var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, June 15, 2008

പ്രായോഗിക ജീവിത വിജയത്തിന്ന് പത്ത് നിര്‍ദ്ദേശങ്ങള്‍.

വ്യക്തിയുടെ പ്രായോഗിക ജീവിതത്തിന്ന് സുപ്രധാനമായൊരു പ്രാധാന്യമാണ്‍ കല്പിക്കപ്പെടുന്നത്. കാരണം, സ്വന്തം പ്രവര്‍ത്തനത്തിലും തൊഴിലിലും വിജയമാണല്ലൊ അവന്‍ പ്രതീക്ഷിക്കുന്നത്. ആളുകള്‍ക്കിടയില്‍ താന്‍ സ്വീകാര്യനും സ്നേഹിക്കപ്പടുന്നവനുമാകണമെന്നവന്‍ ആഗ്രഹിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ളവനായിത്തീരണം താനെന്നവന്‍ അഭിലഷിക്കുന്നു. പ്രായോഗിക ജീവിതത്തില്‍ വിജയം വരിക്കുക അത്ര സുഗമമല്ല. ഈ ലേഖനത്തില്‍ പത്ത് നിര്‍ദ്ദേശങ്ങള്‍ നാം അവതരിപ്പിക്കുകയാണ്‍. വിദ്യാര്ത്ഥിയായ നിങ്ങള്‍ക്ക് , സ്കൂളോ, കോളേജോ വിട്ട ശേഷം, ഭാവി ജീവിതത്തില്‍ ഇവ പ്രയോജനപ്പെട്ടേക്കാം.



൧. സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക.

സ്വന്റം ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കുക വഴി വ്യക്തിക്ക് കൂടുതല്‍ സ്വയം മനസ്സിലാക്കാന്‍ കഴിയുന്നു. തദ്വാരാ, ശക്തിയുടെ വശങ്ങള്‍ വളര്‍ത്താനും ദൗര്‍ബല്യങ്ങളില്‍ നിന്നു മുക്തനാകാനും അയാള്‍ക്കു ശ്രമിക്കാമല്ലോ. പ്രായോഗിക ജീവിതത്തില്‍ താന്‍ അഭിമുകീകരിക്കുന്ന പ്രശ്നങ്ങളിലൂടെ വ്യക്തിക്കു സ്വയം മനസ്സിലാക്കാന്‍ സാധീക്കുന്നു. ഈ പ്രശ്നങ്ങളും വിശമതകളുമെല്ലാം മറ്റാരെങ്കിലും ഉണ്ടാക്കിയതാണെന്നു സംശയിക്കാതെ, സ്വയം പരിശോധന നടത്തുകയാണയയാള്‍ ചെയ്യേണ്ടത്. അപ്പോള്‍, വസ്വന്തം നടപടികളിലോ, ക്രയ വിക്രയങ്ങളിലോ അവയുടെ ഹേതുക്കള്‍ കണ്ടെത്താനയാള്‍ക്കു കഴിയുന്നു. ഇതു വഴി, അവക്കതീതമായവ അടിച്ചേല്പ്പിക്കാതെ, പ്രാപ്യമായ യഥാര്‍ത്ഥ്യ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ കഴിയുമല്ലോ.