var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Monday, September 5, 2011
കിംസില്‍ നൂറുപേര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ | Madhyamam
കിംസില്‍ നൂറുപേര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ | Madhyamam
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മകളുടെ വേര്‍പാടിന്‍െറ ഹൃദയവേദന ഉള്ളിലൊതുക്കി ജലാലുദീന്‍ ഹൃദയശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നവരുടെ കണ്ണീരൊപ്പുന്നു. തിരുവനന്തപുരം കിംസ് ആശുപത്രി ഡയറക്ടര്‍ കൂടിയായ ജലാലുദീന്‍ നൂറുപേര്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തുന്നതിനുള്ള പണം നല്‍കും. കിംസ് ആശുപത്രിയില്‍ തന്നെയാണ് ഹൃദയസ്പന്ദനം എന്ന് പേരിട്ടിട്ടുള്ള പദ്ധതി നടപ്പാക്കുക.
1997ല്‍ ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മകള്‍ മെര്‍ലിന്‍െറ (13) ഓര്‍മക്കായി രൂപവത്കരിച്ച മെര്ലിന് ഫൗണ്ടേഷന്‍െറ പേരിലാണ് നൂറുപേര്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്ക് സാമ്പത്തികശേഷിയില്ലാത്ത കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള മലയാളികളെയാണ് ഹൃദയസ്പന്ദനത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.
വര്‍ക്കല സ്വദേശിയായ ജലാലുദീന്‍ ഗള്‍ഫിലെ വ്യവസായിയാണ്. ഇദ്ദേഹം ചെയര്‍മാനായ മെര്ലിന് ഫൗണ്ടേഷന് ഒട്ടേറെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതായി കിംസ് ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 85,000 മുതല്‍ ഒരു ലക്ഷംവരെ ചെലവുവരുന്ന ശസ്ത്രക്രിയ ഒരുവര്‍ഷത്തിനകം നടത്താനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് ഏറ്റവുംകൂടുതല്‍ ഹൃദ്രോഗികള്‍ കേരളത്തിലാണെന്ന് കിംസ് വൈസ് ചെയര്മാന് ഡോ. ജി. വിജയരാഘവന് പറഞ്ഞു. ഇവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരാണ്. വര്‍ക്കല കഹാര്‍ എം.എല്‍.എ അടങ്ങുന്ന സമിതിയാണ് അപേക്ഷകരില്‍നിന്ന് അര്‍ഹതപ്പെട്ട നൂറുപേരെ തെരഞ്ഞെടുക്കുക. വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കിംസ് ആശുപത്രി, പി.ബി നമ്പര്‍ 1, തിരുവനന്തപുരം എന്ന വിലാസത്തില്‍ അറിയിക്കുകയോ 9633231860 (ശ്രീരാജ്) 9846015352 (ജഗന്) എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ അപേക്ഷാഫോറം അയച്ചുകൊടുക്കും. കേരളത്തിലെയും ഗള്‍ഫിലെയും മലയാളികള്‍ക്ക് അപേക്ഷിക്കാം.
കിംസ് ഡയറക്ടര്‍ ഇ.എം. നജീബ്, കാര്‍ഡിയാക് സര്ജന് ഡോ. മാധവ് നായ്ക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(255)
-
▼
September
(9)
- മോഡിയുടെ ഗാന്ധി വധം ആട്ടക്കഥ
- ഇരകള്‍ക്ക് നീതി നല്‍കൂ മോഡി സര്; എന്നിട്ടാവാം ഉപവാസം
- അഹ്മദ് മുസ്ലിയാർ നിര്യാതനായി
- Owais Raza Qadri - Lab Pe Salle Alaa (Exclusive)!!!
- P. V. ABdullah Moulavi (Tirurkad) Expired
- അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും
- അടിതെറ്റി വീണ അഹന്ത | Madhyamam
- വിക്കിലീക്സിലൂടെ ഉടുതുണി അഴിഞ്ഞവര്‍ | Madhyamam
- കിംസില്‍ നൂറുപേര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ | Ma...
-
▼
September
(9)
No comments:
Post a Comment