മുഹമ്മദ്, പെരകമണ്ണ
(ലക്ചറര്‍, ഇലാഹിയാ കോളേജ്, തിരൂര്‍ക്കാട്)
പൂമരം “കുല്ലിയ്യത്തുല്‍ ഇലാഹിയ്യ പൂവിട്ട് നിന്നു
പൂമണം ചിന്തി തിരൂര്‍ക്കാടും തെളിവാര്‍ന്നു- ഇന്ന്
പൂമധു നുകര്‍ന്നിടാനൊരായിരം വന്നു.
പൂവുകള്‍ തോറും മധു തേനൂറിനില്‍കുമ്മിത്തലത്തില്‍
പൂന്തളിര്‍ പെണ്‍ പൂക്ക്ളിലൊളിവ് ലെങ്കുന്നു.—തരുണികള്‍
മതിവരുവോളം നുകര്‍ന്നു ധരം വിടര്‍ത്തുന്നു.
അങ്ങകലെനിന്ന് വണ്ടുകള്‍ മണത്തറിഞ്ഞു വന്നു
ഭംഗിയില്‍ തേന്‍ ശേഖരിച്ചു പാറിയകലുന്നു – അവരും
അങ്ങുമിങ്ങും ഇമ്മലര്‍ മണം ചൊരിയുന്നു.
പൂമരം നനച്ചു എ. എം. മഔലവി അബുല്‍ ജലാലും
പൂവിതള്‍ എന്‍. എം. ഷരീഫ് സാഹിബായോരും—ഒരുമയില്‍
തൂവെളിച്ചം പാര്‍ന്നു ഹാ, തമസ്സതാ ദൂരം!
ഉണ്ട് തഹ്ഫീദുല്‍ ഖുര് ആന്‍ ഹമദ് ഐ.ടി.സി തുടങ്ങി
വിണ്ട് പൂമരം തന്നില്‍ നിന്നും കൊമ്പുകള്‍ നീങ്ങി – പലപല
വണ്ടുകള്‍ വിജ്ഞാന സാഗര ആഴിയില്‍ മുങ്ങി.