സത്യാര്‍ത്ഥി
കേരളത്തിലെ സാമുദായികൈക്യം ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുവെന്നാണ് നാളിത് വരെയുള്ള സംഭവഗതികള് വിളിച്ചോതുന്നത്. ഐ.എസ്.ഐ, ലഷ്കറെ ത്വയ്യിബ, ജൈഷെ മുഹമ്മദ് തുടങ്ങി പേരറിയാവുന്നതും അല്ലാത്തതുമാായ നിരവധി കഷികളുടെ ഏജന്‍സികളിവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയിരക്കണക്കില് യുവാക്കളെ അവര് ഭീകര പ്രവര്‍ത്തങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നുവെന്നും കേരളത്തില് മുറവിളി ഉയര്‍ന്നത് കുറച്ചു മുമ്പത്തെ കഥ. ഇടത് – വലത് കക്ഷികളുടെ തമ്മില് തല്ലും ഉള്‍പോരുകളും ന്യൂസ് വാല്യൂ അല്ലാതായി വിഷയ ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരുന്നതിനാലായിരിക്കാം നമ്മുടെ ചാനലുകളും, കോപ്പികളുടെ എണ്ണത്തില് കേരളത്തിലും ഇന്ത്യയിലും ഒന്നാം സ്ഥാനത്തെത്തിയെന്നവകാശപ്പെടുന്ന മാധ്യമങ്ങളും ഈ കുപ്രചരണങ്ങളുടെ ചുക്കാന് ഏറ്റെടുത്തത്. ദിനേനയെന്നോണം എരിവും പുളിയും ചേര്‍ത്ത വാര്‍ത്തകള് മിനഞ്ഞെടുത്തു കൈരളിയുടെ സുന്ദര പ്രഭാതത്തെ മലിനപ്പെടുത്തുന്ന കാര്യത്തില് ഇവ മത്സരിക്കുകയായിരുന്നു. സര്‍ക്കാരും പോലീസും അനേഷണങ്ങള് പലതും നടത്തിയെങ്കിലും കാര്യമായ തുമ്പുകളൊന്നും ലഭിച്ചില്ല. അവസാനം അത് കെട്ടടങ്ങുകയായിരുന്നു.
പക്ഷെ , ഈ ഛിദ്ര ശക്തികള്‍ക്കു ഉറക്കം ലഭിച്ചില്ല. അവര് മാളത്തില് നിന്നെഴുനേറ്റു എന്തെങ്കിലും പുല്‍കൊടിക്കായി കാത്തിരിക്കുമ്പോഴായിരുന്നു രണ്ടു വിദ്യാര്‍ത്ഥിനികള് രണ്ട് മുസ്ലിം ചെരുപ്പക്കാരുമായി പ്രണയത്തിലായി മതം മാറി അവരെ കല്യാണം കഴിച്ചത്. രംഗം വീണ്ടും ചൂടായി. എരിവും പുളിയും ചേര്‍ത്ത വാര്‍ത്തകള് മധ്യമങ്ങളിലൂടെ പ്രവഹിക്കാന് തുടങ്ങി. സുന്ദരമായൊരു പേരും അവര് ഒപ്പിച്ചെടുത്തു; ലൌ ജിഹാദ്! ഇപ്പോള് എല്ലാവരും ഈ ജിഹാദിന്ന് പിന്നാലെയാണ്.
ഇവിടെ രസകരവും എന്നാല്, ശ്രദ്ധേയവുമായൊരു വസ്തുതയുണ്ട്. ഇസ്ലാമിനെയും മുസ്ലിംകളെയും ഉന്നം വെച്ചുകൊണ്ടാണീ കുപ്രചരണങ്ങളെല്ലാം നടക്കുന്നതെന്നതത്രെ അത്. പ്രണയപ്പനി ബാധിച്ച് ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ കൂടെ ഒളിച്ചോടിപ്പോവുകയും സ്വന്തം മതം വലിച്ചെറിഞ്ഞുകൊണ്ട് അവരെ വിവാഹം കഴിക്കുകയും ചെയ്ത സംഭവങ്ങള് കേരളക്കരയില് കുറച്ചൊന്നുമല്ല നടക്കുന്നത്. പക്ഷെ, അതൊന്നും നമ്മുടെ മാധ്യമങ്ങള്‍ക്കോ ചാനലുകള്‍ക്കോ വാര്‍ത്തയല്ല. ഇത്തരം സംഭവങ്ങളുടെ സര്‍വ്വേ റിപ്പൊര്‍ട്ടുകളും എവിടെയും പ്രസിദ്ധീകരിച്ചു കാണുന്നില്ല. നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ ലേബളും ഇവക്കൊന്നും ചേര്‍ത്തും കാണുന്നില്ല. അപ്പോള് പിന്നെയെന്താണിതിന്റെയൊക്കെ അര്‍ത്ഥം? ‘ അന്റെ ചെക്കനെ എടുക്ക്, എന്റെ കുട്ടിയെ അവിടെ കിടത്തട്ടെ’ എന്ന നയമല്ലാതെ എന്താണിവിടെ നടക്കുന്നത്?
ശ്രദ്ധേയമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഇവര് ലക്ഷ്യം വെക്കുന്ന ഇസ്ലാമിനോ മുസ്ലിം സമൂഹത്തിനോ ഇത് കൊണ്ടൊന്നും യാതൊരു ഹാനിയും വരാനില്ലെന്നു മാത്രമല്ല, ഇസ്ലാമിനെയും മുസ്ലിം സമൂഹത്തെയും ഏറ്റവും അടുത്തറിയാനുള്ള സൌകര്യം ലഭിക്കുകയാണിത് കൊണ്ട് നടക്കുന്നതെന്നു ഈ ബുദ്ധി ജീവികളൊന്നും മനസ്സിലാക്കുന്നില്ലെന്നത് ഏറ്റവും വിരോധാഭാസമായി അവശേഷിക്കുകയാണ്. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ആദികാല ചരിത്രം പരിശോധിച്ചു നോക്കുന്ന ആര്‍ക്കും കണ്ടെത്താന് കഴിയുന്ന ഒരു നഗ്ന സത്യമുണ്ട്. ശത്രുക്കളുടെ അപവാദങ്ങള്‍ക്ക് വിധേയരാകാത്ത ഏതെങ്കിലും പ്രവാചകനോ സത്യ വിശ്വാസിയോ കഴിഞ്ഞു പോയിട്ടില്ലെന്നതാണത്. പക്ഷെ അവയെ ക്ഷമയോടും സഹിഷ്ണുതയോടും നേരിട്ട അവര്‍ക്ക് അതെല്ലാം ശുഭ പര്യവസാനമായി കലാശിക്കുകയാണുണ്ടായത്. മോശെയുടെ കഥ ഉദാഹരണം. ഏകദൈവത്തില് വിശ്വസിക്കാനും ഇസ്രായേല് സന്തതികളെ അടിമത്തത്തില് നിന്ന് മോചിപ്പിക്കാനും ആവശ്യപ്പെട്ടുകൊണ്ട് രാജാവായ ഫറവോനെ സമീപിച്ച അദ്ദേഹത്തെ കുറിച്ചു ഫറവോനും അനുയായികളും പലതരത്തിലുള്ള അപവാദങ്ങളും ജനങ്ങള്‍ക്കിടയില് പ്രചരിപ്പിക്കാന് നോക്കി. അദ്ദേഹം ആഭിചാരകനാണെന്നായിരുന്നു അവയിലൊന്ന്. അങ്ങനെ അദ്ദേഹത്തെ പരാജയപ്പെടുത്താന് അയാള് നാട്ടിലെ സകല ആഭിചാരകരെയും കൊട്ടാരത്തില് വിളിച്ചു വരുത്തി. അവര് മോശെയെ വെല്ലുവിളിച്ചു. അവസാനം മൊശെയുടേത് ആഭിചാരമല്ലെന്ന് ആ ആഭിചാരകന്മാര്‍ക്കെല്ലാം ബോധ്യപ്പെടുകയും താന് ദൈവ ദൂതനാണെന്ന അദ്ദേഹത്തിന്റെ വാദം അവര് അംഗീകരിച്ചു അദ്ദേഹത്തില് വിശ്വസിക്കുകയുമാണുണ്ടായത്.
എന്തിനധികം, അമേരിക്കയിലെ പ്രശസ്തമായ ഇരട്ട സ്ഫോടനം നടന്നപ്പോള് കുറ്റക്കാര്‍ക്കെതിരെയുള്ള വിരല് നീണ്ടത് മുസ്ലിംകള്‍ക്കെതിരെ തന്നെയായിരുന്നുവല്ലോ. ആദ്യമെല്ലാം മുസ്ലിംകള്‍ക്ക് കുറെ വിശമങ്ങളേല്‍ക്കേണ്ടി വന്നുവെങ്കിലും, അമേരിക്കന് സമൂഹത്തിന്റെ സാംസ്കാരിക ബോധം മറ്റൊരു തലത്തിലാണെത്തിപ്പെട്ടത്. പലരും ഇസ്ലാമിനെയും മുസ്ലിംകളെയും പറ്റി ആദ്യമായി കേള്‍ക്കുന്നതോ ആദ്യമായി ചിന്താവിഷയമാക്കുന്നതൊ ഈ സംഭവത്തോടനുബന്ധിച്ചാണ്. അങ്ങനെ, ഇസ്ലാമിനെ മനസ്സിലാക്കനവര് മുന്നോട്ടു വന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും അധികരിച്ചെഴുതപ്പട്ട നിരവധി ഗ്രന്ഥങ്ങളും ചാനലുകളും അവര് കണ്ടെത്തി. അവയില് അനുകൂലമായവയുണ്ട്. പ്രതികൂലമായവയുമുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര് ആന് അവിടെ ബെസ്റ്റ് സെല്ലറായി തീര്‍ന്നു. വിമര്‍ശനങ്ങളെല്ലാം മുമ്പില് വെച്ചു കൊണ്ടു തന്നെ അവര് ഖുര് ആന് വായിച്ചു. പിന്നീട് സംഭവിച്ചത് ലോക മനസ്സാക്ഷിയെ അമ്പരപ്പിക്കുന്നതായിരുന്നു. തങ്ങളുടെ മത മേധാവികളും മത പ്രചാരകരും ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് പ്രചരിപ്പിക്കുന്നത് കല്ലു വെച്ച നുണകളാണെന്നു ബോധ്യം വന്ന അവര് ഇസ്ലാമിലേക്കു പ്രവഹിക്കുകയായിരുന്നു. ആ പ്രയാണം ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില് , അത് തന്നെയാണിവിടെയും സംഭവിക്കുന്നത്. മുസ്ലിംകള്‍ക്കെതിരെ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആരോപണം തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷെ, ഇസ്ലാം നിര്‍ബന്ധ പരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ലെന്ന് അതിന്റെ ആധികാരിക പ്രമാണമായ വിശുദ്ധ ഖുര് ആന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചത് നിഷ്പക്ഷ വായനക്കാരനെ സംബന്ധിച്ചിടത്തോളം കാണാതിരിക്കാന് കഴിയുകയില്ല. കുര് ആന് പറയുന്നു:
“ മതത്തില് ബലപ്രയോഗം അരുത്. നന്മ തിന്മകളുടെ വഴികള് വ്യക്തമായും വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു”. [ ഖുര് ആന്: 2: 256]
ഇസ്ലാം അംഗീകരിക്കാത്ത ഈ കാര്യത്തില് മുസ്ലിംകള് ഇത്രമാത്രം ഊര്‍ജ്ജവും പണവും ചെലവാക്കുന്നതെന്തിനാണെന്ന ചോദ്യം ഇവിടെ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ഏതായാലും നിഷ്പക്ഷമതികളെ സംബന്ധിച്ചിടത്തോളം, ഈ മുറവിളികള് ഇസ്ലാമിനെയും മുസ്ലിംകളെയും അടുത്തറിയാന് നല്ലൊരു അവസരമാണ് സൃഷ്ടിക്കാന് പോകുന്നതെന്നതില് സംശയമില്ല.
എന്നാല്, മകനെ കൊന്നു മരുമകളെ പീഡിപ്പിക്കുന്ന അമ്മായിയമ്മയുടെ നിലപാടാണ് ഇക്കൂട്ടര് സ്വീകരിച്ചിരിക്കുന്നതെന്നത് അദ്ഭുതാവഹമാണ്. മുസ്ലിംകളെയും ഇസ്ലാമിനെയും കുരിശിലേറ്റാന് ഇവര് ഇരയാക്കിയിരിക്കുന്നത് സ്വന്തം പെണ്മക്കളെയാണല്ലൊ. ഒരു മുസ്ലിം ചെറുപ്പക്കാരന് പ്രേമം നടിക്കുമ്പോഴെക്കും വലയില് വീണുപോകുന്ന ദുര്‍ബലകളാണ് തങ്ങളുടെ പുത്രിമാരും സഹോദരികളുമെന്നാണല്ലോ ഇവരുടെ വാദഗതികളില് മുഴച്ചു നില്‍ക്കുന്നത്. തങ്ങളെപ്പോലെ ബുദ്ധിയും വിവേകവും ഉള്ളവരാണ് ഈ പെണ്‍കുട്ടികളെങ്കില് ഈ പ്രേമ നടന്മാരുടെ പൊടിപോലും അടുത്തൊന്നും കാണുകയില്ലല്ലോ. യഥാര്‍ത്തത്തില്, ഹൈന്ദവ – ക്രിസ്ത്യന് പെണ്‍കുട്ടികളുടെ അഭിമാനമാണിവിടെ കരുവാക്കപ്പെട്ടിരിക്കുന്നത്. മഹിളകളുടെ അന്തസ്സുയര്‍ത്താന് ആവോളം ശ്രമിച്ചു കൊണ്ടിരിക്കുന്ന വനിതാ സംഘടനകളൊ, സ്ത്രീ പുരുഷ സമത്വത്തിന്റെ പേരില് രംഗ പ്രവേശം നടത്തിയ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളോ ഈ അനീതിക്കെതിരെ ക. മ മിണ്ടുന്നില്ലെന്നത് കേരള മനസ്സാക്ഷിയെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇവ്വിഷയകമായി നാം പരിഗണിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. മുന് കാലങ്ങളിലെ ആരോപണങ്ങള് പോലെത്തന്നെ, താമസിയാതെ ഈ ആരോപണവും തിരശ്ശീലക്ക് പിന്നില് മറഞ്ഞേക്കാം. അങ്ങനെ ലൌ ജിഹാദ് വിസ്മൃതമായേക്കാം. അന്വേഷണ റിപ്പോര്‍ട്ടുകള്, ആരോരുമറിയാതെ സമര്‍പ്പിക്കപ്പെടുകയും, അടിസ്ഥാനരഹിതമെന്നു കണ്ട് ഫയലുകള് ക്ലോസ് ചെയ്യപ്പെടുകയും ചെയ്തേക്കാം. ഛിദ്ര ശക്തികളാകട്ടെ, മറ്റൊരു തുരുപ്പു ശീട്ടിന്നു വേണ്ടി അലഞ്ഞു നടക്കുകയും ചെയ്തേക്കാം. പക്ഷെ, കാര്യം ഇതു കൊണ്ടവസാനിപ്പിക്കുന്നത് കേരളീയ മനസ്സാക്ഷിയോട് ചെയ്യുന്ന നീതിയാണോ? ഏതോ ചില ദുശ്ശക്തികള് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മിനഞ്ഞുണ്ടാക്കുന്ന കുപ്രചാരണങ്ങള് അപ്പടി വിഴുങ്ങാനും പിന്നീട് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന് മിനക്കെടാതെ നിര്‍ജ്ജീവമായി കഴിയാനും മാത്രം വിധിക്കപ്പെട്ടവരാണോ കേരളീയ ജനത? ഒരിക്കലുമല്ല. അവര് ബുദ്ധിയുള്ളവരാണ്. തന്റേടമുള്ളവരാണ്. വിവേകികളാണ്. തെറ്റും ശരിയും വേര്‍തിരിച്ചറിയാന് കഴിയുന്നവരുമാണ്. അതിനാല് തന്നെ, അവരുടെ ഉല്‍ബുദ്ധത അവഗണിക്കപ്പെടാന് പാടില്ല. അന്വേഷണ റിപ്പോര്‍ട്ടുകള് സമര്‍പ്പിച്ചു കഴിയുകയും അടിസ്ഥാനരഹിതമെന്നു തെളിയുകയും ചെയ്താല്, അതോടെ ഫയല് ക്ലോസ് ചെയ്തുകൂടാ. ഉടനെ ത്തന്നെ മറ്റൊരന്വേഷണത്തിന്ന് ഉത്തരവിടണം: ഈ വാര്‍ത്തകളുടെ സ്രോതസ്സ് ഏതാണ്? അതിന്റെ ഉദ്ദേശ്യമെന്താണ്? ആരാണിതിന്റെ അണിയറ ശില്പികള്? ഇതെല്ലാമായിരിക്കണം അന്വേഷണ വിഷയങ്ങള്. അതീകൃതര് തയ്യാറാകുമോ?
മതം മാറി മുസ്ലിം യുവാക്കളെ വിവാഹം കഴിച്ച ഹിന്ദു – ക്രിസ്ത്യന് പെണ്‍കുട്ടികളെക്കുറിച്ച് പോലീസിന്റെ രഹസ്യ വിഭാഗം അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് അവസാനത്തെ വിവരം. നല്ലത് തന്നെ. പക്ഷെ, ഇവിടെ എന്തിനാണ് പരിധി വെച്ചിരിക്കുന്നത്? ഇസ്ലാം ത്യജിച്ചു ഹിന്ദു യുവാക്കളെയും ക്രിസ്ത്യന് യുവാക്കളെയും വിവാഹം ചെയ്ത മുസ്ലിം പെണ്‍കുട്ടികളും ധാരാളമുണ്ടല്ലൊ. അവരുടെ മത ത്യാഗത്തിന്ന് യാതൊരു വിലയുമില്ലെന്നോ? അവിടെയും ഈ ശപിക്കപ്പെട്ട ‘ ലവ്’ ഇടപെട്ടിട്ടില്ലെന്നാരറിഞ്ഞു? അതു കൂടി ഈ അന്വേഷണ പരിധിയില് ഉള്‍പ്പെടുത്തുന്നത് കൊണ്ടെന്ത് ദോഷമാണ് വരാനുള്ളത്? ഒരു പാലമിട്ടാല് അങ്ങോട്ടും ഇങ്ങോട്ടും പോകാന് കഴിയണമല്ലോ. അതല്ലെ നീതി?
var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Friday, October 30, 2009
Tuesday, October 20, 2009
പ്രണയപ്പേരിലെ പ്രചാരണ യുദ്ധങ്ങള്‍ 5
പ്രണയത്തിനും ജാതിയുണ്ടോ?
Madhyamam Daily
Tuesday, October 20, 2009
എം.കെ.എം. ജാഫര്‍ഫ5
ചേര്‍ത്തലയിലെ ഒരു കോളജില്‍ പ~ിക്കുന്ന മുസ്‌ലിം പെണ്‍കുട്ടി ഇതേ കോളജിലെ ക്രിസ്ത്യന്‍ യുവാവുമായി പ്രണയത്തിലായി. പ്രണയം ഒളിച്ചോട്ടത്തിലും ഒടുവില്‍ ഹേബിയസ് കോര്‍പസ്് ഹരജിയിലുമെത്തി. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ മൂന്നുമാസം കൂടിയുണ്ടെന്ന് കണ്ടെത്തി. എല്ലാ കാമുകിമാരെയും പോലെ ഈ പെണ്‍കുട്ടിയും പറഞ്ഞത് തനിക്ക് കാമുകനൊപ്പം പോയാല്‍ മതിയെന്നാണ്. മാത്രമല്ല, സ്വന്തം മാതാവിനെ അറിയില്ലെന്നുവരെ പെണ്‍കുട്ടി പറഞ്ഞുകളഞ്ഞു. ഈ കുട്ടിയെ കോടതി ഇപ്പോള്‍ എറണാകുളത്തെ ഒരു വനിതാ ഹോസ്റ്റലിലേക്ക് അയച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയായ ശേഷം പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കട്ടെയെന്നും അതുവരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹോസ്റ്റല്‍ ചെലവ് വഹിക്കണമെന്നുമാണ് നിര്‍ദേശം.
സ്വന്തം വീട്ടിലെ െൈഡ്രവറെ പ്രേമിച്ച് ആസ്‌ത്രേലിയയില്‍ നിന്ന് ഒളിച്ചോടി കേരളത്തിലെത്തിയ തനൂജയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം വിടുകയായിരുന്നു. എന്നാല്‍ പത്തനംതിട്ടയിലെ സ്വാശ്രയ കോളജില്‍ നിന്ന് ഒളിച്ചോടി ഷഹന്‍ഷായെയും സിറാജുദ്ദീനെയും വിവാഹം കഴിച്ച പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമറിയിച്ചിട്ടും മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. ഒരാഴ്ചക്കുശേഷം വീണ്ടും കോടതി മുമ്പാകെയെത്തിയ പെണ്‍കുട്ടികള്‍ നിലപാട് മാറ്റി തങ്ങള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു.
കാമുകനൊപ്പം ഒളിച്ചോടിയെത്തുന്ന പെണ്‍കുട്ടികളുമായി മാതാപിതാക്കള്‍ക്ക് സംസാരിക്കാന്‍ പോലിസ് അനുമതി നല്‍കുന്ന കാര്യത്തിലുമുണ്ട് രണ്ടു താപ്പ്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അഷ്‌കറിനെ പ്രേമിച്ച്, മൈസൂര്‍ ചാമരാജ് നഗറില്‍ നിന്ന് ഒളിച്ചോടിയെത്തിയ പെണ്‍കുട്ടിയുമായി പിതാവിന് മണിക്കൂറുകളോളം തനിച്ച് സംസാരിക്കാന്‍ പോലിസ് സൗകര്യം ചെയ്തുകൊടുത്തു. അതേസമയം, പള്ളുരുത്തിയില്‍ നിന്ന് പെയിന്റിംഗ് ജോലിക്ക് ഓച്ചിറയിലെത്തിയ യുവാവുമായി ഒളിച്ചോടിയ മുസ്‌ലിം പെണ്‍കുട്ടിയുമായി ഉമ്മയടക്കമുള്ള ബന്ധുക്കള്‍ക്ക് തനിച്ച് സംസാരിക്കാന്‍ പെടാപ്പാട് പെടേണ്ടിവന്നു. ഒടുവില്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സമീപിച്ച് അവരെക്കൊണ്ട് പോലിസ് സ്‌റ്റേഷനില്‍ പ്രത്യേക നിര്‍ദേശം കൊടുപ്പിച്ച ശേഷമാണ് കുട്ടിയുമായി തനിച്ച് സംസാരിക്കാന്‍ അനുമതി നല്‍കിയത്.
സംഘ്പരിവാര്‍ ശക്തികളും തികച്ചും ഇരട്ടത്താപ്പോടെയാണ് ഈ പ്രശ്‌നത്തെ സമീപിക്കുന്നത്. കോഴിക്കോട് ഫറോക്കില്‍ ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്ന മുസ്‌ലിം പെണ്‍കുട്ടി മതംമാറി വിവാഹം കഴിക്കാന്‍ തയാറായപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് മുഖ്യ കാര്‍മികരായി രംഗത്ത് വന്നത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ മുസ്‌ലിംയുവതി ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായി പ്രണയത്തിലായപ്പോള്‍ സര്‍വസഹായവുമായി രംഗത്തുവന്നതും സംഘ് പരിവാര്‍ പ്രവര്‍ത്തകരാണ്. എറണാകുളം കലൂരില്‍ ഒരു വ്യാപാരിയുടെ മകള്‍ ഒളിച്ചോടിയ കേസില്‍, കാമുകനൊപ്പം പോകാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിച്ചപ്പോള്‍ ആഘോഷമായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്തുനിന്ന് വാഹനങ്ങളില്‍ ആനയിച്ചുകൊണ്ടുപോയത്.
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പ~ിച്ചിരുന്ന മുസ്‌ലിം യുവാവിന്റെയും ക്രിസ്ത്യന്‍ യുവതിയുടെയും കഥ ഇതിനേക്കാള്‍ വിചിത്രമാണ്. ഇടക്ക് പ്രണയം മുടങ്ങിയപ്പോള്‍ യുവാവ് സ്വസമുദായത്തില്‍നിന്നുതന്നെയുള്ള യുവതിയെ വിവാഹം കഴിച്ചു. ഇതിനിടെ, എയര്‍ഹോസ്റ്റസായി ജോലി നേടിയ യുവതിയുമായി വീണ്ടും അടുത്തു. നിയമപ്രകാരം വിവാഹിതയായ ഭാര്യയെ ഉപേക്ഷിച്ച യുവാവ് ഇപ്പോള്‍ ക്രിസ്ത്ര്യന്‍ യുവതിയോടൊപ്പമാണ് താമസം.
ഒളിച്ചോട്ടവും പ്രേമ വിവാഹവുമൊക്കെ സാധാരണ സംഭവങ്ങളായി മാറുന്ന സാമൂഹിക പശ്ചാത്തലത്തിലേക്കാണ് കേരളം മാറുന്നത്. ഒളിച്ചോടിയുള്ള പ്രേമ വിവാഹങ്ങള്‍ക്കും അതിനെ തുടര്‍ന്നുള്ള ഇപ്പോഴത്തെ വാദപ്രതിവാദങ്ങള്‍ക്കും മാറിവരുന്നൊരു കാമ്പസ് പശ്ചാത്തലംകൂടിയുണ്ട്. പത്തുവര്‍ഷത്തിനിപ്പുറം നമ്മുടെ കാമ്പസുകളില്‍ വിസ്മയാവഹമായ മാറ്റമാണ് പ്രകടമാകുന്നത്. സ്വാശ്രയ കോളജുകളുടെ കടന്നുവരവോടെയാണ് ഈമാറ്റം കൂടുതല്‍ പ്രകടമായത്. പത്തുവര്‍ഷം മുമ്പ് നമ്മുടെ മുഖ്യധാരാ കാമ്പസുകളില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പാര്‍ശ്വവത്കൃത സമൂഹം മാത്രമായിരുന്നു. പ്രമുഖ വിദ്യാര്‍ഥി സംഘടനകളുടെ വോട്ടുബാങ്കായി തുടരാനായിരുന്നു അവരുടെ വിധി. കേരളത്തില്‍ ഗള്‍ഫ് സ്വാധീനം വര്‍ധിക്കുകയും സ്വാശ്രയകോളജുകള്‍ പിടിമുറുക്കുകയും ചെയ്തതോടെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ മുഖ്യധാരയിലേക്ക് കടന്നുവരുന്നുണ്ട്. ഏതെങ്കിലും വിദേശ രാജ്യത്തുനിന്നുള്ള പണമൊഴുക്കിന്റെ ഫലമല്ല ഇത്. മറിച്ച്, ഗള്‍ഫിലെ മരുഭൂമിയില്‍ ജീവിതം ഹോമിച്ച ഒരു തലമുറയുടെ പ്രയതന്ഫലമാണ് ഈ മാറ്റം. തങ്ങള്‍ക്ക് ലഭിക്കാതെ പോയ പ~ന സൗഭാഗ്യം മക്കള്‍ക്കെങ്കിലും കരഗതമാകണമെന്ന അമിതാഗ്രഹം മൂലം സ്വന്തം ചികില്‍സപോലും മാറ്റിവെച്ച് മക്കളുടെ പ~നത്തിന് പണമയക്കുന്ന ഒരു തലമുറയുടെ പ്രയത്‌ന ഫലം. ഗള്‍ഫില്‍ 2000ഫ3000 ദിര്‍ഹം വരുമാനമുള്ള സ്ഥിര ജോലിയുള്ള സാധാരണക്കാര്‍ക്കുപോലും ഉദാരവ്യവസ്ഥയില്‍ വായ്പ നല്‍കാന്‍ പുതുതലമുറ ബാങ്കുകള്‍ മല്‍സരിക്കുകയാണ്. ഇങ്ങനെ ലഭിക്കുന്ന വായ്പാ തുകകളാണ് നമ്മുടെ സ്വാശ്രയ കോളജുകളില്‍ തലവരിയായും വിദ്യാര്‍ഥികളുടെ മിന്നുന്ന വസ്ത്രങ്ങളായും ബൈക്കുകളായുമൊക്കെ എത്തിച്ചേരുന്നത്. ഇതൊക്കെ പക്ഷേ, 'ലൗ ജിഹാദി'നായി ഏതൊക്കെയോ സംഘടനകള്‍ ഒഴുക്കുന്ന പണമായാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്.
ഐ.ടി മേഖലയിലെയും മറ്റ് പ്രൊഫഷനല്‍ രംഗങ്ങളിലെയും തൊഴില്‍ രംഗത്തെ കടുത്ത മല്‍സരം കണക്കിലെടുത്ത് ഭൂരിപക്ഷഫന്യൂനപക്ഷ വ്യത്യാസമില്ലാതെ പുതുതലമുറ പ~ിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. വിവിധ മതസ്ഥര്‍ ഒന്നിച്ചുപ~ിക്കുന്ന കാമ്പസുകളില്‍ തുറന്ന സംവാദങ്ങളും ആശയവിനിമയവുമൊക്കെ അരങ്ങേറുന്നു. ഓര്‍ക്കുട്ട്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഇതിനുള്ള വേദിയൊരുക്കിക്കൊടുക്കുന്നു. ഇതില്‍ നിന്ന് ഉരുത്തിരിയുന്ന ആണ്‍ഫപെണ്‍ സൗഹൃദങ്ങള്‍ പലപ്പോഴും പ്രണയത്തിനും ആശയ, വിശ്വാസ മാറ്റത്തിനുമൊക്കെ വഴിവെക്കുന്നുണ്ടെന്നതും സത്യമാണ്. ഇതോടൊപ്പംതന്നെ, പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രമായി ചിന്തിക്കുന്ന അവസ്ഥയുമുണ്ട്. ജാതകദോഷത്തിന്റെയും ചൊവ്വാദോഷത്തിന്റെയുമൊക്കെ പേരില്‍ മുമ്പത്തെ പോലെ ജീവിതം ബലികൊടുക്കാന്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ തയാറല്ല. ദോഷങ്ങളുടെ കെട്ടുപാടില്ലാത്ത മേഖലകള്‍ തേടിപ്പോകാന്‍ പ്രമുഖ ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ പോലും തയാറായ സംഭവങ്ങളുണ്ട്. വശംതൂങ്ങിയ മാധ്യമങ്ങള്‍ മുതല്‍ സംഘ്പരിവാര്‍ ശക്തികള്‍വരെ 'ലൗ ജിഹാദി'ന്റെ കണക്കില്‍ പെടുത്തിയ കേസുകളില്‍ ഇത്തരം ഉദാഹരണങ്ങളും കാണാം.
വാഗമണ്‍ ക്യാമ്പിന്റെയും പാനായിക്കുളത്തെ സ്വാതന്ത്ര്യദിന സെമിനാറിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ നടത്തിയ തീവ്രവാദി വേട്ട ഒരു സമുദായത്തിലെ യുവത്വത്തെ ഒന്നാകെ സമ്മര്‍ദത്തിലാക്കിയിരുന്നു. തീവ്രവാദ വേട്ടയുടെ കഥകള്‍ക്ക് പണ്ടേപ്പോലെ മാര്‍ക്കറ്റില്ലാതായതോടെയാണ് 'വേട്ടക്കാര്‍' കാമ്പസുകളിലെ വിദ്യാര്‍ഥികള്‍ക്കുനേരെ തിരിഞ്ഞിരിക്കുന്നത്. വിഷലിപ്തമായ പ്രചാരണങ്ങള്‍ ഇതിനകംതന്നെ കാമ്പസുകളില്‍ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. അന്യമതങ്ങളിലെ പെണ്‍കുട്ടികളോട് സംസാരിക്കുകപോലും ചെയ്യുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കുചുറ്റും സംശയക്കണ്ണുകളുടെ വലയം രൂപപ്പെടുകയാണ്. ലൈംഗിക അരാജകത്വത്തിനു വരെ വഴിവെക്കുന്ന വിധത്തില്‍ യുവമനസ്സുകളെ രമിപ്പിച്ച് പത്രത്തിലും ചാനലിലും പ്രേമസദ്യയൂട്ടുന്ന മാധ്യമങ്ങള്‍തന്നെയാണ് വിദ്യാര്‍ഥി സൗഹൃദങ്ങള്‍ക്കു ചുറ്റും മതത്തിന്റെ വേലിക്കെട്ടുകള്‍ രൂപപ്പെടുത്താന്‍ വിടുവേല ചെയ്യുന്നത്. വിദ്യാര്‍ഥി ലോകത്ത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ഇത്തരം കുല്‍സിത നീക്കങ്ങളോട് പക്ഷേ, പ്രമുഖ വിദ്യാര്‍ഥി സംഘടനകളൊന്നും പ്രതികരിച്ചുതുടങ്ങിയിട്ടില്ല. കാമ്പസ്, പാര്‍ട്ടിപ്രണയങ്ങളുടെ ഫലം അനുഭവിക്കുന്ന നേതാക്കള്‍ ഒരു പിടിയുണ്ട് നമ്മുടെ വിദ്യാര്‍ഥിഫയുവജനസംഘടനകള്‍ക്ക്. എന്നിട്ടും കാമ്പസുകളില്‍ ആധിപത്യം പുലര്‍ത്തുന്ന എസ്.എഫ്.ഐയും കെ.എസ്.യുവുമൊക്കെ കുറ്റകരമായ മൗനം പുലര്‍ത്തുകയാണ്. മതസംഘടനകളാകട്ടെ, മാധ്യമ പ്രചാരണത്തിന് മുമ്പില്‍ അന്തംവിട്ടുനില്‍ക്കുകയാണെന്ന് മാത്രമല്ല, ചില സംഘടനകള്‍ പ്രചാരണക്കെണിയില്‍ വീണിട്ടുമുണ്ട്.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുയോജ്യരായ യുവാക്കളെ ഭര്‍ത്താവായി വരിക്കാനുമുള്ള പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ നിയമത്തിന്റെയും സമൂഹത്തിന്റെയും കൂച്ചുവിലങ്ങ് വീണിട്ടും സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി വാദിക്കുന്ന വനിതാ വിമോചന സംഘങ്ങളൊന്നും രംഗത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേരളാ സമൂഹത്തില്‍ കുറുകെയുള്ളൊരു വിള്ളല്‍ ഒഴിവാക്കാന്‍ മതേതര കേരളത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള വ്യക്തികളും സംഘടനകളും രംഗത്തിറങ്ങുകയാണ് പോംവഴി.
(അവസാനിച്ചു)

പ്രണയപ്പേരിലെ പ്രചാരണ യുദ്ധങ്ങള്‍ 3
വലയെറിഞ്ഞവര്‍ വലിഞ്ഞു; ഇര വലഞ്ഞു
Madhyamam Daily
Saturday, October 17, 2009
എം.കെ.എം ജാഫര്‍
സ്വാശ്രയകോളജിലെ അസൌകര്യങ്ങള്‍ക്കെതിരായി നടത്തിയ സമരത്തിന്റെ വിരോധം, രണ്ട് മതസംഘടനകള്‍ തമ്മിലുള്ള സ്പര്‍ധ, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭീരുത്വം.... വിദ്യാര്‍ഥിസംഘടനയുടെ ജില്ലാ നേതാവായ ഒരു യുവാവിനെ ഭീകരവാദിയാക്കി ഭാവി തകര്‍ക്കാന്‍ ഇത്രയൊക്കെ. ഉന്നത ഉദ്യോഗസ്ഥന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന് പോലിസൊരുക്കിയ തിരക്കഥക്ക് മാധ്യമങ്ങള്‍ രംഗമൊരുക്കിയതോടെ മുസ്ലിംലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എം.എസ്.എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റും യൂത്ത്ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമൊക്കെയായ ഷഹന്‍ഷയാണ് 'ലൌജിഹാദി'ലെ മറ്റൊരു വില്ലന്‍. പരമ്പരാഗത മുസ്ലിംലീഗ് കുടുംബാംഗം. സ്വാശ്രയസ്ഥാപനമായ പത്തനംതിട്ട പ്രാക്കാനം സെന്റ് ജോണ്‍സ് കോളജിലെ എം.ബി.എ വിദ്യാര്‍ഥി. അഡ്മിഷന്‍ സമയത്ത് നല്‍കിയ ബ്രോഷറുകളില്‍ പറഞ്ഞ സൌകര്യങ്ങള്‍ കോളജില്‍ ഇല്ലെന്ന പേരില്‍ സെന്റ് ജോണ്‍സ് കോളജിലും, മറ്റ് സ്വാശ്രയ കോളജുകളിലെപോലെ സമരങ്ങള്‍ പതിവ്. വിദ്യാര്‍ഥിസംഘടനയുടെ നേതാവ്കൂടിയായ ഷഹന്‍ഷായാകട്ടെ, സമരങ്ങളുടെ മുന്‍നിരയിലും. കോളജ് മാനേജ്മെന്റിന്റെ കണ്ണിലെ കരടാകാന്‍ ഏറെയൊന്നും താമസം വന്നില്ല. പുറത്താക്കലും കോടതി ഇടപെടലുമൊക്കെ നടന്നു. വിദ്യാര്‍ഥിയെ തിരികെ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവുമായി വന്ന ഷഹന്‍ഷാക്ക് പുനഃപ്രവേശനം നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല. അയാള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയഞ്ഞതുമില്ല.
പഠിത്തം കളഞ്ഞുള്ള മകന്റെ സംഘടനാപ്രവര്‍ത്തനവും സമരവും ഏതു രക്ഷിതാക്കളെയും പോലെ ഷഹന്‍ഷായുടെ മാതാപിതാക്കളെയും ആശങ്കയിലാക്കി. മകനെ പിന്തിരിപ്പിക്കുന്നതിന് തബ്ലീഗ് ജമാഅത്തിന്റെ നാലുമാസത്തെ കോഴ്സിന് നിര്‍ബന്ധിച്ച് അയക്കുകയും ചെയ്തു. തിരിച്ചുവന്ന ഷഹന്‍ഷാ മുമ്പത്തേതില്‍ നിന്ന് തികച്ചും ഭിന്നമായി അതീവ മതാഭിമുഖ്യമുള്ള യുവാവായാണ് സഹപാഠികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇതിനിടെയാണ് ഇതേ കോളജിലെ രണ്ട് പെണ്‍കുട്ടികള്‍ ഇസ്ലാമിനെപ്പറ്റി പഠിക്കാന്‍ താല്‍പര്യം കാണിച്ച് രംഗത്തുവന്നത്. തിരുവനന്തപുരം സ്വദേശിനി മിഥുലയും കൊട്ടാരക്കരക്കാരി ബിനോയും. പത്തനംതിട്ടയിലെ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുമായി പെണ്‍കുട്ടികള്‍ ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെയാണ്, കോളജില്‍ സമരങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുകയും ഒരിടവേളക്ക് ശേഷം ശാന്തനായി മതജീവിതം നയിക്കുകയും ചെയ്യുന്ന ഷഹന്‍ഷായെ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുന്നത്. ഇവര്‍ യുവാവുമായി ആശയവിനിമയം നടത്തി. ഇത് പ്രണയത്തിലേക്ക് നീങ്ങി. ഷഹന്‍ഷായെ വിവാഹംകഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് മിഥുല യുവാവിന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ അറിയിച്ചെന്ന് സഹപാഠികള്‍ പറയുന്നു. എന്നാല്‍, ഇരുവീട്ടുകാരുടെയും കുടുംബ^മതപശ്ചാത്തലങ്ങള്‍ വ്യത്യസ്മായതിനാല്‍ വീട്ടുകാരും സുഹൃത്തുക്കളും നിരുല്‍സാഹപ്പെടുത്തിയത്രെ.
ഇതിനിടെ പെണ്‍കുട്ടികള്‍ കോളജ് ഹോസ്റ്റലില്‍ ഇസ്ലാമിക വസ്ത്രരീതിയും ജീവിതശൈലിയും സ്വീകരിച്ചത് സഹപാഠികള്‍ക്കിടയില്‍ ചര്‍ച്ചയായി. അന്തേവാസികള്‍ കോളജ് അധികൃതരെ വിവരമറിയിച്ചു. അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാരെത്തി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം വീടുകളിലേക്ക് തിരിച്ചുകൊണ്ടുപോയി. തങ്ങള്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനാല്‍ രക്ഷിക്കണമെന്നും കാണിച്ച് പെണ്‍കുട്ടികളിലൊരാള്‍ ഷഹന്‍ഷാക്ക് എസ്.എം.എസ് സന്ദേശമയച്ചു. തുടര്‍ന്ന് യുവാവ് സംഘടനയുടെയും ലീഗിന്റെയുമൊക്കെ സഹകരണം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ അവസരത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ചിലരുടെ ഇടപെടല്‍. അവരുടെ സഹായത്തോടെ, കഴിഞ്ഞ ജൂലൈ 18ന് മിഥുലയും ബിനോയും ഷഹന്‍ഷാക്കൊപ്പം വീടുകളില്‍ നിന്ന് കടക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍, ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തുക്കളില്‍ ചിലര്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഫ്രീഡംപരേഡിന്റെ സി.ഡിയിട്ടതാണ് നിരോധിത തീവ്രവാദസംഘടനയുടെ ആശയപ്രചാരണ സി.ഡിയായി പിന്നീട് മാധ്യമങ്ങള്‍ ചിത്രീകരിച്ചതെന്ന് ഷഹന്‍ഷായുടെ സുഹൃത്തുക്കള്‍ പറയുന്നു. വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തി പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു ആദ്യലക്ഷ്യം. എന്നാല്‍, പെണ്‍കുട്ടികളെ കോടതി മാതാപിതാക്കളുടെ കൂടെത്തന്നെ വിടുമെന്ന അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന് മിഥുലയെ ഷഹന്‍ഷാ വിവാഹം കഴിക്കാന്‍ തയാറായി. ബിനോയെ വിവാഹം കഴിക്കാന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും തബ്ലീഗ്പ്രവര്‍ത്തകനുമായ സിറാജുദ്ദീനും.
ഇതിനിടെ, പെണ്‍കുട്ടികളുടെ തിരോധാനത്തെക്കുറിച്ച് ബന്ധുക്കളുടൈ പരാതിപ്രകാരം തിരുവനന്തപുരത്തെ ഒരു അസി.കമീഷണറുടെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ഒളിച്ചോടിയ പെണ്‍കുട്ടികളിലൊരാള്‍ പോലിസിലെ ഒരു ഉന്നതന്റെ ബന്ധുവായതിനാല്‍ പോലിസ് സജീവമായി. ഷഹന്‍ഷാക്കും സിറാജുദ്ദീനുമൊപ്പമാണ് യുവതികള്‍ കടന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന്, തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലെ ഷഹന്‍ഷായുടെയും സിറാജുദ്ദീന്റെയും വീട്ടുകാരില്‍ നിന്ന് മൊഴിയെടുത്തു. തീവ്രവാദ കേസുകളില്‍പ്പെടുത്തുമെന്ന് ചില കേന്ദ്രങ്ങള്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ, നിയമപരമായി വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. മതപരമായ വിവാഹച്ചടങ്ങിനുശേഷം വിവാഹം രജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, പോലിസിലെ ഉന്നതന്റെ സ്വാധീനത്താല്‍, മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസുകളിലും നിരീക്ഷണമുണ്ടെന്നും അതിനാല്‍, ഓഫീസില്‍പോയി വിവാഹ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത് സുരക്ഷിതമല്ലെന്നുമാണ് ഇതിനിടെ ഇവര്‍ക്ക് കിട്ടിയ നിയമോപദേശം. തുടര്‍ന്ന് ആഗസ്റ്റ് 12ന് ഇവര്‍ നോട്ടറിയുടെ മുമ്പില്‍പോയി വിവാഹ കരാറില്‍ ഒപ്പുവെച്ചു.
ഇതിനിടെ, പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ചെയ്തു. വിവാഹകരാര്‍ ഒപ്പുവെച്ചതിനാല്‍, പ്രായപൂര്‍ത്തിയായ യുവതികളെ ഭര്‍ത്താക്കന്മാരോടൊപ്പം പോകാന്‍ കോടതി അനുവദിക്കുമെന്ന ധൈര്യത്തില്‍ ഷഹന്‍ഷായും സിറാജുദ്ദീനും യുവതികളുമായി ആഗസ്റ്റ് 21ന് ഹൈക്കോടതിയിലെത്തി. എന്നാല്‍, അഭിഭാഷകന്റെ മുമ്പില്‍ ഒപ്പുവെച്ച വിവാഹകരാറിന് നിയമസാധുതയില്ലാത്തിനാല്‍, ജസ്റ്റിസുമാരായ ആര്‍. ബസന്തും എം.സി ഹരിറാണിയുമടങ്ങിയ ഡിവിഷന്‍ബെഞ്ച് യുവതികളെ മാതാപിതാക്കള്‍ക്കൊപ്പമയക്കാന്‍ വിധിച്ചു. തങ്ങള്‍ ഇസ്ലാമികവിശ്വാസം സ്വീകരിച്ചിരിക്കുകയാണെന്നും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്നും തൊട്ടടുത്ത ദിവസം റമദാന്‍ തുടങ്ങുമെന്നതിനാല്‍, മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ നോമ്പുപിടിക്കുന്നതിനും മറ്റും തടസ്സം വരുമെന്നും യുവതികള്‍ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യംകൂടി പരിഗണിച്ച കോടതി, യുവതികള്‍ക്ക് പ്രാര്‍ഥനക്കും അവര്‍ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഭക്ഷണത്തിനും മറ്റും മാതാപിതാക്കള്‍ പ്രത്യേക സൌകര്യം ചെയ്ത് നല്‍കണമെന്ന് ഉത്തരവില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചു. കേസ് ആഗസ്റ്റ് 28ന് വീണ്ടും പരിഗണിക്കാന്‍ നിശ്ചയിക്കുകയും ചെയ്തു.
കോടതിയില്‍ നിന്ന് പോകുന്ന വഴി മിഥുല ഷഹന്‍ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസങ്ങളിലും മിഥുലയുടെ ഫോണ്‍ വന്നു. എന്നാല്‍, കോടതിയില്‍ നിന്നിറങ്ങിയശേഷം ബിനോയില്‍ നിന്ന് ഫോണ്‍ വിളികളൊന്നുമുണ്ടായുമില്ല. രണ്ടുദിവസം കഴിഞ്ഞ് മിഥുലയുടെ ഫോണ്‍വിളികളും നിലച്ചു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുനോക്കിയെങ്കിലും പ്രതികരണം ആശാവഹമായിരുന്നില്ല. ഇതോടെ, ആശങ്കയിലായ ഷഹന്‍ഷായും സിറാജുദ്ദീനും തങ്ങളുടെ അഭിഭാഷകന്‍ വഴി, കേസ് നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് 26ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴേക്ക് പെണ്‍കുട്ടികളുടെ നിലപാട് അടിമുടി മാറിയിരുന്നു. ഷഹന്‍ഷായുടെയും സിറാജുദ്ദീന്റെയും മുഖത്തുനോക്കാന്‍പോലും തയാറാകാതിരുന്ന അവര്‍, മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് കേസ് മൂന്നാമതും കേസ് പരിഗണിച്ചപ്പോഴും ഇതുതന്നെയായിരുന്നു പെണ്‍കുട്ടികളുടെ നിലപാട്. പെണ്‍കുട്ടികളുടെ മൊഴിമാറ്റം സംബന്ധിച്ച് വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ച കോടതി അവരെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു.
ഇതിനിടെ, മിഥുലയുടെയും ബിനോയുടെയും തിരോധാനം സംബന്ധിച്ച് തിരുവനന്തപുരം പേരൂര്‍ക്കട, തൃപ്പൂണിത്തുറ ഹില്‍പാലസ് പോലിസ് സ്റ്റേഷനുകളില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്യപ്പെടാനിടയുള്ളതിനാല്‍ ഷഹന്‍ഷായും സിറാജുദ്ദീനും മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കഴിഞ്ഞ 30ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍, സംസ്ഥാനത്ത് 'ലൌ ജിഹാദ്' എന്ന സംഘടനയുടെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചത്. 'ലൌജിഹാദ്' എന്ന സംഘടന സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും എന്താണ്, ഏത് സംഘടനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍, അവരുടെ സാമ്പത്തിക സ്രോതസ്സ്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്ര സ്കൂള്‍^കോളജ് വിദ്യാര്‍ഥിനികള്‍ ഇത്തരത്തിലുള്ള മതപരിവര്‍ത്തനത്തിന് വിധേയരായി, ദേശീയാടിസ്ഥാനത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ, വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കോടതി തേടിയത്.
ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥനായ പശ്ചാത്തലത്തില്‍, കേസിന്റെ 'പ്രത്യേക പ്രാധാന്യം' കണക്കിലെടുത്ത് ചില പോലിസ് ഉദ്യോഗസ്ഥര്‍ കേസ് ഡയറിയില്‍ എഴുതിച്ചേര്‍ത്ത വിവരങ്ങളാണ് കോടതിയുടെ ഇത്തരത്തിലുള്ള പരാമര്‍ശത്തിന് കാരണമായതെന്ന് പോലിസ് സേനക്കുള്ളില്‍ത്തന്നെ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.
ആദ്യം കോടതിയില്‍ ഹാജരായി, തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടുപോയി മതംമാറിയതാണെന്ന മൊഴി കണ്ടില്ലെന്ന് നടിച്ച മാധ്യമങ്ങള്‍, അവര്‍ മൊഴിമാറ്റിയതോടെ ഷഹന്‍ഷായെ തീവ്രവാദിയാക്കി മുദ്രകുത്തി പ്രചാരണമാരംഭിച്ചു. അതിന് കോളജ് അധികൃതരുടെ ഒത്താശയും ലഭിച്ചു. മിഥുലയും ബിനോയും ആദ്യം ഹൈക്കോടതിയില്‍ നല്‍കിയ മൊഴി മറച്ചുവെച്ച് പിന്നീട് പോലിസ് സമര്‍പ്പിച്ച മൊഴി ആധാരമാക്കിയാണ് പത്രങ്ങളും ചാനലുകളും തീവ്രവാദകഥകളും പീഡനകഥകളും മെനഞ്ഞത്. നോട്ടറിയുടെ മുമ്പില്‍ വിവാഹകരാര്‍ ഒപ്പുവെച്ച് പതിനൊന്ന് ദിവസം ഒന്നിച്ചുകഴിഞ്ഞിട്ടും ഉണ്ടാകാത്ത പീഡനകഥകളാണ് പിന്നീട് മെനഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ, പത്തനംതിട്ടയിലെ എം.എസ്.എഫ് പ്രവര്‍ത്തകരും പ്രാദേശിക ലീഗ് പ്രവര്‍ത്തകരും ഷഹന്‍ഷാക്ക് അനുകൂലമായി രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് സംസ്ഥാനനേതൃത്വത്തെ സമീപിച്ചു. ആവശ്യമെങ്കില്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതികരിക്കുന്നതിന് എം.എസ്.എഫ് സംസ്ഥാനനേതൃത്വം തയാറാവുകയും ചെയ്തു. പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ ജില്ലാനേതാവിനെത്തന്നെ, കേസില്‍ കുടുക്കുന്ന പോലിസ് നിലപാടിനെതിരെ പ്രതികരിക്കണമെന്ന് പ്രാദേശികപ്രവര്‍ത്തകരും ശക്തമായി ആവശ്യമുന്നയിച്ചു. എന്നാല്‍, മുസ്ലിം ലീഗ് നേതൃത്വം കടുത്ത മൌനം തുടരുകയായിരുന്നു. മാത്രമല്ല, പ്രതികരിക്കാന്‍ തുനിഞ്ഞ എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തെ പാര്‍ട്ടിയിലെ ചിലര്‍ വിലക്കുകയും ചെയ്തു. മുഖ്യ പ്രതിപക്ഷപാര്‍ട്ടിയുടെ നേതൃത്വം സ്വന്തം പോഷക സംഘടനാ നേതാവിന്റെ കാര്യത്തില്‍ പാലിക്കുന്ന 'തന്ത്രപരമായ മൌനം' അണികള്‍ക്കിടയിലും വ്യാപക ചര്‍ച്ചക്കിടയാക്കി. ഇനിയും മൌനം തുടര്‍ന്നാല്‍, അണികള്‍ തീവ്രവാദ സംഘടനകളിലേക്ക് ഒലിച്ചുപോകുമെന്ന് പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.
ഇതിനിടെ, പത്തനംതിട്ടയിലെ മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട് മുജാഹിദ് വിഭാഗവും തബ്ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഉടലെടുത്ത ചില തര്‍ക്കങ്ങളും പോലിസിന് സഹായകമായെന്നും സൂചനയുണ്ട്. ചില തബ്ലീഗ് പ്രവര്‍ത്തകരുടെ ആദ്യകാല ഇരട്ടപ്പേരുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ മതപരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നവരാണെന്നടക്കമുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചത്രെ. ഇതോടെ, 'ലൌ ജിഹാദ്' കഥയില്‍ ചേര്‍ക്കുന്നതിന് ആവശ്യമായ എരിവും പുളിയും പോലിസിന് അനായാസം ലഭിക്കുകയും ചെയ്തു.
അതോടെ മാധ്യമങ്ങള്‍ വേട്ടക്കാരുടെ വേഷത്തില്‍ അവതരിച്ചു. പ്രണയദിനത്തിന് കേരളത്തില്‍ മാര്‍ക്കറ്റുണ്ടാക്കിക്കൊടുത്ത 'മലയാള മനോരമ' കാമ്പസ് പ്രണയത്തിനെതിരെ ആദ്യത്തെ 'ലൌ ബോംബ്' പൊട്ടിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുദര്‍ശനം ആപ്തവാക്യമാക്കിയ 'കേരള കൌമുദി' മാധ്യമവേട്ടയുടെ നേതൃത്വം ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. ആ മാധ്യമ വേട്ടയുടെ പിന്നാമ്പുറങ്ങളിലേക്ക് അടുത്ത നാള്‍.

പ്രണയപ്പേരിലെ പ്രചാരണ യുദ്ധങ്ങള്‍ 2
ഒരു നാടന്‍പ്രേമത്തിന്റെ തരംമാറ്റം
Madhyama Daily
Friday, October 16, 2009
എം.കെ.എം ജാഫര്‍-2
എട്ടാംക്ലാസുവരെ വിദ്യാഭ്യാസമുള്ള കണ്ണൂര്‍ കൂത്തുപറമ്പിലെ അഷ്കറാണ് മാധ്യമകഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന 'ലൌ ജിഹാദ് ഭീകരരി'ല്‍ ഒരാള്‍. ഒരു ടി.വി ചാനലിന്റെ കണക്കനുസരിച്ച് 22 പെണ്‍കുട്ടികളെ പ്രേമിച്ച് മതംമാറ്റി കോടികള്‍ തട്ടിയയാള്‍. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ 'കോടീശ്വരന്‍' ഇപ്പോള്‍ ഈരാറ്റുപേട്ടയില്‍ ഭാര്യയോടൊപ്പം വാടകവീട്ടില്‍ താമസിച്ച് കാര്‍ ഡ്രൈവറായി ഉപജീവനം കഴിക്കുന്നുവെന്നത് വര്‍ഗീയതയുടെ പ്രചാരണയുദ്ധത്തിനിറങ്ങിയ മാധ്യമങ്ങള്‍ കാണാതെ പോയ സത്യം.
കൂത്തുപറമ്പില്‍ ടാക്സി ഡ്രൈവറായിരിക്കെയാണ് അഷ്കര്‍ മൈസൂര്‍ ചാമരാജ്നഗറിലെ സില്‍ജരാജിനെ പരിചയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കൂത്തുപറമ്പില്‍നിന്ന് മൈസൂരിലേക്ക് കുടിയേറിയതാണ് സില്‍ജയുടെ കുടുംബം. സില്‍ജയുടെ ബന്ധുവിന്റെ കല്യാണത്തിന് ഓട്ടംവിളിച്ചത് അഷ്കറിന്റെ ടാക്സി. വിവാഹത്തിന് സില്‍ജ എത്തിയിരുന്നു. കല്യാണ ഓട്ടത്തിനിടയിലെ പരിചയം പ്രണയമായി^ ഒരു നാടന്‍പ്രേമത്തിന്റെ എല്ലാ ചേരുവകളോടുംകൂടി. മൊബൈല്‍നമ്പറുകള്‍ പരസ്പരം കൈമാറി. ഒന്നു, രണ്ടു മാസം കൂടുമ്പോള്‍ അഷ്കര്‍ മൈസൂരിലെത്തി സില്‍ജയെ കാണും. പ്രണയം ഒന്നരവര്‍ഷം നീളുമ്പോഴേക്ക്, 20 വയസ്സുകാരിയായ സില്‍ജക്ക് വീട്ടില്‍ വിവാഹാലോചന വന്നുതുടങ്ങി. അതോടെ, അഷ്കറിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് അവള്‍ വാശിപിടിച്ചു. ഇതിനിടെ, കൂത്തുപറമ്പിലെ ടാക്സി ജോലി മതിയാക്കി അഷ്കര്‍ മറ്റൊരു ജോലിക്ക് ശ്രമം തുടങ്ങി. ഈരാറ്റുപേട്ടയില്‍ കാര്‍ഡ്രൈവറായി ജോലിയും ലഭിച്ചു. തനിക്ക് സ്വന്തം കാലില്‍ നില്‍ക്കാനായിട്ടുമതി വിവാഹമെന്നും അതിന് ഒരുവര്‍ഷംകൂടി കാത്തിരിക്കണമെന്നും അഷ്കര്‍ പറഞ്ഞപ്പോള്‍, ഈ വിവാഹം നടന്നില്ലെങ്കില്‍ മരിച്ചുകളയുമെന്നായി സില്‍ജ. രണ്ടു മതവിശ്വാസവുമായി ജീവിച്ചു പോകാനാവില്ലെന്നും രണ്ടില്‍ ഒരാള്‍ മതംമാറേണ്ടി വരുമെന്നുമായി അഷ്കര്‍. മതം മാറിയിട്ടായാലും അഷ്കറിനൊപ്പം ജീവിക്കാനാണ് തനിക്കിഷ്ടമെന്ന നിലപാടില്‍ സില്‍ജയും. ഇതിനിടെ യുവതിയുടെ വീട്ടിലും ബന്ധം അറിഞ്ഞുതുടങ്ങിയിരുന്നു.
വിവാഹാലോചനകള്‍ മുറുകിയതോടെ സില്‍ജ ഒളിച്ചോടാന്‍ തീരുമാനിച്ചു. ദിവസവും ഓരോ ജോടി വസ്ത്രങ്ങള്‍ രഹസ്യമായി കൂട്ടുകാരിയുടെ വീട്ടിലെത്തിച്ച്, കഴിഞ്ഞ ആഗസ്റ്റ് ഏഴിന് പത്തുജോടി വസ്ത്രങ്ങളുമായി മൈസൂരില്‍നിന്ന് ബസില്‍ കേരളത്തിലേക്ക് കടന്നു. തനിച്ച് കോഴിക്കോട്ടെത്തിയ സില്‍ജ അവിടെ നിന്ന് കോട്ടയത്തേക്കുള്ള ബസില്‍ കയറി പുലര്‍ച്ചെ രണ്ടുമണിയോടെ ഏറ്റുമാനൂരില്‍ ഇറങ്ങി. മുന്‍കൂട്ടിയുള്ള പദ്ധതിയനുസരിച്ച്, അഷ്കര്‍ അവിടെ കാറുമായി കാത്തുനിന്നിരുന്നു. തൊഴിലുടമയോട് തന്റെ പ്രണയകഥ നേരത്തേതന്നെ പറഞ്ഞിരുന്നു. കുടുംബമായി താമസിക്കുന്നതിന് ഒരു വാടകവീടും സംഘടിപ്പിച്ചിരുന്നു. ആഗസ്റ്റ് ഒമ്പതിന് ഇവര്‍ തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു.
സില്‍ജ വീട്ടില്‍നിന്ന് പുറപ്പെട്ടതോടെ തന്നെ, അഷ്കര്‍ മൈസൂരിലെ വീട്ടില്‍വിളിച്ച് സില്‍ജ തന്റെയടുത്തേക്ക് പോന്നിട്ടുണ്ടെന്ന് അമ്മയെ അറിയിക്കുകയും ചെയ്തു. രണ്ടുമൂന്നുദിവസം കാര്യമായ കുഴപ്പമൊന്നുമില്ലാതെ കടന്നുപോയി. എന്നാല്‍, ആഗസ്റ്റ് 12ന് സില്‍ജയുടെ അമ്മാവനും രണ്ടുമൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ഈരാറ്റുപേട്ട പോലിസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് തൊഴിലുടമയുമായി ബന്ധപ്പെട്ട് അഷ്കറിനെയും സില്‍ജയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അമ്മാവന്‍ സില്‍ജയുമായി തനിച്ച് സംസാരിച്ചു. വീട്ടില്‍ അമ്മ വിഷമിച്ചിരിക്കുകയാണെന്നും തിരിച്ചുവരണമെന്നും അമ്മാവന്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് അഷ്കറിനൊപ്പം കഴിയാനാണ് ഇഷ്ടമെന്ന നിലപാടില്‍ സില്‍ജ ഉറച്ചുനിന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. ഇതിനിടെ, മുസ്ലിമായി മാറിയ സില്‍ജയെ പ്രാഥമിക മതകാര്യങ്ങള്‍ പഠിക്കുന്നതിന് കോട്ടയം വാരിശേãരിയിലെ മതപഠനശാലയില്‍ ചേര്‍ത്തിരുന്നു. അതേദിവസംതന്നെയാണ്, മൈസൂര്‍ മലയാളിസമാജത്തിന്റെ ഏതാനും പ്രവര്‍ത്തകരടക്കം ഇരുപതോളം പേര്‍ മൂന്ന് വാഹനങ്ങളിലായി സില്‍ജയെത്തേടി ഈരാറ്റുപേട്ടയില്‍ അഷ്കര്‍ ജോലി ചെയ്യുന്ന വീട്ടിലെത്തിയത്. ഇവര്‍ ബഹളംവെച്ചതോടെ പെണ്‍കുട്ടി വാരിശേãരിയില്‍ പഠിക്കാന്‍ പോയിരിക്കുകയാണെന്ന് വീട്ടുകാരന്‍ വ്യക്തമാക്കി. തുടര്‍ന്ന്, സംഘം വാരിശേãരിയിലേക്ക് തിരിച്ചു. ഓട്ടംപോയിരിക്കുകയായിരുന്ന അഷ്കര്‍ ഇക്കാര്യമറിഞ്ഞ് വാരിശേãരിയിലെ സ്ഥാപനത്തിലെത്തി സില്‍ജയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. വാരിശേãരിയിലെ സ്ഥാപനത്തിലും പെണ്‍കുട്ടിയില്ലെന്ന് കണ്ടതോടെ മൈസൂര്‍ സംഘം കോട്ടയം ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കി. അഷ്കറിന്റെ മൊബൈല്‍നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. തുടര്‍ന്ന്, ഗാന്ധിനഗര്‍ പോലിസ് അഷ്കറിനെ വിളിച്ച് രാത്രി 9 മണിയോടെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, രാത്രി ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും രാവിലെ ഈരാറ്റുപേട്ട സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാമെന്നും ഉറപ്പുനല്‍കി. ഇതിനു നില്‍ക്കാതെ മൈസൂര്‍സംഘം തിരിച്ചുപോയി.
ദിവസങ്ങള്‍ക്കുശേഷം, സില്‍ജയുടെ പിതാവും ചാമരാജ്നഗര്‍ സ്റ്റേഷനിലെ എസ്.ഐയും ഒരു പോലിസുകാരനും സില്‍ജയുടെ പിതാവിന്റെ സുഹൃത്തായ ഫോട്ടോഗ്രാഫറും ചേര്‍ന്ന് വീണ്ടും ഈരാറ്റുപേട്ടയിലെത്തി അഷ്കറിനെയും ഭാര്യയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പിതാവും ചാമരാജ് നഗര്‍ എസ്.ഐയും സില്‍ജയുമായി ഏറെ നേരം തനിച്ച് സംസാരിക്കുകയും മൈസൂരിലെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെങ്കിലും അഷ്കറിനെ വീട്ട് വീട്ടിലേക്കില്ലെന്ന് പറഞ്ഞതോടെ എസ്.ഐ സില്‍ജയുടെ മൊഴി രേഖപ്പെടുത്തി. ഇതിനിടെ, പിതാവിനൊപ്പം എത്തിയ ഫോട്ടോഗ്രഫര്‍ ഇരുവരുടെയും ചിത്രമെടുക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍, തങ്ങള്‍ ഇവിടെയെത്തി മൊഴി രേഖപ്പെടുത്തി എന്നതിനൊപ്പം മജിസ്ട്രേറ്റിന് തെളിവ് നല്‍കാനാണ് ഫോട്ടോ എന്നായിരുന്നു എസ്.ഐയുടെ മറുപടി. പക്ഷേ, പിറ്റേദിവസം സൂര്യാ ടി.വിയില്‍ തന്റെ പടംവെച്ച് ഫ്ലാഷ് ന്യൂസ് വരുന്നതാണ് കണ്ടതെന്ന് അഷ്കര്‍ പറയുന്നു. മൈസൂരില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുവന്ന് മതംമാറ്റിയെന്നായിരുന്നുവത്രെ വാര്‍ത്ത. അഷ്കര്‍ തീവ്രവാദിയാണെന്നും ഇതിനകം 22 യുവതികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുവന്ന് മതം മാറ്റിയിട്ടുണ്ടെന്നും ഒരുയുവതിയെ പ്രണയം നടിച്ച് മതംമാറ്റിയാല്‍ ഇയാള്‍ക്ക് പത്തുലക്ഷം രൂപ കിട്ടുമെന്നുമൊക്കെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചില കേന്ദ്രങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.
അതിനിടെ, അഷ്കറിന്റെ നാടായ കൂത്തുപറമ്പിലും ഇത് പ്രശ്നമാവുകയായിരുന്നു. അഷ്കര്‍ ഇനി നാട്ടിലേക്കെത്തിയാല്‍ കല്ലെറിഞ്ഞ് കൊല്ലുമെന്നുവരെ ഭീഷണിയുയര്‍ന്നു. വാര്‍ത്തകള്‍ വിശ്വസിച്ച വീട്ടുകാരും അഷ്കറിനെ കൈയൊഴിഞ്ഞു. 'നിനക്ക് പണമാണ് വേണ്ടതെങ്കില്‍ എന്റെ കരള്‍ വിറ്റായാലും ഞാന്‍ പണം നല്‍കാമെന്നായിരുന്നു' ഉമ്മയുടെ പ്രതികരണം. ഗള്‍ഫിലുള്ള ബന്ധുക്കളൊക്കെ വിളിച്ച് ഇനി നീയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു.
ഇതിനിടെയാണ് കണ്ണൂര്‍ രജിസ്ട്രേഷനുള്ള ഏതാനും വാഹനങ്ങളില്‍ അമ്പതോളം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ വാരിശേãരിയിലെ സ്ഥാപനത്തിന് മുമ്പിലെത്തി ധര്‍ണക്കൊരുങ്ങിയത്. വിഷയം ക്രമസമാധാനപ്രശ്നമായി വളര്‍ന്നതോടെ, കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് പി.ജി അശോക് കുമാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. അടുത്തദിവസം എസ്.പി ഓഫീസിലെത്താന്‍ അഷ്കറിനോടും ഭാര്യയോടും നിര്‍ദ്ദേശിച്ചു. പ്രശ്നം ഇത്രയും വഷളായ സ്ഥിതിക്ക് ബസില്‍ ഒറ്റക്ക് വരാന്‍ ഭയമുണ്ടെന്ന് ഇവര്‍ അറിയിച്ചതോടെ, പോലിസ് സംരക്ഷണവും നല്‍കി. പിറ്റേദിവസം, തലനാട് പോലിസ്സ്റ്റേഷനിലെ ജീപ്പില്‍ ഒരു വനിതാ പോലിസിന്റെയും എ.എസ്.ഐയുടെയും അകമ്പടിയോടെയാണ് ഇവരെ കോട്ടയം എസ്.പി ഓഫീസിലെത്തിച്ചത്. അവിടെ ഹിന്ദു ഐക്യവേദിയുടെ ഏതാനും നേതാക്കളും രണ്ട് വനിതാ അഭിഭാഷകരും സില്‍ജയുടെ അമ്മാവനായ ഉണ്ണിയുമുണ്ടായിരുന്നു. എസ്.പിയുടെ മുമ്പിലും സ്വന്തം നിലപാട് ആവര്‍ത്തിച്ച സില്‍ജ ഭര്‍ത്താവിനൊപ്പമല്ലാതെ ഇനി സ്വന്തം വീട്ടുകാരുമായിപ്പോലും സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. സില്‍ജയെ തട്ടിക്കൊണ്ടുവന്ന് ഭീഷണിപ്പെടുത്തി താമസിപ്പിച്ചിരിക്കുകയാണെന്ന ഹിന്ദു ഐക്യവേദിയുടെ വാദം ഇതോടെ പൊളിഞ്ഞു. നിജസ്ഥിതി മനസ്സിലാക്കിയ എസ്.പി അശോക്കുമാര്‍, തന്റെ സമയം പാഴാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് 'പരാതിക്കാരെ' ശാസിച്ച് വിടുകയായിരുന്നു.
ഇതിനിടെ, ചില പത്രങ്ങളും അഷ്കറിനെ തീവ്രവാദിയാക്കി രംഗത്തെത്തിയിരുന്നു. എസ്.പി ഓഫീസിലേക്കുള്ള ഇവരുടെ പോക്കുംവരവുമെല്ലാം ഒരു ടി.വി ചാനല്‍സംഘം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ അമൃത ടി.വിയുടെ സംഘമാണെന്നും മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നുമായിരുന്നു മറുപടിയെന്ന് അഷ്കര്‍ പറയുന്നു. മാധ്യമങ്ങള്‍ തന്നില്‍ തീവ്രവാദി ബന്ധം ആരോപിക്കുകയും ബന്ധുക്കളടക്കമുള്ളവര്‍ അത് വിശ്വസിക്കുകയും ചെയ്തതോടെ അഷ്കറും സില്‍ജയും സെപ്റ്റംബര്‍ 8ന് കോട്ടയത്ത് പത്രസമ്മേളനം വിളിച്ച് തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു.
22 വയസ്സുകാരനായ അഷ്കര്‍ താന്‍ ഇതേവരെ ഒരു സംഘടനയിലും അംഗമല്ലെന്നും ഇത്രയുംകാലത്തിനിടക്ക് ഒരു ജാഥയിലോ യോഗത്തിലോ പങ്കെടുത്തിട്ടില്ലെന്നും ആണയിട്ട് പറയുന്നു. എന്നിട്ടും മാധ്യമങ്ങള്‍ തന്നെ തീവ്രവാദിയാക്കുകയായിരുന്നു. 'ഞാന്‍ കണ്ണു കാണിക്കുമ്പോഴേക്ക് 22 പെണ്‍കുട്ടികള്‍ എന്നെ പ്രേമിക്കാന്‍ ഞാനെന്താ ഋത്വിക് റോഷനാണോ?' എന്നാണ് അഷ്കറിന്റെ ചോദ്യം.
ഒരു നാടന്‍ പ്രേമത്തെ വളരെ സമര്‍ഥമായാണ് മാധ്യമങ്ങള്‍ 'ലൌ ജിഹാദി'ന്റെ അക്കൌണ്ടില്‍പ്പെടുത്തിയതും പ്രേമകഥയിലെ നായകന് തീവ്രവാദ പരിവേഷം നല്‍കിയതും. ജില്ലാ പോലിസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് നിജസ്ഥിതി മനസ്സിലായിട്ടും ദൃശ്യ^അച്ചടിമാധ്യമങ്ങളിലെ തീവ്രവാദ വിരുദ്ധജിഹാദികള്‍ 'സ്വന്തം കഥയില്‍' ഉറച്ചുനില്‍ക്കുകയാണ്.
ഇതില്‍ നിന്ന് തികച്ചും ഭിന്നമാണ് പത്തനംതിട്ടയിലെ ഷഹന്‍ഷായുടെ കഥ. മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിന്റെ ജില്ലാ നേതാവായ ഷഹന്‍ഷായെ പ്രണയ പോരാട്ട കഥയിലെ മുന്നണിപ്പോരാളിയാക്കുന്നതിന് പോലിസും മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്നൊരുക്കിയ ആ തിരക്കഥ നാളെ.

പ്രണയപ്പേരിലെ പ്രചാരണയുദ്ധങ്ങള്‍ 1
Madhyamam Daily
Thursday, October 15, 2009
സൌഹാര്‍ദത്തിന്റെ തിരികള്‍ ഒന്നൊന്നായി തല്ലിക്കെടുത്തി ജനവിഭാഗങ്ങളെ തമ്മില്‍ അകറ്റാനുള്ള കുല്‍സിതനീക്കങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ട അത്യാചാരങ്ങളെ മതചിഹ്നങ്ങളും അടയാളങ്ങളും അണിയിച്ച് സാമുദായികമായ അപരഭീതി സൃഷ്ടിക്കുന്ന വര്‍ഗീയലോബി നമ്മുടെ പൊതുമണ്ഡലത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. തീവ്രവാദിവേട്ടയുടെ എങ്ങുമെത്താത്ത അപസര്‍പ്പകകഥകള്‍ക്കു പിന്നാലെ പ്രണയപ്പേടിയാണ് ഇപ്പോള്‍ കേരളത്തെ പിടികൂടിയിരിക്കുന്നത്. 'ലൌ ജിഹാദ്' എന്നുപേരിട്ട് തല്‍പരകക്ഷികള്‍ നടത്തുന്ന പുതിയ നിഴല്‍യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് 'മാധ്യമം'
നടത്തുന്ന അന്വേഷണം.
എം.കെ.എം ജാഫര്‍
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരം കാരക്കോണം സി.എസ്.ഐ മെഡിക്കല്‍കോളജ് നഴ്സിംഗ് വിദ്യാര്‍ഥിനി ഗ്രീഷ്മ കോളജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചതുമായി ബന്ധപ്പെട്ട് തലസ്ഥാനം പ്രക്ഷോഭ പരമ്പരകളില്‍ ഇളകിമറിയുന്ന സമയം. അതിനിടെയാണ് ഗ്രീഷ്മയുടെ കാമുകനായ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ തൂങ്ങിമരിച്ചതായി ഫ്ലാഷ് ന്യൂസ് വരുന്നത്. ടി.വി ന്യൂസിലേക്ക് കണ്ണുംനട്ടിരുന്ന പ്രമുഖ മാധ്യമവിശാരദന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആത്മാര്‍ഥമായി മോഹിച്ചുപോയി, ആത്മഹത്യ ചെയ്ത അധ്യാപകന്‍ മുസ്ലിംനാമധാരി ആകരുതേ എന്ന്. മരിച്ചത് മുസ്ലിം യുവാവായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ അതും 'ലൌ ജിഹാദി'ന്റെ കണക്കില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു എന്ന് പിന്നീട് എറണാകുളത്ത് ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അത്ര വിഷലിപ്തമായൊരു കാടിളക്കലിന് വേദിയാവുകയാണ് കേരളമിപ്പോള്‍. ഒരു കാമ്പസ് പ്രേമവും ഒളിച്ചോട്ടവുമാണ് ഇപ്പോള്‍ ഒരു സമുദായത്തെ ഒറ്റപ്പെടുത്തി അവഹേളിക്കുന്ന പ്രചാരണയുദ്ധമായി മാറിയിരിക്കുന്നത്. പ്രണയ ദിനാഘോഷത്തിന്റെയും കാമ്പസ്പ്രേമങ്ങളുടെയും നടത്തിപ്പുകാരായ ഒരു കൂട്ടം മാധ്യമങ്ങള്‍ പ്രണയത്തെ ജിഹാദിനോട് ചേര്‍ത്തുകെട്ടി തിരികൊളുത്തിയ പുതിയ പ്രചാരവേല വര്‍ഗീയരാഷ്ട്രീയക്കാര്‍ ഏറ്റെടുക്കാന്‍ താമസമുണ്ടായില്ല. ഒടുവില്‍ കോടതിയും സംഗതി പ്രശ്നവത്കരിച്ചതോടെ സമുദായങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ധയും വളരുംവിധം പ്രശ്നം പിടിവിട്ടു പോകുന്ന മട്ടാണ്.
കേരള കാത്തലിക് ബിഷ്പ്സ് കൌണ്‍സിലിന്റെ കീഴിലുള്ള കമീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് എന്ന 'ജാഗ്രത' സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പിലിന്റെ പേരുവെച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതിന്റെ സൂചനയാണ്. പ്രണയ മതതീവ്ര വാദത്തിനെതിരെ മാതാപിതാക്കള്‍ ജാഗരൂകരാകണമെന്ന മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്കുലറില്‍ സമുദായസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളും അടിസ്്ഥാന രഹിതമായ കണക്കുകളുമാണ് കയറിക്കൂടിയിരിക്കുന്നത്. 2005 മുതല്‍ ഇതുവരെ നാലായിരത്തിലേറെ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ കുരുങ്ങി മതംമാറ്റത്തിന് വിധേയരായിട്ടുണ്ടെന്ന് 'ജാഗ്രത' പറയുന്നു. 2006^2009 കാലഘട്ടത്തില്‍ കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും 'ലൌ ജിഹാദിന്റെ' വലയില്‍പ്പെട്ട് ഒളിച്ചോടിയവരുടെ കണക്കും നല്‍കുന്നുണ്ട്^തിരുവനന്തപുരത്തുനിന്ന് 216, കൊല്ലത്തുനിന്ന് 98, ആലപ്പുഴയില്‍ നിന്ന് 78, പത്തനംതിട്ടയില്‍ നിന്ന് 87 ....എന്നിങ്ങനെ. 'ലൌ ജിഹാദി'ന്റെ പിടിയില്‍പ്പെട്ട് ഒളിച്ചോടുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കാന്‍ മടിക്കുന്നതിനാല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് പറയുന്ന സര്‍ക്കുലര്‍ തന്നെയാണ് ആധാരം ഏതെന്ന് വ്യക്തമാക്കാത്ത ഇത്തരം കണക്കുകള്‍ നിരത്തുന്നതും. കോട്ടയം, പാലാ, പത്തനംതിട്ട, തിരുവല്ല, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ, കണ്ണൂരിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നഴ്സിംഗ് പഠനത്തിന് പോയ പെണ്‍കുട്ടികള്‍ വ്യാപകമായി മതംമാറ്റത്തിന് വിധേയരാകുന്നു. മതപരിവര്‍ത്തനത്തോടെ ഈ പെണ്‍കുട്ടികള്‍ പര്‍ദക്കുള്ളിലേക്ക് മാറ്റപ്പെടുകയും അതിനാല്‍, ഇവരുടെ എല്ലാ സ്വാതന്ത്യ്രവും ഇല്ലാതാവുകയും നരകജീവിതത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നു എന്നൊക്കെയാണ് 'ജാഗ്രത'യുടെ 'കണ്ടെത്തല്‍'. മതപരിവര്‍ത്തനം മുഖ്യലക്ഷ്യമാക്കി രാജ്യമാകെ വേര് പടര്‍ത്തിയ പത്തിലേറെ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സമുദായത്തില്‍നിന്നാണ് മതപരിവര്‍ത്തനത്തിനെതിരായ ഈ ജാഗ്രതാനിര്‍ദേശം എന്നോര്‍ക്കുക.
പ്രേമ വിവാഹങ്ങളുടെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള മതവിദ്വേഷ പ്രകടനങ്ങള്‍ വടക്കന്‍ കേരളത്തിലും കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മംഗലാപുരത്തുമൊക്കെ നേരത്തേതന്നെ ആരംഭിച്ചിരുന്നു. കാമ്പസ് സൌഹൃദങ്ങള്‍ക്കുവരെ മതത്തിന്റെ വര്‍ണം നല്‍കി 'കൈകാര്യം' ചെയ്യാന്‍ ശ്രീരാമസേന രംഗത്തിറങ്ങിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്. മഞ്ചേശ്വരം എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിന്റെ മകളുമൊത്ത് ഒരേ ബസില്‍ യാത്രചെയ്ത സഹപാഠിയായ യുവാവ് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പെണ്‍കുട്ടി തടഞ്ഞുവെക്കപ്പെടുകയും ചെയ്തു.
കണ്ണൂര്‍ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അഷ്കറിന്റെ പ്രേമവിവാഹവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ 'ലൌ ജിഹാദ്' പദപ്രയോഗം പ്രചാരത്തിലെത്തുന്നത്. ഈ വിവാഹവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി കോട്ടയത്തെ ഒരു മതസ്ഥാപനത്തിന് മുമ്പില്‍ ധര്‍ണയുമായെത്തിയിരുന്നു. 'ലൌ ജിഹാദ്' അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് പി.കെ കൃഷ്ണദാസും യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനുമൊക്കെ ആവര്‍ത്തിച്ചുവരുന്നു. അതിനിടെയാണ് ബിഹാറിലെ രാജ്ഗിറില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വാഹകസമിതി കേരളത്തിലെ കാമ്പസ്പ്രണയങ്ങളെ മുഖ്യ ചര്‍ച്ചാവിഷയമാക്കിയത്. കേരളത്തിലെ നാലായിരത്തോളം അമുസ്ലിംപെണ്‍കുട്ടികളെ 'ലൌ ജിഹാദികള്‍' തട്ടിയെടുത്തെന്നാണ് ആര്‍.എസ്.എസിന്റെ കണ്ടെത്തല്‍. വര്‍ധിച്ചുവരുന്ന പ്രണയഭീഷണിക്കെതിരെ കേരളത്തിലെ ഹിന്ദുകുടുംബങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ പ്രചാരണപരിപാടികള്‍ക്ക് ദേശീയസമിതി പദ്ധതി ആവിഷ്കരിച്ചു.
ആര്‍.എസ്.എസ് മഹിളാവിഭാഗമായ രാഷ്ട്ര സേവികാസമിതി, മാതൃമണ്ഡലം, ക്ഷേത്ര സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തില്‍ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഈ ഭീഷണിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനും പരിവാര്‍ സംഘടനകളായ വി.എച്ച്.പി, എ.ബി.വി.പി എന്നിവയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്താനുമാണ് നീക്കം. കെ.സി.ബി.സി എന്ന പോലെ ആര്‍.എസ്.എസും ലൌ ജിഹാദിന്റെ പേരില്‍ ഒളിച്ചോടിയ പെണ്‍കുട്ടികളുടെ കണക്കിന്റെ ഉറവിടം വ്യക്തമാക്കുന്നില്ല.
കേരള പോലിസ് ഇന്റലിജന്‍സ് അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പക്കലൊന്നും ഇത്തരത്തില്‍ ഒരു കണക്കില്ല. സംസ്ഥാനത്ത് എവിടെയെങ്കിലും 'ലൌ ജിഹാദ്' എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സെപ്റ്റംബര്‍ 30ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ടി ശങ്കരന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന് നിര്‍ദേശം നല്‍കിയിരുന്നു. തദടിസ്ഥാനത്തില്‍, ചില അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, സംസ്ഥാനതലത്തിലോ ജില്ലാ തലത്തിലോ എത്രപേര്‍ ഒളിച്ചോടിയെന്നത് സംബന്ധിച്ച് ഒരു കണക്കും തങ്ങളുടെ പക്കലില്ലെന്നാണ് പോലിസ്വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നിട്ടും നാലായിരം മുതല്‍ ഒമ്പതിനായിരംവരെ പെണ്‍കുട്ടികള്‍ ഒളിച്ചോടിയതിന്റെ കണക്കുകള്‍ ചില കേന്ദ്രങ്ങള്‍ 'ആധികാരികമായി' പ്രചരിപ്പിക്കുന്നു.
പത്തനംതിട്ട പ്രക്കാനം സെന്റ് ജോണ്‍സ് കോളജിലെ ഒരു കാമ്പസ് പ്രണയത്തെ പൊലിപ്പിച്ച് കാട്ടിയാണ് പരിവാര്‍ സംഘടനകളും ഒരു പറ്റം മാധ്യമങ്ങളും ചേര്‍ന്ന് ഈ പ്രചാരണത്തിന് അടിത്തറ പാകിയത്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പുകാരന്റെ കേസ് കൂടിയായപ്പോള്‍ അവര്‍ക്ക് ആവശ്യമായ ഊര്‍ജമായി. അിനുള്ള ഉപകാരസ്മരണയെന്നോണം 'ലൌ ജിഹാദ്' വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങളും പോലിസും കോടതിയും കൈക്കൊണ്ട ജാഗ്രതയെ ആര്‍.എസ്.എസ് ദേശീയസമിതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
പുതിയ ആരോപണത്തിന് വഴിമരുന്നിട്ട കൂത്തുപറമ്പ് സ്വദേശി അഷ്കറിന്റെയും പത്തനംതിട്ട പ്രാക്കാനം സെന്റ് ജോണ്‍സ് കോളജിലെ ഷഹന്‍ഷായുടെയും കാമ്പസ് പ്രണയത്തിന്റെ കഥ ചികഞ്ഞാലേ ഈ സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് വ്യക്തമാകൂ. അതുസംബന്ധിച്ച് നാളെ.

Saturday, October 3, 2009
മുസ്ലിം വിരുദ്ധ അപവാദങ്ങള്‍ ചരിത്രത്തില്‍
ഹാറൂന്‍ യഹ് യാ
വിവ:
കെ. എ. ഖാദര് ഫൈസി
ഉപക്രമം
അധര്‍മ്മകാരികളും വഞ്ചകരുമായ ആളുകള്, തങ്ങളുടെ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്ന ഒരു ദുഷിച്ച രീതിയാണ് അപവാദം. അപവാദത്തിന്ന് നിരവധി രീതികളുണ്ട്. സംഘടിതവും വ്യവസ്ഥാപിതവുമായ രീതി മുതല് , വരികള്‍ക്കിടയില് തിരുകി കയറ്റുന്ന ചുരുങ്ങിയ വാക്കുകള് വരെ. മതമൂല്യങ്ങളില് നിന്നും ദൈവിക പാതയില് നിന്നും വ്യതിചലിച്ച സമൂഹങ്ങളില്, മറ്റുള്ളവരെ കുറിച്ച് തെറ്റായ ധാരണയുണ്ടാക്കുന്നതിന്നായി , ഇടക്കിടെ , പ്രയോഗിക്കപ്പെടുന്ന ഒന്നത്രെ അപവാദം. ഈ പുസ്തകത്തിന്റെ വായനക്കാരിലധിക പേരും ഏതെങ്കിലുമളവിലുള്ള അപവാദങ്ങള്‍ക്ക് വിധേയരായവരോ, അല്ലെങ്കില് ദൃക്‌സാക്ഷികളായവരോ ആയിരിക്കും.
വ്യക്തികള്‍ക്കിടയില് നടക്കുന്ന നിസ്സാര അപവാദങ്ങളല്ല, പ്രത്യുത, തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന മറ്റൊരപവാദമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. അതെ, വിശ്വാസികള്‍ക്കെതിരെ അവിശ്വാസികള് നടത്തുന്ന അപ്വാദം. അത് ശാരീരികമാകാം, ആത്മീയമാകാം.
സമൂഹങ്ങളില് മതമൂല്യങ്ങള് പ്രബോധനം ചെയ്ത സകല പ്രവാചകന്മാരും ഭക്ത ജനങ്ങളും , സാമ്പത്തിക മോഹം, ഭ്രാന്ത്, അഹങ്കാരം, മോഷണം, വ്യഭിചാരം തുടങ്ങിയ അപവാദങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് ഖുര് ആന് വെളിപ്പെടുത്തുന്നുണ്ട്. യൂസുഫ്(അ), മൂസ(അ), സുലൈമാന്(അ), മുഹമ്മദ്(സ) എന്നിവരുടെ ജീവിതങ്ങളെല്ലാം ഇത്തരം അപവാദങ്ങളാല് നിര്‍ഭരമാണ്. അത് പോലെ, ഈസ(അ)യുടെ മാതാവ് മര് യം (അ), പ്രവാചക പത്നി ആയിഷ(റ), പ്രവാചകന്റെ സ്വഹാബിമാര് എന്നിവരും അപവാദങ്ങള്‍ക്ക് പാത്രങ്ങളായിട്ടുണ്ട്. എന്നാല്, ഇവരെല്ലാം അപവാദങ്ങളെ നേരിടുമ്പോള്, മാതൃകാപരമായ ക്ഷമയും, വിശ്വാസവും പ്രകടിപ്പിക്കുകയും, അവിശ്വാസികളുടെ യത്നങ്ങളെല്ലാം അവഗണിച്ച് , ദൈവത്തിന്റെ നിര്‍ദ്ദേശാനുസാരം ജീവിതം നയിക്കുകയും സത്യപാതയിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത്തരം നിശ്ചയ ധാര്‍ഡ്യം ഉത്തമ മാതൃകയാണെന്നതില് സംശയമില്ല. അല്ലാഹു പറയുന്നു:
“അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? “
അല് ബഖറ: 214
മറ്റു വാക്കുകളില്, അപവദിക്കപ്പെടുന്നതും, മതമൂല്യങ്ങള് ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദവും, എല്ലാ കാലത്തെയും എല്ലാ രാജ്യത്തെയും വിശ്വാസികള്‍ക്ക് അല്ലാഹു നിശ്ചയിച്ച ഒരു വിധിയാണ് . ഓരോ വിശ്വാസിയും അവിശ്വാസികളില് നിന്ന്, ഉപദ്രവകരമായ വാക്കുകള് കേള്‍ക്കേണ്ടിവരുമെന്നും സാമ്പത്തികമായും ശാരീരികമായും പരീക്ഷിക്കപ്പെടുകയും ചെയ്യുമെന്നും മറ്റൊരു സൂക്തം വ്യക്തമാക്കുന്നു:
‘‘നിങ്ങള്‍ക്കുമുമ്പെ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും..’
ആലു ഇമ്രാന്: 186
ഇത്തരം ഘട്ടങ്ങളില്, പൂര്‍വ്വ വിശ്വസികള് പ്രകടിപ്പിച്ച അതേ വിശ്വാസവും ആത്മാര്‍ത്ഥതയും ദൃഡനിശ്ചയവും പ്രകടിപ്പിക്കാന് വിശ്വാസികള് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. തദ്വാരാ, ഖുര് ആന് പറയുന്ന പരീക്ഷണങ്ങള്‍ക്ക് വിധേയരാകുമ്പോള് അമ്പരക്കുകയോ, നിരാശപ്പെടുകയോ ചെയ്യുകയില്ല, പ്രത്യുത, അപവാദക്കാരെ അമ്പരപ്പിച്ചു കൊണ്ട്, കൂടുതല് ആവേശവും സന്തോഷവും പ്രകടിപ്പിക്കുകയായിരിക്കും അവര് ചെയ്യുക.
അത് പോലെ, വിശ്വാസികള് അപവദിക്കപ്പെടുമ്പോള്, സഹ വിശ്വാസികള് ക്ഷമയോടും സന്തോഷത്തോടും അത് സ്വീകരിക്കുകയും അല്ലാഹുവില് ഭരമേല്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ സഹോദരന് അല്ലെങ്കില് സഹോദരി, ക്ഷമ പ്രകടിപ്പിക്കുന്നുവെങ്കില് അവര്‍ക്ക് ഇഹലോകത്ത് ദൈവാനുഗ്രഹവും അവന്റെ ഔദാര്യവും പരലോകത്ത് ദൈവ പ്രീതിയും സ്വര്‍ഗ്ഗവും ലഭിക്കുമെന്നും അവര് വിശ്വസിക്കുന്നു.
അപവാദത്തിന്റെ മറ്റൊരു വശം വെളിപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. ‘ നീ വേണ്ടുവോളം ചെളിയെറിഞ്ഞാല്, അതില് നിന്നല്പം ഒട്ടിപ്പിടിക്കു‘മെന്ന സിദ്ധാന്തം വിശ്വാസികളുടെ കാര്യത്തില് പ്രായോഗികമല്ലെന്നതാണത്. പ്രത്യക്ഷത്തില് അതിയായ വിഷമം അനുഭവപ്പെടുമെങ്കിലും, അവര് പരിശുദ്ധരും സദ്സ്വഭാവികളുമാണെന്ന് അവസാനം അറിയപ്പെടും. യൂസുഫും(അ), മര് യമും(അ) ചാരിത്ര്യത്തിന്റെ പ്രതീകങ്ങളായിരുന്നിട്ട് പോലും ഇരുവരിലും അവിഹിത വേഴ്ച ആരോപിക്കപ്പെട്ടുവല്ലൊ. യൂസുഫി(അ)ന്റെ സഹോദരങ്ങള് അദ്ദേഹത്തില് മോഷണക്കുറ്റം പോലും ആരോപിച്ചു. പക്ഷെ പിന്നീട് അദ്ദേഹം സത്യസന്ധനെന്നറിയപ്പെടുക മാത്രമല്ല, ഈജിപ്തിന്റെ ഭണ്ഡാരത്തിന്റെ മേധാവിയായി നിശ്ചയിക്കപ്പെടുകയുമുണ്ടായി.
സുപ്രധാനമായൊരു സത്യമാണ് ഇതെല്ലാം വിളിച്ചോതുന്നത്: വിശ്വാസികള്‍ക്കെതിരെ ആസൂത്രണം ചെയ്യപ്പെടുന്ന ഓരോ ആരോപണ പദ്ധതിയും ചാപിള്ളയായിത്തീരുമെന്നതും ആരോപണത്തിന്റെ ഓരോ അംശവും വിഫലമായി തീരുമെന്നതും അല്ലാഹുവിന്റെ ഒരു ഇച്ഛയാണ്. ഉപദ്രവകരമായ ഓരോ വാക്കും, അത് ഉച്ഛരിക്കുന്നയാള്‍ക്ക് ശിക്ഷയായി മറിയുന്നതാണ്. മറ്റു വാക്കുകളില്, വിശ്വാസികള്‍ക്കെതിരെ നടത്തപ്പെടുന്ന ഓരോ വാക്കുകളും പ്രവൃത്തികളും ക്രൂരതകളും , ഇഹത്തിലും പരത്തിലും , അതിന്റെ ഉടമക്ക് അഗാധ ദു:ഖവും വിഷമവുമായി തീരും. തന്റെ ദൂതന്മാരെയും ഭക്തന്മാരെയും അപവദിച്ചവരെ കാത്തിരിക്കുന്ന വിധിയെ കുറിച്ച് അല്ലാഹു പറയുകയാണ്:
‘അല്ലാഹുവെയും അവന്റെ ദൂതനെയും ദ്രോഹിക്കുന്നവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. നന്നെ നിന്ദ്യമായ ശിക്ഷ അവര്‍ക്കായി തയ്യാറാക്കിവെച്ചിട്ടുണ്ട്.
സത്യവിശ്വാസികളെയും വിശ്വാസിനികളെയും, അവര്‍ തെറ്റൊന്നും ചെയ്യാതിരിക്കെ ദ്രോഹിക്കുന്നവര്‍ കള്ളവാര്‍ത്ത ചമച്ചവരത്രെ. പ്രകടമായ കുറ്റം ചെയ്തവരും
‘അല് അഹ്സാബ്: 57 - 58
അവിശ്വാസികളുടെ ശത്രുത
ആളുകള്‍ക്ക് ദൈവിക സന്ദേശമെത്തിക്കുക, സദ്കര്‍മ്മങ്ങളനുഷ്ടിക്കാന് കല്പിക്കുക, ദുഷ്കര്‍മ്മങ്ങള് നിരോധിക്കുക എന്നീ കാര്യങ്ങള് ചരിത്രത്തിലുടനീളം പ്രവാചകന്മാരുടെ ബാധ്യതയായിരുന്നു. അവരുടെ അഭാവത്തില്, ആത്മാര്‍ത്ഥതയുള്ള ദൃഡവിശ്വാസികള്, ദൈവ പ്രീതിയും കാരുണ്യവും സ്വര്‍ഗ്ഗവും കാംക്ഷിച്ചുകൊണ്ട്, ഈ കര്‍ത്തവ്യം നിര്‍വ്വഹിച്ചു പോന്നു. എന്നാല്, ചരിത്രത്തിലുടനീളം, ഇത്തരമാളുകള് വാചികവും ശാരീരികവുമായ ദ്രോഹങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടിരുന്നു. പലപ്പോഴും വധ ഭീഷണി വരെ ഉണ്ടായിട്ടുണ്ട്. ഭൌതികമായ താല്പര്യങ്ങളൊന്നുമില്ലാത്ത അവര് സ്വാര്‍ത്ഥതയോടെ ഒരിക്കലും ആരെയും സമീപിച്ചിരുന്നില്ല. അവര് നിസ്വാര്‍ത്ഥരും വിനയാന്വിതരുമായിരുന്നു. എന്നിട്ടും ചിലയാളുകളില് നിന്നവര് ശത്രുതയും അക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മുങ്കാല ഉദാഹരണങ്ങള് നല്‍കിക്കൊണ്ട്, തങ്ങളീ ചെയ്യുന്നതെന്തിന്നു വേണ്ടിയാണെന്ന് വിശദീകരിച്ചു ഇവരുടെ തനിനിറം ഖുര് ആന് വ്യ്ക്തമാക്കുന്നുണ്ട്.
അല്ലാഹുവോടും അവന്റെ മതത്തോടുമുള്ള ശത്രുതയാണീ വിരോധത്തിന്റെ അടിസ്ഥാനകാരണമെന്ന് ഖുര് ആന് വെളിപ്പെടുത്തുന്നു. തങ്ങളെ സൃഷ്ടിക്കുകയും ഇല്ലായ്മയില് നിന്നുയിര് നല്‍കുകയും പിന്നെ അനന്തമായ ആഹാര മാര്‍ഗ്ഗങ്ങള് നല്‍കുകയും ചെയ്ത, സര്‍വ്വ ശക്തനായ സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കാന് അവരുടെ അഹന്ത അവരെ അനുവധിക്കുന്നില്ല. ജീവിതത്തോടുള്ള ആവേശവും പരലോകത്തെക്കാള് ഭൌതികലോകത്തോടുള്ള ഭ്രമവും, ദൈവ വിശ്വാസം തങ്ങളിലേല്പിക്കുന്ന ഉത്തരവാദിത്തത്തില് നിന്നു രക്ഷപ്പെടാനവര് ആഗ്രഹിക്കുന്നുവെന്നതാണീ നിഷേധത്തെ തിരഞ്ഞെടുക്കനവര്‍ക്ക് പ്രചോദനമായത്. തങ്ങളാരോടെങ്കിലും ഉത്തരം പറയേണ്ടവരാണെന്ന ചിന്തയെ അവര് ഇഷ്ടപ്പെടുന്നില്ല; തങ്ങളുടെ ദുഷ്കൃത്യങ്ങളുടെയും ധര്‍മ്മച്ഛ്യുതിയുടെയും പേരില് ഒരുനാള് നീതിപീഠത്തിന്നു മുമ്പില് കൊണ്ടുവരപ്പെടുമെന്ന കാര്യം അവര് അവഗണിക്കുന്നു, അതിനാല് തന്നെ, ദൈവം, മതം, വിധിനാള് എന്നിവയെ കുറിച്ച് തങ്ങളെ അനുസ്മരിപ്പിക്കുന്നവരെ അവര് ശത്രുക്കളായി കാണുന്നു.
ഈ ശത്രുത ഫലമായി, വിശ്വാസികളെ തടസ്സപ്പെടുത്താനോ അവരെ പൂര്‍വ്വ മതത്തിലേക്കു തിരിച്ചു കൊണ്ടുവരാനോ അവര് ശ്രമിക്കുന്നു. ഖുര് ആനിക മാര്‍ഗ്ഗ ദര്‍ശനങ്ങളില് നിന്നു വളരെ അകന്നു കഴിയുന്നവര് തങ്ങളുടെ താല്പര്യങ്ങള് നേടിയെടുക്കാന് വിവിധ രീതികളുപയോഗിക്കുമെന്ന് ഖുര് ആനില് നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം. വിശ്വാസികള്‍ക്കെതിരെ ഗൂഡാലോചന നടത്തുക, ഗൂഡ പദ്ധതികളാസൂത്രണം ചെയ്യുക, അവരെ പീഡിപ്പിക്കുക, പരിഹാസം, അപവാദം എന്നിവയിലൂടെ ഉപദ്രവിക്കാന് ശ്രമിക്കുക എന്നിവ ഉദാഹരണങ്ങള്. വിശ്വാസികളെ അപവദിക്കുക വഴി അവരെ വഴി തെറ്റിക്കുകയും ദുര്‍ബ്ബലമാക്കുകയുമാണവരുടെ ഉന്നം. പക്ഷെ, ഇത്തരം ശ്രമങ്ങളൊന്നും ഒരിക്കലും വിജയം കണ്ടിട്ടില്ലെന്ന് ഖുര് ആന് വെളിപ്പെടുത്തുന്നു:
“നിങ്ങള്‍ അവരുടെ പിടിയില്‍ പെട്ടാല്‍ നിങ്ങളോട് കൊടിയ ശത്രുത കാണിക്കുന്നവരാണ് അവര്‍. കയ്യും നാവുമുപയോഗിച്ച് അവര്‍ നിങ്ങളെ ദ്രോഹിക്കും. നിങ്ങള്‍ സത്യനിഷേധികളായിത്തീര്‍ന്നെങ്കില്‍ എന്ന് അവരാഗ്രഹിക്കുന്നു”.
അല് മുംതഹന: 2
ഖുര് ആനിക ഭാഷയില്, ‘കയ്യും നാവുമുപയോഗിച്ച് അവര്‍ നിങ്ങളെ ദ്രോഹിക്കും. നിങ്ങള്‍ സത്യനിഷേധികളായിത്തീര്‍ന്നെങ്കില്‍ എന്ന് അവരാഗ്രഹിക്കുന്നു” വെന്ന് പറഞ്ഞ വയാണ് ഈ പുസ്തകത്തില് നാം പരിശോധിക്കുന്ന അപവാദങ്ങള്. ആയിരക്കണക്കില് വര്‍ഷങ്ങളിലൂടെ, ഒരു പൈതൃകമെന്നപോലെ, തലമുറ തലമുറയായി കൈമാറ്റം ചെയ്തു കൊണ്ടിരിക്കുന്ന അപവാദമാണ്, ലോകത്ത് അധാര്‍മ്മികതയും അവ്യവസ്ഥിതിയും പ്രചരിപ്പിക്കാനാഗ്രഹിക്കുന്നവര് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന രീതിയെന്ന്, തുടര്‍ന്നുവരുന്ന താളുകളില് നമുക്ക് കാണാവുന്നതാണ്. നൂഹ്, സുലൈമാന്, മുഹമ്മദ്, ഇടക്കുള്ള മറ്റു ദൈവ ദൂതന്മാര് തുടങ്ങിയ, മത ഭക്തരും ആത്മാര്‍ത്ഥതയുള്ളവരുമായ എല്ലാ ആളുകള്‍ക്കെതിരെയും ഇത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ ഭക്തരായ അനുയായികളുടെ കാര്യം പറയേണ്ടതുമില്ല. ആനുകാലിക ചരിത്രത്തില്, മഹാ പണ്ഡിതനായ ബദീഉസ്സമാന് സഈദ് നൂര്‍സിയും ഈ തരത്തിലുള്ള ഉപദ്രവത്തിന്ന് വിധേയമാക്കപ്പെട്ടു.
എന്നാല്, അപവാദം പ്രയോഗിച്ച , ഫറവോന്, നമ്രൂദ് അടക്കമുള്ള ആര്‍ക്കും തന്നെ തങ്ങളുടെ ലക്ഷ്യം നേടാന് കഴിഞ്ഞിട്ടില്ല. പ്രവാചകന്റെ പ്രിയപ്പെട്ടവരെ അപവദിച്ചു ഉപദ്രവിക്കാന് ശ്രമിച്ചവരുടെ കാര്യവും ഇത് തന്നെ. തന്റെ യഥാര്‍ത്ഥ ഭക്തരെ കുറിച്ച് നടത്തപ്പെട്ട ആരോപണങ്ങളില് നിന്നെല്ലാം അല്ലാഹു അവരെ മുക്തരാക്കുകയായിരുന്നു. മൂസായുടെ കാര്യം ഉദാഹരണം.
“വിശ്വസിച്ചവരേ, നിങ്ങള്‍ മൂസാക്കു മനോവിഷമമുണ്ടാക്കിയവരെപ്പോലെയാകരുത്. പിന്നെ അല്ലാഹു അദ്ദേഹത്തെ അവരുടെ ദുരാരോപണങ്ങളില്‍നിന്ന് മോചിപ്പിച്ചു. അദ്ദേഹം അല്ലാഹുവിന്റെയടുത്ത് അന്തസ്സുള്ളവനാണ്.
വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക.“
അല് അഹ്സാബ്. 69 – 70
മുസ്ലിംകള്‍ക്കെതിരെ അപവദിച്ചവര് മുമ്പ് വിജയിക്കാത്തത് പോലെ, ഇന്നും പിന്നീടും വിജയിക്കാന് പോകുന്നുമില്ല.
ആദികാല അപവാദകര്‍
അന്ത്യദിനത്തെയും, സ്വര്‍ഗ്ഗ – നരകങ്ങളുടെ അസ്തിത്വത്തെയും കുറിച്ച് സ്വജനതക്ക് മുന്നറിയിപ്പ് നല്‍കാനായി ഓരോ കാലഘട്ടത്തിലും അല്ലഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. ഈ വസ്തുത അല്ലാഹു വ്യക്തമാക്കുന്നു:
“ നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്. മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.“ അല് ഫാതിര്: 24
എന്നാല്, അവരില് വിശ്വസിക്കുകയും അവരുടെ പാത പിന്തുടരുകയും ചെയ്തവര് കേവലം ന്യൂനപക്ഷമായിരുന്നുവെന്നും , ഭൂരിപക്ഷം അവരുടെ സന്ദേശം തള്ളിക്കളയുകയും അവരുടെ ശത്രുക്കളായി മാറുകയുമാണുണ്ടായതെന്നും ഖുര് ആനില് നമുക്ക് വായിക്കാം:
‘-അങ്ങനെ നമ്മുടെ വിധി വന്നു. അടുപ്പില്‍ ഉറവ പൊട്ടി. അപ്പോള്‍ നാം പറഞ്ഞു: "എല്ലാ ജന്തുവര്‍ഗത്തില്‍നിന്നും ഈരണ്ടു ഇണകളെ അതില്‍ കയറ്റുക. നിന്റെ കുടുംബത്തെയും. നേരത്തെ തീരുമാന പ്രഖ്യാപനം ഉണ്ടായവരെയൊഴികെ. വിശ്വസിച്ചവരെയും കയറ്റുക.” വളരെ കുറച്ചു പേരല്ലാതെ അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരായി ഉണ്ടായിരുന്നില്ല.
ഹൂദ് ; 40
“അതല്ല; തങ്ങളുടെ ദൂതനെ പരിചയമില്ലാത്തതിനാലാണോ അവരദ്ദേഹത്തെ തള്ളിപ്പറയുന്നത്? അതുമല്ലെങ്കില്‍ അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ അറിയുക. സത്യസന്ദേശവുമായാണ് അദ്ദേഹം അവരുടെയടുത്ത് വന്നെത്തിയത്. എന്നാല്‍ അവരിലേറെപ്പേരും സത്യത്തെ വെറുക്കുന്നവരാണ്. “ അല് മുഅമിനൂന് : 69 – 70
സാധാരണയില്, ദൈവദൂതന്മാര്‍ക്കെതിരെ എതിര്‍പ്പുകള് ഉദ്ദീപിപ്പിച്ചിരുന്നവര് സമ്പന്നവര്‍ഗ്ഗമായിരുന്നുവെന്നും ഖുര് ആന് വെളിപ്പെടുത്തുന്നുണ്ട് :
“ഇവ്വിധം നാം നിനക്കുമുമ്പ് പല നാടുകളിലേക്കും മുന്നറിയിപ്പുകാരെ അയച്ചു; അപ്പോഴെല്ലാം അവരിലെ സുഖലോലുപര്‍ പറഞ്ഞിരുന്നത് ഇതാണ്: "ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഒരു മാര്‍ഗമവലംബിക്കുന്നവരായി ഞങ്ങള്‍ കണ്ടിട്ടുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാരമ്പര്യം മുറുകെപ്പിടിക്കുകയാണ്."
സുഖ്രുഫ് : 23
“ഏതൊരു നാട്ടിലേക്ക് നാം മുന്നറിയിപ്പുകാരെ അയച്ചുവോ, അപ്പോഴൊക്കെ അവിടങ്ങളിലെ ധൂര്‍ത്തന്മാര്‍ പറഞ്ഞു: "നിങ്ങള്‍ കൊണ്ടുവന്ന സന്ദേശത്തെ ഞങ്ങളിതാ തള്ളിക്കളയുന്നു."
സബഅ :34
അവിശ്വാസികളുടെ സുപ്രധാനമായ രണ്ട് സവിശേഷതകളിലേക്കാണ് ഈ സൂക്തങ്ങള് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് : ഇവര് പ്രമാണി വര്‍ഗ്ഗമായിരുന്നുവെന്നതാണ് ഒന്നാമത്തേത്. തങ്ങളുടെ അപരാധങ്ങള് പ്രവാചക നിഷേധത്തിലേക്ക് നയിച്ചുവെന്നത് രണ്ടാമത്തേതും. സത്യത്തിലേക്ക് അഥവാ ദൈവിക മതത്തിലേക്ക് ആളുകള് നയിക്കപ്പെടുകയും അങ്ങനെ സദ്മാര്‍ഗ്ഗം വ്യാപകമായിത്തീരുകയും ചെയ്യുന്നതോടെ, അമിതമായ ആഗ്രഹത്തോടെ തങ്ങള് കാത്തിരിക്കുന്ന വരുമാനം തങ്ങള്‍ക്ക് നഷ്ടമാകുമെന്ന് മനസ്സിലാക്കിയതിനാലായിരുന്നു അവരീ എതിര്‍പ്പിന്ന് മുന്നോട്ടു വന്നത്.
എന്നാല്, ഇഹലോകം താല്‍കാലികവും വഞ്ചകവുമായ വാസസ്ഥലമാണെന്നും മരണാനന്തര ജീവിതമാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്നും, പണത്തെയോ, സമ്പത്തിനെയോ, മറ്റു ഭൌതിക വസ്തുക്കളെയോ അശ്രയിച്ചല്ല അവിടത്തെ നേട്ടം ലഭിക്കുക, പ്രത്യുത, മനുഷ്യന്റെ സദാചാരവും ദൈവഭക്തിയും അടിസ്ഥാനപ്പെടുത്തിയാണെന്നും, സ്വജനത്തോടും മറ്റു ജനതയോടും അവര് പറഞ്ഞു കൊണ്ടേയിരുന്നു. ഈ സത്യ പ്രഖ്യാപനം അവരെ കോപാകുലരാക്കുകയും അവര് വിശ്വാസികള്‍ക്കെതിരെയിറങ്ങാന് നിമിത്തമാവുകയുമായിരുന്നു. യഥാര്‍ത്ഥത്തില് അവര് വിലമതിക്കുകയും ആഗ്രഹിക്കുകയും ചെയ്ത കാര്യങ്ങള് കേവലം മിഥ്യകള് മാത്രമാണെന്ന് പ്രവാചകന്മാരവരോട് പറഞ്ഞിരുന്നുവെന്നതായിരുന്നു കാരണം. ഈ ജനതയുടെ ഭൌതിക ഭ്രമത്തെ കുറിച്ച് ഖുര് ആന് പറയുന്നതിങ്ങനെയാണ്:
“എന്നാല്‍ ഇക്കൂട്ടര്‍, ക്ഷണികമായ ഐഹിക നേട്ടമാണ് ഇഷ്ടപ്പെടുന്നത്. വരാനിരിക്കുന്ന ഭാരമേറിയ നാളിന്റെ കാര്യമവര്‍ പിറകോട്ട് തട്ടിമാറ്റുന്നു.“
അല് ഇന്‍സാന് : 27
സമ്പന്നവര്‍ഗ്ഗം സാധാരണ അവിശ്വാസികളായി മാറുന്നതിനെക്കുറിച്ച ഒരു സങ്കല്പം ഈ ഭ്രമം നമുക്ക് നല്‍കുന്നുണ്ട്. തങ്ങള്‍ക്ക് സ്വതന്ത്രമായ അധികാരവും, സ്ഥാനവും, സ്വത്തും അല്ലെങ്കില് പ്രശസ്തിയും ഉണ്ടെന്നവര് വിശ്വസിക്കുകയും അല്ലാഹു നിര്‍ണ്ണയിച്ചു കൊടുത്ത പരിധികളില് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നതിനാല്, തങ്ങളിച്ഛിക്കുന്നതെന്തും ചെയ്യാമെന്നും അനന്തരഫലങ്ങളൊന്നും ഭയപ്പെടാനില്ലെന്നും അവര് വിചാരിക്കുകയാണ്. മറുവശത്ത്, ഖുര് ആനിക സദാചാരമാകട്ടെ, അവരുടെ ജീവിത രീതി, വിശ്വാസങ്ങള്, സത്യാസത്യങ്ങളുടെ വിലയിരുത്തലുകള്, സ്വാര്‍ത്ഥ താല്പര്യങ്ങള് എന്നിവയിലെ സഹജമായ ന്യൂനതകള് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല് തന്നെ, ഈ സദാചാരം അനുഷ്ടിക്കുന്നത് തടയാന് തങ്ങളാലാകുന്നതൊക്കെ ചെയ്യാന് അവര് മുതിരുകയാണ്.
അവിശ്വാസികളുടെ തെറ്റായ വിശ്വാസ രീതിയും തെറ്റു ചൂണ്ടി കാണിച്ചവരോടുള്ള അവരുടെ ശക്തമായ കോപവും ഖുര് ആന് വിവരിക്കുന്നതിങ്ങനെ:
“വിശ്വസിച്ചവരേ, നിങ്ങളില്‍ പെട്ടവരെയല്ലാതെ നിങ്ങള്‍ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങള്‍ക്ക് വിപത്തുവരുത്തുന്നതില്‍ അവരൊരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ പ്രയാസപ്പെടുന്നതാണ് അവര്‍ക്കിഷ്ടം. നിങ്ങളോടുള്ള വെറുപ്പ് അവരുടെ വാക്കുകളിലൂടെതന്നെ വെളിവായിട്ടുണ്ട്. അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നത് കൂടുതല്‍ ഭീകരമത്രെ. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ നിരത്തിത്തന്നിരിക്കുന്നു; നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍.
നോക്കൂ, നിങ്ങളുടെ സ്ഥിതി: നിങ്ങളവരെ സ്നേഹിക്കുന്നു. അവരോ നിങ്ങളെ സ്നേഹിക്കുന്നുമില്ല. നിങ്ങള്‍ എല്ലാ വേദങ്ങളിലും വിശ്വസിക്കുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: "ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." നിങ്ങളില്‍നിന്ന് പിരിഞ്ഞുപോയാലോ നിങ്ങളോടുള്ള വെറുപ്പുകാരണം അവര്‍ വിരല്‍ കടിക്കുന്നു. പറയുക: നിങ്ങള്‍ നിങ്ങളുടെ വെറുപ്പുമായി മരിച്ചുകൊള്ളുക. മനസ്സുകളിലുള്ളതൊക്കെയും അല്ലാഹു നന്നായറിയുന്നുണ്ട്.“
ആലു ഇമ്രാന് : 118, 119
ഉപരി സൂചിത വാക്യങ്ങള് വെളിപ്പെടുത്തുന്നത് പോലെ, വിശ്വാസികളെ ഉപദ്രവിക്കാനും നശിപ്പിക്കാനും കഴിവ് കെട്ടവരാക്കാനും തങ്ങളാല് കഴിയുന്ന ഏത് മാര്‍ഗ്ഗവും അവര് സ്വീകരിക്കുന്നു. നാം മുമ്പ് പറഞ്ഞത് പോലെ, തങ്ങളുടെ ലക്ഷ്യസാഫല്യത്തിന്നായി അവര് ഇടക്കിടെ ഏറ്റവും ഉപയോഗിച്ചുകൊണ്ടിരുന്ന മാര്‍ഗ്ഗങ്ങളായിരുന്നു അവര്‍ക്കെതിരായ അപവാദങ്ങളും ആരോപണങ്ങളും.
ഓരോരുത്തരും തങ്ങളെപ്പോലെ സത്യപാതയില് നിന്നകന്നു നില്‍ക്കണമെന്നാണ് അവിശ്വാസികളാഗ്രഹിക്കുന്നത്. അതിനാലും, വിശ്വാസികളുടെ സന്ദേശത്താല് ആളുകള് സ്വാധീനിക്കപ്പെടുന്നത് തടയാനും വിശ്വാസികളെ തരം താഴ്ത്തിക്കെട്ടാനവര് ശ്രമിക്കുന്നു. പക്ഷെ, വിശ്വാസികളാകട്ടെ, ദൈവിക വിശ്വാസത്തില് അചഞ്ചല ചിത്തരായി നിലകൊള്ളുകയും തങ്ങള്‍ക്ക് മാനഹാനി വരുത്തുന്ന സകല പ്രവര്‍ത്തനങ്ങളും വിശ്വാസങ്ങളും വര്‍ജ്ജിക്കുകയും, അല്ലാഹു നിശ്ചയിച്ച പരിധിക്കുള്ളില് കഴിയുകയും സദാ മാന്യമായ പെരുമാറ്റം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. ഇതെക്കുറിച്ചെല്ലാം ബോധ്യമുള്ളതിനാല്, അപവാദങ്ങളിലൂടെയും നുണകളിലൂടെയും വഞ്ചനകളിലൂടെയും മാത്രമെ തങ്ങളുടെ ലക്ഷ്യം നേടാന് കഴിയുകയുള്ളുവെന്നവര് മനസ്സിലാക്കുന്നു. അങ്ങനെ അവര് സമ്മേളിക്കുന്നു; വിശ്വാസികള്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നു. അവര്‍ക്കെതിരെ ഏത് തരത്തിലുള്ള അപവാദം നടത്തണമെന്നു തീരുമാനിക്കുന്നു; ജന ദൃഷ്ടിയില് വിശ്വാസികളെ അപമാനിതരാക്കാന് കഴിയുമെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ നുണ പ്രചാരണം നടത്തുന്നതിന്നായി ഓരോ അംഗങ്ങളെയും പ്രത്യേക ചുമതലകളേല്‍പ്പിക്കുകയും ചെയ്യുന്നു. പക്ഷെ എല്ലാം നിഷ്ഫലം. ഖുര് ആന് പറയുന്നു:
“അപ്രകാരം തന്നെ എല്ലാ നാട്ടിലും കുതന്ത്രങ്ങള്‍ കുത്തിപ്പൊക്കാന്‍ അവിടങ്ങളിലെ തെമ്മാടികളുടെ തലവന്മാരെ നാം ചുമതലപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് തങ്ങള്‍ക്കെതിരെ തന്നെയാണ്. എന്നാല്‍ അതേക്കുറിച്ച് അവരൊട്ടും ബോധവാന്മാരല്ല.“
അല് അന് ആം : 123
ദൈവദൂതന്മാരും വിശ്വാസികളും സഹിക്കേണ്ടി വന്ന ചില അപവാദങ്ങളെ കുറിച്ച് ഖുര് ആന് പറയുന്നുണ്ട്. അവിശ്വാസികള്‍ക്ക് ഒരിക്കലും തങ്ങളുടെ ലക്ഷ്യം നേടാന് കഴിഞ്ഞിട്ടില്ലെന്നും ഇനിയൊരിക്കലും കഴിയുകയില്ലെന്നും മനസ്സിലാക്കാന് യഥാര്‍ത്ഥത്തിലാഗ്രഹിക്കുന്നുവെങ്കില്, ഈ സംഭവങ്ങളും അവയുടെ അനന്തര ഫലങ്ങളും ഓര്‍മ്മിക്കുക പ്രധാനമാണ്. മറ്റു മുസ്ലിംകള്‍ക്കും ഇത്തരമനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കി, അപവാദത്തിന്ന് വിധേയരായി തീര്‍ന്ന ആത്മാര്‍ത്ഥ വിശ്വാസികള്‍ക്ക് പ്രോത്സാഹനം ലഭിക്കാനും അത് സഹായകമാകും.
പൂര്‍വ്വിക വിശ്വാസികള്‍ക്കെതിരായ അപവാദങ്ങള്
പൂര്‍വ്വ പ്രവാചകന്മാരുടെയും വിശ്വാസികളുടെയും ജീവിതങ്ങളെ കുറിച്ച് ഖുര് ആന് വിശദമായി പറയുന്നുവെന്നതില് വലിയ പാഠമുണ്ട്. അല്ലാഹു ഈ വസ്തുത വെളിപ്പെടുത്തുന്നതിങ്ങനെ;
“ അവരുടെ ഈ കഥകളില്‍ ചിന്തിക്കുന്നവര്‍ക്ക്് തീര്‍ച്ചയായും ഗുണപാഠമുണ്ട്. ഇവയൊന്നും കെട്ടിച്ചമച്ചുണ്ടാക്കുന്ന വര്‍ത്തമാനമല്ല. മറിച്ച്, അതിന്റെ മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണവുമാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയും മഹത്തായ അനുഗ്രഹവും.“
യൂസുഫ് : 111
വരും തലമുറക്ക് ചിന്തിക്കാനും പാഠമുള്‍ക്കൊള്ളാനുമാണ് മുങ്കാല അനുഭവങ്ങള് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ഉദാഹരണമായി, പൂര്‍വ്വ പ്രവാചകന്മാരും വിശ്വാസികളും അപവാദങ്ങളെ എങ്ങനെ കൈകാര്യം ചെയ്തുവെന്നതിന്ന് നിരവധി ഉദാഹരണങ്ങള് ഖുര് ആന് നല്‍കുന്നുണ്ട്. ഇവ വായിക്കുന്ന മുസ്ലിംകള് ഇത്തരം അപവാദങ്ങളെ അഭിമുഖീകരിക്കുമ്പോള് അമ്പരക്കുകയൊ, സഹ മുസ്ലിംകളെക്കുറിച്ചു സംശയിക്കുകയോ ചെയ്തു കൂടെന്നും , പ്രത്യുത, ചുരുളഴിക്കപ്പെട്ട സംഭവങ്ങളെയും ശാരീരികവും വാചികവുമായ അക്രമങ്ങളെയും ഖുര് ആനിക തത്വമനുസരിച്ചു വിലയിരുത്തുകയാണ് വേണ്ടതെന്നും, പൂര്‍വ്വ പ്രവാചകന്മാരും വിശ്വാസികളും ക്ഷമയോടും സംയമനത്തോടെയും അവയോട് പ്രതികരിച്ചത് പോലെ, തങ്ങളും, അതേയളവില്, സഹിഷ്ണുതയും ദൈവവിശ്വാസവും പ്രകടിപ്പിക്കണമെന്നും മനസ്സിലാക്കെണ്ടതാണ്.
മാത്രമല്ല, ഇത്തരമനുഭങ്ങള് ഏത് കാലത്തും അവിശ്വാസികളില് നിന്ന് വിശ്വാസികളനുഭവിച്ചു കൊണ്ടിരിക്കുന്നുവെന്നത് ഉണര്‍വ്വും ആവേശവും നല്‍കുന്നതാണ്. കാരണം, ‘അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കണ്ടെത്താനാവില്ല.‘ { അല് അഹ്സാബ് 62} എന്ന് അല്ലാഹു വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഒരു പ്രത്യേക വിശ്വാസിയുടെ കാലത്ത് സംഭവിച്ച സംഭവങ്ങള് അല്ലാഹുവിന്റെ വാക്കിന്റെ സ്ഥിരീകരണവും അതനുഭവിച്ച വിശ്വാസികളുടെ ആത്മാര്‍ത്ഥതയുടെ ചിഹ്നങ്ങളുമാണ്. എന്നാല്, ദൈവദൂതന്മാരും മറ്റു ഭക്തരായ വിശ്വാസികളും പ്രകടിപ്പിച്ച അതേ മികച്ച സ്വഭാവമാണ് മുസ്ലിംകളും പ്രകടിപ്പിക്കുന്നതെന്നതാണ് ഇവിടെ പ്രധാനം.
ഇക്കാരണങ്ങളാല് തന്നെ, ആദി കാല വിശ്വാസികളനുഭവിച്ച അപവാദങ്ങളും ആ വൈയക്തികാക്രമങ്ങളെ അവര് കൈകാര്യം ചെയ്ത യുക്തിപരമായ രീതി, ക്ഷമ, വിശ്വാസം, സഹിഷ്ണുത എന്നിവയും അടുത്ത പേജുകളില് വിവരിക്കും.
മൂസ(അ) നേരിട്ട അപവാദങ്ങള്
ഇസ്രായേലികളിലേക്ക് നിയുക്തനായ പ്രവാചകനായിരുന്നു മൂസ (അ). മറ്റെല്ലാ പ്രവാചകന്മാരെയും അത്മാര്‍ത്ഥ വിശ്വാസികളെയും പോലെ അദ്ദേഹവും അവിശ്വാസികളില് നിന്ന് ശാരീരികവും വാചികവുമായ നിരവധി അക്രമങ്ങള് അനുഭവിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ ജന്മ വേളയില്, ജനസംഖ്യയില് ഭൂരിഭാഗത്തെയും ഫറവോന് പീഡിപ്പിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്, ഒരു മുഴുവന് തലമുറയെ നാശത്തിലേക്ക് എത്തിക്കുന്നതായിരുന്നു അയാളുടെ ക്രൂരത. താഴെ രീതിയിലാണ് ഈ മര്‍ദ്ദന ഭരണത്തെ ഖുര് ആന് വിവരിക്കുന്നത്:
“ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച“.
[ അല് ഖസസ്: 4]
ഫറവോന്റെ പട്ടാളക്കാര് തന്റെ കുഞ്ഞിനെയും കൊന്നു കളയുമെന്ന് മൂസയുടെ മാതാവ് ഭയപ്പെട്ടു. അപ്പോള് മകനെ നൈല് നദിക്കേല്പിച്ചു കൊടുക്കാനായിരുന്നു ദൈവിക കല്പന. അല്ലാഹു നിശ്ചയിച്ച നിയതിയനുസരിച്ച് മൂസാ (അ) കണ്ടെത്തപ്പെടുകയും അദ്ദേഹം ഫറവോന്റെ കൊട്ടാരത്തിലേക്ക് കൊണ്ടു പോകപ്പെടുകയും ചെയ്യുകയായിരുന്നു. തദ്ഫലമായി, അദ്ദേഹം ഫറവോന്റെ കൊട്ടാരത്തില് വളര്‍ന്നു. പക്ഷെ, അദ്ദേഹം പ്രവചകനായി നിയുക്തനായതോടെ ഫറവോന്റെ ശത്രുതക്കും അക്രമാസക്തമായ സമീപനത്തിന്നും വിധേയനാവുകയായിരുന്നു.
ഫറവോന്റെ ശത്രുത
അല്ലാഹുവിന്റെ കല്പനയനുസരിച്ചു മൂസ(അ) ഫറവോന്റെ കൊട്ടാരത്തിലെത്തി അയാളോട് ദൈവാസ്തിക്യത്തെയും യഥാര്‍ത്ഥ മതത്തെയും കുറിച്ചു പ്രസംഗിച്ചു. പക്ഷെ, അക്രമവും നിഷേധവുമായിരുന്നു ഫലം. യഥാര്‍ത്ഥത്തില്, മൂസയോടും അനുയായികളോടും പീഡനത്തിലൂടെ വധ ഭീഷണി മുഴക്കുകയായിരുന്നു അയാള്. ഈ ഭീഷണിക്കു മുമ്പില്, മൂസയുടെ സന്ദേശം സ്വീകരിക്കാന് ഈജിപ്തുകാര് ഭയപ്പെട്ടു. അതിനാല് തന്നെ, അവര് മൂസ(അ)യുടെ പക്ഷം ചേര്‍ന്നില്ല. ചെറിയൊരു സംഘം ചെറുപ്പക്കാര് മാത്രമായിരുന്നു അദ്ദേഹത്തെ പിന്തുടര്‍ന്നതെന്നു ഖുര് ആന് പറയുന്നു:
“മൂസായില്‍ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവരുടെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവര്‍. ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം നടിക്കുന്നവനായിരുന്നു; അതോടൊപ്പം പരിധിവിട്ടവനും.“
യൂനുസ് : 83
“വിശ്വാസികള്‍ക്കെതിരില്‍ സത്യനിഷേധികള്‍ക്ക് അനുകൂലമായ ഒരു പഴുതും അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല.‘ [അന്നിസാ: 141] എന്നു അല്ലാഹു വെളിപ്പെടുത്തിയത് പോലെ, വിശ്വാസികള് പരാജയപ്പെടുകയില്ലെന്ന് തുടക്കത്തില് തന്നെ ഉറപ്പായിരുന്നു. എന്നാല്, പരീക്ഷണങ്ങള്, നിഷേധം, അപവാദം എന്നിവയിലൂടെ വിശ്വാസികളുടെ വിശ്വാസവും ദൈവാശ്രയത്വവും പരീക്ഷിക്കപ്പെടണമെന്നത് ദൈവിക വിധിയാണ്. ഇതെല്ലാം മൂസ(അ)ക്കും അനുയായികള്‍ക്കും സംഭവിച്ചുവെന്നു മാത്രം.
താന് ദൈവമാണെന്നും ജനങ്ങളുടെ കര്‍ത്താവാണെന്നും ഫറവോന്‍ സ്വയം കരുതിയിരുന്നു. അല്ലാഹുവാണ് തങ്ങളുടെ യഥാര്‍ത്ഥ ദൈവമെന്നു ജനങ്ങള് മനസിലാക്കിയാല്, തന്റെ ആധിപത്യം അവരുടെ മേല് അടിച്ചേല്പിക്കാനാവുകയില്ലെന്ന് അയാള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു. അങ്ങനെ, മൂസ(അ)യില് വിശ്വസിക്കുന്നതില് നിന്നും അവരെ തടയാന് അയാള് ശ്രമിച്ചു. മൂസ(അ)യെയും അനുയായികളെയും തരംതാഴ്ത്താന് അപവാദം പറയുകയെന്നപോലെ, വധ ഭീഷണിയും പീഡനവുമായിരുന്നു തദാവശ്യാര്‍ത്ഥം അയാള് സ്വീകരിച്ചിരുന്ന സാധാരണ രീതികള്. ഈ അപവാദങ്ങള് താഴെ പറയുന്നവയായിരുന്നു.
മൂസ(അ) സ്വാര്‍ത്ഥ താല്പര്യവും അധികാരവും ആഗ്രഹിക്കുന്നു
വിശ്വാസികള്‍ക്കെതിരെ അപവാദം ആസൂത്രണം ചെയ്യുമ്പോഴെല്ലാം, സ്വന്തം ദുസ്വഭാവങ്ങളും ദര്‍ശനങ്ങളുമായിരിക്കും അവിശ്വാസികളുടെ പ്രാരംഭ ഘടകം. ഉദാഹരണമായി, മത മൂല്യങ്ങള് വെച്ചു പുലര്‍ത്താത്തവരെ സംബന്ധിച്ചിടത്തൊളം, ഭൌതിക സുഖ് ഭോഗങ്ങളില് അതീവ തല്പരരായിരിക്കും. അത്തരക്കാരുടെ ഒരു മാതൃകയായിരുന്നു ഫറവോന്. ഈജിപ്തിന്റെയും അതിലെ ജനതയുടെയും മുഴു ദൈവമാകാനുള്ള ആഗ്രഹത്തിനടിമപ്പെട്ട അയാള്, ഈ ലക്ഷ്യ സാഫല്യാര്‍ത്ഥം, നിരപരാധികളെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തു കൊണ്ടേയിരുന്നു. തന്റെ തെറ്റായ വിശ്വാസവും അധികാരക്കൊതിയും കാരണം മറ്റുള്ളവരെയും അങ്ങനെയാണയാള് കരുതിയത്. അതിനാല് തന്നെ, മൂസ(അ)ക്കും ഹാറൂനിനും ദൈവ സന്നിധിയിലുള്ള സ്ഥാനവും തന്റെ കൊട്ടാരത്തിലേക്കുള്ള അവരുടെ ആഗമനോദ്ദേശ്യവും എന്തെന്നു വിധിയെഴുതാനയാള്‍ക്ക് കഴിഞ്ഞില്ല.
മൂസ(അ) തന്റെ വാക്ക് വിശ്വസിക്കാന് ജനതയെ ആഹ്വാനം ചെയ്തു. പക്ഷെ, അല്ലാഹുവിന്റെ ആസ്തിക്യവും അനന്തമായ ശക്തിയും അവര്‍ക്ക് പരിചയപ്പെടുത്തുകയും മത മൂല്യങ്ങള് പഠിപ്പിച്ചുകൊടുക്കുകയും, വെളിച്ചവും യഥാര്‍ത്ഥ മാര്‍ഗ്ഗ ദര്‍ശനവും കണ്ടെത്താനവരെ സഹായിക്കുകയും മാത്രമായിരുന്നു അത് കൊണ്ടദ്ദേഹത്തിന്റെ ലക്ഷ്യം. മറുവശത്ത്, ഫറവോനും കിങ്കരന്മാരും , മൂസ(അ) തേടുന്നത് അധികാരമാണെന്ന് വിശ്വസിക്കുകയും അതിനാല് തന്നെ അദ്ദേഹത്തെ രാഷ്ട്രീയ പ്രതിയോഗിയായി കാണുകയുമായിരുന്നു. അവര് മൂസ്(അ)ക്കും അനുയായികള്‍ക്കുമെതിരെ നടത്തിയ ആരോപണങ്ങളെന്തായിരുന്നുവെന്ന് ഖുര് ആന് വെളിപ്പെടുത്തുന്നതിങ്ങനെ:
“അവര്‍ പറഞ്ഞു: "ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഏതൊരു മാര്‍ഗം മുറുകെപ്പിടിക്കുന്നതായി ഞങ്ങള്‍ കണ്ടുവോ അതില്‍നിന്ന് ഞങ്ങളെ തെറ്റിച്ചുകളയാനാണോ നീ ഞങ്ങളുടെയടുത്ത് വന്നത്? ഭൂമിയില്‍ നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും? എന്നാല്‍ ഞങ്ങളൊരിക്കലും നിങ്ങളിരുവരിലും വിശ്വസിക്കുന്നവരാവുകയില്ല.”
യൂനുസ് : 78
യഥാര്‍ത്ഥത്തില്, മറ്റു പ്രവാചകന്മാരെയും അത്മാര്‍ത്ഥ വിശ്വാസികളെയും പോലെ മൂസ(അ)യും ഹാറൂനും ഭൌതിക നേട്ടങ്ങളും പദവിയുമാഗ്രഹിച്ചിരുന്നില്ല. ഒരു പ്രതിഫലവും അവര് ആവശ്യപ്പെട്ടിരുന്നില്ല. ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും പരലോകത്തെക്കുറിച്ചു അനുസ്മരിപ്പിക്കുകയും വഴി അല്ലാഹുവിന്റെ പ്രീതിയും അനുകമ്പയും സ്വര്‍ഗ്ഗവും മാത്രമായിരുന്നു അവര് കാംക്ഷിച്ചിരുന്നത്. തന്റെ പ്രീതിയാഗ്രഹിച്ച ദാസനാണ് മൂസ (അ)യെന്ന് അല്ലാഹു പറയുന്നു;
“ഈ വേദപുസ്തകത്തില്‍ മൂസയുടെ കഥയും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.‘
മര്‍യം: 51
മൂസ(അ)യും ഹാറൂനും അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച ദാസന്മാരായ്രുന്നുവെന്ന് മറ്റു സൂക്തങ്ങള് വ്യക്തമാക്കുന്നു:
“നിശ്ചയമായും മൂസായോടും ഹാറൂനോടും നാം അളവറ്റ ഔദാര്യം കാണിച്ചു.
അവരിരുവരെയും അവരുടെ ജനതയെയും കൊടുംവിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
അവരെ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായിത്തീര്‍ന്നു.
അവരിരുവര്‍ക്കും സത്യം വേര്‍തിരിച്ചു കാണിക്കുന്ന വേദപുസ്തകം നല്‍കി.
ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.
പിന്മുറക്കാരില്‍ നാം അവരുടെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.
മൂസായ്ക്കും ഹാറൂന്നും സമാധാനം!
അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്മാരില്‍ പെട്ടവരായിരുന്നു. “
അസ്സ്വാഫാത് : 114 – 122
‘ജനങ്ങളുടെ സുരക്ഷയും സമാധാനവും അപകടപ്പെടുത്തുന്നു‘
ഓരോ സന്ദര്‍ഭത്തിലും, മൂസ(അ)യും ഹാറൂനും ഈജിപ്തിന്നും ഈജിപ്തുകാര്‍ക്കും വലിയൊരപകടമാണെന്ന് ചിത്ര്രികരിക്കുകയായിരുന്നു ഫറവോന്റെ മറ്റൊരു തന്ത്രം. മൂസ(അ)ക്കെതിരെ ജനങ്ങളെ പ്രകോപിതരാക്കുകയായിരുന്നു അടിസ്ത്ഥാനരഹിതമായ ഈ ആരോപണത്തിലൂടെ ഫറവോന് ലക്ഷ്യമിട്ടിരുന്നത്. ‘നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറന്തള്ളാനാണിവനുദ്ദേശിക്കുന്നത്.‘ എന്ന് വരെ അയാള് ആരോപിക്കുകയുണ്ടായി. ഫറവോന്റെ സംസാരം അല്ലാഹു നമ്മെ അറിയിക്കുന്നതിങ്ങനെ :
‘ഫറവോന്‍ തന്റെ ചുറ്റുമുള്ള പ്രമാണിമാരോടു പറഞ്ഞു: "സംശയമില്ല; ഇവനൊരു പഠിച്ച ജാലവിദ്യക്കാരന്‍ തന്നെ.
"തന്റെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറന്തള്ളാനാണിവനുദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്തു നിര്‍ദേശമാണ് നല്‍കാനുള്ളത്?‘
അശ്ശുഅറാ: 34 – 35
ജനങ്ങളെ സ്വന്തം നാട്ടില് നിന്ന് പുറം തള്ളാനാണ് മൂസ(അ)യും അനുയായികളും ഗൂഡാലോചന നടത്തുന്നതെന്ന് ഫറവോന് ആക്ഷേപിച്ചതായി, മറ്റൊരു സൂക്തത്തില് പറയുന്നു :
‘ഫറവോന്‍ പറഞ്ഞു: "ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിക്കുകയോ? സംശയമില്ല; ഇതൊരു കൊടുംവഞ്ചന തന്നെ. ഇന്നാട്ടുകാരെ ഇവിടെ നിന്ന് പുറത്താക്കാനായി നിങ്ങളിവിടെ വെച്ചു നടത്തിയ ഗൂഢതന്ത്രമാണിത്. അതിനാല്‍ ഇതിന്റെ തിക്ത ഫലം നിങ്ങളിതാ അറിയാന്‍ പോകുന്നു.’
അല് അ അറാഫ്; 123
ഈജിപ്തുകാര് ചെറുക്കേണ്ട രാജ്യദ്രോഹികളാണ് മൂസ(അ)യും അനുയായികളുമെന്ന് ചിത്രീകരിക്കാന് ഫറവോന് ശ്രമിച്ചിരുന്നുവെന്ന് വ്യക്തം. പക്ഷെ, അല്ലാഹു വാഗ്ദാനം ചെയ്തപോലെ, വിശ്വാസികള്‍ക്കെതിരെ നടത്തപ്പെട്ട മറ്റെല്ലാ ഗൂഡാലോചനകളും എന്ന പൊലെ, ഫറവോന്റെ ഗൂഡാലോചനയും ഫലം കണ്ടില്ല.
‘അപ്പോള്‍ അവരുണ്ടാക്കിയ കുതന്ത്രങ്ങളുടെ ദുരന്തങ്ങളില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. ഫറവോന്റെ ആള്‍ക്കാര്‍ കടുത്ത ശിക്ഷാവലയത്തിലകപ്പെടുകയും ചെയ്തു.‘
അല് ഗാഫിര് ; 45
‘മൂസ മാന്ത്രികന്’
അഹന്ത കാരണം ഫറവോന് സത്യ മതത്തെ നിരാകരിക്കുകയായിരുന്നു. അല്ലാഹുവിന്റെ ആസ്തിക്യവും തന്റെ പ്രവാചകത്വവും തെളിയിക്കുന്ന നിരവധി അത്ഭുതങ്ങള്, ദൈവേച്ഛയാല്, അദ്ദേഹം അയാള്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. പക്ഷെ അതെല്ലാം അവഗണിച്ചു കൊണ്ട്, അദ്ദേഹത്തെ അവിശ്വസിക്കുക മാത്രമല്ല, അദ്ദേഹത്തെ മാന്ത്രികനും ആഭിചാരകനുമായി അപവദിച്ചു കൊണ്ട് ജനങ്ങള്‍ക്കിടയില് അദ്ദേഹത്തിന്റെ ദൌത്യം പരാജയപ്പെടുത്താന് ശ്രമിക്കുകയാണ് അയാള് ചെയ്തത്. മൂസയുടെ വാദം തെറ്റാണെന്നും ആളുകളെ കയ്യിലെടുക്കാന് അവന് രൂപം നല്‍കിയ ആഭിചാരമാണ് അവന് കാണിക്കുന്നതെന്നും, തദ്വാരാ, ആളുകളെ ബോധ്യപ്പെടുത്താന് തനിക്കു കഴിയുമെന്നുമാണ് അയാള് ആഗ്രഹിച്ചത്. ഖുര് ആന് പറയുന്നു:
‘ മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി നാം അയക്കുകയുണ്ടായി.
ഫറവോന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുത്തേക്ക്. അപ്പോള്‍ അവര്‍ പറഞ്ഞു: "ഇവന്‍ കള്ളവാദിയായ ജാലവിദ്യക്കാരനാണ്."
അല് ഗാഫിര് : 23 – 24
മൂസ (അ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
‘മൂസാ പറഞ്ഞു: "സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതേപ്പറ്റിയാണോ നിങ്ങളിങ്ങനെ പറയുന്നത്? ഇത് മായാജാലമാണെന്നോ? മായാജാലക്കാര്‍ ഒരിക്കലും വിജയിക്കുകയില്ല.”
യൂനുസ് : 77
മൂസ(അ)ക്കു മുമ്പും പിമ്പും നിരവധി വിശ്വാസികള് നേരിടേണ്ടി വന്നൊരു അപവാദമാണ് ആഭിചാരം. ഈ ആരോപണം നേരിട്ട മറ്റു വിശ്വാസികളെ കുറിച്ച് അടുത്ത അദ്ധ്യായങ്ങളില് നമുക്കു പറയാം.
‘മൂസ നുണയന്’
‘ അങ്ങനെ നമ്മുടെ വളരെ പ്രകടമായ അടയാളങ്ങളുമായി മൂസ അവരുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: "ഇതു കെട്ടിച്ചമച്ച ജാലവിദ്യയല്ലാതൊന്നുമല്ല. നമ്മുടെ പൂര്‍വപിതാക്കളില്‍ ഇങ്ങനെയൊന്ന് നാം കേട്ടിട്ടേയില്ലല്ലോ."
മൂസ പറഞ്ഞു: "എന്റെ നാഥന് നന്നായറിയാം; അവന്റെ അടുത്തുനിന്ന് നേര്‍വഴിയുമായി വന്നത് ആരാണെന്ന്. ഈ ലോകത്തിന്റെ അന്ത്യം ആര്‍ക്കനുകൂലമാകുമെന്നും. തീര്‍ച്ചയായും അതിക്രമികള്‍ വിജയിക്കുകയില്ല."
ഫറവോന്‍ പറഞ്ഞു: "അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല. അതിനാല്‍ ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണ് ചുട്ട് അത്യുന്നതമായ ഒരു ഗോപുരമുണ്ടാക്കുക. മൂസയുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. ഉറപ്പായും അവന്‍ കള്ളം പറയുന്നവനാണെന്ന് ഞാന്‍ കരുതുന്നു."
അല് ഖസസ്; 36 – 38
മൂസ (അ)ക്കും അദ്ദേഹത്തിന്റെ മതത്തിന്നുമെതിരെയുള്ള ഫറവോന്റെ സമീപനം തികച്ചും ചിന്താശൂന്യ്‌വും അനീതിപരവുമായിരുന്നുവെന്നത് തീര്‍ച്ച. ഒരു കടുത്ത അവിശ്വാസിയെ സംബന്ധിച്ചിടത്തോളം, അയാളില് നിന്ന് ദൈവ ദൂതനെതിരെ നാനാവിധ അപവാദങ്ങളുമുണ്ടാവുക, അദ്ദേഹത്തെ പരിഹസിക്കുക പോലും ചെയ്യുക അത്ഭുതമല്ല. ജനങ്ങളില് മൂസയുടെ സ്വാധീനം ദുര്‍ബ്ബലപ്പെടുത്തുക, അദ്ദേഹത്തില് വിശ്വസിക്കുന്നതില് നിന്നവരെ തടയുക എന്നീ കാര്യങ്ങള് നേടുന്നതിന്നായി, അദ്ദേഹം പറയുന്നതെല്ലാം നുണയാണെന്നയാള് നിഷ്കരുണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്, പ്രവാചകന്മാരെ നിഷേധിക്കുകയും അവര്‍ക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെന്തു സംഭവിക്കുന്നുവെന്ന് ഖുര് ആന് പ്രസ്താവിക്കുന്നതിങ്ങനെ:
‘ നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: "നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.” അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്പ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യത്തെ നിഷേധിച്ചുതള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.‘
അന്നഹ് ല് : 36
മുകളില് കൊടുത്ത സൂക്തത്തില് പറയുന്നത് പോലെ, അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സ്നേഹിക്കുകയും ചെയ്യുന്ന സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ ദൈവ ദാസന്മാര്‍ക്കെതിരെ ചെയ്യുന്ന എത് അനീതിയും കാരണം ഇഹലോകത്തും പരലോകത്തും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഫറവോനും കിങ്കരന്മാര്‍ക്കും ഈ ലോകത്ത് സംഭവിച്ചതും അയാളുടെ അന്ത്യവും ഈ പറഞ്ഞതിന്റെ വ്യക്തമായ ഉദാഹരണമാണ്. ഫറവോനും കിങ്കരന്മാര്‍ക്കും ഈ ലോകത്ത് സംഭവിച്ച ദൌര്‍ഭാഗ്യവും ഖുര് ആനില് പറയപ്പെട്ട സംഭവങ്ങളും ഗുണപാഠമായിരിക്കണമെന്ന് ഖുര് ആന് ഉപദേശിക്കുകയാണ്:
‘അവനും അവന്റെ പടയാളികളും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. നമ്മിലേക്ക് മടങ്ങിവരില്ലെന്നാണവര്‍ വിചാരിച്ചത്.
അതിനാല്‍ അവനെയും അവന്റെ പടയാളികളെയും നാം പിടികൂടി കടലിലെറിഞ്ഞു. നോക്കൂ; ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
‘ അല് ഖസസ് :39 – 40
ഫറവോനും കിങ്കരന്മാരും പരലോകത്ത് അനുഭവിക്കാന് പോകുന്ന ശിക്ഷയെ അപേക്ഷിച്ച്, അവര് ഈ ലോകത്ത് അനുഭവിച്ചത് ഒന്നുമല്ലെന്ന കാര്യം ശ്രദ്ധേയമായൊരു വസ്തുതയത്രെ. ദൈവിക സൂക്തങ്ങളുടെയും ദൈവ ദൂതന്മാരുടെയും ദൈവത്തിന്റെ ആതാര്‍ത്ഥ ദാസന്മാരുടെയും നേരെ അഹന്ത കാണിക്കുന്ന, അവര്‍ക്കെതിരെ അപവാദവും ഗൂഡാലൊചനയും നടത്തുന്ന, സത്യമതത്തെ നിഷേധിക്കുകയും ദൈവിക സന്മാര്‍ഗം അവഗണിക്കുകയും ചെയ്യുന്ന , തദ്വാര, തങ്ങളുടെ വ്യാജമായ കുറ്റാരോപണങ്ങള് പ്രചരിപ്പിക്കാന് സൌകര്യം നേടിയെടുക്കുന്ന ആളുകള്‍ക്ക് പരലോകത്ത് അതിക്രൂരമായ ശിക്ഷയായിരിക്കും ലഭിക്കുക.
‘അവരെ നാം നരകത്തിലേക്കു വിളിക്കുന്ന നായകന്മാരാക്കി. ഒന്നുറപ്പ്; ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കൊരു സഹായവും ലഭിക്കുകയില്ല.
ഈ ലോകത്ത് ശാപം അവരെ പിന്തുടരുന്ന അവസ്ഥ നാം ഉണ്ടാക്കി. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഉറപ്പായും അവര്‍ തന്നെയായിരിക്കും അങ്ങേയറ്റം നീചന്മാര്‍.’
അല് ഖസസ് 41 – 42
യൂസുഫ് (അ) നേരിട്ട അപവാദങ്ങള്
ശൈശവത്തില് തന്നെ അപവാദത്തെയും ഗൂഡാലോചനയെയും നേരിട്ട പ്രവാചകനായിരുന്നു യൂസുഫ് (അ). എന്നിട്ടും പരിശുദ്ധവും കുറ്റമറ്റതുമായൊരു സ്വഭാവമായിരുന്നു അദ്ദേഹത്തിന്നുണ്ടായിരുന്നത്. സ്വന്തം കുടുംബം തന്നെയായിരുന്നു അദ്ദേഹത്തോട് ഹീനമായി പെരുമാറിയത്. സഹോദരങ്ങള് ശത്രുതയോടെ അദ്ദേഹത്തിന്നു നേരെ തിരിയുകയും കൊല്ലാന് ശ്രമിക്കുകയുമുണ്ടായി. അഗാധ ഭക്തനും സദാ ദൈവപ്രീതി തേടുകയും ചെയ്തിരുന്ന ഈ പരിശുദ്ധന്നെതിരെ മോഷണം, വ്യഭിചാരം പോലുള്ള ലജ്ജകരമായ ആരോപണങ്ങളായിരുന്നു ഉന്നയിക്കപ്പെട്ടത്. തന്റെ നിരപരാധിത്വം വ്യക്തമായി തെളിഞ്ഞിട്ടും വര്‍ഷങ്ങളോളം അദ്ദേഹം ജയിലില് കഴിയുകയുണ്ടായി. അവിശ്വാസികളുന്നയിച്ച അപവാദങ്ങളായിരുന്നു കാരണം.
ഗവര്‍ണരുടെ പത്നിയുടെ അപവാദം
കുട്ടിക്കാലത്ത് തന്നെ ജ്ഞാനം ലഭിച്ച പ്രവാചകനായിരുന്നു യൂസുഫ് (അ). ശത്രുക്കളായി തീര്‍ന്ന സ്വസഹോദരങ്ങള് കുട്ടിയായിരിക്കെ തന്നെ വധിക്കാനായി കിണറ്റിലെറിയുകയായിരുന്നു. പക്ഷെ, ചില സഞ്ചാരികള് അദ്ദേഹത്തെ കണ്ടെത്തുകയും കിണറ്റില് നിന്നെടുത്തു ഈജിപ്തില് കൊണ്ടു പോയി തുച്ഛ വിലക്ക് അവിടത്തെ ഗവര്‍ണര്‍ക്ക് വില്‍ക്കുകയുമായിരുന്നു. അതി സുന്ദരനായ യൂസുഫി(അ)ന്ന് പ്രായപൂര്‍ത്തിയെത്തി. അദ്ദേഹത്തില് ആകൃഷ്ടയായ ഗവര്‍ണരുടെ പത്നി അദ്ദേഹത്തെ വശീകരിക്കാന് ശ്രമിച്ചു. പക്ഷെ, യൂസുഫ് ഈ നീക്കത്തെ തള്ളിക്കളയുകയായിരുന്നു. ദൈവത്തെ ധിക്കരിക്കാന് തയ്യാറാകാത്ത അദ്ദേഹം അവളില് നിന്ന് രക്ഷപ്പെടാനായി വാതിലിനടുത്തേക്കോടിയെങ്കിലും തിരസ്കരിക്കപ്പെട്ട സ്ത്രീ അവിടെ വെച്ച് അദ്ദേഹത്തെ പിടികൂടുകയാണുണ്ടായത്. അവളുടെ പിടിവലികാരണം അദ്ദേഹത്തിന്റെ കുപ്പായം കീറിപ്പോയി. ഇതിനിടെയാണ് ഗവര്‍ണര് സ്ഥലത്തെത്തുന്നത്. ഉടനെ, തന്റെ കുറ്റം മറച്ചു വെക്കാനായി യൂസുഫി(അ)നെ കുറിച്ച് ഭര്‍ത്താവിനോട് അപവാദം പറയുകയാണ് അയാളുടെ ഭാര്യ് ചെയ്തത്. സംഭവം ഖുര് ആന് വിവരിക്കുന്നതിങ്ങനെ:
അവന്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചപ്പോള്‍ നാമവന് തീരുമാനശക്തിയും അറിവും നല്‍കി. അങ്ങനെയാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
യൂസുഫ് പാര്‍ക്കുന്ന പുരയിലെ പെണ്ണ് അയാളെ വശീകരിക്കാന്‍ ശ്രമിച്ചു. വാതിലുകളടച്ച് അവള്‍ പറഞ്ഞു: "വരൂ.” അവന്‍ പറഞ്ഞു: "അല്ലാഹു ശരണം; അവനാണെന്റെ നാഥന്‍. അവനെനിക്കു നല്ല സ്ഥാനം നല്‍കിയിരിക്കുന്നു. അതിക്രമികള്‍ ഒരിക്കലും വിജയിക്കുകയില്ല.”
അവള്‍ അദ്ദേഹത്തെ കാമിച്ചു. തന്റെ നാഥന്റെ പ്രമാണം കണ്ടിരുന്നില്ലെങ്കില്‍ അദ്ദേഹം അവളെയും കാമിക്കുമായിരുന്നു. അവ്വിധം സംഭവിച്ചത് തിന്മയും നീചകൃത്യവും നാം അദ്ദേഹത്തില്‍ നിന്ന് തട്ടിമാറ്റാനാണ്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരില്‍ പെട്ടവനത്രെ.
അവരിരുവരും വാതില്‍ക്കലേക്കോടി. അവള്‍ പിന്നില്‍ നിന്ന് അദ്ദേഹത്തിന്റെ കുപ്പായം വലിച്ചുകീറി. വാതില്‍ക്കല്‍ അവളുടെ ഭര്‍ത്താവിനെ ഇരുവരും കണ്ടുമുട്ടി. അവള്‍ പറഞ്ഞു: "നിങ്ങളുടെ ഭാര്യയുടെ നേരെ അരുതായ്മ ആഗ്രഹിച്ച ഇയാള്‍ക്കുള്ള ശിക്ഷയെന്താണ്? ഒന്നുകിലവനെ തടവിലിടണം. അല്ലെങ്കില്‍ നോവേറിയ മറ്റെന്തെങ്കിലും ശിക്ഷ നല്‍കണം.”
‘ യൂസുഫ് 22 – 25
‘ അവളാണെന്നെ അശീകരിക്കാന് ശ്രമിച്ചത്’ (യൂസുഫ് ;26) എന്ന് പറഞ്ഞു അദ്ദേഹം സ്വയം പ്രധിരോധനം നടത്തി. അവസാനം ഭാര്യയുടെ ഒരു സുഹൃത്ത് ഇങ്ങനെ ഒരു നിര്‍ദ്ദേശം വെച്ചു:
-യൂസുഫ് പറഞ്ഞു: "അവളാണെന്നെ വശീകരിക്കാന്‍ ശ്രമിച്ചത്.” ആ സ്ത്രീയുടെ ബന്ധുവായ ഒരു സാക്ഷി തെളിവുന്നയിച്ചു: അവന്റെ കുപ്പായം മുന്‍വശത്താണ് കീറിയതെങ്കില്‍ അവള്‍ പറഞ്ഞത് സത്യമാണ്. അവന്‍ കള്ളം പറഞ്ഞവനും.
അഥവാ, അവന്റെ കുപ്പായം പിന്‍വശത്താണ് കീറിയതെങ്കില്‍ അവള്‍ പറഞ്ഞത് കള്ളമാണ്. അവന്‍ സത്യം പറഞ്ഞവനും.”
യൂസുഫ് : 26 – 27
യൂസുഫിന്റെ കുപ്പായം പിന്നിലായിരുന്നു കീറിയിരുന്നത്. അദ്ദേഹത്തിന്റെ വാദം സത്യമാണെന്നും ഗവര്‍ണരുടെ ഭാര്യയോടുള്ള സമീപനത്തില് അദ്ദേഹം പരിശുദ്ധനാണെന്നും അത് വഴി തെളിഞ്ഞു. പക്ഷെ, എന്നിട്ടും അദ്ദേഹം തുറുങ്കിലടക്കപ്പെടുകയായിരുന്നു.
ഉയര്‍ന്ന സ്ഥാനവും പദവിയും മാത്രം ആഗ്രഹിച്ചിരുന്ന ദൈവഭയമില്ലാത്തയാളുകളുടെ ഗൂഡാലോചനക്ക് യൂസുഫ്(അ) ഇരയാവുകയായിരുന്നു. ഒന്നുകില് സ്ത്ര്രിയുടെ ഇംഗിതം, അല്ലെങ്കില് ജയില്, ഇതിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കാനദ്ദേഹം നിര്‍ബന്ധിതനായിരുന്നു. അങ്ങനെ, നിരപരാധിയായ അദ്ദേഹം, താന് ചെയ്യാത്തതും ആളുകള് ഏറ്റവും വെറുക്കുന്നതും ഏറ്റവും ലജ്ജകരവുമായ ഒരു കുറ്റം കൊണ്ട് ആരോപിതനായി തീരുകയാണുണ്ടായത്. അദ്ദേഹം ഉന്നത സ്വാഭവത്തിന്റെ ഉടമയും പരിശുദ്ധനുമായിരുന്നതിനാലാണ് ഈ കുറ്റാരോപണം ഉണ്ടായത്. മുസ്ലിംകള് സത്യപാതയില് നിന്നകന്ന് തെറ്റായ പാത സ്വീകരിക്കുമെന്ന പ്രതീക്ഷയില്, അവര്‍ക്കെതിരെ സാധാരണ പ്രയോഗിക്കപ്പെടുന്നൊരു രീതിയാണിത്.
ഇവിടെ താല്പര്യ ജനകമായ മറ്റൊരു വശമുണ്ട്. തന്നെ വ്യഭിചരിക്കാനും, തദ്വാരാ, മതവിരുദ്ധവും അധാര്‍മ്മികവുമായ പാതകള് അനുധാവനം ചെയ്യാനും യൂസുഫിനെ നിര്‍ബന്ധിക്കാന് ആ സ്ത്രീ ശ്രമിച്ചുവെന്നതാണത്. പക്ഷെ, ഒരചഞ്ചല വിശ്വാസിയായി നിലകോണ്ട് അത് നിരസിക്കയാല് , വ്യഭിചാരിയെന്നാരോപിച്ചു കൊണ്ട് അവള്‍ക്കയാളെ ജയിലലടക്കേണ്ടതുണ്ടായിരുന്നു. അവിശ്വാസികള്, തങ്ങള് ചെയ്തു കൊണ്ടിരിക്കുന്ന അധാര്‍മ്മികതകളും കുറ്റങ്ങളും , പലപ്പോഴും വിസ്വാസികളിലാരോപിക്കുന്നുവെന്ന് ഈ വിവരണങ്ങള് വ്യ്ക്തമാക്കുനു.
തനിക്കെതിരായ ഗൂഡാലോചന യൂസുഫ് മനസ്സിലാക്കിയിരുന്നു. പക്ഷെ, സര്‍വ്വോപരി ദൈവ പ്രീതി കാംക്ഷിച്ചിരുന്ന ഒരു വിശ്വാസിയെന്ന നിലക്ക്, അവിശ്വാസികള് തന്നോടാവശ്യപ്പെടുന്ന അധാര്‍മ്മികത്വങ്ങള് ചെയ്യുന്നതിനേക്കാള് കാരാഗ്രഹ ജീവിതം അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. തദ്ഫലമായി, വര്‍ഷങ്ങളോളം അദ്ദേഹം ജയിലില് തന്നെ കഴിയുകയാണുണ്ടായത്. ദൈവത്തോടുള്ള അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ഖുര് ആന് ഇങ്ങനെ ഉദ്ധരിക്കുന്നു:
‘യൂസുഫ് പറഞ്ഞു: "എന്റെ നാഥാ, ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്കാണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീയെന്നില്‍ നിന്ന് തട്ടിമാറ്റുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍പ്പെട്ടവനായേക്കാം.”
അദ്ദേഹത്തിന്റെ പ്രാര്‍ഥന നാഥന്‍ സ്വീകരിച്ചു. അദ്ദേഹത്തില്‍നിന്ന് അവരുടെ കുതന്ത്രത്തെ അവന്‍ തട്ടിമാറ്റി. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
യൂസുഫ് : 33 – 34
സമൂഹത്തിലെ ശക്തരും അധികാരസ്ഥരുമായ ആളുകളെ നിരാകരിച്ചു കൊണ്ട് കാരാഗ്രഹം സ്വീകരിക്കുകയെന്നത്, ദൈവ പ്രീതി മാത്രം ആശ്രയിക്കുന്ന മനുഷ്യ്യന്റെ സുദൃഡ വിശ്വാസത്തിന്റെ സൂചനയത്രേ.
ഇവിടെ ഒരു വിശകലനം ഉപകാരപ്രദമായിരിക്കും. യൂസുഫ് (അ) അപവദിക്കപ്പെടുകയും ചെയ്യാത്ത കുറ്റത്തിന്റെ പേരില് ശിക്ഷിക്കപ്പെടുകയും ചെയ്തുവല്ലൊ. സുദീര്ഘമായൊരു കാലം അദ്ദേഹം ജയിലില് കഴിഞ്ഞു. ചുറ്റുപാടുള്ളവരുടെ അപമര്യാദക്കും ശത്രുതക്കും അദ്ദേഹം വിധേയനായിത്തീരുകയും ചെയ്തു. തന്റെ കളങ്കം കഴുകിക്കളയാന് ആര്‍ക്കും ഒന്നിന്നും കഴിയുകയില്ലെന്ന് കരുതപ്പെടുകയും ചെയ്തു. വ്യക്തമായ നിരപരാധിത്വം ഉണ്ടായിട്ടും അദ്ദേഹം തുറുങ്കിലടക്കപ്പെട്ടത് അക്കാലത്ത് നിലനിന്നിരുന്ന അനീതിയെയാണ് കുറിക്കുന്നത്. അത് പോലെത്തന്നെ, ഖുര് ആനിക സദാചാരം പിന്തുടരാത്ത ഒരു സമൂഹം, തങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കുന്നവരെ ബഹുമാനിക്കുന്നതെങ്ങനെയെന്നും ഇത് മനസ്സിലാക്കി തരുന്നു. നിരപരാധിത്വത്തിന്ന് വ്യക്തമായ തെളിവുണ്ടായിട്ടും, ഈ അനീതി നടപ്പാക്കാന് ആ ജനം അനുവദിക്കുകയായിരുന്നുവല്ലൊ. അനീതിയാണെന്നറിഞ്ഞിട്ടും, സ്വാര്‍ത്ഥ താല്പര്യം പരിഗണിച്ചു കൊണ്ട്, നിരപരാധിയായ യൂസുഫി(അ)ന്റെ പക്ഷം നില്‍ക്കാന് അവര് മുതിര്‍ന്നില്ലല്ലൊ. അല്ലാഹു പറയുന്നു:
‘പിന്നീട് യൂസുഫിന്റെ നിരപരാധിത്വത്തിന്റെ തെളിവുകള്‍ കണ്ടറിഞ്ഞ ശേഷവും അദ്ദേഹത്തെ നിശ്ചിത അവധിവരെ ജയിലിലടക്കണമെന്ന് അവര്‍ക്ക് തോന്നി.‘
യൂസുഫ്: 35
അങ്ങനെ യൂസുഫ് (അ) ഏതാനും കൊല്ലം ജയിലില് കഴിഞ്ഞു. ഒരു സംഭവം പുറത്തുനിന്ന് എത്രമാത്രം അപരിഹാര്യമെന്ന് തോന്നിയേക്കാമെങ്കിലും , ആന്തരിക ഭാവമറിയുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം , സ്ഥിതി തികച്ചും വ്യത്യസ്ഥമായിരിക്കും. തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വിഷമതകളും അവഗണിച്ചു കൊണ്ട് , വിശ്വാസികള് എല്ലായ്പോഴും അല്ലാഹുവില് ആശ്രയം കണ്ടെത്തുന്നു; അവനെ സ്തുതിക്കുന്നു; നൈരാശ്യത്തിന്ന് അവര് വഴികൊടുക്കുകയില്ല; അവന് സൃഷ്ടിച്ച എല്ലാറ്റിലും നന്മയും ജ്ഞാനവുമുണ്ടെന്നവര് മനസ്സിലാക്കുന്നു; പക്ഷെ, അവിശ്വാസികളെ സംന്ധിച്ചിടത്തോളം യൂസുഫ്(അ) വളരെ പ്രതികൂലമായൊരവസ്ഥയിലാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്, അവസാനം, പരലോകത്തെന്ന പോലെ, ഇഹലോകത്തും അദ്ദേഹത്തിന്നത് നന്മയായി അനുഭവപ്പെടുകയാണുണ്ടായത്.
യൂസുഫിന്റെ ജയില് ജീവിതകാലത്ത് രാജാവിന്നൊരു സ്വപ്നമുണ്ടായി. അത് വ്യാഖ്യാനിക്കാനദ്ദേഹത്തോട് ആവശ്യപ്പെടുകയുണ്ടായി. യൂസുഫി(അ)ന്നോടൊപ്പം കുറെ കാലം അതേ ജയിലില് കഴിഞ്ഞിരുന്ന ഒരു രാജസേവകനായിരുന്നു യൂസുഫിന്ന് സ്വപ്നം വ്യാഖ്യാനിക്കാന് കഴിയുമെന്ന് രാജാവിനെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം, ജയിലില് കഴിയുന്ന യൂസുഫ് (അ) ഓര്‍മ്മിക്കപ്പെടണമെന്നത് ദൈവത്തിന്റെ നിയതിയായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിപരമായ സ്വപ്ന വ്യാഖ്യാനം , അങ്ങനെ രാജശ്രദ്ധയിലെത്തുകയും രാജാവ് അദ്ദേഹത്തെ തന്റെ സന്നിധിയിലെത്തിക്കാന് ഉത്തരവിടുകയുമായിരുന്നു. പക്ഷെ, അതിന്നു മുമ്പായി തന്റെ കേസ് തീര്‍പ്പാക്കപ്പെടണമെന്നദ്ദേഹം ആവശ്യപ്പെടുകയായിരുന്നു:
‘രാജാവ് പറഞ്ഞു: "നിങ്ങള്‍ യൂസുഫിനെ എന്റെ അടുത്തു കൊണ്ടുവരിക.” യൂസുഫിന്റെ അടുത്ത് ദൂതന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: "നീ നിന്റെ യജമാനന്റെ അടുത്തേക്കു തന്നെ തിരിച്ചു പോവുക. എന്നിട്ട് അദ്ദേഹത്തോടു ചോദിക്കുക; സ്വന്തം കൈകള്‍ക്ക് മുറിവുണ്ടാക്കിയ ആ സ്ത്രീകളുടെ സ്ഥിതിയെന്തെന്ന്. എന്റെ നാഥന്‍ അവരുടെ കുതന്ത്രത്തെപ്പറ്റി നന്നായറിയുന്നവനാണ്; തീര്‍ച്ച.”
യൂസുഫ്; 50
ഗവര്‍ണരുടെ പത്നിയടക്കം, സംഭവത്തിന്നു സാക്ഷികളായ എല്ലവരും രാജകല്പന പ്രകാരം കൊട്ടാരത്തിലെത്തുകയും അവരെല്ലാം യൂസുഫി(അ)ന്റെ നിരപരാധിത്തം അംഗീകരിക്കുകയുമായിരുന്നു. അവസാനം അദ്ദേഹം നിരപരാധിയായി പ്രഖ്യാപിക്കപ്പെട്ടു.
‘രാജാവ് സ്ത്രീകളോട് ചോദിച്ചു: "യൂസുഫിനെ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ അനുഭവമെന്തായിരുന്നു?” അവര്‍ പറഞ്ഞു: "മഹത്വം അല്ലാഹുവിനു തന്നെ. യൂസുഫിനെപ്പറ്റി മോശമായതൊന്നും ഞങ്ങള്‍ക്കറിയില്ല.” പ്രഭുവിന്റെ പത്നി പറഞ്ഞു: "ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശപ്പെടുത്താന്‍ സ്വയം ശ്രമിക്കുകയായിരുന്നു. തീര്‍ച്ചയായും അദ്ദേഹം സത്യവാനാണ്.”
യൂസുഫ് : 51
അങ്ങനെ, അദ്ദേഹത്തിന്റെ നിരപരാധിത്തം സംശയരഹിതമായി തെളിയിക്കപ്പെട്ടു.
‘യൂസുഫ് പറഞ്ഞു: "പ്രഭുവില്ലാത്ത നേരത്ത് ഞാനദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയാനാണ് ഞാനങ്ങനെ ചെയ്തത. 4 വഞ്ചകരുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരിക്കലും ലക്ഷ്യത്തിലെത്തിക്കുകയില്ല.
യൂസുഫ് : 52
നിഷിദ്ധ പ്രവൃത്തി ചെയ്യുന്നതിനേക്കാള് വര്‍ഷങ്ങളോളം ജയിലില് കഴിയാന് ഇഷ്ടപ്പെടുക, വ്യഭിചാരാരോപണത്തിന്ന് മുമ്പില് ക്ഷമാശീലനും അചഞ്ചലനുമായി നിലകൊള്ളുക; ഇതെല്ലാം വിശ്വാസികളുടെ മാതൃകായോഗ്യമായ സ്വഭാവങ്ങളുടെ പകര്‍പ്പത്രെ. ജയില് മോചനത്തിന്ന് ശേഷം യൂസുഫി(അ)ന്ന് ഈജിപ്തില് അധികാരം ലഭിക്കുകയായിരുന്നു. തന്റെ മികച്ച സ്വഭാവവും, ദൈവത്തിലുള്ള വിശ്വാസവും അവന്നുള്ള വഴക്കവും അദ്ദേഹം പ്രദര്‍ശിപ്പിച്ചുവെന്നതായിരുന്നു കാരണം. ഇഹലോകത്ത് അദ്ദേഹത്തിന്ന് ലഭിച്ച പ്രതിഫലമായിരുന്നു അത്.
‘അവ്വിധം നാം യൂസുഫിന് അന്നാട്ടില്‍ അദ്ദേഹം ഉദ്ദേശിക്കുന്നിടമെല്ലാം ഉപയോഗിക്കാന്‍ കഴിയുമാറ് സൌകര്യം ചെയ്തുകൊടുത്തു. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം നല്‍കുന്നു. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാമൊട്ടും പാഴാക്കുകയില്ല. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവര്‍ക്ക് പരലോകത്തെ പ്രതിഫലമാണ് ഉത്തമം.‘
യൂസുഫ് : 56 - 57
വിശ്വാസികള്‍ക്കും ആതാര്‍ത്ഥതയുള്ള ദൈവ ദാസ്ര്ക്കുമെതിരെ എന്ത് അപവാദങ്ങളും ഗൂഡാലോചനകളുമുണ്ടായാലും അവസാനം അതില് നിന്നവര് മുക്തരാക്കപ്പെടുമെന്ന് യൂസുഫിന്റെ ജീവിതം തെളിയിക്കുന്നു.
മോഷണാരോപണം
യൂസുഫിനോട് അതിയായ ശത്രുത പുലര്‍ത്തിയിരുന്ന സ്വന്തം സഹോദരങ്ങള്, അദ്ദേഹം കൊച്ചു കുട്ടിയായിരിക്കെ തന്നെ കിണറ്റിലെറിഞ്ഞു കൊല്ലാന് ശ്രമിച്ചതും അങ്ങനെ കുടുംബത്തില് നിന്നും പ്രിയപ്പെട്ടവരില് നിന്നും അകറ്റാന് ശ്രമിച്ചതും ഖുര് ആന് വിവരിക്കുന്നുണ്ട്.
വര്‍ഷങ്ങള് കഴിഞ്ഞു പോയി; യൂസുഫ് (അ) ജയില് മുക്തനാകുകയും ഈജിപ്തിന്റെ ഭണ്ഡാരത്തിന്റെ മേലധികാരിയായി നിശ്ചയിക്കപ്പെടുകയും ചെയ്തു; ഒരു ദിവസം അവര് യൂസുഫി(അ)ന്റെ അടുത്തെത്തുകയാണ്; അദ്ദേഹം തങ്ങളുടെ സഹോദരനാണെന്നറിയാതെയായിരുന്നു അവരുടെ വരവ്; ഭണ്ഡാരത്തില് നിന്നും തങ്ങള്‍ക്കാവശ്യമായ ഭക്ഷണക്കോപ്പുകള് നേടുകയായിരുന്നു ആഗമനോദ്ദേശ്യം; പക്ഷെ സഹോദരങ്ങളെ തിരിച്ചറിഞ്ഞ യൂസുഫ്(അ) തന്റെ കൊച്ചനുജന്ന് താനാരാണെന്ന് വെളിപ്പെടുത്തിക്കൊടുത്തു; സഹോദരങ്ങള് തന്നോട് പ്രവര്‍ത്തിച്ച കുറ്റത്തിന്റെ പേരില് നിരാശപ്പെടേണ്ടെന്ന് അറിയിക്കുകയും ചെയ്തു. തന്റെ ഉടപ്പിറന്ന സഹോദരന് തന്റെ കൂടെ കഴിയണമെന്നദ്ദേഹം ആഗ്രഹിച്ചു; പക്ഷെ, അങ്ങനെ ചെയ്യുന്നതിന്ന് രാജനിയമം അനുകൂലമായിരുന്നില്ല; അതിനാല്, അദ്ദേഹം ഒരു സൂത്രം കണ്ടെത്തുകയായിരുന്നു; ഖുര് ആന് പറയുന്നു:
‘അവര്‍ യൂസുഫിന്റെ സന്നിധിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ അടുത്തുവരുത്തി. എന്നിട്ട് അവനോട് പറഞ്ഞു: "ഞാന്‍ നിന്റെ സഹോദരനാണ്. ഇവര്‍ ചെയ്തുകൂട്ടിയതിനെക്കുറിച്ചൊന്നും നീയിനി ദുഃഖിക്കേണ്ടതില്ല.”
അങ്ങനെ അദ്ദേഹം ചരക്കുകള്‍ ഒരുക്കിക്കൊടുത്തപ്പോള്‍ തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ പാനപാത്രം എടുത്തുവെച്ചു. പിന്നീട് ഒരു വിളംബരക്കാരന്‍ വിളിച്ചുപറഞ്ഞു: "ഹേ, യാത്രാസംഘമേ, നിങ്ങള്‍ കള്ളന്മാരാണ്.”
അവരുടെ നേരെ തിരിഞ്ഞ് യാത്രാസംഘം ചോദിച്ചു: "എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്?”
അവര്‍ പറഞ്ഞു: "രാജാവിന്റെ പാനപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്നുതരുന്നവന് ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം സമ്മാനമായി കിട്ടും.” "ഞാനതിന് 5 ബാധ്യസ്ഥനാണ്.”
യാത്രാസംഘം പറഞ്ഞു: "അല്ലാഹു സത്യം! നിങ്ങള്‍ക്കറിയാമല്ലോ, നാട്ടില്‍ നാശമുണ്ടാക്കാന്‍ വന്നവരല്ല ഞങ്ങള്‍; ഞങ്ങള്‍ കള്ളന്മാരുമല്ല.”
അവര്‍ ചോദിച്ചു: "നിങ്ങള്‍ കള്ളം പറഞ്ഞവരാണെങ്കില്‍ എന്തു ശിക്ഷയാണ് നല്‍കേണ്ടത്?”
യാത്രാസംഘം പറഞ്ഞു: "അതിനുള്ള ശിക്ഷയിതാണ്: ആരുടെ ഭാണ്ഡത്തില്‍ നിന്നാണോ അത് കണ്ടുകിട്ടുന്നത് അവനെ പിടിച്ചുവെക്കണം. അങ്ങനെയാണ് ഞങ്ങള്‍ അക്രമികള്‍ക്ക് ശിക്ഷ നല്‍കാറുള്ളത്.”
യൂസുഫ് തന്റെ സഹോദരന്റെ ഭാണ്ഡം പരിശോധിക്കുന്നതിനു മുമ്പ് അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. അവസാനമത് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് പുറത്തെടുത്തു. അവ്വിധം നാം യൂസുഫിനുവേണ്ടി തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് യൂസുഫിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ സാധിക്കുമായിരുന്നില്ല. നാം ഇച്ഛിക്കുന്നവരെ നാം പല പദവികളിലും ഉയര്‍ത്തുന്നു. അറിവുള്ളവര്‍ക്കെല്ലാം ഉപരിയായി സര്‍വജ്ഞനായി അല്ലാഹുവുണ്ട്.
യൂസുഫ് : 69 - 76
തദ്ഫലമായി, വര്‍ഷങ്ങളോളമായി തനിക്ക് കാണന് കഴിയാതെ പോയ സഹോദരനെ കൂടെ നിറുത്താനദ്ദേഹത്തിന്ന് കഴിഞ്ഞു. പക്ഷെ, ക്രൂരരും അസൂയാലുക്കളുമായ സഹോദരങ്ങള്, തന്റെ അസാന്നിധ്യത്തില്, തന്നെക്കുറിച്ച് അപവാദവും ആരോപണവും ഉന്നയിക്കുകയായിരുന്നു;
‘സഹോദരന്മാര്‍ പറഞ്ഞു: "അവന്‍ കട്ടുവെങ്കില്‍ അവന്റെ സഹോദരനും മുമ്പ് കട്ടിട്ടുണ്ട്.” യൂസുഫ് ഇതൊക്കെ തന്റെ മനസ്സിലൊളിപ്പിച്ചുവെച്ചു. യാഥാര്‍ഥ്യം അവരോട് വെളിപ്പെടുത്തിയില്ല. അദ്ദേഹം ഇത്രമാത്രം പറഞ്ഞു: "നിങ്ങളുടെ നിലപാട് നന്നെ മോശംതന്നെ. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയാവുന്നവനാണ് അല്ലാഹു.”
യൂസുഫ് : 77
ഈ സൂക്തങ്ങള് കാണിക്കുന്നത് പോലെ, അവിശ്വാസികളും കപടവിശ്വാസികളും, വിശ്വാസികളെ അങ്ങേയറ്റം വെറുക്കുകയും, രഹസ്യമായോ പരസ്യമായൊ അവരെ അപമാനിക്കാനും ഉപദ്രവിക്കാനും, ഓരോ സന്ദര്‍ഭവും വിനിയോഗിക്കുകയും ചെയ്യും. പക്ഷെ, ആന്തരിക യാഥാര്‍ത്ഥ്യത്തെക്കുറിച്ചു ബോധമുള്ള വിശ്വാസികളാകട്ടെ, ദൈവേച്ഛയുടെ പേരിലായിരിക്കും എപ്പോഴും വിചിന്തനം നടത്തുക. തദ്വാരാ, നല്ല ഇച്ഛാ ശക്തിയോടും സഹനത്തോടും കൂടിയായിരിക്കും അവര് പ്രതികരിക്കുക. അല്ലാഹു തങ്ങളോടൊപ്പമുണ്ടെന്ന അഗാധ വിശ്വാസമുള്ള അവര്, സദാ അവനെ വഴങ്ങുകയും ആത്മ വിശ്വാസത്തോടെ ജീവിക്കുകയും ചെയ്യുന്നു. ഈ വഴക്കം, വിശ്വാസം, സദാചാരശുദ്ധി എന്നിവയുടെ ഒരു മകുടോദാഹരണമായിരുന്നു യൂസുഫി(അ)ന്റെ ജീവിതം.
മര്‍യമിനെതിരായ അപവാദം
ഖുര് ആന് പരിശോധിച്ചാല്, വിശ്വാസികള്‍ക്കെതിരെ സാധാരണ വിഷയ സംബന്ധമായ അപവാദങ്ങളുന്നയിക്കപ്പെടാറുള്ളാതായി കാണാം. തന്റെ ചാരിത്ര്യം അങ്ങേയറ്റം സംരക്ഷിക്കാന് ശ്രമിച്ച യൂസുഫി(അ)ന്റെ പേരില് അവസാനം ചാരിത്ര്യ രാഹിത്യം ആരോപിക്കപ്പെടുകയാണല്ലോ ഉണ്ടായത്. മറ്റുള്ളവരുടെ ദൃഷ്ടിയില് അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ അല്ലാഹു അദ്ദേഹത്തെ കുറ്റമുക്തനാക്കുകയും അദ്ദേഹത്തിന്റെ നിരപരാധിത്തം പരസ്യമാക്കുകയുമാണുണ്ടായത്.
പൂര്‍വ്വിക വിശ്വാസികള്‍ക്കെതിരെയും സമാനമായ അപവാദമുന്നയിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസം, ആത്മാര്‍ത്ഥത, വിശുദ്ധി, ചാരിത്ര്യം, മികച്ച സ്വഭാവം എന്നിവയുടെ കാര്യത്തില് ഒരു മാതൃകാ വനിതയായി അല്ലാഹു തെരഞ്ഞെടുത്ത ഒരു ഭക്തയായിരുന്നു മര് യം. തനിക്കൊരു കുഞ്ഞുണ്ടാകാന് പോകുന്ന വിവരം മലക്കുകള് അവരെ അറിയിക്കുന്ന കാര്യം ഖുര് ആന് വിവരിക്കുന്നതിങ്ങനെ:
‘മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു.’
ആല് ഇമ്രാന്; 42
കുടുംബം വിട്ടു കിഴക്ക് ദിശയിലേക്ക് പോയ മര്‍യം, തനിക്ക് ദിവ്യ സന്ദേശമെത്തിക്കാനായി ദൈവനിയുക്തനായ ജിബ്രീലിനെ കണ്ടുമുട്ടുന്നത് അതിസുന്ദരനായൊരു പുരുഷനായായിരുന്നു. ഖുര് ആന് പറയുന്നു:
‘ഈ വേദപുസ്തകത്തില്‍ മര്‍യമിന്റെ കാര്യം വിവരിക്കുക. അവര്‍ തന്റെ സ്വന്തക്കാരില്‍ നിന്നകലെ കിഴക്കൊരിടത്ത് കഴിഞ്ഞുകൂടിയ കാലം.
സ്വന്തക്കാരില്‍ നിന്നൊളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി.
അവര്‍ പറഞ്ഞു: "ഞാന്‍ നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ അഭയം തേടുന്നു. നിങ്ങളൊരു ഭക്തനെങ്കില്‍?”
മലക്ക് പറഞ്ഞു: "നിനക്ക് പരിശുദ്ധനായൊരു പുത്രനെ പ്രദാനം ചെയ്യാന്‍ നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.”
അവര്‍ പറഞ്ഞു: "എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.”
മലക്ക് പറഞ്ഞു: "അതൊക്കെ ശരിതന്നെ. എന്നാലും അതുണ്ടാവും. നിന്റെ നാഥന്‍ പറയുന്നു: നമുക്കത് നന്നെ നിസ്സാരമായ കാര്യമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്.”
മര്‍യം : 16 – 21
ദൈവേച്ഛയാല്, മര്‍യം , പിതാവില്ലാതെ ഒരു കുഞ്ഞിന്ന് ജന്മം നല്‍കി. പക്ഷെ, സ്വന്തം ആളുകളുടെയടുത്തേക്ക് തിരിച്ചു ചെന്നപ്പോള് , നീരസത്തോടും വ്യഭിചാരാരോപണത്തോടും കൂടിയായിരുന്നു അവര് സ്വീകരിച്ചത്.
‘പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
"ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.”
മര്‍യം : 27 – 28
പക്ഷെ, സ്വന്തം ആളുകളുടെ ആരോപണങ്ങളും നീരസങ്ങളും അവഹണിച്ചു കൊണ്ട്, അല്ലാഹു സദാ തന്നോടൊപ്പമുണ്ടെന്ന ബോധ്യത്തോടെ, വിശ്വാസത്തില് അചഞ്ചലയായി നിലകൊള്ളൂകയാണവര് ചെയ്തത്. അവരോട് സംസാരിക്കരുതെന്ന ദൈവിക നിര്‍ദ്ദേശം അവര് പാലിച്ചു. തദ്സ്ഥാനത്ത്, തൊട്ടിലില് കിടന്നിരുന്ന പിഞ്ചു കുഞ്ഞായിരുന്നു, അത്ഭുതകരമായ രൂപത്തില് അവരോട് സംസാരിച്ചത്.
സത്യത്തില്, മര്‍യം ഒരു ചരിത്രവനിതയാണെന്നവര്‍ക്കറിയാമായിരുന്നു. പക്ഷെ, തങ്ങളുടെ തെറ്റായ വിശ്വാസങ്ങളുടെ അനുധാവകയല്ലാത്തതിനാല്, അവരരെ വെറുക്കുകയായിരുന്നു. ഈസ(അ) താനൊരു പ്രവാചകനാണെന്ന്, ശിശുവായിരിക്കെ തൊട്ടിലില് വെച്ചു തന്നെ പ്രസ്താവിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മാതാവെന്ന നിലയില്, മര്‍യം ആളുകളുടെ പരിഹാസങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയയാവുകയും ചെയ്തു. എന്നാല്, അവര്‍ക്കെതിരെ അധരവ്യായാമം നടത്തിയ എല്ലാവരും തന്നെ, തങ്ങളുടെ ചെയ്തികള്‍ക്കര്‍ഹമായ ശിക്ഷ ഇഹത്തിലും പരത്തിലും അനുഭവിക്കുകയായിരുന്നു. അങ്ങനെ , അവരുടെ അപവാദാരോപണങ്ങള് വിഫലമായി; മര്‍യമിനെയൊ പുത്രനെയോ ഉപദ്രവിക്കനവര്‍ക്കായില്ല.; അല്ലഹു ആളുകള്‍ക്ക് മുമ്പില് അവരിരുവരുടെയും വിശുദ്ധി വെളിപ്പെടുത്തുകയും ചെയ്തു.ഇന്ന്, എല്ലാ മതവിഭാഗങ്ങളിലെയും ആളുകള് മര്‍യമിനെ അത്യുന്നത പദവിയിലാണ് കാണുന്നത്. ഉദാഹരണമിതാ:
‘ഇംറാന്റെ പുത്രി മര്‍യമിനെയും ഉദാഹരണമായി എടുത്തു കാണിക്കുന്നു. അവര്‍ തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ചു. അപ്പോള്‍ നാം അതില്‍ നമ്മില്‍ നിന്നുള്ള ആത്മാവിനെ ഊതി. അവളോ തന്റെ നാഥനില്‍ നിന്നുള്ള വചനങ്ങളേയും വേദങ്ങളേയും സത്യപ്പെടുത്തി. അവള്‍ ഭക്തരില്‍ പെട്ടവളായിരുന്നു.‘.
തഹ് രീം :12
എന്നാല്, മര്‍യമിനെ അപവദിച്ചവരെ കാത്തിരിക്കുന്ന ദൌര്‍ഭാഗ്യം അറിയുക വളരെ പ്രധാനമാണ്. അക്കാലം മുതല്, ധാരാളം മതവിരുദ്ധര് അവരെയും അവരുടെ ചാരിത്ര്യത്തെയും കുറിച്ച് സംസാരിച്ചിട്ടുണ്ട്. തദ്ഫലമായി,
‘എന്നിട്ടും അവര്‍ കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ.
അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലുമാണത്.
ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്.‘
അന്നിസാ: 155 – 157
വ്യഭിചാരാരോപണം നേരിട്ട വിശ്വാസികള്‍
വിശ്വാസികള്‍ക്കെതിരെ ചാരിത്ര്യസംബന്ധമായ ആരോപണം നബി(സ)യുടെ കാലത്തുമുണ്ടായിട്ടുണ്ട്. യൂസുഫും(അ) മര്‍യമും അനുഭവിച്ചതില് നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല അവ.
ഒരു വിശ്വാസിനിയെ അപവദിക്കുക വഴി ഒരു പറ്റം അവിശ്വാസികള് സ്വയം കുറ്റം ചെയ്യുകയായിരുന്നു. മറ്റൊരാളെ അപവദിക്കുകയും അയാള്‍ക്കെതിരെ നുണ പറയുകയും അവിശ്വാസികളെ സംബന്ധിച്ചിടത്തോളം സുകരമാണെങ്കിലും, അതിന്റെ ശിക്ഷ വളരെ രൂക്ഷമാണ്. സാധാരണയില്, അതെക്കുറിച്ചവര് ബോധവാന്മാരല്ലെന്ന് മാത്രം. അഥവ, ബോധവാന്മാരാണെങ്കില് തന്നെ അത് വളരെ വിദൂരമായാണ് അവര് കണക്കാക്കുക. ഒരു വാക്കും അല്ലാഹു മറക്കുകയില്ലെന്ന് മനസ്സിലാക്കിയാല്, പരിശുദ്ധരും ചാരിത്ര്യശുദ്ധിയുള്ളവരും ആദരണീയരുമായ ആളുകളെ അപമാനിക്കാന് ശ്രമിക്കുന്നവര്, തങ്ങളുടെ കുറ്റങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടുകയും പരലോകത്ത് അവരെ കാത്തിരികുന്ന ദുരിതങ്ങള് കാണിക്കപ്പെടുകയും ചെയ്യുമ്പോള് , കടുത്ത ദു:ഖവും അവര്‍ണ്ണനീയമായ വേദനയുമായിരിക്കും അനുഭവിക്കുക. ചാരിത്ര്യശുദ്ധിയുള്ള വനിതകളെ അപവദിച്ചവര്‍ക്കെന്തു സംഭവിക്കുമെന്ന് അല്ലാഹു പറയുന്നത് കാണുക:
‘പതിവ്രതകളും ദുര്‍ന്നടപടിയെക്കുറിച്ചാലോചിക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെസംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെതന്നെ നാവുകളും കൈകാലുകളും സാക്ഷിനില്‍ക്കുന്ന നാളിലാണ് അതുണ്ടാവുക.
അന്ന് അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ണമായി നല്‍കും. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അന്നറിയും.‘
അന്നൂറ് ; 23 – 25
സുലൈമാന് നബി(അ)ക്കെതിരെ അപവാദങ്ങള്‍
വലിയൊരു സമ്പത്തിന്റെയും അധികാരത്തിന്റെയും ഉടമയായിരുന്നു സുലൈമാനെ(അ)ന്ന് ഖുര് ആന് വിവരിക്കുന്നുണ്ട്. താനാര്‍ജ്ജിച്ച എല്ലാ സമ്പത്തും അധികാരവും ദൈവത്തില് നിന്നുള്ള ദാനവും അനുഗ്രഹവുമാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെ, സദാ സമയവും അവനോട് കൃതജ്ഞത പ്രകാശിപ്പിച്ചിരുന്നു.
ദൈവിക ഗ്രന്ഥം നിഷേധിക്കുന്നവര്, സുലൈമാന്റെ(അ)ഭരണത്തെ കുറിച്ച് പിശാച് പറയുന്നതാണ് വിശ്വസിക്കുന്നതെന്ന് ഖുര് ആന് പറയുന്നു;
‘അവരുടെ അടുത്ത് ദൈവദൂതന്‍ വന്നെത്തി. അദ്ദേഹം അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര്‍ ആ ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. അവര്‍ക്കൊന്നും അറിയാത്തപോലെ.
സുലൈമാന്റെ 25 ആധിപത്യത്തിനെതിരെ പിശാചുക്കള്‍ പറഞ്ഞുപരത്തിയതൊക്കെയും അവര്‍ പിന്‍പറ്റി. യഥാര്‍ഥത്തില്‍ സുലൈമാന്‍ അവിശ്വാസി ആയിട്ടില്ല. അവിശ്വസിച്ചത് ആ പിശാചുക്കളാണ്. അവര്‍ ജനങ്ങള്‍ക്ക് മാരണം പഠിപ്പിക്കുകയായിരുന്നു. ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ മലക്കുകള്‍ക്ക് ഇറക്കിക്കൊടുത്തതിനെയും അവര്‍ പിന്‍പറ്റി. അവരിരുവരും അതാരെയും പഠിപ്പിച്ചിരുന്നില്ല: “ഞങ്ങളൊരു പരീക്ഷണം; അതിനാല്‍ നീ സത്യനിഷേധിയാകരുത്" എന്ന് അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം അവരിരുവരില്‍നിന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍.’
‘ അല് ബഖറ: 101 – 102
അവിശ്വാസികളും അപവാദക്കാരും വിശ്വാസികളുമായി അനുരജ്ഞനമാഗ്രഹിക്കുന്നവരും സുലൈമാന്റെ(അ)ഭരണത്തെ കുറിച്ച് നുണകള് കണ്ടു പിടിക്കുകയായിരുന്നു. അദ്ദേഹം ആഡംബരവും ഗംഭീരവുമായ ജീവിതം തെരഞ്ഞെടുത്തതിനെ കുറിച്ച് നുണകള് പ്രചരിപ്പിക്കപ്പെട്ടതായി ചില ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം നുണകള് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്, അത് കേവലം അപവാദങ്ങള് മാത്രമാണ്. കാരണം, സമ്പത്ത് ഒരു ദൈവിക സമ്മാനമാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അവന്റെ പ്രവാചകനെന്ന നിലയില് തനിക്ക് ലഭിച്ചതിന്റെ പേരില് എപ്പോഴും കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു, അല്ലാഹു ഇച്ഛിച്ച രീതിയില് മാത്രമായിരുന്നു തന്റെ സമ്പത്തും അധികാരവും അദ്ദേഹം വിനിയോഗിച്ചിരുന്നത്.
വിദ്വേഷപരമായ ഈ അപവാദങ്ങള് പ്രചരിപ്പിക്കാനുള്ള യ്ഥാര്‍ത്ഥ കാരണം, മതത്തോടുള്ള അവരുടെ ഭയങ്കര വിദ്വേഷമായിരുന്നു. വിശ്വാസികളെ, പ്രത്യേകിച്ച് പ്രവാചകന്മാരെ, ആഡംബരവും അമിതാഹ്ലാദവും ബാധിച്ച ദുര്‍ബ്ബല വിശ്വാസികളായി ചിത്രീകരിക്കുക, അവരുടെ ചാരിത്ര്യത്തെക്കുറിച്ച് സംശയം ജനിപ്പിക്കുക എന്നിവ സത്യവിശ്വാസത്തില് നിന്നും സത്യം കേള്‍ക്കുന്നതില് നിന്നും ആളുകളെ തടയാന് അവിശ്വാസികള് പ്രയോഗിക്കുന്ന ഒരു രീതിയാണ്. പക്ഷെ, ഇത്തരം ഗൂഡാലോചനകളെ അല്ലാഹു തകര്‍ക്കുകയും വിശ്വാസികളെ കുറ്റമുക്തരാക്കി അവതരിപ്പിക്കുകയും ചെയ്തു പോരികയുമായിരുന്നു.
ക്ഷമയോടും ദൈവവിശ്വാസത്തോടും അവനെ വഴങ്ങിയും, ഇത്തരം അപവാദങ്ങളെ അഭിമുഖീകരിച്ചു വിശ്വാസികള് തങ്ങളുടെ പരലോകത്തെ അന്തസ്സ് വര്‍ദ്ധിപ്പിക്കുകയായിരുന്നു. അവരെ ഉപദ്രവിക്കാനുള്ള ഏതൊരു യത്നവും വിഫലമാകുക മാത്രമല്ല, അതവര്‍ക്ക് ശാശ്വതമായ അനുഗ്രഹവും പ്രതിഫലവും നേടുന്നതിന്ന് സഹായകമാവുകയുമാണുണ്ടായത്.
പരിഹാസവും അപവാദാരോപണങ്ങളും
മുമ്പ് പറഞ്ഞത് പോലെ, സത്യപ്രബോധനത്തില് നിന്നും വിശ്വാസികളെ തടയാന് അവിശ്വാസികള് പരമാവധി ശ്രമിക്കുകയുണ്ടായി. പ്രവാചകന്മാര്‍ക്കും ഭക്തരായ വിശ്വാസികള്‍ക്കുമെതിരെ നടത്തപ്പെട്ട നിരവധി അപവാദങ്ങളെ വിവരിക്കുന്ന ഖുര് ആനിക സൂക്തങ്ങളുടെ ഒരു പട്ടിക ഈ പുസ്തകത്തിലുടനീളം നാം കൊടുക്കുന്നുണ്ട്. ‘നിങ്ങള്‍ക്കുമുമ്പെ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും..’ [ ആലു ഇമ്രാന്. 186] എന്ന് ഖുര് ആന് പറയുന്നത് പോലെ, വിശ്വാസികളെ അപമാനിക്കാന് അവര് രൂപം നല്‍കിയ നുണകള് അടുത്ത താളുകളില് നാം പരിശോധിക്കും. വിദ്വേഷം, അപമാനം, മനോവ്യഥ എന്നിവയിലൂടെ അല്ലാഹുവോടും അവന്റെ മതത്തോടും ശത്രുത പ്രകടിപ്പിക്കുന്നവര് വിജയിക്കുകയില്ലെന്ന് നാം കാണുകയും ചെയ്യും.
അഹങ്കാരാരാരോപണം
വിശ്വാസികള്‍ക്കെതിരെ പതിവായി ആരോപിക്കപ്പെടുന്ന ഒരപവാദമാണ് അഹങ്കാരം. എല്ലാവരാലും വെറുക്കപ്പെടുന്ന ഒരു സ്വഭാവമാണല്ലൊ ഇത്. അതിനാല് തന്നെ, ഈ ആരോപണത്തിന്റെ ലക്ഷ്യവും മുമ്പ് പറഞ്ഞത് തന്നെ: മത സദാചാരം സ്വീകരിക്കുന്നതില് നിന്ന് ആളുകളെ തടയുക. ഇത്തരമാളുകളെ ആളുകള് വെറുക്കുക സ്വാഭാവികമാണല്ലൊ. അവരോട് ബന്ധപ്പെടാനോ താരതമ്യം ചെയ്യപ്പെടാനോ ആരും ഇഷ്ടപ്പെടുകയില്ല. ഈ മന:ശാസ്ത്രം മനസ്സിലാക്കിയ അവിശ്വാസികള്, തങ്ങളുടെ ലക്ഷ്യ സാഫല്യാര്‍ത്ഥം , ഈ ആരോപണം വിശ്വാസികളിലാരോപിക്കുന്നു.
ഇത്തരമൊരാരോപണം അഭിമുഖീകരിച്ച പ്രവാചകനായിരുന്നു സ്വാലിഹ് നബി(അ).
‘സമൂദ് സമുദായം മുന്നറിയിപ്പുകളെ കള്ളമാക്കി തള്ളി.
അങ്ങനെ അവര്‍ ചോദിച്ചു: "നമ്മുടെ കൂട്ടത്തിലെ ഒരു മനുഷ്യനെ നാം പിന്തുടരുകയോ? എങ്കില്‍ നാം വഴികേടിലും ബുദ്ധിശൂന്യതയിലും അകപ്പെട്ടതുതന്നെ.
"നമുക്കിടയില്‍നിന്ന് ഇവന് മാത്രം ഉദ്ബോധനം നല്‍കപ്പെട്ടുവെന്നോ? ഇല്ല; ഇവന്‍ അഹങ്കാരിയായ പെരുങ്കള്ളനാണ്.”
എന്നാല്‍ നാളെ അവരറിയുകതന്നെ ചെയ്യും. ആരാണ് അഹങ്കാരിയായ പെരുങ്കള്ളനെന്ന്.‘
അല് ഖമര് : 23 – 26
ഈ സൂക്തങ്ങള് വെളിപ്പെടുത്തുന്നത് പോലെ, തങ്ങള്‍ക്കിടയില് നിന്നൊരാളെ ഉദ്ബോധനത്തിന്നായി ദൈവം തെരഞ്ഞെടുക്കുന്നത് സഹിക്കാന് സ്വാലിഹ് നബി(അ)യുടെ ജനതക്കായില്ല. അതിനാല് തന്നെ, ദൈവത്തിന്റെ ഉത്തമ ഭക്തനും വിശ്വസ്ഥനും വിനയാന്വിതനുമായ സ്വാലിഹ് നബി(അ)യെ വെറുപ്പോടെയായിരുന്നു അവര് സ്വീകരിച്ചത്. സത്യമതത്തിലേക്കും, ധാര്‍മിക സദാചാരത്തിലേക്കും, സദ് പാന്ഥാവിലേക്കും അദ്ദേഹം അവരെ ക്ഷണിച്ചപ്പോള് അവരദ്ദേഹത്തെ അപവദിക്കുകയായിരുന്നു. കേവലം വാചികമായ ഈ ആക്രമണം താരതമ്യേന നിസ്സാരമായി വിലയിരുത്തപ്പെട്ടേക്കാം. പക്ഷെ, ഇത്തരക്കാര്‍ക്കുള്ള ഭൌതികവും പാരത്രികവുമായ ശിക്ഷകളെക്കുറിച്ച് വിശ്വാസികള് ഓര്‍മ്മിക്കേണ്ടതുണ്ട്. ആര്‍ക്കും രക്ഷപ്പെടാന് കഴിയാത്ത ഖണ്ഡിതമായ ഒരു നിയമമത്രെ ഇത്.
സ്വാലിഹ് നബി(അ)യുടെ ജനതയുടെ അന്ത്യത്തെക്കുറിച്ച് ഖുര് ആന് പറയുന്നു:
‘അപ്പോള്‍ നമ്മുടെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?
നാം അവരുടെമേല്‍ ഒരു ഘോരഗര്‍ജനമയച്ചു. അപ്പോഴവര്‍ കാലിത്തൊഴുത്തിലെ കച്ചിത്തുരുമ്പുകള്‍ പോലെയായി.’
അല് ഖമര് ; 30 - 31
മാനസിക രോഗാരോപണം
അല്ലാഹുവോടും അവന്റെ ദൂതന്മാരോടും ശത്രുത പ്രകടിപ്പിക്കാനായി സത്യനിഷേധികള് എല്ലായ്പോഴും ഈ അപവാദം ആരോപിച്ചിരുന്നു. യൂസുഫ്(അ), മര് യം (അ), നബി(സ)യുടെ സ്വഹാബിമാര് എന്നിവരുടെ ചാരിത്ര്യത്തെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട അപവാദങ്ങള് ഇതെല്ലാം പ്രാചീന അപവാദ രീതികളാണെന്ന് തെളിയിക്കുന്നു. മാനസിക രോഗം – ഭ്രാന്ത് – ആണ് പ്രവാചകന്മാരില് ഉന്നയിക്കപ്പെട്ട മറ്റൊരാരോപണം. മുഹമ്മദ് നബി(സ)യടക്കമുള്ള പല പ്രവാചന്മാരും ഈ അപവാദത്തിന്ന് ഇരകളായിട്ടുണ്ട്. അല്ലാഹുവോടും അവന്റെ മതത്തോടും അവര്‍ക്കുണ്ടായിരുന്ന ഭക്തിയായിരുന്നു കാരണം. ഖുര് ആന് പറയുന്നു:
‘അതല്ല; തങ്ങളുടെ ദൂതനെ പരിചയമില്ലാത്തതിനാലാണോ അവരദ്ദേഹത്തെ തള്ളിപ്പറയുന്നത്?
അതുമല്ലെങ്കില്‍ അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ അറിയുക. സത്യസന്ദേശവുമായാണ് അദ്ദേഹം അവരുടെയടുത്ത് വന്നെത്തിയത്. എന്നാല്‍ അവരിലേറെപ്പേരും സത്യത്തെ വെറുക്കുന്നവരാണ്.
സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശഭൂമികളും അവയിലെല്ലാമുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍, നാം അവര്‍ക്കുള്ള ഉദ്ബോധനവുമായാണ് അവരെ സമീപിച്ചത്. എന്നിട്ടും അവര്‍ തങ്ങള്‍ക്കുള്ള ഉദ്ബോധനം അവഗണിക്കുകയാണുണ്ടായത്.‘
അല് മു’മിനൂന്: 69 – 71
അവിശ്വസികളിലെ ഭൌതിക താല്പര്യങ്ങളും പ്രവാചകന്മാര് കൊണ്ടുവന്ന സത്യവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു ഈ ശത്രുതക്ക് കാരണം. തങ്ങള് സന്ദേശമെത്തിച്ചു കൊടുക്കുന്നതിന്റെ പേരില് പ്രവാചകന്മാര് യാതൊരു പ്രതിഫലവും വാങ്ങിയിരുന്നില്ലെങ്കിലുമവരുടെ ജനങ്ങളിലധികപേരും, തങ്ങളിലിവര് വലിയൊരു ബാധ്യത ഏല്പിച്ചുവെന്നത് പൊലെ, അവരെ തിരസ്കരിക്കാനും വധിക്കാന് പോലും മുതിരുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്, ഈ ഉദ്യമങ്ങളൊന്നും തന്നെ, അവിശ്വാസികളുടെ പാരത്രിക നിയതിയില്, യാതൊരു ഭേദഗതിയും വരുത്തുകയില്ല. അല്ലാഹു പറയുന്നു:
‘അല്ല; നീ അവരോടു വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? എന്നാല്‍ ഓര്‍ക്കുക: നിന്റെ നാഥന്റെ പ്രതിഫലമാണ് മഹത്തരം. അവന്‍ അന്നദാതാക്കളില്‍ അത്യുത്തമന്‍ തന്നെ.
തീര്‍ച്ചയായും നീയവരെ നേര്‍വഴിയിലേക്കാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍, പരലോക വിശ്വാസമില്ലാത്തവര്‍ ആ നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവരാണ്.‘
അല് മു’മിനൂന് ; 72 – 74
പ്രവാചകന്മാരില് ഭ്രാന്ത് ആരോപിക്കുന്നത് ഒരു പാരമ്പര്യമായിത്തന്നെ തുടര്‍ന്നു പോന്നിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സകല പ്രവാചകന്മാരും, അവരുടെ ശേഷം പ്രബോധനം നടത്തിയ വിശ്വാസികളും ഈ അപവാദത്തിന്നിരയായിട്ടുണ്ട്. പക്ഷെ, ഇതെല്ലാം അവഗണിച്ചുകൊണ്ട് ഭക്തരായ ജനത അല്ലാഹുവിന്റെ ശരിയായ പാതയില് തന്നെ ഉറച്ചു നിന്നും പോന്നിട്ടുണ്ട്. ഈ ആരോപണത്തെ കുറിക്കുന്ന ചില സൂക്തങ്ങളാണ് താഴെ:
മുഹമ്മദ് നബി(സ)
‘സത്യനിഷേധികള്‍ പറഞ്ഞു: "ഉദ്ബോധനം ഇറക്കിക്കിട്ടിയവനേ, നീയൊരു ഭ്രാന്തന്‍ തന്നെ.”
അല് ഹിജ്ര് ; 6
‘ഈ ഉദ്ബോധനം കേള്‍ക്കുമ്പോള്‍ സത്യനിഷേധികള്‍ നീ നിന്റെ കാലിടറി വീഴുമാറ് നിന്നെ തുറിച്ചു നോക്കുന്നു. ഇവന്‍ ഒരു മുഴു ഭ്രാന്തന്‍ തന്നെയെന്ന് പുലമ്പുകയും ചെയ്യുന്നു.‘
അല് ഖലം ; 51
‘അപ്പോള്‍ അവരദ്ദേഹത്തെ അവഗണിച്ച് പിന്തിരിയുകയാണുണ്ടായത്. അവരിങ്ങനെ പറയുകയും ചെയ്തു: "ഇവന്‍ പരിശീലനം ലഭിച്ച ഒരു ഭ്രാന്തന്‍ തന്നെ.‘
അദ്ദുഖാന്; 14
ഹൂദ്(അ)
‘അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "നീ വിഡ്ഢിത്തത്തിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. നീ കള്ളം പറയുന്നവന്‍ തന്നെയാണെന്ന് ഞങ്ങള്‍ കരുതുന്നു.”
അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, ഒരു വിഡ്ഢിത്തവും എനിക്കില്ല. എന്നാല്‍ ഓര്‍ക്കുക: ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാണ്.
"ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന നിങ്ങളുടെ ഗുണകാംക്ഷിയാണ് ഞാന്‍.‘
അല് അ’റാഫ്; 66 -68
നൂഹ് (അ)
"ഇയാള്‍ ഭ്രാന്തുബാധിച്ച ഒരാള്‍ മാത്രമാണ്. അതിനാല്‍ ഇയാളുടെ കാര്യത്തില്‍ നിങ്ങള്‍ ഇത്തിരികാലം കാത്തിരിക്കുക.”
നൂഹ് പ്രാര്‍ഥിച്ചു: "എന്റെ നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.”
അല് മു’മിനൂന്: 25 -26
‘ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ഇവ്വിധം സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ നമ്മുടെ ദാസനെ തള്ളിപ്പറഞ്ഞു. ഭ്രാന്തനെന്ന് വിളിച്ചു. വിരട്ടിയോടിക്കുകയും ചെയ്തു‘
അല് ഖമര്: 9
മൂസാ (അ)
“ഫറവോന്‍ പറഞ്ഞു: "നിങ്ങളിലേക്ക് അയക്കപ്പെട്ട നിങ്ങളുടെ ഈ ദൈവദൂതന്‍ ഒരു മുഴുഭ്രാന്തന്‍ തന്നെ; സംശയം വേണ്ടാ.”
അശ്ശുഅറാ‘ : 27
ഉപര്യുക്ത സൂക്തങ്ങള് വ്യക്തമാക്കുന്നത് പോലെ, അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ, അവിശ്വാസികള്, പ്രവാചകന്മാരെ കുറിച്ച് ഭ്രാന്ത്, ബുദ്ധിപരമായ തകരാറ്, ബാധ എന്നീ അപവാദങ്ങള് ഉന്നയിച്ചിരുന്നു. സത്യമതത്തെ തള്ളിക്കളയുക, അത് വഴി, ഇച്ഛാനുസാരമുള്ള ജീവിതം തുടരാനും ദൈവത്തോട് മറുപടി പറയേണ്ടെന്ന് കരുതി സ്വതന്ത്രരായി കഴിയുക എന്നിവയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇത്തരം ആരോപണമുന്നയിക്കപ്പെട്ട വ്യക്തികളെ പിന്തുടരാന് ആരും സന്നദ്ധരാവുകയില്ലെന്ന വിശ്വാസമായിരുന്നു അവര്‍ക്ക് പ്രേരകം.
എന്നാല്, പ്രവാചകന്മാരുടെ പേരില് ഇത്തരമപവാദങ്ങള് ഉന്നയിച്ചവര് എപ്പോഴും ഒരേ ദൌര്‍ഭാഗ്യം തന്നെയാണ് കാണുക. മൂസാ (അ)യില് ഭ്രാന്തും ആഭിചാരവും ആരോപിച്ച ഫറോവക്കെന്തു പറ്റിയെന്ന് ഖുര് ആന് പറയുന്നത് കാണുക:
‘അവന്‍ തന്റെ കഴിവില്‍ ഗര്‍വ് നടിച്ച് പിന്തിരിഞ്ഞു. എന്നിട്ട് പറഞ്ഞു: ഇവനൊരു മായാജാലക്കാരന്‍; അല്ലെങ്കില്‍ ഭ്രാന്തന്‍.
അതിനാല്‍ അവനെയും അവന്റെ പട്ടാളത്തെയും നാം പിടികൂടി. പിന്നെ അവരെയൊക്കെ കടലിലെറിഞ്ഞു. അവന്‍ ആക്ഷേപാര്‍ഹന്‍ തന്നെ.’
അദ്ദാരിയാത്: 39 – 40
‘മതം ദുര്‍വ്യാഖ്യാനം ചെയ്യുന്നു‘
മതം ദുര് വ്യാഖ്യാനം നടത്തുന്നുവെന്ന ആരോപണം പല പ്രവാചകന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഖുര് ആന് പറയൂന്നുണ്ട്. അവിശ്വാസികള് അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നില്ലെങ്കിലും, പ്രവാചകന്മാര് തങ്ങളുടെ പാരമ്പര്യ മതത്തില് വൈകൃതങ്ങള് നിവേശിപ്പിച്ച് തകരാറാക്കാന് ശ്രമിക്കുകയാണെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് , മതഭക്തരായി ചമയാന് ശ്രമിക്കുകയായിരുന്നു. മതപരിവേഷത്തില് സ്വാര്‍ത്ഥതയാഗ്രഹിക്കുന്ന വിശ്വസിക്കാന് കൊള്ളാത്ത ആളുകളാണ് പ്രവാചകന്മാരെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഫറവോനും കിങ്കരന്മാരും മൂസാ(അ)യുടെയും ഹാറൂനി(അ)ന്റെയും കാര്യത്തില് സ്വീകരിച്ചത് ഈ നിലപാടായിരുന്നു.
‘അതിനുശേഷം അവര്‍ പറഞ്ഞു: "ഇവരിരുവരും തനി ജാലവിദ്യക്കാരാണ്. ഇവരുടെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറന്തള്ളാനും നിങ്ങളുടെ ചിട്ടയൊത്ത ജീവിതരീതി തകര്‍ക്കാനുമാണ് ഇവരുദ്ദേശിക്കുന്നത്.
"അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ തന്ത്രങ്ങളൊക്കെയും ഒരുക്കൂട്ടി വെക്കുക. അങ്ങനെ വലിയ സംഘടിതശക്തിയായി രംഗത്തുവരിക. ഓര്‍ക്കുക: ആര്‍ എതിരാളിയെ തോല്‍പിക്കുന്നുവോ അവരിന്ന് വിജയം വരിച്ചതുതന്നെ.”
ത്വാഹാ: 63 – 64
തന്റെ മതവിരുദ്ധവും സ്വേച്ഛാധിപത്യ സ്വഭാവവും അവഗണിച്ചു കൊണ്ട് ഫറവോന് ഇങ്ങനെ പറയുന്നതായി ഖുര് ആന് രേഖപ്പെടുത്തുന്നു:
‘ഫറവോന്‍ പറഞ്ഞു: "എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്റെ നാഥനോട് പ്രാര്‍ഥിച്ചുകൊള്ളട്ടെ. അവന്‍ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.‘
ഗാഫിര് : 26
ഫറവോന് സത്യസന്ധനായിരുന്നില്ലെന്ന് വ്യക്തമാണ്. പക്ഷെ, മൂസാ(അ) മതം വികൃതമാക്കാന് ശ്രമിക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്യുന്നവനാണെന്നും സ്വേച്ഛാധിപതിയാണെന്നും ചിത്രീകരിച്ചു കൊണ്ട് , ജനങ്ങളെ ഉപയോഗപ്പെടുത്താന് ശ്രമിക്കുകയായിരുന്നു.
മറ്റു പ്രവാചകന്മാരെ പോലെത്തന്നെ, നൂഹിനെ(അ)ക്കുറിച്ചും ഈ ആരോപണമുണ്ടായിട്ടുണ്ട്.
‘അദ്ദേഹത്തിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: "നീ വ്യക്തമായ വഴികേടിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.”
അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, എന്നില്‍ വഴികേടൊന്നുമില്ല. ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാകുന്നു.’
അല് അ’റാഫ്: 60 - 61
മതം വികൃതമാക്കുന്നുവെന്ന ഈ ആരോപണം പ്രവാചകന്മാരെയും മറ്റു ഭക്തരായ വിശ്വാസികളെയും കുറിച്ച് അവരുടെ ജനത ഉന്നയിച്ചിരുന്നതായി ഖുര് ആന് പറയുന്നു:
‘അവര്‍ പറഞ്ഞു: "സ്വാലിഹേ, ഇതിനുമുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ ഏറെ വേണ്ടപ്പെട്ടവനായിരുന്നു. നീയിപ്പോള്‍ ഞങ്ങളുടെ പൂര്‍വികര്‍ പൂജിച്ചിരുന്നവയെ ഞങ്ങള്‍ പൂജിക്കുന്നത് വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ സങ്കീര്‍ണമായ സംശയത്തിലാണ്.”
ഹൂദ് ; 62
‘കുറ്റവാളികള്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
അവരുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ പരിഹാസത്തോടെ കണ്ണിറുക്കുമായിരുന്നു.
അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് രസിച്ചുല്ലസിച്ചാണ് തിരിച്ചു ചെന്നിരുന്നത്.
അവര്‍ സത്യവിശ്വാസികളെ കണ്ടാല്‍ പരസ്പരം പറയുമായിരുന്നു: "ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ; തീര്‍ച്ച.‘
അല് മുത്വത്തിഫീന്; 29 - 32
ദൈവ ദൂതന്മാരെ ആക്രമിക്കുകയും ദൈവാസ്തിക്യം നിഷേധിക്കുകയും വിശുദ്ധരും വിശ്വസ്തരും സത്യസന്ധരുമായ മനുഷ്യരെ കുറിച്ച് അപവദിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥത്തില് മതത്തെ വികലമാക്കുന്നവരെന്നത് തീര്‍ച്ച. ഐഹിക ജീവിതത്തില് പൂര്‍ണ്ണമായി ആമഗ്നമായതിനാലും പരലോകം വിസ്മരിച്ചതിനാലും പറയുന്നത് കേള്‍ക്കുന്നത് വിസമ്മതിക്കുന്നതിനാലുമാണ് ഇക്കൂട്ടര് ഇങ്ങനെ ചെയ്യുന്നത്. അല്ലാഹു പറയുന്നു:
‘ഈ ലോകത്ത് കണ്ണു കാണാത്തവനെപ്പോലെ കഴിയുന്നവന്‍ പരലോകത്ത് കണ്ണുപൊട്ടനായിരിക്കും. പറ്റെ വഴി പിഴച്ചവനും.‘
അല് ഇസ്രാ: 72
ആഭിചാരം
ഏത് കാലത്തും എവിടെയും പ്രവാചകന്മാരെ കുറിച്ച് കൂടുതല് ആരോപിക്കപ്പെട്ട ഒരപവാദം ആഭിചാരമായിരുന്നു. ഖുര് ആന് പറയുന്നു:
‘ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവര്‍ക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല.
അവരൊക്കെയും അങ്ങനെ ചെയ്യാന്‍ അന്യോന്യം പറഞ്ഞുറപ്പിച്ചിരിക്കയാണോ? അല്ല; അവരൊക്കെയും അതിക്രമികളായ ജനം തന്നെ.’
അദ്ദാരിയാത്: 52 – 53
ഈ ആരോപണം വഴി ദൈവ ദൂതന്മാരെ ജനം ഭയപ്പെടുകയും അവരെ കൈവെടിയുകയും ചെയ്യുമല്ലോ. മറിച്ച്, ദൈവ ദൂതന്മാരുടെ ആത്മാര്‍ത്ഥവും ബുദ്ധിപൂര്‍വ്വകവുമായ ഉപദേശങ്ങള് കേള്‍ക്കുകയും നിര്‍ദ്ദോഷകരമായ അവരുടെ സ്വഭാവവും മതത്തോടുള്ള അഭിനിവേശവും കണുകയും ചെയ്യുമ്പോള് മനസ്സാക്ഷിയും ബുദ്ധിയുമുള്ള ഏതൊരാളും അവരില് ആകൃഷ്ടരാകുകയും അവരുടെ അനുയായികളായി മാറുകയും ചെയ്യും. അതിനാല്, വിശ്വാസികളുടെ സുദൃഡഭക്തിയെ നിരര്‍ത്ഥകവും അപ്രധാനവുമായി ചിത്രീകരിക്കുകയാണിവര് ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് ഖുര് ആന് നിരവധി ഉദാഹരണങ്ങള് നല്‍കുന്നുണ്ട്.
‘തങ്ങളില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്കു നാം ദിവ്യസന്ദേശം നല്‍കിയത്. ജനങ്ങള്‍ക്കൊരദ്ഭുതമായി തോന്നുന്നോ? ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. സത്യവിശ്വാസികള്‍ക്ക് തങ്ങളുടെ നാഥങ്കല്‍ സത്യത്തിനര്‍ഹമായ പദവിയുണ്ടെന്ന സുവാര്‍ത്ത അറിയിക്കാനും. സത്യനിഷേധികള്‍ പറഞ്ഞു: "ഇയാള്‍ വ്യക്തമായും ഒരു മായാജാലക്കാരന്‍ തന്നെ.”
യൂനുസ് : 2
; തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ തങ്ങളിലേക്കു വന്നത് ഇക്കൂട്ടരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: "ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരന്‍ തന്നെ.
"ഇവന്‍ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? എങ്കിലിത് വല്ലാത്തൊരു വിസ്മയകരമായ കാര്യം തന്നെ!‘
സ്വാദ്: 4 – 5
ദൂതന്മാരെ കുറിച്ച് മയാജാലക്കാരെന്ന അപവാദത്തില് പരിമിതപ്പെടുത്തുന്നില്ല; പ്രത്യുത, പൈശാചിക ബാധയേറ്റവരും ആഭിചാരമേറ്റവരുമായും ഇവര് ആരോപിക്കുന്നു. അങ്ങനെ, അവരുടെ സംസാരങ്ങളെല്ലാം യുക്തിക്കും മനസ്സാക്ഷിക്കും നിരക്കാത്തതാണെന്ന ഒരു ധാരണ സൃഷ്ടിക്കാന് തങ്ങള്‍ക്ക് കഴിയുമെന്നവര് വിശ്വസിക്കുന്നു. തദ്വിഷയകമായ ചില സൂക്തങ്ങള് ഇതാ;
‘നിന്റെ വാക്കുകള്‍ അവര്‍ ചെവികൊടുത്ത് കേള്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണവര്‍ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നതെന്ന് നമുക്ക് നന്നായറിയാം. അവര്‍ സ്വകാര്യം പറയുമ്പോള്‍ എന്താണവര്‍ പറയുന്നതെന്നും. ഈ അക്രമികള്‍ പറഞ്ഞുകൊണ്ടിരുന്നത് “നിങ്ങള്‍ പിന്തുടരുന്നത് മാരണം ബാധിച്ച ഒരു മനുഷ്യനെ മാത്രമാണെ”ന്നാണ്
‘അല് ഇസ്രാ; 47
അവര്‍ പറഞ്ഞു: "നീ മാരണം ബാധിച്ചവന്‍ തന്നെ.
"നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. അതിനാല്‍ നീ എന്തെങ്കിലും അടയാളം കൊണ്ടുവരിക. നീ സത്യവാദിയെങ്കില്‍!”
അശ്ശുഅരാ: 153 – 154
-"അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടുകൊടുക്കുന്നില്ല? അതുമല്ലെങ്കില്‍ എന്തും തിന്നാന്‍കിട്ടുന്ന ഒരു തോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കിക്കൊടുത്തുകൂടേ?” ആ അക്രമികള്‍ പറയുന്നു: "മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്.”
അല് ഫുര്‍ഖാന് : 8
ഇത്തരമാളുകലോടുള്ള അല്ലാഹുവിന്റെ പ്രതികരണം ഇങ്ങനെ:
‘ നോക്കൂ! എവ്വിധമാണ് അവര്‍ നിനക്ക് ഉപമകള്‍ ചമക്കുന്നത്? അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാലവര്‍ക്ക് നേര്‍വഴി പ്രാപിക്കാനാവില്ല’
അല് ഇസ്രാ; 48
‘നോക്കൂ: എങ്ങനെയൊക്കെയാണ് അവര്‍ നിന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്? അങ്ങനെ അവര്‍ തീര്‍ത്തും വഴികേടിലായിരിക്കുന്നു. ഒരു വഴിയും കണ്ടെത്താനവര്‍ക്കു കഴിയുന്നില്ല’.
അല് ഫുര്‍ഖാന്: 9
ക്രോധവും പരിഹാസവും നിറഞ്ഞ വാക്കുകള്‍
ദൈവ ദൂതന്മാരോടൂം അവരുടെ അനുയായികളോടും ക്രൂരമായ അനിഷ്ടം കാണിക്കുകയും , അവര്‍ക്ക് അല്ലാഹു നല്‍കിയ ആത്മീയവും ഭൌതികവുമായ സമ്പത്തിലും സൌന്ദര്യത്തിലും വിരോധം കാണിക്കുകയും ചെയ്യുന്ന അവിശ്വാസികള്, പലപ്പോഴും വളരെ ഉപദ്രവകരവും അപമാനകരവുമായ വാക്കുകളാണ് വിശ്വാസികളോട് പ്രയോഗിക്കുക. ചിലത് ഖുര് ആന് വിവരിക്കുന്നുണ്ട്.
“അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "ഞങ്ങളുടെ നോട്ടത്തില്‍ നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഞങ്ങളിലെ നിസ്സാരന്മാര്‍ മാത്രമാണ്, കാര്യവിചാരമില്ലാതെ നിന്നെ പിന്തുടര്‍ന്നതായി ഞങ്ങള്‍ കാണുന്നത്. ഞങ്ങളെക്കാളേറെ ഒരു ശ്രേഷ്ഠതയും നിങ്ങളില്‍ ഞങ്ങള്‍ കാണുന്നില്ല. മാത്രമല്ല; നിങ്ങള്‍ കള്ളവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു.“
ഹൂദ് ;27
മൂസാ(അ)യോട് ഫറവോന് നടത്തിയ പ്രഭാഷണത്തില് പ്രയോഗിച്ച വിലകുറഞ്ഞതും പ്രകോപനപരവുമായ വാക്കുകള്, മുസ്ലിംകള്‍ക്ക് നേരെയുള്ള അവിശ്വാസികളുടെ ക്രോധത്തെയാണ് അനാവരണം ചെയ്യുന്നത്.
‘ഫറവോന്‍ തന്റെ ജനത്തോട് വിളിച്ചുചോദിച്ചു: "എന്റെ ജനമേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികളൊഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലേ? എന്നിട്ടും നിങ്ങള്‍ കാര്യം കണ്ടറിയുന്നില്ലേ?
"അല്ല, നന്നെ നിസ്സാരനും വ്യക്തമായി സംസാരിക്കാന്‍ പോലും കഴിയാത്തവനുമായ ഇവനെക്കാളുത്തമന്‍ ഞാന്‍ തന്നെയല്ലേ?“
സുഖ്രുഫ്: 51 – 52
മുകള് സൂക്തങ്ങള് വ്യക്തമാക്കിയത് പോലെ, അറുവഷളായ വാക്കുകളാണ് ഫറവോന് ദൈവദൂതനോട് പറഞ്ഞത്. ഭൌതികവും ഐഹികവുമായ മൂല്യങ്ങള് മാത്രം അളവുകോലായി സ്വീകരിച്ചുപോന്ന ഫറവോനെ സംബന്ധിച്ചിടത്തോളം, ഭൌതിക സമ്പത്ത്, പദവി, ജോലി എന്നിവയല്ല മാനുഷിക മേന്മയുടെ അടിസ്ത്ഥാനമെന്ന് മനസ്സിലാക്കാന് മാത്രം ബുദ്ധിമതിയോ, മനസ്സാക്ഷിയുടെ ഉടമയോ ആയിരുന്നില്ല. സമ്പത്തിന്റെയും ഗോത്രത്തിന്റെയും യോഗ്യതയനുസരിച്ചായിരുന്നു ഫറവോന് മനുഷ്യരെ വകതിരിച്ചിരുന്നതെന്നും ശാരീരിക ന്യൂനതയുടെ പേരില് അവരെ പരിഹസിക്കുകപോലും ചെയ്തിരുന്നുവെന്നും അയാളുടെ വാക്കുകളില് നിന്നും അനുമാനിക്കാവുന്നതാണ്.
വിശ്വാസികള്‍ക്കെതിരെ അപവാദം പറഞ്ഞു കൊണ്ടോ, അപമാനിച്ചോ, നുണപറഞ്ഞോ, അവരില് ദു:ഖവും നൈരാശ്യവും വിഷാദവും ഉണ്ടാക്കാന് തങ്ങള്‍ക്ക് സാധിക്കുമെന്ന ഒരബദ്ധ ധാരണ, ചരിത്രത്തിലുടനീളമുള്ള അവിശ്വാസികളിലുണ്ടായിരുന്നു. സത്യത്തില്, വിശ്വാസികളാകട്ടെ, തങ്ങള്‍ക്ക് പരലോകത്തില് തക്കതായ പ്രതിഫലം ലഭിക്കുമെന്ന വിശ്വാസത്തില്, അതിരൂക്ഷമായ ഇത്തരം വാക്കുകളെ പോലും സഹനത്തോടെ നേരിടുകയായിരുന്നു. യഥാര്‍ത്ഥത്തില്, അജ്ഞത കാരണം, അവര്‍ക്ക് പരലോകത്തില്, പ്രതിഫലം സംഭാവന ചെയ്യുകയായിരുന്നു അവിശ്വാസികളെന്നതാണ് വസ്തുത.
അവിശ്വാസികളുടെ നിലവാരത്തിലേക്ക് ആപതിക്കുന്നതില് നിന്നും ഈ സഹനം വിശ്വാസികളെ തടയുകയായിരുന്നു. സത്യത്തില്, വിദ്യാഭ്യാസം തുടര്‍ന്നു കൊണ്ടും സദ്സ്വഭാവവും സദ്ഭാഷണവും പരിരക്ഷിച്ചുകൊണ്ടും സ്വര്‍ഗ്ഗം നേടാനുപയുക്തമായൊരു ആത്മീയ പക്വതയില് അവരെത്തുകയാണുണ്ടായത്. നീതീകരണമില്ലാത്ത ഇത്തരം ആക്രമണങ്ങള്ക്ക് വിധേയമാകുന്നത് തങ്ങളുടെ ആത്മാര്‍ത്ഥതയുടെയും സുദൃഡ വിശ്വാസത്തിന്റെയും സൂചന കൂടിയത്രെ. പൂര്‍വ്വികരായ ആത്മാര്‍ത്ഥ വിശ്വാസികള്ക്കുണ്ടായത് പോലെ, ഒരു പൊതുനിയമമെന്ന നിലക്ക്, അവരും ഇത്തരം ആരോപണങ്ങളിലൂടെ പരീക്ഷിക്കപ്പെടുകയാണ്. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്, ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള് തികച്ചും സംയമനം പ്രദര്‍ശിപ്പിക്കുക അവര്‍ക്കാവശ്യമാണ്.
സമ്പത്തില് വിശ്വാസമര്‍പ്പിക്കുകയും പരലോകം വിസ്മരിക്കുകയും ചെയ്യുന്ന ഫറവോന് പ്രഭൃതികള്‍ക്ക് ഈ യാഥാര്‍ത്ഥ്യം കാണാന് കഴിയുകയില്ല. ഇത്തരക്കാരുടെ അഹന്ത ദുര്‍ബ്ബലമാകുന്നതും പശ്ചാതാപ ബോധം വരുന്നതും മരണം എത്തിക്കഴിഞ്ഞുവെന്ന് അറിയുമ്പോള് മാത്രമായിരിക്കും. അതാണല്ലൊ ഫറവോന്നും സംഭവിച്ചത്. പക്ഷെ, മരണവേളയിലെ പശ്ചാത്താപം പരലോകത്ത് പ്രയോജനകരമായിരിക്കില്ല. അതിനാല് തന്നെ, ഇത്തരക്കാരുടെ അന്ത്യം എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. ആളുകള്‍ക്ക് ഈ ലോകത്തുള്ളവ, അവ ഭൌതികമായിരിക്കട്ടെ അല്ലാതിരിക്കട്ടെ, ശാശ്വതമല്ല. പരലോകത്ത് പ്രയോജനകരവുമല്ല. പ്രത്യുത, തങ്ങളുടെ ദൈവ ഭയവും സദ്കൃത്യങ്ങളും മാത്രമെ അവര്‍ക്ക് ശാശ്വതവും പ്രയോജനകരവുമാവുകയുള്ളു. ഫറവോനെയും , സ്വന്തം ഭൌതിക സമ്പത്തിനാല് വഞ്ചിതരും അന്ധരുമായി, ദൈവദൂതന്മാരെ പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്ത , അയാളുടെ കിങ്കരന്മാരുടെയും ചിന്തോദ്ദീപകമായ വിധിയെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക;
‘അങ്ങനെ ഫറവോന്‍ തന്റെ ജനത്തെ വിഡ്ഢികളാക്കി. അതോടെ അവര്‍ അവനെ അനുസരിച്ചു. അവര്‍ തീര്‍ത്തും അധാര്‍മികരായ ജനതയായിരുന്നു.
അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു. അവരെയൊക്കെ മുക്കിയൊടുക്കി.
അങ്ങനെ അവരെ നാം പിന്‍ഗാമികള്‍ക്ക് ഒരു മാതൃകയാക്കി. ഒപ്പം ഗുണപാഠമാകുന്ന ഒരുദാഹരണവും.‘
സുഖ്രുഫ്: 54 – 56
ഈ സൂക്തം സൂചിപ്പിക്കുന്നത് പോലെ, അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്കെതിരായ ഏത് പ്രവര്‍ത്തിയും അവന്റെ സന്നിധിയില് ശിക്ഷാര്‍ഹമാണ്. ഒരു പക്ഷെ, തങ്ങളുടെ യത്നം വിജയിച്ചേക്കാമെങ്കിലും അല്ലാഹു പൂര്‍ണ്ണ നീതിമാനാണെന്ന് ഇത്തരം കുറ്റം ചെയ്യുന്നവര് ആലോചിക്കേണ്ടതാണ്. അപവാദക്കാരും പ്രജാ പീഡകരും പരലോകത്ത് കണക്ക് ബോധിപ്പിക്കേണ്ടിവരികയും തദാനുസാരം ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇഹലോകത്ത് വെച്ച് വിശ്വാസികള്‍ക്കെതിരെ നിന്ദ്യ വാക്കുകളുപയൊഗിച്ച ക്രൂരജനതക്ക് നരകാഗ്നിയെ നേരിടുമ്പോഴുണ്ടാകുന്ന അമ്പരപ്പ് ഖുര് ആന് അനാവരണം ചെയ്യുന്നു:
‘അവര്‍ പറയും: "നമുക്കെന്തു പറ്റി? ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ.
"നാം അവരെ പരിഹാസപാത്രമാക്കിയിരുന്നുവല്ലോ. അതല്ല അവര്‍ നമ്മുടെ കണ്ണില്‍പെടാത്തതാണോ?"
നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്.‘
സ്വാദ്: 62 – 64
വിശ്വാസികള്‍ ഇപ്പോഴും അപവദിക്കപ്പെടുന്നു
പ്രവാചകന്മാര് വന്നപ്പോള് കഠിനമായ വിദ്വേഷത്തൊടും വെറുപ്പോടുമായിരുന്നു അവിശ്വാസികളായ ജനത സ്വീകരിച്ചിരുന്നതെന്ന് നാം മുമ്പ് കണ്ടു. പ്രവാചകന്മാര്‍ക്ക് പുറമെ, ദൈവിക മതത്തോടുള്ള അര്‍പ്പണം, അഭിനിവേഷം, ആത്മാര്‍ത്ഥത, വിശ്വസ്തത എന്നിവയുടെ പേരില് അറിയപ്പെട്ട വിശ്വാസികളെയും , അവിശ്വാസികള് വാചികമായും ശാരീരികമായും ദ്രോഹിച്ചിരുന്നു. ഖുര് ആന് പറയുന്നു:
‘ അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടിയിടുന്നു. കാതുകള്‍ക്ക് അടപ്പിടുന്നു. നിന്റെ നാഥനെ മാത്രം ഈ ഖുര്‍ആനില്‍ നീ പരാമര്‍ശിക്കുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞുപോകുന്നു.‘
ഇസ്രാ: 46
യഥാര്‍ത്ഥത്തില്, ഈ വെറുപ്പിന്റെ ഉറവിടം അവര് പ്രതിനിധാനം ചെയ്തിരുന്ന വിശ്വാസമാണെന്നും ഈ സൂക്തം വെളിപ്പെടുത്തുന്നുണ്ട്. തങ്ങളെയും തങ്ങളുടെ ഉടമസ്തതയിലുള്ളവയെയും സൃഷ്ടിച്ച നാഥനോട് ഉത്തരം ബോധിപ്പിക്കേണ്ടതുണ്ടെന്ന വസ്തുത അംഗീകരിക്കാനവര് ഇഷ്ടപ്പെടുന്നില്ല. അവന്റെ നാമം അനുസ്മരിപ്പിക്കപ്പെടുന്നത് പോലും സഹിക്കനവര്‍ക്കാവുന്നില്ല. അതിനാല്, അല്ലാഹുവാണ് സമ്പൂര്‍ണ്ണ ദൈവമെന്നംഗീകരിക്കാനും സത്യമതം സ്വീകരിക്കാനും തങ്ങളെ ക്ഷണിക്കുന്നവര്‍ക്കെതിരെ അവര് ആക്രമാസക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അതിനാല് തന്നെ, സത്യമതവും സത്യവിശ്വാസികളും നിലനില്‍ക്കുവോളം ഈ അപവാദങ്ങളും ഉപദ്രവകരമായ വാക്കുകളും അവശേഷിക്കുകതന്നെ ചെയ്യും.
ഈ വസ്തുത മനസ്സിലാക്കിയ വിശ്വാസികളാകട്ടെ, ഇത്തരം സന്ദര്‍ഭങ്ങളില് വിഷമിക്കുകയോ നിരാശപ്പെടുകയോ ചെയ്യുന്നില്ല. തങ്ങള്‍ക്കുള്ള ദൈവിക വാഗ്ദാനത്തെക്കുറിച്ച് അവര് ബോധവന്മാരാണ്:
“സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. “ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്” എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.“
അല് ഹജ്ജ്: 40
ഇത്തരം സംഭവങ്ങളോ, അവിശ്വാസികളോ, അപവാദക്കാരോ എന്നും നിലനില്‍ക്കുകയില്ലെന്ന് കരുതുന്നത് വലിയ അബദ്ധമാണെന്നതില് സംശയമില്ല. കാരണം ഇത്തരം സംഘങ്ങള് എന്നെന്നും നിലനില്‍ക്കുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്.
ആധുനിക യുഗത്തില് ഇത്തരം പീഡനങ്ങള്‍ക്കിരയായവരുടെ ഒരു ഉദാഹരണമാണ് ബദീഉസ്സമാന് സഈദ് നൂര്‍സിയുടെ ജീവിതം. ചിലയാളുകളുടെ ശത്രുതക്ക് വിധേയനായ അദ്ദേഹം, ദൈവ വിശ്വാസത്തോടും സഹനത്തോടും അവരുടെ ആക്രമണങ്ങളെ നേരിടുകയായിരുന്നു. ഖുര് ആനിക നിയമമനുസരിച്ച് ജീവിക്കാനും വിശ്വാസത്തിന്റെ അടയാളം പ്രകടിപ്പിക്കാനും ജനങ്ങളോട് ഉദ്ബോധനം ചെയ്ത അദ്ദേഹം ദൈവാസ്തിക്യത്തെയും അവന്റെ പരമാധികാരത്തെയും വിലമതിക്കാനവരെ ക്ഷണിക്കുകയയിരുന്നു. പക്ഷെ, ഒരപവാദത്തിന്ന് വിധേയനായ അദ്ദേഹം, തുടര്‍ച്ചയായ ജയില് വാസത്തിന്നും നാടുകടത്തലിന്നും വിധേയനാക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങളും, അവയോടുള്ള നിര്‍ദ്ദോഷകരമായ പ്രതികരണങ്ങളുമാണ് അടുത്ത ചില താളുകളില് നാം പരിശോധനാ വിധേയമാക്കുന്നത്. ഇത്തരം പ്രചാരണങ്ങളെ അഭിമുഖീകരിക്കുന്നവര്‍ക്ക് ഒരു ഉത്തം മാതൃകയായിരുന്നു ബദീഉസ്സമാന് സഈദ് നൂര്‍സി.
ബദീഉസ്സമാന് സഈദ് നൂര്‍സി
ജീവ ചരിത്രം
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിം പണ്ഡിതന്മാരിലൊരാളാണ് ബദീഉസ്സമാന് സഈദ് നൂര്‍സി. ആയുഷ്കാലം മുഴുവന്, ഭൌതിക വാദികളോടും മതവിരോധികളോടും പൊരുതി ഇസ്ലാമിനെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം. 6000 പേജുകളുള്ള അദ്ദേഹത്തിന്റെ, Risale – i Nur Collection , ആഴമുള്ള ഒരു ഖുര് ആന് വ്യാഖ്യാനവും ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങള് ഏറ്റവും നല്ലനിലയില് വിവരിച്ചു കൊണ്ട്, ഭൌതിക തത്ത്വ ശാസ്ത്രങ്ങളെ വിമര്‍ശിക്കുന്ന ഒരു ഗ്രന്ഥവുമത്രെ. പരലോകം, വിധി തുടങ്ങിയ കാര്യങ്ങള് അതിനൂതനമായ രീതിയിലാണതില് പരിശോധനാവിധേയമാക്കപ്പെടുന്നത്.
ഖുര് ആനിക മൂല്യങ്ങളിലേക്കും സത്യ മതത്തിലെക്കുമായിരുന്നു ബദീഉസ്സമാന് സഈദ് നൂര്‍സി ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഭൌതിക – നിര്‍മ്മത തത്ത്വശാസ്ത്രങ്ങള് കൈക്കൊണ്ടിരുന്ന ആളുകളായിരുന്നു അദ്ദേഹത്തിന്റെ പ്രതിയോഗികള്. ഖുര് ആനിക മൂല്യങ്ങളില് നിന്നും തികച്ചും മുക്തമായൊരു മാതൃകാ സമൂഹം കെട്ടിപ്പടുക്കാനായിരുന്നു അവര് ശ്രമിച്ചിരുന്നത്. മതം മനുഷ്യനെ പിന്നോക്കവസ്ഥയിലേക്കാണ് നയിക്കുന്നതെന്നും അത് പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന അന്ധവിശ്വാസമാണെന്നുമായിരുന്നു അവരുടെ പ്രചാരണം. അവരുടെ ഈ പ്രചരണവും സമ്മര്‍ദ്ദവും കാരണം മതം ദുര്‍ബ്ബലമാക്കപ്പെടേണ്ട ഒന്നാണെന്ന് കരുതപ്പെടുകയായിരുന്നു.
ഇത്തരം തെറ്റായ തത്ത്വശാസ്ത്രങ്ങളെ നേരിട്ട ബദീഉസ്സമാന് സഈദ് നൂര്‍സി , മതവും ശാസ്ത്രവും തമ്മിലെതിരല്ലെന്നും , പ്രത്യുത ഒരേ കാര്യത്തില് സന്ധിക്കുന്നവയാണെന്നും വിശദീകരിക്കുകയും അങ്ങനെ സമൂഹത്തില് വലിയൊരു ആത്മീയ ഉണര്‍വ് സംജാതമാക്കുകയും ചെയ്തു. അതേയവസരത്തില്, അദ്ദേഹത്തെ തടഞ്ഞു നിര്‍ത്താന് പഴയ ദുഷ് പ്രചാരണങ്ങള് വീണ്ടും ആരംഭിക്കുകയായിരുന്നു.
നാം മുമ്പ് ഊന്നിപ്പറഞ്ഞത് പോലെ, പൂര്‍വ്വ പ്രവാചകന്മാരുടെയും ഭക്തരായ വിശ്വാസികളുടെയും അനുഭവങ്ങള് എല്ലാ വിശ്വാസികള്‍ക്കും ഒരു വഴിവെളിച്ചമാണ്. അതിനാല് തന്നെ, ബദീഉസ്സമാന് സഈദ് നൂര്‍സിയുടെ അനുഭവങ്ങളറിയുന്നത് ആധുനിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനകരമായിരിക്കും.
“അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെ തന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ?“ [അല് ബഖറ; 214]എന്നു ചോദിച്ചു കൊണ്ട്, ഇത്തരം അനുഭവങ്ങള്‍ക്ക് സ്വയം സന്നദ്ധരാകണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നുവെന്ന കാര്യം വിസ്മരിച്ചു കൂടാ. ബദീഉസ്സമാന് സഈദ് നൂര്‍സിയുടെ അനുഭവങ്ങള് ഖുര് ആനിക വീക്ഷണത്തില് പരിശോധിക്കുമ്പോള് , ദൈവിക നിയമത്തില് യാതൊരു മാറ്റവുമില്ലെന്ന് കാണാവുന്നതാണ്.
‘സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നു‘
ബദീഉസ്സമാന് സഈദ് നൂര്‍സി ,ദൈവാസ്തിക്യ വൃത്താന്തവും ആത്മീയ മൂല്യങ്ങളുടെ പ്രാധാന്യവും ആളുകള്‍ക്ക് പകര്‍ന്നു കൊടുക്കുന്നുവെന്നത് ചിലയാളുകള്‍ക്ക് തൊന്തരവുണ്ടാക്കി. അതിനാലവര്, തങ്ങളുടെ അപവാദ പ്രചാരണത്തിന്ന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു. അന്നത്തെ ഒരു ദിനപത്രത്തില് ഇങ്ങനെ വായിക്കാം:
“ Said – i Kurdi , തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മതം ദുരുപയോഗപ്പെടുത്തുകയും പിന്തിരിപ്പന് പ്രചാരണത്തിലേര്‍പ്പെടുകയും ചിലയാളുകളെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു. … 30 വര്‍ഷം പിന്നോട്ടു ചിന്തിക്കുന്ന അദ്ദേഹം, പച്ചപ്പാവങ്ങളായ ആളുകളെ വഴിതെറ്റിക്കുന്നതിന്റെ പേരില് നോട്ടപ്പുള്ളിയാണ്…. ചില പച്ചപ്പാവങ്ങളെ പണം വാങ്ങി വഞ്ചിക്കാനായി വഴിപിഴപ്പിക്കുകയാണ് ഷൈഖി(ബദീഉസ്സമാന് സഈദ് നൂര്‍സി)ന്റെ പ്രവര്‍ത്തിയെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. [ Cumhuriyet [Republic,-a ]Turkish daily] May 10, 1935]
പല ലക്കങ്ങളിലായി ഈ പത്രം ഇങ്ങനെ കൂടി പറയുന്നു:
“ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മതം ദുരുപയോഗപ്പെടുത്തിയതിന്റെ പേരില് , സഈദ് നൂര്‍സിയെ കുറിച്ച് ഒരു ഇന് വെസ്റ്റിഗേഷന് നടന്നിട്ടുണ്ട്.”
“സഈദ് നൂര്‍സിയെ അത്ര കാര്യമായെടുക്കേണ്ടതില്ല, കാരണം, ആത്മീയനേട്ടങ്ങളെ പോലെ, ഭൌതിക നേട്ടങ്ങളും കൊതിക്കുന്നവനാണയാള്.”
ഭൌതിക താല്പര്യങ്ങളോ സമ്പത്തോ, ധനമോ ഒന്നുമില്ലാതെ, തികച്ചും ലളിത ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു ബദീഉസ്സമാന് സഈദ് നൂര്‍സി. എന്നിട്ടും, സ്വന്തം ശിഷ്യന്മാരെയും അനുയായികളെയും പണം പറ്റിച്ചതായും തന്റെ മേധാവിത്ത മനസ്ഥിതിയില് സംതൃപ്തി കൊണ്ടതായും ആരോപിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തെ അപമാനിക്കുകയും തദ്വാരാ, ഫലശൂന്യനായും വിശ്വസിക്കാന് കൊള്ളാത്തവനായും ചിത്രീകരിക്കുകയുമായിരുന്നു അടിസ്ഥാന രഹിതവും യുക്തിശൂന്യവുമായ ഇത്തരം അപവാദങ്ങളുടെ ലക്ഷ്യം.
ഭൌതിക നേട്ടങ്ങള്‍ക്ക് വേണ്ടി മതം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രവാചകന്മാരിലും ആരോപിക്കപ്പെട്ടിരുന്നുവല്ലൊ. ഉദാഹരണത്തിന്ന് നൂഹി(അ)നെക്കുറിച്ച താഴെ സൂക്തം ശ്രദ്ധിക്കുക;
“അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളെക്കാള്‍ വലുപ്പം നേടാന്‍ നോക്കുകയാണ് ഇവന്‍. സത്യത്തില്‍ ദൈവം ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കിത്തരുമായിരുന്നു. ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കിടയിലൊന്നും ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടേയില്ല.“
അല് മു’മിനൂന്; 24
മൂസാ(അ)യെയും ഹാറൂനി(അ)നെയും കുറിച്ച് ഈജിപ്തുകാര് ആരോപിച്ചതും ഇത് തന്നെയായിരുന്നു:
“അവര്‍ പറഞ്ഞു: "ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഏതൊരു മാര്‍ഗം മുറുകെപ്പിടിക്കുന്നതായി ഞങ്ങള്‍ കണ്ടുവോ അതില്‍നിന്ന് ഞങ്ങളെ തെറ്റിച്ചുകളയാനാണോ നീ ഞങ്ങളുടെയടുത്ത് വന്നത്? ഭൂമിയില്‍ നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും? എന്നാല്‍ ഞങ്ങളൊരിക്കലും നിങ്ങളിരുവരിലും വിശ്വസിക്കുന്നവരാവുകയില്ല.”
യൂനുസ്: 78
ഈ ആരോപണങ്ങള് കാരണം, ബദീഉസ്സമാന് സഈദ് നൂര്‍സി എസ്കീശഹീര് ജയിലിലടക്കപ്പെട്ടു. മോചനത്തിന്ന് ശേഷം, കസ്താമൊനു പോലീസ് സ്റ്റേഷന്നെതിരിലുള്ള ഒരു മുറിയില്, വീട്ടുതടങ്കലില് പാര്‍പ്പിക്കുകയായിരുന്നു. 8 വര്‍ഷങ്ങള്‍ക്ക് ശേഷം, ഡെനിസ്ലി കോടതി അദ്ദേഹത്തിന്ന് 20 മാസത്തെകൂടി കാരാഗ്രഹം വിധിക്കുകയും പിന്നീട്, എമിര്‍ദാഗിലേക്ക് നാട് കടത്തുകയുമായിരുന്നു.
ഈ കാലത്ത്, ഇടക്കിടെ, പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും അദ്ദേഹം ഇരയാക്കപ്പെട്ടിരുന്നു. പലപ്പോഴും വിഷം പോലും നല്‍കുകയുണ്ടായി. പ്രായാധിക്യവും ബലഹീനതയുമുണ്ടായിരുന്ന അദ്ദെഹത്തെ, തണുപ്പും ഈര്‍പ്പവും വായുസഞ്ചാരമില്ലാത്തതുമായ സെല്ലുകളിലാണ് അടക്കപ്പെട്ടത്. പക്ഷെ, അന്യത്ര കാണാനിരിക്കുന്നത് പോലെ, തികഞ്ഞ ദൈവ വിശ്വാസത്തോടും സഹനത്തോടും ഈ ക്രൂരതകളെ അദ്ദേഹം സ്വീകരിക്കുകയും വിശ്വാസത്തിന്റെയും ദൈവാര്‍പ്പണത്തിന്റെയും ശക്തി എല്ലാവര്‍ക്കും കാണിച്ചു കൊടുക്കുകയും ചെയ്തു. ഓരോ മനുഷ്യനും മാതൃകയായി കാണേണ്ട ഒരു ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ബദീഉസ്സമാന് സഈദ് നൂര്‍സി.
ഭ്രാന്തന്
വിശ്വാസികളില് ഏറ്റവും കൂടുതല് ആരോപിക്കപ്പെട്ടിരുന്ന ഒരപവാദം ഭ്രാന്ത് ആയിരുന്നുവല്ലൊ. 1908 ല്, കൃത്രിമമായി ചമക്കപ്പെട്ടിരുന്ന ഒരു വിശദീകരണത്തിന്റെ പേരില് ബദീഉസ്സമാന് സഈദ് നൂര്‍സി ജയിലിലടക്കപ്പെട്ടു. അവിടെ, മാനസികമായി ശല്യമനുഭവിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന്, കോടതി നിശ്ചയിച്ച ഡോക്ടര്‍മാര് വിധിയെഴുതുകയായിരുന്നു. പക്ഷെ, അദ്ദേഹത്തെ പരിശോധിച്ച മാനസിക കേന്ദ്രത്തിലെ ഡോക്ടര്, അദ്ദേഹവുമായി സംസാരിച്ച ശേഷം പ്രഖ്യാപിച്ചു: ഇയാള്‍ക്ക് ഭ്രാന്താണെങ്കില് സ്ഥിര ബുദ്ധിയുള്ള ഒരാളും ഈ ഭൂമുഖത്തില്ല.’
അത് മുതല്, എതിരാളികളുടെ ഉടമസ്ത്ഥതയിലുള്ള മീഡിയാ ഔട്ട് ലറ്റുകള്, അദ്ദേഹത്തില് ഇടക്കിടെ ഭ്രാന്ത് ആരോപിച്ചു കൊണ്ടിരുന്നു. ‘ സഈദ് നൂര്‍സി ഭ്രാന്താലയത്തിലെ പറ്റുകാരനാണ്’ ‘ തുടങ്ങിയ തെറ്റിദ്ധാരണാ ജനകമായ ആരോപണങ്ങളാല്, ഈ മഹാനായ ഇസ്ലാമിക നേതാവിനെ അപമാനിക്കാന് നിര്‍മ്മത പ്രസിദ്ധീകരണങ്ങള് ശ്രമിക്കുകയായിരുന്നു.
‘ആളുകളെ വഴി തെറ്റിക്കുന്നു’
‘മത ചൂഷകര്’ ‘ എന്ന തലക്കെട്ടില് , ഒരു ദിനപത്രം, ബദീഉസ്സമാന് സഈദ് നൂര്‍സിക്കും ശിഷ്യര്‍ക്കുമെതിരില് ഒരു പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശിഷ്യന്മാര് മാരണം ബാധിച്ചവരാണെന്നും അദ്ദേഹത്തോടുള്ള അവരുടെ വിശ്വസ്ഥതക്ക് അടിസ്ഥാനം മതഭ്രാന്താണെന്നും, അവരുടെ കണ്ണുകള്‍ക്കും മനസ്സിന്നും മറ്റൊന്നും കാണാനും മനസ്സിലാക്കാനും കഴിയുകയില്ലെന്നും പ്രസ്തുത ലേഖനങ്ങളില് വാദിക്കപ്പെടുകയുണ്ടായി. ഖുര് ആനില് വിവരിക്കപ്പെട്ട സംഭവങ്ങള്‍ക്ക് തികച്ചും സമാനമായ വാദഗതികള്.
“മറ്റുള്ളവര്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക" എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ ചോദിക്കും: "വിഡ്ഢികള്‍ വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ?" എന്നാല്‍ അറിയുക: അവര്‍ തന്നെയാണ് വിഡ്ഢികള്‍. പക്ഷേ, അവരതറിയുന്നില്ല.“
അല് ബഖറ: 13
‘അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "ഞങ്ങളുടെ നോട്ടത്തില്‍ നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഞങ്ങളിലെ നിസ്സാരന്മാര്‍ മാത്രമാണ്, കാര്യവിചാരമില്ലാതെ നിന്നെ പിന്തുടര്‍ന്നതായി ഞങ്ങള്‍ കാണുന്നത്. ഞങ്ങളെക്കാളേറെ ഒരു ശ്രേഷ്ഠതയും നിങ്ങളില്‍ ഞങ്ങള്‍ കാണുന്നില്ല. മാത്രമല്ല; നിങ്ങള്‍ കള്ളവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു.”
ഹൂദ്: 27
ഇളം പ്രായക്കാരായ തന്റെ വിദ്യാര്‍ത്ഥികളെ അദ്ദേഹം മസ്തിഷ്കപ്രക്ഷാളനം നടത്തുകയായിരുന്നുവെന്നും അവര് അതിനുമാത്രം വിഡ്ഡികളും കഥയില്ലാത്തവരുമാണെന്നും ജനങ്ങളില് ഒരു ധാരണ സൃഷ്ടിക്കാന് ശ്രമിക്കുകയായിരുന്നു അവര്. മറ്റു വാക്കുകളില്, പൂര്‍വകാല വിശ്വാസികളിലെന്ന പോലെ, മയാജാലത്തിന്റെ ചില രീതികള്, ബദീഉസ്സമാന് സഈദ് നൂര്‍സിയിലും ആരോപിക്കപ്പെടുകയുണ്ടായി.
സത്യത്തില്, ബദീഉസ്സമാന് സഈദ് നൂര്‍സിയും കൂടെയുള്ളവരും വിശ്വാസികളും ബുദ്ധിയുള്ളവരുമായിരുന്നു. യുക്തിയുടെയും മനസാക്ഷിയുടെയും ഖുര് ആനിക മൂല്യങ്ങളുടെയും വെളിച്ചത്തിലായിരുന്നു അവര് പ്രവര്‍ത്തിച്ചിരുന്നത്. ഈ ആരോപകര് ഈ വസ്തുത അറിയുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്, സഈദ് നൂര്‍സിയിലും കൂടെയുള്ള വിശ്വാസികളിലും ഈ ആരോപണങ്ങളൊന്നും യാതൊരു ഉപദ്രവവും ചെയ്തില്ലെന്ന് മാത്രമല്ല, അവയെ സഹനത്തോടും വിശ്വാസത്തോടും നേരിടുക വഴി, അവര് ബുദ്ധിപരമായ വിവേകവും പാരത്രിക പ്രതിഫലവും കൂടുതല് ആര്‍ജ്ജിക്കുകയുമാണുണ്ടായത്.
‘മതത്തെ വളച്ചൊടിക്കുന്നു’
‘ ഇസ്ലാമിനെ വികൃതമാക്കുന്നു; തന്റെ വൈയക്തിക മത വിശ്വാസങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു; ഈ വൈകൃത മതം അനുയായികളില് അടിച്ചേല്പിക്കുകയും ചെയ്യുന്നു.’ ബദീഉസ്സമാന് സഈദ് നൂര്‍സിയുടെ പേരിലുള്ള മറ്റൊരാരോപണം ഇതായിരുന്നു. അദ്ദേഹം നബി ചര്യ സ്വീകരിക്കുന്നില്ലെന്നും തന്റേതായൊരു മതം കണ്ടു പിടിച്ചിരിക്കുകയാണെന്നും കൂടി പ്രതിയോഗികള് വാദിച്ചു. അദ്ദേഹത്തെ തന്റേതല്ലാത്ത രൂപത്തില് അവതരിപ്പിച്ചു , ഒന്നുമറിയാത്ത മത വിശ്വാസികളെ തനിക്കെതിരെ ഇളക്കിവിടുകയായിരുന്നു പ്രകോപനപരമായ ഈ ആരോപണത്തിന്റെ ലക്ഷ്യം.
പക്ഷെ, ഇതെല്ലാം “"നീ വ്യക്തമായ വഴികേടിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു[ അല് അ;റാഫ് 60]വെന്ന് ‘പ്രവാചകനായ നൂഹിനെ(അ)തിരെ ആരോപിക്കപ്പെട്ടത് പോലെയാണെന്ന് ബുദ്ധിയും മനസാക്ഷിയുമുള്ള മുസ്ലിംകള് മനസ്സിലാക്കിയതിനാല് ഈ അപവാദങ്ങളൊന്നും ഫലം കണ്ടില്ല.
സഈദ് നൂര്‍സിക്കെതിരായ ദുഷ് പ്രചാരണങ്ങള്
അവിശ്വാസികളെപ്പൊഴും ഗൂഡ പദ്ധതികളും ഗൂഡാലോചനകളും ആസൂത്രണം ചെയ്യുമെന്ന് പല സൂക്തങ്ങളിലൂടെയും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
“ഇവര്‍ക്കു മുമ്പുണ്ടായിരുന്നവരും പല തന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. എന്നാല്‍ ഫലവത്തായ തന്ത്രങ്ങളൊക്കെയും അല്ലാഹുവിന്റേതാണ്. ഓരോ മനുഷ്യനും നേടിക്കൊണ്ടിരിക്കുന്നതെന്തെന്നു അവന്‍ നന്നായറിയുന്നു. ശോഭനമായ അന്ത്യം ആരുടേതാണെന്ന് ഈ സത്യനിഷേധികള്‍ അടുത്തുതന്നെ അറിയും.”
അല് റഅദ്: 42
ബദീഉസ്സമാനിനെതിരെ നിര്‍മ്മത വാദികള് ഗൂഡാലോചന നടത്തുകയുണ്ടായി. ‘Badiuzzaman Said Nursi – His Unknown Side’ എന്ന കൃതിയില് ഇത്തരമൊരു ഗൂഡാലോചനയെപ്പറ്റി പറയുന്നുണ്ട്. ‘ ബദീഉസ്സമാന്റെ അസിസ്റ്റന്റ് അദ്ദേഹത്തിന്ന് മദ്യം കൊണ്ടു വന്നു കൊടുത്തിരുന്നു’വെന്ന് ഒരു മദ്യ ഷോപ്പിലെ കുടിയന്മാരില് നിന്ന് ഒരു കടലാസ് തുണ്ടില് ഒപ്പു ശേഖരണം നടത്തപ്പെടുകയുണ്ടായി. അദ്ദേഹത്തെ കപടവിശ്വാസിയായി ചിത്രീകരിച്ചു അപമാനിക്കുകയായിരുന്നു ഇത് വഴി ലക്ഷ്യം വെച്ചിരുന്നത്.
ബദീഉസ്സമാന്റെ ഒരു കത്തില് മറ്റൊരു സംഭവം കൊടുത്തിട്ടുണ്ട്. തന്റെ വീട്ടില് രാത്രി മുഴുവന് പാര്‍ട്ടി നടത്തിയിരുന്നുവെന്നും അതില് വേശ്യകളടക്കമുള്ള തെമ്മാടികള് പങ്കു കൊണ്ടിരുന്നുവെന്നുമാണത്. അടിസ്ഥാനരഹിതമായ ഈ ആരോപണത്തെക്കുറിച്ച അദ്ദേഹത്തിന്റെ മറുപടി വളരെ വ്യക്തമായിരുന്നു:
‘ യഥാര്‍ത്ഥത്തില്, എന്റെ വീട് അകത്തുനിന്നും പുറത്തുനിന്നും പൂട്ടിയിരുന്നു; അയാളുടെ ( അപവാദകന്) കല്പനയനുസരിച്ച്, എന്റെ വീടിന്റെ വാതിലിന്നടുത്ത് ഒരു കാവല്‍ക്കാരനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.”
അവിഹിത ബന്ധത്തെയും ഉന്മാദാവസ്ഥയെയും കുറിച്ച ഈ ആരോപണങ്ങളൊന്നും, പക്ഷെ, ഫലം ചെയ്തില്ല; അദ്ദേഹം തന്റെ വിശ്വാസം അനുവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഇത്തരം ഗൂഡാലോചനകളും ഗൂഡപദ്ധതികളും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഹാനികരമല്ലെന്നും അവസാന വിജയം അവര്‍ക്കായിരിക്കുമെന്നും ഖുര് ആന് പറയുന്നു;
“-ബഹുദൈവവിശ്വാസികള്‍ തങ്ങള്‍ക്കാവും വിധം അല്ലാഹുവിന്റെ പേരില്‍ ആണയിട്ടു പറഞ്ഞു, തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പുകാരന്‍ വന്നെത്തിയാല്‍ തങ്ങള്‍ മറ്റേതു സമുദായത്തെക്കാളും സന്മാര്‍ഗം സ്വീകരിക്കുന്നവരാകുമെന്ന്. എന്നാല്‍ മുന്നറിയിപ്പുകാരന്‍ അവരുടെ അടുത്തു ചെന്നപ്പോള്‍ അത് അവരില്‍ വെറുപ്പ് മാത്രമേ വര്‍ധിപ്പിച്ചുള്ളൂ.
അവര്‍ ഭൂമിയില്‍ അഹങ്കരിച്ചു നടന്നതിനാലാണിത്. ഹീനതന്ത്രങ്ങളിലേര്‍പ്പെട്ടതിനാലും. കുടിലതന്ത്രം അതു പയറ്റുന്നവരെത്തന്നെയാണ് ബാധിക്കുക. അതിനാല്‍ മുന്‍ഗാമികളുടെ കാര്യത്തിലുണ്ടായ ദുരന്താനുഭവങ്ങളല്ലാതെ മറ്റെന്താണ് അവര്‍ക്ക് കാത്തിരിക്കാനുള്ളത്? അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ വ്യത്യാസം വരുത്തുന്ന ഒന്നും നിനക്കു കണ്ടെത്താനാവില്ല.”
അല് ഫാതിര്: 42 – 43
ബദീഉസ്സമാന്റെ പ്രതികരണം
തനിക്കെതിരായ അപവാദങ്ങളെയും ഗൂഡാലോചനകളെയും ബദീഉസ്സമാന് നേരിട്ടത്, പ്രവാചകന്മാരും അവരുടെ അനുയായികളും നേരിട്ട അതേ രീതിയില് തന്നെയായിരുന്നു. ക്ഷമയോടും വിശ്വാസത്തോടും കൂടി നിലകൊണ്ട അദ്ദേഹത്തിന്റെ ആഹ്ലാദവും ദൃഡനിശ്ചയവും മാതൃകാപരമായിരുന്നു.
മുകളില് പറഞ്ഞ കാരാഗ്രഹ ജീവിതത്തെയും തന്റെ മേല് അടിച്ചേല്പിച്ച ക്രൂരതകളുടെയും അനുകൂലവും പ്രയൊജനകരവുമായ വശങ്ങള് , തന്റെ, Risale – i Nur Collection എന്ന കൃതിയില് അദ്ദേഹം വിവരിക്കുന്നു;
‘ ആര്‍ക്കും വിശ്വസിക്കാനാകാത്ത കുറെ വ്യാജാരോപണങ്ങള് കുറെ ഉദ്വോഗസ്ഥര് ആരോപിച്ചു; തികച്ചും അസാധാരണമായ അപവാദങ്ങള് പ്രചരിപ്പിക്കാനവര് ശ്രമിച്ചു; പക്ഷെ, അതൊന്നും ആരെയും വിശ്വസിപ്പിക്കാനവര്‍ക്കായില്ല.
‘ പിന്നെ, കടുത്ത തണുപ്പ് കാലത്ത് ചര്‍വ്വിതചര്‍വ്വണ കാര്യങ്ങളുടെ പേരില് അവരെന്നെ അറസ്റ്റ് ചയ്യുകയും തണുപ്പേറിയ വലിയൊരു വാര്‍ഡില് ഏകാന്ത തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തോളം ഒരു സ്റ്റൌ പോലുമില്ലാതെയാണവരെന്നെ അവിടെ പാര്‍പ്പിച്ചത്. വളരെ പഴക്കമായതിനാല്, എന്റെ കൊച്ചു മുറിയിലെ സ്റ്റൌ പല തവണ കത്തിക്കേണ്ടതുണ്ടായിരുന്നു. എപ്പോഴും ബ്രസിയറില് കല്ക്കരി നിക്ഷേപിക്കുകയും വേണ്ടതുണ്ടായിരുന്നു.രോഗവും ക്ഷീണവും കാരണം വളരെ പ്രയാസത്തോടെ മാത്രമേ ഇതെല്ലാം എനിക്കു സഹിക്കാന് കഴിഞ്ഞിരുന്നുള്ളു. ഈ സ്ഥിതി വിശേഷത്തോട് പൊരുതുകയും, തണുപ്പ് കാരണമുണ്ടായ , ഭയാനകമായ ദു;ഖം, ക്ഷോഭം എന്നിവ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യവെ, ദൈവാനുഗ്രഹത്താല്, ഒരു സത്യം എന്റെ മനസ്സില് അനാവരണം ചെയ്യപ്പെടുകയൂണ്ടായി. അതെന്റെ ആത്മാവിനോട് വിളിച്ചു പറയുകയാണ്:
‘ തുറുങ്കിനെ നീ Madrasse – i- Yusafiyya – യൂസുഫിന്റെ പാഠശാല - യെന്നു വിളിച്ചിരിക്കുന്നു. …. അതൊരു ആത്മീയ നേട്ടവുമാണ്. അവിടത്തെ മറ്റു ജയില് പുള്ളികള്‍ക്ക് നിന്റെ Risale – i Nur ല് നിന്ന് വളരെ പ്രയോജനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം നിന്നെക്കുറിച്ച ആവലാതിക്ക് പകരം കൃതജ്ഞതയായിരിക്കും നല്‍കുക. നിന്റെ ജയില് ജീവിതത്തിലെയും വിഷമ ഘട്ടത്തിലെയും ഒരൊ മണിക്കൂറും അവ പത്ത് മണിക്കൂറിലെ ആരാധനക്ക് സമാനമാക്കുന്നു. കഴിഞ്ഞു പോയ മണിക്കൂറുകളെ ശാശ്വതവല്‍ക്കരിക്കുകയും ചെയ്യുന്നു. ‘ [Bediuzzamaan Said Nursi: Risale – i Nur Collection. The 26th Flash 15 hope]
തനിക്കു ചുറ്റും ഇത്തരം അപവാദങ്ങള്‍ക്കും ക്രൂരതകള്‍ക്കും വിധേയരായ മുസ്ലിംകള്ക്ക് ഒരിക്കലും തങ്ങളുടെ സന്തോഷം വിനഷ്ടമാവുകയൊ നൈരാശ്യം ബാധിക്കുകയൊ ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു;
‘ ഈ കപടന്മാരുടെ കപട തന്ത്രങ്ങള്‍ക്കൊന്നും തന്നെ ഒരു കൊച്ചു വിദ്യാര്‍ത്ഥിയെ പോലും പിടിച്ചു കുലുക്കാനായില്ല. അവരുടെ അപവാദങ്ങളെല്ലാം കേവലം വ്യര്‍ത്ഥങ്ങളായി…….. ഇത്തരമാളുകളില് നിന്നുള്ള ഇത്തരം അപവാദങ്ങള്‍ക്ക് ഞങ്ങളില് ഒരു പ്രതിഫലനവും സൃഷ്ടിക്കാന് കഴിഞ്ഞില്ല. ഇന്‍ഷാ അല്ലാഹ്, രിസാലെ നൂര് വൃത്തങ്ങള്‍ക്ക് ഒരു ഹാനിയും വരുത്താനും അവക്കാവുകയില്ല. “ [ Bediuzzaman Said Nursi, Risale – I Nur Collection, Letters, Fouteenth Ray]
അപവാദങ്ങളോടും ഗൂഡാലോചനകളോടും ബദീഉസമാന്റെയും അനുയായികളുടെയും പ്രതികരണ രീതിയില് സകല വിശ്വാസികള്‍ക്കും ഗുണപാഠമുണ്ട്. ഇത്തരം സാഹചര്യങ്ങളില് എങ്ങനെ പ്രതികരിക്കണമെന്ന് പ്രവാചകനിലൂടെ അല്ലാഹു മുസ്ലിംകളെ അനുസ്മരിപ്പിക്കുന്നു:
‘നീ ക്ഷമിക്കുക. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി നീ ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണ്ട
സംശയമില്ല; അല്ലാഹു ഭക്തന്മാരോടൊപ്പമാണ്. സച്ചരിതരായിക്കഴിയുന്നവരോടൊപ്പം.‘
അന്നഹല്; 127 – 128
വിശ്വാസികളുടെ പ്രതികരണം
അല്ലാഹുവിന്റെ ഇഷ്ട ദാസരും പ്രീതിയാര്‍ജ്ജിച്ചവരും സ്വര്‍ഗ്ഗം വാഗ്ദാനം നല്‍കപ്പെട്ടവരുമാണ് പ്രവാചകന്മാര്. അതിനാല് തന്നെ, അവന്റെ ഇഷ്ടവും പ്രീതിയും നേടാനാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും അവരെ പോലെ ത്തന്നെ പെരുമാറേണ്ടതുണ്ട്. അല്ലാഹു പറയുന്നു:
‘സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും‘.
അല് അഹ്സാബ്; 21
പ്രവാചകന്മാരും സച്ചരിതരായ പൂര്‍വ വിശ്വാസികളും പ്രദര്‍ശിപ്പിച്ച ക്ഷമയില് നിന്നും ദൈവാര്‍പ്പണത്തില് നിന്നും ഗുണപാഠമുള്‍ക്കൊള്ളാന് സമകാലീന മുസ്ലിംകള്‍ക്ക് പ്രചോദനമേകുകയാണീ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം.
നിര്‍മ്മതവാദികളെയും ദുര്‍ബ്ബല വിശ്വാസികളെയും സംബന്ധിച്ചിടത്തോളം അപവാദം നശീകരണമാണ്. ദൈവദൂതന്മാര് അനുഭവിച്ച , വ്യഭിചാരമോ, മോഷണമോ അവരില് ആരോപിക്കപ്പെടുന്ന പക്ഷം അവര് തകര്‍ന്നു പോകും. ജീവിക്കാനുള്ള താല്പര്യം തന്നെ വിനഷ്ടമാകും; ദു:ഖവും നൈരാശ്യവും വിഷമവും അവരെ പിടികൂടും. ഒരു കൊച്ചു ആരോപണം അവരെ നിരാശരാക്കുമെങ്കില്, വന് ആരോപണങ്ങള് അവരെ തകര്‍ക്കുക തന്നെ ചെയ്യും. അവര് ആലോചിക്കും: ‘ ഈ ആരോപണങ്ങളില് നിന്നും എന്റെ പേര് ശുദ്ധമാക്കാന് എനിക്കെങ്ങനെ സാധിക്കും?’ ‘ മില്യന് കണക്കിലാളുകള് ഇതിന്റെ വെളിച്ചത്തില് എന്നെ അറിയാനിട വന്നല്ലോ! ‘ ‘ എന്റെ രേഖ നന്നാക്കാന് എനിക്കെങ്ങനെയാണ് കഴിയുക?’. സ്വന്തം സാമ്പത്തിക ഭാവിയെ കുറിച്ച് അവര് ഉല്കണ്‍ഠപ്പെടും. എത്ര ശുദ്ധിയാക്കിയാലും, എത്ര മാലിന്യം നീക്കം ചെയ്താലും അതിലല്പം ഒട്ടിപ്പിടിച്ചേക്കാമല്ലൊ എന്നവര് ഭയപ്പെടും; തങ്ങളെപ്പോഴും ഈ അരോപണങ്ങളുടെ പേരില് ഓര്‍മ്മിക്കപ്പെടുമല്ലോ എന്നവര് വിശ്വസിച്ചു പോകും.
എന്നാല്, വിശ്വാസികളുടെ സ്ഥിതി അതല്ല. ദൈവ വിശ്വാസത്തില് സുരക്ഷയനുഭവിക്കുന്ന അവര്, മുകളില് പറഞ്ഞ ആളുകളെ പോലെ, ചിന്താ ശൂന്യമായി പെരുമാറുകയോ ഉത്കണ്ഠപ്പെടുകയോ ഇല്ല. സുദൃഡ വിശ്വാസവും ദൈവിക നിയതിക്കു വഴങ്ങാനുള്ള കഴിവുമുള്ളതിനാല്, ഇത്തരം സാഹചര്യങ്ങളിലുള്ള അവരുടെ പെരുമാറ്റം മതമൂല്യങ്ങള് കൈക്കൊള്ളാത്തവരുടേതില് നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.
അപവാദം ഒരു ദൈവിക പരീക്ഷണമാണെന്നും അതില് വിജയം വരിച്ചാല് ദൈവ പ്രീതി നേടാമെന്നും, ക്ഷമയും വിശ്വാസവും തെളിയിക്കുന്ന പക്ഷം തങ്ങളുടെ പേര് ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വാസികള്‍ക്കറിയാം. വിശ്വാസികള് നേരിടുന്ന ആരോപണങ്ങള്, യഥാര്‍ത്ഥത്തില്, അവര്‍ക്ക് ഗുണപരമായാണ് ഭവിക്കുകയെന്ന് ഖുര് ആന് പറയുന്നു:
‘-തീര്‍ച്ചയായും ഈ അപവാദം പറഞ്ഞുപരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച് അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ സമ്പാദിച്ച പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്.
അന്നൂര് : 11
മതമൂല്യങ്ങളനുസരിച്ചു ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം, എന്തും സംഭവിക്കുന്നത് ദൈവത്തിന്റെ അറിവോടും നിയന്ത്രണത്തോടും കൂടിയാണെന്നും ഏറ്റവും നല്ല രീതിയിലാണ് എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും വിശ്വസിക്കുന്നു. അതിനാല് താന്നെ, ഏറ്റവും മോശമായ ആരോപണങ്ങള്‍ക്ക് വിധേയരായാല് പോലും, അതില് ഗുണപരമായ എന്തോ ലഭിക്കാനുണ്ടെന്നവര് മനസ്സിലാക്കുന്നു. തങ്ങള്‍ക്ക് ദുഷ്പേര് വരാതിരിക്കാനും ആരോപണങ്ങളില് അകപ്പെടാതിരിക്കാനും , അനുവദനീയ രീതിയില് കഴിയുന്നിടത്തോളം വിശ്വാസികള് ശ്രമിക്കുമെന്നതില് സംശയമില്ല. പക്ഷെ, അവയിലെല്ലാം തികച്ചും നന്മയും പ്രയോജനവുമാണ് അല്ലാഹു തങ്ങള്‍ക്ക് ഇച്ഛിക്കുന്നതെന്ന് അറിഞ്ഞു കൊണ്ടു തന്നെയായിരിക്കുമത്.
അപവാദത്തിന്റെ ഒരനന്തരഫലമെന്ന നിലയില് വന് വിഷമങ്ങളാല് വിശ്വാസികള് പരീക്ഷിക്കപ്പെട്ടേക്കാം. ഗുരുതരമായ രോഗം, കുടുംബത്തിന്റെ ദാരിദ്ര്യം, സാമ്പത്തിക പ്രശ്നങ്ങള് എന്നിവ ഒരേ സമയത്ത് സംഭവിച്ചേക്കാം. പക്ഷെ, ഇതെല്ലാം ദൈവിക പരീക്ഷണമാണെന്നും ഓരോ പ്രശ്നത്തിന്നും ഓരോ പരിഹാരമുണ്ടെന്നും, ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണെന്നും വിശ്വാസി മനസ്സിലാക്കുന്നു. അതിനാല് തന്നെ, സുനിര്‍ണ്ണിതവും സുനിശ്ചിതവും സധീരവും ഊര്‍ജ്ജസ്വലവുമായ രീതിയിലായിരിക്കും അയാള് പ്രതികരിക്കുക. ദു:ഖത്തിന്നോ നൈരാശ്യത്തിന്നോ അവര് വഴങ്ങുകയില്ല. യുക്തിപരവും അച്ചടക്കപരവുമായ രീതിയിലായിരിക്കും എല്ലാ പ്രതിസന്ധികളെയും അവര് തരണം ചെയ്യുക.
ഭൌതിക ലോകത്തും നേട്ടം
അപവാദാരോപണങ്ങള്, യഥാര്‍ത്ഥത്തില്, ഒരു വിശ്വാസിക്ക് പ്രയോജനകരമാകുന്നതെങ്ങനെയെന്നതിന്റെ ഒരുത്തമ ദൃഷ്ടാന്തമാണ് യൂസുഫ് കഥ. ഗവര്‍ണ്ണരുടെ പത്നിയുടെ വ്യാജാരോപണം കാരണം കുറേ കാലം യൂസുഫ് (അ) ജയിലിലടക്കപ്പെടുന്നു; അവിടെ വെച്ച് ജയില് പുള്ളികള്‍ക്ക് ദൈവാസ്തിക്യവും ദൈവിക മതവും പഠിപ്പിക്കാന് അദ്ദേഹത്തിന്നു സാഹചര്യം ലഭിക്കുന്നു; ദൈവിക നിയതിക്കുള്ള തന്റെ വഴക്കം, ജയില് മോചിതനായൊരു തടവുകാരന് മുഖേന, തന്റെ സത്യസന്ധതയും സ്വപ്നവ്യാഖ്യാന കഴിവും രാജാവിന്റെ ചെവിട്ടിലെത്താന് ഹേതുവാകുന്നു; തന്റെ സ്വപ്നം വ്യാഖ്യാനിക്കാനായി അദ്ദേഹം കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെടുന്നു; പക്ഷെ, അതിന്നു മുമ്പ് തന്റെ ദുഷ്പേര് നീങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം വ്യവസ്ഥ വെക്കുന്നു; അങ്ങനെ, തന്നെ അപവദിച്ച സ്ത്രീയേയും സ്നേഹിതകളെയും കൊട്ടാരത്തില് ഹാജറാക്കുകയും അവര് സത്യം തുറന്നു പറയുകയും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്യുന്നു. ഖുര് ആന് പറയുന്നു:
‘രാജാവ് പറഞ്ഞു: "നിങ്ങള്‍ യൂസുഫിനെ എന്റെ അടുത്തു കൊണ്ടുവരിക.” യൂസുഫിന്റെ അടുത്ത് ദൂതന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: "നീ നിന്റെ യജമാനന്റെ അടുത്തേക്കു തന്നെ തിരിച്ചു പോവുക. എന്നിട്ട് അദ്ദേഹത്തോടു ചോദിക്കുക; സ്വന്തം കൈകള്‍ക്ക് മുറിവുണ്ടാക്കിയ ആ സ്ത്രീകളുടെ സ്ഥിതിയെന്തെന്ന്. എന്റെ നാഥന്‍ അവരുടെ കുതന്ത്രത്തെപ്പറ്റി നന്നായറിയുന്നവനാണ്; തീര്‍ച്ച.”
രാജാവ് സ്ത്രീകളോട് ചോദിച്ചു: "യൂസുഫിനെ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ അനുഭവമെന്തായിരുന്നു?” അവര്‍ പറഞ്ഞു: "മഹത്വം അല്ലാഹുവിനു തന്നെ. യൂസുഫിനെപ്പറ്റി മോശമായതൊന്നും ഞങ്ങള്‍ക്കറിയില്ല.” പ്രഭുവിന്റെ പത്നി പറഞ്ഞു: "ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശപ്പെടുത്താന്‍ സ്വയം ശ്രമിക്കുകയായിരുന്നു. തീര്‍ച്ചയായും അദ്ദേഹം സത്യവാനാണ്.”
യൂസുഫ് പറഞ്ഞു: "പ്രഭുവില്ലാത്ത നേരത്ത് ഞാനദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയാനാണ് ഞാനങ്ങനെ ചെയ്തത. 4 വഞ്ചകരുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരിക്കലും ലക്ഷ്യത്തിലെത്തിക്കുകയില്ല
യൂസുഫ് : 50 – 52
അതെ ഈ അപവാദം വ്യാജമാണെന്നു തെളിയുകയും തന്റെ നിരപരാധിത്വവും വിശ്വാസ്യതയും ആളുകളറിയുകയും ചെയ്തു. പരീക്ഷണ വെളയില് അദ്ദേഹം പ്രകടിപ്പിച്ച ക്ഷമക്കും സദ്സ്വഭാവത്തിന്നും, പരലോകത്തെന്നപോലെ ഇഹലോകത്തും അല്ലാഹു പ്രതിഫലം നല്‍കുകയായിരുന്നു. ഖുര് ആന് സൂക്തം തുടരുന്നു:
“രാജാവ് കല്‍പിച്ചു: "നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്തെത്തിക്കുക. ഞാനദ്ദേഹത്തെ എന്റെ പ്രത്യേകക്കാരനായി സ്വീകരിക്കട്ടെ.” അങ്ങനെ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: "താങ്കളിന്ന് നമ്മുടെയടുത്ത് ഉന്നതസ്ഥാനീയനാണ്. നമ്മുടെ വിശ്വസ്തനും.”
യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.”
അവ്വിധം നാം യൂസുഫിന് അന്നാട്ടില്‍ അദ്ദേഹം ഉദ്ദേശിക്കുന്നിടമെല്ലാം ഉപയോഗിക്കാന്‍ കഴിയുമാറ് സൌകര്യം ചെയ്തുകൊടുത്തു. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം നല്‍കുന്നു. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാമൊട്ടും പാഴാക്കുകയില്ല.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവര്‍ക്ക് പരലോകത്തെ പ്രതിഫലമാണ് ഉത്തമം.”
യൂസുഫ്: 54 – 57
അപവാദിതരെ നല്ലവരായി കാണുക!
മുങ്കാല സംഭവങ്ങള് പരിശോധിച്ചാല് സുപ്രധാനമായൊരു വിഷയം പുറത്ത് വരുന്നു. അപവാദിത വിശ്വാസിയുടെ ക്ഷമയും വിശ്വാസവും പരീക്ഷിക്കപ്പെടുന്നതോടൊപ്പം അയാളുടെ സഹ വിശ്വാസികളുടെ നിലപാടും അഭിപ്രായവും കൂടി പരീക്ഷിക്കപ്പെടുന്നുവെന്നതാണത്.
വിശ്വാസികള്ക്കിടയില് പരസ്പര വിശ്വാസമുണ്ടായിരിക്കേണ്ടതുണ്ട്. കരണം, മതത്തിന്റെ ശത്രുക്കള് വ്യാജ തെളിവുകളിലൂടെയും കള്ള സാക്ഷ്യങ്ങളിലൂടെയുമായിരിക്കും തങ്ങളുടെ വാദഗതികളവതരിപ്പിക്കാന് ശ്രമിക്കുകയെന്ന് മുന് ഉദാഹരണങ്ങളില് നിന്ന് മനസ്സിലായല്ലോ. ആരോപിതരെ മറ്റാളുകള്‍ക്കിടയില്, വിശിഷ്യാ അയാളുടെ അനുയായികള്‍ക്കിടയില്, തരം താഴ്ത്താനാണല്ലൊ അവര് ശ്രമിക്കുന്നത്. വിശ്വാസികള്‍ക്കിടയില് ആഭ്യന്തര പിളര്‍പ്പും കലഹവും സൃഷ്ടിക്കുകയാണവരുടെ ലക്ഷ്യം. ബദീഉസ്സമാനോട് അനുവര്‍ത്തിക്കപ്പെട്ടത് ഈ നയമായിരുന്നുവെന്ന് കഴിഞ്ഞ അദ്ധ്യായത്തില് നാം കണ്ടു. ഇസ്ലാമിനോടും ആത്മീയ മൂല്യങ്ങളോടും അഭിനിവേശമുണ്ടായിരുന്ന അദ്ദേഹത്തെ ഒരു കപട വിശ്വാസിയായി ചിത്രീകരിക്കാന് ആവിഷ്കരിക്കപ്പെട്ട ഒരു ദുഷ്പ്രചാരണത്തിന്നാണല്ലൊ ഇരയാക്കപ്പെട്ടത്. വഞ്ചനാപരമായൊരു പ്രവര്‍ത്തനമാണിവിടെ നടന്നത്: മുസ്ലിംകള് പരസ്പരം സഹകരിക്കാതിരിക്കാന് അവര് പരസ്പരം കലഹിക്കണമെന്ന് അവിശ്വാസികള് ആഗ്രഹിക്കുന്നുവെന്നതാണത്. വിശ്വാസികള് എപ്പോഴും പരസ്പരം സഹകരിക്കണമെന്ന് അല്ലാഹു നിര്‍ദ്ദേശിക്കുന്നു;
“സത്യനിഷേധികളും പരസ്പരം ആത്മമിത്രങ്ങളാണ്. അതിനാല്‍ നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വമ്പിച്ച നാശവുമുണ്ടാകും. “
അല് അന്‍ഫാല്: 73
അതിനാല് തന്നെ, ഒരു സഹമുസ്ലിമിനെ കുറിച്ച് എന്തെങ്കിലും അപവാദം കേള്‍ക്കുമ്പോള്, ആദ്യമായി, അതിന്റെ ആന്തരിക കഥ അറിയുക വിശ്വാസികളെ സംബന്ധിച്ചിടത്തൊളം വളരെ പ്രധാനമാണ്. ആരോപിതന് ദൈവ ഭക്തനും ഖുര് ആനിക പാതയിലൂടെ ചരിക്കുന്നവനുമായറിയപ്പെടുന്നുവെങ്കില് അയാളെ കുറിച്ച് സദ്വിചാരമാണ് വെച്ചു പുലര്‍ത്തേണ്ടത്.
വിശ്വാസികളോട് അവിശ്വാസികള്‍ക്കുള്ള വെറുപ്പ് വളരെ ശക്തമാണെന്നതിനാല്, അവരെ കൊള്ളരുതാത്തവരായി ചിത്രീകരിക്കാനും തങ്ങളുടെ തെറ്റായ വിശ്വാസങ്ങള് അവരില് അടിച്ചേല്പിക്കാനും അവരാഗ്രഹിക്കുന്നു. മതമൂല്യങ്ങളില് നിന്ന് അകന്നു കഴിയുന്നവര്, അല്ലാഹുവിന്റെ ഇഷ്ട ദാസരെ എപ്പോഴും അപവദിച്ചു കൊണ്ടിരിക്കും. ഇതേ കുറിച്ച് വിശ്വാസികളെപ്പോഴും ബോധവന്മാരായിരിക്കെണ്ടതുണ്ട്.
താഴെ സൂക്തങ്ങളില്, സുപ്രധാനമായ മറ്റൊരു വസ്തുതയാണ് അല്ലാഹു വെളിപ്പെടുത്തുന്നത്:
“അവര്‍ തങ്ങളുടെ കൌശലം പരമാവധി പ്രയോഗിച്ചു. എന്നാല്‍ അവര്‍ക്കെതിരിലുള്ള കൌശലം അല്ലാഹുവിങ്കലുണ്ട്; അവരുടെ കുതന്ത്രം പര്‍വതങ്ങളെ പിഴുതുമാറ്റാന്‍ പോന്നതാണെങ്കിലും.
അല്ലാഹു തന്റെ ദൂതന്മാര്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കുമെന്ന് നീ ഒരിക്കലും കരുതരുത്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയാണ്. പ്രതികാരനടപടി സ്വീകരിക്കുന്നവനും .”
ഇബ്രാഹിം: 46 – 47
അതെ, ഇത്തരം കുതന്ത്രങ്ങളെല്ലാം അല്ലാഹു പരാജയപ്പെടുത്തുകയും, യൂസുഫിന്റെയും മറ്റു വിശ്വാസികളുടെയും കാര്യത്തിലുണ്ടായത് പോലെ, വിശ്വാസികളെ ഒരു ശുഭ്പര്യവസാനത്തിലേക്ക് നയിക്കുകയും ചെയ്യും. പക്ഷെ, അത് വരെ, അപവാദിതനായ തങ്ങളുടെ സഹ മുസ്ലിമിനെക്കുറിച്ച് സൌമനസ്യവും സദ്വിചാരവും വെച്ചു പുലര്‍ത്താന് വിശ്വാസികള് ബാധ്യസ്തരാണ്. അപവാദിത വിശ്വാസിയോട് എങ്ങനെ വര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവും അവരോട് തെറ്റായി പ്രതികരിക്കുന്നവര്‍ക്കുള്ള താക്കീതും താഴെ സൂക്തങ്ങളില് കാണാം:
“തീര്‍ച്ചയായും ഈ അപവാദം പറഞ്ഞുപരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച് അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ സമ്പാദിച്ച പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്.
ആ വാര്‍ത്ത കേട്ടപ്പോള്‍തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലതു വിചാരിക്കാമായിരുന്നില്ലേ? “ഇതു തികഞ്ഞ അപവാദമാണെ”ന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്?
അവരെന്തുകൊണ്ട് അതിനു നാലു സാക്ഷികളെ ഹാജരാക്കിയില്ല? അവര്‍ സാക്ഷികളെ ഹാജരാക്കാത്തതിനാല്‍ അവര്‍ തന്നെയാണ് അല്ലാഹുവിങ്കല്‍ അസത്യവാദികള്‍.
ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കുണ്ടായിരുന്നില്ലെങ്കില്‍, ഈ അപവാദവാര്‍ത്തകളില്‍ മുഴുകിക്കഴിഞ്ഞതിന്റെ പേരില്‍ നിങ്ങളെ കഠിനമായ ശിക്ഷ ബാധിക്കുമായിരുന്നു.
നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ടു പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നെ നിസ്സാരമാണെന്നുകരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്.
അതുകേട്ട ഉടനെ നിങ്ങളെന്തുകൊണ്ടിങ്ങനെ പറഞ്ഞില്ല: "നമുക്ക് ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കാന്‍ പാടില്ല. അല്ലാഹുവേ നീയെത്ര പരിശുദ്ധന്‍! ഇത് അതിഗുരുതരമായ അപവാദം തന്നെ.”
അല്ലാഹു നിങ്ങളെയിതാ ഉപദേശിക്കുന്നു: "നിങ്ങളൊരിക്കലും ഇതുപോലുള്ളത് ആവര്‍ത്തിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!“
അന്നൂര്: 11 – 17
അപവാദകരെ അനഭിജ്ഞരായി കാണരുത്
വിശ്വാസികള്‍ക്കെതിരെ അവിശ്വാസികളെപ്പോഴും ഉപദ്രവകരമായ വാക്കുകളുപയോഗിക്കുകയും അപവദിക്കുകയും ചെയ്തുകൊണ്ടിരിക്കുമെന്ന വസ്തുത ഒരിക്കലും വിസ്മരിക്കാവതല്ല. കാരണം, അല്ലാഹുവിന്റെ ഒരു ശാശ്വത നിയമമാണത്. അതിനാല് തന്നെ, വിശ്വാസികള് ഇതെ കുറിച്ച് ബോധവന്മാരായിരിക്കണം. തദ്വാര, സഹ മുസ്ലിമിനെ കുറിച്ച ദുര്‍വിചാരവും അയാളോടുള്ള അനീതിയും ഒഴിവാക്കാന് സാധിക്കും. സത്യത്തില്, അപവദിക്കപ്പെടുന്നത്, ഒരു വിശ്വാസിയുടെ ആത്മാര്‍ത്ഥതയുടെ അടയാളമായി കരുതാന് പോലും മുസ്ലിം ബാധ്യസ്തനാണ്.
‘ തീയുള്ളെടത്ത് പുകയുമുണ്ടാകുമല്ലൊ,’ “ അയാളെ കുറിച്ച് പറയുന്നത് എന്നെ കുറിച്ച് പറയാത്തതെന്താണ്?” തുടങ്ങി ഖുര് ആനിക വിരുദ്ധമായ മുറുമുറുപ്പുകള് ചിലരില് നിന്നുണ്ടായേക്കാം. നിര്‍മ്മത വാദികളും അവിശ്വാസികളും ചെയ്യുന്നത് പോലെ, സംഭവങ്ങളെ, ഖുര് ആനിക ബാഹ്യമായി വ്യാഖ്യാനിക്കുക വഴി ഭീമാബദ്ധമാണ് ഇത്തരമാളുകള് ചെയ്യുന്നത്. മറ്റു വാക്കുകളില്, ഖുര് ആന് പ്രസ്താവിച്ച വസ്തുതകളെ അവര് വിസ്മരിക്കുകയാണ്. ഇത്തരം അബദ്ധങ്ങള് വരാതിരിക്കാന് വിശ്വാസികള് ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം ആരോപണങ്ങള് വിശ്വാസികള് ശ്രദ്ധിക്കരുതെന്ന് മാത്രമല്ല, തങ്ങള് ഈ നുണകള് അംഗീകരിക്കുകയില്ലെന്ന് അവിശ്വാസികളോട് തുറന്നു പറയുകയും വേണം. അതവരുടെ കുതന്ത്രങ്ങള് നിഷ്ഫലമാക്കി കളയും.
മാത്രമല്ല, ബഹുഭൂരിഭാഗമാളുകളും മുസ്ലിം വിരുദ്ധ ഗൂഡാലോചനയില് പങ്കാളികളാകുന്നുവെന്നതും ആരോപണം സത്യസന്ധമാണെന്നതിന്ന് തെളിവല്ല. ഭൂരിപക്ഷത്തിന്ന് പലപ്പോഴും തെറ്റു പറ്റാമെന്നാണല്ലൊ അല്ലാഹു പറയുന്നത്:
“ഭൂമുഖത്തുള്ള ഭൂരിപക്ഷംപേരും പറയുന്നത് നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയും. കേവലം ഊഹങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അവര്‍ അനുമാനങ്ങളില്‍ ആടിയുലയുകയാണ്.“
അല് അന് ആം; 116
ദൈവ ധിക്കാരികളില് നിന്നാണ് ഒരു വിശ്വാസിയെക്കുറിച്ച് ആരോപണമുരുന്നതെങ്കില്, അതിന്റെ സാധുതക്ക് ശക്തമായ തെളിവുകളുയരുന്നുവെങ്കില് മാത്രമെ അതെ കുറിച്ച് ശ്രദ്ധാപൂര്‍വമായ അന്വേഷണം നടത്തുകയും കാര്യമായെടുക്കുകയും ചെയ്യേണ്ടതുള്ളു. ‘നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക‘യെന്ന ഖുര് ആനിക നിര്‍ദ്ദേശം കൈകൊണ്ട ശേഷമെ ഇത്തരം ആരോപണങ്ങളില് വിശ്വസിക്കാവു. അല്ലാഹു നിര്‍ദ്ദേശിക്കുന്നു:
‘വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും.’
അല് ഹുജ്രാത്: 6
ഖുര് ആനിക മാര്‍ഗഗ ദര്‍ശനങ്ങളെ അനുധാവനം ചെയ്യുകയും സത്യത്തെയും നീതിയെയും ജീവത്താക്കുകയുമാണ് , ഇഹത്തിലും പരത്തിലും മനസാക്ഷിക്കുത്തും ദു:ഖവുമൊഴിവാക്കാനുള്ള മാര്‍ഗ്ഗം.
സമാപ്തം
സര്‍വ്വജ്ഞന് അല്ലാഹു
അവിശ്വാസികളെപ്പോഴും വിശ്വാസികളെ അപവദിച്ചിരുന്നു; അപവദിക്കുകയും ചെയ്യും; അത് പോലെ, അപവാദപരവും ഉപദ്രകരവുമായ അവരുടെ വാക്കുകളൊന്നും ഒരിക്കലും വിശ്വാസികളെ ഉപദ്രവിച്ചിട്ടില്ല. അതുണ്ടാവുകയുമില്ല. കാരണം, ‘ അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു; അവനിച്ഛിക്കാതെ, ആര്‍ക്കും ഒരു ഉപദ്രവവും വരുത്താനാവുകയില്ല’ എന്ന സുപ്രധാനമായ ഒരു വസ്തുത വിശ്വാസികള്‍ക്കറിയാമെന്നതത്രെ അതിന്ന് കാരണം.
അപവാദകരമായ ഓരോ വാക്കും ഉച്ഛരിക്കപ്പെടുന്നത് അല്ലാഹുവിന്റെ അനുമതിയോടെ മാത്രം; അപവാദകര് തങ്ങളുടെ ഗൂഡ പദ്ധതികള് ആസൂത്രണം ചെയ്യുമ്പോള്, ഗൂഡാലോചന നടത്തുമ്പോള്, വാക്കുകള്‍ക്ക് രൂപം നല്‍കുമ്പോള് അല്ലാഹു കണ്ടു കൊണ്ടിരിക്കുകയും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വന്തം മതത്തെ വഞ്ചിക്കാന് വിശ്വാസികളെ നിര്‍ബ്ബന്ധിതരാക്കുകയെന്ന ഉദ്ദേശ്യത്തോടെ , അവിശ്വാസികള് അപവദിക്കുമ്പോള് പോലും , അവരുടെ മനസ്സിലിരിപ്പ് അല്ലാഹുവിന്നറിയാം. അല്ലാഹു പറയുന്നത് കാണുക:
‘ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനെക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച.”
അല് മുജാദില: 7
“അല്ല; അവരുടെ കുശുകുശുക്കലുകളും ഗൂഢാലോചനകളുമൊന്നും നാം കേള്‍ക്കുന്നില്ലെന്നാണോ അവര്‍ കരുതുന്നത്. തീര്‍ച്ചയായും നമ്മുടെ ദൂതന്മാര്‍ എല്ലാം എഴുതിയെടുക്കുന്നവരായി അവര്‍ക്കൊപ്പം തന്നെയുണ്ട്.
സുഖ്രുഫ്: 80
അതെ, ഒരു അപവാദവും അവഗണിക്കപ്പെടുകയില്ല; രണ്ട് പേര്‍ക്കിടയില് പറയപ്പെട്ടതാണെങ്കില് പോലും അത് കേള്‍ക്കാതെ പോകുന്നില്ല; അപവ്ദിക്കുന്നവര് ഒരു പക്ഷെ, അത് മറന്നേക്കാം, എന്നാല്, എല്ലാം കേള്‍ക്കുകയും കാണുകയും സൃഷ്ടിക്കുകയും ചെയ്ത അല്ലാഹു അത് മറക്കുകയില്ല; അവിശ്വാസികളുടെ അടിസ്ഥാന രഹിതമായ ഓരോ വാക്കുകളും വഴക്കുകളും ദുശ്ചിന്തകളും ദുഷ്പ്രവൃത്തികളുമെല്ലാം വിധി നാളില് അവരെ കണ്ടെത്തുക തന്നെ ചെയ്യും.
സര്‍വ്വ ചരാചരങ്ങളുടെയും ഭരണാധികാരിയും ഉടമസ്തനുമായ അല്ലാഹു , വിശ്വാസികളുടെ മിത്രവും രക്ഷിതാവുമാണ്; തങ്ങളുടെ ദൈവംവളരെ അനുകമ്പയും കരുണയുമുള്ളവനാണെന്നവര് മനസ്സിലാക്കുന്നു; അവന് ഓരോ വസ്തുവെയും സൃഷ്ടിക്കുന്നത് അവന്റെ അറിവോടും ആകാവുന്നതില് ഏറ്റവും നല്ല നിലയിലുമാണെന്നും അവര്‍ക്കറിയാം; അവര് വിശ്വാസമര്‍പ്പിക്കുന്നതും ആശ്രയിക്കുന്നതും ഭയപ്പെടുന്നതുമെല്ലാം അവനെ മാത്രം; അപവാദം, അക്രമം, ഭീഷണി, പരിഹാസം, ജീവനും സമ്പത്തിന്നും നേരെയുള്ള ശ്രമങ്ങള് – എന്നിവക്കൊന്നും അവന്റെ വിശ്വാസ സൌന്ദര്യം ഉപേക്ഷിക്കാനോ, ഖുര് ആനിക സരണിയില് നിന്ന് വ്യതിചലിക്കാനോ ഹേതുവാകുകയില്ല. വിശ്വാസിയുടെ അഭിനിവേശത്തെയും അതിന്ന് പ്രതിഫലമായി അവന്ന് ലഭിക്കുന്ന പ്രതിഫലത്തെയും കുറിച്ച് അല്ലാഹു പറയുന്നു:
“സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.
സത്യസന്ധര്‍ക്ക് തങ്ങളുടെ സത്യതക്കുള്ള പ്രതിഫലം നല്‍കാനാണിത്. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ കപടവിശ്വാസികളെ ശിക്ഷിക്കാനും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.“
അല് അഹ്സാബ്; 23 – 25
***************************************************
അവസാനിച്ചു
==============================================================================
അധര്‍മ്മകാരികളും വഞ്ചകരുമായ ആളുകള്, തങ്ങളുടെ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്ന ഒരു ദുഷിച്ച രീതിയാണ് അപവാദം. അപവാദത്തിന്ന് നിരവധി രീതികളുണ്ട്. സംഘടിതവും വ്യവസ്ഥാപിതവുമായ രീതി മുതല് , വരികള്‍ക്കിടയില് തിരുകി കയറ്റുന്ന ചുരുങ്ങിയ വാക്കുകള് വരെ. മതമൂല്യങ്ങളില് നിന്നും ദൈവിക പാതയില് നിന്നും വ്യതിചലിച്ച സമൂഹങ്ങളില്, മറ്റുള്ളവരെ കുറിച്ച് തെറ്റായ ധാരണയുണ്ടാക്കുന്നതിന്നായി , ഇടക്കിടെ , പ്രയോഗിക്കപ്പെടുന്ന ഒന്നത്രെ അപവാദം. ഈ പുസ്തകത്തിന്റെ വായനക്കാരിലധിക പേരും ഏതെങ്കിലുമളവിലുള്ള അപവാദങ്ങള്‍ക്ക് വിധേയരായവരോ, അല്ലെങ്കില് ദൃക്‌സാക്ഷികളായവരോ ആയിരിക്കും.
വ്യക്തികള്‍ക്കിടയില് നടക്കുന്ന നിസ്സാര അപവാദങ്ങളല്ല, പ്രത്യുത, തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന മറ്റൊരപവാദമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. അതെ, വിശ്വാസികള്‍ക്കെതിരെ അവിശ്വാസികള് നടത്തുന്ന അപ്വാദം. അത് ശാരീരികമാകാം, ആത്മീയമാകാം.
സമൂഹങ്ങളില് മതമൂല്യങ്ങള് പ്രബോധനം ചെയ്ത സകല പ്രവാചകന്മാരും ഭക്ത ജനങ്ങളും , സാമ്പത്തിക മോഹം, ഭ്രാന്ത്, അഹങ്കാരം, മോഷണം, വ്യഭിചാരം തുടങ്ങിയ അപവാദങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് ഖുര് ആന് വെളിപ്പെടുത്തുന്നുണ്ട്. യൂസുഫ്(അ), മൂസ(അ), സുലൈമാന്(അ), മുഹമ്മദ്(സ) എന്നിവരുടെ ജീവിതങ്ങളെല്ലാം ഇത്തരം അപവാദങ്ങളാല് നിര്‍ഭരമാണ്. അത് പോലെ, ഈസ(അ)യുടെ മാതാവ് മര് യം (അ), പ്രവാചക പത്നി ആയിഷ(റ), പ്രവാചകന്റെ സ്വഹാബിമാര് എന്നിവരും അപവാദങ്ങള്‍ക്ക് പാത്രങ്ങളായിട്ടുണ്ട്. എന്നാല്, ഇവരെല്ലാം അപവാദങ്ങളെ നേരിടുമ്പോള്, മാതൃകാപരമായ ക്ഷമയും, വിശ്വാസവും പ്രകടിപ്പിച്ചിക്കുകയും, അവിശ്വാസികളെ യത്നങ്ങളെല്ലാം അവഗണിച്ച് , ദൈവത്തിന്റെ നിര്‍ദ്ദേശാനുസാരം ജീവിതം നയിക്കുകയും സത്യപാതയിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത്തരം നിശ്ചയ ധാര്‍ഡ്യം ഉത്തമ മാതൃകയാണെന്നതില് സംശയമില്ല.
“ഹാറൂന് യഹ് യാ“ എന്ന തൂലികാ നാമത്തില് എഴുതുന്ന ഗ്രന്ഥകാരന് 1956 ല് അങ്കാറയില് ജനിച്ചു. ഇസ്തമ്പൂളിലെ, മൈമര് സിനാന് യൂനിവേഴ്സിറ്റിയില് കലയും ഇസ്തമ്പൂള് യൂനിവേഴ്സിറ്റിയില് തത്വശാസ്ത്രവും പഠിച്ചു. 1980 മുതല്, രാഷ്ട്രീയം, വിശ്വാസപരവും ശാസ്ത്രപരവുമായ വിഷയങ്ങള് എന്നിവയില് നിരവധി ഗ്രന്ഥങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗോളതലത്തില് പ്രശംസ പിടിച്ചു പറ്റിയ ഈ കൃതികള്, ധാരാളം പേര്‍ക്ക് ദൈവിക മതത്തിലേക്ക് തിരിച്ചു വരാനും മറ്റു നിരവധിയാളുകള്‍ക്ക് തങ്ങളുടെ വിശ്വാസത്തില് അഗാധമായ ഉള്‍ക്കാഴ്ച നേടിയെടുക്കാനും സഹായകമായിട്ടുണ്ട്., ഒരു ലക്ഷ്യത്തില് ശ്രദ്ധ കേന്ദ്രീകരിക്കാനാണ്: ദൈവാസ്തിക്യം, ദൈവേകത്വം തുടങ്ങിയ വിമര്‍ശനപരമായ നിരവധി വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാന് പ്രോത്സാഹനം ചെയ്തു, പ്രായ – ജാതി – രാജ്യ വ്യത്യാസമന്യേ, വായനക്കാരുടെ കഴിവ് വികസിപ്പിക്കുകയാണ്, ഹാറൂന് യഹ് യാ കൃതികള് ലക്ഷ്യം വക്കുന്നത്
സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.“
അല് അഹ്സാബ്; 23 – 25
Subscribe to:
Posts (Atom)