var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Tuesday, June 28, 2011

ജൂതന്മാർ മുസ്ലിം ഭരണത്തിൽ

ഹാറൂൻ യഹ് യ

• ഇൽട്രിം ബായസീദിന്റെ കാലത്ത്, കമാൽ റൈസിന്റെ നേതൃത്വത്തിലുള്ള ഒരു കപ്പൽ പട, സ്പൈനിൽ നിന്നു നാട് കടത്തപ്പെട്ട ജൂതന്മാരെ ഒട്ടോമൻ ഭരണപ്രദേശങ്ങളിൽ കൊണ്ടുവന്നു കുടിയിരുത്തുകയുണ്ടായി.
• സുൽത്താൻ ബായസീദ്, തന്റെ സാമ്രാജ്യത്തിലേക്ക്, ജൂതന്മാരെ സ്വാഗതം ചെയ്യുകയും, അവരർഹിക്കുന്ന ആദരവും സ്വീകരണവും അവർക്ക് നൽകണമെന്ന് ജനങ്ങളോട് ആജ്ഞാപിക്കുന്ന ഒരുത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

മുഹമ്മദ് ഫാതിഹിന്റെ കാലം
• സുൽത്താൻ മുഹമ്മദ് കോൺസ്റ്റോണ്ടിനോപ്പിൾ പിടിച്ചടക്കിയപ്പോൾ, അവിടത്തെ ജൂതന്മാരെയും ക്രിസ്ത്യാനികളെയും സ്വതന്ത്രരായി ജീവിക്കാനനുവദിക്കുകയായിരുന്നു.
• മുസ്ലിംകളുടെയും മുസ്ലിം ലോകത്തിന്റെയും നീതിയെയും സഹിഷ്ണുതയെയും കുറിച്ച്, മൂല്യവത്തായ ഗ്രന്ഥങ്ങൾ രചിച്ച് പ്രസിദ്ധനായ Andre Miquel എഴുതി:
‘ബൈസാണ്ട്രിയൻ - ലാറ്റിൻ കാലഘട്ടങ്ങളിൽ ഇല്ലാത്ത ഒരു അഡ്മിനിഷ്ട്രേറ്റഡ് ഭരണത്തിലായിരുന്നു ക്രൈസ്തവ സമൂഹങ്ങൾ ജീവിച്ചത്. ആസൂത്രിത പീഡനങ്ങൾക്കവർ വിധേയരാക്കപ്പെട്ടില്ലെന്ന് മാത്രമല്ല, സാമ്രാജ്യം, വിശിഷ്യാ ഇസ്തംബൂൾ, പീഡിതരായ ജൂതന്മാരുടെ അഭയ കേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു. നിർബന്ധ മതപരിവർത്തനങ്ങൾക്കവർ വിധേരായിരുന്നില്ല. [The History of The Ottoman State and Civilization. P.467 1994]
• ഇസ്തംബൂൾ പിടിച്ചടക്കിയ വേളയിൽ, തന്റെ മുമ്പിൽ കമിഴ്ന്നു കിടന്ന പുരോഹിതനോടും മുൻ ഓർത്തോഡക്സ് സഭാ പാത്രിയാർക്കീസിനോടും, സുൽത്താൻ മുഹമ്മദ് പറഞ്ഞതിങ്ങനെയാണ്:
‘എഴുനെൽക്കൂ! ഞാൻ സുൽത്താൻ മുഹമ്മദ്. ഇന്ന് മുതൽ നിങ്ങളുടെ ജീവന്നോ സ്വത്തിന്നോ എന്റെ വിദ്വാഷം ഭയപ്പെടേണ്ടതില്ലെന്ന്, താങ്കളോടും താങ്കളുടെ ജനങ്ങളോടും ഞാൻ പറയുന്നു.’
• എല്ലാതരം വിഭാഗങ്ങൾക്കും വിശ്വാസങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഒരുത്തരവാണ് സുൽത്താൻ മുഹമ്മദ് പുറപ്പെടുവിച്ചത്.


അന്തലൂസിയൻ ഉമയ്യാഭരണത്തിൽ
• ഉമയ്യാ ഭരണകാലത്ത്, അന്തലൂസിൽ കഴിഞ്ഞിരുന്ന ജൂതന്മാരെ കുറിച്ച് ചരിത്ര രേഖകൾ പറയുന്നതിങ്ങനെ:
‘ഗ്രനഡെയിലെ ജൂതന്മാരുടെ പ്രതാപം കാണാത്തവർ പ്രതാപമെന്തെന്നറിഞ്ഞിട്ടില്ല. അന്നത്തെ ജൂതന്മാർക്ക് ഏറ്റവും സുരക്ഷിത കേന്ദ്രം ഗ്രനഡെയായിരുന്നു.

ഒട്ടോമൻ പലസ്തീനിൽ
• 500 വർഷം പലസ്തീൻ ഭരിച്ച ഒട്ടൊമൻ ഭരണകൂടം വലിയ സുരക്ഷയും സമാധാനവുമായിരുന്നു അവിടത്തെ വേദക്കാർക്ക് നൽകിയിരുന്നത്. ഇതെ കുറിച്ച്, ഇസ്രായേലിലെ ഒരു മുൻ വിദേശകാര്യ മന്ത്രി Ebba Eban പറയുന്നതിങ്ങനെയാണ്:
‘റോമക്കാരിൽ നിന്നും മറ്റ് അധിനിവേശ ശക്തികളിൽ നിന്നും പീഡനങ്ങളും രക്തച്ചൊരിച്ചിലുമായിരുന്നു ജൂതന്മാരും ജറൂസലേമും അനുഭവിച്ചത്. സുൽത്താൻ Yaunz Selin രാജ്യം പിടിച്ചെടുത്ത ശേഷമാണ്, മനുഷ്യത്വവും സമാധാനവും സമാധാന ജീവിതവുമെല്ലാമെന്താണെന്ന് ജൂത ജനത കണ്ടത്.’ [We Have Never Been A Race. Tercuman. May 7. 1983]


സൽജൂക് ഭരണത്തിൽ
• രണ്ടാം കുരിശ് യുദ്ധത്തിൽ പങ്കെടുത്ത ഒരു പുരോഹിതൻ, വേദക്കാരോടുള്ള മുസ്ലിം സമീപനത്തെ കുറിച്ച്, തന്റെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തുന്നു:
‘ദൌർഭാഗ്യകരമായ ഈ അവമാനങ്ങൾ കണ്ട തുർക്കികൾ, പാവങ്ങളെ ഉദാരമായി ആഹാരമൂട്ടുകയും ദുരിതങ്ങളിൽ നിന്ന് മോചിപ്പിക്കുക്അയും ചെയ്തു… ഇതര മതസ്തരിൽ നിന്നുണ്ടായ ഈ രക്ഷാ പ്രവർത്തനം കുരിശു യുദ്ധക്കാരുടേതുമായി താരതംയം ചെയ്യാനവരെ പ്രേരിപ്പിക്കുകയായിരുന്നു. തദ്ഫലമായി, വലിയൊരു വിഭാഗം, തങ്ങളുടെ രക്ഷകരായ മുസ്ലിംകളുടെ മതത്തിലേക്ക്, സ്വമേധയാ, പരിവർത്തനം ചെയ്യുകയായിരുന്നു.’ [ The National, Islamic and Humanistic Principles of Turkish World Order. Vol. 2. P. 138]


വേദക്കാർ ദിമ്മികൾ
• ഇസ്ലാമിക ചരിത്രത്തിൽ, അടിമകളായായിരുന്നില്ല വേദക്കാർ പരിഗണിക്കപ്പെട്ടിരുന്നത്, പ്രത്യുത, ദിമ്മികളായായിരുന്നു.
• മുസ്ലിം ആധിപത്യം അംഗീകരിക്കുകയും ‘ജിസ് യ’ – ഒരു പ്രത്യേക നികുതി- കൊടുക്കുകയും ചെയ്യുന്ന അമുസ്ലിംകൾക്ക് ലഭിക്കുന്ന ഒരു പദവിയാണ് ‘ദിമ്മി’.
• സ്വന്തം ജീവന്നും സ്വത്തിന്നും സുരക്ഷ ഉറപ്പു ലഭിക്കുക, മതത്തിന്നും മനസ്സാക്ഷിക്കും സ്വാതന്ത്ര്യം ലഭിക്കുക, സൈനിക പ്രവർത്തനങ്ങളിൽ നിന്ന് ഒഴിച്ചു നിറുത്തപ്പെടുക, തങ്ങൾക്കിടയിലുണ്ടാകുന്ന തർക്കങ്ങൾക്ക് സ്വന്തം മതനിയമങ്ങളനുസരിച്ച് പരിഹാരം കണ്ടെത്താൻ സ്വാതന്ത്ര്യം ലഭിക്കുക എന്നിവയായിരുന്നു ഈ പദവി കൊണ്ട് ലഭിക്കുന്ന നേട്ടങ്ങൾ. ആവശ്യ ഘട്ടങ്ങളിൽ, ഈ നികുതിയിൽ ഇളവ് അനുവദിക്കപ്പെടുകയും ചെയ്തിരുന്നു.
• ബൈസാണ്ട്രിയക്കാരുമായുള്ള ഒരു യുദ്ധ വേളയിൽ, ക്രൈസ്തവ സമൂഹങ്ങൾക്ക് വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താൻ മുസ്ലിംകൾക്ക് കഴിയാതെ വന്നൊരവസ്ഥയുണ്ടായപ്പോൾ, അവരിൽ നിന്ന് ഈടാക്കിയ ജിസ് യ അവർക്ക് തന്നെ തിരിച്ചു കൊടുക്കുകയായിരുന്നു. പ്രവാചകൻ മുസ്ലിം സമൂഹത്തെ പഠിപ്പിച്ച മഹിതമൂല്യങ്ങളിൽ ഒരുദാഹരണമാണിത്.

No comments:

Blog Archive