്കാം. ഇതൊന്നുമല്ലാതെ പല്ലിയെ പോലെ വാലുമുറിച്ച് രക്ഷപ്പെടാം. ഇതെല്ലാം സാധ്യതകള്‍ മാത്രം. രാഷ്ട്രീയം സാധ്യതകളുടേതു മാത്രമായ ഒരു കാലത്ത് ഇതിലെന്ത് അദ്ഭുതം എന്നു ചോദിക്കുകയുമാവാം.
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് മതപരമായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളാകുന്ന വനിതകള്‍ ഇനിമുതല്‍ നേതൃത്വം കല്‍പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. പ്രകടനങ്ങളില്‍ പങ്കെടുക്കരുത്. വൈകുന്നേരം ആറുമണിക്കു ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്.....ചട്ടങ്ങളുടെ സാധ്യത അനവധി.
ലീഗിലെ പുരുഷ നേതാക്കള്‍ ബഹുവിധ ആരോപണങ്ങളില്‍ കുടുങ്ങിയിട്ടും അന്നൊന്നുമുണ്ടാകാത്ത ഇസ്‌ലാമിക പെരുമാറ്റച്ചട്ടം എന്തേ ഇപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രം പ്രഖ്യാപിച്ചു? കാരണം വളരെ വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ പുരുഷന്മാരുടെ അത്രതന്നെയോ അതില്‍ കൂടുതലോ സീറ്റുകളില്‍ മത്സരിക്കേണ്ടത് സ്ത്രീകളാണ്. അപ്പോള്‍ മത്സരത്തിന് സ്ത്രീകളെ കണ്ടെത്തണം. അവരെ വിജയിപ്പിക്കണം. ഇതരപാര്‍ട്ടി സ്ഥാനാര്‍ഥികളായ വനിതകള്‍ തെരുവില്‍ വീറോടെ പ്രചാരണം നടത്തുമ്പോള്‍ മുസ്‌ലിംലീഗിലെ വനിത സ്ഥാനാര്‍ഥികള്‍ക്ക് അങ്ങനെ തെരുവില്‍ പ്രചാരണം നടത്താന്‍ അവകാശമില്ല. അതവര്‍ക്ക് നിഷിദ്ധമാണ്. മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈയിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന യാഥാസ്ഥിതിക പണ്ഡിതസഭ സ്ത്രീകള്‍ വീടിനു വെളിയിലിറങ്ങിയുള്ള സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരാണ്. അത് പാടില്ലെന്ന് വിലക്കിയിട്ടുമുണ്ട്. അവര്‍ അതിനെതിരെ നൂറായിരം വേദികളില്‍ പ്രഭാഷണം നടത്തി ബോധവത്കരണം നടത്തിയവരാണ്.
സമസ്തയുടെ വാക്ക് അവസാന വാക്കായി അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സമസ്ത ഇത്രനാളും പ്രസംഗിച്ചു നടന്ന ഇസ്‌ലാമിലെ സ്ത്രീകളെ കുറിച്ചുള്ള നിലപാടുകള്‍ ഒറ്റയടിക്ക് വിഴുങ്ങാനാവില്ല. നേരത്തേ ഒരു അഡ്വ. മറിയുമ്മ മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റായപ്പോഴുണ്ടായ പൊല്ലാപ്പുകള്‍ അവര്‍ക്ക് കൃത്യമായും ഓര്‍മയുണ്ട്. മറിയുമ്മയടക്കം മുസ്‌ലിംസ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലെന്നായിരുന്നു അന്ന് തീട്ടൂരം.എങ്കിലും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അങ്ങനെ ഒതുങ്ങാനാവില്ലല്ലോ. അവര്‍ പൊതുവേദികളില്‍ പുരുഷന്മാരോടൊപ്പം വേദി പങ്കിട്ടു. എന്നിട്ടെന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. അത്രതന്നെ.
ഇന്നതല്ല സ്ഥിതി. സമസ്തയെ പിണക്കാന്‍ ലീഗ് നേതൃത്വത്തിന് ഒട്ടും കഴിയില്ല. ഏഴുമാസം മുമ്പ് ഒരു മുസ്‌ലിംസംഘടനയിലെ വനിതകള്‍ പുരുഷ സഹായമില്ലാതെ ഒരു സംസ്ഥാന മഹാസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ അതിനെതിരെ കാടിളക്കി പ്രചാരണം നടത്തിയവരാണ്. അവരുടെ സമ്മേളനം നടന്ന കുറ്റിപ്പുറത്തു തന്നെ ശുദ്ധികലശം നടത്താന്‍ വിശദീകരണ സമ്മേളനം നടത്തുകയുമുണ്ടായി. സമ്മേളനത്തിനെതിരെ തെരുവുകളില്‍ ഒട്ടിച്ച മുഴുവന്‍ നോട്ടീസുകളും നശിച്ചുകഴിഞ്ഞിട്ടില്ല.
സ്ത്രീകളുടെ പ്രവര്‍ത്തനലോകം വീടാണ്. അഥവാ വീടിന്റെ ഉള്ളിന്റെ ഉള്ളാണ്. അവിടെയാണ് അവളുടെ സ്വാത്രന്ത്യം. അവിടെയാണ് അവളുടെ ദാമ്പത്യം, സ്‌നേഹം, പ്രണയം, മരണം-എല്ലാം. അതിനു പുറത്ത് അവള്‍ക്ക് ഒരു ലോകം വേണ്ട. വീടിനു പുറത്തിറങ്ങിയാല്‍ അവള്‍ പിഴച്ചു പോകും. അതിനാല്‍ സ്ത്രീകളെ തെരുവിലിറക്കുന്ന ഒരു രാഷ്ട്രീയവും വേണ്ട എന്നകാര്യം വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടിപ്പോള്‍ സ്ത്രീകളെ തെരുവിലിറക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെങ്ങനെ?
അതുതന്നെയാണ് പ്രശ്‌നം. പ്രശ്‌നത്തിനൊരു പരിഹാരം വേണമല്ലോ. സമസ്തയുടെ ഇസ്‌ലാമിക സ്ത്രീസങ്കല്‍പമനുസരിച്ച് മുസ്‌ലിംലീഗിന് സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കാനാവില്ല. സമസ്തയെ ധിക്കരിച്ച് മുന്നോട്ടു പോയാല്‍ ഫലം ആത്മഹത്യാസമാനമാകും. അപ്പോള്‍ ഇലക്കും മുള്ളിനും കേടുവരാതെ ചില പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. അങ്ങനെ സമസ്തയും ലീഗ്‌നേതൃത്വവും ചേര്‍ന്നെടുത്ത തീരുമാനമാണ് ഈ മതപരമായ പെരുമാറ്റച്ചട്ടങ്ങള്‍.
പുരുഷന്മാര്‍ക്ക് ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ സമസ്ത നിഷ്‌കര്‍ഷിക്കുന്നില്ല. അതിനാല്‍ ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യേണ്ടതുമില്ല. നിഷ്‌കര്‍ഷിച്ചാല്‍ എത്ര പുരുഷ നേതാക്കള്‍ സ്ഥാനാര്‍ഥിത്വത്തിന് അയോഗ്യരാകും എന്ന് തമാശയായി പോലും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല.ഇതാ മലപോലെ വന്ന പ്രശ്‌നം എലിയെ പോലെ ചെറുതായി അവസാനിച്ചിരിക്കുന്നു. സമസ്തക്ക് പരാതിയില്ല. ലീഗിനും പരാതിയില്ല. സ്ത്രീകളെ മല്‍സരിപ്പിക്കാം, ജയിപ്പിക്കാം. അവരെ ജയിപ്പിച്ച് ഭര്‍ത്താക്കന്മാര്‍ക്കോ ആങ്ങളമാര്‍ക്കോ ഒക്കെ ഭരിക്കാം. പിന്നെ, ആദര്‍ശങ്ങള്‍. അത് മതമായാലും രാഷ്ട്രീയമായാലും വിഴുങ്ങാനുള്ളതാണ്. കാലം മാറുമ്പോള്‍ കോലം മാറണം. പാമ്പിനെ തിന്നുന്ന നാട്ടില്‍ നടുക്കണ്ടം തന്നെ തിന്നണം.
മൊയ്തു വാണിമേല്‍
മാധ്യമം

ബാബരി വിധി: സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍
തിരുവനന്തപുരം: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സം ബന്ധിച്ച ഹൈകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ പൊലീസ് മുന്നൊരുക്കം ആരംഭിച്ചു. തിങ്കളാഴ്ച ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ അധ്യക്ഷതയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വിധി പ്രസ്താവന മുതലെടുത്ത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും കര്‍ശനനടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതീവജാഗ്രത പുലര്‍ത്തും. 23 മുതല്‍ 25 വരെ 30,000 പൊലീസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും.
ഓരോ പ്രദേശത്തിന്റെയും സാഹചര്യമനുസരിച്ച് കേരളാ പൊലീസ് ആക്ട് ്രപകാരം പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതാത് ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും കമീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലകലക്ടര്‍മാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് നിര്‍ദേശം.
മിക്കയിടങ്ങളിലും പ്രകടനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നാണ് യോഗത്തിലുണ്ടായ പൊതുതീരുമാനം.
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. പൊതുസ്ഥലങ്ങള്‍, റെയില്‍വേസ്‌റ്റേഷനുകള്‍, ബസ്‌സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കും. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്താനും പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദ്രുതകര്‍മസേനയേയും ബോംബ്‌സ്‌ക്വാഡ്, ആന്റി സബോട്ടോഷ് വിംഗ് എന്നിവയേയും വിന്യസിപ്പിക്കും.
23 മുതല്‍ വ്യാപകമായി വാഹനപരിശോധന നടത്തും. ഊഹാപോഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെയും പ്രകോപനകരമായ പോസ്റ്ററുകള്‍ പതിക്കുന്നവര്‍ക്കെതിരെയും നിലവിലെ നിയമപ്രകാരം കര്‍ശനനടപടികള്‍ സ്വീകരിക്കും. ജില്ലാ പൊലീസ് സൂപ്രണ്ടുമാരും കമീഷണര്‍മാരും അവരുടെ അധികാരപരിധിയിലുള്ള പൊലീസ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി ആവശ്യമായ എല്ലാ സ്ഥലത്തും പൊലീസിനെ വിന്യസിക്കണം.
വാഹനപരിശോധനയും രാത്രികാല പട്രോളിംഗും സംസ്ഥാനത്തുടനീളം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഏത് സാഹചര്യവും നേരിടാന്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. വടക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വിവരം പൊലീസ് മെസേജ് സെന്ററില്‍ 9497900000 എന്ന നമ്പറിലേക്ക് മെസേജ് അയക്കുകയോ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണില്‍ നേരിട്ട് വിളിച്ച് അറിയിക്കുകയോ ചെയ്യാവുന്നതാണ്. അക്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖംനോക്കാതെ കര്‍ശനനടപടികള്‍ സ്വീകരിക്കും.
തീരദേശ മേഖലകളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കാനും അവിടങ്ങളില്‍ പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ആരാധനാലയങ്ങള്‍ക്ക് പ്രത്യേക സുരക്ഷാസംവിധാനങ്ങളും പരിശോധനയും ഏര്‍പ്പെടുത്തും. സംശയകരമായ സാഹചര്യത്തില്‍ കാണുന്ന ആരെയും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലെ താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും. അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍, വിദേശികള്‍ എന്നിവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കും. ബസുകള്‍, ട്രെയിനുകള്‍ എന്നിവയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കി.
ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ പൊലീസ് സജ്ജമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡി.ജി.പിക്ക് പുറമെ ഇന്റലിജന്‍സ് മേധാവി സിബി മാത്യൂസ്, എ.ഡി.ജി.പി പി.ചന്ദ്രശേഖരന്‍, ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോടതിവിധി മാനിക്കണം -ടി. ആരിഫലി
കോഴിക്കോട്: ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിവിധി മാനിക്കാന്‍ പ്രശ്‌നത്തിലെ ഇരുകക്ഷികളും സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു.
ദീര്‍ഘകാലമായി തൃപ്തികരമായ പരിഹാരം കണ്ടെത്താതെ നിലനില്‍ക്കുന്ന വിഷയമാണിത്. കോടതിവിധി അംഗീകരിച്ച് പ്രശ്‌നപരിഹാരത്തിനുള്ള സന്നദ്ധത മുസ്‌ലിം സമൂഹം നേരത്തെ പ്രഖ്യാപിച്ച കാര്യം അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവും ഇത് ആഗ്രഹിക്കുന്നവരാണ്. ഹിന്ദു, മുസ്‌ലിം സമൂഹങ്ങളിലെ നേതാക്കളും സാമാന്യ ജനങ്ങളും കോടതി മുഖേന നീതിപൂര്‍വകമായൊരു പരിഹാരം പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ മറിച്ചുചിന്തിക്കുന്ന വളരെ ചെറിയൊരു ന്യൂനപക്ഷം ഇരുസമുദായങ്ങളിലുമുണ്ടാവാം. മൊത്തം സമൂഹ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും സമാധാനപരമായ അന്തരീക്ഷത്തിന് സഹായകമല്ലാത്തതുമായ ഏതുതരം നീക്കങ്ങളെയും ജനങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് ആരിഫലി പറഞ്ഞു. കോടതിവിധിയോട് ഒരുതരം വൈകാരിക പ്രതികരണവും ഉണ്ടാകാതിരിക്കാന്‍ സംഘടനകളും സമുദായങ്ങളും ശ്രദ്ധിക്കണം. ആഹ്ലാദപ്രകടനങ്ങള്‍ക്കോ, പ്രതിഷേധ പരിപാടികള്‍ക്കോ അനുവാദം നല്‍കാതെ പൊലീസും ബന്ധപ്പെട്ട ഭരണകൂടങ്ങളും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അമീര്‍ ആവശ്യപ്പെട്ടു.
ഇനിയൊരു സംഘര്‍ഷ സാധ്യതയില്ലാത്തവിധം പ്രശ്‌നപരിഹാരത്തിന് കൂട്ടായ ശ്രമങ്ങളുണ്ടാവണം. നമ്മുടെ ജനാധിപത്യബോധവും സമാധാന താല്‍പര്യങ്ങളും അതിന് സഹായകമാവുമെന്ന് ആരിഫലി പ്രത്യാശ പ്രകടിപ്പിച്ചു.

ബാബരി മസ്ജിദ്: വിധി നീട്ടി വക്കണമെന്ന് സുപ്രീം കോടതിയില്‍ ഹരജി
ന്യൂദല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹാബാദ് ഹൈകോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെ, വിധി നീട്ടി വക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. രാമചന്ദ്ര ത്രിപാദിയാണ് ഹരജി നല്‍കിയത്. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.
മുന്‍പും കോമണ്‍വെല്‍ത്ത് ഗെയിംസ്, ബിഹാര്‍, കശ്മീര്‍ തെരഞ്ഞെടുപ്പുകള്‍ എന്നീ കാരണങ്ങള്‍ നിരത്തി വിധി നീട്ടി വക്കണമെന്നാവശ്യപ്പെട്ട് ത്രിപാദി ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹരജി സുപ്രീം കോടതി തള്ളുകയാണുണ്ടായത്.
ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, എ.കെ. പട്‌നായിക് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസില്‍ വധി പറയുക.
madhyamam daily

Saturday, September 18, 2010
കൂര്‍മ്മത്ത്: കൂര്മ്മത്ത് ഉണ്ണിമുഹ്യദ്ദീന് മുസ്ലിയാര്
കൂര്‍മ്മത്ത്: കൂര്മ്മത്ത് ഉണ്ണിമുഹ്യദ്ദീന് മുസ്ലിയാര്: "ഹിജ്ര: 1283 കൂര്മ്മത്ത് അബൂബക്കര് ഹാജിയുടെ മകനായി മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പെരുവള്ളൂരില് ജനിച്ചു. മലപ്പുറം ഊരകത്തെ ചങ്കരത്തോപ്പ്..."
കൂര്‍മ്മത്ത്: കൂര്‍മമത്ത് കുടുംബം
കൂര്‍മ്മത്ത്: കൂര്‍മമത്ത് കുടുംബം: "അറേബ്യയില്നിന്നും മലബാറില് കുടിയേറിപ്പാര്ത്ത ഒരു പ്രശസ്ത മുസ്ലിം പണ്ഡിത കുടുംബം. മലപ്പൂറം, കോഴിക്കോട്, വയനാട്, തൃശൂര് ജില്ലകളിലെ വിവിധ പ്രദേ..."
Wednesday, September 15, 2010
Tuesday, September 14, 2010
Wednesday, September 8, 2010
Monday, August 30, 2010
Sunday, August 29, 2010
ബാബരി: കോടതി വിധി സ്വീകാര്യമല്ല -സംഘ്പരിവാര്‍
Sunday, August 29, 2010
Sunday, August 29, 2010
കോടതികളിലൂടെ ഒരു തീര്‍പ്പ് ഉണ്ടാകില്ലെന്നും ഭരണകൂടമാണ് ദേശീയ വികാരം ഉള്‍ക്കൊണ്ട് നിയമം കൊണ്ടു വരേണ്ടതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു. കോടതികളിലൂടെയുള്ള പ്രശ്‌ന പരിഹാരനീക്കത്തിനെതിരെ വി.എച്ച്.പിയുടെ ആഭിമുഖ്യത്തില്‍ കാമ്പയിന്‍ നടത്താനും സംഘ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. കോടതി വിധിയിലൂടെ നീതി നടപ്പാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണിത്. ബാബരി മസ്ജിദ് സമുച്ചയം ഹിന്ദുക്കള്‍ക്ക് കൈമാറുകയാണ് വേണ്ടത്. അയോധ്യയിലെ ക്ഷേത്രനിര്‍മാണം സമാധാന മാര്‍ഗത്തിലൂടെ വേണമോ അതല്ല പ്രക്ഷോഭത്തിലൂടെ വേണമോ എന്ന കാര്യം സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം -മോഹന്‍ ഭഗവത് പറഞ്ഞു.
എല്ലാ സംഘ്‌സംഘടനകളും തമ്മില്‍ കഴിഞ്ഞ ദിവസം ഭാവി പ്രക്ഷോഭ പരിപാടികളെ കുറിച്ച് ചര്‍ച്ച നടത്തി. കോടതി വിധിക്കുമുമ്പുതന്നെ കേന്ദ്ര സര്‍ക്കാറിനെ നിയമ നിര്‍മാണത്തിന് പ്രേരിപ്പിക്കുകയെന്ന തന്ത്രം സ്വീകരിക്കാനാണ് നേതൃതീരുമാനം. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ പാര്‍ട്ടിക്ക് തീര്‍ച്ചയായും ബാധ്യതയുണ്ടെന്ന് ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ വിധി എതിരായിരിക്കുമെന്ന പ്രതീതി സംഘ് നേതാക്കള്‍ക്കുണ്ട്. കോടതിയില്‍ ആധികാരിക രേഖകള്‍ ഹാജരാക്കാനും ശക്തമായ വാദമുഖങ്ങള്‍ നിരത്താനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനു കീഴില്‍ ശ്രമം നടന്നതായും അവര്‍ സമ്മതിക്കുന്നു.
പാര്‍ലമെന്റ് എം.പിമാരുടെ ഒപ്പോടു കൂടിയ നിവേദനം രാഷ്ട്രപതിക്കുംമറ്റും സമര്‍പ്പിക്കാനും നീക്കമുണ്ട്. എല്ലാ പാര്‍ലമെന്റംഗങ്ങളും നിവേദനത്തില്‍ ഒപ്പുവെക്കണമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് അശോക് സിംഗാള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അയോധ്യ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ലമെന്റ് മുഖേനയുള്ള നിയമ നിര്‍മാണം കൊണ്ടു മാത്രമേ സാധിക്കൂ എന്ന് രാം ജന്‍മ ഭൂമി ന്യാസിനു വേണ്ടി പ്രസിഡന്റ് നൃത്യഗോപാല്‍ ദാസും ആവശ്യപ്പെട്ടു. അറുപത് കൊല്ലമായി ഹിന്ദുക്കള്‍ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. പക്ഷപാതപരമായ പരിഗണനകള്‍ക്കപ്പുറം പ്രശ്‌നപരിഹാരത്തിനു വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണം. ബാബരി മസ്ജിദ് സമുച്ചയം മുഴുവന്‍ രാമഭക്തര്‍ക്കും വേണ്ടി അനുവദിച്ചു കിട്ടാന്‍ എല്ലാവരും ശബ്ദമുയര്‍ത്തണം -കത്ത് വ്യക്തമാക്കുന്നു.
അയോധ്യയുടെ കാര്യത്തില്‍ തീര്‍പ്പ് അനുകൂലമായാല്‍ മറ്റുള്ള മുസ്‌ലിം ആരാധനാലയങ്ങളുടെ മേല്‍ അവകാശവാദം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നും സിംഗാള്‍ പറഞ്ഞു. കാശി, മഥുര എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികളും ഹിന്ദുക്കള്‍ക്ക് തന്നെ ലഭിക്കണം -അദ്ദേഹം വ്യക്തമാക്കി.
എം.സി.എ നാസര്‍
madhyamam daily
Saturday, August 28, 2010
ഇറാഖില്‍ നിന്നും വര്‍ഷാന്ത്യത്തോടെ സേന പിന്‍വാങ്ങും: ഒബാമ
Saturday, August 28, 2010
madhyamam
വീണ്ടും പ്രളയം: പാകിസ്താനില്‍ പത്തുലക്ഷം പേര്‍ കൂടി ഭവനരഹിതര്‍
Saturday, August 28, 2010
കറാച്ചി: ആഴ്ചകളായി പ്രളയ ദുരന്തം തുടരുന്ന പാകിസ്താനില്‍ വീണ്ടും പ്രളയം. ഇതിനെത്തുടര്‍ന്ന് തുടര്‍ന്ന് 10 ലക്ഷം പേര്‍ കൂടി ഭവനരഹിതരായതായി യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു.
സിന്ധു നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തട്ട, ഖംബര്‍-ഷഹ്ദാകോട് ജില്ലകളിലാണ് പ്രളയം ബാധിച്ചത്. പ്രളയജലം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്ന് തെക്കുഭാഗത്തേക്ക് വ്യാപിക്കുകയാണ്. 48 മണിക്കൂറിനുള്ളില്‍ മേഖലയില്‍ നിന്ന് പത്തു ലക്ഷത്തോളം പേര്‍ കുടിയൊഴിഞ്ഞതായി യു.എന്‍ വക്താവ് മൗറിസിയോ ഗ്വിലിയാനോ പറഞ്ഞു.
രാജ്യത്തുടനീളം എണ്‍പതു ലക്ഷം ജനങ്ങളാണ് ഭവനരഹിതരായത്.
madhyamam
'ആക്രമിക്കപ്പെട്ടത് മുസ്‌ലിമായതിനാല്‍'
Friday, August 27, 2010
25 വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നിന്നെത്തിയ ശരീഫ് വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് നഗരത്തില്‍ ടാക്‌സി ഡ്രൈവറാണ്. ന്യൂയോര്‍ക്കിലെ ബ്രൂസ്റ്റര്‍ സ്വദേശിയായ മൈക്കിള്‍ എന്റൈറ്റ് എന്ന കോളജ് വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. ടാക്‌സിയില്‍ കയറിയ ശേഷം, മുസ്‌ലിമാണോയെന്ന് തിരക്കിയ ശേഷം കഴുത്തിനും മുഖത്തും കുത്തുകയായിരുന്നു. ഇയാളെ മനോരോഗ ചികില്‍സാ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ ഡയറിയില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാന്‍ഹട്ടനില്‍ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ വിദ്യാര്‍ഥിയായ മൈക്കിള്‍ ഈയിടെ അഫ്ഗാന്‍ പര്യടനം നടത്തിയിരുന്നു. ലോക സമാധാനത്തിനുള്ള രാജ്യാന്തര സംഘടനയില്‍ അംഗമാണ് ഇയാള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന സ്ഥലത്ത് പള്ളി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധ തരംഗം വ്യാപകമാണ്. പള്ളി വിരുദ്ധ പ്രക്ഷോഭവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. എന്നാല്‍, ആക്രമിക്കപ്പെട്ട അഹ്മദ് ഇക്കാര്യം നിഷേധിച്ചു. ടൈംസ് സ്‌ക്വയറിലേക്കുള്ള യാത്രക്കിടെ പല കാര്യങ്ങളും മൈക്കിള്‍ പറഞ്ഞെങ്കിലും പള്ളി നിര്‍മാണ കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് ശരീഫ് പറഞ്ഞു.
madhyamam
ഭീകരവേട്ട: മാധ്യമങ്ങള്‍ വീണ്ടും കഥ മെനയുന്നു
Friday, August 27, 2010
'സത്യത്തില്‍ നിന്ന് വിഭിന്നമായാണ് പത്രങ്ങളില്‍ വരുന്നത് എന്ന് 24 വര്‍ഷമായി ഈ മേഖലയില്‍ പണിയെടുത്ത അനുഭവത്തില്‍ നിന്ന് നന്നായി അറിഞ്ഞു. തെഹല്‍കക്ക് വേണ്ടി പത്രസഞ്ചാരം തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് പത്രവായന നിര്‍ത്തുകയായിരുന്നു. എനിക്ക് പത്രവാര്‍ത്തകളില്‍ വിശ്വാസമില്ല. ഞാന്‍ വായിച്ചിരുന്ന പത്രങ്ങളിലെ വാര്‍ത്തകളില്‍ 99 ശതമാനവും ഏകപക്ഷീയമാണ്' -തെഹല്‍ക എഡിറ്റര്‍ അറ്റ്‌ലാര്‍ജ് അജിത് സാഹിയുടേതാണ് ഈ വാക്കുകള്‍. തീവ്രവാദ വേട്ടയുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ വായിച്ചാല്‍ അജിത് സാഹിയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് വ്യക്തമാകും.
പാകിസ്താനില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും തഹവ്വുര്‍ ഹുസൈന്‍ റാണയും 2009 ഒക്‌ടോബറില്‍ അമേരിക്കയില്‍ പിടിയിലായതോടെ പാഴായിപ്പോയ തീവ്രവാദി ആക്രമണങ്ങളുടെയും ഇരുവരും ചേര്‍ന്ന് തയാറാക്കിയ ഭീകരപദ്ധതികളുടെയും മലവെള്ളപ്പാച്ചിലായിരുന്നു മാധ്യമങ്ങളില്‍. വാര്‍ത്താപ്രളയത്തില്‍ അനുവാചകരുടെ കണ്ണു തള്ളുകയും കുറെയൊക്കെ സത്യമുണ്ടെന്ന് അവര്‍ വിശ്വസിച്ചുപോവുകയും ചെയ്തത് സ്വാഭാവികം. ഒരു ത്രില്ലര്‍ സീരീസിന്റെ മുഴുവന്‍ ചേരുവകളുമുണ്ടായിരുന്നു ഈ വാര്‍ത്തകള്‍ക്ക്. ഹെഡ്‌ലിയെ വിട്ടു തരില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ പൊടുന്നനെ ഹെഡ്‌ലി, റാണ കഥകള്‍ ഇല്ലാതായി.
നിമിഷങ്ങളുടെ മാത്രം ആയുസ്സുള്ള ഫ്‌ളാഷുകള്‍ മിന്നി മറയുന്നതുകൊണ്ട് വായനക്കാരന്‍ ഇതൊന്നും ചികഞ്ഞു നോക്കില്ലെന്ന ഉറപ്പില്‍ മാധ്യമങ്ങള്‍ പിന്നെയും കഥകള്‍ ചമക്കുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയാണ് ഏറ്റവും ഒടുവിലത്തെ ഇര. ഹെഡ്‌ലിയും റാണയും തടിയന്റവിട നസീറും ഷഫാസും അനുബന്ധ കഥകളുമൊക്കെ പെയ്‌തൊഴിഞ്ഞ മാധ്യമ ഇടങ്ങളില്‍ ഇപ്പോള്‍ മഅ്ദനിയാണ് താരം. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് ചോദ്യം ചെയ്യുന്നതിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് മഅ്ദനി സമ്മതിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ്. ആചാര്യ പൊട്ടിച്ച ആദ്യവെടിയുടെ കഥ നോക്കൂ. പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനക്കൊപ്പം മഅ്ദനിയുടെ നിഷേധക്കുറിപ്പ് ഇറങ്ങിയതോടെ ആരുടെ പങ്കിനെക്കുറിച്ചും താന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രിക്ക് തിരുത്തേണ്ടി വന്നു. എന്നാല്‍ ഈ തിരുത്തില്ലാതെയാണ് ബുധനാഴ്ച മിക്ക മലയാളപത്രങ്ങളും ഇറങ്ങിയത്. പിറ്റേദിവസത്തെ ഏതാണ്ടെല്ലാ പത്രങ്ങളിലും ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന വന്നു, സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിയുടെ പങ്കൊന്നും തെളിഞ്ഞിട്ടില്ലെന്ന്! ഹെഡ്‌ലി സഹായിച്ചവരില്‍ മലയാളികളുണ്ടെന്നും അവരുടെ പേരുവിവരങ്ങളടങ്ങിയ മുദ്രവെച്ച റിപ്പോര്‍ട്ട് എന്‍.ഐ.എ ദല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചുവെന്ന വാര്‍ത്തയും അന്നുതന്നെ എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. മഅ്ദനിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈവാര്‍ത്ത കൃത്യമായി വരുന്നതെന്നത് ശ്രദ്ധേയമാണ്. ആര്‍ക്കും ലഭിക്കാത്ത വിവരങ്ങളുമായി 'മംഗളം' പത്രമാണ് ശരിക്കും തകര്‍ത്തത്. ഹെഡ്‌ലിയെ സഹായിച്ചത് പ്രവാസി മലയാളി ഉന്നതനാണെന്ന കിടിലന്‍വിവരമാണ് ബുധനാഴ്ച ഇറങ്ങിയ പത്രത്തിന്റെ മുഖ്യ വാര്‍ത്ത. ഹെഡ്‌ലിക്കും റാണക്കും ഒത്താശ ചെയ്യുകയും ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്യുകയും ചെയ്തത് കേരളത്തിലെ സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രവാസിമലയാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടിയെന്നും തിരുവനന്തപുരത്തു നിന്നുള്ള വാര്‍ത്തയിലുണ്ട്. ഗള്‍ഫിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം മുംബൈ സ്‌ഫോടനം നടത്താന്‍ ഹെഡ്‌ലിക്കും റാണക്കും കൂട്ടുനിന്നെന്ന് കാണിച്ച് എന്‍.ഐ.എ ദല്‍ഹി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും താജ് ഹോട്ടലിന്റെ രൂപരേഖ വരക്കാന്‍ ഹെഡ്‌ലിയെ സഹായിച്ചത് ഈ മലയാളിയാണെന്നും തുടര്‍ന്നു പറയുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് എത്ര ദിവസത്തെ ആയുസ്സുണ്ടെന്നറിയാന്‍ വരും നാളുകളിലെ വാര്‍ത്തകള്‍ കൂടി വായിക്കുക.
ഹെഡ്‌ലിയും റാണയും നസീറുമൊക്കെ കത്തി നിന്ന സമയത്ത് ഇതും ഇതിലപ്പുറവും അടിച്ചുവിട്ട മാധ്യമങ്ങളില്‍ ഇത്തരം കഥകള്‍ വരുന്നതില്‍ അദ്ഭുതമില്ല. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ മലയാള പത്രങ്ങള്‍ നല്‍കിയ ഭീകരവാര്‍ത്തകളിലൂടെ വെറുതേ കടന്നുപോയാല്‍ ബോധ്യമാകും എത്ര നിരുത്തരവാദപരമായാണ് അവ കഥകള്‍ ചമച്ചു വിട്ടതെന്ന്. ചില സാമ്പിളുകളിതാ. ആണവ കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത; റാണ കൊച്ചിയില്‍ നിന്ന് അഞ്ചുപേരെ റിക്രൂട്ട് ചെയ്തു (മാതൃഭൂമി, 2009 നവം. 17), ഹെഡ്‌ലിക്കെതിരെ ഇന്ത്യയിലും കേസ്; അതീവ ജാഗ്രത (മനോരമ, നവം.13), കൊച്ചിയിലും ഭീകരാക്രമണം ലക്ഷ്യമിട്ടെന്നു സൂചന (മനോരമ, നവം. 16), ഹെഡ്‌ലിക്കും റാണക്കും മലയാളികളുമായി ബന്ധം (മനോരമ നവം.17), റാണ കേരളത്തില്‍ ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു (മനോരമ, നവംബര്‍ 18). കൊച്ചിയില്‍ ഹെഡ്‌ലി വന്നുവെന്ന വാര്‍ത്തക്ക് ദിവസങ്ങളുടെ ആയുസ്സ് മാത്രമായിരുന്നു. റാണ അഞ്ചുപേരെ റിക്രൂട്ട് ചെയ്തുവെന്ന വാര്‍ത്ത പിന്നീട് പത്രപരസ്യം കണ്ട് റാണയെ വിളിച്ച 20 പേരെ പൊലീസ് ചോദ്യം ചെയ്തുവെന്നും എന്നാല്‍ ഇവരിലാരും വിദേശത്തേക്ക് പോയിട്ടില്ലെന്നും എന്‍.ഐ.എ വെളിപ്പെടുത്തിയതായി മാറി. റാണ കേരളത്തില്‍ ആരാധനാലയങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടുവെന്ന അത്യന്തം സ്‌ഫോടനാത്മകമായ വാര്‍ത്ത വന്നത് മനോരമയിലാണ്. കേരളത്തിലെ രണ്ടു പ്രമുഖ ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ റാണയും ഹെഡ്‌ലിയും പദ്ധതിയിട്ടുവെന്നായിരുന്നു ഒന്നാംപേജിലെ മുഖ്യ വാര്‍ത്ത. ആഗോള ശ്രദ്ധ നേടാവുന്ന വ്യവസായ സ്ഥാപനങ്ങളോ ഹോട്ടലുകളോ കേരളത്തിലില്ലാത്തതാണ് ആരാധനാലയങ്ങളെ ലക്ഷ്യമിടാന്‍ കാരണമത്രെ. കേരളത്തില്‍ പൊലീസ് സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്കപരിപാടികള്‍ക്കു സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ വഴി വന്‍തുക സംഭാവന നല്‍കി നിയന്ത്രണം ഏറ്റെടുക്കാന്‍ ഇരുവരും തീവ്രവാദഗ്രൂപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്കു ശ്രദ്ധ കേന്ദ്രീകരിച്ച കേരളത്തിലെ ബിസിനസ് ഗ്രൂപ്പിന്റെ രണ്ടു പ്രതിനിധികള്‍ കൊച്ചിയില്‍ റാണയെ സന്ദര്‍ശിച്ചതായും തെളിവു ലഭിച്ചത്രെ. നവംബര്‍ 20ന്റെ വാര്‍ത്തയില്‍ കേരളത്തില്‍ സാമുദായികവികാരം ആളിക്കത്തിക്കാന്‍ മധ്യ കേരളത്തിലെ പ്രമുഖ ആരാധനാലയത്തിലും രണ്ടാഴ്ചക്കു ശേഷം തിരുവനന്തപുരത്തെ പ്രമുഖ ആരാധനാലയത്തിലും സ്‌ഫോടനങ്ങള്‍ക്കു റാണ പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു വിവരം. പദ്ധതി നടപ്പാക്കാന്‍ കണ്ടെത്തിയ തീവ്രവാദ സംഘടന വന്‍തുക ആവശ്യപ്പെട്ടതോടെയാണ് ഇതു പാളിയത്. ആരാധനാലയത്തില്‍ സ്‌ഫോടനം നടത്തുന്നതിനോട് കേരളത്തിലെ സംഘടനകള്‍ വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തതായും പത്രം അച്ചു നിരത്തി. എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച ഒരു വിവരമൊന്നും വായനക്കാരന് ലഭിച്ചില്ല.
നസീറിനെയും ശഫാസിനെയും മേഘാലയയിലെ ഷില്ലോങ്ങില്‍ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചത് കഴിഞ്ഞ ഡിസംബര്‍ മൂന്നിനായിരുന്നു. 'മാതൃഭൂമി' ബംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്യുന്നുവെന്ന് പറഞ്ഞ നസീറും ഷഫാസും മേഘാലയയിലെ കോടതിയിലാണുണ്ടായിരുന്നത്. ഡിസംബര്‍ നാലിന് ഇറങ്ങിയ 'മാതൃഭൂമി'യില്‍ ഇരുവരെയും ഷില്ലോങ്ങില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു എന്ന വിവരം ഒരു ചളിപ്പുമില്ലാതെ നല്‍കി. അന്നേ ദിവസം ഇറങ്ങിയ 'മംഗള'ത്തില്‍ 2005 ഒക്‌ടോബര്‍ 29 ദല്‍ഹി, 2006 മാര്‍ച്ചില്‍ വാരാണസി, ഏപ്രിലില്‍ ദല്‍ഹി, ജൂലൈയില്‍ മുംബൈ, സെപ്റ്റംബറില്‍ മാലേഗാവ്, 2007 മേയ് 18ന് ഹൈദരാബാദ്, ആഗസ്റ്റില്‍ ലുംബിനി പാര്‍ക്ക്, നവംബര്‍ 19ന് വാരാണസി, 2008 മേയ് 13ന് ജയ്പൂര്‍, ജൂലൈ 25ന് ബംഗളൂരു എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ നസീര്‍, സി.എ.എം ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യ പങ്കാളികളെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതായി അറിയുന്നു എന്നായിരുന്നു ഒന്നാംപേജില്‍ നല്‍കിയത്. ഈ സ്‌ഫോടനങ്ങളുടെയൊക്കെ സൂത്രധാരന്‍മാര്‍ ('കാവി ഭീകരര്‍' തന്നെ) വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് എന്ന് അറിഞ്ഞിട്ടും ഇത്തരമൊരു വാര്‍ത്ത നല്‍കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. ഡിസംബര്‍ നാലിന്റെ 'മാതൃഭൂമി'യില്‍ (ഏഴാം പേജ്) ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടിയുണ്ട്-നൂരിഷ ത്വരീഖത്ത് എന്ന തീവ്രവാദ സംഘടനയുടെ സ്ഥാപകനാണ് താനെന്ന് നസീര്‍ മൊഴി നല്‍കിയതായി അറിയുന്നു എന്ന്. നൂരിഷ ത്വരീഖത്ത് എന്ന സംഘടന നടത്തുന്ന തീവ്രവാദ പരിശീലന ക്യാമ്പുകളിലേക്കു കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്‌തെന്ന് 'മംഗള'വും വാര്‍ത്ത നല്‍കിയിരുന്നു.
വിഷലിപ്തമായ വാര്‍ത്തകള്‍ക്ക് ഇനിയുമുണ്ട് ഉദാഹരണങ്ങളേറെ. മഅ്ദനി കേരള അതിര്‍ത്തി കടന്നപ്പോള്‍ തന്നെ രാജ്യത്തു നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്തം തലയില്‍ കെട്ടിവെക്കുമെന്ന് തീര്‍ച്ചയായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതോടെ അത്തരം കഥകള്‍ക്ക് കാതോര്‍ക്കുക. കര്‍ണാടകക്കു ശേഷം മഅ്ദനിയെ കാത്തിരിക്കുന്നത് ഗുജറാത്ത് പൊലീസാണെന്ന് കൂടി അറിയുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാണ്.
madhyamam daily
Wednesday, August 25, 2010
പിന്മാറ്റമോ, ആരെ കബളിപ്പിക്കാന്‍?
Tuesday, August 24, 2010
പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ഇറാഖില്‍ കൂട്ട നശീകരണായുധങ്ങള്‍ സംഭരിച്ചുവെച്ചിട്ടുണ്ടെന്നും അത് തകര്‍ക്കേണ്ടത് ലോകത്തിന്റെ നിലനില്‍പിന് അനുപേക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് 2003ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് മുഖ്യമായും അമേരിക്കന്‍ പടയടങ്ങുന്ന നാറ്റോ സേനയെ ബഗ്ദാദില്‍ ഇറക്കിയത്. ആരോപണം വെള്ളം ചേര്‍ക്കാത്ത കള്ളമായിരുന്നുവെന്ന് തെളിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അല്‍ഖാഇദയുമായി സദ്ദാം ഹുസൈന് ബന്ധമുണ്ടെന്ന ആരോപണത്തിലും സത്യത്തിന്റെ കണിക പോലുമുണ്ടായിരുന്നില്ല. എന്നാലും സദ്ദാം ഹുസൈനെ പിടികൂടി, ഏകപക്ഷീയമായാരംഭിച്ച വിചാരണ പ്രഹസനം പോലും പൂര്‍ത്തിയാക്കാതെ മൃഗീയമായി കൊന്നുകളഞ്ഞു. തുടര്‍ന്ന് ഇറാഖിനെ ശിയാക്കള്‍ക്കും കുര്‍ദുകള്‍ക്കും സുന്നികള്‍ക്കുമായി പകുത്തുനല്‍കുന്ന ഒരു ഭരണഘടനയുണ്ടാക്കി. കൃത്രിമ തെരഞ്ഞെടുപ്പിലൂടെ പാവ ഭരണകൂടത്തെ അവരോധിച്ചു. സ്വാഭാവികമായും നവ കൊളോണിയലിസ്റ്റുകളുടെ അതിക്രൂരമായ ഈയധിനിവേശത്തിനെതിരെ ദേശാഭിമാനികളായ ഇറാഖുകാര്‍ ചെറുത്തുനില്‍പ് സംഘടിപ്പിച്ചപ്പോള്‍ അത്യാധുനിക ആയുധങ്ങളുമായി കൂട്ടക്കശാപ്പിനിറങ്ങുകയായിരുന്നു നാറ്റോ സൈന്യം. ഇതേവരെ ഒരു ലക്ഷത്തില്‍പരം ഇറാഖികളെ ശത്രുസേന കൊന്നൊടുക്കി എന്നാണ് സ്ഥിരീകൃത കണക്ക്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമടക്കം പത്തുലക്ഷം മനുഷ്യാത്മാക്കളെങ്കിലും ഇരകളായിട്ടുണ്ട്. അഞ്ചു ലക്ഷം ഇറാഖികള്‍ അഭയാര്‍ഥികളായി. 40 ശതമാനം പേര്‍ക്ക് തൊഴിലില്ല. എണ്ണ സമൃദ്ധവും വെള്ള സമൃദ്ധവുമായ ആ രാജ്യത്ത് കടുത്ത ജലക്ഷാമവും വൈദ്യുതിക്ഷാമവും പട്ടിണിയും പാരമ്യതയിലാണ്. എല്ലാറ്റിനുമുള്ള ന്യായീകരണം, ഏകാധിപതിയായിരുന്ന സദ്ദാമിനെ തങ്ങള്‍ വകവരുത്തി ജനാധിപത്യം പുനഃസ്ഥാപിച്ചു എന്നും! അതിന്റെ കഥയോ, ഒരലമ്പ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും അമേരിക്കന്‍ പാവ നൂരി അല്‍മാലിക്കിക്കോ മുഖ്യപ്രതിയോഗി അല്ലാവിക്കോ സര്‍ക്കാര്‍ രൂപവത്കരിക്കാനാവാതെ രാഷ്ട്രീയാനിശ്ചിതത്വം തുടര്‍ക്കഥയാവുന്നു. ഇതിലും ഭേദം സ്വേച്ഛാധിപതിയായിരുന്ന സദ്ദാം ഹുസൈനായിരുന്നു എന്ന് ഒരായിരം തവണ ഇറാഖികളെക്കൊണ്ട് പറയിക്കുന്നു യാങ്കികളുടെ ജനാധിപത്യം. രാജ്യത്തിന്റെ ചരിത്രമോ പാരമ്പര്യങ്ങളോ രാഷ്ട്രീയ പശ്ചാത്തലമോ പരിഗണിക്കാതെ ഒരു സുപ്രഭാതത്തില്‍ സൈനിക അകമ്പടിയോടെ ഇറക്കുമതി ചെയ്ത് നടപ്പാക്കാന്‍ കഴിയുന്നതല്ല ജനാധിപത്യ വ്യവസ്ഥയെന്ന് അമേരിക്കയെ ആരാണ് പഠിപ്പിക്കുക?
അമേരിക്ക തിരിച്ചുപോവാന്‍ വേണ്ടിയല്ല ഇറാഖില്‍ വന്നത്. പുറമേക്ക് എന്തുതന്നെ പറഞ്ഞാലും നേരെചൊവ്വെ യാങ്കികള്‍ ബഗ്ദാദ് വിടാന്‍ തയാറല്ല. ഇറാഖിന്റെ എണ്ണ സമ്പത്തോ ഇസ്രായേലിന്റെ താല്‍പര്യങ്ങളോ മാത്രമല്ല കാരണങ്ങള്‍. തൊട്ടടുത്ത രാജ്യം ഇറാനാണ്. ഇറാന്‍ 1979ല്‍ തങ്ങളുടെ പാവയായ മുഹമ്മദ് റിസാ ഷായുടെ ചൊല്‍പടിയില്‍നിന്ന് മോചിതമായി, ആയത്തുല്ലാഹ് റൂഹുല്ലാഹ് ഖുമൈനിയുടെ വിപ്ലവ ഗാര്‍ഡുകളുടെ പിടിയില്‍ അമര്‍ന്നത് മുതല്‍ അമേരിക്ക അസ്വസ്ഥമാണ്. നൂറു ശതമാനവും സാമ്രാജ്യത്വവിരുദ്ധമായ ഒരു ശക്തി പശ്ചിമേഷ്യയില്‍ ചുവടുറപ്പിക്കുന്നത് അമേരിക്കക്ക് ഓര്‍ക്കാനേ കഴിയുന്നതല്ല. അതിനാല്‍ വിപ്ലവാനന്തര ഇറാനെ മുളയിലേ നുള്ളിക്കളയാന്‍ സദ്ദാം ഹുസൈന്‍ എന്ന അവിവേകിയെത്തന്നെയാണ് അമേരിക്ക ഉപയോഗിച്ചത്. അയല്‍ അറബ് നാടുകളുടെ ഒത്താശയും അമേരിക്കന്‍ ആയുധങ്ങളുടെ പ്രവാഹവുമായപ്പോള്‍ സദ്ദാം ഇറാനെ മൂക്കില്‍ വലിക്കാന്‍ ഇറങ്ങിത്തിരിച്ചു. പക്ഷേ, പതിറ്റാണ്ടാവുമ്പോഴേക്ക് പറ്റിയ അബദ്ധവും നഷ്ടവും സദ്ദാം തിരിച്ചറിഞ്ഞു. പറഞ്ഞിട്ടെന്ത് ഫലം? അപ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഇറാന്‍ പൊരുതി പിടിച്ചുനിന്നപ്പോള്‍, അമേരിക്കയുടെ കെണിയില്‍ വീണു കുവൈത്തിനെ പിടിച്ചുവിഴുങ്ങിയ സദ്ദാമിന്റെ ഗതി എന്തായെന്ന് ലോകം കണ്ടു. ഇറാനാകട്ടെ ഉപരോധവും ഊരുവിലക്കും അതിജീവിച്ച് ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്ന തിരക്കിലാണ്. പൈലറ്റില്ലാ വിമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ഇറാന്‍ ഭൂഖണ്ഡാന്തര മിസൈലുകളും സംഭരിക്കുന്നു. എന്തു വിലകൊടുത്തും ഇറാനെ തടയിടണമെന്ന് ശഠിക്കുന്ന അമേരിക്ക, ആസൂത്രിത സൈനിക നടപടിക്ക് ഏറ്റവും ഉചിതമായ താവളമായി കാണുന്നത് ഇറാഖിനെയാണ്. ഗള്‍ഫിലെ ഇതര രാജ്യങ്ങളിലെ സൈനിക സങ്കേതങ്ങള്‍ അതിനായി ഉപയോഗിച്ചുകൂടാ. കാരണം, ഇറാന്റെ നേരെ ആക്രമണം ഉണ്ടായാല്‍ അതെവിടെ നിന്നായാലും തങ്ങള്‍ തിരിച്ചടിക്കുമെന്ന ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ ഭയപ്പെടുത്തുന്നു. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടല്‍ എന്തായാലും ഇറാന്റെ നേരെ നടത്തുന്ന ഏതാക്രമണവും ചരിത്രത്തിന്റെ തനിയാവര്‍ത്തനമായിരിക്കില്ലെന്ന് തീര്‍ച്ച. ഇറാഖിന് പാരതന്ത്ര്യത്തില്‍നിന്ന് സമീപഭാവിയിലൊന്നും മോചനമില്ല എന്നതാണ് അമേരിക്കന്‍ സാമ്രാജ്യത്വം രചിച്ച ഈ തിരക്കഥയുടെ ബാക്കിപത്രം.
madhyamam daily
യു.എസില്‍ പിടിയിലായ 'മുസ്‌ലിം ഭീകരന്‍' തീവ്ര ഹിന്ദുത്വവാദി
Tuesday, August 24, 2010
വാഷിങ്ടണ്‍: ഇസ്‌ലാമിക ഭീകരവാദിയെന്നാരോപിച്ച് അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യക്കാരന്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍. വെള്ളിയാഴ്ച ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുംബൈ സ്വദേശി വിജയകുമാര്‍ (40) അറസ്റ്റിലായത്. ഇയാളുടെ ബാഗില്‍നിന്ന് തോക്കും ഉരുക്കുകൊണ്ടുള്ള ഇടിക്കട്ടയും ഇസ്‌ലാമിക ഭീകരതയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പിടിച്ചെടുത്തു.
ബോംബ് നിര്‍മിക്കുന്നതിനെക്കുറിച്ചും ചാരവൃത്തിയെക്കുറിച്ചുമുള്ള ലഘുലേഖകളാണ് ഇയാളില്‍നിന്ന് പിടികൂടിയത്. സ്‌പൈ ക്രാഫ്റ്റ്, ന്യൂ വോയ്‌സസ് ഓഫ് ഇസ്‌ലാം എന്നീ പുസ്തകങ്ങളും പിടിച്ചെടുത്തു. സംശയകരമായ സാഹചര്യവും ആയുധങ്ങള്‍ കണ്ടെത്തിയതുമാണ് അറസ്റ്റിന് ഇടയാക്കിയത്.
തുടര്‍ന്ന്, ഇന്ത്യയില്‍നിന്നുള്ള ഇസ്‌ലാമിക ഭീകരന്‍ അറസ്റ്റിലായതായി വ്യാപകമായി റിപ്പോര്‍ട്ടുകള്‍ വന്നു. മുസ്‌ലിം തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയതെന്നാണ് സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ ഇന്നലെ പോലും റിപ്പോര്‍ട്ടു ചെയ്തത്.
എന്നാല്‍, ഇയാള്‍ തീവ്ര ഹിന്ദുത്വ സംഘടനയുടെ പരിപാടിക്കാണ് എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഡോക്യുമെന്ററി സംവിധായകനായ ഇയാള്‍ 'ഹിന്ദു കോണ്‍ഗ്രസ് ഓഫ് അമേരിക്ക' എന്ന സംഘടന നടത്തുന്ന സെമിനാറില്‍ ഇസ്‌ലാമിക ഭീകരതയെക്കുറിച്ച് ക്ലാസെടുക്കാന്‍ വന്നതാണെന്ന് ഹൂസ്റ്റണ്‍ കോടതിയില്‍ ബോധിപ്പിച്ചു. അമേരിക്കക്ക് ഇയാള്‍ ഒരുതരത്തിലും ഭീഷണിയല്ലെന്നും അക്കാദമിക് താല്‍പര്യം മാത്രമാണ് പുസ്തകങ്ങള്‍ കൈവശം വെച്ചതിനു പിന്നിലെന്നും വിജയകുമാറിന്റെ അഭിഭാഷകന്‍ ഗ്രാന്റ് ഷീനര്‍ കോടതിയെ ബോധിപ്പിച്ചു.
ഇന്ത്യയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിജയകുമാര്‍ ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതെന്നാണ് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്.
തുടര്‍ന്ന് ഇയാളുടെ ജാമ്യസംഖ്യ 50,000 ഡോളറില്‍നിന്ന് 5000 ഡോളറായി കുറച്ച് സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് മെന്‍ഡോസ ഉത്തരവ് പുറപ്പെടുവിച്ചു. സമാധാനപരമായി ജീവിക്കുന്ന ആളാണ് വിജയകുമാറെന്ന കാര്യം കോടതിക്ക് ബോധ്യപ്പെട്ടതായി ജഡ്ജി വ്യക്തമാക്കി.

ടൈംസ് സ്‌ക്വയര്‍ ബോംബ്: പ്രതിയെ വെറുതെവിട്ടു
Wednesday, August 25, 2010
madhyamam daily
Tuesday, August 24, 2010
Sunday, August 22, 2010
Friday, August 20, 2010
അല്‍ത്താഫ് തീവ്രവാദിയെന്ന് പ്രചരിപ്പിച്ചത് പൊലീസും മാധ്യമങ്ങളും
Friday, August 20, 2010
ഇതേതുടര്‍ന്ന് അല്‍ത്താഫിനെ അറസ്റ്റ് ചെയ്ത പൊലീസ്, കുമളിയിലെ കശ്മീരികളുടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വ്യാപക റെയ്ഡ് നടത്തി. കശ്മീരികള്‍ മുഴുവന്‍ തീവ്രവാദികളാണെന്നാരോപിച്ച് ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസും ചില മാധ്യമങ്ങളും കള്ളക്കഥകളുമായി സജീവമായി.
അല്‍ത്താഫിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ സിം മറ്റൊരാളുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയതും തിരിച്ചറിയല്‍ കാര്‍ഡിലെ പ്രശ്‌നങ്ങളുമാണ് അല്‍ത്താഫിനെ 'തീവ്രവാദി'യാക്കുന്നതിന് പൊലീസ് കരുവാക്കിയത്. ഇതിനിടെ, അല്‍ത്താഫ് ബംഗളൂരുവിലെത്തി രൂപമാറ്റം നടത്തിയെന്നും മുടിവെച്ചുപിടിപ്പിച്ചെന്നും ഒരു പത്രം കള്ളക്കഥ പ്രചരിപ്പിച്ചതോടെ അല്‍ത്താഫ് കൊടും ഭീകരവാദിയെന്ന രീതിയിലായി പൊലീസ് നീക്കങ്ങള്‍. എന്നാല്‍, ശ്രീനഗര്‍ ലാല്‍ ബസാറില്‍ അബ്ദുല്‍ റഷീദ് ഖാന്റെ മകനായ അല്‍ത്താഫ് കശ്മീരില്‍ ശക്തമായിരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് ജീവന്‍ ഭയന്നാണ് കുമളിയിലെത്തിയതെന്ന സത്യം മാത്രം ശ്രദ്ധിക്കാന്‍ ആളുണ്ടായില്ല.
പൊലീസും ചില മാധ്യമങ്ങളും ചേര്‍ന്ന് വേട്ടയാടി വിയ്യൂര്‍ ജയിലിലടച്ച അല്‍ത്താഫിന് ഒരു മാസത്തിന് ശേഷം ഹൈകോടതിയാണ് ആദ്യം നീതിയുടെ കരം നീട്ടിയത്. ജാമ്യത്തിലിറങ്ങി കുമളിയിലെ വാടക വീട്ടിലെത്തിയ അല്‍ത്താഫ് തന്നെ തീവ്രവാദിയെന്ന് മുദ്രകുത്തിയവരെ പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. കുമളിയിലെ നാട്ടുകാരില്‍ ഒരാളായി നമസ്‌കാരവും ജീവിതചര്യകളുമായി മുന്നോട്ടുപോകുന്ന യുവാവിന് വ്യാഴാഴ്ചത്തെ കോടതിവിധിയിലൂടെ വലിയ ആശ്വാസമാണ് പകര്‍ന്നുകിട്ടിയത്. അല്‍ത്താഫിന്റെ പേരില്‍ കശ്മീരികളെ മുഴുവന്‍ തീവ്രവാദികളാണെന്ന് മുദ്രകുത്താന്‍ ചിലരുടെ ശ്രമം കുമളിയിലെ ജനങ്ങള്‍ നേരത്തേ തന്നെ നിരാകരിച്ചിരുന്നു. അല്‍ത്താഫിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ തീവ്രവാദ വേട്ടക്കിറങ്ങിയ പൊലീസും ചില മാധ്യമങ്ങളുമാണ് സമൂഹത്തിന് മുന്നില്‍ അപഹാസ്യരായത്.
പൊലീസിന്റെ കെട്ടുകഥ പൊളിഞ്ഞു; കശ്മീരി യുവാവ് അല്‍ത്താഫിനെതിരെ തെളിവില്ലെന്ന് കോടതി
Friday, August 20, 2010
കുമളിയിലെ കരകൗശല വ്യാപാര സ്ഥാപനമായ 'ഇന്തോ ക്രാഫ്റ്റി'ലെ ജോലിക്കാരനായി കശ്മീരില്‍നിന്നെത്തിയ അല്‍ത്താഫ് വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതോടെയാണ് പൊലീസിന്റെ നോട്ടപ്പുള്ളിയായത്. പാക് തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ പ്രവര്‍ത്തകനാണ് അല്‍ത്താഫെന്ന് വിവരം കിട്ടിയെന്നാരോപിച്ചാണ് 2008 ജനുവരി അഞ്ചിന് അല്‍ത്താഫിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച അല്‍ത്താഫിന് ഒരു മാസത്തിന് ശേഷം ഫെബ്രുവരി 14 നാണ് ഹൈകോടതി കുമളി സ്‌റ്റേഷന്‍ പരിധി വിട്ടുപോകാന്‍ പാടില്ലെന്ന നിബന്ധനയോടെ ജാമ്യം പോലും അനുവദിച്ചത്. അല്‍ത്താഫ് തീവ്രവാദിയാണെന്നും കുമളിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പൊലീസ് കഥയുണ്ടാക്കി. ആള്‍മാറാട്ടം, വ്യാജ പ്രമാണം ചമക്കല്‍ എന്നീ കുറ്റങ്ങളും അല്‍ത്താഫിനെതിരെ ചുമത്തി. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.
ഇതേതുടര്‍ന്നാണ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് അല്‍ത്താഫിനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. അല്‍ത്താഫിന് വേണ്ടി അഡ്വ. ഷൈന്‍ വര്‍ഗീസ് കോടതിയില്‍ ഹാജരായി.
ഇന്ത്യയുടെ സഹായത്തിന് പാകിസ്താന്റെ നന്ദി
Thursday, August 19, 2010
പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയാണ് ഇന്ത്യയുടെ സഹായത്തിന് കൃതജ്ഞത അറിയിച്ചത്. പാകിസ്താനിലെ പ്രളയബാധിതര്‍ക്കായി 25 കോടി രൂപ ഉടന്‍ നല്‍കുമെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പാക് സര്‍ക്കാറിനെ അറിയിച്ചിരുന്നു. അതിനിടെ, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്നലെ പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെ ഫോണില്‍ വിളിച്ച് കൂടുതല്‍ ധനസഹായം വാഗ്ദാനം ചെയ്തു.
ഇന്ത്യയുടെ സാമ്പത്തിക സഹായം സ്വീകരിക്കുമോ എന്ന കാര്യത്തില്‍ പാക് ഭരണകൂടം ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
madhyamam daily
ഗ്രൗണ്ട് സീറോ പള്ളി: നിലപാടില്‍ ഖേദമില്ല -ഒബാമ
Friday, August 20, 2010
'മറ്റെല്ലാ മതക്കാരെയുംപോലെ മുസ്‌ലിംകള്‍ക്കും സ്വന്തം വിശ്വാസം പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്. മാന്‍ഹട്ടനില്‍ നിയമാനുസൃതം ആരാധനാലയം നിര്‍മിക്കുന്നത് ഇതില്‍ പെടും. എല്ലാവരെയും തുല്യരായി കാണുന്ന അമേരിക്കന്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍' -അദ്ദേഹം പറഞ്ഞു.
madhyama daily
Subscribe to:
Posts (Atom)
Blog Archive
-
▼
2010
(201)
-
▼
December
(8)
- മാലേഗാവ് കേസ്: ജാമ്യ ഹരജി തള്ളി | Madhyamam
- ശിവസേനാ നേതാക്കള്‍ക്കെതിരെ കേസ് | Madhyamam
- കെണിവെച്ച് കമ്പനികള്‍; വീഴുന്നത് കോടികള്‍ | Madhyamam
- ചാറ്റിങ്ങ് ചതിക്കുഴികള്‍ | Madhyamam
- സ്വകാര്യതയും പണയപ്പണ്ടം | Madhyamam
- അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്! | Madhyamam
- നമ്മുടെ ജീവിതം പരിധിക്കു പുറത്താണ്! | Madhyamam
- സ്ത്രീജീവിതത്തിന് മൊബൈലുകള്‍ ഭീഷണിയെന്ന് ജസ്റ്റിസ്...
-
►
November
(40)
- ഭക്ഷണം ലഭിക്കാതെ രണ്ടുവയസ്സുകാരി ഷെഡിനുള്ളില്‍ ഉറു...
- യൂറോപ്പില്‍ അതിവേഗ ഇന്റര്‍നെറ്റ്: ഹൈലസ് 1 വിക്ഷേപി...
- ഒരു നാടിനെ കൊള്ളയടിച്ച വിധം | Madhyamam
- തെളിഞ്ഞത് കോടികളുടെ കോര്‍പറേറ്റ് നയതന്ത്രം | Madhy...
- 'രാജ'വാഴ്ചയുടെ കോടിക്കൊയ്ത്ത് | Madhyamam
- എല്ലാം കളമറിഞ്ഞ കളികള്‍ | Madhyamam
- പിടിക്കപ്പെടില്ലീ അപരാധികള്‍! | Madhyamam
- ഇത് ഉടക്കേണ്ട വിഗ്രഹങ്ങള്‍ തന്നെ | Madhyamam
- ഇവര്‍ കോര്‍പറേറ്റ് ദല്ലാള്‍മാര്‍ | Madhyamam
- സുരക്ഷിതത്വം തോന്നുന്നില്ലെന്ന് കവിത കര്‍ക്കരെ | M...
- മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താന്‍ യെദ്യൂരപ്പ 450 ...
- മോഡി-റാഡിയ ബന്ധം പുറത്തേക്ക്
- പരോക്ഷപുകവലി: കൊല്ലംതോറും മരിക്കുന്നത് ആറുലക്ഷം പേര്‍
- ഉരുക്കു വനിത | Madhyamam
- തോക്കുകളെ തോല്പിച്ച പൂവിതള്‍ | Madhyamam
- ലക്ഷ്യത്തിലെത്താന്‍ ഒരുമിക്കുക -സൂചി | Madhyamam
- നാല് ആണ്മക്കളുള്ള വൃദ്ധ അനാഥയെപ്പോലെ ഷെഡ്ഡില്‍; ര...
- ഹാജിമാര്‍ നാളെ മിനായിലേക്ക്
- ഞായറാഴ്ച മുതല്‍ അമേരിക്കന്‍ സമയം ഒരു മണിക്കൂര്‍ പി...
- രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ ജമാഅത്തെ ഇസ്‌ലാമി
- ആയിരംകോടിയുടെ വ്യാപാരകരാറുകള്‍ ഒബാമ പ്രഖ്യാപിച്ചു
- കൊളംബിയയില്‍ 19,000 കുട്ടികള്‍ വേശ്യാവൃത്തിയിലെന്ന...
- പൊലീസ് മുസ്‌ലിം വിരുദ്ധമാണെന്ന ധാരണ മാറ്റണം -ചിദംബ...
- യുദ്ധക്കുറ്റത്തിന് യു.എസിനെ വിചാരണ ചെയ്യണം | Madhy...
- ഇറാഖ് യുദ്ധത്തില്‍ തെറ്റുകള്‍ പറ്റിയെന്ന് ബുഷ്
- ആദര്‍ശമില്ലാത്ത ഇന്ത്യയും കിടപ്പാടമില്ലാത്ത ഇന്ത്യ...
- പഞ്ചതന്ത്രം
- കോടികള്‍ മറിയുന്ന ജിഹാദ് വിരുദ്ധ യുദ്ധം | Madhyamam
- തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു ഒബാമ | M...
- മക്ക: പേമാരിയില്‍ മൂന്നു മരണം; കാലാവസ്ഥാ വ്യതിയാനത...
- ഒബാമക്ക് തിരിച്ചടി | Madhyamam
- ഒബാമക്ക് തിരിച്ചടി | Madhyamam
- വിസയില്ല; സ്വകാര്യ ഏജന്റുമാര്‍ക്ക് കീഴിലെ 8,000 ഹജ...
- മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്
- ആര്‍.എസ്.എസ് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുന്...
- ആര്‍.എസ്.എസ്സിനു ഭീകരബന്ധം -എ.ഐ.സി.സി.
- ഗള്‍ഫ് സര്‍വീസുകള്‍ കുറയ്ക്കുന്നില്ല : എയര്‍ ഇന്ത്യ
- അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസ് വിചാരണ എട്ടിന് | Madh...
- ആര്‍.എസ്.എസിന്റെ ഭീകര ബന്ധം പുറത്തുകൊണ്ടുവരും -കോണ...
- വിഗലാംഗര്‍ക്ക് വിവാഹം
-
►
October
(26)
- ബ്രിട്ടനിലെ സ്ത്രീകളില്‍ മൂന്നിലൊന്ന് കുടുംബത്തി...
- അറബിയിലെ രാമായണം
- നടത്തം ഓര്‍മശക്തി വര്‍ധിപ്പിക്കും | Madhyamam
- മൈക്രോസോഫ്റ്റ് ഓഫീസ് 365 പ്രവര്‍ത്തന സജ്ജം | Mad...
- ടിയന്‍ഹെ1 എ ചൈനയുടെ വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍...
- ഇന്റര്‍നെറ്റിലെ പെരുങ്കള്ളന്‍ വിരമിക്കുന്നു | Madh...
- ഗ്രൗണ്ട്സീറോയിലെ പള്ളിക്ക് ധനസഹായം നല്‍കില്ല: സൗദ...
- അമിത് ഷായുടെ ജാമ്യം: സി.ബി.ഐ സുപ്രീം കോടതിയെ സമീപി...
- മൂന്നിടത്ത് മലയാളം വിക്കിപീഡിയ പഠനശിബിരം
- ചാറ്റിങ്ങിനിടെ തമാശ 'തലാഖ്'; യുവാവിന്റെ വിവാഹം അസാ...
- ബാബരി പ്രശ്‌നം: കലാമിനെയും ദയൂബന്ദിനെയും മധ്യസ്ഥരാ...
- റോമിങ് ചാര്‍ജ് എടുത്തു കളയുന്നു
- 'അയോധ്യ വിധി മതേതര ഇന്ത്യയെ തള്ളിപ്പറയുന്നു'
- ഹിന്ദുക്കളും തീവ്രവാദവും തമ്മില്‍ ബന്ധമില്ല: ആര്‍....
- 'മതവിരുദ്ധര്ക്കെതിരെ പ്രചാരണം നടത്താന്‍ വിശ്വാസിക...
- ഖത്തര്‍ കേരളീയം: മതസൗഹാര്‍ദ സെമിനാര്‍ വെള്ളിയാഴ്ച
- മുസ്‌ലിമിനെ സംശയിക്കുന്ന പ്രവണത രാജ്യസംസ്കാരത്തിന...
- ജുമുഅ ഖുതുബ
- ഇസ്‌ലാമിക സാമ്പത്തിക ഘടന: ചര്‍ച്ചകള്‍ പ്രതീക്ഷ നല്...
- യഥാര്‍ഥ വില്ലന്‍ ഒറിജിനല്‍ തന്നെ
- മദ്യം, ലോട്ടറി 1967 കേരളത്തിന്റെ ദുഃഖവര്‍ഷം # ...
- ലോട്ടറി ചൂതാട്ടത്തിലെ രാഷ്ട്രീയ ചൂത് # സി.കെ.എ...
- ഇസ്ലാം ചൂതാട്ടത്തെ പൈശാചികതയെന്ന് വിളിച്ചതെന്തുകൊണ...
- തീച്ചൂളകള്‍ ഉണ്ടാകുന്നത് - ...
- പ്രഫസര്‍ ടി.ജെ ജോസഫ് പുണ്യവാളനാകുമ്പോള്‍ # ...
- സ്ത്രീശാക്തീകരണത്തിന്റെ പ്രായോഗിക വഴികള്‍ #...
-
►
September
(20)
- ഞാന്‍ ക്രിസ്ത്യാനി ആയിത്തീര്‍ന്ന ആള് -ഒബാമ
- എരിഞ്ഞടങ്ങിയ രാഷ്ട്രീയം; അവസാനിക്കാത്ത ആശങ്കകള്‍
- ബാബ്രി വിധി: കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ
- ചേകന്നൂര്‍ മൗലവി കേസ്: ഒന്നാം പ്രതി ഹംസ കുറ്റക്കാരന്‍
- സ്ത്രീകള്‍ക്ക് പെരുമാറ്റച്ചട്ടം: മുസ്‌ലിംലീഗിന് സമ...
- ബാബരി വിധി: സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍
- കോടതിവിധി മാനിക്കണം -ടി. ആരിഫലി
- ബാബരി മസ്ജിദ്: വിധി നീട്ടി വക്കണമെന്ന് സുപ്രീം കോട...
- കൂര്മ്മത്ത്: കൂര്മ്മത്ത് ഉണ്ണിമുഹ്യദ്ദീന് മുസ്ലിയാര്
- കൂര്മ്മത്ത്: കൂര്‍മമത്ത് കുടുംബം
- ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബ്രിട്ടീഷുകാരെ മറികടക്കു...
- കര്‍ണാടക പോലീസിന് പരിശീലനം ഇസ്രായേലുമായി ധാരണ
- ആവര്‍ത്തിക്കുന്ന വിഷമദ്യ ദുരന്തങ്ങള്‍
- കണ്ണീര്‍ ഗ്രാമമായി പേരശ്ശനൂര്‍
- ഷാപ്പുടമ ദ്രവ്യന്‍ പഴയ വാറ്റുകാരന്‍
- മരണം 23; അഞ്ചുപേര്‍ അറസ്റ്റില്‍
- പ്രധാനമന്ത്രി ഇടപെട്ടു; ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക...
- ഈദ് നമസ്‌കാരം: മന്ത്രാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാ...
- വിമാനങ്ങള്‍ റദ്ദാക്കല്‍: ഇടപെടുമെന്ന് പ്രധാനമന്ത്രി
- എയര്‍ ഇന്ത്യ റദ്ദാക്കിയ ഗള്‍ഫ് സര്‍വീസുകള്‍ പുനഃസ്...
-
►
August
(50)
- keralite: ബാബരി: കോണ്‍ഗ്രസിന് ഒരു ഊഴം കൂടി
- keralite: മഅ്ദനിയുടെ കുടക് സന്ദര്‍ശനം: കണ്ടവരില്ല,...
- അയോധ്യാതര്‍ക്കം: സമവായത്തിലൂടെ തീര്‍ക്കണം- ബാബറി മ...
- ബാബരി: കോടതി വിധി സ്വീകാര്യമല്ല -സംഘ്പരിവാര്‍
- സമഗ്ര വീക്ഷണത്തിന്റെ ഭൂമികയിലെ ഒറ്റയാന്‍ # ...
- നിറഞ്ഞൊഴുകിയ സ്നേഹം # ടി. ആരിഫലി
- മനുഷ്യസ്നേഹി # പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍
- ഇറാഖില്‍ നിന്നും വര്‍ഷാന്ത്യത്തോടെ സേന പിന്‍വാങ്ങു...
- വീണ്ടും പ്രളയം: പാകിസ്താനില്‍ പത്തുലക്ഷം പേര്‍ കൂട...
- 'ആക്രമിക്കപ്പെട്ടത് മുസ്‌ലിമായതിനാല്‍'
- ഭീകരവേട്ട: മാധ്യമങ്ങള്‍ വീണ്ടും കഥ മെനയുന്നു
- പിന്മാറ്റമോ, ആരെ കബളിപ്പിക്കാന്‍?
- Chidambaram calls maoist for discussion | പുതിയ ഭീ...
- യു.എസില്‍ പിടിയിലായ 'മുസ്‌ലിം ഭീകരന്‍' തീവ്ര ഹിന്ദ...
- ടൈംസ് സ്‌ക്വയര്‍ ബോംബ്: പ്രതിയെ വെറുതെവിട്ടു
- Chidambaram calls maoist for discussion | പുതിയ ഭീ...
- Madani against Acharya's comments | ചിന്നസ്വാമി സ്...
- കേരളത്തിലെ എം.പി.മാരുടെ യാത്രാബത്ത ഒരു കോടിയിലേറെ
- എം.പി.മാരുടെ ശമ്പളപ്രശ്നം ഒത്തുതീര്‍ന്നു
- ശമ്പളം മതിയാവാത്തത് കോടിപതികളായ എം.പി.മാര്‍ക്ക്
- ലിബിയയിലെ പീഡനം: ഒരു സര്‍ക്കാറും സഹായിച്ചില്ലെന്ന്...
- അല്‍ത്താഫ് തീവ്രവാദിയെന്ന് പ്രചരിപ്പിച്ചത് പൊലീസും...
- പൊലീസിന്റെ കെട്ടുകഥ പൊളിഞ്ഞു; കശ്മീരി യുവാവ് അല്ത...
- ഇന്ത്യയുടെ സഹായത്തിന് പാകിസ്താന്റെ നന്ദി
- ഗ്രൗണ്ട് സീറോ പള്ളി: നിലപാടില്‍ ഖേദമില്ല -ഒബാമ
- 11 വയസ്സുള്ള കുട്ടികള്‍ ബലാത്സംഗക്കേസില്‍ കുറ്റക്ക...
-
▼
December
(8)