൯. കുഞ്ഞു മകനേ, ഇവരിലെല്ലാം ഞാന്‍ മാത്രുക കാണുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നീ ഉള്‍പ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല. നീ അറിവും മനസ്സും ഹ്രുദയവുമായി തിരിച്ചു വരുമ്പോള്‍ , സ്വന്തം ജനത്യുടെ ന്യൂനതകള്‍ കണ്ട അവരോട് കാരുണ്യം കാണിക്കുകയും കഴിവതും അവരെ സംസ്കരിക്കുകയും വേണമെന്നാണ്‍ ഞാനാഗ്രഹിക്കുന്നത്. പൂര്‍ണ്ണമായി സംസ്കരിക്കാന്‍ നിനക്കയില്ലെങ്കില്‍ ചുറ്റുപാട് സംസ്കരിക്കാന്‍ നോക്കുക. അതെ, നിന്റെ ഇച്ഛ വിശാലമാകുകയും വലിയൊരു പ്രവര്‍ത്തനത്തില്‍ നീ വ്യാപരിക്കുകയും ചെയ്യുമ്പോള്‍, നിന്റെ വിധ്യാര്‍ത്ഥികളെയും സഹധ്യാപകരെയും കുടുംബത്തെയും കൂട്ടുകാരെയും നിനക്ക് വ്യാപ്രതരാക്കാന്‍ കഴിയും.
൧൦. നിന്റെ മുന്‍ഗാമികളിലധിക പേരും നാശത്തിലകപ്പെട്ടിരുന്നു. കാരണം അവര്‍ യാത്ര തിരിച്ചിരുന്നത് സര്‍ട്ടിഫിക്കറ്റിന്നായിരുന്നു. ജോലിക്കു വേണ്ടിയായിരുന്നു അവര്‍ തിരിച്ചു വന്നിരുന്നത്. അതിനാല്‍ നിന്റെ യാത്ര അറിവിന്നും ജ്ഞാനത്തിന്നും വേണ്ടിയായിരിക്കട്ടെ. തിരിച്ചു വരവാകട്ടെ, സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും. അല്ലാഹു കഴ്വേകട്ടെ. ആമീന്‍
പിതാവ്
അഹ്മദ് അമീന്‍
No comments:
Post a Comment