ഇസ്രായേല് ഭീകര പ്രവര്‍ത്തനങ്ങള്
1948 മുതല് ഇന്നു വരെ
ബാര്‍ബറാ ലീ
കാനഡാ
• Sept 17 1948
പലസ്തീനിലെ യൂനൊ മധ്യസ്ഥനായിരുന്ന Count Folke Berndadotte നെ Sterngangs അംഗങ്ങള് ജെറൂസലേമിലെ സയണിസ്റ്റ് നിയന്ത്രിത ഭാഗത്തില് ചതിച്ചു കൊന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകന് Col. Serot നെയും ജൂത ഭീകരര് വധിച്ചു.
• Nov 1948
ഇഗ്രീറ്റ്, ബിരീം എന്നീ ക്രിസ്ത്യന് അറബ് ഗ്രാമങ്ങള് ആക്രമിച്ചു നശിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം എണ്ണമറ്റ നിരായുധരായ പൌരന്മാര് കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയുമുണ്ടായി.അറബികളായ ക്രിസ്ത്യന് താമസക്കരെ മുഴുവന് ബലമായി വീടൊഴിപ്പിക്കുകയും നാടുകടത്തുകയും ചെയ്തു. കോടതി വിധികള് ഏറെയുണ്ടായിട്ടും ഇസ്രായേല് ഭരണകൂടം ഇവരെ തിരിച്ചുവരാന് സമ്മതിക്കുന്നില്ല.
• Feb 1949
Anan, Kafr Yasif എന്നീ ഗ്രാമങ്ങളിലെ സകല അറബികളെയും Hagganah ഭീകരര് വീടുകളില് നിന്നും ബലമായി നാടു കടത്തി.
• 1950
ജൂതന്മാരെ ഇസ്രായേലിലേക്കു കുടിയേറിപ്പാര്‍ക്കാന് സമ്മര്‍ദ്ദം നടത്തുകയെന്ന ലക്ഷ്യത്തോടെ ബഗ്ദാദ്, ഇറാഖ്, മറ്റ് ജൂത കേന്ദ്രങ്ങള് എന്നിവിടങ്ങളിലെ സിങോഗുകളിലേക്ക് സയണിസ്റ്റ് ഏജന്റുകള് ബോംബെറിഞ്ഞു.
• Aug 28 1953
ഗാസാ സ്ട്രിപ്പിലെ ബുറൈജിലെ UNRWA അഭയാര്‍ത്ഥി കേമ്പിന്നു നേരെ സായുധരായ ഇസ്രായെലികള് ആക്രമണം നടത്തി. കൂരകളുടെ ജനലുകള് വഴി ഗ്രനെഡുകളെറിയുകയും പലായനം നടത്തുന്ന അഭയാര്‍ത്ഥികളെ വെടി വെക്കുകയും ചെയ്തു. 30 പേര് മരിക്കുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
• Oct 14 1953
ഇസ്രായേല് സേന ഖിബിയാ ഗ്രാമം ആക്രമിച്ചു 42 ഗ്രാമീണരെ വധിച്ചു.
• July 14 1953
കൈറോവിലെ അമേരിക്കന് – ബ്രിട്ടീഷ് കോണ്‍സുലേറ്റും ഇന്‍ഫൊര്‍മേഷന് ഓഫീസുകളും തകര്‍ക്കപ്പെട്ടു. ഇസ്രായേലി പ്രധിരോധ മന്ത്രികാര്യാലയത്തിന്റെ കീഴില് ഇസ്രായേല് ഏജന്റുകളാണീ പ്രക്രിയ നടത്തിയത്.
• Dec 1954
സിവില് ഏവിയേഷന്റെ ചരിത്രത്തില് ആദ്യമായി ഇസ്രായേല് വൈമാനിക കൊള്ള നടത്തി. ഒരു സിറിയന് വിമാനം തെല് അവീവില് ബലമായി പിടിച്ചിറക്കുകയും യ്ആത്രക്കരെയും ജോലിക്കരെയും ദിവസങ്ങളോളം പിടിച്ചു വെക്കുകയും ചെയ്തു. അന്താരാഷ്ട്ര പ്രതിഷേധങ്ങളെല്ലാം അവഗണിച്ചു കൊണ്ടായിരുന്നു അവരിത് ചെയ്തത്.
• Apr 4/5 1956
120 എം.എം. മോര്‍ട്ടാറുകള് ഉപയോഗിച്ചു ഗാസക്ക് നേരെ ഇസ്രായെല് നടത്തിയ ഷെല്ലാക്രമണത്തില് 56 അറബ് സിവിലിയന്മാര് കൊല്ലപ്പെടുകയും 103 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
• Jan 11 1952 – Sept 25 1956
പലസ്തീനിലെയും സിറിയയിലെയും ബൈത് ജാല, ഫാലെം, റാന്റീസ്, ഖിബിയ, നാഹലിന്, ബനി സുഹൈല, റഹ്വ, ഗാരംറ്റല്, നദി ഫുകിന് എന്നീ അറബ് ഗ്രാമങ്ങളിലും ബുജൈറയിലെ അഭയാര്‍ത്ഥി കേമ്പുകളിലും ഗാസ സ്ട്രിപ്പിലെ ഗാസയിലും ഇസ്രായേല് നടത്തിയ അക്രമാസക്തമായ റൈഡില് 220 അറബികള് മരിച്ചു.
• Oct 29 1956
കുഫ്ര് കസെമില് 7 കുട്ടികളും 9 സ്ത്രീകളുമടക്കം 47 പേരെ ഇസ്രായേല് അതിര്‍ത്ഥി സേന കൂട്ടക്കൊല നടത്തി. അതിര്‍ത്ഥി സേന വന്ന് അന്ന് വൈകുന്നേരം 5 മണിക്ക് കര്‍ഫ്യു ആയിരിക്കുമെന്ന് വിളമ്പരം നടത്തി. വയലില് ജോലിയിലായിരുന്ന അധികമാളുകളും കര്‍ഫ്യുവിന്റെ വിവരമറിഞ്ഞിരുന്നില്ല. വൈകുന്നേരം അവര് തിരിച്ചെത്തിയപ്പോള് വെടിവെച്ചു കൊല്ലപ്പെടുകയായിരുന്നു.
• Nov 3 1956
ഖാന് യൂനിസ് നഗരം ഇസ്രായേല് സേന പിടിക്കുകയും 275 പേര് മരിക്കുകയും ചെയ്തു.
• Nov 12 1956
റഫ അഭയാര്‍ത്ഥി കേമ്പില് ഇസ്രായേല് സേന 111 സിവിലിയന്മാരെ കൊന്നു.
• Oct 6 1959
അസാസ്മ ഗോത്രത്തിലെ നൂറുകണക്കില് ബെദിയുനികളെ നഗാബില് നിന്ന് നാടു കടത്തിയതിന്റെ പേരില് ഈജിപ്ത് – ഇസ്രായേല് സംയുക്ത ആര്‍മീസ്റ്റിക് കമ്മീഷന് ഇസ്രായേലിനെ അധിക്ഷേപിച്ചു.
• Nov 13 1960
ടാങ്കുകള്, രക്ഷാകവചമുള്ള കാറുകള് എന്നിവയോടെ വലിയൊരു ഇസ്രായേല് സേന സാമു ഗ്രാമം ആക്രമിച്ചു. 125 വീടുകള്, ഒരു സ്കൂള്, ഒരു ക്ലിനിക് എന്നിവ നശിപ്പിച്ചു. മറ്റൊരു ഗ്രാമത്തില് 15 വീടുകള് നശിച്ചു. 18 പേര് മരിക്കുകയും 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
• 1959 – 63
ഇസ്രായേല് സായുധ സേന റാഫയിലെ അഭയാര്‍ത്ഥി കേമ്പുകള്, നുഖൈബ്, റഫാത് എന്നിവിടങ്ങളിലെ ഗ്രാമങ്ങള്, സിറിയയിലെയും പലസ്തീനിലെയും ഷൈഖ് ഹുസൈന് എന്നിവ ആക്രമിച്ചു.47 സിവിലിയന്മാര് മരിച്ചു.
• June 6 1967 – June 8 1967
6 ദിവസ യുദ്ധവേളയില് ഗാസാ തീരത്ത് നിന്ന് വളരെ അകലെയായിരുന്ന യു. എസ്സ്. എസ്സ് ലിബെര്‍റ്റി എന്ന യു. എസ്സ് ഇന്റെലിജെന്‍സ് ഗാതെറിങ് കപ്പല് ഇസ്രായേല് ആക്രമിച്ചു. 35 പേര് മരിക്കുകയും 171 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം മനപൂര്‍വ്വമായിരുന്നുവെന്ന് മാത്രമല്ല, ഇസ്രായേലിന്നും അമേരിക്കക്കുമിടയിലെ ഒരു സംഘര്‍ഷമൊഴിവാക്കാന് പ്രസിഡന്റ് ജോണ്‍സന് സിക്സ് ഫ്ലീറ്റ് റെസ്ക്യു വിമാനങ്ങള് തിരിച്ചു വിളിക്കുകയും ചെയ്തു.ഈജിപ്തുമായുള്ള തങ്ങളുടെ യുദ്ധത്തില് അമേരിക്കന് ജനതയെ തങ്ങളുടെ പക്ഷത്തേക്ക് പ്രേരിപ്പിക്കുകയായിരുന്നു ഈ സംയുക്ത പ്രവര്‍ത്തനം കൊണ്ട് അവരുടെ ലക്ഷ്യം.
• June 12 1967
ജെറൂസലേമിലെ മൊറോക്കന് പ്രദേശത്ത് വീടുകളൊഴിവാകണമെന്ന മൂന്നു മണിക്കൂര് നേരത്തെ മുന്നറിയിപ്പിന്നു ശേഷം നാനൂറു കുടുംബങ്ങളെ കുടിയിറക്കി.ഖാല്‍ഖില്യയിലും ഇതേ സംഭവം ആവര്‍ത്തിച്ചു.
• June 12 1967
ബൈത് നുബ, യാലു, അംവാസ് എന്നീ ഗ്രാമങ്ങള് ബലാല്‍ക്കാരം കുടിയിറക്കപ്പെട്ട ശേഷം നിലം പരിശാക്കപ്പെട്ടു
• June /July 1967
1967 ലെ ജുലൈ യുദ്ധകാലത്ത് ഇസ്രായേല് സേന 5 സന്ദര്‍ഭങ്ങളിലായി UNEF ഇന്ത്യന് സ്റ്റാഫിനെ മനപൂര്‍വം ആക്രമിച്ചു. അതില് 11 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല് സേന UNEF ഉദ്യോഗസ്ത്ഥരോട് അപമര്യാദയായി പെരുമാറുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തുവെന്ന് യു. എന്. സെക്രട്ടറി ജനറല് റിപ്പോര്‍ട്ട് ചെയ്യുന്നു.
• June / Dec 1967
1967 ലെ ജൂണ് യുദ്ധ ഫലമെന്ന നിലക്ക്, ഗാസയിലും വെസ്റ്റ് ബാങ്കിലും താമസിച്ചിരുന്ന 400,000 ലധികം പലസ്തീനിയന് അറബികളെയും കുനീത്രയില് തമസിച്ചിരുന്ന 100,000 ലധികം വരുന്ന പലസ്തീനികള്, സിറിയക്കാര് എന്നിവരെയും സ്വന്തം ഭവനങ്ങളില് നിന്ന് പിഴുതെറിയപ്പെട്ടു. പ്രദേശം ഇസ്രായേലിന്റെ കൈവശമായപ്പോള് അവര്‍ക്ക് തിരിച്ചുവറന് അനുമതി നിഷേധിക്കുകയും ചെയ്തു.
• June 11 1967 - June 1974
ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 19,000 പലസ്തീന് ഭവനങ്ങള് ഇസ്രായേല് സേന നശിപ്പിച്ചു. 380 ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും സമാനമായിരുന്നു അവ. മുമ്പ്, 1948 – 1950 കാലത്തും ഏകദേശം ഇത്ര തന്നെ നശിപ്പിച്ചിരുന്നു.
• Dec 28 1968
• ഹെലികോപ്റ്റര് വഴി കൊണ്ട് വരപ്പെട്ട ഇസ്രായേല് കമാന്റോ യൂനിറ്റുകള് ബൈറൂത്ത് സിവില് വിമാനത്താവളമാക്രമിക്കുകയും 13 സിവിലിയന് എയര് ക്രാഫ്റ്റുകള് നശിപ്പിക്കുകയും ചെയ്തു. തദ്വാരാ, 22 മില്യണ് പൌണ്ട് സ്റ്റെര്‍ലിങ്ങാണ് നഷ്ടമായത്.
• Sep 4 1967, sep 29 1967, July 8 1968, sep 8 1968, May 11 1969
ഇസ്രായേലി പീരങ്കിപ്പട ഇസ്മെയില്, സ്യൂസ്, ഫോര്‍ട്ട് സൈദ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളില് ഷെല് പ്രയോഗം നടത്തി. 1967 ലെ ജൂണ് യുദ്ധം മുതല് ഇസ്മെയിലില് 600 പേര് കൊല്ലപ്പെടുകയും 1000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഈജിപ്ഷ്യന് ഗവര്‍മ്മെന്റ് അറിയിച്ചു.
• Feb 12 1970
ഈജിപ്തിലെ അബൂസാബെലിനടുത്ത് ഇസ്രായേലി വിമാനങ്ങള് ഒരു ഫാക്റ്ററിക്ക് ബോമ്പിടുകയും സാധാരണക്കാരായ 700 തൊഴിലാളികള്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. 98 പേര്‍ക്ക് പരിക്കേറ്റു.
• Mar 31 1970
Nile Delta യിലെ മന്‍സൂറ നഗരത്തില് ഇസ്രായേലി വിമാനങ്ങള് ബോമ്പിടുകയും 12 സിവിലിയന്മാര് കൊല്ലപ്പെടുകയും മറ്റു 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
• Apr 8 1970
കൈറോവിന്ന് വടക്ക് 80 കി.മീ അകലെയുള്ള ശര്‍ഖിയ്യ പ്രവിശ്യയിലെ Bahr el Baqar സ്കൂളിന്ന് ഇസ്രായേലി വിമാനങ്ങള് ബോമ്പിടുകയും 16 സ്കൂള് കുട്ടികള് കൊല്ലപ്പെടുകയും ചെയ്തു.
• Mar 11 1971
ഗാസ സ്ട്രിപ്പിലെ 34 കുടുംബങ്ങള് സീനായ് മരുഭൂമിയിലെ അബൂ സുനൈമയിലേക്ക് നാടുകടത്തപ്പെട്ടു.
• Aug 1 1971
ഗാസ സ്ട്രിപ്പിലെ ഇസ്രായേലി മിലിറ്ററി ഓപറേഷന് അധികാരികള് സ്ട്രിപ്പില് താമസിക്കുകയായിരുന്ന 400,000 പലസ്തീന് അഭയാര്‍ത്ഥികളെ നീക്കം ചെയ്യുന്നതിനായി രൂപം നല്‍കിയ ഒരു House Demolition and Terrorism കാമ്പൈന് ആരംഭിച്ചു.
• Apr 28 1972
ഒരു ഇസ്രായേലി പൈപര് വിമാനം അക്രാബ എന്ന അറബ് ഗ്രാമത്തിലെ ഗോതമ്പ് വിളകളില് കെമിക്കല് defoliant സ്പ്രേ ചെയ്തു. മുമ്പ്, അരബ്ല് ഭൂമിയുടെ 100,000 dunums ഇസ്രായേല് സേന ബലാല്‍ക്കാരം ഗവര്‍മെന്റിലേക്ക് കണ്ടു കെട്ടുകയുണ്ടായിട്ടുണ്ട്. 1971 മേയില് ബാക്കി ഭാഗം വില്‍ക്കാന് ഗ്രാമീണര് വിസമ്മതിച്ചപ്പോള് അവരുടെ വിളകള് നശിപ്പിക്കുകയായിരുന്നു.
• July 8 1972
പലസ്തീന് നോവലിസ്റ്റും പത്രാധിപരുമായിരുന്ന ഗസ്സാന് കനഫാനി 16 വയസ്സുള്ള മരുമകളോടൊപ്പം ബൈറൂത്തില് കൊല്ലപ്പെട്ടു. ഇസ്രായേല് ഏജന്റുകള് തന്റെ കാറില് സ്ഥാപിച്ച ഒരു ബോമ്പു പൊട്ടിയായിരുന്നു ഇത് സംഭവിച്ചത്.
• July 18 1972
സയണിസ്റ്റ് ഭീകര സേനാ വിഭാഗമായ മൊസാദ് അയച്ച ഒരു ലറ്റര് ബോമ്പ് മുഖത്തേക്ക് പൊട്ടിത്തെറിച്ച്, ബൈറൂത്തിലെ റിഫ് ബേങ്ക് ഉദ്വോഗസ്ഥനായിരുന്ന എമിലെ ഖയ്യാഫിന് ഗുരുതരമായ പരിക്കേറ്റു.
• July 19 1972
ബൈറൂത്തില്, ഡോ. അനീസ് സായേഗിന്റെ കയ്യിന്നും കണ്ണിന്നും ഗുരുതരമായി പരിക്കു പറ്റിയതും ഇതേ രീതിയിലായിരുന്നു.
• July 25 1972
ബൈറൂത്തിലെ യുവ പലസ്തീന് എഴുത്തുകാരനായിരുന്ന ബസാം അബൂ ഷരീഫിന്ന് ഗുരുതരമായി പരിക്കേറ്റത് ഒരു ബുക്ക് ബോമ്പ് പൊട്ടിത്തെറിച്ചായിരുന്നു.
• Nov 1967 – Sept 1972
പലസ്തീന്, ജോര്‍ദാന്, സിറിയ, ലബനാന്, ഈജിറ്റ്പ്ത് എന്നി രാജ്യങ്ങളിലെ ഗ്രാമങ്ങളിലെ അറബ് സിവിലിയന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമെതിരെ നടന്ന ഇസ്രായേല് അക്രമങ്ങളില് 1500 ലധികം സിവില്യന്മാര് കൊല്ലപ്പെട്ടു.
1 comment:
Dear Sahakari;
OK; now collect and post some Details about Muslim terrorism & Hindu;Christian terrorism and all others in the name of God.
for a balanced out look
V.C.Joseph
Bangalore
Post a Comment