var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, June 7, 2008

അഹ്മദ് അമീന്

ഒരു പിതാവ് മകന്നയച്ച കത്ത് ൧

അഹ്മദ് അമീന്‍

കുഞ്ഞു മകനേ,
൧. ഈജിപ്തില്‍ പഠനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടീല്‍ പഠിച്ചു കൊണ്ടീരിക്കുകയാണല്ലോ നീ ഇപ്പോള്‍! നിനക്ക് ുമ്പ് ഇംഗ്ലണ്ടീല്‍ പഠിച്ചവരെ പല വിഭാഗക്കാരായി തിരിക്കാം.

൨. ഈജിപ്തില്‍ തങ്ങള്‍ക്ക് പരിപൂര്‍ണ്ണാ സ്വാതന്ത്ര്യം ഇല്ലെന്നും എന്നാല്‍ ഇംഗ്ലണ്ടീല്‍ അതുണ്ടേന്നും വിചാരിക്കുന്നവരാണ്‍ ഒരു വിഭാഗം. മാതാപിതാക്കളുടെയും വിദ്യാലയത്തിന്റെയും നിയന്ത്രണത്തില്‍ നിന്നു മുക്തരായി ചോദ്യം ചെയ്യപ്പെടാത്ത സ്വയം നിയന്ത്രാക്കള്‍ ആയി കഴിയുകയാണ്‍ല്ലോ ഇക്കൂട്ടര് . യൂറോപ്പില്‍ ധാരാളം വിനോദങ്ങള്‍ അവര്‍ കാണുന്നു. അതിലവര്‍ മുഴുകുന്നു. തദാവശ്യാര്‍ത്ഥം മുഴുവന്‍ സ്വത്തും സമയവും ചിന്തയും അവര്‍ ചെലവൊഴിക്കുന്നു. പകലുറങ്ങിയും രാത്രിയില്‍ വിനോദിച്ചും അവര്‍ കഴിയുന്നു. പല വിധേന മാതാപിതാക്കളില്‍ നിന്നു പണം കരസ്ഥമാക്കുന്നു. കാരണം അവര്‍ക്ക് ധാരാളം പുസ്തകങ്ങള്‍ വേണം. ധാരാളം വസ്ത്രങ്ങള്‍ വേണം. ഡോക്റ്ററെ കാണണം. പക്ഷെ, കിട്ടുന്ന പണം മുഴുവന്‍ സകലമാന താല്പര്യങ്ങളിലായി ചെലവൊഴിക്കുകയാണവര്‍. ഫലമാകട്ടെ, തീരാ ദൂഖവും. അങ്ങനേ, ജ്ഞാനമോ സംസ്കാരമോ ഇല്ലാതെ അവര്‍ വീട്ടിലേക്കു മടങ്ങുന്നു. ആത്മാവ് ദുഷിച്ച, മനസ്സ് മരവിച്ച, അറിവും സംസ്കാരവും വിനഷ്ടമായ ഇവരെ ഒന്നിനും കൊള്ളുകയില്ല.
൯. കുഞ്ഞു മകനേ, ഇവരിലെല്ലാം ഞാന്‍ മാത്രുക കാണുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നീ ഉള്‍പ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല. നീ അറിവും മനസ്സും ഹ്രുദയവുമായി തിരിച്ചു വരുമ്പോള്‍ , സ്വന്തം ജനത്യുടെ ന്യൂനതകള്‍ കണ്ട അവരോട് കാരുണ്യം കാണിക്കുകയും കഴിവതും അവരെ സംസ്കരിക്കുകയും വേണമെന്നാണ്‍ ഞാനാഗ്രഹിക്കുന്നത്. പൂര്‍ണ്ണമായി സംസ്കരിക്കാന്‍ നിനക്കയില്ലെങ്കില്‍ ചുറ്റുപാട് സംസ്കരിക്കാന്‍ നോക്കുക. അതെ, നിന്റെ ഇച്ഛ വിശാലമാകുകയും വലിയൊരു പ്രവര്‍ത്തനത്തില്‍ നീ വ്യാപരിക്കുകയും ചെയ്യുമ്പോള്‍, നിന്റെ വിധ്യാര്‍ത്ഥികളെയും സഹധ്യാപകരെയും കുടുംബത്തെയും കൂട്ടുകാരെയും നിനക്ക് വ്യാപ്രതരാക്കാന്‍ കഴിയും.

൮. യൂറോപ്പില്‍ നിന്നും ധാരാളം അറിവും ജീവിത കാഴ്ചപ്പാടുകളും നേടി തിരിച്ചെത്തി നിരാശരായി കഴിയുന്നവരാണ്‍ മറ്റൊരു കൂട്ടര്‍. ഇവിടെ അരാജക്ത്വവും ദാരിദ്ര്യവും വ്രത്തികേടും അവര്‍ കാണുന്നു. യൂറോപ്യന്‍ ജീവിത വ്യവസ്ഥിതിയെയും ഇവിടത്തെ കലഹം അക്രമം, വ്രത്തികേട് എന്നിവയെയും അവര്‍ തുലനം ചെയ്യുന്നു. തുടക്കത്തില്‍ ഒരു മാറ്റത്തിന്നായി ശ്മിച്ചു നോക്കുമെങ്കിലും സാധിക്കാതെ ഈ ജീവിതത്തിന്നു കീഴ്പ്പെടുകയായിരിക്കും ഇവര്‍.

൩. യൂറോപ്പില്‍ പഠിച്ചവരില്‍ മറിച്ചു ചിന്തിക്കുന്നവരുമുണ്‍ണ്ട്. അവര്‍ അപൂര് വ്വമാണെന്നു മാത്രം. പഠനത്തില്‍ ഭജനമിരിക്കുന്ന ഇവരെ സംബന്ധിച്ചിത്തോളം തങ്ങളുടെ പ്ഠനമുറി, പുസ്തകങ്ങള്‍, യൂനീവേഴ്സിറ്റി, വീട്ടില്‍ നിന്നു അവിടേക്കുള്ള വഴി എന്നിവയല്ലാതെ മറ്റൊന്നുമറിയുകയില്ല. അങ്ങ്നെ ബിരുദമെടുത്ത ഇവര്‍ സര്‍ട്ടീഫിക്കറ്റുമായി നാട്ടിലേക്കു തിരിക്കുന്നു. ഇവരുടെ ബുദ്ധി വികസിച്ചിരിക്കും, അറിവ് വര്‍ദ്ധിച്ചിരിക്കും, പക്ഷെ, ആളുകളുടെ മുമ്പില്‍ ഹ്രുദയം തുറക്കാനിവര്‍ക്കാകുകയില്ല. ഒന്നാമത്തെ വിഭാഗക്കാരെയെന്നപോലെ, ഇവരെയും ഞാനിഷ്ടപ്പെടുന്നില്ല.


൧൦. നിന്റെ മുന്‍ഗാമികളിലധിക പേരും നാശത്തിലകപ്പെട്ടിരുന്നു. കാരണം അവര്‍ യാത്ര തിരിച്ചിരുന്നത് സര്‍ട്ടിഫിക്കറ്റിന്നായിരുന്നു. ജോലിക്കു വേണ്ടിയായിരുന്നു അവര്‍ തിരിച്ചു വന്നിരുന്നത്. അതിനാല്‍ നിന്റെ യാത്ര അറിവിന്നും ജ്ഞാനത്തിന്നും വേണ്ടിയായിരിക്കട്ടെ. തിരിച്ചു വരവാകട്ടെ, സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും. അല്ലാഹു കഴ്വേകട്ടെ. ആമീന്‍

പിതാവ്
അഹ്മദ് അമീന്‍

No comments: