var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Thursday, June 5, 2008

ഒരു പിതാവ് മകന്നയച്ച കത്ത് 1


ഒരു പിതാവ് മകന്നയച്ച കത്ത് ൧

അഹ്മദ് അമീന്‍

കുഞ്ഞു മകനേ,
൧. ഈജിപ്തില്‍ പഠനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടീല്‍ പഠിച്ചു കൊണ്ടീരിക്കുകയാണല്ലോ നീ ഇപ്പോള്‍! നിനക്ക് ുമ്പ് ഇംഗ്ലണ്ടീല്‍ പഠിച്ചവരെ പല വിഭാഗക്കാരായി തിരിക്കാം.

൨. ഈജിപ്തില്‍ തങ്ങള്‍ക്ക് പരിപൂര്‍ണ്ണാ സ്വാതന്ത്ര്യം ഇല്ലെന്നും എന്നാല്‍ ഇംഗ്ലണ്ടീല്‍ അതുണ്ടേന്നും വിചാരിക്കുന്നവരാണ്‍ ഒരു വിഭാഗം. മാതാപിതാക്കളുടെയും വിദ്യാലയത്തിന്റെയും നിയന്ത്രണത്തില്‍ നിന്നു മുക്തരായി ചോദ്യം ചെയ്യപ്പെടാത്ത സ്വയം നിയന്ത്രാക്കള്‍ ആയി കഴിയുകയാണ്‍ല്ലോ ഇക്കൂട്ടര് . യൂറോപ്പില്‍ ധാരാളം വിനോദങ്ങള്‍ അവര്‍ കാണുന്നു. അതിലവര്‍ മുഴുകുന്നു. തദാവശ്യാര്‍ത്ഥം മുഴുവന്‍ സ്വത്തും സമയവും ചിന്തയും അവര്‍ ചെലവൊഴിക്കുന്നു. പകലുറങ്ങിയും രാത്രിയില്‍ വിനോദിച്ചും അവര്‍ കഴിയുന്നു. പല വിധേന മാതാപിതാക്കളില്‍ നിന്നു പണം കരസ്ഥമാക്കുന്നു. കാരണം അവര്‍ക്ക് ധാരാളം പുസ്തകങ്ങള്‍ വേണം. ധാരാളം വസ്ത്രങ്ങള്‍ വേണം. ഡോക്റ്ററെ കാണണം. പക്ഷെ, കിട്ടുന്ന പണം മുഴുവന്‍ സകലമാന താല്പര്യങ്ങളിലായി ചെലവൊഴിക്കുകയാണവര്‍. ഫലമാകട്ടെ, തീരാ ദൂഖവും. അങ്ങനേ, ജ്ഞാനമോ സംസ്കാരമോ ഇല്ലാതെ അവര്‍ വീട്ടിലേക്കു മടങ്ങുന്നു. ആത്മാവ് ദുഷിച്ച, മനസ്സ് മരവിച്ച, അറിവും സംസ്കാരവും വിനഷ്ടമായ ഇവരെ ഒന്നിനും കൊള്ളുകയില്ല.

തുടരും

No comments: