var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, July 7, 2012

ഹജ്ജ്: ജൂലൈ 31ന്ന് മുമ്പ് പണമടക്കണം



മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന്ന് അവസരം ലഭിച്ചവർ നേരത്തെ അടച്ച 51,000 രൂപക്ക് പുറമെയുള്ള തുക ജൂലൈ 31 ന്നു മുമ്പ് അടക്കണം. ഗ്രീൻ കാറ്റഗറിയിലുള്ളവർ 1,10,850 രൂപയും അസീസിയ കാറ്റഗറിയിലുള്ളവർ 82,200 രൂപയുമാണ് ഇനി അടക്കേണ്ടത്.
സ്റ്റെറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിലാണ് പണമടക്കേണ്ടത്. പേ ഇൻ സ്ലിപ്പിൽ(FEE TYPE-25)കവർ നമ്പറും ബാങ്ക് റഫറൻസ് നമ്പറും അപേക്ഷകരുടെ പേരും അടക്കുന്ന തുകയും വ്യക്തമായി എഴുതണം. ഒരു കവറിൽ ഒന്നിൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ മുഴുവൻ പേരുടെയും തുക ഒന്നിച്ചാണ് അടക്കേണ്ടത്.
പേ ഇൻ സ്ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിക്കുള്ള കോപ്പി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, ഹജ്ജ് ഹൌസ്, 7A, എം. ആർ. എ. മാർഗ്(പാൾട്ടൻ റോഡ്) മുമ്പൈ-400001 എന്ന വിലാസത്തിൽ റജിസ്ട്രേഡ് തപാലിൽ അയക്കണം. പേ ഇൻ സ്ലിപ്പിന്റെ അപേക്ഷകനുള്ള കോപ്പി (പിൽഗ്രിം കോപ്പി) വിമാനയാത്രാ സമയത്ത് കൈയിൽ കരുതേണ്ടതാണ്. ഈ വർഷത്തെ സൌദി രിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് 15. 2346 ആയി നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0483 2710717              
(മാധ്യമം 7 ജൂലൈ 2012)

Sunday, July 1, 2012

കൂര്‍മ്മത്ത്: കോർമത്ത് അബ്ദുറഹ്മാൻ ഹാജി(തിരൂരങ്ങാടി) അന്തരിച്ചു

കൂര്‍മ്മത്ത്: കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി(തിരൂരങ്ങാടി) അന്തരിച്ചു: തിരൂരങ്ങാടി: തിരൂരങ്ങാടി കോര്‍മത്ത് തറവാട് കാരണവരും യജൂമാര്‍ട്ട്(കോഴിക്കൊട്), തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍, അഷ്രഫി ബുക്സ് എന്നീ സ്ഥാപനങ്ങളുട...