var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Tuesday, April 29, 2008
ഉറുമ്പുകളുടെ കുട്ടുകാരന്‍
അനുചരന്മാരോടോന്നിച്ചു യാത്ര ചെയ്യുകയായിരുന്ന പ്രവാചകന്‍ ഒരിടത്ത് വിശ്രമിക്കുകയായിരുന്നു. അതിനിടെ അദ്ദേഹം പരിസരം കാണാനിറങ്ങി നടന്നു. അപ്പോള്‍ അല്പമകലെ തീ ആളിക്കത്ത്ന്നത് ശ്രദ്ധയില്‍ പെട്ടു. തണുപ്പകറ്റാന്‍ ആരോ തീ കത്തിച്ചതായിരുന്നു. അവിടെയെത്തിയ പ്രവാചകന്റെ ശ്രദ്ധയില്‍ ഒരു ഉറുമ്പിന്‍ കുട്ടം പെടുകയുണ്ടായി . അവ തീയില് കരിഞ്ഞു പോകുമെന്ന് അദ്ദേഹം മനസ്സിലാക്കി. അതദ്ദേഹത്തിന്നു സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അനുച്ചരന്മാരോടു വിളിച്ചു ചോദിച്ചു: ആരാണ് തീ കത്തിച്ചത്?
"ഞാനാണ്". അവരിലൊരാള്‍ പറഞ്ഞു.
"എന്കില്‍ വേഗം അത് കെടുത്തുക". തിരുമേനി കല്പിച്ചു.
തീ മുഴുവനും കെട്ട് പോകുന്നത് വരെ പ്രവാചകന്‍ അവിടെ നിന്നു. ഉറുമ്പുകള്‍ രക്ഷപ്പെട്ടുവെന്നു ബോധ്യമായപ്പോള്‍ അവിടുന്ന് ആത്മഗതം ചെയ്തു: "സര്‍വ സ്തുതിയും അല്ലഹുവിന്നാണ്."
Subscribe to:
Posts (Atom)