var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Tuesday, March 10, 2009

HOLY QUR'AN

HOLY QUR'AN

യഥാര്‍ത്ഥ ദൈവ ദാസന്‍മാര്‍


പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.
തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍.
ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.
തീര്‍ച്ചയായും അത്‌ ( നരകം ) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു.
ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.
അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട്‌ അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക്‌ അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക്‌ പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.
വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയില്‍ മടങ്ങുകയാണ്‌ അവന്‍ ചെയ്യുന്നത്‌.
വ്യാജത്തിന്‌ സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട്‌ കടന്നുപോകുന്നവരുമാകുന്നു അവര്‍.
തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട്‌ അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക്‌ നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവര്‍.
അത്തരക്കാര്‍ക്ക്‌ തങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ ( സ്വര്‍ഗത്തില്‍ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്‌. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്‌.
അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!
( നബിയേ, ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌ ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച്‌ തള്ളിയിരിക്കുകയാണ്‌. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.

[അല്‍ ഫുര്‍ഖാന്‍ ]

IPH In the International Exhibition @ Riyadh

www.iphkerala.com


تحت رعاية خادم الحرمين الشريفين الملك عبد الله بن عبد العزيز آل سعود يقام معرض الكتاب الدولي خلال الفترة 6-16 ربيع الأول 1430 هـ الموافق 3-13 مارس 2009 م
http://riyadhbookfair.org.sa/Pages/Default.aspx

JEDDAH: More than 250,000 books from 650 publishing houses in 27 countries will be on display at the international book exhibition that opens in Riyadh tomorrow.
Culture and Information Minister Abdul Aziz Khoja, who inspected arrangements for the exhibit yesterday, said this year's fair would be far better than previous ones.
"We welcome freedom of expression as long as it does not contradict our religion, values and morals ... Saudi Arabia is open to new thoughts and ideas," he said, adding that books play an important part in the Kingdom's culture.
Khoja said the exhibition offers a good opportunity for Saudi and foreign intellectuals to exchange ideas through seminars and lectures. "It would help us understand the views and cultures of others as well as cultural and intellectual developments in other parts of the world," the minister said.
Khoja said the exhibition has been organized with an aim to amend past mistakes and shortcomings. "We have made a lot of improvements," he said.
Fourteen historians will be honored during the event, which is to be held in an exhibition center on King Abdullah Road. Wednesday and Thursday have been allocated for Brazilian programs.
"We have not prevented any publishing house from attending the exhibition," said Abdul Aziz Al-Subail, undersecretary at the Ministry for Cultural Affairs. However, Abdul Rahman Al-Hazza, assistant undersecretary for internal information, said books attacking Islam and Saudi Arabia would not be allowed.
The Commission for the Promotion of Virtue and Prevention of Vice will have an office at the venue. The exhibition will be open from 10 a.m. to 10 p.m.
The Islamic Publishing House (IPH) from India is one of the book houses attending the show.
"We are taking part in this international exhibition for the first time," said T.K. Farook, director of IPH, the largest Islamic publishing house in South India, with more than 535 titles including translations of major works in Arabic, English and Urdu. "IPH has been playing a big role in the propagation of the Islamic message in Kerala," he said.
Farook hoped IPH's pavilion would attract a large number of Keralites working in the Kingdom.
Works published by IPH include Tafheem Al-Qur'an, a commentary of the Qur'an by Abul Aala Moudoodi, Undercurrents of Indian Culture, Islamic Encyclopedia, and the Complete History of Palestine.
Exhibition timing scheduled from 10am to 10pm as per below
Visiting Time
Day
Date
Opening ceremony
Tuesday
3 Mar 09
All (men and women)
Wednesday
4 Mar 09
All (men and women)
Thursday
5 Mar 09
4 to 10 Men only
Friday
6 Mar 09
All (men and women)
Saturday
7 Mar 09
Morning for All (men and women)--from 4 to 10 Men only
Sunday
8 Mar 09
All (men and women)
Monday
9 Mar 09
Morning for All (men and women)--from 4 to 10 Men only
Tuesday
10 Mar 09
All (men and women)
Wednesday
11 Mar 09
All (men and women)
Thursday
12 Mar 09
4 to 10 Men only
Friday
13 Mar 09
Kids wing and seminar hall open enter exhibition time
http://riyadhbookfair.org.sa/Pages/Default.aspx ________________P.P. AbdullatheefNeeleswaram - CLT

Monday, March 9, 2009

വിടരും മുമ്പേ

[ കണ്ണൂര്‍ ജില്ലയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന് ബസ്സപകടത്തില്‍ പൊലിഞ്ഞുപോയ കൂട്ടുകരെയോര്‍ത്ത് മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാന്‍ നഗറിലെ ആറാം ക്ലാസ്സുകാരിയുടെ തൂലിക തുമ്പില്‍ നിന്നുതിര്‍ന്നു വീണ അല്പം ശോക കണങ്ങ് ള്‍ ]


അക്ഷരമുറ്റത്തെ കൊച്ചു ദീപങ്ങളും
കുഞ്ഞുങ്ങള്‍ തന്‍ ജീവന്‍ കവരും
അപകട യക്ഷികള്‍ നിഴല്‍ പോലെ

ഇട നെഞ്ച് പൊട്ടിച്ചാവും
വിരഹ വേദനകള്‍
പിഞ്ചോമനകളുടെ വേര്‍പാടുകള്‍

ആര്‍ത്തലച്ചു ചീറിവരും
വാഹനത്തിന്‍ രക്തദാഹം
മലയാള്‍ നാടിന്‍ “ഹൈവേകള്‍”
നിണമണിഞ്ഞ് ചോരച്ചാലുകള്‍ തീര്‍ക്കുന്നു……
പിഴച്ചതാര്‍ക്കെന്നെന്നൊരു നിശ്ചയമില്ല പോല്‍

ജീവിച്ചു കൊതി തീരാത്തയാ
കുഞ്ഞുങ്ങ് ള്‍ക്ക് ബദലായി
കോടികള്‍ കൊടുത്താല്‍ മായുമോ
മാതാപിതാക്കള്‍ തന്‍ ഹ്രുദയവേദന
അക്ഷര ലോകത്തെ നവ കുസുമങ്ങ് ളെ
വ്ജ്ഞാന മധു പരത്തും പൈതങ്ങളെ
ഇരിക്കൂരിലുദിച്ച്ണഞ്ഞ് ഇത്തിരി വെട്ടമെ,
ആദരാജ്ഞലികള്‍!


നജീബ. എ.പി
Vi std
ഗവ. യു. പി. എസ്. എ.ആര്‍. നഗര്‍